കണ്ണീര് വാര്‍ക്കുന്ന
നിന്റെ മുഖം
എൻറെ മുഖം തന്നെയാണ്
നിന്റെ ദയനീയമായ
നോട്ടം
എന്റെ നോട്ടം
പോലെയാണ്
നീ എന്റെ സഹാദരനാണ്.
നിന്റെ പെണ്മക്കളെ
പിച്ചിചീന്തിഎറിഞ്ഞവരോടു
നിനക്കു പകയുണ്ട്,
അവരോടു എനിക്കും
കടുത്ത പകയാണ്
നീ എന്റെ സഹാദരനാണ്.
ഭീകരര്‍ കൊന്നൊടുക്കിയ
നിന്റെ മിത്രങ്ങള്‍
എന്റെയും മിത്രങ്ങളാണ്
അവര്‍ രാജ്യസ്നേഹികളാണ്.
ഈ നാടിന്റെ
വീരപുത്രര്‍
അവരെ നീ സ്നേഹിക്കും
പോലെ
ഞാനും സ്നേഹിക്കുന്നു
നീ എന്റെ സഹോദരനാണ്.
അവര്‍ ഏറ്റുവാങ്ങിയ
ഓരോ വെടിയുണ്ടയും
തകര്‍ത്തത്
മനസ്സാണ്,
എന്റെയും നിന്റെയും
മനസ്സ്.
അവര്‍ മുറിവേലപിച്ചത്
എന്റെയും നിന്റെയും
ഹൃദയങ്ങളെയാണ്
നീ എന്റെ സഹോദരനാണ്.
ഉറക്കംനഷ്ടപ്പെട്ട
ഭീകരരൂപികള്‍
സ്വപ്നം കാണുന്നതു ഏത് നരകം?
അവിവേകികളവര്‍ കൊന്നൊടുക്കിയത്
നിന്റെ സഹോദരങ്ങളെയാണ്,എന്റെയും
നീ എന്റെ സഹോദരനാണ്.
അഹങ്കാരികൾ അവര്‍ ഭീകരര്‍
കീറിയ ചോരച്ചാലുകളെല്ലാം
എന്റെയും നിന്റെയും
നെഞ്ചകങ്ങളിലാണ്
നീ എന്റെ സഹോദരനാണ്.
എങ്കിലും പ്രാര്‍ഥിക്കയാണ്
അതിരുകളില്ലാത്ത ഈ ലോകത്ത്
സ്വാർത്ഥത നശിക്കട്ടെ
സ്നേഹം പൂത്തുലയട്ടെ
ഭീകരനും വർഗീയവാദിയും
ആയുധവ്യാപാരിയും
കപടരാഷ്ട്രീയവാദിയും
തുലയട്ടെ
വെള്ളരിപ്രാവുകൾ പറക്കട്ടെ
എന്റെയും നിന്റെയും
അവന്റെയും മനസ്സുകളില്‍
സമാധാനംപുലരട്ടെ.
ഏവര്‍ക്കും
സമാധാനം.
No comments:
Post a Comment