Monday, 29 July 2013

ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ ! - -ജന്‍മഭൂമി

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം

സരിതാ രാജകുമാരി രക്ഷിച്ചു, അല്ലായിരുന്നെങ്കില്‍ ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരന്റെ ജനനം സംബന്ധിച്ച്‌ ഒത്തിരിപുലയാട്ടുകള്‍ കാണേണ്ടി വരുമായിരുന്നു.

ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെ അറിയില്ലേ? അദ്ദേഹമാണ്‌ അംശവടി ഇല്ലാത്ത ഭാവി രാജാവ്‌. . വില്യം യുവരാജാവിന്റെയും റാണി കേറ്റ്‌ മിഡില്‍ ടണ്ണിന്റേയും സീമന്ത പുത്രന്‍. . ജനനം ലണ്ടനിലെ പോഷ്‌ ആശുപത്രിയില്‍. അറുപത്തിനാല്‌ വെടിപൊട്ടിച്ചാണ്‌ പ്രസവം ലോകത്തെ അറിയിച്ചത്‌.
പാപ്പരാസികളും ചാനല്‍ ലേഖകരും പത്രക്കാരും ആശുപത്രി കോമ്പൗണ്ടില്‍ അട്ടിപ്പേറു കിടക്കുകയായിരുന്നു, പ്രസവത്തിന്റെ ഓരോ നിമിഷവും ലോകത്തെ അറിയിക്കാന്‍. നടി ശ്വേതാ മേനോന്റെ ക്യാമറ പ്രസവം കഴിഞ്ഞാല്‍ അറിയപ്പെടുന്ന മറ്റൊരു കാമറാ പ്രസവമാണ്‌ കേറ്റിന്റെ തിരുവയറൊഴിയല്‍. കൊളോണിയല്‍ ഉച്ഛിഷ്ടം ഭക്ഷിച്ചു മടുക്കാത്തവര്‍ക്ക്‌ ഈ പ്രസവം ചാനലില്‍ കാണാനുള്ള സാധ്യത വിരളവുമാണ്‌.

വില്യം-കേറ്റ്‌ ദമ്പതികളുടെ കുട്ടി ജനിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ വെടിപൊട്ടിച്ചതു മനസ്സിലാക്കാം. അവിടെ നടക്കുന്ന ഓരോ പ്രസവവും മൂന്നാംലോക രാജ്യങ്ങലിലെ സുകര പ്രസവം പോലല്ല എന്നറിയിക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്‌..  പോരാത്തതിന്‌ ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ പെട്ട്‌ മരിച്ചതിന്റെ ദുരൂഹതയും നാണക്കേടും ഒഴിവാക്കി എടുക്കേണ്ടതും രാജകുടുംബത്തിന്റെ ആഗ്രഹമാണ്‌.

ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും കൊച്ചിന്റെ മുതുമുത്തശ്ശി എലിസബത്ത്‌ രാജ്ഞിക്ക്‌ സന്ദേശമയച്ച്‌ ആഹ്ലാദം പങ്കുവെച്ചു. സന്ദേശം എന്തായാലും അത്‌ കമ്പിമാര്‍ഗമായിരിക്കില്ല, ഇന്ത്യന്‍ കമ്പി വകുപ്പ്‌ കമ്പി സേവനം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു കഴിഞ്ഞുവല്ലോ.

ഇന്ത്യന്‍ രാഷ്ട്രപതിയുള്‍പ്പെടെ മൂന്നാംലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയനേതാക്കള്‍ക്ക്‌ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ കെട്ട്‌ ഇനിയും വിട്ടുമാറിയിട്ടില്ല. ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചുകൊണ്ടുപോയ ധനത്തെക്കുറിച്ച്‌ അതുകൊണ്ടുതന്നെ ഒരുത്തനും ഒരു പരാതിയുമില്ല.

121- കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 50 കോടിയും ദാരിദ്ര്യരേഖയ്ക്ക്‌ താഴെ. 600 രൂപയുണ്ടെങ്കില്‍ നാലംഗ കുടുംബത്തിന്‌ ഒരു മാസം സുഭിക്ഷമായി കഴിയാമെന്നും പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രിമാരും ഈ രാജ്യത്തുതന്നെ. പാവപ്പെട്ടവന്റെ മത്സ്യമായ മത്തി കിലോ ഒന്നിന്‌ 120 രൂപ, കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പോലും രാജകുമാരന്റെ ജനനം ആഘോഷിക്കുകയാണ്‌ നേതാക്കളും ചാനലുകളും പത്രങ്ങളും.

സരിതാ നായരും ശാലുമേനോനും ഇല്ലായിരുന്നെങ്കില്‍ ചാനലുകളില്‍ 24 മണിക്കൂറും കേറ്റിന്റെ പ്രസവം നിറയുമായിരുന്നു. പ്രസവ സമയത്ത്‌ കേറ്റ്‌ എന്താണ്‌ ഭക്ഷിച്ചത്‌, ഏതു വസ്ത്രമാണ്‌ ധരിച്ചത്‌, മുടിയില്‍ തിരുപ്പണ്‍ ഉണ്ടായിരുന്നോ, നാലു കാമറാ വെച്ചു പ്രസവം ഷൂട്ട്‌ ചെയ്തോ,  വില്യമിന്റെ വിഐപി ഫ്രഞ്ചിയുടെ നിറമെന്തായിരുന്നു തുടങ്ങി എല്ലാം വിളമ്പുമായിരുന്നു. പ്രേക്ഷകരെ സരിതാ നായര്‍ രക്ഷിച്ചുവെന്ന്‌ തന്നെ പറയാം.

യേശുക്രിസ്തു ജനിച്ചത്‌ കാലിത്തൊഴുത്തിലാണ്‌ , 2000 വര്‍ഷം മുമ്പ്‌. . ദൃക്‌സാക്ഷികളാവാന്‍ പാപ്പരാസികള്‍ ചെന്നില്ല, ഏതാനും കന്നുകാലികള്‍ മാത്രം. ചാനലുകള്‍ അന്നുണ്ടായിരുന്നെങ്കില്‍പ്പോലും കവറേജു കിട്ടുമായിരുന്നില്ല. എന്തൊക്കെയാണ്‌ ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെപ്പറ്റി പറയുന്നത്‌? ഭാവിയില്‍ അദ്ദേഹം ആരാകുമെന്ന്‌ ചൈനക്കാര്‍ തന്നെ പ്രവചിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ പാരമ്പര്യം വെച്ചു നോക്കിയാല്‍ ഭാര്യ ജീവിച്ചിരിക്കെത്തന്നെ മറ്റൊരുത്തിയുടെ പുറകേ കൂടും, ഭാര്യ മരിക്കുമ്പോള്‍ കാമുകിയെ  കല്യാണം കഴിക്കും. ഇങ്ങനെ യൊന്നുമായിരിക്കില്ല, ജോര്‍ജ്ജ്‌ രാജകുമാരന്‍., അദ്ദേഹം ലോകം തന്നെ മാറ്റിമറിക്കും. ഇതാണ്‌ ചാനല്‍ ഗാര്‍ബിജ്‌ വില്‍ക്കുന്നവരുടെ മുഴുനീള വായ്ക്കുരവ.

കെ.എ.സോളമന്‍

Tuesday, 23 July 2013

KAS Life Blog: ജയില്‍ ചപ്പാത്തി!

KAS Life Blog: ജയില്‍ ചപ്പാത്തി!: അതൊരു കാലം. അന്ന്‌ ഗാന്ധിജി യൂണിവേഴ്സിറ്റി ഓപ്പണ്‍ ചെയ്തിരുന്നില്ല. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” അസംബന്ധമെന്ന്‌ അന്നത്തെ വിദ്യാഭ്യാസമന്...

ജയില്‍ ചപ്പാത്തി!

Photo: ENTE CHERTHALA

അതൊരു കാലം. അന്ന്‌ ഗാന്ധിജി യൂണിവേഴ്സിറ്റി ഓപ്പണ്‍ ചെയ്തിരുന്നില്ല. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” അസംബന്ധമെന്ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഇന്നത്തെ ഭക്ഷ്യമന്ത്രിയുടെ അപ്പനുമായ ടിഎം ജേക്കബ്‌ പാടി നടന്ന കാലം. ചേര്‍ത്തലക്കാരനായ കൃഷ്ണകൈമളിന്‌ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക്‌ പോകേണ്ടി വന്നത്‌ അങ്ങു റാന്നി കോളേജിലാണ്‌. മകളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചു പേരു കേള്‍പ്പിച്ച ഒരു സാറായിരുന്നു റാന്നി കോളേജിന്റെ പ്രിന്‍സിപ്പാള്‍, അദ്ദേഹം മന്ത്രിയുമായി.

പ്രാക്ടിക്കല്‍ പരീക്ഷയാകുമ്പോള്‍ കോപ്പിയടി തീരെയില്ല. പകരം സാറന്മാര്‍ മുട്ടിന്മേല്‍ വീണ്‌ പറഞ്ഞുകൊടുക്കുന്ന രീതിയാണ്‌.  . കോളേജ്  പ്രൈവറ്റായാലും സര്‍ക്കാരായാലുംസാറന്മാരുടെ ഈ പ്രവൃത്തിക്ക്‌ വലിയ വ്യത്യാസമില്ല, ഗവണ്‍മെന്റ്‌ കോളേജില്‍ അല്‍പ്പം കുറവുണ്ടെന്ന്‌ മാത്രം. പരീക്ഷകനായ കൃഷ്ണക്കൈമള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന അവസരത്തില്‍ വിചിത്ര പെരുമാറ്റമുള്ള ഒരു കുട്ടിയെ കണ്ടെടുത്തു-പേര്‌ ‘ജയില്‍ കുമാര്‍’. പേരെഴുതിയപ്പോള്‍ തെറ്റിയതാവണം, ‘ജയകുമാര്‍’ ആവാം, കൈമള്‍ ശങ്കിച്ചു. സഹാധ്യാപകന്‍ സംശയനിവാരണം നടത്തി, “തെറ്റുപറ്റിയിട്ടില്ല സാര്‍, അവന്റെ അച്ഛന്‍ നേതാവാണ്‌, ജയിലില്‍ കിടന്നപ്പോഴാണ്‌ അവന്‍ ജനിച്ചത്‌, അതിന്റെ സ്മരണ അയവിറക്കാനാണ്‌…”

കൈമള്‍ ഓര്‍ത്തു, അന്നും ഇന്നും ജയിലില്‍ക്കിടന്നവരുടെ എണ്ണത്തിന്‌ ഒട്ടും കുറവില്ല. ഇന്ന്‌ അല്‍പ്പം കൂടുതലാണെന്ന്‌ മാത്രം. ജയിലില്‍ കിടക്കുന്നവര്‍ക്ക്‌ അന്ന്‌ പണി പാറ പൊട്ടിക്കല്‍, കൃഷി, കൈത്തറി നിര്‍മാണം, മരപ്പണി തുടങ്ങിയവ ആയിരുന്നു. ഇന്നതൊക്കെ മാറി കുറേക്കൂടി ലാഭകരമായ ജോലികളാണ്‌. ഇപ്പോള്‍. പ്രധാന ജോലി ചപ്പാത്തി ഉരുട്ടലും കോഴിക്കറി തയ്യാറാക്കലുമാണ്‌. ചപ്പാത്തി ഉരുട്ടാനൊന്നും മിനക്കെടേണ്ട, യന്ത്രം ചെയ്തുകൊള്ളും.

ജയില്‍ ചപ്പാത്തിയുടെ കച്ചവടം വന്‍ ലാഭമാണ്‌ സര്‍ക്കാരിന്‌ നേടിക്കൊടുക്കുന്നത്‌. ഓരോ ജയിലില്‍നിന്നും ഇറക്കുന്ന ചപ്പാത്തിക്ക്‌ ഓരോരോ ബ്രാന്റ്‌ നെയിം. കൊച്ചി കാക്കാനാട്ടെ ജയില്‍ ചപ്പാത്തിയുടെ ബ്രാന്റ്‌ നെയിം മെട്രോ ചപ്പാത്തി എന്നാണ്‌. തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ചപ്പാത്തി ‘പൂജപ്പൂര ചപ്പാത്തി’യെന്നും വിയ്യൂര്‍ ജയില്‍ ചപ്പാത്തി ഫ്രീഡം ചപ്പാത്തിയെന്നും കോഴിക്കോട് ജില്ലാ ജയില്‍ സാന്ത്വനം എന്നും അറിയപ്പെടും.    ‘സാന്ത്വന’മാണ്‌ ബ്രാന്റ്‌ നെയിമില്‍ മികച്ചത്‌. . വയര്‍ പൊരിഞ്ഞ്‌ വരുന്നവര്‍ക്ക്‌ രണ്ടു ചപ്പാത്തിയും ഒരു ഗ്ലാസ്‌ വെള്ളവും കിട്ടുമ്പോഴുള്ള സാന്ത്വനം ചില്ലറയല്ല. കൈത്തറിക്ക്‌ ബ്രാന്റ്‌ അംബാസഡറെ കണ്ടെത്തിയതുപോലെ ചപ്പാത്തിക്ക്‌ അംബാസഡറെ കണ്ടുപിടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌. ചപ്പാത്തി കഴിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്‌ കാണിക്കാന്‍ ‘അമ്മയും കുഞ്ഞും പദ്ധതി’യുടെ ബ്രാന്റ്‌ അംബാസഡറുടെ ‘കളിമണ്‍’ ചിത്രവും ആലോചനയിലുണ്ട്‌.

ജയില്‍ ചപ്പാത്തിക്ക്‌ വ്യാപക ഡിമാന്റ്‌ വന്നതോടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്‌ ജയില്‍ അതോറിറ്റി. ചപ്പാത്തിയുടെ കൂടെ ഓരോ കാന്‍ ‘നീര’കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ലാഭം കൊയ്യാമെന്നും ചിന്തയുണ്ട്‌. ചപ്പാത്തി കച്ചോടം ആകര്‍ഷകമാക്കാന്‍ പാക്കറ്റിന്റെ പുറത്ത്‌ “ശാലുപാക്ക്ഡ്‌, സരിതാ കിസ്ഡ്‌” പോലുള്ള ടാഗുകളും തുന്നിപ്പിടിപ്പിക്കും.

ആവശ്യാനുസരണം ചപ്പാത്തിയും കറിയും നിര്‍മിക്കാന്‍ ജയിലില്‍ വര്‍ക്ഫോഴ്സുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ ഒരാശങ്കയുമില്ല. പുറത്തേയ്ക്ക്‌ പോകുന്നവരെക്കാള്‍ വളരെ കൂടുതലാണ്‌ ജയിലിലോട്ട്‌ ദിവസവം അഡ്മിറ്റാകുന്നത്‌. . ബിസാര്‍ ആര്‍ ദി വെയ്സ്‌ ഓഫ്‌ ഗവണ്‍മെന്റ്‌ ടു ഫില്‍ ദി കോഫഴ്സ്‌, എന്നുവെച്ചാല്‍, വിചിത്രമാണ്‌ ഖജനാവ്‌ നിറയ്ക്കാനുള്ള സര്‍ക്കാരിന്റെ വഴികള്‍!

കെ.എ.സോളമന്‍

Friday, 19 July 2013

മുഖ്യമന്ത്രിക്കെതിരെ ആരോപണം

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം


തട്ടിപ്പില്‍പ്പെട്ടു കാശുകളഞ്ഞവരും ചില ചാനല്‍ മുതലാളിമാരും വിചാരിച്ചാല്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുത്ത ഒരുമുഖ്യമന്ത്രിയെ താഴെയിറക്കാമെന്ന വിശ്വാസം തികച്ചും അസംബന്ധം.. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായിഎത്തിയ  പരാതിക്കാരന്‍ ടി.സി മാത്യൂവിനു മുഖ്യമന്ത്രിയോടോ പോലീസിനോടോ പരാതിപ്പെടാം, അല്ലെങ്കില്‍ കോടതിയില്‍പ്പോകാം.  അതല്ലാതെ എന്താടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയോടു പരാതി പറഞ്ഞത്?  ഭാര്യ മുഖ്യമന്ത്രിയെ ശാസിക്കണോ? മാത്യുവിന് പണം തിരികെ ലഭിക്കാന്‍ പ്രാര്‍ഥിക്കാമെന്ന്  മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ പറഞെങ്കില്‍ അത് അവരുടെ മര്യാദ.

സരിതയുടെ ഉന്നത ബന്ധങ്ങള്‍ കണ്ടിട്ടാണ് പണം നല്‍കിയതെന്നൂ മാത്യു പറയുന്നു. മറ്റുള്ളവരും പണം കൊടുത്തത് അങ്ങനെതന്നെയാവണം. തട്ടിപ്പിനിറങ്ങിയവരുടെ വലയില്‍ വീണിട്ടു ചാനലില്‍ കേറിയിരുന്നു പരാതി പറഞ്ഞാല്‍ ചാനല്‍ മുതലാളി  രക്ഷിക്കുമോ? കൊടുത്തപണത്തിന് രേഖയുണ്ടെങ്കില്‍ നിയമപരമായി ഈടാക്കാന്‍ ശ്രമിക്കണം.
കുറച്ചു പണവുമായി കൊള്ളലാഭത്തിന് ഇറങ്ങുന്നവര്‍ക്കുള്ള വലിയ തിരിച്ചടിയാണ് സോളാര്‍ പാനല്‍ കേസില്‍ തെളിയുന്നത്.
കെ എ സോളമന്‍ 

Wednesday, 17 July 2013

ശ്രേഷ്ഠ മലയാളം വിശിഷ്ട മലയാളം

Photo: Ente KERALAM Ethra SUNDHARAM

മലയാള ഭാഷക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ ശ്രേഷ്ഠമലായളമായി. ശ്രേഷ്ഠം എന്ന വാക്ക്‌ സംസ്കൃതമായതുകൊണ്ട്‌ അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന്‌ മലയാളികള്‍ വേറെ വാക്ക്‌ കണ്ട്‌ പിടിക്കണമെന്നും മലയാളിയല്ലാത്ത സംസ്കൃത പണ്ഡിതര്‍. വിശിഷ്ട മലയാളം, മാതൃകാ മലയാളം, പൗരാണിക മലയാളം എന്തൊക്കെ വിളിക്കാമായിരുന്നിട്ടും എന്തിന്‌ ‘ശ്രേഷ്ഠ മലയാള’ത്തിന്റെ പുറകേ പോയി എന്നാണ്‌ രാമന്‍ നായര്‍ക്ക്‌ ചോദിക്കാനുള്ളത്‌.

കേന്ദ്രത്തില്‍ കിട്ടുമെന്ന്‌ പറയുന്ന 100 കോടിയാണ്‌ ലക്ഷ്യമെങ്കില്‍ അതെന്തിനിരിക്കുന്നു? ഒന്നുരണ്ടു ‘ലോകശ്രേഷ്ഠ മലയാള സമ്മേളനം’ ആഘോഷിക്കാന്‍ തന്നെ പണം തികയാതെ വരും. വെറും ആക്രിം പെറുക്കി നടന്നവനൊക്കെ 10000 കോടിരൂപയുടെ കണക്കു പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന്‌ കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ലായെന്നാണ്‌ ഭരണ-പ്രതിപക്ഷത്തെ ചില നേതാക്കളുടെ നിരീക്ഷണം.

അതിനിടെ പ്രതിമാസ സ്വൈരം കെടുത്തലായി കഥാ-കാവ്യ സമ്മേളനം നടത്തുന്ന “അരങ്ങ്‌” സാഹിത്യവേദിയുടെ സെക്രട്ടറി മൊയ്തീന്‍ കോയയുടെ സംശയം ‘നമ്മക്കും’ എന്തെങ്കിലും കിട്ടുമോയെന്നതാണ്‌. രജിസ്റ്റര്‍ ചെയ്ത സംഘടനയായതുകൊണ്ട്‌ കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാനപ്പെടുത്തലില്‍ ആശ്വസിച്ചിരിക്കുകയാണ്‌ കോയ. പണം കിട്ടുന്ന മുറയ്ക്ക്‌ പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടുതവണയാക്കണമെന്ന ഉദ്ദേശവ്യവുമുണ്ട്‌.

നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ തുല്യമായി മലയാള പദങ്ങള്‍ ഇല്ലായെന്നത്‌ ഭാഷാ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്‌. ഉദാഹരണമായി “പാനല്‍” എന്ന വാക്കിന്‌ മലയാളത്തില്‍ പലക, ചട്ടം എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും അതാരും ഉപയോഗിച്ചുകാണുന്നില്ല. ‘സോളാര്‍ പാനലി’നെ സൗരപ്പലക എന്നു വിളിക്കാമെന്നിരിക്കെ 24ഃ7 ചാനല്‍ വായ്പ്പാട്ടുകാര്‍ സോളാര്‍ പാനല്‍ എന്നുതന്നെയാണ്‌ പാടിക്കൊണ്ടിരിക്കുന്നത്‌. പത്രങ്ങളായ പത്രങ്ങളൊക്കെ സോളാര്‍ പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൗരപ്പലക എന്നെഴുതിക്കാണുന്നില്ല. സോളാര്‍ എനര്‍ജിയെ സൗരോര്‍ജം എന്ന്‌ ശ്രേഷ്ഠമലയാളത്തില്‍ പറയാമെങ്കില്‍ എന്തുകൊണ്ട്‌ സോളാര്‍ പാനലിന്‌ ഒരു മലയാളവാദം ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ എത്രയും വേഗം സോളാര്‍ പാനലിനെ സൗരപ്പലക എന്നു വിളിക്കണം. അതോടെ സോളാര്‍പാനല്‍ ബിജു ‘സൗരപ്പലക ബിജു’വും സരിത, സൗരപ്പലക സരിതയെന്നും അറിയപ്പെടും. സോളാര്‍ പാനലില്‍ കാല്‍തട്ടി വീണെന്നും ഇല്ലെന്നും പറയുന്ന ശാലുമേനോനും ജോപ്പനും കോപ്പനുമൊക്കെ പുതിയ പേരുകള്‍ കണ്ടെത്തുകയുമാവാം.

സൂര്യന്റെ പ്രായം 10 ബില്യണ്‍ കൊല്ലമാണ്‌, അതായത്‌ 1000 കോടി കൊല്ലം. ഇപ്പോള്‍ സൂര്യന്‍ കൗമാരദിശയില്‍, എന്നുവെച്ചാല്‍ പ്ലസ്‌വണ്‍ ക്ലാസില്‍ പോകുന്ന പ്രായം. അടുത്ത 30 ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ഈ സൂര്യന്‍ ഇതേ പ്രയോടെ പ്രകാശിക്കുമെന്നാണ്‌ ഭൗതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്‌.
ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരു അഴിമതിയും നടക്കില്ല. അഴിമതിയെല്ലാം ഭൂമിയിലാണ്‌, സൂര്യനില്ലെങ്കില്‍ ഭൂമിയില്ലായെന്ന സത്യം മറന്നുകൊണ്ട്‌.
യോഗം സെക്രട്ടറി പറഞ്ഞതാണ്‌ ശരി. ബിജുവിനും സരിതയ്ക്കും ശാലുവിനും പുറകേയാണ്‌ എല്ലാവരും. സരിതക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ച്‌ ജനം വലയുന്നു, ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണപ്രതിപക്ഷങ്ങള്‍ കാണുന്നതേയില്ല. ഏവരും സരിത-ബിജു ‘സൗരപ്പലക’യില്‍ ചാരിനില്‍ക്കുകയാണ്‌, അടുത്ത പൊറാട്ടിന്‌ കാതോര്‍ത്ത്‌.

കെ.എ.സോളമന്‍

Tuesday, 16 July 2013

KAS Life Blog: ഒരു ഫേസ്ബുക്ക് ദുരന്തം -കെ എ സോളമന്‍

KAS Life Blog: ഒരു ഫേസ്ബുക്ക് ദുരന്തം -കെ എ സോളമന്‍: ഒരുഫേസ്ബുക്ക് പോസ്റ്റും അതിന്റെ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ യുദ്ധവുംപിന്നീടുണ്ടായ ദുരന്തവുമാണ് ഇവിടെ പ്രതിപാദ്യം. ചര്‍ച്ച- ഔവര്‍ ലൈബ്രറി ...

ഒരു ഫേസ്ബുക്ക് ദുരന്തം -കെ എ സോളമന്‍

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം

ഒരുഫേസ്ബുക്ക് പോസ്റ്റും അതിന്റെ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ യുദ്ധവുംപിന്നീടുണ്ടായ ദുരന്തവുമാണ് ഇവിടെ പ്രതിപാദ്യം.
ചര്‍ച്ച- ഔവര്‍ ലൈബ്രറി (ആലപ്പുഴ) വക. വിഷയം "മാധ്യമങ്ങൾ സാമൂഹ്യ നന്മയുടെ കാവലാളോ?" സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര പ്രഭാഷണം 7, തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന്.
ചുവപ്പന്‍ പശ്ചാത്തലത്തില്‍ കണ്ട ഫേസ്ബുക്ക് പരസ്യം രാമന്‍ നായരെയും ആകര്‍ഷിച്ചതിനാല്‍ നിരുപുദ്രവകരമായ ഒരു ചോദ്യം ഔവര്‍  ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളോട് ചോദിച്ചു.
 "മാറ്റം ഉണ്ടായി, ഇല്ല, പരിശോധിച്ചു വരുകായാണ്"എന്നൊക്കെയുള്ള ഒഴുക്കന്‍ മറുപടിയെ പ്രതീക്ഷിച്ചുള്ളൂ.

ഈ യുദ്ധത്തില്‍ ഇപ്പുറത്ത് രാമന്‍ നായര്‍ ഒറ്റയ്ക്കാണ്. അപ്പുറത്ത് ഒത്തിരിപ്പേരുണ്ട്. യുദ്ധം അവസാനിച്ചിതിനാല്‍ മറുവശത്തു അണിചേരുന്നവര്‍ നിലവില്‍ ജീവിച്ചിരിക്കുന്നവര്‍ അല്ല.

രാമന്‍ നായര്‍: “ഈ പ്രസംഗങ്ങള്‍ ഒക്കെ കേട്ടിട്ടു വല്ല മാറ്റവും ഉണ്ടായോ ഔവര്‍ ലൈബ്രറിക്കാരാ?

ജോണികെ ജെ : “ഈ ചോദ്യത്തിനു താങ്കൾ മറുപടി അർഹിക്കുന്നില്ല...(ജോണി വീണ്ടും)ഔവ്വർ ലൈബ്രറിയിൽ ഈ പരിപാടികളൊക്കെ നടത്തിയത് ഞങ്ങൾ പ്രവർത്തകർക്ക് വേണ്ടിയല്ല. പുതിയ തലമുറയെ ഓരോ വിഷയങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. കൂട്ടത്തിൽ മുതിര്ന്നവര്ക്കും. അതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഷെയറിങ്ങും മറ്റും. സാമൂഹ്യ നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഔവ്വർ ചെയ്യുന്ന പരിപാടികളിൽ ഒന്ന് മാത്രമാണ് പ്രഭാഷണ പരമ്പര.. ഔവ്വരിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയാതെ 'പ്രസംഗങ്ങൾ കേട്ടിട്ട് പ്രവർത്തകർക്ക് എന്തേലും മാറ്റമുണ്ടായോ?' എന്ന നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹാന്മാരെ താൻ ഭൂമിയിൽ അധികപറ്റാണോ എന്ന് ഒന്ന് പരിശോധിച്ചേക്കണേ....”

രാമന്‍ നായര്‍: “താങ്കൾ മറുപടി അർഹിക്കുന്നില്ലെന്ന് പറഞ്ഞിട്ട്? ഈ പ്രാസംഗീകരുടെ ഘോരഘോര പുലയാട്ടുകള്‍ ടി വിയില്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്നു. ശബ്ദമലിനീകരണം ഇങ്ങനെയും ആവാം എന്നു തോന്നിയിട്ടുണ്ട് സഹോദരാ. അതുകൊണ്ടു ചോദിച്ചുവേന്നേയുള്ളൂ. സാഹസങ്ങള്‍ വേറെയും ഉണ്ടോ?
ജോണി കെ ജെ: :”അമ്പലങ്ങളിലും പള്ളികളിലും മൈക് സാങ്ക്ഷന്‍ പോലും ഇല്ലാതെ സപ്താഹം, ഉത്സവം, പെരുന്നാൾ തുടങ്ങിയ പേര് പറഞ്ഞു മൈക്കുകളിലൂടെ കൂകി വിളിക്കുമ്പോൾ താങ്കള്‍ പ്രകൃതി സ്നേഹം കാട്ടിയിരുന്നെൽ ഉപകാരമാകുമായിരുന്നു. ഇവിടെ എല്ലാ നീയമങ്ങളും അനുസരിച്ച് മാന്യമായി പരുപാടി നടത്തുന്നത് സഹിക്കുന്നില്ല അല്ലേ??പിന്നെ പുലയാട്ടിന്റെ കാര്യം...!!! അത് കാണാൻ വയ്യെങ്കിൽ മലയാളീ ഹൗസ് എന്നൊരു പ്രോഗ്രാം ശ്ശോര്യ ടി വിയിൽ നടക്കുന്നുണ്ട്. ഒന്ന് കണ്ടു നോക്ക് (വിത്ത് ഫാമിലി) താങ്കൾക്ക് ഇഷ്ടപ്പെട്ടേക്കും..”.

രാമന്‍ നായര്‍: “അങ്ങനെയൊന്നുണ്ടോ സൂര്യ ടി വി യില്‍ ? ജോണി പള്ളീല്‍ പോകാറില്ലെന്ന് തോന്നുന്നു?
ജോണി കെ ജെ: “പിന്നെ.. നല്ല പ്രോഗ്രാം ആണ്. പള്ളിക്കാര്യം നോക്കാൻ അച്ഛനും കപ്യാരും ഉണ്ട്.. കൂട്ടിനു കുറെ പള്ളി വിഴുങ്ങികളും..!!!”

ചര്‍ച്ച ഇത്രടം ആയപ്പോള്‍ പുതിയ ബുദ്ധിജീവികള്‍ വന്നു തുടങ്ങി.
ആദ്യമെത്തിയത് രാഹുല്‍ ബി ആലപ്പിയാണ്. രാഹുലിന് ആലപ്പി  തീറൂ കിട്ടിയതാണോ എന്നു ചോദിച്ചാല്‍, അതൊരു സ്റ്റൈലാണ്. തോമസ് ഐസക് കാലിഫോര്‍ണിയ എന്നു പറഞ്ഞാല്‍ കാലിഫോര്‍ണിയ തോമസ് ഐസാക്കിന് തീറു കിട്ടിയതാണോ?

രാഹുല്‍ ബി ആലപ്പി: ഹലോ രാമന്‍ നായര്‍, ഈ ചര്‍ച്ച കൊണ്ടു താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങല്‍ക്ക് മനസ്സിലാവുന്നില്ല.താങ്കള്‍ ആരാണെന്നോ എന്താണെന്നോ ഞങ്ങല്‍ക്ക് അറിയില്ല, അറിയണമെന്നുമില്ല. എങ്കിലും ഔവര്‍ എന്താണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിട്ടുപോരെ വിവരക്കേടുകള്‍ പുലമ്പാന്‍.”

തുടര്‍ന്ന് പ്രവേശിക്കുന്നത് ഉപദേശി സാഹിത്യകാരന്‍ മാര്‍ടിന്‍ ഈരശ്ശേരില്‍, കറവക്കാരന്‍ജോയ്, ലോട്ടറിവെണ്ടര്‍ യോഹന്നാന്‍  തുടങ്ങിയവര്‍ ആണ്, എല്ലാവരും ബുദ്ധിജീവി നാട്യക്കാര്‍.  

മാര്‍ടിന്‍ ഈരശ്ശേരില്‍: മുന്‍പൊരു 'ഒടക്ക് മാഷ്' ഉണ്ടായിരുന്നു, ഇപ്പോള്‍ പുള്ളിയെ കാണാറില്ലല്ലോ. ജീവിച്ചിരിപ്പുണ്ടോ?

രാമന്‍ നായര്‍: “പള്ളീവേണ്ടാത്തവനെ അമ്പലത്തില്‍ എടുക്കുമെന്ന് കരുതതേണ്ട. എവിടെങ്കിലും ഒരു ആശ്രയമുള്ളത് നല്ലതാണ്. ചെറുപ്പത്തിന്റെ തള്ളിച്ച ഉണ്ടായിരുന്ന കൊടിയ യുക്തിവാദ്കളൊക്കെ ഇപ്പോ തീര്‍ഥാടനത്തിലാണ് . ഈ ഭൌതികവാദം ശരിയാണന്നു നിങ്ങളൊടൊക്കെ ആരാ പറഞ്ഞത്, അഴീക്കോട് മാഷിന്റെ ആത്മാവോ? പിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്: കേട്ടിടത്തോളം ഒരു പല്ലുപോയ കുതിര. കുറെ ചെറുപ്പക്കാരെക്കൂടി വഴിതെറ്റിക്കണമെന്നാതാണ് ഉദ്ദേശ്യം”

ജോയ് സെബാസ്റ്റിയന്‍: ഇവിടെ യുക്തിവാദവും ഭൗതികവാദവും ആണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് രാമന്‍നായരോട് ആരാണാവോ പറഞ്ഞത്. ഇവിടെ എല്ലാവരക്കും വേദി ഉണ്ട്. ഏതെങ്കിലും ഒന്നു ശരിയോ തെറ്റോ എന്ന് വാദിക്കാനോ ജയിക്കാനോ അല്ല, ഔവ്വറിലെ വേദികൾ. പകരം അറിയാനും അറിയിക്കാനുമാണ്” .

രാഹുല്‍ ബി ആലപ്പി: “പിടിച്ചുനിൽക്കാൻ ആവില്ലെന്ന് മനസിലായപ്പോൾ ചുവടു മാറ്റുകയാണല്ലെ...? അവസാനം അത് മാര്‍ടിന്‍ ഈരശേരില്‍ സാറിന്റെ നെഞ്ചത്തേക്കയല്ലെ ...”

മാര്‍ടിന്‍ ഈരശേരില്‍:ജോണി, രാഹുല്‍, നിങ്ങളുടെ സര്‍ഗ്ഗബോധം രാമന്‍ നായരെപോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ഇപ്പോള്‍ 'പല്ലുപോയ' ഈ വയസ്സന്‍ കുതിരക്ക് നിങ്ങളോട് ഉപദേശിക്കുവാനുള്ളത്. ഈ ഉപദേശം നിങ്ങളെ വഴിതെറ്റിക്കാതെ നോക്കുമല്ലോ.”

രാഹുല്‍ ബി ആലപ്പി “തീർച്ചയായും സർ”
രാമന്‍ നായര്‍: “ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്, ചര്ച്ച പുരോഗമിക്കട്ടെ , സഹിഷ്ണുത നഷ്ടപ്പെടാതെ നോക്കുക . ഈ ചര്‍ച്ചക്കാരെ ഒരിടത്തും കൊള്ളിക്കാന്‍ പറ്റില്ല എന്നാതാണനുഭവം . പള്ളിയില്‍ മുട്ടുകുത്തന്നവരെ അതിനു അനുവദിക്കുക, മാര്‍ട്ടിന്‍ ഈരശ്ശേരിയിലിനെയും.”

ജോണ്‍ ബ്രിട്ടോ: “മി രാമന്‍ നായര്‍ ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത് ഇതുതന്നെയാണ് ഇപ്പോൾ നിങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ചുകൊണ്ടിരിക്കുനത്”

ക്ലിഫോര്‍ഡ് യോഹന്നാന്‍:സാംസ്‌കാരിക കേന്ദ്രങ്ങളാകേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൽ എന്തുകൊണ്ട് ഇന്നത്തെ അവസ്ഥയില എത്തുന്നു എന്ന് രാമന്‍നായര്‍ സാറിന്റെ പ്രതികരങ്ങളിൽ നിന്ന് മനസിലാകുന്നുണ്ട്”
ജോണ്‍ ബ്രിട്ടോ: “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത് . വിമർശങ്ങൾ ആകാം പക്ഷെ വിമർശിക്കപ്പെടുന്ന കാര്യത്തിന്റെ ഉദ്ദേശശുദ്ധിയെക്കുടി മനസ്സിലാക്കിയിരിക്കുന്നത് വളരെ നന്നായിരിക്കും...
ഔവ്വർ ലൈബ്രറിയുടെ പ്രവർത്തകരായ ഞങ്ങൾ അഴിക്കോട്‌ മാഷിനോടുള്ള ബഹുമാനം അണ്‌ "പ്രഭാഷണ പരമ്പര" എന്ന പേരിൽ രണ്ടു മാസക്കാലമായി നടത്തി പോന്നത്, ഇത് ഒരു ഓർമ പുതുക്കൽകൂടിയാണ്. അദ്ദേഹത്തെ കുറിച്ച് അറിയുവാനും, അറിയാവുന്നവർക്ക് കൂടുതൽ അറിയുവാനും, പിന്നെ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ വിമർശന ബുദ്ധിയോടെ കാണുകയും വിമർശിക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലെയുള്ള വിഡ്ഡി കോമരങ്ങൾക്കുംകൂടി വേണ്ടിയാണ് . നിങ്ങൾ ഒരധ്യാപകനാണ്. ഇനിയും വെറുതെ പറഞ്ഞു നിൽക്കുവാൻ വേണ്ടി ഒരു നിലവാരവും ഇല്ലാത്ത ചീപ്പ് കമെന്റസ് ഇട്ട് സ്വയം "കുങ്കുമം ചുമക്കുന്ന കഴുത" ആകരുത് .....!”

ജോണി കെ ജെ: “ജോണ്‍ ബ്രിട്ടോ മാഷെ കൊല്ലണ്ട, വിട്ടുകള, ചീളു കേസാ”
രാമന്‍ നായര്‍ : “ബ്രിട്ടോയുടെ ഘ്രാണശക്തി അപാരം , എല്ലാം മണത്തറിഞ്ഞിരിന്നു! ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയാണോ ?

താന്‍ അള്‍സേഷിയന്‍ വര്‍ക്കത്തില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞെന്ന ധാരണയില്‍ വീണ്ടും,
ജോണ്‍ ബ്രിട്ടോ: “മി രാമന്‍ നായര്‍ സാര്‍,ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം?’

സുഗതന്‍ തോപ്പില്‍ : “പ്രിയ രാമന്‍ നായര്‍, താങ്കൾ ഏതു ലോകത്താണ് താമസിക്കുന്നത്. ഔവർ ലൈബ്രറി എന്താണെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്താണെന്നും ഒന്ന് അന്വഷിച്ച് അറിയാൻ ആദ്യം നോക്ക്. ഈ നാടിന്റെ സാംസ്കാരിക പുരോഗതിക്കായി മൂന്ന് തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന നാടിന്റെ അഭിമാനമാണ് ഔവർ. ഇന്നത്തെ ചുണക്കുട്ടികളായ ഞങ്ങളുടെ അനിയന്മാരുടെ കൈകളിൽ ഇന്ന് ഏറെ ഭദ്രമാണ് ഔവർ. അവരെ നിരുൽസാഹപ്പെടുതരുത്”
രാമന്‍ നായര്‍: “ആര് നിരുല്‍സാഹപ്പെടുത്തി? ദൈവനിഷേധികളായ ചില ഔവര്‍ ചുണക്കുട്ടികള്‍ക്കു അല്പം 'കലിപ്പ്' കൂടുതലാണു എന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.”

ജോണ്‍ ബ്രിട്ടോ: “നായര്‍സാര്‍ ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം, ബികോസ് ഐ റെസ്പെക്റ്റ് മൈ ടീചെര്‍സ്,സോ ലീവ് മി.”

സുഗതന്‍ തോപ്പില്‍: “രാമന്‍ സർ, മുൻവിധിയോടെ ഒന്നിനെയും സമീപിക്കുന്നത് നന്നല്ല.ഔവറിന്റെ ചുണകുട്ടന്മാരായ കുട്ടികളോട് താങ്കൾക്ക് ഇത്ര വെറുപ്പ്‌ തോന്നേണ്ടതില്ല.”

രാമന്‍ നായര്‍: “ബ്രിട്ടോവിന് വിവരം വെച്ചു തുടങ്ങി! റെസ്പെക്റ്റ് -എന്നത് പറഞ്ഞറിയിക്കേണ്ട സാധനമല്ല. മി.സുഗതനോടു: ഔവറിലെ ചുണക്കുട്ടന്‍മാര്‍ക്ക് ഒന്നുകില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രേതബാധയാണ് അല്ലെങ്കില്‍ അവിടെ കിട്ടുന്ന സാധനത്തിന് വീര്യം കൂടുതലാണ്. മാന്യത എന്തെന്ന് മുതിര്‍ന്നവര്‍ക്കും പറഞ്ഞുകൊടുക്കാം.”

ചര്‍ച്ച ഇത്രയും പുരോഗമിച്ചപ്പോള്‍ “അവറാന്‍” എന്നു പേരുള്ള ഓര്‍ ഫേസുബുക്ക് കഴുതയെ രാമന്‍ നായര്‍ ഔവര്‍ബുദ്ധി ജീവികള്‍ക്ക് എത്തിച്ചുകൊടുക്കുന്നു, ചുമ്മാ കൂട്ടിന്.

ക്ലിഫോര്‍ഡ് യോഹന്നാന്‍: “ ഇത് സാറിന്റെ വീട്ടില്‍ വളര്‍ത്തുന്നതാണോ? എത്രയെണ്ണം ഉണ്ട്”

ജോണി കെ ജെ: “ പുള്ളാരെ വഴി തെറ്റിക്കുന്നത് കൂടാതെ പുള്ളിക്കുള്ള സൈഡ് ബിസിനെസ് ആണ് ഇതിന്റെ ഹോള്‍സെയില്‍ . ഔവ്വരിൽ ഇതിന്റെ ഡീലര്‍ഷിപ് എടുക്കാൻ പ്ളാന്‍ ഇല്ലട്ടാ, എന്റെ പൊന്നുന്നു മാഷേ...”

മാര്‍ടിന്‍ ഈരശേരില്‍: “യോഹന്നാന്‍, ജോണി . നിങ്ങള്‍ക്കും ബ്രിട്ടോയുടെ വഴി സ്വീകരിക്കാവുന്നതാണ്‌. ജനഗണമന പാടുക.”

രാഹുല്‍ ബി ആലപ്പി: “പ്രിയ കൂട്ടുകാരെ നമുക്ക് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു ... ഇതു തുടരുന്നതിൽ യാതൊരു അർത്ഥവും ഇല്ല. രാമന്‍ നായര്‍ സാറിന്റെ ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ മാത്രം അഭിപ്രയങ്ങളാണ്, ഈ പോസ്റ്റിന്റെ കമന്റുകളുടെ ലൈക്ക് നോക്കിയാൽതന്നെ അതു നമുക്ക് മനസിലാവും, അത് നമ്മുടെ പ്രവർത്തനങ്ങൾക്കു ഒരിക്കലും ഒരു തടസമാവുന്നില്ല , മറിച്ച് കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രോത്സാഹനമായി നമുക്ക് അതിനെ കാണാം. അതുകൊണ്ട് തന്നെ ഇത്രയും തുറന്ന ഒരു ചർച്ചക്കു തിരിതെളിച്ച ബഹുമാനപ്പെട്ട രാമന്‍ നായര്‍ സാറിനു ഞാൻ ആദ്യമായി നന്ദി പറഞ്ഞുകൊള്ളുന്നു, കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഇ ചർച്ചയിൽ പങ്കെടുത്ത എല്ലാവര്ക്കും തുടങ്ങിയവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു .... വീണ്ടും നല്ല നല്ല ചർച്ചകൾക്കായി ഒത്തുകൂടാം എന്ന വിശ്വാസത്തോടെ എല്ലാവർക്കും ഗുഡ് ബയി”

രാമന്‍ നായര്‍: “ക്ലിഫ്ഫോര്‍ഡ് യോഹന്നാനെ നീ യോഹന്നാനല്ല, ശരിക്കും ക്ലിപ് ബോര്‍ഡ്, ഒന്നും ശാശ്വതമായി പതിയാത്ത ബ്ലാങ്ക് സ്പേസ്. ചോദ്യം സ്വയം വിമര്‍ശനത്തിനു ഉതകും എന്നു ഞാന്‍ പറയുന്നില്ല.ബിവേറേജസിന് മുന്നില്‍ ലൈക്ക് എടുത്താല്‍ ഇതില്‍ കൂടുതല്‍ കിട്ടും എന്നത് രാഹുലും അറിയുക

ക്ലിഫോര്‍ഡ് യോഹന്നാന്‍: “ഞാനും നിര്‍ത്തി. ഇദ്ദേഹത്തോട് സംസാരിക്കുന്നതിലും നല്ലതും പുള്ളി ഇടയ്ക്കൊക്കെ പോസ്റ്റ്‌ ചെയ്യുന്നപടത്തിനോട് പറയുന്നതാണ്”

ശശിധരന്‍ നായര്‍ കെ പി: പിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്.
പല്ല് പോയ എന്ന് പറഞ്ഞത് കേട്ടിട്ട് എനിക്ക് പേടിയാകുന്നു . തന്റെ പല്ലിന്റെ കാര്യം അറിഞ്ഞിട്ടാണോപറയുന്നത്? എന്തായാലും ശരി ? ശാരീരികമായ ആക്ഷേപങ്ങൾ പാടില്ല എന്ന് തന്നെ പറയണം. എന്റെ കാര്യം അറിയാമല്ലോ? കുതിര എന്ന് പറഞ്ഞത് ശരിയാണ്. തനിക്കു ഇപ്പോഴും വലിയ മടുപ്പൊന്നും ഇല്ലെന്നു എനിക്ക് തോന്നുന്നു”

രാമന്‍ നായര്‍ : “പല്ല് പോയെന്നു മാത്രമല്ല , നടുവൊടിയുകയും ഉണ്ടായി. അതുകൊണ്ടാണ്"നിങ്ങളുടെ സര്‍ഗ്ഗബോധം രാമന്‍ നായരിനെ പോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക" എന്നു പിള്ളാരെ ഉപദേശിച്ച ശേഷം എരിശ്ശേരി ഊര്‍ദ്ധ്വന്‍ വലിക്കുന്ന ശബ്ദം കേള്‍പ്പിക്കുന്നത്”

ബാലചന്ദ്രന്‍ ആലപ്പി: “നിങ്ങളെ ഓര്ത്ത് ദുഖിക്കുന്നു പ്രിയ രാമന്‍ നായര്‍..”

രാമന്‍ നായര്‍: “കണ്ണീര്‍ തുടക്കാന്‍ ആളെവിടണോ, ബാലചന്ദ്രാ .... കാമം കരഞ്ഞു തീര്‍ക്കുന്ന ഒരു വളര്‍ത്ത് മൃഗത്തെ "ഔറിന്റെ" ചാര്‍ത്തില്‍ നിര്‍ത്തിയിട്ടുണ്ട്. അതിനോടപ്പം ബാലചന്ദ്രനും കരയാം, ശമനം കിട്ടും.. കപടവേഷക്കാരായ താങ്കളുടെ സുഹൃത്തുക്കള്‍ ഫേവറബിള്‍ അല്ലാത്ത പോസ്റ്റുകള്‍ ഓരോന്നായി ഡിലീറ്റ് ചെയ്യുകായണല്ലോ. സംശയമുണ്ടെങ്കില്‍ ശശിധരന്‍ നായരോട് ചോദിക്കൂ. എന്തുചെയ്യാം പോസ്റ്റുകളെല്ലാം റെക്കോഡായിപ്പോയി

ഇതോടെ നാട്ടുകാരെല്ലാംപ്രബുദ്ധരാകുകയും ഔവറിലെ അഭിനവ ബുദ്ധിജീവികള്‍  തങ്ങളുടെ പോസ്റ്റ് പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. എങ്കിലും ഇന്റെര്‍നെറ്റിന്ടെ ഏതോകോണില്‍ കിടന്നു ഔവര്‍ തല്‍സമയചര്‍ച്ചനാറ്റം വമിപ്പിക്കുകയാണ്.


കെ എ സോളമന്‍