Saturday, 29 August 2015

കണ്ടു കണ്ടങ്ങിരിക്കും ജനത്തിനേ----

 


അങ്ങനെ പതിവുപോലെ ഇക്കുറിയും വെട്ടിക്കോട്ടു മമ്മതു തന്റെ സാ സാംസാകാരിക സംഘടനയുടെ പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചതയാദിനാഘോഷം എന്നുകൂടി തന്റെ ഓണാഘോഷത്തെ അദ്ദേഹം വിശേഷിപ്പിക്കും. അതുകൊണ്ടാണ് ചതയയദിനത്തില്‍ തന്നെ പരിപാടി സംഘടിപ്പിച്ചക്കുന്നത്. തന്റെ സംഘത്തില്‍പെട്ട ഏതെങ്കിലും ശ്രീനാരായണീയര്‍ എസ് എന്‍ ഡി പി സംഘടിപ്പിക്കുന്ന ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തടയുക എന്ന മതേതര കാഴ്ചപ്പാടുമാത്രമേ ഇത്തരമൊരു  ഉദ്യമത്തിന് പിന്നിലുള്ളൂ.

താന്‍ അംബേദ്കര്‍ അവാര്ഡ് ജേതാവാണെന്ന് എല്ലാവേദികളിലും പറയുകയും മറ്റ് അംബേദ്കര്‍ അവാര്‍ഡീകള്‍ ഇതുകേട്ട് തലയും കുമ്പിട്ടിരിക്കുകയും ചെയ്യാറുണ്ടെന്നത് വാസ്തവമാണെങ്കിലും “കണ്ടു കണ്ടങ്ങിരിക്കും ജനത്തിനേ,” കാണാതെ പോകുന്ന അവസ്ഥയാണ് സമ്മേളന വേദികളില്‍ ഇപ്പോള്‍. പഴയ ആളുകളെല്ലാം പോയി, കാണുന്നതെല്ലാം പുതുമുഖങ്ങളാണ്.

സംശയമുണ്ടെങ്കില്‍ സംഘടനയുടെ മുന്‍ ഭാരവാഹികള്‍ എവിടെയെന്ന് അന്വേഷിച്ചാല്‍ മാത്രം മതിയാകും. ഒരു ശക്തീശ്വരം നായര്‍ ഉണ്ടായിരുന്നു. കാല്‍ക്കാശ്കൈകൊണ്ടു തൊടാന്‍ കൊടുത്തില്ലെങ്കിലും ആദേഹത്തെയാണ് “സാംസ്കാരികത്തിന്റെ ട്രഷറര്‍ എന്നു വിശേഷിപ്പിച്ചിരുന്നത്.  രാഷ്ട്രീയക്കാരനായ്തു കൊണ്ടാവണം അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും രസിപ്പിച്ചിരുന്നു. പക്ഷേ നായരെ ഇപ്പോള്‍ കാണുന്നില്ല, .വെട്ടിക്കോടന്റെ ഈ സംഘത്തില്‍ വന്നിരുന്നു സമയം കൊല്ലുന്നതിനു പകരംമുറ്റത്തുരണ്ടു ചേമ്പും മൂടു കുഴിച്ചിട്ടു വെള്ളമൊഴിക്കുന്നതാണ് നാല്ലെതെന്ന് അദ്ദേഹത്തിന് തോന്നി.

ജോയിന്‍റ് സെക്രട്ടറി ഒരു റിട്ടയഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. ജോയിന്‍റ് സെക്രട്ടറിയെന്ന് വെച്ചാല്‍ സെക്കട്ടറിക്കുകീഴില്‍ പ്രവര്‍ത്തിക്കേണ്ട ആളാണെന്നും സര്‍ഗ്ഗ സൃഷ്ടിയുടെ കാര്യത്തില്‍ തന്റെ ഏഴയലത്ത് വരില്ലെന്നും ജോയിന്‍റ് സെക്രട്ടറിയെ മുന്നില്‍ ഇരുത്തി സെക്രട്ടറി മുഖ്യഭാഷണം നടത്തി. അന്നിറങ്ങിപ്പോയ ജോയിന്‍റ്സെക്രട്ടറി പിന്നെ തിരിഞു നോക്കിയിട്ടില്ല.

ആദ്യപ്രസിഡെണ്ടു എമിരിശ്ശേരിയെ  വെട്ടിക്കോടനും  നിലവിലെ പ്രസിഡെന്‍റും കൂടി പുകച്ചോടിച്ച കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ? എമിരിശ്ശേരി ശരിയാം വണ്ണംമുണ്ടുടുക്കുന്നില്ല, ബട്ടന്‍സ് ഇടുന്നില്ല,, പരിചയമില്ലാത്തവരെ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ആദേഹത്തെ പിരിച്ചുവിട്ടത്. എമിരിശ്ശേരിയുടെ പിരാക്ക് സംഘടനയുടെ തലക്ക് മുകളില്‍ തൂങ്ങിയാടുകയാണ്ഇപ്പൊഴും.

തന്റെ വേദികളില്‍ അത്യാവശ്യം ഒന്നുരണ്ടു പെണ്ണുങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുള്ളതുപോലെ എന്നുരണ്ട് പ്രൊഫസര്‍വേണമെന്നും  മമ്മതിനു നിര്‍ബന്ധമാണ് ഒരുത്തന്‍ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹം സെക്രട്ടറിയുടെ അവാര്ഡ് വിതരണ തട്ടിപ്പിനെക്കുറിച്ചു ഫേസ്ബുക്കിലെഴുതിയത് വലിയ ക്ഷീണമായിപ്പോയി. ഫേസ്ബുക്കിലെഴുത്ത് ടോയിലേറ്റു ഭിത്തിയില്‍ എഴുതിയിരുന്നവരുടെ നിലവിലെ പണിയാണെന്ന് മനസ്സിലാക്കിയ പ്രെസിഡെന്‍റും സെക്രട്ടറിയും മേലില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു പരിചയമുള്ളോരോടൊക്കെ പറഞ്ഞു നടക്കുകയാണ്. എങ്കിലും ഒരു പ്രൊഫസര്‍ ഇല്ലാതെ പറ്റില്ല. അങ്ങനെയാണ്, യു പി യില്‍ മുന്പ് ചെരുപ്പുകട നടത്തിയിരുന്ന ഒരുത്തനെ പ്രൊഫ എന്‍ പി, പണിക്കര്‍ എന്നും പറഞ്ഞു എഴുന്നള്ളിച്ചത്. പണിക്കര്‍ പണ്ട് കോളേജില്‍ കബീര്‍ കെ ദോഹേ, തുളസി ദാസ് കെ ദോഹേ, ബിഹാരിലാല്‍ കെ ദോഹേ എന്നിവ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടത്രേ. ദോഹ പഠിച്ചാല്‍ പ്രൊഫസര്‍ ആകാതിരിക്കുന്നത് എങ്ങനെയെന്ന് വെട്ടിക്കോടന്‍ ? അങ്ങനെയാണു യു പി റീട്ടേണി എന്‍ പി, പണിക്കര്‍ പ്രൊഫസ്സരുടെ വേഷം നിലവില്‍ കെട്ടിയാടുന്നത്.


അജാതന്‍ എന്നത് തൂലികാ നാമം. ആനന്ദന്‍ എന്നത് യഥാര്‍ത്ഥ പേര്. ആനന്ദന്‍ നന്നായി കവിത യെഴുതതും ചൊല്ലും, ചേര്‍ത്തലയിലേ അരക്കവിക്കൂട്ടത്തില്‍ ഭേദപ്പെട്ടവന്‍. വെട്ടിക്കോട്ട് മമ്മതിന്റെ മുതുക് ചൊറിയല്‍ സദസ്സിലും ആനന്ദന്റെ സാന്നിധ്യം കണ്ടിരുന്നു. വെട്ടിക്കോടന്‍ കാളമൂത്രം പോലുള്ള സ്വന്തം കവിത വാവുകാലപശുരാഗത്തില്‍ ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ കൈയെത്താത്ത സ്ഥലത്തു തേളുകുത്തുന്ന അനുഭവമാണ് ശ്രോതാക്കള്‍ക്കു. ഇതിന് അല്പമെങ്കിലും ശമനം കിട്ടുന്നത് ആനന്ദന്‍ കവിത ചൊല്ലിക്കഴിയുമ്പോള്‍  ആണ്. ഇവര്‍ തമ്മില്‍ തെറ്റിയത് എങനെയെന്ന് വെച്ചാല്‍ ആനന്ദന്‍ തന്റെ കവിത പുസ്തകം പ്രസിദ്ധീകരിച്ചത് വെട്ടിക്കോടന്റെ കാര്‍മികത്ത്വത്തിലല്ല. തിരൂര്‍ തുഞ്ചന്‍ പറബില്‍ വെച്ചു നാടത്തിയ പ്രകാശന ചടങ്ങില്‍ വെട്ടിക്കോടനെ ഒട്ടു ക്ഷണിച്ചതുമില്ല. ചേര്‍ത്തല കവികളുടെ പിതൃത്വം ഏറ്റെടുത്ത് ആളാകുന്ന വെട്ടിക്കോടനു ഇത് സഹിക്കാവുന്നതിന്റെ അപ്പുറമായി. ആനന്ദന്‍ ഹാജാരാകാത്ത സദ്സ്സില്‍ അദ്ദേഹത്തെ പറ്റി പിതൃശൂന്യപരാമര്‍ശം നടത്തിയത്. ആനന്ദന്‍ അറിഞ്ഞു. പിന്നെ വെട്ടിക്കോടന്റെ   വേദിയിലേക്ക് ആനന്ദന്‍ വന്നിട്ടില്ല.


പിതൃത്വവും പിതൃശൂന്യതയും വെട്ടിക്കോടു മമ്മതിനന്ടെ പ്രിയപ്പെട്ട രണ്ടു സംജ്ഞകളാണു. ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിനെ ഗാനമെഴുതാന്‍ പഠിപ്പിച്ചതും യുവജന  നേതാവിന് മുതിര്‍ന്ന നേതാവിനെ അഭിസംബോധന ചെയ്യാന്‍  പിതൃശൂന്യന്‍ പ്രയോഗം പറഞ്ഞുകൊടുത്തതും താനാണെന്ന് വെട്ടിക്കോടന്‍ പലകുറി അവകാശവാദം നടത്തിയിട്ടുണ്ട്. വെട്ടിക്കോടന്ടെ അവാര്‍ഡ് ദാനംപോലുള്ള  സാംസ്കാരിക തട്ടിപ്പ് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരെ പിതൃശൂന്യന്‍ എന്നു പബ്ലിക്കായി പരസ്യം ചെയ്യും.  അങ്ങനെ  തന്റെ സാംസുകാരിക വേദിയുടെ അടിത്തട്ടുനിലവാരം പലകുറി അദ്ദേഹം കാണിക്കുകയും ചെയ്തിട്ടുണ്ട്..


ഇനി വൈരം വിശ്വന്‍  കാര്യം ---(തുടരും)

Friday, 7 August 2015

മുതിര്‍ന്നവര്‍ക്ക് പ്രത്യേകം !




മുതിർന്ന പൗരന്മാരെ കുളിപ്പിച്ചു കിടത്തുന്ന അനവധി പദ്ധതി സർക്കാരിനും ഇതര സ്ഥാപനങ്ങൾക്കു മുണ്ടു്. അത്തരത്തിൽ ഒന്നാണ് എൽ.ഐ.സിയുടെ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതി. കുറഞ്ഞതു 66665 രൂപാ വാർഷിക നിക്ഷേപം നടത്തിയാൽ പ്രതിമാസം 500 രൂപ പെൻഷൻ ഇനത്തിൽ എൽ.ഐ.സി. തരും. പദ്ധതിയിൽ ചേരാൻ എൽ. ഐ.സിയുടെ പതിവു ചിട്ടവട്ടങ്ങളായ അപേക്ഷാ പൂരണം, മെഡിക്കൽ പരിശോധന, മരണഭീതിയെക്കുറിച്ചള്ള ബോധവൽക്കരണം എന്നിവയൊക്കെ ഉണ്ടാവാം. എന്തിനീ കഷ്ടപ്പാട്?

തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാഥമിക സഹകരണ ബാങ്കിലോട്ടു വിളിച്ചു പറഞ്ഞാൽ അവർ വീട്ടിൽ എത്തി തുക വാങ്ങുകയും 500 രൂപയ് ക്കു പകരം മാസം 597 രൂപാ പ്രതിമാസ പെൻഷൻ തരുകയും ചെയ്യുo. സഹകരണ സംഘത്തിലെ നിക്ഷേപത്തിനു് എന്തങ്കി ലുമുറപ്പുണ്ടോ, സംഘo പൊളിഞ്ഞു പോകില്ലേ, എന്നൊക്കെ ചില എൽ.ഐ.സി.ഏജന്റുമാർ ചോദിച്ചേക്കാം. എൽ.ഐ.സി. പൊളിഞ്ഞാൽ എങ്ങനെയെന്നതാണ് ഇതിനുള്ള മറു ചോദ്യം എൽ.ഐ.സി യിലും ദേശാസാൽക്കൃത ബാങ്കുകളകളുടെ മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്നവർ ഈ മേഖലയിൽ നിക്ഷേപിച്ചു കൈ പൊള്ളിയവരുടെ  അഭിപ്രായം തേടുന്നതു നന്നായിരിക്കും. 

പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വന്തം നാട്ടുകാർക്കു കൂടി പ്രയോജനപ്പെടുമെന്നതാണ് മറ്റൊരു കാര്യം. 

-കെ.എ. സോളമൻ

Saturday, 1 August 2015

ലോ ഗ്രേഡുബാങ്കിന്റെ ൈഹ ഗ്രേഡു തട്ടിപ്പ്:




ദേശസാൽകൃതവും അല്ലാത്തതു മായ അനേകം ബാങ്കകൾ രാജ്യത്തുണ്ട്. അവയിൽ ഒന്നു മാത്രമാണ് എസ് ബി റ്റി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ . 
കേരളത്തിന്റെ സ്വന്തം ബാങ്ക്. ഇതൊരു ലോ ഗ്രേഡുബാങ്കല്ലേയെന്നു ചോദിച്ചാൽ അതെയെന്ന കാര്യത്തിൽ ഇൻഡ്യൻ റയിൽവേക്ക് പോലും തർക്കമില്ല.

ഇൻഡ്യൻ റെയിൽവേ ടിക്കറ്റ് ഓൺലൈനിൽ ബുക്കു ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാരനോടു റയിൽവേ പറയുന്നതിങ്ങനെ." എസ് ബി.റ്റി ഒരു ലോ ഗ്രേഡുബാങ്കാണ്. ടിക്കറ്റുവേണമെന്നുണ്ടെങ്കിൽ മറ്റേതെങ്കിലും ബാങ്ക വഴി പണം അടക്കുക. അതായതു കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവ 
വഴി "

എന്നു വെച്ചാൽ എസ്.ബി.റ്റി അക്കൗണ്ടിൽ പണമൂണ്ടെങ്കിലും ഇൻഡ്യൻ റയിൽവേ ഓൺ ലൈൻ ടിക്കറ്റ് തരില്ല. ഇതാണ് എസ് ബി.റ്റിയുടെ സേവന നിലവാരം. യഥാസമയം പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തിരുന്നെങ്കിൽ റയിൽവേ യുടെ സർട്ടിഫിക്കറ്റ് എസ്.ബി.ടി  ക്കു ഒഴിവാക്കാമായിരുന്നു രണ്ടും മൂന്നും മണി ക്കൂറുകളാണു്എസ.് ബി.റ്റി ബ്രാഞ്ചിൽ ഓരോ ഇടപാടിനും  ചെലവഴിക്കേണ്ടി വരുക. പണി ചെയ്യാൻ ജീവനക്കാർക്കുതീരെ വയ്യ, അല്ലെങ്കിൽ ആവശ്യത്തിനു ജീവനക്കാരില്ല

അതു കൊണ്ടാണ് എസ് ബി.റ്റി അവർ ന ൾകിയ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ റിലയൻസ് എന്ന കമ്പനിക്ക് ചുമതല കൈമാറിയത്.

നാലും അഞ്ചും ലക്ഷം രൂപാ ബാങ്ക് ലോൺ എടുത്തു പഠിച്ചു ബി.ടെക്.. നഴ്സിംഗ് പോലുള്ള കോഴ്സുകൾ പാസ്സായതിനു ശേഷം തൊഴിലില്ലാതെ നിൽക്കുന്നവരുണ്ട് വായ്പ എടുത്തതുക തിരിച്ചടക്കേണ്ടതില്ലെന്ന് ഇവരാരും തന്നെ കരുതുന്നില്ല. വരുമാനമൊന്നുമില്ലാതെ തിരിച്ചടവു എങ്ങനെ സാധ്യമാവുമെന്നു പണം പിരിയ്ക്കാൻ ഗൂണ്ടാ സംഘത്തെ നിയോഗിച്ച ലോഗ്രേഡുബാങ്കിലെ ഏമാന്മാർക്കു ചിന്തിക്കാവുന്നതേയുള്ളു.

പണപ്പിരിവു ഏെറ്റടുത്തിരിക്കുന്നത് റിലയൻസ് അസറ്റ് റി കൺസ്ട്രക്ഷൻഎന്ന കള്ളക്കമ്പനിയാണ്. ഒട്ടേറെ നിക്ഷേപകരുടെ പണം കവർന്നെടുത്ത ചരിത്രമാണ് റിലയൻസ് കമ്പനികൾക്കുള്ളത്. റിലയൻ പവർ കമ്പനി എന്ന പേരിൽ പബ്ളിക് ഇഷ്യു നടത്തി പെൻഷൻകാരുൾപ്പെടെ ഒത്തിരിപ്പേരുടെ പണം ഇവർ അടിച്ചുമാറ്റിയതാണ്. ആർ എൻ ആർ എൽ എന്ന കമ്പിനിയൽിനി ക്ഷേപിച്ചവനൊക്കെ കാശൂ പോയി ഇപ്പോൾ ആ കമ്പനി തന്നെയില്ല.
ആർ ബി എൻ - റിലയൻസ് ബ്രോഡ് കാസ് റ്റിംഗ് നെറ്റുവർക്കിൽ നിക്ഷേപിച്ചവർക്കുമിച്ചം നിക്ഷേ പത്തുകയുടെ പത്തു ശതമാനം ബാക്കി യുണ്ടെങ്കിലായി.

എസ് ബിറ്റി മേലാളന്മാരുടെ വെട്ടിപ്പുമനസ്സിലാക്കാൻ ഇടപാടിൽ മറിയുന്ന  തുക യുടെ കണക്കു നോക്കിയാൽ മാത്രം മതി. പലിശ ഒഴിവാക്കിയാൽ 131 കോടിയോളം രൂപായാണ് തിരികെ കിട്ടാനുള്ളത്. ഇതിൽ 59 കോടി മാത്രം റിലയൻസ് പിരിച്ചു കൊടുത്താൽ മതി. ബാക്കി 72 കോടിറിലയൻസിനു എടുക്കാം. . ഇതിൽ എത്ര കോടി എസ് ബിറ്റി ടോപ് മാനേജ്മെന്റിനു കിട്ടുമെന്നതു് ഈ ഡീലിലെ രഹസ്യമായി അവശേഷിക്കും.

വിജയ് മല്യ പോലുള്ളവൻതാപ്പാനകൾ ക്കു കോടികൾ ധൂർത്തടിക്കാൻ ന ൾകി യി ട്ടു കാൽ ക്കാശു പോലും തിരികെ വാങ്ങാൻ കഴിയാതെ ഇരിക്കെയാണ് റിലയൻസിന്റെ  ഗുണ്ടകളെ വെച്ചുള്ള എസ് ബി റ്റി യുടെ ഭീഷണി. ഇതിനെതിരെ ഭരണ - പ്രതിപക്ഷ എം.എൽ എമാര്‍ ചേർന്നിരുന്നു പ്രമേയം പാസ്സാക്കുകയല്ല, മറിച്ച് ഈ ബാങ്കിന്റെ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നിയമിർമ്മാണം നടത്തുകയാണ് വേണ്ടതു്.  എസ് ബി റ്റി എന്ന ലോ ഗ്രേഡു ബാങ്കു കേരളത്തിൽ നിന്നു അപ്രത്യക്ഷമായാലും കേരളത്തിന്റെ ബാങ്കിംഗ് മേഖല നിലനില് ക്കുക തന്നെ ചെയ്യും.


കെ.എ. സോളമൻ