Thursday, 26 September 2013

ഓര്ത്തിടും നിന്നെ- കവിത -കെ എ സോളമന്‍

Photo: Make the people around you feel their worth. Appreciate their presence in your life, for one day when you go different ways they'll always find time to remember you.


വര്ണ്ണ രാജികള്‍ വിരിച്ച് നീ എന്റെ
സുന്ദരോദ്യാനത്തില്‍ വന്നു സാമോദം.
തന്നു നീ എനിക്കാമോദവേളകള്‍
ചൊല്ലി ചേലെഴും പഴയപാട്ടുകള്‍                                       
                                   
നിന്റെ കാലടിതാളത്തിനൊത്തപോല്‍
പാടി രാക്കിളി നവ്യരാഗങ്ങള്‍
എന്റെ സ്വപ്നകുസുമങ്ങളൊക്കവേ                                      
നീല നിലാവില്‍കുളിച്ചു നിന്നുപോയ്

ഉണ്ട് നീലനിലാവിനും രാവിനും
ചൊല്ലുവാന്‍ കഥകളേറെപ്രിയംകരം
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും
നമ്മെ രസിപ്പിച്ചതോര്ക്കുമോ പ്രിയേ.

നിന്റെ മനസ്സിന്‍കോണിലെവിടെയോ 
വര്ണവിളക്ക് തെളിച്ചുവെച്ചു നീ
കാത്തിരുപ്പുണ്ടറിയുന്നു ഞാന്‍ സഖേ
ഓര്ത്തിടുംഓരോനിമിഷവും നിന്‍സ്മിതം  

Friday, 20 September 2013

ലാസ്റ്റ് റിസര്‍ട് –കഥ -കെ എ സോളമന്‍

Photo: GOOD MORNING
F.R.I.E.N.D.S.......

കോംപ്ലക്സ് പരിഹരിക്കാന്‍ ഉപായങ്ങള്‍ പലതു പറഞ്ഞുകൊടുത്തെങ്കിലും അവന് അതൊന്നും സ്വീകാര്യമായി തോന്നി യില്ല. ബി കോം ക്ലാസിലുള്ള നാല്‍പ്പത്തഞ്ചു പെങ്കുട്ടികള്‍ക്കും അവനോടു കൂട്ടില്ല. അവന്റെ തൊലിക്ക് അത്രകറുപ്പാണ്.

“ നീ  കാര്‍വര്‍ണ്ണനെക്കുറിച്ച് കേട്ടിട്ടില്ലേ? വെളുത്തിരുന്നിട്ടാണോ 16008 ഭാര്യമാര്‍ അദ്ദേഹത്തെ മല്‍സരിച്ച് ആരാധിച്ചത്? ഹോളിവുഡ് നടന്‍ വില്‍സ്സ്മിത്തിന് ലോകമെമ്പാടും ആരാധികമാരുള്ളത് വെളുത്തതൊലി യുള്ളതുകൊണ്ടാണോ?, ബറാക്ക് ഒബാമ, കേട്ടിട്ടുണ്ടോ നീ അദ്ദേ ഹത്തേക്കുറിച്ച്

“ ഒബാമയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആരാണ് നീ ഒബാമഎന്ന മഹാകവി ജിയുടെ കവിതയും വായിച്ചിട്ടുണ്ട്. അവരൊക്കെ  വല്യവല്യ ആളുകളല്ലെ രാമേട്ടാ, എന്നെപ്പോലുള്ളവരുടെ കാര്യം വലിയ കഷ്ടമാ. ഒരുത്തിപോ ലും തിരിഞു നോക്കില്ല.”

“ നിനക്കു ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടോ?” ലാസ്റ്റ് റീസര്‍ട്- അവസാനത്തെ ആശ്രയമെന്ന നിലയ്ക്കാണ്  ഞാന്‍ അത്രയും ചോദിച്ചത്.

“ഇല്ല ചേട്ടാ.”

ഞാനവനു ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു കൊടുത്തു. അവന്റെ മൊബയിലില്‍ ഫേസ്ബുക്ക് കിട്ടും.

കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോള്‍ പ്രകടമായ മാറ്റമാണ് അവനില്‍  കണ്ടത്. അവന്റെ കോംപ്ലക്സ് എല്ലാം മാറിയിരിക്കുന്നു

“എങ്ങനെയുണ്ടു ഇപ്പോ?"  ഞാന്‍ ചോദിച്ചു.

“സംഗതി ഗംഭീരമാണ് ചേട്ടാ. നോക്കൂ എനിക്കു 1667 ഫേസുബുക്ക് ഫ്രെന്‍ഡ്സ് ഉണ്ട്. എല്ലാം ഒന്നിനൊന്നു വെളുത്തസുന്ദരികള്‍.  അമേരിക്കയില്‍നിന്ന് തന്നെ നൂറ്റിയന്‍പത് എണ്ണമുണ്ട്. അവ്ര്‍ക്കെല്ലാം എന്റെ കറുപ്പുനിറം നന്നേ പിടിച്ചിരിക്കുന്നു. നാലു കാമെറായ്ക്കുമുന്‍പില്‍ പ്രസവിച്ച സിനിമാനടി വരെ എന്റെ ഫ്രെന്‍ഡ് ആണ്, എന്റെ മാത്രമല്ല, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെയും ഫ്രെണ്ടാണ് അവര്‍ .”

“എന്നെ എന്തേ നീ ഫ്രണ്ട് ആക്കിയില്ല? അതിരിക്കട്ടെ നിന്റെ വിഷമം മാറിയോ?
“ എന്തു വിഷമം ചേട്ടാ. തൊലി വെളുത്തിട്ടായിരുന്നേല്‍ കഷ്ടമായിപ്പോയെനെ”


-കെ എ സോളമന്‍ 

Sunday, 15 September 2013

ഓണമേ നീ എനിക്കെന്ത്? - കവിത -കെ എ സോളമന്‍

Photo


ഓണമേ നീ എനിക്കെന്ത്?
പോയ്മറഞ്ഞ നല്ല ദിനങ്ങളുടെഓര്മ്മ 
പ്രതീക്ഷയുടെ ഓര്മ്മ 
വെളിച്ചത്തിന്റെ ഓർമ്മ
പൊരിഞ്ഞ വയര്‍
ഒരിക്കലെങ്കിലും 
നിറയുന്നതിന്റെ ഓര്മ .


മറഞ്ഞു പോയ പുഞ്ചിരി 
ചുണ്ടിൽ തിരികേവരും ഓര്മ്മ 
പാറിപ്പറക്കും തുമ്പികൾ
കൂടെ നൃത്തം വെക്കുന്ന- 
ചുറ്റിനുംപൂക്കളം തീര്ക്കുന്ന ഓര്മ്മ. 


വിളവെടുപ്പിന്റെആർപ്പുവിളികൾ
ആരാണ് കേള്‍ക്കുന്നത്? 
വിതയും വിളയുമില്ലാത്തവന് 
എന്തു വിളവെടുപ്പ്?

കാണംവിറ്റും ഓണംഉണ്ണണം
പാലത്തിന്‍ കീഴെ ഉറങ്ങുംപാണന്
വിൽക്കാൻ കാണം എവിടെ?
ഓണത്തുമ്പികള്‍ക്ക് പറക്കാന്‍
പൂക്കളെവിടെ 
കിളികള്‍ക്ക്  ചേക്കാറാന്‍
മരങ്ങളെവിടെ?

എങ്കിലും സ്വപ്നമുണ്ട്
എന്നമ്മ വരും
വട്ടി നിറയെ മധുരവുമായ്
പലഹാരപ്പൊട്ടുമായി
എന്നമ്മയുടെ ഓര്‍മ്മയാണ്
എനിക്കെന്നുമോണം

-കെ എ സോളമന്‍ 

Monday, 9 September 2013

മൃദുസ്പര്ശങ്ങള്‍ ! കവിത -കെ എ സോളമന്‍


Photo

മനസ്സിന്‍ ചില്ലുജാലകങ്ങളില്‍  
നക്ഷത്രപൂക്കള്‍ ഏറെ വിതറി നീ
ഒരു നനുത്തമഴയുടെ കളിരുമായി
വന്നതോര്ക്കുന്നു ഞാന്‍ പ്രിയസഖേ

ഒരു കുളിര്‍ മഴയുടെ കൈപിടിച്ചേറ്റം
സൌമ്യമായി നീ വന്നുവെങ്കിലും 
തപ്തചിന്തകള്‍ ഉള്ളില്‍ നിറച്ചന്റെ  
ഹൃദയവീണ നീ തകര്ത്തെ്ന്തിന്?

ഒരു ചെറുകനലായി വീണുര്ന്ന് നീ
എന്‍ ഹൃദയധമനിയെ പൊള്ളിച്ചതെന്തിന്?
കണ്ണിന്മുമ്പിലെ മൂടല് മഞ്ഞിലേക്ക്-
ഒഴുകിയോടിമറഞ്ഞെത്തിന്തിന്? 

ചിതറിവീണോരാ ഓര്മ്മപ്പൂക്കളില്‍
കരിഞ്ഞതാകുമോ സ്വപ്നങ്ങളത്രയും
മറന്നുപോകുമോ സിന്ദൂരരേഖയില്‍
പതിഞ്ഞനിശ്വാസ മൃദുസ്പര്ശങ്ങള്‍.  

-കെ എ സോളമന്‍

Sunday, 8 September 2013

പരല്‍മീന്‍ -മിനിക്കഥ -കെ എ സോളമന്‍

Photo: Like > Beautiful Garden
Like > Lovely Roses

ഹൌസ് ബോട്ടിലെ ശീതീകരിക്കാത്ത മുറിയില്‍ ഇരുന്നു അയാള്‍ കായല്‍പ്പരപ്പിലേക്ക് നോക്കി. പോക്കുവെയില്‍ തിളക്കത്തില്‍ പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നത് യാള്‍ക്ക് കൌതുകകാഴ്ചയായി. തനിക്കും ഒരു പരല്‍മീന്‍  ആകാന്‍ കഴിഞ്ഞെങ്കില്‍ ........ അയാള്‍ ആഗ്രഹിച്ചു.

കയ്യിലെ ഗ്ലാസും ടീപ്പോയിലെ ഒഴിഞ്ഞകുപ്പിയും അയാളെ പ്രോല്‍സാഹിപ്പിച്ചു.പിന്നോന്നും ആലോചിച്ചില്ല. അയാള്‍ കായലിലേക്ക് എടുത്തുചാടി.അങ്ങനെ അയാളും കായലിലെ ഒരു പരല്‍ മീനായി മാറി, എന്നേക്കുമായി.


കെ എ സോളമന്‍ 

Saturday, 7 September 2013

KAS Life Blog: കാമില്ലാ പാക്കര്‍! -- - -കഥ-കെ എ സോളമന്‍ -ജന്‍മഭൂമ...

KAS Life Blog: കാമില്ലാ പാക്കര്‍! -- - -കഥ-കെ എ സോളമന്‍ -ജന്‍മഭൂമ...: കരള്‍വീക്ക രോഗം ചികിത്സിക്കാനുള്ള ദിവ്യൗഷധം കണ്ടുപിടിച്ചത്‌ വൈദ്യകലാനിധി കേശവന്‍ വൈദ്യരാണ്‌. ആയുര്‍വേദത്തിന്റെ താളിയോല ഗ്രന്ഥങ്ങള്...

കാമില്ലാ പാക്കര്‍! -- - -കഥ-കെ എ സോളമന്‍ -ജന്‍മഭൂമി


Photo: IKE ♠♠♠♠ → Sweetest Homes

കരള്‍വീക്ക രോഗം ചികിത്സിക്കാനുള്ള ദിവ്യൗഷധം കണ്ടുപിടിച്ചത്‌ വൈദ്യകലാനിധി കേശവന്‍ വൈദ്യരാണ്‌. ആയുര്‍വേദത്തിന്റെ താളിയോല ഗ്രന്ഥങ്ങള്‍ സമഗ്രമായി പരിശോധിച്ചതിന്‌ ശേഷമാണ്‌ ദിവ്യൗഷധക്കൂട്ട്‌ തയ്യാറാക്കിയത്‌. അരിഷ്ടമെന്നോ ആസവമെന്നോ പറയുന്നതിന്‌ പകരം ‘കാമില്ലാപാക്കര്‍’ എന്നാണ്‌ ഔഷധത്തിന്‌ വൈദ്യര്‍ പേരു നല്‍കിയത്‌. കാമില്ലാ പാക്കറുടെ ചേരുവ വൈദ്യര്‍ അല്ലാതെ ലോകത്ത്‌ മറ്റൊരാള്‍ക്കും അറിയില്ല. ഔഷധ ഫോര്‍മുല എഴുതിയ കുറിപ്പടി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ മെയിന്‍ ബ്രാഞ്ച്‌ ലോക്കറിലാണ്‌ സൂക്ഷിക്കുന്നത്‌. ഇത്തരത്തിലൊരു ലോക്കര്‍ സംരക്ഷണമുള്ളത്‌ കൊക്കകോളയുടെ കോണ്‍സന്‍ട്രേറ്റിന്‌ മാത്രമാണ്‌. കൊക്കകോളയുടെ ഫോര്‍മുല ലോകത്ത്‌ നാലുപേര്‍ക്ക്‌ അറിവുണ്ടെങ്കില്‍ കാമില്ലാപാക്കറിന്റെ ഫോര്‍മുല കേശവന്‍ വൈദ്യര്‍ക്ക്‌ മാത്രമേ അറിയൂ. സ്വന്തം മകനുപോലും വൈദ്യര്‍ ഫോര്‍മുല പറഞ്ഞുകൊടുത്തിട്ടില്ല.

നാട്ടില്‍ ഏറെ കുടിയന്മാരുള്ളതും ഒട്ടുമിക്ക കുടിയന്മാര്‍ക്ക്‌ കരള്‍വീക്കമുള്ളതും വന്‍ ഡിമാന്റാണ്‌ കാമില്ലാപാക്കറിന്‌ നേടിക്കൊടുത്തത്‌. അരവണ ടിന്നിന്റെ വലിപ്പമുള്ള ഒരു പാക്കിന്‌ വില 3000 രൂപ. ഇങ്ങനെയൊരു മുന്തിയ വില കാമില്ലാപാക്കര്‍ കഴിഞ്ഞാല്‍ എയിഡ്സിന്റെ പ്രതിവിധിയായി ഇറക്കുന്ന ഒരു കൂതപ്പള്ളി പ്രോഡക്ടിന്‌ മാത്രമാണ്‌.

മരുന്നിന്‌ വന്‍ ഡിമാന്റായതോടെ ബിവറേജസ്‌ ഷോപ്പിന്‌ മുന്നില്‍ കാണുന്നതിനേക്കാള്‍ വന്‍തിരക്കാണ്‌ വൈദ്യശാലയില്‍.  ഔഷധത്തിന്റെ വര്‍ധിത ഡിമാന്റ്‌ കണക്കിലെടുത്ത്‌ വൈദ്യശാല മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയാക്കി വിപുലീകരിക്കുകയും 2000 പേര്‍ക്ക്‌ താമസിച്ചു ചികിത്സ നേടാനുമുള്ള സൗകര്യം ഏര്‍പ്പാടാക്കുകയും ചെയ്തു. ഇപ്പോള്‍ ഔഷധനിര്‍മ്മാണവും പാക്കിംഗും യന്ത്രവല്‍കൃത ഫാക്ടറിയിലാണ്‌.  ഡിസ്ട്രിബ്യൂഷനു മാത്രം 2 ഡസന്‍ ബി.ടെക്‌-എംബിഎക്കാരാണ്‌ മേല്‍നോട്ടം വഹിക്കുന്നത്‌.  പരസ്യം വെബ്സൈറ്റില്‍ അപ്ലോഡ്‌ ചെയ്തതോടെ വിദേശത്തുനിന്നും ഓര്‍ഡറുകള്‍ ഒത്തിരി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിദേശികള്‍ക്ക്‌ വൈദ്യരുപായി നേരിട്ട്‌ സംസാരിക്കാനുള്ള അവസരവുമുണ്ട്‌. ബ്രിട്ടണില്‍നിന്നാണ്‌ കൂടുതലും എന്‍ക്വയറി. അവിടത്തെ ഭാവിരാജാവിന്റെ രണ്ടാം ഭാര്യയുടെ പേരുമായി ഔഷധത്തിന്‌ സാമ്യതയുള്ളതുകൊണ്ടാണ്‌ കൂടുതല്‍ പേര്‍ അവിടെനിന്ന്‌ ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നത്‌.

വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക്‌ ഫെയ്സ്ബുക്കിലൂടെയും ട്വിറ്റര്‍-മൈസ്പേസിലൂടെയും വിവരങ്ങള്‍ ശേഖരിക്കാം.
ഫേസ്ബുക്ക്‌/\കാമില്ലാപാക്കര്‍/ \കേശവന്‍ വൈദ്യര്‍ എന്നതാണ്‌ ഫേസ്ബുക്ക്‌ ടൈംലൈന്‍. ട്വിറ്റര്‍ സ്ലാഷ്‌ കാമില്ലാപാക്കര്‍ സ്ലാഷ്‌ കേശവന്‍ വൈദ്യര്‍ എന്ന അഡ്രസിലും ബന്ധപ്പെടാം.

രസകരമാണ്‌ കരള്‍ വിങ്ങിയവരുടെയും അവരുടെ ബന്ധുക്കളുടെയും ചോദ്യങ്ങള്‍. അതീവ ക്ഷമയോടെ എല്ലാറ്റിനും വൈദ്യര്‍ മറുപടി കൊടുക്കും. കരള്‍വീക്കം മാറാന്‍ കാമില്ലാപാക്കര്‍ എത്ര ഡപ്പി കഴിക്കണമെന്ന്‌ ചോദിച്ചതിന്‌ എത്ര വേണമെങ്കിലും കഴിക്കാമെന്നതായിരുന്നു മറുപടി. ഒരാള്‍ക്ക്‌ ജീവിതത്തില്‍ എത്ര മദ്യം കഴിക്കാമെന്ന് ചോദിച്ചാല്‍  എന്തു മറുപടിയാണ്‌ കൊടുക്കാന്‍പറ്റുക?

കള്ളുകുടിച്ച്‌ കരള്‍വീങ്ങിയവര്‍ക്കും വിസ്കി സിപ്പ്‌ ചെയ്ത്‌ സിറോസിസ്‌ ബാധിച്ചവര്‍ക്കും ഒരേ മരുന്ന്‌ തന്നെ മതിയോ എന്ന ഒരു ക്ലയിന്റിന്റെ ചോദ്യം കേട്ട്‌ വൈദ്യര്‍ കുലുങ്ങിച്ചിരിച്ചുപോയി.

ചിരിയുടെ ആഘാതത്തില്‍ വൈദ്യര്‍ ഹൃദയം സ്തംഭിച്ച്‌ മരിച്ചു. കലശലായ കരള്‍വീക്കമുള്ളവര്‍ കുലുങ്ങിച്ചിരിച്ചാല്‍ ഹൃദയസ്തംഭനമുണ്ടാകുമത്രേ!

കെ.എ. സോളമന്‍

കൂടംകുളം ആശങ്ക

Photo

.

ജനത്തിന്റെ  ഉല്‍ക്കണ്ഠ വര്‍ദ്ധിപ്പിക്കുന്നതാണ് കൂടംകുളത്ത് നിന്നുള്ള വാര്ത്തകള്‍.  റഷ്യന്‍ ന്യൂക്ലിയര്‍ കോര്‍പറേഷനിലെ ലോകപ്രശസ്‌ത ശാസ്‌ത്രജ്‌ഞന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം നേരിട്ടെത്തിയെങ്കിലും കൂടംകുളം ആണവനിലയത്തിലെ സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല എന്നത് ഗൌരവമുള്ള വാര്ത്തയാണ്. വൈദ്യുതി ഉല്‍പാദനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വിദഗ്‌ധോപദേശം നല്‍കാനെത്തിയ റഷ്യന്‍സംഘം ആണവനിലയത്തിലെ ഗുരുതര സാങ്കേതികപ്രശ്‌നങ്ങള്‍  കണ്ടെങ്കിലുംപരിഹരിച്ചില്ല.. ചില സാങ്കേതികപ്രശ്‌നങ്ങള്‍  ആണവനിലയത്തിലുന്ടെന്നും അതു പരിഹരിക്കേണ്ടതാണെന്നും അവര്‍ പറയുന്നു.

മുമ്പൊരിക്കല്‍ ‘സൈറസിന്’ -കാനഡ - ഇന്ത്യറിയാക്റ്റര്‍)) -   തകരാര്‍ സംഭവിച്ചപ്പോള്‍ ഇന്ത്യന്‍ ശാസ്ത്റജ്ഞന്‍മാര്‍ക്ക്  അത് പരിഹരിക്കാനായില്ല. ഒടുക്കം കാനഡായില്‍ നിന്നു വിദഗ്ധര്‍ വന്നാണു കുഴപ്പംപരിഹരിച്ചത്. കൂടംകുളത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ റഷ്യന്‍ വിടഗ്ധര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ അത് ആര് പരിഹരിക്കുമെന്ന ചോദ്യം പ്രസക്തമാവും. ഈയൊരുസാഹചര്യത്തില്‍ കൂടംകുളം ആണവനിലയത്തിനെതിരേ സമരം നടത്തുന്ന സമരം ന്യായമാണെന്ന് കരുതണം.

-കെ എ സോളമന്‍ 




Thursday, 5 September 2013

KAS Life Blog: ഇനി നമുക്ക്‌ ‘ആശ്വാസ്‌’

KAS Life Blog: ഇനി നമുക്ക്‌ ‘ആശ്വാസ്‌’: ‘ആശ്വാസം’ എന്നു പറഞ്ഞാല്‍ തെറ്റി അത്‌ ശ്രേഷ്ഠ മലയാളത്തോടുള്ള അവഹേളനമാവും. അതുകൊണ്ട്‌ ‘ആശ്വാസ്‌’ എന്നുതന്നെ വിളിക്കണം. പഴയ കംഫര്‍ട്ട്‌ സ്റ...

ഇനി നമുക്ക്‌ ‘ആശ്വാസ്‌’

Photo

‘ആശ്വാസം’ എന്നു പറഞ്ഞാല്‍ തെറ്റി അത്‌ ശ്രേഷ്ഠ മലയാളത്തോടുള്ള അവഹേളനമാവും. അതുകൊണ്ട്‌ ‘ആശ്വാസ്‌’ എന്നുതന്നെ വിളിക്കണം. പഴയ കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍ പേരുമാറ്റി വരുന്നു- ‘ആശ്വാസ്‌ കേന്ദ്ര’ങ്ങളായി.

കേരളത്തില്‍ ഒരു പൊതുമരാമത്ത്‌ വകുപ്പുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഉണ്ടെന്ന്‌ ഏവര്‍ക്കുമറിയാം. റോഡിലെ ഗട്ടറുകളും കയങ്ങളും നികത്തേണ്ട ചുമതല ഇവര്‍ക്കാണെങ്കിലും അതു ചെയ്യാത്തതുകൊണ്ടാണ്‌ ഈ വകുപ്പുണ്ടെന്ന്‌ ജനം മനസ്സിലാക്കുന്നത്‌.  ഈ വകുപ്പിന്റെ മന്ത്രിയാരെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും വലിയ നിശ്ചയം പോരാ. റോഡ്‌ മെയിന്റനന്‍സിന്‌ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ വകുപ്പ്‌ തികഞ്ഞ പരാജയമാണെങ്കിലും മന്ത്രിയോട്‌ ജനത്തിന്‌ വലിയ വെറുപ്പില്ല.

അതിന്‌ കാരണം ഈ മന്ത്രിയുടേതായിട്ടുള്ള ചാനല്‍ കയ്യേറ്റം തീരെ കുറവ്‌ എന്നതാണ്‌. പക്ഷെ അങ്ങനെയാണോ മന്ത്രി തിരുവഞ്ചൂരിന്റെ കാര്യം. പാലു കുടിച്ചു, കുടിച്ചില്ല, കരിക്കു കുടിച്ചു കുടിച്ചില്ല എന്നിങ്ങനെ ചാനലില്‍ കേറിയിരുന്നു തിരുവഞ്ചൂര്‍ ദീര്‍ഘ സമയം വായ്പ്പാട്ടു നടത്തുന്നതാണ്‌, വകുപ്പ്‌ മോശമല്ലെങ്കിലും ജനം അദ്ദേഹത്തെ വെറുക്കുന്നതിന്‌ കാരണം. ഇബ്രാഹിം കുഞ്ഞിന്‌ ചാനല്‍ പൂതി തീരെയില്ല. ആകെ അദ്ദേഹത്തിന്റെതായി ഈയിടെ വന്ന ഒരു വാര്‍ത്താ ചിത്രം ആലുവാപ്പുഴയില്‍ വെള്ളം പൊങ്ങി സ്വന്തം വീടും വീട്ടുകാരും മുങ്ങിപ്പോയപ്പോഴാണ്‌.

ഇങ്ങനെ ചാനലില്‍നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും ജനത്തെ വെറുതെ വിടാന്‍ മന്ത്രിക്ക്‌ ഉദ്ദേശ്യമില്ല. റോഡുകളിലെ ആനയക്കയങ്ങള്‍ വിനോദ സഞ്ചാരത്തിന്‌ വിട്ടുകൊടുക്കാനാണ്‌ മന്ത്രിയുടെ പദ്ധതി.

പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡുകള്‍ ഇതിനകം തന്നെ വിനോദ സഞ്ചാരത്തിന്‌ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്‌.  ഒരു കൂട്ടര്‍ റോഡു കുഴികളില്‍ വാഴ നട്ടു വിളവെടുപ്പു നടത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ വല വീശി മീന്‍ പിടിക്കുന്നു. കാണാതെ പോയ സ്കൂട്ടര്‍ റോഡിലെ കുളത്തില്‍ മുങ്ങിത്തപ്പി വിനോദിക്കുന്നവരുമുണ്ട്‌.  ആക്സിലൊടിഞ്ഞ വണ്ടികളിലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചുമ്മാതിരുന്നു വല്ലപ്പോഴും കിട്ടുന്ന ശമ്പളം വാങ്ങുന്നതും ഈ വിനോദത്തിന്റെ ഭാഗമായാണ്‌.   ഇതൊന്നും പോരാഞ്ഞിട്ടാണ്‌ ദീര്‍ഘദൂര യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനും വിനോദിക്കാനും ‘ആശ്വാസ്‌’ വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്‌.

35 ലക്ഷം രൂപ, അതായത്‌ ഉപയോഗ ശൂന്യമായ 5-ഇ-ടോയിലറ്റിന്റെ വില കൊണ്ട്‌ നിര്‍മിക്കുന്ന ‘ആശ്വാസ്‌’ കേന്ദ്രത്തില്‍ ഒട്ടനവധിയാണ്‌ സൗകര്യങ്ങള്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്‌ലറ്റ്‌, ടോയ്‌ലറ്റില്‍ മ്യൂസിക്‌, ലഘുഭക്ഷണ ശാല, മെമെന്റോ ഷോപ്പ്‌, ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഗാര്‍ഡന്‍, കാര്‍വാഷ്‌ തുടങ്ങിയവ. ഇവയ്ക്കെല്ലാം കൂടി 35 ലക്ഷം മതിയോയെന്നാണ്‌ സംശയമെങ്കില്‍ കടലില്‍ കായം കലക്കുന്നതിന്‌ ആരെങ്കിലും കണക്കു നോക്കുമോ?  ഇ-ടോയിലറ്റിന്‌ വേണ്ടി വേസ്റ്റാക്കിയ കോടിക്കണക്കിന്‌ രൂപയുടെ കണക്ക്‌ ഏതെങ്കിലും വിവരാവകാശ പ്രവര്‍ത്തകര്‍ അന്വേഷിച്ചിട്ടുണ്ടോ?

മലയാള ഭാഷാ പ്രേമം മൂത്ത്‌ ‘ആശ്വാസ്‌ കേന്ദ്ര’യ്ക്ക്‌ ‘കംഫര്‍ട്ട്‌ സ്റ്റേഷന്‍’ എന്നു പേരു വിളിക്കാത്തത്‌ നന്നായി. കംഫര്‍ട്ടിന്‌ കൊനൗട്ടേഷന്‍ വേറെയാണ്‌.
റോഡിലെ കുഴികള്‍ അടച്ചിട്ടുപോരെ ഈ 35-ലക്ഷം വെച്ചുള്ള ധൂര്‍ത്തടി എന്നാണഭിപ്രായമെങ്കില്‍ റോഡിലെ ഗട്ടറില്‍ വീണ്‌ നടുവൊടിയുന്നവരെ എടുത്തു കിടത്താന്‍  കൂടിയാണ്‌ ‘ആശ്വാസ്‌ കേന്ദ്ര’കള്‍.   മലയാളമറിയാത്തവരും ദീര്‍ഘദൂര യാത്രക്കാരായി കേരളത്തില്‍ എത്തുന്നതിനാല്‍ അവരെക്കൂടി ഉദ്ദേശിച്ചാണ്‌ ‘ആശ്വാസം’ എന്നതിനു പകരം ‘ആശ്വാസ്‌’ എന്ന്‌ പേരിട്ടത്‌!

കെ.എ.സോളമന്‍