Wednesday, 30 October 2013

ആന്‍ ആപ്പിള്‍ വിത്ത്‌ ഇരുമ്പന്‍ പുളി !

Photo


കൊളസ്ട്രോള്‍ പലവിധമുണ്ട്‌. നല്ല കൊളസ്ട്രോള്‍ മോശം കൊളസ്ട്രോള്‍ തുടങ്ങിയവ. എച്ച്ഡിഎല്‍ എല്‍ഡില്‍ എന്നൊക്കെ ചില ലാബറട്ടറിക്കാര്‍ പറയും. വാതപ്പനി ബാധിച്ചുചെന്നാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുക പഞ്ചസാരയുടെ അളവ്‌, കൊളസ്ട്രോള്‍, തൈറോയിഡ്‌ ഇവയൊക്കെ ടെസ്റ്റ്‌ ചെയ്യാനാണ്‌. ഡോക്ടര്‍മാരുടെ സംഘടനയും ലാബ്‌ ടെക്നീഷ്യന്മാരും തമ്മില്‍ വിവിധ ടെസ്റ്റിന്റെ കാര്യത്തില്‍ കൂട്ടുകച്ചവടമുണ്ടെന്നാണ്‌ വര്‍ത്തമാനം. കമ്മീഷന്‍ കാശായിത്തന്നെ ഡോക്ടറുടെ വീട്ടില്‍ കൃത്യമായി എത്തിക്കൊള്ളും. ടെസ്റ്റിന്‌ രോഗിയോട്‌ നിര്‍ദ്ദേശിക്കണമെന്നുമാത്രം!
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതെന്ന്‌ ഇന്നലെയും ചാനലിലെ പെണ്‍കുട്ടി പറഞ്ഞു. രണ്ട്‌ ഇരുമ്പന്‍പുളി ഒരു ദിവസം, കൊളസ്ട്രോളിന്റെ പൊടിപോലും കാണില്ല.
80 പിന്നിട്ട പാറുക്കുട്ടിയമ്മക്ക്‌ യാതൊരുവിധ ആരോഗ്യപ്രശ്നവുമില്ല. അഞ്ചുവര്‍ഷമായി ഓട്സാണ്‌ പ്രഭാതഭക്ഷണം. ചില ദിവസങ്ങളില്‍ വൈകിട്ടും അതുതന്നെ. കമ്പനിക്കാര്‍ ഓട്സിന്റെ ഉല്‍പാദനം ആരംഭിക്കും മുമ്പുതന്നെ പാറുക്കുട്ടിയമ്മ ഓട്സ്‌ കുടിക്കാന്‍ തുടങ്ങിയതാണ്‌. ഓട്സില്‍ ഫൈബറുണ്ട്‌, ഫൈബറുള്ള ആഹാരമാണ്‌ ആരോഗ്യത്തിന്‌ ഉത്തമം. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങള്‍ ഭക്ഷിക്കാറില്ല. മൈദകൊണ്ടുണ്ടാക്കിയ ബേക്കറി സാധനങ്ങളില്‍ ഫൈബറില്ല, മാത്രമല്ല ശരീരത്തിന്‌ പിടിക്കാത്ത പഞ്ചസാര, കളറിംഗ്‌ ഐറ്റംസ്‌ എല്ലാമുണ്ടുതാനും.
ഓട്സുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ചത്‌ ഒരു പ്രകൃതിസ്നേഹിയാണ്‌. അദ്ദേഹം മത്സ്യമാംസാദിയൊന്നും കഴിക്കില്ല. പൂര്‍ണാരോഗ്യവാന്‍, സസ്യാഹാരമാണ്‌ പഥ്യം. ഓട്സ്‌ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന്‌ ഒരു കുടുംബശ്രീ സെമിനാറില്‍ അദ്ദേഹം പ്രസംഗിച്ചത്‌ പാറുക്കുട്ടിയമ്മ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയാണ്‌: 
“ഞാന്‍ തികച്ചും സസ്യഭുക്കാണ്‌. ഇന്നുവരെ എനിക്കൊരു പല്ലുവേദനപോലും വന്നിട്ടില്ല. നമ്മുടെ വയറിന്‌ പിടിക്കാത്ത ആഹാരവസ്തുക്കള്‍ വലിച്ചുകേറ്റി നമ്മുടെ വയറിനെ നാംതന്നെ പീഡിപ്പിക്കേണ്ടതുണ്ടോ?” അര്‍ത്ഥവത്തായ വര്‍ത്തമാനമായിരുന്നു അദ്ദേഹത്തിന്റേത്‌. പക്ഷെ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ പാറുക്കുട്ടിയമ്മ ഇപ്പോഴും സംശയമുണ്ട്‌. അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌:
 “എനിക്ക്‌ ഇപ്പോള്‍ വയസ്‌ അമ്പത്തിയഞ്ച്‌. ഞാന്‍ എന്റെ ജീവിതത്തില്‍ ആഗ്രഹിച്ച പ്രധാനപ്പെട്ട കാര്യം ഞാന്‍ മരിക്കുന്നതുവരെ മൂന്നുപേര്‍ മരിക്കരുതെന്നാണ്‌, ഒന്ന്‌ ഇഎംഎസ്‌, രണ്ട്‌ വയലാര്‍ രാമവര്‍മ്മ, മൂന്ന്‌ എന്റെ അമ്മ. എന്റെ പ്രാര്‍ത്ഥന പക്ഷെ ദൈവം കേട്ടില്ല. അവര്‍ മൂന്നും ഇന്നില്ല.” 
കൂടുതല്‍ പേര്‍ മരിക്കരുത്‌ എന്ന്‌ അദ്ദേഹം പ്രാര്‍ത്ഥിക്കാതിരുന്നത്‌ എന്തുകൊണ്ടും നന്നായി എന്ന്‌ പാറുക്കുട്ടിയമ്മക്ക്‌ തോന്നി. അച്ഛന്‍ മരിക്കരുതെന്ന്‌ എന്തുകൊണ്ട്‌ പ്രാര്‍ത്ഥിച്ചില്ലായെന്ന്‌ ആ പ്രകൃതിസ്നേഹിയോട്‌ ചോദിക്കണമെന്ന്‌ തോന്നിയെങ്കിലും ചോദിച്ചില്ല.
ഇളയ മരുമകള്‍ അശ്വതി കൃത്യമായി ഭക്ഷണവും ഓട്സും പാറുക്കുട്ടിയമ്മക്ക്‌ നല്‍കും. ഭക്ഷം കഴിക്കുക, സീരിയല്‍ മുടങ്ങാതെ കാണുക, ഇതാണ്‌ പാറുക്കുട്ടിയമ്മയുടെ കുറച്ചുനാളായുള്ള റൂട്ടീന്‍.
രാവിലത്തെ ഓട്സില്‍ ആപ്പിള്‍, അമുല്‍, ചക്കര ഇവയെല്ലാം ചേര്‍ക്കും. ഓട്സുണ്ടാക്കി മരുമള്‍ കാട്ട്രോളിന്‍ അടച്ചുവെച്ചിട്ടാണ്‌ ജോലിക്ക്‌ പോകുക, ചൂട്‌ നഷ്ടപ്പെടരുതല്ലോ?
മരുമകള്‍ ജോലിക്ക്‌ പോയിക്കഴിഞ്ഞാല്‍ പാറുക്കുട്ടിയമ്മ തൊടിയിലേക്കിറങ്ങും. രണ്ട്‌ ഇരുമ്പന്‍ പുളി പറിച്ചുകൊണ്ടുവന്നു ഓട്സില്‍ അരിഞ്ഞിടും. ആപ്പിള്‍ കഷണവും ഇരുമ്പന്‍പുളിയും കൂടിയാവുമ്പോള്‍ നല്ല രസം.
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ കുറക്കും, ആപ്പിളുള്ളതുകൊണ്ട്‌ ഡോക്ടറെയും കാണണ്ട. ആന്‍ ആപ്പിള്‍ വിത്ത്‌ ഇരുമ്പന്‍ പുളി എ ഡേ, കീപ്പ്സ്‌ ദി ഡോക്ടര്‍ എവെ!

കെ.എ. സോളമന്‍

Monday, 21 October 2013

KAS Life Blog: വിളിക്കൂ, രക്ഷിക്കൂ !

KAS Life Blog: വിളിക്കൂ, രക്ഷിക്കൂ !: ‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്‌. ഇതിന്റെ പേറ്റന്റ്‌ മറ്റൊരു പാര്‍ട്ടിക്കും അ...

വിളിക്കൂ, രക്ഷിക്കൂ !

Photo: Norway


‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്‌. ഇതിന്റെ പേറ്റന്റ്‌ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെട്ടതല്ല. നാട്‌ അരക്ഷിതമാവുമ്പോള്‍ ചില അവതാരങ്ങള്‍ അനിവാര്യം. അത്തരം അവതാരങ്ങളെ ആനയിക്കാനാണ്‌ ഈ മുദ്രാവാക്യം.

‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ദേവകാന്ത്‌ ബറുവ എന്ന കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റേതാണ്‌. കോണ്‍ഗ്രസുകാരന്റെ വിദൂര ഓര്‍മ്മയില്‍ പോലും ഇന്ന്‌ ബറുവ ഇല്ല. വലിയ തലയണ കക്ഷത്തില്‍ തിരുകി പുല്‍പായയില്‍ ചമ്രംപണിഞ്ഞിരുന്നു അനുസ്മരണം നടത്താന്‍ 365-ല്‍ ഒരു ദിവസം പോലും ബറുവക്കായി നീക്കിവെച്ചിട്ടില്ല. എന്നാലും ഇന്ത്യയെ രക്ഷിച്ച ഇന്ദിരയെ ഖദര്‍വാലകള്‍ ഉറക്കത്തില്‍പോലും ഓര്‍ക്കുന്നു. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടികളില്‍ ഒന്നിന്റെ പേരുതന്നെ കോണ്‍ഗ്രസ്‌-ഇന്ദിരയെന്നാണ്‌.

മറ്റ്‌ പലതിലുമെന്നപോലെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ‘വിളിക്കൂ, രക്ഷിക്കൂ’ എന്നത്‌ യാതൊരു ഉളുപ്പുമില്ലാതെ കേരളാ കോണ്‍ഗ്രസ്‌ മാണി ഏറ്റെടുത്തിരിക്കുകയാണ്‌. ഖജനാവ്‌ കാലിയാക്കിയിട്ടു മറുകണ്ടം ചാടി മുഖ്യമന്ത്രിയാകാനുള്ള പണി പാളി. തുടര്‍ന്നുള്ള പണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്‌ കറുത്ത കണ്ണടയും വെള്ളത്തൊപ്പിയും ഷാളും ധരിച്ചുള്ള എംജിആര്‍ വേഷം. മാണി വേഷം കെട്ടു തുടരവേയാണ്‌ പാര്‍ട്ടിയുടെ വൈസ്ചെയര്‍മാനും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജ്‌ കോണ്‍ഗ്രസിന്റെ പഴയ മുദ്രാവാക്യം ഏറ്റുപാടിയത്‌. കേരളാ കോണ്‍ഗ്രസ്‌ പ്രാദേശികകക്ഷിയായതുകൊണ്ട്‌ ഇന്ത്യയെ മുഴുവനായി രക്ഷിക്കാനാവില്ല. കേരളത്തെ മാത്രം രക്ഷിക്കാനേ പറ്റൂ. അതിന്‌ പറ്റിയ ഒരാളെയുള്ളൂ ഇന്ത്യയില്‍, അതാണ്‌ ആന്റണി. “ആന്റണിയെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ’- ഇതാണ്‍അധ്വാനവര്‍ഗ പാര്‍ട്ടിയുടെ പുതിയ കടമെടുത്ത മുദ്രാവാക്യം.

കോണ്‍ഗ്രസിലെ 3 രൂപാ മെമ്പര്‍ഷിപ്പിന്‌ നാടുനീളെ തെണ്ടിനടന്നശേഷം എംഎല്‍എയായ ഒരു മുന്‍ കെപിസിസി പ്രസിഡന്റുണ്ട്‌. ‘മുക്കാലയില്‍ കെട്ടി അടിക്കണം ആന്റണിയെ’ എന്ന്‌ അദ്ദേഹം ആക്രോശിച്ചപ്പോഴാണ്‌ കേരളത്തിലെ സാധാരണ ജനം ‘മുക്കാലി’ എന്തെന്ന്‌ അന്വേഷിച്ചിറങ്ങിയത്‌. അദ്ദേഹവും പറയുന്നു ‘ആന്റണിയെ വിളിക്കൂ.’

സ്ത്രീകളുടെ പ്രസ്റ്റീജ്‌ വിഷയങ്ങളാണ്‌ ഗര്‍ഭവും പ്രസവവും. ഇതിന്റെ പേരില്‍ പുരുഷന്മാരെ പെടാപ്പാടു പെടുത്തുന്ന സ്ത്രീകളുണ്ട്‌. മാതൃത്വമിരിക്കുന്നത്‌ പ്രസവത്തിലും ഓപ്പണ്‍ പ്രസവത്തിലുമാണെന്ന്‌ വരെ പറയുന്ന സ്ത്രീകളുണ്ട്‌. പിതൃത്വം സംബന്ധിച്ച്‌ പുരുഷന്മാര്‍ക്ക്‌ അങ്ങനെ വലിയ ക്ലയിമൊന്നുമില്ല. അഭിമാനിക്കാന്‍ പുരുഷനുള്ള ഒരു സാധനം പൂരസ്ഥ ഗ്രന്ഥിയാണ്‌. ഇത്‌ വീങ്ങിയാല്‍ കടുത്ത വേദനയുണ്ടാകും. പ്രസവവേദന അറിയുന്ന സ്ത്രീകള്‍ക്ക്‌ വീങ്ങിയ പൂരസ്ഥ ഗ്രന്ഥി വേദനയെപ്പറ്റി അറിവില്ല. കാലം മാറിയതുകൊണ്ടോ, അലോപ്പതിയുടെ വികാസം കൊണ്ടോ ഒരു വിധപ്പെട്ട പുരുഷന്മാരൊക്കെ 50 പിന്നിടുമ്പോള്‍ പ്രോസ്റ്റേറ്റ്‌ ഒാ‍പ്പറേഷനു വിധേയരാവുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍പോലെയാണ്‌ പ്രോസ്റ്റേറ്റ്‌ സര്‍ജറിയും.

പ്രോസ്റ്റേറ്റ്‌ മൂലം ആര്‍മി ഹോസ്പിറ്റലില്‍ കിടന്നു നക്ഷത്രമെണ്ണുമ്പോഴാണ്‌ ആന്റണിയെ കേരളത്തെ രക്ഷിക്കാന്‍ വിളിക്കുന്നത്‌. കട്ടിലില്‍നിന്ന്‌ എഴുന്നേറ്റ്‌ നിന്നിട്ടുപോരേ ആശാനേ, കേരളത്തെ രക്ഷിക്കുന്നത്‌?

കെ.എ. സോളമന്‍ 
ജന്‍മഭൂമി 22-10-2013

Friday, 11 October 2013

സാമ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം മാത്രം - മാണി

ഒരുവര്‍ഷത്തേക്ക് പുതിയ തസ്തികയില്ല 
30,000 താത്കാലിക തസ്തികകള്‍ പുനഃപരിശോധിക്കും


തിരുവനന്തപുരം:ധനവകുപ്പിന്റെ അനുമതിയില്ലാതെ ഈ വര്‍ഷം പുതിയ തസ്തിക സൃഷ്ടിക്കില്ല. 30,000 താത്കാലിക തസ്തികകള്‍ തുടരണമോ എന്ന് പരിശോധിക്കാന്‍ ധനവിനിയോഗ വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെടുക. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനും നിയന്ത്രണം കൊണ്ടുവരും. സാമ്പത്തികച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.എം. മാണിയും വ്യത്യസ്ത പത്രസമ്മേളനങ്ങളില്‍ പറഞ്ഞു. ട്രഷറിയില്‍ പ്രതിസന്ധിയില്ല. വരുമാനത്തേക്കാള്‍ സംസ്ഥാനത്തിന്റെ ചെലവ് ഉയര്‍ന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക വൈഷമ്യത്തിന് കാരണം. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണ്ടിവരും. പദ്ധതിച്ചെലവ് വെട്ടിക്കുറയ്ക്കില്ല. അതേസമയം പദ്ധതിയേതര ചെലവുകള്‍ ബജറ്റ് വിഹിതത്തിന് അപ്പുറത്ത് അനുവദിക്കില്ലെന്ന് മാണി പറഞ്ഞു. 

Comment: സാമ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം മാത്രം, എന്നുവെച്ചാല്‍ ആസ്മാ അശേഷമില്ല, ശ്വാസം കഴിക്കാന്‍ പറ്റില്ലെന്നേയുള്ളൂ . പാവം യുവാക്കള്‍, എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന് കരുതിയത് വെറുതെയായി.
-കെ എ സോളമന്‍ 

Wednesday, 9 October 2013

കടല്‍തീരം അവാര്ഡ് -കഥ- കെ എ സോളമന്‍


  Photo: What a gorgeous tree!  Do you also love trees?

കടല്‍ക്കാറ്റിനൊപ്പം പാടിയും കടല്‍ത്തിരയോട് കിന്നരിച്ചുമാണ് വര്‍ഗീസ് കടല്‍ക്കവി ആയത്. കടലില്‍ മല്‍സ്യബന്ധനമാണ് വര്‍ഗീസിന് ജോലി. മനോഹരമായി കവിത എഴുതും, ചൊല്ലും. അദ്ദേഹത്തിന്റെ കവിതാ സമഹാരത്തിന് ഗ്രാമീണ പുരസ്കാരവും ലഭിച്ചു.

കാവ്യ-കഥാമേളകളില്‍ പങ്കെടുത്തു കവിത ചൊല്ലാന്‍ വര്‍ഗീസിന് വലിയ താല്പര്യമായിരുന്നു. പൊങ്ങച്ചകവിതകളുടെയും, വിപ്ലവഗാനങ്ങളുടെയും ഇടയില്‍ വാര്‍ഗീസിന്റെ കവിതകള്‍ക്ക് സ്വീകാര്യത കൂടുതലായിരുന്നു.

താനാണ് നാട്ടിലെ സകലമാനപേരെയും കവികളും കാഥികരുമാക്കിയതെന്ന് വിശ്വസിച്ചു നടക്കുന്ന ആളാണ് മമ്മത് എന്ന മുഹമ്മെദ്. സ്വന്തമായി നാടകട്രൂപ് എന്നതുപോലെ മമ്മതിനുമുണ്ടു  ഒരു സാംസ്കാരികവേദി.

 കഥകളും കവിതകളും അവതരിപ്പിക്കുന്നതിന് പകരം മമ്മതിന്റെ വേദിയില്‍ കൂടുതലും ആദരിക്കല്‍ ചടങ്ങാണ്. കഥാപ്രാസംഗികന്ആദരം, സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു ടൂറ്റോറിയല്‍ ആരംഭിച്ച വാദ്യാര്‍ക്ക് സ്വീകരണം, പത്തുലിറ്റര്‍ അളന്ന ക്ഷീരകരഷകന്അവാര്ഡ്, പത്തുമക്കളുള്ള ദമ്പതികള്‍ക്ക് പുരസ്കാരം ഇങ്ങനെപ്പോകുന്നു മമ്മത് സംഘടിപ്പിക്കുന്ന ചടങ്ങുകള്‍. അങ്ങോട്ട് അവാര്ഡ് കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ എന്നു മമ്മതിന് നാന്നായറിയാം. ജ്ഞാനപീഠം പുരസ്കാരം കഴിഞ്ഞാല്‍ അറിയപ്പെടുന്ന പുരസ്കാരമായ അംബേദ്കര്‍ അവാര്ഡ്സ്വന്തമാക്കിയത് 2000 രൂപകുറച്ചു കൊടുത്താണ്. അംബേദ്കര്‍ പുരസ്കാര ഏജന്‍റമ്മാര്‍ ആവാര്‍ഡൊന്നിനു 5500 വെച്ചു ഈടാക്കുമ്പോള്‍ പിടിപാടു മൂലം മമ്മതിനു 3500 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ..

 താന്‍ അംബേദ്കര്‍ അവാര്ഡ് ജേതാവാണെന്ന് എല്ലാവേദികളിലും പറയുകയും  ഇതുകേട്ട് മറ്റ് അംബേദ്കര്‍ അവാര്‍ഡീകള്‍ തലയും കുമ്പിട്ടിരിക്കുകയും ചെയ്യുക എന്നത് മമ്മത് സംബന്ധിക്കുന്ന സാംസ്കാരിക സദസ്സുകളിലെ പതിവ് കാഴ്ചയാണ് 

സാംസ്കാരികവേദിയുടെ സെക്രെട്ടറിയാണ് മമ്മത്. പ്രസിഡെന്‍റ് അറിയപ്പെടുന്ന കവിയാണെങ്കിലും അദ്ദേഹത്തിന് പറയത്തക്ക റോളൊന്നുമില്ല. വേദിയുടെ സ്ഥാപകപ്രസിഡെന്‍റ് ഒരു എമരിശ്ശേരില്‍ ആയിരുന്നു. എമരിശ്ശേരില്‍ ശരിയാം വണ്ണം മുണ്ടുടുക്കുന്നില്ല, ഷര്‍ട്ടിന്റെ ബട്ടണ്‍ ചൊവ്വെ ഇടുന്നില്ല, പരിചയമില്ലാത്തവരെ നോക്കി ചിരിക്കുന്നു, എന്നൊക്കെ പറഞ്ഞാണ് മമ്മതും നിലവിലെ പ്രസിഡെന്‍റും കൂടി അദ്ദേഹത്തെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കിയത്.. കരഞ്ഞുകൊണ്ടു പിരിഞ്ഞഎമരിശ്ശേരില്‍ പിന്നീട് ഒരിക്കല്‍പോലും താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച സാംസ്കാരികവേദിലോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. 

വര്‍ഗീസും മമ്മതും തമ്മില്‍ തെറ്റിയത് ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഒരു സമ്മേളനത്തില്‍ വെച്ചാണ്. കടല്‍ക്കവി വര്‍ഗീസിനെ താനാണ് കണ്ടെത്തിയത് എന്ന മമ്മതിന്റെ വാദം വര്‍ഗീസ് പാടെ നിഷേധിച്ചു. മമ്മതിന്റെ പിതൃത്വം തനിക്കുവേണ്ടെന്നും, അതു ഏതെങ്കിലും കോയമാര്‍ക്ക് കൊടുത്താല്‍ മതിയെന്നും മമ്മതിന്റെ മുഖത്തുനോക്കി വര്‍ഗീസ് ഓപ്പണായി പറഞ്ഞുകളഞ്ഞു. മമ്മതിന് ഇത് വലിയ ക്ഷീണമായി. “എങ്കില്‍ കടല്‍ക്കവി രണ്ടാമനെ സൃഷ്ടിച്ചിട്ടു തന്നെ കാര്യംമമ്മതിന്റെ തീരുമാനം ഉറച്ചതായിരുന്നു.

അങ്ങനെയിരിക്കെയാണ് “ബാപ്പാന്‍റെ പാന്‍റി”ന്ടെനീളം കുറക്കണമെന്ന്  ആവശ്യപ്പെട്ടു ഒരുകൂട്ടര്‍ ഗോവായില്‍ നിന്നു നാട്ടിലെത്തിയത്. ബാപ്പാ ഗോവാകടപ്പുറത്ത് വെച്ചു മയ്യത്തായി. മയ്യത്താവും മുന്പ് ബാപ്പാ കവിതാ പുസ്തകമൊക്കെ വായിക്കുമായിരുന്നു. അതുകൊണ്ടു ബാപ്പാന്‍റെ പേരില്‍ ഒരു കാവ്യപുരസ്കാരം നല്കണം. മയ്യത്ത് കടപ്പുറത്തായത് കൊണ്ട് കടലുമായി ബന്ധപ്പെട്ട കവിക്കായിരിക്കണം അവാര്ഡ്. അവാര്‍ഡിന് “കടല്‍തീരം” എന്നു പേരും വേണം.

അവാര്ഡ് തുകായായ 10001  രൂപയുമായി ബാപ്പാന്‍റെ മക്കള്‍ വന്നു ചാടിയതു മമ്മതിന്റെ മുമ്പിലായിരുന്നു. ഒട്ടും വൈകിയില്ല അവാര്‍ഡിന്റെ മൊത്തം കൊട്ടേഷനും മമ്മത് ഏറ്റെടുത്തു. പക്ഷേ കടലുമായി ബന്ധപ്പെട്ട ഒരു കവിവേണമല്ലോ,അതിനെന്താ വഴി?

കടല്‍ക്കവി രണ്ടാമന്‍ അങ്ങനെയാണ് സൃഷ്ട്ടിക്കപ്പെട്ടത്. കടല്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ കടലില്‍ ഒരിക്കല്‍പോലും കവി  പി കെ രാഘവന്‍ ഇറങ്ങിയിട്ടില്ല. ഒന്നുരണ്ട് സപ്താഹങ്ങളില്‍ പാട്ടെഴുതികൊടുത്ത അനുഭവമുണ്ട്. മമ്മതു രാഘവനോടു പറഞ്ഞൂ “ ഫിഫ്റ്റി-ഫിഫ്റ്റി”. പുറത്താരും അറിയാന്‍ പാടില്ല  അവാര്‍ഡ്  ജേതാവിനെ കണ്ടുപിടിക്കാന്‍ ഒരു കമ്മിറ്റി വേണമല്ലോ.

മമ്മതിന്റെ സാംസ്കാരിക വലയം താലൂക്കിന് പുറത്തേക്കും വ്യാപിച്ചിട്ടുള്ളതിനാല്‍  പുറത്തു നിന്നു രണ്ടുപേരെ കമ്മിറ്റി അംഗങ്ങളായി മമ്മത് തന്നെ  നോമിനേറ്റ് ചെയ്തു. ഇവര്‍ രണ്ടു പേരും മമ്മതും രാഘവനും ചേര്‍ന്ന് അവാര്ഡ് പ്രഖ്യാപനത്തിന് പ്രെസ്സ് മീറ്റും വിളിച്ചു.
മമ്മത് പത്രക്കാരോടായി പറഞ്ഞു “ ഇതാ കടലിന്റെ കവി പി കെ രാഘവന്‍. പ്രഥമ കടല്‍തീരം പുരസ്കാരം രാഘവനാണ്, 10001 രൂപ, ശില്പം, പ്രശസാപത്രം-ഇത്രയുമാണ് അവാര്‍ഡായി നല്‍കുന്നത്. രാഘവനും രണ്ടു കമ്മിറ്റിയംഗങ്ങളും   പൊട്ടന്‍ പുട്ടുവിഴുങ്ങിയമാതിരി രംഗം വീക്ഷിച്ചുകൊണ്ടിരുന്നു.”

“കടലിന്റെ കവി വര്‍ഗീസല്ലേ, അപ്പോ രാഘവന്‍ എങ്ങനെ കടലിന്റെ കവിയാകും?ഏത് മാസികയിലാണ് രാഘവന്റെ കവിത പതിവായി വരുക?” പത്രപ്രതിനിധി.

“അതതേ, അതു കടലിന്റെ കവി ഒന്നാമന്‍, ഇത് രണ്ടാമന്‍”,  മമ്മത്
“എത്ര പുസ്തകം പ്രസിദ്ധീകരിച്ചു” ചോദ്യം രാഘവനോട്
“പൂ, പൂ പുസ്തകം.....” രാഘവന്‍
“പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോകയാണ്, ഇതാ ഫോട്ടോസ്റ്റാറ്റ്” മമ്മതു രണ്ടു ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ പൊക്കിക്കാണിച്ചു.
അതോടെ പത്രസമ്മേളനം അവസാനിച്ചു.

സ്ഥലം എം എല്‍  എ ആണ് കടല്‍ത്തീരം അവാര്ഡ് രാഘവന്  സമ്മാനിച്ചു പ്രസംഗിച്ചത്.

അനുമോദനപ്രസംഗത്തില് എം എല്‍ എ പറഞ്ഞു, “കടലില്‍ നിന്നു മാത്രമല്ല കായലില്‍ നിന്നും നമുക്ക് കവികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു മമ്മതിനെ പോലുള്ളവരുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്.”

കടല്‍ക്കവി ഒന്നാമന്‍ പങ്കെടുക്കാത്ത  യോഗം കടല്‍ക്കവി രണ്ടാമന്‍ പി കെ രാഘവന്റെ സപ്താഹ ഗാനത്തോടെ അവസാനിച്ചു. പുട്ടുവിഴുങ്ങിയ അവാര്ഡ് കമ്മിറ്റിയംഗങ്ങളും പാന്‍റു മായെത്തിയ ബാപ്പാന്‍റെ മക്കളും "കളിമണ്ണ്നടി"യുടെ പ്രസവം കണ്ടമട്ടില്‍ കണ്ണും മിഴിച്ചിരുന്നു.


-കെ എ സോളമന്‍ 

Monday, 7 October 2013

KAS Life Blog: പൊന്‍ തൂവല്‍ -കെ.എ.സോളമന്‍

KAS Life Blog: പൊന്‍ തൂവല്‍ -കെ.എ.സോളമന്‍: ലോകാത്ഭുതങ്ങള്‍ ഏഴെണ്ണം. അവ ഏതൊക്കെയെന്ന്‌ ചോദിച്ചാല്‍ അല്‍പ്പം പരുങ്ങും. അത്ഭുതങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്‌. എംപയര്‍ സ...

പൊന്‍ തൂവല്‍ -കെ.എ.സോളമന്‍


Photo: For personal gains.

Enjoying power without any accountability is an added advantage for the future prime minister Rahu Gandhi. His denouncing of the controversial ordinance to negate the Supreme Court verdict on convicted lawmakers as ‘complete nonsense’ is something in that direction. Rahul Gandhi said the ordinance should be ‘torn up and thrown away’. The statement of Rahul has shaken the PM Dr Manmohan Singh and the latter said the issue would be considered by the Cabinet. How easy to swivel the decision of an elected Government without any answerability? The whole episode is an image building exercise of Rahul Gandhi, one which is akin to group weeping of all Congress men before the mother and the son.

It is true that common people do not generally want politicos involved in criminal cases as lawmakers. But the ordinance contains something more than that. Nowadays it is the practice of political parties to trap leaders of rival group by filing false case. And it would take several years to come out from a criminal case due to the snail pace of the judicial system. Rahul Gandhi, in fact, has not studied the ordinance and hence optioned for erratic outburst against the prime minister. The opposition of BJP is explicable as they are the Opposition party while that of Rahul Gandhi, being the Congress Vice-President, is not reasonable. It is aimed at personal gains.


 K A Solaman


ലോകാത്ഭുതങ്ങള്‍ ഏഴെണ്ണം. അവ ഏതൊക്കെയെന്ന്‌ ചോദിച്ചാല്‍ അല്‍പ്പം പരുങ്ങും. അത്ഭുതങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്‌. എംപയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌ ഒരു കാലത്ത്‌ അത്ഭുതമായിരുന്നു. സേര്‍സ്‌ ടവറും ഭുജുമൊക്കെ വന്നതോടെ എംപയര്‍ ബില്‍ഡിംഗ്‌ മറവിയിലായി.

റോട്ടി, കപ്പട, മകാന്‍-ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവയാണ്‌ മനുഷ്യന്റെ പ്രാഥമികാശ്യങ്ങള്‍. പുതിയ കാലത്ത്‌ വസ്ത്രധാരണ രീതിക്ക്‌ മാറ്റം വന്നതോടെ വസ്ത്രം അത്യാവശ്യ വസ്തു അല്ലാതായി. തൊലിയുമായി ചേര്‍ന്നുകിടക്കുന്ന ‘ലെഗ്ഗിന്‍സാ’ണ്‌ യുവതികളുടെ നിലവിലെ പ്രിയപ്പെട്ട വേഷം. കാലു പെയിന്റടിച്ചാലും ലെഗ്ഗിന്‍സന്നേ തോന്നൂ. പാര്‍പ്പിട സങ്കല്‍പ്പവും മാറി.

മലയാള സിനിമായിലെ മെഗാ നടന്‍ മമ്മൂട്ടിയുടെ നിരീക്ഷണത്തില്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ വസ്ത്രവും പാര്‍പ്പിടവും പെടില്ല. സിനിമാക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ നടികള്‍ക്ക്‌ വസ്ത്രമൊന്നും വേണ്ട. ഉള്ള വസ്ത്രത്തില്‍ മറച്ചുവെച്ചിരിക്കുന്നത്‌ ക്യാമറക്കുമുമ്പില്‍ തുറന്നുകാട്ടാനും മടിയില്ല. തുറന്നു കാട്ടുന്നതാണ്‌ മാതൃത്വമെന്നൊക്കെ ഗീര്‍വാണമടിക്കും. നടന്മാര്‍ക്ക്‌ താമസിക്കാന്‍ റിസോര്‍ട്ട്‌ ഹോട്ടലോ കാരവാനോ മതി. അതുകൊണ്ട്‌ മെഗാസ്റ്റാര്‍ പറഞ്ഞത്‌ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ വായുവും വെള്ളവും ആഹാരവുമാണെന്ന്‌. നല്ല ആഹാരം ലഭ്യമാക്കാനാണ്‌ ഉദയംപേരൂരില്‍ നെല്‍കൃഷി ആരംഭിച്ചത്‌. ചെട്ടുവിരിപ്പിന്റെ ചോറ്‌ നല്ല ആഹാരമാണ്‌. കൃഷിയുടെ മേല്‍നോട്ടത്തിന്‌ ഒരു താടിക്കാരന്‍ ഐടി പ്രൊഫഷണലിനെ നിയമിച്ചിട്ടുമുണ്ട്‌. ഇദ്ദേഹമാണ്‌ ഞാറിന്റെ ഗ്രോത്ത്‌ കമ്പ്യൂട്ടറിലൂടെ മോനിറ്റര്‍ ചെയ്യുന്നത്‌. നല്ല വെള്ളം ലഭ്യമാക്കാനും പ്രയാസമില്ല. പുഴയിലെ വെള്ളം പറ്റില്ലെങ്കില്‍ കടല്‍വെള്ളം മാറ്റി ശുദ്ധജലമുണ്ടാക്കാം, ചെലവു കൂടുമെന്നേയുള്ളൂ. വായുവിന്റെ കാര്യമാണ്‌ കഷ്ടം! എല്ലാവനുംകൂടി പുകച്ചും കരിച്ചും വായു മലീമസമാക്കി. മെഗാസ്റ്റാറിന്‌ നല്ല വായു കൂടിയേ തീരൂ. അതുകൊണ്ടാണ്‌ ആലപ്പുഴയിലെ സ്കൂള്‍ കുട്ടികളോട്‌ നല്ല വായു സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തത്‌. “പ്രകൃതിയെ നാം സംരക്ഷിക്കണം നമുക്ക്‌ നല്ല വായു വേണം”- അദ്ദേഹം പറഞ്ഞു. സ്വന്തം നിലയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഉദയംപേരൂര്‍ മോഡല്‍ വായുകൃഷിയിലും പരീക്ഷിക്കുമായിരുന്നു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും എസ്‌എസ്‌എല്‍സി, പ്ലസ്ടു, സിബിഎസ്‌ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയവര്‍ക്കും പുരസ്കാരം നല്‍കുന്ന ചടങ്ങിലാണ്‌ മമ്മൂട്ടിയുടെ ആഹ്വാനം. കേന്ദ്ര വിമാനമന്ത്രി വേണുഗോപാല്‍, ഏര്‍പ്പാടാക്കിയ മെറിറ്റ്‌ അവാര്‍ഡ്‌ ‘പൊന്‍തൂവല്‍’ ഉദ്ഘാടനം ചെയ്തത്‌ മമ്മൂട്ടിയാണ്‌.

മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണെന്നും ഇടതു ചാനലിന്റെ ചെയര്‍മാനാണെന്നും വേണുഗോപാലിന്‌ നന്നായി അറിയാം. സരിതാ-ശാലു കേസില്‍ ഇടതു സഖാക്കള്‍ വേണുഗോപാലിന്റെ പിന്നാലെ ചീഞ്ഞ മുട്ടയും കരിങ്കൊടിയുമായി പായുന്ന കാലത്ത്‌ പരിപാടി വിജയിപ്പിക്കാന്‍ മമ്മൂട്ടിയെക്കാള്‍ പറ്റിയ പാര്‍ട്ടിയില്ല. പൊന്‍തൂവലില്‍ അല്ല, ഒരു തൂവലിലും ആരും തൊട്ടുനോക്കില്ല. ആരെങ്കിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഡിഫിക്കാര്‍ രംഗത്തെത്തും. അങ്ങനെയൊരു സംഭവം മുമ്പ്‌ തണ്ണീര്‍മുക്കത്ത്‌ മമ്മൂട്ടിയുടെ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്‌. ഷൂട്ടിംഗ്‌ തടസ്സപ്പെടുത്താന്‍ വന്നവരെ ഡിഫി സഖാക്കള്‍ അടിച്ചോടിച്ചു.

പുരസ്കാരം വാങ്ങാന്‍ വന്ന ഒരു പയ്യന്‍ മെഗാസ്റ്റാറിനെ അല്‍പ്പം വെള്ളം കുടിപ്പിക്കുകയും ചെയ്തു. “താങ്കളുടെ ചെറുപ്പത്തിന്റെ രഹസ്യം?” ഇതായിരുന്നു പയ്യന്റെ കുസൃതി. “കിളവനായിട്ടും ഇങ്ങനെ നടക്കാന്‍ എങ്ങനെ പറ്റുന്നു?” എന്നാണ്‌ പയ്യന്‍ ഉദ്ദേശിച്ചതെങ്കിലും പറയാന്‍ പറ്റില്ലായെന്ന കടുത്ത നിലപാടായിരുന്നു നടന്‌. ഗോദ്‌റേജ്‌ കമ്പനി, കുട്ടിയുടുപ്പ്‌, കൂളിംഗ്‌ ഗ്ലാസ്‌, ശ്വാസ സ്തംഭനം, സര്‍വോപരി 13-കാരികളുമായുള്ള നടനം ഇതൊക്കെയാണ്‌ ചെറുപ്പത്തിന്‌ കാരണമെന്ന്‌ എ പ്ലസ്‌ പയ്യന്‌ അറിയാമെങ്കിലും മെഗാസ്റ്റാറിന്റെ വായില്‍നിന്ന്‌ തന്നെ അവനത്‌ കേള്‍ക്കണം.

വേണുഗോപാല്‍ ആരാ കക്ഷി? ചീമുട്ടയുമായി നടക്കുന്ന മാര്‍ക്സിസ്റ്റ്‌ സഖാക്കളെ മര്യാദക്കാരാക്കാന്‍ ഇതൊക്കെയാണ്‌ മാര്‍ഗ്ഗം. ഇങ്ങനെയൊരു ബുദ്ധി കൊടിക്കുന്നിലിന്‌ തോന്നാത്തതെന്ത്‌?

കെ.എ.സോളമന്‍ Janmabhumi Daily on 8-10-13