1) പേന
-------------------------------------
നിന്നെ താലോലിച്ചെത്ര നേരം ഞാന്‍
എന്തേ, സൌഹൃതം പോരെന്നുണ്ടോ?
നിനെക്കെഴുതാന്‍ മടി?
(2) വെള്ളം
------------
കാത്തിരുന്നേറെക്കഴിഞ്ഞിട്ടും
വന്നില്ല നീ, വെറും മുഴക്കമായി
ഈ കുഴലീലുടിങ്ങനെ?
(3) മഴ
---------------------
പകല്‍ രാത്രിയാക്കിയ കിടിലന്‍ മഴ
ഒത്തിരി പെയ്തിട്ടും
മനസ്സ് മറന്നില്ല ചൂട്..
(4) ചേമ്പില
---------------
കാണാതെവന്നന്നോ
പറയാതെ പോയെന്നോ
ഞാനൊരു ചേമ്പില ഹൃദയന്‍
(5) മഷിത്തണ്ട്
--------------------------------
ജീവനായ് അക്ഷരങ്ങള്‍
എല്ലാം എന്നേക്കുമായ് മായ്ച്ചു
ഒരു മഷിത്തണ്ടിന്റെ ദുഖം.
(6) തുമ്പപ്പൂ
-----------
റോസയും ജെമന്തിയും
എല്ലാം എന്‍ കൂട്ടര്‍ക്ക്
എനിക്കോ തുമ്പപ്പൂവ് മാത്രം
കുറിപ്പ്: ഒരു ജാപ്പനീസ് കാവ്യരൂപമാണ് 'ഹൈക്കു'. നമുക്കു ചുറ്റിലുമുള്ള പ്രകൃതിയാണ് ഹൈക്കു
കവിതകൾക്കു പ്രധാനപ്പെട്ട വിഷയം. പ്രകൃതി ദൃശ്യങ്ങൾ പകരുന്ന ഒരു നിമിഷത്തിന്റെ
ഇന്ദ്രിയാനുഭൂതി അക്ഷരങ്ങളിൽ സൃഷ്ടിക്കുന്നതാണ് ഹൈക്കു. 'വർത്തമാനകാല' മാണ് ഹൈക്കുവിൽ ഉപയോഗിക്കുന്നത്. വായിക്കുന്ന ഏതു
നിമിഷത്തിലും അനുഭവത്തിന്റെ അനുഭൂതി പകരുവാൻ വേണ്ടിയാണങ്ങനെ ചെയ്യുന്നത്. ആസ്വാദകന്റെ മനസ്സിലാണ് ഹൈക്കുവിന്റെയും സംസ്കരണം
അന്തിമമായി നടക്കുന്നത്. സ്ഥലകാലബോധത്തെ തട്ടിയുണർത്തുന്ന ഒരനുഭവം പകർന്നു
നൽകുമ്പോഴാണ് കവിത വിജയിക്കുന്നത്.