മിനിക്കഥ
ഹൌസ് ബോട്ടിലെ ശീതീകരിക്കാത്ത മുറിയില്‍ ഇരുന്നു അയാള്‍
കായല്‍പ്പരപ്പിലേക്ക് നോക്കി. പോക്കുവെയില്‍തിളക്കത്തില്‍ പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നത് അയാള്‍ക്ക്
നന്നേ ഇഷ്ടപ്പെട്ടു. പരല്‍മീനുകളില്‍ ഒന്നായിത്തീരാന്‍ മോഹം. കയ്യിലെ ഗ്ലാസ്സും ടീപ്പോയിലെ
ഒഴിഞ്ഞ കുപ്പിയും അയ്യാളെ പ്രലോഭിപ്പിച്ചു.
ഒട്ടും വൈകിയില്ല, അയാളും ഒരു പരല്‍മീനായി
നീന്താന്‍ തുടങ്ങി, എന്നേയ്ക്കുമായി.
-കെ എ സോളമന്‍
No comments:
Post a Comment