ആ ക്ലാസ്സ് മുറി
ഇന്നും അവിടെയുണ്ട്
രണ്ടാമത്തെ ബെഞ്ചില്‍
രണ്ടുകൊല്ലം
ഒരേ ഇരുപ്പ്, ഒറ്റയ്ക്ക്
കൂട്ടുകാരെല്ലെവരും ഒരുമിച്ചിച്ചായിരുന്നു.
പിന്നീട് ഇരുപത്തേഴുകൊല്ലം.
ആ മുറിയില്‍ നിന്നെങ്കിലും
രണ്ടുകൊല്ലത്തെഇരുപ്പിനായിരുന്നുഭാരം.
ആ ബഞ്ചില് ഇന്നുമുണ്ടാവും.
സ്വപ്നങ്ങള്‍ നെയ്യുന്ന
കുട്ടികള്‍
കോമ്പസ്സ് കൊണ്ട് ഹൃദയംവരച്ചവര്‍
കോമ്പസ്സ് കൊണ്ട് ഹൃദയംവരച്ചവര്‍
ജീന്‍സിട്ടവര്‍, ചുരിദാര്‍ ധരിച്ചവര്‍
വരഞ്ഞിട്ട ഹൃദയത്തില്‍
അമ്പുപായിക്കുന്നവര്‍.
പാഠ പുസ്തകത്താളിലെ അക്ഷരങ്ങള്‍
കാണാതെ പോയവര്‍,
കാണാതെ പോയവര്‍,
കരണ്ടുതിന്നവര്‍.
ഉച്ചയൂണിന്റെ ഓര്മ്മ
സ്വാദ് കുറഞ്ഞുപോയേനെ
ഊണുണ്ടായിരുന്നെങ്കില്‍
ചോക്കുപൊടി മായാത്ത
കറുത്ത ബോര്‍ഡ് ഇന്നുമവിടെയുണ്ട്.
എഴുതിയും മായിച്ചുംകൊതിതീരാത്ത ബോര്‍ഡ്.
ചാമ്പി മയങ്ങും കണ്‍പോളകളെ
തട്ടി വിടര്‍ത്തിയ ആദ്ധ്യാപകര്‍
കണക്കുകാസ്സും കെമിസ്ട്രിയും ഫിസിക്സും
എല്ലാം ഉണര്‍ത്തുപാട്ടുകളായിരുന്നു
ഇംഗ്ലിഷും ഹിന്ദിയും
അങ്ങനെ ഓര്‍ക്കാന്‍ഒത്തിരി
നല്ലകാര്യങ്ങളും
ഇന്നും ഞാനവിടെത്തന്നെയുണ്ട്
ആ ക്ലാസ്മുറിക്കു പുറത്തു
ഓര്‍മ്മകളെ താലോലിച്ചു
ഒരിക്കല്‍പ്പോലും ഇല പൊഴിയാത്ത
ഒരു പാലമരത്തിന് കീഴെ