Monday, 25 February 2013

KAS Life Blog: Celluloid controversy unwarranted.

KAS Life Blog: Celluloid controversy unwarranted.: Controversies over Celluloid, a film based on the life of JC Daniel and directed by Kamal are unwarranted. ...

Celluloid controversy unwarranted.

















Controversies over Celluloid, a film based on the life of JC Daniel and directed by Kamal are unwarranted. A conspiracy between Karunakaran’s son, daughter and the producer of the film cannot be ruled out. It is the present practice to make controversy and thus attract people to the theatre. The minister in charge of cultural affairs K C Joseph denouncing the film and that too, without seeing it, is awful. Seemingly he is a minister unfit to the post.

In fact there are no direct remarks against Karunakaran in the film. The original Ramakrishna Iyer in his office may be worse than the one depicted by Siddique in the film. Bureaucracy was that much shoddier on those days. If Kamal has cast Karunakaran as a ferocious speeding minister whose police men in the pilot vehicle abusing the road-side dwellers, then it would have been a spot on attempt to put Karunakaran in bad light. Kamal has not done anything like that.

Kamal has created history in Malayalam film industry and this one film alone is sufficient to remember him in future.  The portrayal of the’ Pulaya girl’ as heroine in the original film is marvellous. A special praise is warranted to the actress who has meticulously done the job.

K A Solaman

Saturday, 23 February 2013

'ആലോചന ' അനുശോചിച്ചു.



ആലോചന,   എസ് എല്‍ പുരം
                                           23-2-2013

എല്‍ എല്‍ പുരം “ ആലോചന “ സാംസ്കാരിക കേന്ദ്രം എക്സിക്യൂട്ടീവ് അംഗവും ചേര്‍ത്തല സബ് കോടതി ഉദ്യോഗസ്ഥനുമായ മാരാരിക്കുളം കൊച്ചുപറമ്പില്‍ വീട്ടില്‍ ജി. മഹേശ്വരക്കുറുപ്പിന്റെ ആകസ്മിക നിര്യാണത്തില്‍ “ ആലോചന “ അനുശോചനം രേഖപ്പെടുത്തി.

യോഗത്തില്‍ പ്രഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു.
പി മോഹനചന്ദ്രന്‍, സാബ്ജി, തൈപ്പറമ്പില്‍ പ്രസാദ്, സനല്‍ ജോസ്, ഡി ശ്രീകുമാര്‍, കെ. പങ്കജോല്‍ഭവന്‍ തുടങ്ങിയവര്‍ സംസാരിച്ച്.

                       

Tuesday, 19 February 2013

കണ്ണീര്‍പ്പൂവ്!


അവളൊരു ചുവന്ന റോസാപൂ എനിക്കു നേരെ നീട്ടി ..
നിറം കെട്ടു പോയ ഒരു ബാല്യം , ആ കണ്ണുകളില്‍ കരിന്തിരി കത്തുന്നു ...
നാട്ടുച്ചയായിരിക്കുന്നു ,
അവളുടെ മുഖം പോലെ ആ പൂക്കളും വാടിയിരിക്കുന്നുവല്ലോ..
സങ്കടം സഹിക്ക വയ്യാതെ എന്‍റെ കാഴ്ചകള്‍ മങ്ങി ...
അവളൊന്നു പുഞ്ചിരിച്ചു ... " പൂ വേണ്ടല്ലേ .."
ആര്‍ക്കും വേണ്ടാത്ത ഒരു പൂ കൊഴിഞ്ഞു വീണില്ലാതാവുന്നത് പോലെ ..
അവള്‍ മുള്ളുകള്‍ നിറഞ്ഞ ആ പൂക്കള്‍ കൈകളില്‍ മുറുകെ പിടിച്ച് അകലേക്ക്‌ നടന്നു മറഞ്ഞു ...
 വാങ്ങനാവാതെ  പോയ ആ പൂവ് ഇന്നും എന്‍റെ കണ്ണു നിറക്കാറുണ്ട്. ..















അവളൊരു ചുവന്ന റോസാപൂ എനിക്കു നേരെ നീട്ടി ..
നിറം കെട്ടു പോയ ഒരു ബാല്യം , ആ കണ്ണുകളില്‍ കരിന്തിരി കത്തുന്നു ...
നാട്ടുച്ചയായിരിക്കുന്നു ,
അവളുടെ മുഖം പോലെ ആ പൂക്കളും വാടിയിരിക്കുന്നുവല്ലോ..
സങ്കടം സഹിക്ക വയ്യാതെ എന്‍റെ കാഴ്ചകള്‍ മങ്ങി ...
അവളൊന്നു പുഞ്ചിരിച്ചു ... " പൂ വേണ്ടല്ലേ .."
ആര്‍ക്കും വേണ്ടാത്ത ഒരു പൂ കൊഴിഞ്ഞു വീണില്ലാതാവുന്നത് പോലെ ..
അവള്‍ മുള്ളുകള്‍ നിറഞ്ഞ ആ പൂക്കള്‍ കൈകളില്‍ മുറുകെ പിടിച്ച് അകലേക്ക്‌ നടന്നു മറഞ്ഞു ...
വാങ്ങനാവാതെ പോയ ആ പൂവ് ഇന്നും എന്‍റെ കണ്ണു നിറക്കാറുണ്ട്. .


FB Shared

Tuesday, 12 February 2013

കുര്യനാണ്‌ താരം


Athirapally waterfalls (Kerala)



പറഞ്ഞത്‌ ഇ.കെ.നായനാരാണ്‌, മുന്‍ കേരള മുഖ്യമന്ത്രി. അദ്ദേഹത്തിനെ ഈ കേസിലോട്ട്‌ വലിച്ചിഴക്കേണ്ടായെന്ന്‌ ഏത്‌ മുതിര്‍ന്ന നേതാവ്‌ പറഞ്ഞാലും നായനാര്‍ ചൂണ്ടിക്കാണിച്ചത്‌ ഇല്ലാതാവുന്നില്ല. അമേരിക്കയിലൊക്കെ റേപ്പ്‌ എന്നുവെച്ചാല്‍ ചായകുടിപോലെയുള്ളൂ എന്നാണ്‌ നായനാര്‍ പറഞ്ഞത്‌. . പക്ഷെ ഈ റേപ്പു ഇങ്ങു കേരളത്തില്‍ കുമളിയിലെത്തുമ്പോള്‍ വലിയ കോളിളക്കമായി.

39 പേരുണ്ടായിരുന്നുവെന്നാണ്‌ പോലീസിന്റെ സ്ഥിതിവിവരക്കണക്ക്‌.  ചായകുടിയും കഴിഞ്ഞ്‌ പറ്റും തീര്‍ത്തുപോന്നതാണ്‌. 17 വര്‍ഷങ്ങളും കഴിഞ്ഞു. എന്നിട്ടപ്പോള്‍ ഇരിക്കപ്പൊറുതിയില്ല. പ്രമുഖ ടിവി ചാനല്‍ അഭിമുഖത്തില്‍ നിന്ന്‌ മൈക്രോ ഫോണ്‍ വലിച്ചെറിഞ്ഞു പാതിവഴിയില്‍ ഇറങ്ങിയോടിയെന്നു കരുതി മാനസിക പിരിമുറുക്കം തീരെയില്ല. പക്ഷെ നിന്നുതിരിയാന്‍ നേരമില്ല. അനാവശ്യ ചോദ്യം ഒഴിവാക്കുന്ന ചാനലുകളില്‍ നിന്ന്‌ ചാനലുകളിലേക്ക്‌ നിരന്തരം പാഞ്ഞുകൊണ്ടിരിക്കുകയാണ്‌ ഭാജി. ദിവസംതോറും ചാനലുകളുടെ എണ്ണം കൂടുന്നതും പ്രശ്നമാണ്‌.

രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ്‌, ഹമീദ്‌ അന്‍സാരിയാണ്‌ ചെയര്‍മാന്‍.  .എനിക്ക്‌ പറ്റില്ലെന്ന്‌ പറഞ്ഞു നടന്നിട്ടും അന്‍സാരിയെ ചെയര്‍മാനാക്കുകയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം രാവിലെ വന്നിട്ട്‌ വൈകാതെ രാജ്യസഭ വിടും. പിന്നെ കുര്യന്റെ വിലാസമാണ്‌ ചൂടപ്പം വിറ്റുപോകുന്നതുപോലെയായിരുന്നു നിയമങ്ങള്‍ നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും. ഈയിടെയായി ഒട്ടുമിക്ക നിയമങ്ങളും റേപ്പിസ്റ്റുകളെ തളക്കുന്നതിനുവേണ്ടിയാണ്‌. . പരമാവധി ശിക്ഷ-റേപ്പിന്‌ ഇതാണ്‌ നിയമം. തൂക്കിക്കൊല്ലാം അല്ലെങ്കില്‍ ജീവപര്യന്തം. ഇതുരണ്ടുമല്ലാതെ ജയിലില്‍ ആജീവനാന്തം പൊരിച്ച കോഴിയും ചപ്പാത്തിയുമനുവദിക്കാന്‍ പാടില്ല. ഇങ്ങനെ നിയമം നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഇടിവാളുപോലെ സുപ്രീംകോടതി വിധി. പണ്ടെങ്ങോ ചിലര്‍ ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‌ 17 വര്‍ഷം കഴിഞ്ഞുളള വിധി. കുര്യന്‍ ഞെട്ടിപ്പോയി. രാജ്യസഭയ്ക്ക്‌ അവധിയായത്‌ കൊള്ളാം. ഒരു ചാനലില്‍നിന്ന്‌ മറ്റൊന്നിലോട്ട്‌ ഓടി നിരപരാധിത്വം തെളിയിക്കാമല്ലോ?

ഒരുത്തനേം ഒരുത്തിയേയും ഇക്കാലത്ത്‌ വിശ്വസിക്കാന്‍ കൊള്ളില്ല! അന്നാമ്മച്ചേടത്തിയുടെ ചായയും പുട്ടുംകടലയും അപ്പോം മുട്ടക്കറിയും ഒത്തിരി കഴിച്ചതാണ്‌, ആ സ്നേഹം അന്നമ്മച്ചേടത്തിയോടുമുണ്ട്‌. . അത്‌ മറന്നുവെച്ചുകൊണ്ടാണ്‌ അന്നാമ്മ തനിക്കെതിരെ പ്രസ്താവന ഇറക്കിയത്‌. . വിവാദ ദിനം അതായത്‌ 1996 ഫെബ്രുവരി 19 ന്‌ തന്റെ വീട്ടില്‍ കുര്യന്‍ 7മണിവരെ ഉണ്ടായിരുന്നുവെന്ന വാദം തെറ്റ്‌, കുര്യന്‍ അഞ്ചുമണിക്കുപോയി എന്നും ഇതുകേട്ടപാടെ അന്നാമ്മയ്ക്ക്‌ മറവിരോഗമെന്ന്‌ കുര്യന്‍. . താന്‍ ഉണ്ടാക്കിക്കൊടുത്ത മുട്ടക്കറിയും അപ്പവും കഴിച്ചിട്ടുണ്ടോയെന്ന്‌ അന്നാമ്മ ചോദിക്കാതിരുന്നത്‌ കുര്യന്‌ മറവിരോഗം ബാധിച്ചിട്ടുണ്ട്‌ എന്ന സംശയതാലാണ്.  അന്നാമ്മയുടെ ഭര്‍ത്താവ്‌ പുന്നാറ്റുശേരി ഇടിക്കുള ഉണ്ടായിരുന്നെങ്കില്‍ കുര്യന്‌ ഒരു ശത്രുകൂടി കൂടിയേനെ.

സൂര്യനെല്ലി പെണ്‍കുട്ടി പറയുന്നത്‌ ‘കുര്യന്‍ ഭാജി’ തന്നെ പീഡിപ്പിച്ചുവെന്നാണ്‌. . ടിവിയില്‍ കാണുന്ന  കുര്യന്റെ മുഖം നോക്കി ചിലവല്യമ്മമാരും പറയുന്നു, ഇദ്ദേഹം പീഡിപ്പിച്ചു കാണും എന്ന്‌. . കുര്യന്‍ പറയുന്നു തന്നെ സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിക്കുന്നുവെന്ന്‌. അതുകൊണ്ട്‌ പീഡനം എന്ന വാക്കിന്‌ ശ്രേഷ്ഠഭാഷയില്‍ പുതിയൊരു വ്യാഖ്യാനം കൊടുക്കുന്നത്‌ നന്നായിരിക്കും. പെണ്‍കുട്ടി ഉദ്ദേശിക്കുന്ന പീഡനം തന്നെയാണോ കുര്യന്‍ ഭാജിയുടേതെന്നു അറിയണമല്ലോ.
അതിനിടെ ചില വനിതാ നേതാക്കളും കുര്യനെതിരെ പ്ലക്കാര്‍ഡും മൊബെയിലുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. , കുര്യന്‍ രാജിവെക്കണമെന്നതാണ്‌ ആവശ്യം. നേരത്തെ ഇക്കൂട്ടരുടെ സമരം കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ശക്തനായ മന്ത്രി. കുര്യനെതിരെയുള്ള സമരം ശക്തമാകുന്നതോടെ മന്‍മോഹന്‍ സിംഗ്‌ രാജിവെയ്ക്കും, എന്നിട്ടു കുര്യന്‍ പ്രധാനമന്ത്രിയാകും!


** കെ.എ.സോളമന്‍


Thursday, 7 February 2013

ചിന്തന്‍ വിതുമ്പല്‍ !



awesome
















നവോദയ അപ്പച്ചന്‍ വലിയ ഷോമാനാണ്‌. മലയാള സിനിമയില്‍ ആദ്യം സിനിമാസ്കോപ്പ്‌, ത്രിഡി എന്നിവ കൊണ്ടുവന്നു കാശുവാരിയദ്ദേഹം. കോണ്‍ഗ്രസ്‌ നേതാവ്‌ സിനിമാ നടി ഷീല കോണ്‍ഗ്രസില്‍ എത്തി പ്രസിദ്ധയാകുംമുമ്പ്‌ തുമ്പോലാര്‍ച്ചയും കടത്തനാട്ടുമാക്കവുമൊക്കെ അഭിനിയിപ്പിച്ച്‌ അവരെ പ്രസിദ്ധയാക്കിയതും അപ്പച്ചന്‍. . അദ്ദേഹത്തിന്റെ കിഷ്കിന്ധാ വാട്ടര്‍ തീംപാര്‍ക്കും സൂപ്പര്‍ഹിറ്റ്‌. . പൊളിഞ്ഞത്‌ മറ്റൊരിടത്താണ്‌. രാമായണം, മഹാഭാരതം സീരിയലുകളുടെ വിജയം കണ്ട്‌ അദ്ദേഹം ദൂരദര്‍ശനുവേണ്ടി സീരിയല്‍ പിടിച്ചു. വിശുദ്ധ ബൈബിളായിരുന്നു വിഷയം. ഏതാനും എപ്പിസോഡു പിന്നിട്ടതോടെ ദൂരദര്‍ശന്‍ പടം മടക്കി. നിലത്തിരുന്നുപോയ അപ്പന്മാര്‍ അവിടെത്തന്നെ പിന്നെ കിടപ്പിലും ആയി. ബൈബിള്‍ സീരിയല്‍ പൊളിയാന്‍ മുഖ്യ കാരണമായി പറഞ്ഞത്‌ സീരിയലിലെ ഹിന്ദി സംഭാഷണമാണ്‌. . ആദവും ഹവ്വയുമൊക്കെ ഹിന്ദി പറയുന്നതു കേട്ടു ജനം നടുങ്ങി. എപ്പിസോഡുകള്‍ തുടര്‍ന്നാല്‍ യേശുക്രിസ്തുവും ഹിന്ദി പറയുമോയെന്ന പേടി. ജനം ബൈബിള്‍ സീരിയല്‍ കാണുന്നത്‌ നിര്‍ത്തി.

ഹിന്ദി നമ്മുടെ ദേശീയഭാഷയാണെന്നത്‌ ശരി. ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാന്‍ മാത്രമില്ലെങ്കിലും കൂടുതല്‍ ജനം സംസാരിക്കുന്ന ഭാഷയാണ്‌. ഹിന്ദി. പക്ഷെ ആ ഭാഷയിലെ ചില വാക്കുകള്‍ കേട്ടാല്‍ ചൊറിച്ചില്‍ തോന്നുക സ്വാഭാവികം. അത്തരമൊരു വാക്കാണ്‌ ചിന്തന്‍ ശിബിര്‍. . ഇംഗ്ലീഷില്‍ ‘ഷിവര്‍’ എന്നാണ്‌ അച്ചടിച്ചു കാണുന്നത്‌..  ഒരുപക്ഷെ ജയ്പ്പൂരിലെ കൊടിയ തണുപ്പ്‌ പ്രമാണിച്ച്‌ ഇട്ട വാക്കാവണം ഷിവര്‍, വിറയ്ക്കാതിരിക്കാനാണല്ലോ എ.കെ.ആന്റണിപ്പോലും ഖദറിന്‌ പുറമേ രണ്ട്‌ കമ്പളികള്‍ മടക്കിപ്പുതച്ചിരിക്കുന്നത്‌..  രണ്ടാമനാകുമ്പോള്‍ രണ്ടു കമ്പിളി!

ഖദര്‍വാലകളെ സംബന്ധിച്ചിടത്തോളം കസേര, സോഫാ പോലുള്ള വസ്തുക്കള്‍ അനാവശ്യമാണ്‌..  നിലത്തേ ഇരിക്കൂ, ചാരിക്കിടക്കാന്‍ പഞ്ഞിനിറച്ച ഖദര്‍ തലയിണ മാത്രം. പഞ്ഞിത്തലയിണയില്‍ ചാരിക്കിടന്നാല്‍ കാലുകള്‍ രണ്ടും യഥേഷ്ടം ചലിപ്പിക്കാം.

ചിന്തന്‍ ശിബിരത്തില്‍ രാഹുല്‍ഗാന്ധിയെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയതോടെ യുവാക്കള്‍ക്കാണ്‌ കോളടിച്ചത്‌..  മുപ്പതു ശതമാനം സംവരണമാണ്‌ പാര്‍ട്ടി നേതൃത്വത്തില്‍ അവര്‍ക്ക്‌ ലഭിക്കാന്‍ പോകുന്നത്‌. . എന്നുവെച്ചാല്‍ പിഎസ്സി പരീക്ഷ എഴുതി നേരം കളയണ്ട, ജലപീരങ്കിയില്‍ കുളിക്കാന്‍ നിന്നുകൊടുക്കണം. പാര്‍ട്ടി നേതാവിന്‌ കിട്ടുന്ന വരുമാനം ഏത്‌ ഗുമസ്ത മണിക്കാണ്‌ കിട്ടുക. 30 ശതമാനം സ്ത്രീ സംവരണം കൂടി ഏര്‍പ്പെടുത്തുന്നതോടെ യുവാക്കളുടെ സന്തോഷം പതിന്മടങ്ങാകും.

നേതാക്കളുടെ ആഡംബര ജീവിതം കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നതാണ്‌ ശിബിരത്തിന്റെ മറ്റൊരു നേട്ടം. ആഡംബരം എന്തൊക്കെയെന്ന്‌ പുനര്‍നിര്‍ണയിക്കും. കാറ്റില്‍ക്ലാസും എക്സിക്യൂട്ടീവും ക്ലാസും ഇനി മുതല്‍ ആഡംബരമല്ല. മന്ത്രി ഭവനവും ഹോട്ടല്‍ സ്യൂട്ടും ആഡംബര പട്ടികയില്‍ ഉള്‍പ്പെടില്ല. ഭക്ഷണം അവശ്യ വസ്തുവായതുകൊണ്ട്‌ താജ്‌ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ലഞ്ചും സപ്പറും ആഡംബരമേയല്ല. കോണ്‍ഗ്രസ്  ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത രാഹുലിനെ കെട്ടിപ്പിടിച്ച്‌ സോണിയാഗാന്ധി വിതുമ്പിയതോടെ ചിന്തന്‍ ശിബിരം, ചിന്തന്‍ വിതുമ്പലായി മാറി. ചുവന്നുള്ളി കൂടെക്കൊണ്ടുനടക്കാത്ത, ഒട്ടും അഭിനയശേഷി ഇല്ലാത്ത കോണ്‍ഗ്രസ്‌ നേതാക്കളാണ്‌ കഷ്ടത്തിലായത്‌. .കൂടെ വിതുമ്പാന്‍ നന്നേ പാടുപെടേണ്ടി വന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ കരയാന്‍ പാടുപെടുന്നത്‌ കണ്ട്‌ മറ്റു ചിലര്‍ വിതുമ്പിച്ചിരിച്ചു.

മകനെ കെട്ടിപ്പിടിച്ച്‌ അമ്മ പറഞ്ഞതെന്തെന്ന്‌ മാത്രം ഒരു കോണ്‍ഗ്രസുകാരനും കേട്ടില്ല. “എനിക്ക്‌ നിന്നെ കെട്ടിപ്പിടിച്ച്‌ വിതുമ്പാന്‍ കഴിയുന്നു. എന്റെ പ്രായത്തില്‍ നീ എത്തുമ്പോള്‍ ആരെ കെട്ടിപ്പിടിച്ച്‌ കരയുമെന്നോര്‍ക്കുമ്പോഴാണ്‌ എനിക്ക്‌ കരച്ചിലടക്കാന്‍ വയ്യാത്തത്‌! "" "  
രണ്ടുപേരും കണ്ണീരൊഴുക്കുന്നതു കണ്ട്‌ സകല കോണ്‍ഗ്രസുകാരും കരഞ്ഞു. ഇതുകണ്ട്‌ കരഞ്ഞ വീരപ്പമൊയ്‌ലി ജനത്തെ കരയിപ്പിക്കുന്നതിന്‌ ഡീസല്‍ വില രണ്ടു രൂപാ കൂട്ടാന്‍ ഉത്തരവാകുകയും ചെയ്തു.

**************

ഗാന്ധിജി കഴിഞ്ഞാല്‍ ഹരിജനത്തിന്റെയും ഗിരിജനത്തിന്റെയും വീടുകളില്‍ പോയി താമസിച്ച ഏക കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയെന്ന്‌ മന്ത്രി ആര്യാടന്‍, ‘ഹരിജനം’ എന്ന വാക്കു മിണ്ടിക്കൂടരുതെന്ന്‌ ഈ മന്ത്രിക്കു ആരാണ്‌ പറഞ്ഞുകൊടുക്കുക? ആര്യാടനേയും കൂട്ടരെയും ആദിവാസികള്‍ അടിച്ച മുറ്റത്തു കേറ്റിയിട്ടുവേണ്ടേ, അവിടെ പോയി താമസിക്കാന്‍.

കെ.എ.സോളമന്‍ , ജന്‍മഭൂമി 8-3-13