Friday, 28 June 2013

പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം

Photo: LIKE THIS PAGE >>> Worry less, Smile more

അറുപതുകളിലാണ്, പള്ളിപ്പെരുന്നാളിനും ഉല്‍സവത്തിനും “കാഴ്ചപ്പെട്ടി”ക്കാരുണ്ടായിരുന്നു. ചൈനയിലെ വന്മതില്‍, ചാഞ്ഞുനില്‍ക്കുന്ന പിസാഗോപുരം, വെണ്ണക്കല്‍ താജ്മഹല്‍, തുടങ്ങി എല്ലാം കാണാം, കാലണ കൊടുത്താല്‍ മതി. അരയണ എങ്കില്‍ ഇരട്ടിസമയം ഇരട്ടികാഴ്ചകള്‍ കാണാം. ഈ കാഴ്ചകള്‍ മതിയാകാത്തവര്‍ക്ക് സ്പെഷല്‍ കാഴ്ചകളുണ്ട്. അതിലൊന്നാണ് “പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം”, കുട്ടികള്‍ക്ക് ഇത് കാണാന്‍  വിലക്കുണ്ട്. കാഴ്ചകള്‍ പരിധി ലംഘിച്ചാല്‍ പെട്ടിക്കാരനു അടിയും  ഉറപ്പ്.

കാഴ്ചപ്പെട്ടിമാറി വിഡ്ഢിപ്പെടുത്തി വന്നതോടെ കാഴ്ചയുടെ സര്‍വസീമകളും ലംഘിക്കപ്പെട്ടു. മിനിമം കാഴ്ച “വേഴ്ച” യായി മാറി. കയ്യെത്താദൂരത്തായതുകൊണ്ടു വിഡ്ഢിപ്പെട്ടിക്കാര്‍ക്ക് അടി കിട്ടുന്നില്ലെന്നെയുള്ളൂ.  

അശ്ലീലചിത്രങ്ങളുടെ വ്യാപനവും പ്രദര്‍ശനവും തടയേണ്ടവര്‍ തന്നെയാണ് അതിന്റെ പ്രോക്താക്കള്‍ എന്നത് രസാവഹമായിരിക്കുന്നു.  ഇതുതന്നെയാണോ ഏതോ വിഡ്ഢി വിളിച്ച “ദൈവത്തിന്റെ സ്വന്തം നാട്?’


-കെ എ സോളമന്‍ 

No comments:

Post a Comment