Sunday, 16 February 2014

കറനല്ലതാണ്-ഗ്രൂപ്പും!-കെ എ സോളമന്‍

Photo

കണ്ണൂര്‍ പുലി ആരെന്നാ കാര്യത്തില്‍ സംശയം വേണ്ട. ജയരാജത്രിമൂര്‍ത്തികളോട് ഫൈറ്റ് ചെയ്തു നില്ക്കാന്‍ ഈ പുലിക്കല്ലാതെ മറ്റേതിനാണ് കഴിയുക? ഒന്നാംതരംആഭ്യന്തരം കയ്യിലുണ്ടായിരുന്നിട്ടു പോലുംസുധാകരന്റെ മുന്പില് വെള്ളം കുടിക്കുകയല്ലാതെ മറ്റൊരു  വഴിയുമില്ലായിരുന്നു മുന്‍ ആഭ്യന്തരന്‍ തിരുവഞ്ചൂരിന്.. ഇനിയിപ്പോള്‍ സാക്ഷാല്‍ മാഡത്തെ തന്നെ വെള്ളകുടിപ്പിക്കുമെന്ന വാശിയിലാണ് സുധാകരന്‍.

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്നും ഗ്രൂപ് പാര്‍ട്ടി തന്നെയാണെന് പുതിയ കെ പി സി സി പ്രസിഡെന്‍റ് സുധീരന്‍. സുസ്മേരവദനയായി വേദിയില്‍ ഇരുന്നു സുധീരന്റെ പ്രസംഗംകേട്ട മാഡം തന്റെ പ്രസംഗത്തിന്‍െറ അവസാന ഭാഗത്തു  കോണ്‍ഗ്രസിന് ഒറ്റ ഗ്രൂപ്പേയുള്ളുവെന്ന പ്രസ്താവന നടത്തുകയും ചെയ്തു. കൊച്ചിയില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ 'നിര്‍ഭയ കേരളം സുരക്ഷിത കേരളം' പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടാകണമെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വേണ്ടെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ വ്യക്‌തമാക്കിയത് സുധാകരന് പിടിച്ചില്ല.. ഇരുപത്തിനാലുമണിക്കൂര്‍  കഴിഞ്ഞില്ല, മാഡത്തെ തിരുത്തിയിരിക്കുകയാണ് സുധാകരന്‍.
  
കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന്‌ താക്കീത്. എന്നു വെച്ചാല്‍ ഇറ്റലിയില്‍ നിന്നു ഇറക്കുമതി ചെയ്തവര്‍ക്കുപോലും പറ്റില്ലെന്ന് സൂചന. നേതാക്കള്‍ക്ക്‌ ചുറ്റുമുള്ള ആരാധക വൃന്ദമാണ്‌ ഗ്രൂപ്പ്‌. നേതാക്കള്‍ക്ക്‌ ആരാധകരുണ്ടാകുന്നത്‌ നല്ലതാണ്‌. ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ്‌ പാര്‍ട്ടിയെ വിജയിപ്പിക്കുന്നത്‌. ഗ്രൂപ്പുള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സുധാകരന്. കറനല്ലത് എന്നു പറയും പോലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ നല്ലതാണ്‌. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ്‌ കോണ്‍ഗ്രസിന്റെ വിജയം. വരുന്ന തെരഞ്ഞെടുപ്പില്‍ സുധീരന്റെ കീഴില്‍ ഗ്രൂപ്പുമറന്ന്‌ പ്രവര്‍ത്തിക്കുമെന്നുംഭീഷണി. അതേതായാലും നന്നായി.തോല്‍ക്കണകളിയില്‍ ഗ്രൂപ്പുണ്ടായാല്‍ എന്ത് ഇല്ലെങ്കില്‍ എന്ത്?

സുധാകരന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഒരു ഗ്രൂപ്പില്‍ നിന്നു ചാടിയാല്‍ മറ്റെഗ്രൂപ്പില്‍ കാണും, പാര്‍ട്ടിയില്‍ നിന്നു ഒരിയ്ക്കലും പുറത്തു പോകില്ല. സംശയമുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്യമെടുക്കൂ. ഔദ്യോഗിക പക്ഷത്തു നിന്നു ചാടിയാല്‍ അച്ചുതാനന്ദന്‍ പക്ഷത്തുകിടക്കും. അവിടെന്നും ചാടിയാല്‍ മാത്രമേ  ആര്‍ എം പി യില്‍ പോകൂ. പക്ഷേ ആരും അങ്ങനെ ചാടിപ്പോകില്ല, കാരണം അതിനുമാത്രം മുതലാണ് പര്‍ടിക്കുള്ളത്. കഷ്ടപ്പെട്ടുണ്ടാക്കിയ മുതല്‍ എങ്ങനെ കൈവിട്ടു കളയും? മണ്ണുംചാരി നിന്നവന്‍ പെണ്ണിനെയും കൊണ്ട് പോകുന്ന അവസ്ഥ വന്നാല്‍? അതുപോലെ   കേരളകോണ്‍ഗ്രാസിന്റെ കാര്യത്തില്‍ ഗ്രൂപ്പുകളുടെ എണ്ണമെടുക്കാന്‍ കൈവിരലുകള്‍ പോരാതെ വരും., ഓരോരുത്തരായി അങ്ങോട്ടുമിങ്ങോട്ടും ചാടുകയാണ് എന്നാല്‍ ആരും തന്നെ കേരളകോംഗ്രസ്സില്‍ നിന്നു പുറത്തു പോകുന്നില്ല. എന്തിനധികം, ഗൌരിയമ്മയുടെ ജെ എസ് എസ്സിന് അവകാശികളായി എത്ര ഞാഞ്ഞൂലുകളാണ് പുളഞ്ഞുകളിക്കുന്നത് ?
  .
സുധീരനെ പ്രസിഡണ്ടായി തെരെഞ്ഞെടുത്തോടെ മുഖം രക്ഷിച്ചെടുത്ത രണ്ടുപേരുണ്ട്.അവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി ചെന്നിത്തലയും.അടുത്ത തെരഞ്ഞെടുപ്പിലെ പരാജയം സൌകര്യപൂര്‍വം സുധീരന്റെ തലയില്‍ കെട്ടിവെയ്ക്കാം. വൈസ് പ്രസിഡണ്ട് വി ഡി സതീശന് പ്രശനമുനണ്ടാകില്ല, ഏതെങ്കിലും ചാനലില്‍  കേറിയിരുന്നു ഗ്രീന്‍വാലി വാട്ടര്‍കുടിച്ചാല്‍ മതി അദ്ദേഹത്തിന്..

സുധീരനെ കുരിശ്ശേല്‍പ്പിച്ച വിദ്യയില്‍ പാല് കട്ടുകുടിച്ച രണ്ടു പൂച്ചകളുണ്ട്, അവരാണ് പ്രതിരോധമന്ത്രിഅന്തോണിച്ചനും തീറ്റമന്ത്രി തോമാച്ചനും. ഇവരെ മാത്രമേ മദാമിനു നന്നായി അറിയൂ. അവര്‍ എന്തു പറയുന്നു, അത് അങ്ങുവിശ്വസിക്കും.


എന്തായാലും ഗ്രൂപ് നല്ലതാണ് എന്നു മദാമിനെ തിരുത്തിയ സുധാകരന്‍ കല്ലില്‍ കടിച്ചു ഉളിപ്പല്ലുകളഞ്ഞോയെന്നു താമസിയാതെ അറിയാം. അതുവരെ കറ നല്ലതാണ്-ഗ്രൂപ്പും! 

-----------------

Friday, 14 February 2014

പശു- തെങ്ങ്-അമേരിക്ക(ഗോവധം ) -കഥ -കെ എ സോളമന്‍



















പശു

പശു നമുക്ക് പാല്‍ തരുന്നു… സ്കൂളില്‍ പഠിച്ചത് അങ്ങനെയാണ്…
പക്ഷെ പശു തന്റെ കിടാവിനു വേണ്ടി ഉണ്ടാക്കുന്ന പാല്‍ നാം പശുവില്‍ നിന്നും ബലമായി കറന്നു എടുക്കുകയല്ലേ? പശുവിന്റെ തല മേല്പോട്ട് കെട്ടി നിര്‍ത്തിയിട്ടു, അതിന്റെ കിടാവിനെ അരികില്‍ കൊണ്ട് നിര്‍ത്തി, പശുവിന്റെ അകിടില്‍ ചെറുതായി തട്ടുമ്പോള്‍, പശു തന്റെ കിടാവ് പാല്‍ കുടിക്കുവാന്‍ എത്തി എന്ന് ഓര്‍ത്തുകൊണ്ട്‌ പാല്‍ ചുരത്തുന്നു. അങ്ങനെ  നാം പശുവിനെ പറ്റിച്ചു  കൊണ്ട് പാല്‍ കറന്നു എടുക്കുന്നു…
എന്നിട്ട് പശു നമുക്ക് പാല്‍ തരുന്നു എന്ന് പറയുന്നു.. പശു കേള്‍ക്കണ്ട …
പാല്‍ മാത്രമല്ല, പശുവില്‍ നിന്നും നാം മറ്റു പലതും എടുക്കുന്നു, നാം പോലും അറിയാതെ.. അതൊരുവലിയ ലിസ്റ്റ് ആണ്
പശുവിനെ കൊല്ലരുത് എന്ന് പറയുന്നവര്‍ പോലും എല്ലാ ദിവസവും പശുവിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വസ്തുക്കള്‍ യഥേഷ്ടം ഉപയോഗിക്കുന്നു… അത് എന്തൊക്കെ ആണെന്ന് അറിയണ്ടേ…? വേണ്ടെങ്കില്‍ മറ്റൊന്നു പറയാം. പശുവിനെ നമുക്ക് തെങ്ങില്‍ കെട്ടാം

തെങ്ങ് 
പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്അഥവാ കേരവൃക്ഷം. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽനീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.
തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെങ്കായ് ആണ്‌ തേങ്ങ ആയി മാറിയത്.  തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തെങ്ങുകൊണ്ട് ഉലക്ക മുതലായുള്ളസാമാനം പണിയിച്ചിടാം.ഓല കീറി മൊടഞ്ഞിട്ടീ-വീടു ചോരാതെ കെട്ടിയാൽമഴയും മറ്റുമേല്ക്കാതെപാർക്കാം. നമുക്കിതിന്‍ കുരുത്തോല പുഴുങ്ങീട്ടുമഞ്ഞു കൊള്ളിച്ചുണക്കിയാൽതെറുത്തു തോടപോലാക്കിപെൺകിടാങ്ങൾക്കണിഞ്ഞിടാം .ചൂട്ടും മടലുമെല്ലാം തീകത്തിക്കാന്‍ നല്ലത്.കുളുർത്തു മധുരിച്ചുള്ളോരിളന്നീരു കുടിക്കുകിൽതളർച്ച തീരുമെല്ലാർക്കും, വിളങ്ങും മുഖമേറ്റം.കള്ളെടുത്തു കുറുക്കീട്ടുവെള്ളച്ചക്കരയാക്കിയാൽ പിള്ളർക്കെന്നല്ല വല്യോർക്കും കൊള്ളാം.
പക്ഷേ തെങ്ങ് അമേരിക്കയില്‍ ഇല്ല.

അമേരിക്ക 

ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക്‌ ആർട്ടിക്ക്‌ സമുദ്രവും കിഴക്ക്‌ അറ്റ്‌ലാന്റിക് സമുദ്രവുംതെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ. 
അമേരിക്കാ വര്‍ണ വെറിയന്‍മാരുടെ രാജ്യമാണ്. ആരാണ് നീ ഒബാമ എന്ന ആളാണ് അവിടത്തെ പ്രണാബ് കുമാര്‍ മുഖര്‍ജി  അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായി നയതന്ത്ര ചര്ച്ച നടത്തുകയാണ്. ഗുജറാത്തില്‍ ഗോവധ നിരോധനമുണ്ട് പശുവിനെ കൊല്ലാന്‍ പാടില്ല, കൊന്നാല്‍  -----

അശോക് രാജിന്റെ കഥാവതരണം  ഇങ്ങനെ നീണ്ടപ്പോള്‍ സമിതിയദ്ധ്യക്ഷന്‍ പ്രശസ്തകവി നെയ്യാറ്റിങ്കര സഹദേവന്‍ ഇടപെട്ടു.
“ അശോക് രാജ്, താങ്കള്‍ ഏത് കഥയാണ് വായിക്കുന്നത് ?
“  പ്രസിദ്ധമായ ഗോവധം എന്ന എന്റെകഥ സാര്‍.” അശോക് രാജ്
“ മേലില്‍ അതിവിടെ വായിച്ചു പോകരത്.”
“ അതെന്താ സാര്‍?”
“ ഇന്നെത്രയാണ് തീയതി, 13. ഇത് പതിമൂന്നാം തവണയാണ് ഈ കഥ ഞാന്‍ കേള്‍ക്കുന്നത്. ഗുജറാത്തില്‍ ഗോവധം നിരോധിച്ചിരിക്കുകയല്ലേ?. ഇവിടെയും നിരോധിച്ചിരിക്കുകയാണ്”
കഥ തുടര്‍ന്നു വായിക്കണമോ വേണ്ടയോ എന്ന സംശയത്താല്‍ ഉരിഞ്ഞുപോയമുണ്ടിന്റെ  മടിക്കുത്ത് ഇടതുകയ്യില്‍ താങ്ങി അശോക് രാജ് അനങ്ങാതെഅങ്ങനെ നിന്നു.

                                   


ഋഷിരാജ്‌ സിംഗ്‌!

Kaithakkal Achappan Solaman's photo.

ചെല്ലപ്പന്‍ കഥ തുടര്‍ന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു നിര്‍ത്തിയതു ചാവറയച്ചനോടൊപ്പം ചെലവിട്ട കാലം. അതേ, അര്‍ത്തുങ്കല്‍പ്പള്ളി വികാരി. സഹായിക്കാന്‍ കൂടെ രണ്ടു സഹവൈദികര്‍ ഉണ്ടെങ്കിലും ചുമതലകളെല്ലാം എനിക്കാണ്‌. അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ അവരെ യഥാസമയം ധരിപ്പിക്കുന്നതു പോലും ഞാന്‍. കപ്യാരു കൃത്യസമയത്തു മണിയടിക്കാന്‍ വരെ ചിലപ്പോള്‍ ഞാന്‍ ഓര്‍മിപ്പിക്കണം.

"കാടു കേറാതെ കാര്യം പറ, ചേട്ടാ," ഞാന്‍.

മകരം പെരുന്നാളിന്റെ തിരക്ക്‌ സാറിനറിയാമല്ലോ? പെരുന്നാളു തുടങ്ങിയാല്‍ പിന്നെ അനങ്ങാന്‍ പറ്റില്ല. ഒരുമാസം നീണ്ടുനില്‍ക്കുന്ന വന്‍ തിരക്ക്‌. പ്രധാന പെരുന്നാളിനെക്കാള്‍ തിരക്കായിരിക്കും ചിലപ്പോള്‍ എട്ടാമിടത്തിന്‌. ഇടവകക്കാരെല്ലാം കൂടിളകിവരുക എട്ടാം പെരന്നാളിലാണ്‌. എട്ടാം പെരുന്നാള്‍ കഴിഞ്ഞാലും രണ്ടാഴ്ച തീര്‍ത്ഥാടക പ്രവാഹമുണ്ടാകും, പള്ളിമുറ്റത്തു കച്ചവടക്കാരും കാണും.

പരമന്‍ ചേട്ടനും ജഗദചേച്ചിയും എന്റെ നാട്ടുകാരാണ്‌. എല്ലാക്കൊല്ലവും മുടങ്ങാതെ അവര്‍ പള്ളിയില്‍ എത്തും. നുറുക്കു കച്ചവടമാണ്‌ അവരുടെ ജോലി. കുട്ടികളില്ലാത്ത അവര്‍ക്ക്‌ ഞാന്‍ മകനെപ്പോലെയാണ്‌. നാട്ടിലുണ്ടായിരുന്ന നാളുകളില്‍ നുറുക്കുണ്ടാക്കാന്‍ അവരെ ഞാന്‍ സഹായിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അല്‍പ്പം സമയം കിട്ടിയാല്‍ ഞാന്‍ അവരുടെ കടയില്‍ പോയിരിക്കും. നാട്ടിലെ വിശേഷങ്ങളൊക്കെ അറിയാമല്ലോ?

പെരുന്നാളൊക്കെക്കഴിഞ്ഞു കച്ചോടക്കാര്‍ ഓരോന്നായി പിരിഞ്ഞു തുടങ്ങി. ചേട്ടനും ചേച്ചിയും പോകാനുള്ള തിരക്കിലാണ്‌. രണ്ടുദിവസത്തിനുള്ളില്‍ പോകുമെന്നാണ്‌ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ പറഞ്ഞത്‌.

 “നീ പോരുന്നോ, ചെല്ലപ്പാ, ഈ ക്രിസ്ത്യാനികളുടെ കൂടെ എത്ര നാള്‍?” ജഗദചേച്ചി എപ്പോഴും പറയും. പക്ഷെ ചാവറച്ചനെ വിട്ടുപോകാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

തിരികെ പോകുമെന്ന്‌ പറഞ്ഞ ദിവസം രാവിലെ അവരെക്കാണാന്‍ ഞാന്‍ മേടയില്‍നിന്നിറങ്ങി. അപ്പോള്‍ അവിടെ കണ്ട ഒരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. മേടയുടെ തിണ്ണയില്‍ ഒരു തുണിക്കെട്ട്‌, തുണിക്കെട്ടില്‍ ചെറിയ അനക്കം. നോക്കിയപ്പോഴെന്താ, ഒരു ആണ്‍കുഞ്ഞ്‌. ഓമനത്തമുള്ളമുഖം. കാത്തുനിന്നിട്ടും അവിടെ ആരെയും കണ്ടില്ല. അച്ഛനോടു പറയാമെന്ന്‌ വെച്ചാല്‍ അച്ഛന്‍ പ്രാര്‍ത്ഥനയിലാണ്‌.

കുഞ്ഞിനെയെടുത്തു ഞാന്‍ ജഗദചേച്ചിയെ ഏല്‍പ്പിച്ചു. ഏതോ നിധി കിട്ടിയ ലോകത്തായി ചേച്ചി. പരമന്‍ ചേട്ടന്റെ മുഖത്തു അത്ര സന്തോഷം കണ്ടില്ല.

‘ഉച്ചവരെ കാക്കാം, അല്ലേ ചെല്ലപ്പാ, ആരെങ്കിലും വന്നാലോ?’ പരമന്‍ ചേട്ടന്‍. ഉച്ചകഴിഞ്ഞിട്ടും ആരും കുഞ്ഞിനെ തിരക്കിവന്നില്ല. അവര്‍ കുഞ്ഞിനേയും കൊണ്ടു വീട്ടിലോട്ടു തിരിച്ചു.

കുഞ്ഞിന്‌ അവര്‍ രാജഹംസന്‍ എന്ന പേരു വിളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാനാണ്‌ രാജസിംഹന്‍ എന്നു പേരിടാന്‍ നിര്‍ദ്ദേശിച്ചത്‌. പേരില്‍ അല്‍പ്പം ഗൗരവമായിരിക്കട്ടെന്ന്‌ ഞാനും കരുതി. അവര്‍ അവനെ പഠിപ്പിച്ചു, അവന്‍ നന്നായി പഠിച്ചു, ഒടുക്കം ഐപിഎസുകാരനായി. ഷാപ്പായ ഷാപ്പുകളെല്ലാം റെയ്ഡു ചെയ്തു വ്യാജ കള്ളുപിടിക്കുകയും കള്ളവാറ്റുകാരെ തുറങ്കിലടക്കുകയും ചെയ്തതു അവനാണ്‌. തച്ചങ്കരിയുടെ ബന്ധുവിന്റേതെന്ന്‌ പറയപ്പെടുന്ന സിഡി നിര്‍മാണ കമ്പനി റെയിഡു ചെയ്തു വ്യാജക്കാസറ്റ്‌ പിടിച്ചെടുത്തതും അവാനാണ്‌. കെഎസ്‌ആര്‍ടിസിയും കെഎസ്‌ഇബിയും ഭരിച്ചുമുടിച്ച ആര്യാടന്‍ മന്ത്രിക്ക്‌ അല്‍പ്പം ഇമേജുണ്ടാക്കാന്‍ സഹായിച്ചത്‌.  ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറായി ഇരുന്നുകൊണ്ടുള്ള അവന്റെ ജോലിയാണ്‌. ഇടയ്ക്കൊരു അബദ്ധവും പറ്റി. ഭര്‍ത്താവിനേയും മകളേയും പെരുവഴിയില്‍ ഉപേക്ഷിച്ച്‌ ഓട്ടത്തിനിറങ്ങിയ മഞ്ജുവാര്യര്‍ക്കൊപ്പം കൂട്ട ഓട്ടം നടത്തി ആശുപത്രിയിലായി. ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ നാഡിമിടിപ്പ്‌ തീരെ താണുപോയി. സാറിന്‌ ആളെ മനസ്സലായില്ലേ, നമ്മുടെ രാജസിംഹനെക്കുറിച്ചാണ്‌ ഞാന്‍ പറയുന്നത്‌.
ആര്‌, ഋഷിരാജ്‌ സിംഗോ? ഈ ഋഷിരാജ്സിംഗ്‌, പക്ഷേ  രാജസ്ഥാന്‍കാരനെന്നാണല്ലോ ചേട്ടാ ഞാന്‍ കേട്ടിരിക്കുന്നത് ”

"അപ്പോള്‍ ഇയാള്‍ രാജസിംഹനല്ലേ? പിന്നെ അവനെവിടെപ്പോയി? ആ….."

ചെല്ലപ്പന്‍ കഥ അവസാനിപ്പിച്ചു.
-കെ എ സോളമന്‍ 

Sunday, 2 February 2014

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു !


























ചേര്‍ത്തല: പിറവി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഥാ-കാവ്യ സംഘമവും പുസ്തക പ്രകാശനവും നടത്തി. ഫെബ്രു. രണ്ടിനു ചേര്‍ത്തല വൂഡ് ലാന്‍റ്സ് ആഡിറ്റോറിയാത്തില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ പ്രശസ്തസാഹിത്യകാരന്‍ ഉല്ലല ബാബു അധ്യ ക്ഷത വഹിച്ചു.

പി സുകുമാരന്‍ രചിച്ച “ ഇപ്പോള്‍ അതും ഓര്‍ക്കുന്നില്ല” എന്ന കഥാസമാഹാരം വിദ്വാന്‍  കെ രാമകൃഷ്ണന്‍  പ്രകാശനം ചെയ്തു, കെ ശിവദാസ് ഏറ്റുവാങ്ങി . കെ എ സോളമന്‍ എഴുതിയ “ ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട് “ എന്ന കാവിതാ സമാഹാരം കവി പൂച്ചാക്കല്‍ ഷാഹുല്‍ പ്രകാശനം ചെയ്തു, പ്രൊഫ.ഡോ. ലേഖാറോയ് സ്വീകരിച്ചു.

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഈ ഖാലിദ് (ആലപ്പി ആര്‍ട്സ് ആന്ഡ് കമ്മുനികേഷന്‍സ്), ഡോ. ഷാജി ഷണ്‍മുഖം( ശ്രീ ശങ്കര യൂണിവേഴ്സിറ്റി), പി മോഹന ചന്ദ്രന്‍ (സാരംഗി),ഇ കെ തമ്പി(സര്‍ഗം),  എം ഡി വിശ്വംഭരന്‍ (സാഹിതി), മുരളി ആലിശ്ശേരി (റൈറ്റേര്‍സ് ഫോറം)തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന കഥാ-കാവ്യ സംഘമത്തില്‍ പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനഴി, ഗൌതമന്‍ തുറവൂര്‍, ബാലചന്ദ്രന്‍ പാണാവള്ളി,  അല്‍ഫോണ്‍സ്‌വില്ല ജോസഫ്, വാരനാട് ബാനര്‍ജി, വൈരം വിശ്വന്‍, വി കെ ഷേണായി, കാവ്യദാസ് , എന്‍.ടി.ഓമന, പ്രസന്നന്‍ അന്ധകാരനഴി എന്‍.എന്‍. വേലായുധന്‍, വി എസ് പ്രസന്നകുമാരി, ശക്തീശ്വരംപണിക്കര്‍ , കരപ്പുറം രാജശേഖരന്‍ , സതീശന്‍ ചെറുവാരണം, ഡി തിലകന്‍ , ബിമല്‍ രാധ് , ശരത് വര്‍മ്മ തുടങ്ങിയവര്‍  പങ്കെടുത്തു.


പി സുകുമാരന്‍  മറുപടിയും കെ എ സോളമന്‍ നന്ദിയും രേഖപ്പെടുത്തി.