A candle burns in the Church of the Nativity, the site revered as the birthplace of Jesus Christ, as preparations for Christmas celebrations get under . |
Tuesday, 24 December 2013
The candle in the Church of the Nativity
Sunday, 15 December 2013
അന്തര്‍ദ്ദേശീയ അവാര്‍ഡും സുരക്ഷിത ഉച്ചഭക്ഷണവും
കൊച്ചിരാജ്യത്തെ ഒരു സ്കൂളിന്റെ കഥയാണ്. സ്കൂളില്‍ അഡ്മിഷന് കിട്ടണമെങ്കില്‍ രക്ഷകര്‍ത്താവിന് കുറഞ്ഞത് ഇന്നോവ കാറെങ്കിലും സ്വന്തമായി വേണം. അംബാസഡര്‍ കാറില്‍ ചെന്നാല്‍ സ്കൂള്‍ ഗേറ്റ് തുറക്കില്ല. കുട്ടിയുടെ രക്ഷകര്‍ത്താവിന് ഭേദപ്പെട്ട ആസ്തിവേണമെന്ന് ചുരുക്കം. പാവപ്പെട്ടവന് അവിടെ അഡ്മിഷന് കിട്ടില്ലേയെന്നാണെങ്കില്‍ പാവപ്പെട്ടവര്‍ക്ക് പറ്റിയ ഒത്തിരി സ്കൂളുകള്‍ വേറെയുണ്ട്.
കൊച്ചി സ്കൂളിന് ഐഎസ്എ കിട്ടിയിരിക്കുന്നു! ഐഎസ്എയെന്നു വെച്ചാല്‍ ഐഎസ്ഐ പോലുള്ള ഒരു അവാര്‍ഡാണ്. ആദ്യമായല്ല, ഈ അവാര്‍ഡ് സ്കൂളിന് ലഭിക്കുന്നത്.
അങ്ങോട്ട് അവാര്‍ഡൊന്നും കൊടുക്കാന്‍ നമുക്ക് പാങ്ങില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇങ്ങോട്ടുതരുന്നത് രണ്ടു കൈയും നീട്ടി വാങ്ങാന്‍ ഉത്സാഹമാണ്. അതിനെയാണ് കൊളോണിയല്‍ ഹാങ്ങ്ഓവര്‍ എന്നുപറയുന്നത്. സായിപ്പു പോയിട്ട് പത്തറുപത്താറു വര്‍ഷമായെങ്കിലും ഹാങ്ങ്ഓവര്‍ മാറിയിട്ടില്ല.
ബ്രിട്ടീഷ് കൗണ്‍സിലില്‍നിന്ന് ഐഎസ്എ വാങ്ങണമെങ്കില്‍ സ്കൂളുകള്‍ അന്തര്‍ദ്ദേശീയ പ്രാമുഖ്യമുള്ള കുറെ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. പദ്ധതികള്‍ എന്തൊക്കെയെന്ന് ചോദിച്ചാല്‍ മമ്മൂട്ടി ചെയ്തതുപോലെ ചെട്ടുവിരിപ്പു കൃഷിയും ശുദ്ധവായു നിര്‍മാണവുമാകാം, പൊക്കാളിപ്പാടത്തെ കൊയ്ത്തും കറ്റമെതിക്കലുമാവാം, ആഗോളതലത്തില്‍ ഉത്സവങ്ങളെ കുറിച്ചു പഠിക്കാം, എയിഡ്സ് വ്യാപനം തടയാം, യുണൈറ്റഡ് നേഷന്‍സ് വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നതു എങ്ങനെയെന്ന് പഠിക്കാം. ഇവ പോരെങ്കില്‍ ഇന്ത്യ-ബ്രിട്ടന് തപാല്‍ സമ്പ്രദായത്തിന്റെ താരതമ്യ പഠനം, ഫ്രഞ്ച് വിപ്ലവം, പെരിസ്ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസവും മംഗള്യാന്-ചന്ദ്രയാന്‍ എന്നിവയും ഉള്‍പ്പടുത്താം. ഇവയൊക്കെ സ്കൂള്‍ തലത്തില്‍ പഠിച്ചാല്‍ സ്കൂളിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഐഎസ്എ ലഭിക്കും. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍ കൂടുന്ന യോഗത്തില്‍ വെച്ച് സ്കൂള്‍ പ്രിന്‍സിപ്പാളിന് ബ്രിട്ടീഷ് സായിപ്പില്‍നിന്ന് അവാര്‍ഡ് വാങ്ങുകയും ആവാം. ഐഎസ്എ ലഭിക്കുന്നതോടെ സ്കൂളിലെ കുട്ടികള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ വക്താക്കള്‍ ആവുകയും ഗ്ലോബല്‍ ഇക്കണോമിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതൊക്കെ ആര്‍ക്കെങ്കിലും മനസ്സിലായെങ്കിലായി.
തിരുവിതാംകൂര്‍ രാജ്യത്തെ വേറൊരു സ്കൂളിന്റെ കഥയിങ്ങനെ. ഈ സ്കൂളിലെ കുട്ടികള്‍ക്കും യൂണിഫോമുണ്ട്. പക്ഷേ കാലില്‍ സോക്സും ഷൂസുമില്ല, വള്ളിച്ചെരുപ്പ് ഉണ്ടെങ്കിലായി. ഈ സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യണമെങ്കില്‍ പുതിയ അവതാരമായ ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണറില്‍നിന്ന് രജിസ്ട്രേഷന് വാങ്ങിയിരിക്കണം. കുട്ടികള്‍ പല്ലുതേയ്ക്കാറുണ്ടോ, കുളിക്കാറുണ്ടോയെന്ന് നോക്കണം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഇല്ലായെന്നും ഉറപ്പുവരുത്തണം. ഉച്ചഭക്ഷണത്തിന് സാധനം വാങ്ങുന്ന പലചരക്കു കടയുടെ ഉടമയ്ക്ക് ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണറുടെ ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കണം. ഉച്ചഭക്ഷണ കമ്മറ്റിയില്‍ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാവണം. ഉച്ചഭക്ഷണം പ്രധാനാധ്യാപകന് രുചിച്ചു നോക്കണം.
ഭക്ഷണത്തിന് ഉപ്പു കൂടുതലെങ്കില്‍ പ്രധാന അധ്യാപകന് അവ വിഴുങ്ങുകയോ ആരും കാണാതെ തുപ്പിക്കളയുകയോ ആവാം. വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണനിലവാര വിവരം അറിയിക്കണം. പാചകക്കാരന്, ഭക്ഷണം അടുപ്പത്ത് വെച്ചു കഴിഞ്ഞാല്‍ തല ചൊറിയാന്‍ പാടില്ല. ശക്തമായ കടി അനുഭവപ്പെട്ടാല്‍ കടിച്ചുപിടിക്കണം. ആഭരണങ്ങളും അരഞ്ഞാണവും ധരിക്കാന്‍ പാടില്ല. ഇത്രയും നിഷ്കര്‍ഷ ഉള്ള സ്ഥിതിക്ക് സ്കൂള്‍ കുട്ടികളുടെ ഭക്ഷണം അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഏര്‍പ്പെടുത്തിയാല്‍ പേരെ എന്നാണ് രാമന്നായരുടെ സംശയം. അവിടെ സപ്ലയേഴ്സ് വൃത്തിയുള്ള വസ്ത്രം ധരിച്ച് തലപ്പാവും ചുമന്നാണ് നില്‍ക്കുന്നത്.
മേല്‍ പ്രസ്താവിച്ച കൊച്ചി രാജ്യത്തെ സ്കൂളും തിരുവിതാംകൂര്‍ രാജ്യത്തെ സ്കൂളും കേരളമെന്ന മഹാരാജ്യത്തിലാണ്. സ്കൂളുകളില്‍ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാണ് ചാനലുകളില്‍ നേതാക്കളുടെ ‘ഗ്വാ ഗ്വാ’വിളി. ചിരിക്കാതെന്തു ചെയ്യും?
കെ. എ. സോളമന്

Janmabhumi Dated 16 Dec 2013
Saturday, 14 December 2013
കാവ്യതീരം –കവിത-കെ എ സോളമന്
മറന്നുവോ… പ്രിയസഖേ നീ..,
പ്രണയ നൊമ്പരങ്ങള്‍തന്‍ ..
തേന്‍കണങ്ങള്‍ പൊഴിച്ച ..
ആ കാവ്യതീരം
ആ മുടിപ്പൂക്കളിന്പരിമളംപേറി..
കടല്‍ത്തീരത്ത് .
ഒരുമെയ്യായ് നിന്മൃദുസ്മിതം
തണുവായ് തോന്നിയ ധന്യനിമിഷം
ഇന്നിതാ അണഞ്ഞുപോയ് .
ഏകാന്തമെന്‍ രാത്രിവീഥീയില്..
നീ തിരിനീട്ടിതെളിച്ച ..
ഇത്തിരി പൊന്‍വെട്ടം
ഈ കൊടിയ വേനലില്‍
പറന്നുയരും ഉഷ്ണക്കാറ്റില്‍..
നീ മാഞ്ഞു പോയപ്പോഴും
നിന്നെയുംകാത്തു നില്ക്കയാണ് ഞാന്‍
ഈ കാവ്യതീരത്തു.
ഒത്തിരി നേരം
പ്രണയ നൊമ്പരങ്ങള്‍തന്‍ ..
തേന്‍കണങ്ങള്‍ പൊഴിച്ച ..
ആ കാവ്യതീരം
ആ മുടിപ്പൂക്കളിന്പരിമളംപേറി..
കടല്‍ത്തീരത്ത് .
ഒരുമെയ്യായ് നിന്മൃദുസ്മിതം
തണുവായ് തോന്നിയ ധന്യനിമിഷം
ഇന്നിതാ അണഞ്ഞുപോയ് .
ഏകാന്തമെന്‍ രാത്രിവീഥീയില്..
നീ തിരിനീട്ടിതെളിച്ച ..
ഇത്തിരി പൊന്‍വെട്ടം
ഈ കൊടിയ വേനലില്‍
പറന്നുയരും ഉഷ്ണക്കാറ്റില്‍..
നീ മാഞ്ഞു പോയപ്പോഴും
നിന്നെയുംകാത്തു നില്ക്കയാണ് ഞാന്‍
ഈ കാവ്യതീരത്തു.
ഒത്തിരി നേരം
ഒത്തിരിഒത്തിരി നേരം
നീ വരുമോ, അറിയില്ല,
നീ വരുമോ, അറിയില്ല,
മറക്കാനാവില്ല
ആ.മധുരചുംബനത്തിന് ഓര്‍മകള്‍
ആ കണ്ണിലെ തിളക്കം
ആ കണ്ണിലെ തിളക്കം
മറന്നുവോ… പ്രിയസഖേ നീ..,
പ്രണയ നൊമ്പരങ്ങള്‍തന്‍ ..
തേന്‍കണങ്ങള്‍ പൊഴിച്ച ..
ആ കാവ്യതീരം
പ്രണയ നൊമ്പരങ്ങള്‍തന്‍ ..
തേന്‍കണങ്ങള്‍ പൊഴിച്ച ..
ആ കാവ്യതീരം
Tuesday, 10 December 2013
വെറുതെ അസ്വസ്ഥനാകുന്നശീലം-കഥ
പ്രഭാതനടപ്പുവഴിയില് ഒട്ടുമിക്ക
ദിവസവും ആ ചെമന്ന പട്ടിയെ കാണും, കഷ്ടിച്ച് അരയടി പൊക്കമുള്ള പെണ്പട്ടി. മറ്റുതരത്തില്‍ ബിസിയല്ലെങ്കില്‍
പട്ടി വാലാട്ടും. രാമന് നായര്‍ പട്ടിയെനോക്കി പുഞ്ചിരിക്കും.
ചില ദിവസങ്ങളില്‍ പട്ടിയുടെ
ഉടമയായ സ്ത്രീയെയുംവഴിയില് കാണും.. രസകരമെന്നുപറയട്ടെ ആ സ്ത്രീക്കും തീരെ പൊക്കക്കുറവ്, കഷ്ടിച്ച് നാലടി കാണും. മറ്റാരും
വഴിയില്‍ ഇല്ലെങ്കില്‍ അവര്‍ നോക്കി ചിരിക്കും. മറുപടിയെന്നവണ്ണം രാമന് നായരും പുഞ്ചിരിക്കും.
അത്ഭുതമായി തോന്നിയത് പട്ടിയെയും
സ്ത്രീയെയും ഒരുമിച്ചു ഒരിക്കല്‍ പോലും വഴിയില്‍ കണ്ടിട്ടില്ലായെന്നതാണ്. സ്ത്രീ പുറത്തിറങ്ങുംപോള്
പട്ടി വീട്ടിലിലിരിക്കും, പട്ടി പുറത്തിറങ്ങുംപോള് സ്ത്രീയും.
പതുക്കെപ്പുതുക്കെ പട്ടിയെ
കാണുമ്പോള്‍ രാമന്നായര് സ്ത്രീയെ ഓര്‍ക്കും, സ്ത്രീയെകാണുമ്പോള്‍ പട്ടിയെയും.
ആരെയെങ്കിലും കണ്ടില്ലെങ്കില്‍ അന്നത്തെ ദിവസം വല്ലാതെ അസ്വസ്ഥനാകും. അങ്ങനെ അതൊരു ശീലമായി, വെറുതെ അസ്വസ്ഥനാകുന്ന ശീലം.
-കെ എ സോളമന്
Monday, 2 December 2013
ഒരു മഴ പെയ്തു തോര്‍ന്നതുപോലെ!
“സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണാനോ കേള്‍ക്കാനോ എനിക്ക് സാധിച്ചില്ല. പിറ്റേന്ന് പത്രത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിച്ചു. അപ്പോള്‍ ഒരു കാര്യം എനിക്ക് ബോധ്യമായി. ഏതു കാര്യത്തിനും ആരംഭംപോലെ തന്നെ പ്രധാനമാണ് അവസാനവും. പ്രത്യേകിച്ചു കായികക്ഷമതയ്ക്ക്. വളരെ പ്രാധാന്യമുള്ള സ്പോര്‍ട്സ് മേഖലകളില്‍ തുടങ്ങിയതിനെക്കാള്‍ മനോഹരമായി സച്ചിന് തന്റെ കരിയര്‍ അവസാനിപ്പിച്ചു. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്നതുപോലെ, മധുരമായ ഒരു പാട്ട് പാടി തീര്‍ന്നതുപോലെ.”
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റേതാണ് ഈ വാക്കുകള്‍. അദ്ദേഹം ബ്ലോഗ് എഴുതാന്‍ തുടങ്ങിയതോടെ ഇത്തരം ചില പാട്ടുകള്‍ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ കുറിപ്പിലെ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.
മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത് അദ്ദേഹം ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ് എന്ന വാദഗതി തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതുപറയുന്നത്. അദ്ദേഹം പറയുന്ന കാര്യം ശ്രദ്ധിക്കുക. “ഏതു കാര്യത്തിനും ആരംഭംപോലെ തന്നെ പ്രധാനമാണ് അവസാനവും.” കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും സംബന്ധിച്ച് അറിയപ്പെടുന്ന മുഖ്യവാചകം വിശ്വമഹാകവി വില്യം ഷേക്സ്പിയറിന്റേതാണ്. അദ്ദേഹം എഴുതിയിട്ടുണ്ട് “ആള് ഈസ് വെല്‍ ദാറ്റ് എന്റ്സ് വെല്‍-എല്ലാം നല്ലത്, അവസാനം നല്ലതെങ്കില്‍”, അങ്ങനെയാണുതാനും! ആരംഭത്തെക്കുറിച്ച് ഷേക്സ്പിയര് പറഞ്ഞിട്ടേയില്ല. മോശമായി ആരംഭിച്ചാലും അവസാനിക്കുന്നതു നന്നെങ്കില്‍ നല്ലതെന്ന് തന്നെ പറയും. ഇനിയിപ്പോള്‍ മോഹന്‍ലാല്‍ മറിച്ചു പറഞ്ഞതുകൊണ്ട് ആരാധകര്‍ ഷേക്സ്പിയറെ തള്ളി മോഹന്‍ലാലിനെ പ്രതിഷ്ഠിക്കുമോയെന്ന കാര്യം കാത്തിരുന്നു കാണണം.
മോഹന്‍ലാലിനു പണ്ടേ യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമാണ് താല്പര്യം. മമ്മൂട്ടിയാണ് ഇടതിന്റെ ആളും മാര്‍ക്സിസ്റ്റു ചാനലിന്റെ ചെയര്‍മാനും. മോഹന്‍ലാലിനെയും കൂടെ നിര്‍ത്തിയാല്‍ അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ വാക് ഓവര്‍ ചിന്തയിലാണ് അദ്ദേഹത്തെ നടുക്കിരുത്തി പിണറായിയും പന്ന്യനും ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേള്‍ക്കാന്‍ പറ്റാത്തതുകൊണ്ട് പത്രം വായിച്ചാണ് കാര്യം മനസ്സിലാക്കിയതെന്ന് നടന്. ബ്ലോഗ് എഴുതുന്ന ആളല്ലേ? ബ്ലോഗില്‍നിന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍പ്ലസ്, യു-ട്യൂബ് എന്നിവയിലേക്ക് ലിങ്ക് കാണാതിരിക്കില്ല. യു ട്യൂബിലും, ഫേസ് ബുക്കിലും ഒത്തിരിപ്പേര് സച്ചിന്റെ വിടവാങ്ങല്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതൊന്നു കണ്ടു നോക്കിയാല്‍ പോരെ, എന്തിന് ദുഃഖിക്കുന്നു.
ശരിയാണ്, സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കാണേണ്ടതു തന്നെ. രാഷ്ട്രം ‘ഭാരതരത്ന’ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ലഭിച്ച പുരസ്കാരം അദ്ദേഹം സമര്‍പ്പിച്ചത് സ്വന്തം മാതാവിനും രാജ്യത്തെ സകലമാന അമ്മമാര്‍ക്കുമാണ്. മഹനീയമായ മാതൃകയെന്നു തന്നെ പറയാം.
കാരണം തൈത്തീരിയ ഉപനിഷത്തില്‍ പറയുന്നുണ്ട് മാതാവ് പത്തു പിതാക്കന്മാര്ക്കു സമം, ഒരുപക്ഷേ ഈ ലോകത്തിനു തന്നെ.” അനന്യമായിരുന്നു സച്ചിന്റെ വിടവാങ്ങല്‍. സുഖകരമായ ഒരു മഴ പെയ്തു തോര്‍ന്ന പോലെ അഥവാ മഴ പെയ്തു മാനം തെളിഞ്ഞപോലെ.”
പക്ഷേ, സച്ചിന് മോഹന്‍ലാലിനെക്കുറിച്ച് ഇങ്ങനെയൊരു കുറിപ്പ് എഴുതാന്‍ കഴിയുമെന്ന് കരുതുക വയ്യ. സിനിമയില്‍നിന്നു വിടവാങ്ങിയിട്ടു വേണ്ടേ കുറിപ്പെഴുതാന്‍!
കെ.എ.സോളമന്
Janmbhumi Daily on 3-12-2013

Saturday, 30 November 2013
ആകാരവടിവിന് പര്‍വതാസനം
അടി വയറ്റിലെയും ഇരുവശങ്ങളിലേയും ദുര്‍മേദസ് കുറയ്ക്കാനും നട്ടെലിന്റെ വളവ് മാറ്റാനും സഹായിക്കുന്ന ആസനമാണ് പര്‍വതാസനം. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നെഞ്ചിനും ശ്വാസകോശങ്ങള്‍ക്കും വികാസം ലഭിക്കുകയും ജനനേന്ദ്രിയ വ്യൂഹം ആരോഗ്യമുള്ളതായി തീരുകയും ചെയ്യും. ശരീരത്തിന് നല്ല വടിവ് കിട്ടുന്നതിനും ഈആസനം ഉപകരിക്കുന്നു.
ചെയ്യേണ്ട വിധം
1. പത്മാസനത്തില്‍ ഇരിക്കുക. അതു സാധിയ്ക്കാത്തപക്ഷം അര്‍ദ്ധപത്മാസനം/സുഖാസനം ഏതെങ്കിലും സ്വീകരിക്കുക.
2. കൈകള്‍ നീട്ടി തൊഴുത് പിടിക്കുക. വിരലുകള്‍ മുഴുവന്‍ നിവര്‍ന്നും ചേര്‍ന്നും ഇരിക്കണം. ഉള്ളംകൈകള്‍ രണ്ടും നല്ല പോലെ ചേര്‍ന്ന് പതിഞ്ഞിരിക്കണം.
3. സാവധാനം ശ്വാസം എടുക്കുന്നതിനോടൊപ്പം കൈകള്‍ മുട്ടു വളയ്ക്കാതെ നേരെ തലയ്ക്കു മുകളിലേക്കെടുത്തു കഴിയുന്നത്ര ഉയര്‍ത്തിപ്പിടിക്കുക. കൈകള്‍ ചെവിയോട് തൊട്ടിരിയ്ക്കണം. ശിരസുയര്‍ത്തി നേരെ നോക്കി ഇരിക്കുക.
4. ഈ ഇരിപ്പില്‍ ശ്വാസം വിടുക. വീണ്ടും ശ്വാസം എടുത്തിട്ട് കൈകള്‍ ഒന്നുകൂടി മുകളിലേക്ക് വലിച്ചു പിടിക്കുക. നട്ടെല്ലും അതോടൊപ്പം ഒന്നുകൂടി നിവര്‍ത്തണം. ശിരസ് ഉയര്‍ന്നിരിക്കട്ടെ. നേരെ മുമ്പിലുള്ള ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു നിര്‍ത്തുക.
5. ശ്വാസംമുട്ടല്‍ അനുഭവപ്പെടാത്ത സ്ഥിതിവരെ ഈ പൊസിഷന്‍ നിലനിര്‍ത്തുക. പിന്നീട് സാവധാനം ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക.

അഭ്യാസവേളയില്‍ ഇരിപ്പിന് യാതൊരു ഇളക്കവും ഉണ്ടാകാന്‍ പാടില്ല. അഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യുക.
Monday, 25 November 2013
ഓട്ടോറിക്ഷ, ഒപ്പം ടോയ്ലറ്റും
സ്റ്റേറ്റുകാറില് പായുന്ന മന്ത്രി ഓട്ടോറിക്ഷ ഓടിക്കുന്നതു കണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് അന്ധാളിപ്പുണ്ടായെന്ന് തിരുവനന്തപുരം വാര്‍ത്ത. വാര്‍ത്തയിലെ മന്ത്രി, മത്സ്യമന്ത്രി ബാബുവാണ്. മത്സ്യമന്ത്രിയായിരിക്കെ അദ്ദേഹം എക്സൈസ് മന്ത്രിയുമാണ്. എക്സൈസ് വകുപ്പിനും മന്ത്രിക്കും ജനത്തെ അന്ധാളിപ്പിക്കലാണല്ലോ മുഖ്യവിനോദം.
അത്ഭുതം സംഭവിച്ചത് മത്സ്യവിപണനതൊഴിലാളികള്‍ക്ക് തീരദേശ വികസന കോര്പ്പറേഷന് ഓട്ടോറിക്ഷാ വിതരണം ചെയ്തപ്പോഴാണ്. കേരളത്തിലെ തെരുവായ തെരുവെല്ലാം, മത്സ്യ വിപണന തൊഴിലാളികള്‍ എന്ന മീന്കച്ചവടക്കാര് മീന്‍ചന്തയാക്കി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. നാറ്റിക്കാന്‍ ഇനിയും സ്ഥലം അവശേഷിക്കുന്നുണ്ടെങ്കില്‍ ഓട്ടോറിക്ഷയില്‍ പോയി നാറ്റിക്കട്ടെയെന്നതാണ് തീരദേശ വികസന കോര്‍പ്പറേഷന്റെയും മത്സ്യമന്ത്രിയുടെയും തീരുമാനം. പണ്ട് തിരുവിതാംകൂര്‍ രാജാവിന്റെ ഭരണകാലത്ത് കേന്ദ്രീകൃതമായി ഡ്രയിനേജോടുകൂടി നടത്തിയിരുന്ന മത്സ്യമാര്‍ക്കറ്റുകളെല്ലാം പൊളിച്ചടുക്കി റോഡരികില്‍ സ്ഥാപിച്ചിരിക്കുകയാണ് മത്സ്യവിപണന തൊഴിലാളികള്‍. കോളറാ പടര്‍ന്നുപിടിച്ച് കൂട്ടമരണം സംഭവിക്കാന്‍ ഇതാണ് എളുപ്പമാര്‍ഗം!
65-ാം ജന്മദിനം കുമരകത്ത് ആഘോഷിക്കാന്‍ എത്തിയ രാജകുമാരനും രണ്ടാംഭാര്യ കാമില്ലാക്കും വഴിയൊരുക്കിയതിന്റെ പേരില്‍ കുച്ചൊന്നുമല്ല പോലീസിന്റെ തെറി ജനം കേട്ടത്. രാജാവിന്റെയും പത്നിയുടെയും ചേര്‍ത്തല-കുമരകം യാത്രയില്‍ റോഡരികില്‍ കണ്ട മത്സ്യസ്റ്റാളുകളുടെ എണ്ണം എടുത്തുരസിക്കുകയായിരുന്നു കാമില്ലായെന്ന് ബ്രിട്ടണിലെ ‘ലണ്ടന്‍ ടൈംസ്’ റിപ്പോര്‍ട്ടുചെയ്യുന്നു. രണ്ടാംപത്നിയുടെ എണ്ണമെടുപ്പ് ഒന്നാം പത്നി ഡയാന സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം സ്റ്റാളുകള്‍ 240 എന്ന് കാമില്ലായും 239 എന്ന് രാജാവിന്റെ മന്ത്രിയും. രണ്ട് ദിവസം കുമരകം ‘ലേക്ക് റിസോര്‍ട്ടില്‍’ താമസിച്ചു കൂട്ടി നോക്കിയിട്ടും പത്നിയുടെയും മന്ത്രിയുടെയും കണക്ക് പൊരുത്തപ്പെടാത്തതില്‍ രാജകുമാരന് അത്ഭുതപ്പെടുകയും ചെയ്തു. കൊളോണിയല്‍ ഉച്ചിഷ്ടം തിന്നു മതിയാകാത്തവരുടെ ദണ്ഡനമസ്കാരമാണ് 2100 പോലീസിനെ മുന്നിലും പുറകിലും നിര്‍ത്തിയുള്ള രാജാവിന്റെ കുമരകം ഘോഷയാത്ര. ഈ മുടക്കിയ കാശൊന്നും രാജാവ് തൊഴിലുചെയ്ത് ഉണ്ടാക്കിയതെന്ന് ആരും പറയില്ല. ജനിക്കുന്നെങ്കില്‍ രാജകുമാരനായി ജനിക്കണം. വഴിയരുകില്‍ നോക്കിനിന്ന് തെറികേള്‍ക്കുന്നവനായി ജനിക്കരുത്.
മന്ത്രിയുടെ ഓട്ടോറിക്ഷാ പ്രകടനത്തില്‍ ജനത്തിനുണ്ടായ അന്ധാളിപ്പ് ആദ്യത്തേതല്ല. സമാന അന്ധാളിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മന്തിന്റെ ഗുളിക വിഴുങ്ങാന്‍ മടിച്ച ജനത്തെ ഗുളിക വിഴുങ്ങിക്കാണിച്ചുകൊണ്ട് മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അന്ധാളിപ്പിച്ചിട്ടുണ്ട്. ചെണ്ടകൊട്ട് വശമില്ലാത്ത മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് ചെണ്ടക്കാരിയുടെ തോളത്ത് തൂക്കിയ ചെണ്ടയില്‍ കൊട്ടി ചെണ്ടമേളം ഉദ്ഘാടനം ചെയ്തപ്പോള്‍ അന്ധാളിച്ച ജനത്തിന്റെ കാര്യം മറക്കാറായിട്ടില്ല. തെങ്ങുകയറ്റമറിയില്ലെങ്കിലും ആലപ്പുഴ-ചേര്‍ത്തല മുനിസിപ്പാലിറ്റികളിലെ വനിതാ ചെയര്പേഴ്സണ്മാര് തെങ്ങില്‍ കയറി തെങ്ങുകയറ്റ പരിശീലനം ഉദ്ഘാടനം ചെയ്യുന്നത് കണ്ട് ജനം ഞെട്ടിയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ ഇ-ടോയ്ലറ്റിന്റെ ഉദ്ഘാടനത്തിന് ഈവിധ ആവേശമൊന്നും കാണുന്നില്ല.
ഇ-ടോയ്ലറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ചേര്‍ത്തലയില്‍ കഴിഞ്ഞിടെ ഉദ്ഘാടനം ചെയ്ത മൂന്നെണ്ണത്തിന്റെ കാര്യം ഓര്‍മ്മയില്‍ വന്നത്. പച്ചലൈറ്റും തെളിച്ചു വഴിയരുകില്‍ കാത്തുകിടക്കുന്നതല്ലാതെ മനുഷ്യരാരും കേറി രണ്ട് രൂപ നിക്ഷേപിക്കുന്നില്ല. തെരുവുനായ്ക്കളില്‍ ചിലര്‍ ഇ-ടോയ്ലറ്റിന്റെ മൂലയില്‍ വല്ലപ്പോഴും പിന്‍കാലു പൊക്കി നില്‍ക്കാറുണ്ടെങ്കിലും പച്ചലൈറ്റു കെട്ട് ചുവപ്പുലൈറ്റ് തെളിയാറില്ല. രണ്ട് രൂപ മുടക്കാന്‍ ഇല്ലാഞ്ഞിട്ടല്ല, കാര്യം നടത്തുന്നതിലെ ഫോര്മാലിറ്റീസ് ഓര്‍ക്കുമ്പോഴാണ് ജനത്തിന് പേടി. അല്പം വൈകിപ്പോയാല്‍ കളക്ടര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, മുനിസിപ്പല്‍ സെക്രട്ടറി, വകുപ്പുമന്ത്രി എന്നിവര്‍ക്കാണ് സന്ദേശം പോകുന്നത്. സന്ദേശം എത്തുന്നത് ഇവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണെങ്കില്‍ എന്താ ചെയ്യുക. നാണോം മാനോമുള്ളവര്‍ ഇ-ടോയ്ലറ്റിലെ സാഹസത്തിന് എന്നെങ്കിലും മുതിരുമോ?
ഓട്ടോറിക്ഷ കിട്ടുന്ന മത്സ്യവിപണനതൊഴിലാളിക്ക് ടോയ്ലറ്റ് സൗകര്യവും നല്‍കുമെന്നാണ് മന്ത്രിയുടെ ഭീഷണി. അത് ഇ-ടോയ്ലറ്റ് ആകാതിരുന്നാല്‍ ഭാഗ്യം. ഇ-ടോയ്ലറ്റില്‍നിന്നുള്ള വരുമാനം എത്ര ലക്ഷമെന്ന് ബന്ധപ്പെട്ടവര്‍ ഒന്ന് പരസ്യപ്പെടുത്തുമോ?
കെ.എ. സോളമന്
Janmabhumi Daily on 25-11-2013
Saturday, 9 November 2013
ഒരു നാഴി, മറുനാഴി
ഒരു നാഴിക്കകത്ത് മറ്റൊരു നാഴി കേറില്ലെന്നത് പ്രമാണം. ഇതേറെ ശരിയാകുന്നത് കോണ്‍ഗ്രസ് വക്താക്കളുടെ കാര്യം വരുമ്പോഴാണ്. കേരളത്തിലെ കോണ്‍ഗ്രസ് വക്താക്കളാണ് രാജ്മോഹന്‍ ഉണ്ണിത്താനും പന്തളം സുധാകരനും. ചാനലുകളില്‍ കേറിയിരുന്നു പി.സി.ജോര്‍ജിനൊപ്പം പുലഭ്യം പറയുക എന്നതാണ് ഇവരുടെ നിലവിലെ ചുമതല.
സിനിമ അഭിനയിച്ചും ചാനലില്‍ കേറി ആക്രോശിച്ചും ജോസ് പ്രകാശ്, കെ.പി.ഉമ്മര്‍, ബാലന് കെ.നായര്‍, നരേന്ദ്രപ്രസാദ് എന്നീ പരേതരുടെ അവസ്ഥയിലാണ് ഉണ്ണിത്താന്. ചുമ്മാ തട്ടിവിട്ട ഡയലോഗുകള്‍ കേട്ടാണ് ഇവരോട് ജനങ്ങള്‍ക്ക് വിരോധമുണ്ടായത്. ഉള്ളുകൊണ്ട് എല്ലാവരും നല്ല മനുഷ്യര്‍ .
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം സമരം തുടര്‍ന്നാല്‍ കേരളത്തില്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കും എന്നാണ് കഴിഞ്ഞൊരു ദിവസം ഉണ്ണിത്താന് പറഞ്ഞത്.
കൂത്തുപറമ്പ് ഹീറോ എം.വി.രാഘവന്റെ ഇപ്പോഴത്തെ അവസ്ഥയാണോ ഉണ്ണിത്താന് ഉദ്ദേശിച്ചതു എന്ന് വ്യക്തമാക്കും മുമ്പ് സകല സഖാക്കളും സ്വന്തം പാര്‍ട്ടിക്കാരും ഉണ്ണിത്താന് എതിരെ തിരിഞ്ഞു. ഉണ്ണിത്താന്റെ കഴിഞ്ഞിടെയുണ്ടായ ഒരു അനുഭവം വച്ചുനോക്കിയാല്‍ മൂന്നാല് ഡിവൈഎഫ്ഐക്കാരെ വെടിവെച്ചുകൊല്ലാനുള്ള ദ്വേഷ്യവും ചുമന്നാണ് അദ്ദേഹം നടക്കുക. തന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതമാവും എന്ന വിചാരമുള്ളതുകൊണ്ടാണ് തോക്കു പുറത്തെടുക്കാത്തത്. പകരം ഏര്‍പ്പാടെന്ന നിലയിലാണ് ചാനലുകളിലെ അടച്ചിട്ട സ്റ്റുഡിയോയില്‍ കേറിയിരുന്നു കിടിലന്‍ ഡയലോഗ് നടത്തുന്നത്. ഇതാരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോയെന്നാണെങ്കില്‍ ഉണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന്റെ നിലപാടു തെറ്റാണെന്നാണ് മറ്റൊരു കോണ്‍ഗ്രസ് വക്താവായ പന്തളം സുധാകരന് പറയുന്നത്. ഒരു നാഴിക്കകത്ത് മറ്റൊരു നാഴി കേറില്ലായെന്നതിന് ഇതില്‍ കൂടുതല്‍ തെളിവെന്ത് വേണം.
പാര്‍ട്ടി വക്താക്കളുടെ പ്രസ്താവന പതിവായി രണ്ടുതരത്തിലാണുള്ളത്. വിവാദമായാല്‍ വ്യക്തിപരം, വിവാദമാവില്ലെങ്കില്‍ പാര്‍ട്ടിപരം. ഇത്തരം വ്യക്തിപരവും പാര്‍ട്ടിപരവുമായ പ്രസ്താവനകള്‍ ഇടതടവില്ലാതെ തട്ടിവിടുന്ന മറ്റൊരാളാണ് കേരളാ കോണ്‍ഗ്രസ് -മാണിയിലെ പി.സി.ജോര്‍ജ്. ജോര്‍ജ് പറയുന്നതില്‍ ഏതാണ് വ്യക്തിപരം, ഏതാണ് പാര്‍ട്ടിപരം എന്നറിയാന്‍ മാണിയുടെ മുഖത്ത് നോക്കണം. മാണിയുടെ രണ്ടിഞ്ചു മേല്‍മീശ കീഴോട്ട് വളഞ്ഞിരുന്നാല്‍ ജോര്‍ജ് പറയുന്നത് വ്യക്തിപരം, മേലോട്ടെങ്കില്‍ പാര്‍ട്ടിപരം. ജോര്‍ജ്ജിന്റെതായി പ്രസ്താവന ഇടതടവില്ലാതെ ഇറങ്ങുന്നതിനാല്‍ മാണിയുടെ മേല്‍മീശ വളരെ വേഗത്തിലാണ് മേലോട്ടും കീഴോട്ടും വളയുന്നത്. ഇത്തരം ചലനങ്ങളെ ഭൗതികശാസ്ത്രത്തില്‍ സിമ്പിള്‍ ഹാര്‍മോണിക് മോഷന്‍ എന്നാണ് വിളിക്കുക.
വാര്‍ത്താചാനലുകളല്‍ കേറിയിരുന്ന് സമനില വിട്ടമട്ടില്‍ വക്താക്കള്‍ വാക്കുകള്‍ വക്രീകരിക്കുന്നതുകൊണ്ടാണ് സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു തൃക്കൊടിത്താനത്തുകാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തൃക്കൊടിത്താനത്തെ നമിക്കാന്‍ രാമന്‍നായര്‍ക്കും തോന്നുന്നു. കാരണം വളരെ നിരുത്തരവാദപരവും വാസ്തവവിരുദ്ധവുമാണ് ഒട്ടുമിക്ക ചാനലുകളും സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസില്‍ തമ്മിലടിക്കാന്‍ വിഷയം കുറയുമ്പോള്‍, പൊടുന്നനേ ചിലത് വീണു കിട്ടും. അക്കൂട്ടത്തില്‍ ഒന്നാണ് കണ്ണൂര്‍ സംഭവം. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഐ കോണ്‍ഗ്രസാണ്, സഖാക്കളാണ്, ഗുണ്ടകളാണ്, തിരുവഞ്ചൂരിന്റെ പോലീസാണ് എന്നിങ്ങനെ പോകുന്നു തര്‍ക്കം എങ്കിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുടെ അത്രയും മാനസിക പാപ്പരത്തം കണ്ണൂര്‍ കോണ്‍ഗ്രസിനില്ല. മധ്യപ്രദേശിലെ സകലമാന താമരക്കുളങ്ങളും ഇലക്ഷന് കഴിയുന്നതുവരെ മൂടിയിടണമെന്നതാണ് അവിടത്തെകോണ്‍ഗ്രസിന്റെ ഡിമാന്റ്. കൈപ്പത്തി എന്തുചെയ്യണമെന്ന് അവര്‍ പറഞ്ഞിട്ടില്ല.
കെ.എ.സോളമന് ,

Janmabhumi Daily 10-11-13
Sunday, 3 November 2013
നരവംശശാസ്ത്രം കേരള മോഡല്‍!
മനുഷ്യനെക്കുറിച്ചുള്ള ഏത് പഠനത്തെയും നരവംശശാസ്ത്രമെന്ന് പറയാം. ജീവശാസ്ത്രപരമായും സാമൂഹിക-സാംസ്കാരികമായും ഭാഷാശാസ്ത്രപരമായും പ്രാചീന ചരിത്രപരമായുമൊക്കെ മനുഷ്യനെക്കുറിച്ച് പഠനം നടത്തുന്നത് ഈ ശാസ്ത്രത്തിലാണ്. മഹാനായ ചിന്തകന്‍ അരിസ്റ്റോട്ടിലായിരുന്നു ഇതിന്റെ ആദ്യകാല ഉപാസകന്. പുരുഷനെക്കാള്‍ പല്ല് കൂടുതല്‍ സ്ത്രീക്കെന്ന് പറഞ്ഞത് ഈ മഹാനാണ്. നിലവില്‍ ഈ വിഷയത്തില്‍ ജീവിച്ചിരിക്കുന്ന രണ്ട് വിശാരദന്മാരാണ് അമേരിക്കയിലെ മോണ്ട്ക്ലയര് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് ഫ്രാങ്കിയറും മാരാരിക്കുളത്തെ കാട്ടൂര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. തോമസ് ഐസക്കും. ജനകീയാസൂത്രണത്തിന്റെ ഉപജ്ഞാതാവാണ് ഒന്നാമനെങ്കില്‍ അതിന്റെ മാരാരിക്കുളം മോഡല്‍ സ്ഥാപകനാണ് രണ്ടാമന്.
1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതിപഠനം, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, രാഷ്ട്രീയകൃഷി, നിയമം, മനഃശാസ്ത്രം, നാഗരികപ്രശ്നങ്ങള്‍, പോളവാരല്‍, തൊഴിലുറപ്പ്, പന്തിഭോജനം എന്നിങ്ങനെ അസംഖ്യം വിഷയങ്ങള്‍ നരവംശശാസ്ത്രത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ആന്ത്രോപ്പോളജി അസോസിയേഷനും അതിന്റെ മാരാരിക്കുളം ഫ്രാഞ്ചൈസിയും കൂടി സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ അസോസിയേഷന്റെ തലതൊട്ടപ്പനാണ് റിച്ചാര്‍ഡ് ഫ്രാങ്കിയെങ്കില്‍ അതിന്റെ മാരാരിക്കുളം അപ്പോസ്തലനാണ് ഡോ. ഐസക്.
എത്യോപിയ, സോമാലിയ, ഉഗാണ്ട, ഗ്വാട്ടിമാല തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ദരിദ്രര്‍ ഉണ്ടെങ്കിലും കേരളത്തിലെ പട്ടിണിപ്പാവങ്ങളെ രക്ഷിക്കണമെന്നതായിരുന്നു അഭിനവ നരവംശശാസ്ത്രജ്ഞരുടെ ആഗ്രഹം. അതുകൊണ്ടാണ് കേരളം തന്നെ തെരഞ്ഞെടുത്ത് ഒന്നുരണ്ട് പുസ്തകങ്ങള്‍ എഴുതി പാവങ്ങളെ രക്ഷിക്കണമെന്ന് ഫ്രാങ്കി തീരുമാനിച്ചത്.

പുസ്തകമെഴുതാന്‍ ഫ്രാങ്കിക്കൊരു കൂട്ടുവേണം, അത് ഡിസൈനര്‍ താടിയും കടുംനിറമുള്ള കുര്‍ത്തയും ധരിച്ച് നടക്കുന്ന ഒരാളാവുമ്പോള്‍ ശേലാവും എന്ന് കരുതി. അങ്ങനെയാണ് ചാനലില്‍ കേറിയിരുന്ന് താടീമീശ മാന്തിപ്പറിക്കുകയും തലയിലെ അവശേഷിക്കുന്ന മുടി പിഴുതെറിയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐസക്ജിയെ കൂട്ടിയത്. ഐസക്ജിയാകട്ടെ, കേരളത്തില്‍ മന്ത്രിയായിരുന്ന് ഒട്ടേറെപ്പേരുടെ പട്ടിണിമാറ്റിയ പദ്ധതികള്‍ ആവിഷ്കരിച്ചു വിജയിപ്പിച്ച ചരിത്രവുമുണ്ട്.
ഐസക്ജിയുടെ അതിനൂതന പദ്ധതിയായിരുന്നു വ്യാപാരികളില്‍നിന്ന് വില്പനനികുതി ഈടാക്കാനായി ഏര്‍പ്പെടുത്തിയ സ്ക്രാച്ച് ആന്റ് വിന് കാര്‍ഡ്. അതേക്കുറിച്ച് ഇന്ന് ഏതെങ്കിലും വ്യാപാരിയോട് ചോദിച്ചാല്‍ പൂരപ്പാട്ടു കേട്ട് ഓടേണ്ടിവരും. അഴിമതിരഹിത ചെക്ക്പോസ്റ്റായിരുന്നു മറ്റൊന്ന്. ചെക്ക്പോസ്റ്റില്‍ അഴിമതിക്കാരെ മാത്രമേ നിയമിക്കാവൂ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഈ പദ്ധതി. അഴിമതിക്കാര്‍ക്ക് തന്മൂലമുണ്ടായ സന്തോഷം പറഞ്ഞറിയിക്കുകവയ്യ. ഡാമിലെ മണല്‍വാരി വില്‍ക്കലായിരുന്നു മറ്റൊരു പദ്ധതി. മണല്‍ വാരാന്‍ കൂലിക്കെടുത്ത ലോറികള്‍ക്കുള്ള വാടക ഒടുക്കം ഖജനാവില്‍നിന്ന് കൊടുത്തുതീര്‍ത്തു. പിഡബ്ല്യൂഡി എഞ്ചിനീയര്‍മാരെക്കൊണ്ട് റോഡിലെ കുഴിയെണ്ണിച്ച് വെബ്സൈറ്റില്‍ ഇടുന്നതായിരുന്നു വേറൊന്ന്. അന്ന് വിറളിപിടിച്ച എഞ്ചിനീയര്‍മാര്‍ ഐസക്ജിയുടെ ഫോട്ടോക്ക് മുന്നില്‍ അഗര്‍ബത്തി കത്തിച്ച് ആരാധിക്കുകയാണ് ഇപ്പോള്‍. വനിതകളെക്കൊണ്ട് ചെണ്ടകൊട്ടിച്ചതാണ് ഇനിയുമൊരെണ്ണം. ചെണ്ടകൊട്ടിയ വനിതകളൊക്കെ നടന്നുപോകുമ്പോള്‍ ജനം ഒന്ന് ഇരുത്തിമൂളുമെന്നുമാത്രം. ബിടി വഴുതനക്കെതിരെ നാടന്‍ വഴുതനയെന്ന് പറഞ്ഞ് മാരാരിക്കുളംകാരെക്കൊണ്ട് കുറ്റിച്ചെടി കൃഷി ചെയ്യിച്ചതും വലിയ സംഭാവനയാണ്.

ഇപ്പോള്‍ അദ്ദേഹം പറയുന്നു റിച്ചാര്‍ഡ് ഫ്രാങ്കിയെ എതിര്‍ത്തവര്‍ വിവരദോഷികളാണെന്നും അതുകൊണ്ട് പുതിയ പുസ്തകം എഴുതാന്‍ പോകുന്നുവെന്നും.
കെ.എ. സോളമന്
കെ.എ. സോളമന്
Wednesday, 30 October 2013
ആന്‍ ആപ്പിള്‍ വിത്ത് ഇരുമ്പന്‍ പുളി !
കൊളസ്ട്രോള്‍ പലവിധമുണ്ട്. നല്ല കൊളസ്ട്രോള്‍ മോശം കൊളസ്ട്രോള്‍ തുടങ്ങിയവ. എച്ച്ഡിഎല്‍ എല്‍ഡില്‍ എന്നൊക്കെ ചില ലാബറട്ടറിക്കാര്‍ പറയും. വാതപ്പനി ബാധിച്ചുചെന്നാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുക പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍, തൈറോയിഡ് ഇവയൊക്കെ ടെസ്റ്റ് ചെയ്യാനാണ്. ഡോക്ടര്‍മാരുടെ സംഘടനയും ലാബ് ടെക്നീഷ്യന്മാരും തമ്മില്‍ വിവിധ ടെസ്റ്റിന്റെ കാര്യത്തില്‍ കൂട്ടുകച്ചവടമുണ്ടെന്നാണ് വര്‍ത്തമാനം. കമ്മീഷന് കാശായിത്തന്നെ ഡോക്ടറുടെ വീട്ടില്‍ കൃത്യമായി എത്തിക്കൊള്ളും. ടെസ്റ്റിന് രോഗിയോട് നിര്‍ദ്ദേശിക്കണമെന്നുമാത്രം!
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതെന്ന് ഇന്നലെയും ചാനലിലെ പെണ്‍കുട്ടി പറഞ്ഞു. രണ്ട് ഇരുമ്പന്‍പുളി ഒരു ദിവസം, കൊളസ്ട്രോളിന്റെ പൊടിപോലും കാണില്ല.
80 പിന്നിട്ട പാറുക്കുട്ടിയമ്മക്ക് യാതൊരുവിധ ആരോഗ്യപ്രശ്നവുമില്ല. അഞ്ചുവര്‍ഷമായി ഓട്സാണ് പ്രഭാതഭക്ഷണം. ചില ദിവസങ്ങളില്‍ വൈകിട്ടും അതുതന്നെ. കമ്പനിക്കാര് ഓട്സിന്റെ ഉല്പാദനം ആരംഭിക്കും മുമ്പുതന്നെ പാറുക്കുട്ടിയമ്മ ഓട്സ് കുടിക്കാന്‍ തുടങ്ങിയതാണ്. ഓട്സില്‍ ഫൈബറുണ്ട്, ഫൈബറുള്ള ആഹാരമാണ് ആരോഗ്യത്തിന് ഉത്തമം. അതുകൊണ്ടുതന്നെ ബേക്കറി സാധനങ്ങള്‍ ഭക്ഷിക്കാറില്ല. മൈദകൊണ്ടുണ്ടാക്കിയ ബേക്കറി സാധനങ്ങളില്‍ ഫൈബറില്ല, മാത്രമല്ല ശരീരത്തിന് പിടിക്കാത്ത പഞ്ചസാര, കളറിംഗ് ഐറ്റംസ് എല്ലാമുണ്ടുതാനും.
ഓട്സുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ചത് ഒരു പ്രകൃതിസ്നേഹിയാണ്. അദ്ദേഹം മത്സ്യമാംസാദിയൊന്നും കഴിക്കില്ല. പൂര്‍ണാരോഗ്യവാന്‍, സസ്യാഹാരമാണ് പഥ്യം. ഓട്സ് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന് ഒരു കുടുംബശ്രീ സെമിനാറില്‍ അദ്ദേഹം പ്രസംഗിച്ചത് പാറുക്കുട്ടിയമ്മ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:
“ഞാന്‍ തികച്ചും സസ്യഭുക്കാണ്. ഇന്നുവരെ എനിക്കൊരു പല്ലുവേദനപോലും വന്നിട്ടില്ല. നമ്മുടെ വയറിന് പിടിക്കാത്ത ആഹാരവസ്തുക്കള്‍ വലിച്ചുകേറ്റി നമ്മുടെ വയറിനെ നാംതന്നെ പീഡിപ്പിക്കേണ്ടതുണ്ടോ?” അര്‍ത്ഥവത്തായ വര്‍ത്തമാനമായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷെ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ പാറുക്കുട്ടിയമ്മ ഇപ്പോഴും സംശയമുണ്ട്. അദ്ദേഹം പറഞ്ഞത് ഇതാണ്:
“എനിക്ക് ഇപ്പോള്‍ വയസ് അമ്പത്തിയഞ്ച്. ഞാന്‍ എന്റെ ജീവിതത്തില്‍ ആഗ്രഹിച്ച പ്രധാനപ്പെട്ട കാര്യം ഞാന്‍ മരിക്കുന്നതുവരെ മൂന്നുപേര്‍ മരിക്കരുതെന്നാണ്, ഒന്ന് ഇഎംഎസ്, രണ്ട് വയലാര്‍ രാമവര്‍മ്മ, മൂന്ന് എന്റെ അമ്മ. എന്റെ പ്രാര്‍ത്ഥന പക്ഷെ ദൈവം കേട്ടില്ല. അവര്‍ മൂന്നും ഇന്നില്ല.”
കൂടുതല്‍ പേര് മരിക്കരുത് എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കാതിരുന്നത് എന്തുകൊണ്ടും നന്നായി എന്ന് പാറുക്കുട്ടിയമ്മക്ക് തോന്നി. അച്ഛന് മരിക്കരുതെന്ന് എന്തുകൊണ്ട് പ്രാര്‍ത്ഥിച്ചില്ലായെന്ന് ആ പ്രകൃതിസ്നേഹിയോട് ചോദിക്കണമെന്ന് തോന്നിയെങ്കിലും ചോദിച്ചില്ല.
ഇളയ മരുമകള്‍ അശ്വതി കൃത്യമായി ഭക്ഷണവും ഓട്സും പാറുക്കുട്ടിയമ്മക്ക് നല്‍കും. ഭക്ഷം കഴിക്കുക, സീരിയല്‍ മുടങ്ങാതെ കാണുക, ഇതാണ് പാറുക്കുട്ടിയമ്മയുടെ കുറച്ചുനാളായുള്ള റൂട്ടീന്‍.
രാവിലത്തെ ഓട്സില്‍ ആപ്പിള്‍, അമുല്‍, ചക്കര ഇവയെല്ലാം ചേര്‍ക്കും. ഓട്സുണ്ടാക്കി മരുമള്‍ കാട്ട്രോളിന്‍ അടച്ചുവെച്ചിട്ടാണ് ജോലിക്ക് പോകുക, ചൂട് നഷ്ടപ്പെടരുതല്ലോ?
മരുമകള്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പാറുക്കുട്ടിയമ്മ തൊടിയിലേക്കിറങ്ങും. രണ്ട് ഇരുമ്പന്‍ പുളി പറിച്ചുകൊണ്ടുവന്നു ഓട്സില്‍ അരിഞ്ഞിടും. ആപ്പിള്‍ കഷണവും ഇരുമ്പന്‍പുളിയും കൂടിയാവുമ്പോള്‍ നല്ല രസം.
ഇരുമ്പന്‍ പുളി കൊളസ്ട്രോള്‍ കുറക്കും, ആപ്പിളുള്ളതുകൊണ്ട് ഡോക്ടറെയും കാണണ്ട. ആന്‍ ആപ്പിള്‍ വിത്ത് ഇരുമ്പന്‍ പുളി എ ഡേ, കീപ്പ്സ് ദി ഡോക്ടര്‍ എവെ!
കെ.എ. സോളമന്
Monday, 21 October 2013
KAS Life Blog: വിളിക്കൂ, രക്ഷിക്കൂ !
KAS Life Blog: വിളിക്കൂ, രക്ഷിക്കൂ !: ‘വിളിക്കൂ, രക്ഷിക്കൂ’ എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്. ഇതിന്റെ പേറ്റന്റ് മറ്റൊരു പാര്‍ട്ടിക്കും അ...
വിളിക്കൂ, രക്ഷിക്കൂ !
‘വിളിക്കൂ, രക്ഷിക്കൂ’ എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്. ഇതിന്റെ പേറ്റന്റ് മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെട്ടതല്ല. നാട് അരക്ഷിതമാവുമ്പോള്‍ ചില അവതാരങ്ങള്‍ അനിവാര്യം. അത്തരം അവതാരങ്ങളെ ആനയിക്കാനാണ് ഈ മുദ്രാവാക്യം.
‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ദേവകാന്ത് ബറുവ എന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റേതാണ്. കോണ്‍ഗ്രസുകാരന്റെ വിദൂര ഓര്‍മ്മയില്‍ പോലും ഇന്ന് ബറുവ ഇല്ല. വലിയ തലയണ കക്ഷത്തില്‍ തിരുകി പുല്പായയില് ചമ്രംപണിഞ്ഞിരുന്നു അനുസ്മരണം നടത്താന്‍ 365-ല്‍ ഒരു ദിവസം പോലും ബറുവക്കായി നീക്കിവെച്ചിട്ടില്ല. എന്നാലും ഇന്ത്യയെ രക്ഷിച്ച ഇന്ദിരയെ ഖദര്‍വാലകള്‍ ഉറക്കത്തില്‍പോലും ഓര്‍ക്കുന്നു. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടികളില്‍ ഒന്നിന്റെ പേരുതന്നെ കോണ്‍ഗ്രസ്-ഇന്ദിരയെന്നാണ്.
മറ്റ് പലതിലുമെന്നപോലെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ‘വിളിക്കൂ, രക്ഷിക്കൂ’ എന്നത് യാതൊരു ഉളുപ്പുമില്ലാതെ കേരളാ കോണ്‍ഗ്രസ് മാണി ഏറ്റെടുത്തിരിക്കുകയാണ്. ഖജനാവ് കാലിയാക്കിയിട്ടു മറുകണ്ടം ചാടി മുഖ്യമന്ത്രിയാകാനുള്ള പണി പാളി. തുടര്‍ന്നുള്ള പണിയില്‍ ഏറ്റവുമൊടുവിലത്തേതാണ് കറുത്ത കണ്ണടയും വെള്ളത്തൊപ്പിയും ഷാളും ധരിച്ചുള്ള എംജിആര്‍ വേഷം. മാണി വേഷം കെട്ടു തുടരവേയാണ് പാര്‍ട്ടിയുടെ വൈസ്ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് കോണ്‍ഗ്രസിന്റെ പഴയ മുദ്രാവാക്യം ഏറ്റുപാടിയത്. കേരളാ കോണ്‍ഗ്രസ് പ്രാദേശികകക്ഷിയായതുകൊണ്ട് ഇന്ത്യയെ മുഴുവനായി രക്ഷിക്കാനാവില്ല. കേരളത്തെ മാത്രം രക്ഷിക്കാനേ പറ്റൂ. അതിന് പറ്റിയ ഒരാളെയുള്ളൂ ഇന്ത്യയില്‍, അതാണ് ആന്റണി. “ആന്റണിയെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ’- ഇതാണ്‍അധ്വാനവര്‍ഗ പാര്‍ട്ടിയുടെ പുതിയ കടമെടുത്ത മുദ്രാവാക്യം.
കോണ്‍ഗ്രസിലെ 3 രൂപാ മെമ്പര്‍ഷിപ്പിന് നാടുനീളെ തെണ്ടിനടന്നശേഷം എംഎല്‍എയായ ഒരു മുന്‍ കെപിസിസി പ്രസിഡന്റുണ്ട്. ‘മുക്കാലയില്‍ കെട്ടി അടിക്കണം ആന്റണിയെ’ എന്ന് അദ്ദേഹം ആക്രോശിച്ചപ്പോഴാണ് കേരളത്തിലെ സാധാരണ ജനം ‘മുക്കാലി’ എന്തെന്ന് അന്വേഷിച്ചിറങ്ങിയത്. അദ്ദേഹവും പറയുന്നു ‘ആന്റണിയെ വിളിക്കൂ.’
സ്ത്രീകളുടെ പ്രസ്റ്റീജ് വിഷയങ്ങളാണ് ഗര്‍ഭവും പ്രസവവും. ഇതിന്റെ പേരില്‍ പുരുഷന്മാരെ പെടാപ്പാടു പെടുത്തുന്ന സ്ത്രീകളുണ്ട്. മാതൃത്വമിരിക്കുന്നത് പ്രസവത്തിലും ഓപ്പണ്‍ പ്രസവത്തിലുമാണെന്ന് വരെ പറയുന്ന സ്ത്രീകളുണ്ട്. പിതൃത്വം സംബന്ധിച്ച് പുരുഷന്മാര്ക്ക് അങ്ങനെ വലിയ ക്ലയിമൊന്നുമില്ല. അഭിമാനിക്കാന്‍ പുരുഷനുള്ള ഒരു സാധനം പൂരസ്ഥ ഗ്രന്ഥിയാണ്. ഇത് വീങ്ങിയാല്‍ കടുത്ത വേദനയുണ്ടാകും. പ്രസവവേദന അറിയുന്ന സ്ത്രീകള്‍ക്ക് വീങ്ങിയ പൂരസ്ഥ ഗ്രന്ഥി വേദനയെപ്പറ്റി അറിവില്ല. കാലം മാറിയതുകൊണ്ടോ, അലോപ്പതിയുടെ വികാസം കൊണ്ടോ ഒരു വിധപ്പെട്ട പുരുഷന്മാരൊക്കെ 50 പിന്നിടുമ്പോള്‍ പ്രോസ്റ്റേറ്റ് ഒാപ്പറേഷനു വിധേയരാവുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍പോലെയാണ് പ്രോസ്റ്റേറ്റ് സര്‍ജറിയും.
പ്രോസ്റ്റേറ്റ് മൂലം ആര്‍മി ഹോസ്പിറ്റലില്‍ കിടന്നു നക്ഷത്രമെണ്ണുമ്പോഴാണ് ആന്റണിയെ കേരളത്തെ രക്ഷിക്കാന്‍ വിളിക്കുന്നത്. കട്ടിലില്‍നിന്ന് എഴുന്നേറ്റ് നിന്നിട്ടുപോരേ ആശാനേ, കേരളത്തെ രക്ഷിക്കുന്നത്?

ജന്മഭൂമി 22-10-2013
Friday, 11 October 2013
സാമ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം മാത്രം - മാണി
ഒരുവര്‍ഷത്തേക്ക് പുതിയ തസ്തികയില്ല
30,000 താത്കാലിക തസ്തികകള്‍ പുനഃപരിശോധിക്കും
തിരുവനന്തപുരം:ധനവകുപ്പിന്റെ അനുമതിയില്ലാതെ ഈ വര്‍ഷം പുതിയ തസ്തിക സൃഷ്ടിക്കില്ല. 30,000 താത്കാലിക തസ്തികകള്‍ തുടരണമോ എന്ന് പരിശോധിക്കാന്‍ ധനവിനിയോഗ വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെടുക. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനും നിയന്ത്രണം കൊണ്ടുവരും. സാമ്പത്തികച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി കെ.എം. മാണിയും വ്യത്യസ്ത പത്രസമ്മേളനങ്ങളില്‍ പറഞ്ഞു. ട്രഷറിയില്‍ പ്രതിസന്ധിയില്ല. വരുമാനത്തേക്കാള്‍ സംസ്ഥാനത്തിന്റെ ചെലവ് ഉയര്‍ന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക വൈഷമ്യത്തിന് കാരണം. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണ്ടിവരും. പദ്ധതിച്ചെലവ് വെട്ടിക്കുറയ്ക്കില്ല. അതേസമയം പദ്ധതിയേതര ചെലവുകള്‍ ബജറ്റ് വിഹിതത്തിന് അപ്പുറത്ത് അനുവദിക്കില്ലെന്ന് മാണി പറഞ്ഞു.
Comment: സാമ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം മാത്രം, എന്നുവെച്ചാല്‍ ആസ്മാ അശേഷമില്ല, ശ്വാസം കഴിക്കാന്‍ പറ്റില്ലെന്നേയുള്ളൂ . പാവം യുവാക്കള്‍, എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന് കരുതിയത് വെറുതെയായി.
-കെ എ സോളമന്
Wednesday, 9 October 2013
കടല്‍തീരം അവാര്‍ഡ് -കഥ- കെ എ സോളമന്
കടല്‍ക്കാറ്റിനൊപ്പം പാടിയും കടല്‍ത്തിരയോട് കിന്നരിച്ചുമാണ് വര്‍ഗീസ് കടല്‍ക്കവി ആയത്. കടലില്‍ മല്‍സ്യബന്ധനമാണ് വര്‍ഗീസിന് ജോലി. മനോഹരമായി കവിത എഴുതും, ചൊല്ലും. അദ്ദേഹത്തിന്റെ കവിതാ സമഹാരത്തിന് ഗ്രാമീണ പുരസ്കാരവും ലഭിച്ചു.
കാവ്യ-കഥാമേളകളില്‍ പങ്കെടുത്തു കവിത ചൊല്ലാന്‍ വര്‍ഗീസിന് വലിയ താല്പര്യമായിരുന്നു. പൊങ്ങച്ചകവിതകളുടെയും, വിപ്ലവഗാനങ്ങളുടെയും ഇടയില്‍ വാര്‍ഗീസിന്റെ കവിതകള്‍ക്ക് സ്വീകാര്യത കൂടുതലായിരുന്നു.
താനാണ് നാട്ടിലെ സകലമാനപേരെയും കവികളും കാഥികരുമാക്കിയതെന്ന് വിശ്വസിച്ചു നടക്കുന്ന ആളാണ് മമ്മത് എന്ന മുഹമ്മെദ്. സ്വന്തമായി നാടകട്രൂപ് എന്നതുപോലെ മമ്മതിനുമുണ്ടു ഒരു സാംസ്കാരികവേദി.
കഥകളും കവിതകളും അവതരിപ്പിക്കുന്നതിന് പകരം മമ്മതിന്റെ വേദിയില്‍ കൂടുതലും ആദരിക്കല്‍ ചടങ്ങാണ്. കഥാപ്രാസംഗികന്ആദരം, സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു ടൂറ്റോറിയല്‍ ആരംഭിച്ച വാദ്യാര്‍ക്ക് സ്വീകരണം, പത്തുലിറ്റര്‍ അളന്ന ക്ഷീരകരഷകന്അവാര്ഡ്, പത്തുമക്കളുള്ള ദമ്പതികള്‍ക്ക് പുരസ്കാരം ഇങ്ങനെപ്പോകുന്നു മമ്മത് സംഘടിപ്പിക്കുന്ന ചടങ്ങുകള്‍. അങ്ങോട്ട് അവാര്‍ഡ് കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ എന്നു മമ്മതിന് നാന്നായറിയാം. ജ്ഞാനപീഠം പുരസ്കാരം കഴിഞ്ഞാല്‍ അറിയപ്പെടുന്ന പുരസ്കാരമായ ‘അംബേദ്കര്‍ അവാര്‍ഡ്’സ്വന്തമാക്കിയത് 2000 രൂപകുറച്ചു കൊടുത്താണ്. അംബേദ്കര്‍ പുരസ്കാര ഏജന്റമ്മാര്‍ ആവാര്‍ഡൊന്നിനു 5500 വെച്ചു ഈടാക്കുമ്പോള്‍ പിടിപാടു മൂലം മമ്മതിനു 3500 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ..
താന്‍ അംബേദ്കര്‍ അവാര്‍ഡ് ജേതാവാണെന്ന് എല്ലാവേദികളിലും പറയുകയും ഇതുകേട്ട് മറ്റ് അംബേദ്കര്‍ അവാര്‍ഡീകള്‍ തലയും കുമ്പിട്ടിരിക്കുകയും ചെയ്യുക എന്നത് മമ്മത് സംബന്ധിക്കുന്ന സാംസ്കാരിക സദസ്സുകളിലെ പതിവ് കാഴ്ചയാണ്
സാംസ്കാരികവേദിയുടെ സെക്രെട്ടറിയാണ് മമ്മത്. പ്രസിഡെന്റ് അറിയപ്പെടുന്ന കവിയാണെങ്കിലും അദ്ദേഹത്തിന് പറയത്തക്ക റോളൊന്നുമില്ല. വേദിയുടെ സ്ഥാപകപ്രസിഡെന്റ് ഒരു എമരിശ്ശേരില്‍ ആയിരുന്നു. എമരിശ്ശേരില്‍ ശരിയാം വണ്ണം മുണ്ടുടുക്കുന്നില്ല, ഷര്‍ട്ടിന്റെ ബട്ടണ്‍ ചൊവ്വെ ഇടുന്നില്ല, പരിചയമില്ലാത്തവരെ നോക്കി ചിരിക്കുന്നു, എന്നൊക്കെ പറഞ്ഞാണ് മമ്മതും നിലവിലെ പ്രസിഡെന്റും കൂടി അദ്ദേഹത്തെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കിയത്.. കരഞ്ഞുകൊണ്ടു പിരിഞ്ഞഎമരിശ്ശേരില്‍ പിന്നീട് ഒരിക്കല്‍പോലും താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച സാംസ്കാരികവേദിലോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല.
വര്‍ഗീസും മമ്മതും തമ്മില്‍ തെറ്റിയത് ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഒരു സമ്മേളനത്തില്‍ വെച്ചാണ്. കടല്‍ക്കവി വര്‍ഗീസിനെ താനാണ് കണ്ടെത്തിയത് എന്ന മമ്മതിന്റെ വാദം വര്‍ഗീസ് പാടെ നിഷേധിച്ചു. മമ്മതിന്റെ പിതൃത്വം തനിക്കുവേണ്ടെന്നും, അതു ഏതെങ്കിലും കോയമാര്‍ക്ക് കൊടുത്താല്‍ മതിയെന്നും മമ്മതിന്റെ മുഖത്തുനോക്കി വര്‍ഗീസ് ഓപ്പണായി പറഞ്ഞുകളഞ്ഞു. മമ്മതിന് ഇത് വലിയ ക്ഷീണമായി. “എങ്കില്‍ കടല്‍ക്കവി രണ്ടാമനെ സൃഷ്ടിച്ചിട്ടു തന്നെ കാര്യം”മമ്മതിന്റെ തീരുമാനം ഉറച്ചതായിരുന്നു.
അങ്ങനെയിരിക്കെയാണ് “ബാപ്പാന്റെ പാന്റി”ന്ടെനീളം കുറക്കണമെന്ന് ആവശ്യപ്പെട്ടു ഒരുകൂട്ടര്‍ ഗോവായില്‍ നിന്നു നാട്ടിലെത്തിയത്. ബാപ്പാ ഗോവാകടപ്പുറത്ത് വെച്ചു മയ്യത്തായി. മയ്യത്താവും മുന്‍പ് ബാപ്പാ കവിതാ പുസ്തകമൊക്കെ വായിക്കുമായിരുന്നു. അതുകൊണ്ടു ബാപ്പാന്റെ പേരില്‍ ഒരു കാവ്യപുരസ്കാരം നല്‍കണം. മയ്യത്ത് കടപ്പുറത്തായത് കൊണ്ട് കടലുമായി ബന്ധപ്പെട്ട കവിക്കായിരിക്കണം അവാര്‍ഡ്. അവാര്‍ഡിന് “കടല്‍തീരം” എന്നു പേരും വേണം.
അവാര്‍ഡ് തുകായായ 10001 രൂപയുമായി ബാപ്പാന്റെ മക്കള്‍ വന്നു ചാടിയതു മമ്മതിന്റെ മുമ്പിലായിരുന്നു. ഒട്ടും വൈകിയില്ല അവാര്‍ഡിന്റെ മൊത്തം കൊട്ടേഷനും മമ്മത് ഏറ്റെടുത്തു. പക്ഷേ കടലുമായി ബന്ധപ്പെട്ട ഒരു കവിവേണമല്ലോ,അതിനെന്താ വഴി?
കടല്‍ക്കവി രണ്ടാമന് അങ്ങനെയാണ് സൃഷ്ട്ടിക്കപ്പെട്ടത്. കടല്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ കടലില്‍ ഒരിക്കല്‍പോലും കവി പി കെ രാഘവന് ഇറങ്ങിയിട്ടില്ല. ഒന്നുരണ്ട് സപ്താഹങ്ങളില്‍ പാട്ടെഴുതികൊടുത്ത അനുഭവമുണ്ട്. മമ്മതു രാഘവനോടു പറഞ്ഞൂ “ ഫിഫ്റ്റി-ഫിഫ്റ്റി”. പുറത്താരും അറിയാന്‍ പാടില്ല അവാര്‍ഡ് ജേതാവിനെ കണ്ടുപിടിക്കാന്‍ ഒരു കമ്മിറ്റി വേണമല്ലോ.
മമ്മതിന്റെ സാംസ്കാരിക വലയം താലൂക്കിന് പുറത്തേക്കും വ്യാപിച്ചിട്ടുള്ളതിനാല്‍ പുറത്തു നിന്നു രണ്ടുപേരെ കമ്മിറ്റി അംഗങ്ങളായി മമ്മത് തന്നെ നോമിനേറ്റ് ചെയ്തു. ഇവര്‍ രണ്ടു പേരും മമ്മതും രാഘവനും ചേര്‍ന്ന് അവാര്‍ഡ് പ്രഖ്യാപനത്തിന് പ്രെസ്സ് മീറ്റും വിളിച്ചു.
മമ്മത് പത്രക്കാരോടായി പറഞ്ഞു “ ഇതാ കടലിന്റെ കവി പി കെ രാഘവന്. പ്രഥമ കടല്‍തീരം പുരസ്കാരം രാഘവനാണ്, 10001 രൂപ, ശില്പം, പ്രശസാപത്രം-ഇത്രയുമാണ് അവാര്‍ഡായി നല്‍കുന്നത്. രാഘവനും രണ്ടു കമ്മിറ്റിയംഗങ്ങളും പൊട്ടന് പുട്ടുവിഴുങ്ങിയമാതിരി രംഗം വീക്ഷിച്ചുകൊണ്ടിരുന്നു.”
“കടലിന്റെ കവി വര്‍ഗീസല്ലേ, അപ്പോ രാഘവന് എങ്ങനെ കടലിന്റെ കവിയാകും?ഏത് മാസികയിലാണ് രാഘവന്റെ കവിത പതിവായി വരുക?” പത്രപ്രതിനിധി.
“അതതേ, അതു കടലിന്റെ കവി ഒന്നാമന്, ഇത് രണ്ടാമന്”, മമ്മത്
“എത്ര പുസ്തകം പ്രസിദ്ധീകരിച്ചു” ചോദ്യം രാഘവനോട്
“പൂ, പൂ പുസ്തകം.....” രാഘവന്
“പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോകയാണ്, ഇതാ ഫോട്ടോസ്റ്റാറ്റ്” മമ്മതു രണ്ടു ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ പൊക്കിക്കാണിച്ചു.
അതോടെ പത്രസമ്മേളനം അവസാനിച്ചു.
സ്ഥലം എം എല്‍ എ ആണ് കടല്‍ത്തീരം അവാര്‍ഡ് രാഘവന് സമ്മാനിച്ചു പ്രസംഗിച്ചത്.
അനുമോദനപ്രസംഗത്തില് എം എല്‍ എ പറഞ്ഞു, “കടലില്‍ നിന്നു മാത്രമല്ല കായലില്‍ നിന്നും നമുക്ക് കവികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു മമ്മതിനെ പോലുള്ളവരുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ട്.”
കടല്‍ക്കവി ഒന്നാമന് പങ്കെടുക്കാത്ത യോഗം കടല്‍ക്കവി രണ്ടാമന് പി കെ രാഘവന്റെ സപ്താഹ ഗാനത്തോടെ അവസാനിച്ചു. പുട്ടുവിഴുങ്ങിയ അവാര്‍ഡ് കമ്മിറ്റിയംഗങ്ങളും പാന്റു മായെത്തിയ ബാപ്പാന്റെ മക്കളും "കളിമണ്ണ്നടി"യുടെ പ്രസവം കണ്ടമട്ടില്‍ കണ്ണും മിഴിച്ചിരുന്നു.
-കെ എ സോളമന്
Monday, 7 October 2013
KAS Life Blog: പൊന്‍ തൂവല്‍ -കെ.എ.സോളമന്
KAS Life Blog: പൊന്‍ തൂവല്‍ -കെ.എ.സോളമന്: ലോകാത്ഭുതങ്ങള്‍ ഏഴെണ്ണം. അവ ഏതൊക്കെയെന്ന് ചോദിച്ചാല്‍ അല്‍പ്പം പരുങ്ങും. അത്ഭുതങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. എംപയര്‍ സ...
പൊന്‍ തൂവല്‍ -കെ.എ.സോളമന്
ലോകാത്ഭുതങ്ങള്‍ ഏഴെണ്ണം. അവ ഏതൊക്കെയെന്ന് ചോദിച്ചാല്‍ അല്‍പ്പം പരുങ്ങും. അത്ഭുതങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഒരു കാലത്ത് അത്ഭുതമായിരുന്നു. സേര്‍സ് ടവറും ഭുജുമൊക്കെ വന്നതോടെ എംപയര്‍ ബില്‍ഡിംഗ് മറവിയിലായി.
റോട്ടി, കപ്പട, മകാന്‍-ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവയാണ് മനുഷ്യന്റെ പ്രാഥമികാശ്യങ്ങള്‍. പുതിയ കാലത്ത് വസ്ത്രധാരണ രീതിക്ക് മാറ്റം വന്നതോടെ വസ്ത്രം അത്യാവശ്യ വസ്തു അല്ലാതായി. തൊലിയുമായി ചേര്‍ന്നുകിടക്കുന്ന ‘ലെഗ്ഗിന്‍സാ’ണ് യുവതികളുടെ നിലവിലെ പ്രിയപ്പെട്ട വേഷം. കാലു പെയിന്റടിച്ചാലും ലെഗ്ഗിന്‍സന്നേ തോന്നൂ. പാര്‍പ്പിട സങ്കല്‍പ്പവും മാറി.
മലയാള സിനിമായിലെ മെഗാ നടന് മമ്മൂട്ടിയുടെ നിരീക്ഷണത്തില്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ വസ്ത്രവും പാര്‍പ്പിടവും പെടില്ല. സിനിമാക്കാര്‍ക്ക് പ്രത്യേകിച്ച് നടികള്‍ക്ക് വസ്ത്രമൊന്നും വേണ്ട. ഉള്ള വസ്ത്രത്തില്‍ മറച്ചുവെച്ചിരിക്കുന്നത് ക്യാമറക്കുമുമ്പില്‍ തുറന്നുകാട്ടാനും മടിയില്ല. തുറന്നു കാട്ടുന്നതാണ് മാതൃത്വമെന്നൊക്കെ ഗീര്‍വാണമടിക്കും. നടന്മാര്ക്ക് താമസിക്കാന്‍ റിസോര്‍ട്ട് ഹോട്ടലോ കാരവാനോ മതി. അതുകൊണ്ട് മെഗാസ്റ്റാര്‍ പറഞ്ഞത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ വായുവും വെള്ളവും ആഹാരവുമാണെന്ന്. നല്ല ആഹാരം ലഭ്യമാക്കാനാണ് ഉദയംപേരൂരില്‍ നെല്‍കൃഷി ആരംഭിച്ചത്. ചെട്ടുവിരിപ്പിന്റെ ചോറ് നല്ല ആഹാരമാണ്. കൃഷിയുടെ മേല്‍നോട്ടത്തിന് ഒരു താടിക്കാരന് ഐടി പ്രൊഫഷണലിനെ നിയമിച്ചിട്ടുമുണ്ട്. ഇദ്ദേഹമാണ് ഞാറിന്റെ ഗ്രോത്ത് കമ്പ്യൂട്ടറിലൂടെ മോനിറ്റര്‍ ചെയ്യുന്നത്. നല്ല വെള്ളം ലഭ്യമാക്കാനും പ്രയാസമില്ല. പുഴയിലെ വെള്ളം പറ്റില്ലെങ്കില്‍ കടല്‍വെള്ളം മാറ്റി ശുദ്ധജലമുണ്ടാക്കാം, ചെലവു കൂടുമെന്നേയുള്ളൂ. വായുവിന്റെ കാര്യമാണ് കഷ്ടം! എല്ലാവനുംകൂടി പുകച്ചും കരിച്ചും വായു മലീമസമാക്കി. മെഗാസ്റ്റാറിന് നല്ല വായു കൂടിയേ തീരൂ. അതുകൊണ്ടാണ് ആലപ്പുഴയിലെ സ്കൂള്‍ കുട്ടികളോട് നല്ല വായു സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തത്. “പ്രകൃതിയെ നാം സംരക്ഷിക്കണം നമുക്ക് നല്ല വായു വേണം”- അദ്ദേഹം പറഞ്ഞു. സ്വന്തം നിലയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഉദയംപേരൂര്‍ മോഡല്‍ വായുകൃഷിയിലും പരീക്ഷിക്കുമായിരുന്നു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും പുരസ്കാരം നല്കുന്ന ചടങ്ങിലാണ് മമ്മൂട്ടിയുടെ ആഹ്വാനം. കേന്ദ്ര വിമാനമന്ത്രി വേണുഗോപാല്‍, ഏര്‍പ്പാടാക്കിയ മെറിറ്റ് അവാര്‍ഡ് ‘പൊന്‍തൂവല്‍’ ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്.
മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണെന്നും ഇടതു ചാനലിന്റെ ചെയര്‍മാനാണെന്നും വേണുഗോപാലിന് നന്നായി അറിയാം. സരിതാ-ശാലു കേസില്‍ ഇടതു സഖാക്കള്‍ വേണുഗോപാലിന്റെ പിന്നാലെ ചീഞ്ഞ മുട്ടയും കരിങ്കൊടിയുമായി പായുന്ന കാലത്ത് പരിപാടി വിജയിപ്പിക്കാന്‍ മമ്മൂട്ടിയെക്കാള്‍ പറ്റിയ പാര്‍ട്ടിയില്ല. പൊന്തൂവലില് അല്ല, ഒരു തൂവലിലും ആരും തൊട്ടുനോക്കില്ല. ആരെങ്കിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഡിഫിക്കാര് രംഗത്തെത്തും. അങ്ങനെയൊരു സംഭവം മുമ്പ് തണ്ണീര്‍മുക്കത്ത് മമ്മൂട്ടിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ വന്നവരെ ഡിഫി സഖാക്കള്‍ അടിച്ചോടിച്ചു.
പുരസ്കാരം വാങ്ങാന്‍ വന്ന ഒരു പയ്യന് മെഗാസ്റ്റാറിനെ അല്‍പ്പം വെള്ളം കുടിപ്പിക്കുകയും ചെയ്തു. “താങ്കളുടെ ചെറുപ്പത്തിന്റെ രഹസ്യം?” ഇതായിരുന്നു പയ്യന്റെ കുസൃതി. “കിളവനായിട്ടും ഇങ്ങനെ നടക്കാന്‍ എങ്ങനെ പറ്റുന്നു?” എന്നാണ് പയ്യന് ഉദ്ദേശിച്ചതെങ്കിലും പറയാന്‍ പറ്റില്ലായെന്ന കടുത്ത നിലപാടായിരുന്നു നടന്. ഗോദ്റേജ് കമ്പനി, കുട്ടിയുടുപ്പ്, കൂളിംഗ് ഗ്ലാസ്, ശ്വാസ സ്തംഭനം, സര്‍വോപരി 13-കാരികളുമായുള്ള നടനം ഇതൊക്കെയാണ് ചെറുപ്പത്തിന് കാരണമെന്ന് എ പ്ലസ് പയ്യന് അറിയാമെങ്കിലും മെഗാസ്റ്റാറിന്റെ വായില്‍നിന്ന് തന്നെ അവനത് കേള്‍ക്കണം.
വേണുഗോപാല്‍ ആരാ കക്ഷി? ചീമുട്ടയുമായി നടക്കുന്ന മാര്‍ക്സിസ്റ്റ് സഖാക്കളെ മര്യാദക്കാരാക്കാന് ഇതൊക്കെയാണ് മാര്‍ഗ്ഗം. ഇങ്ങനെയൊരു ബുദ്ധി കൊടിക്കുന്നിലിന് തോന്നാത്തതെന്ത്?
കെ.എ.സോളമന് Janmabhumi Daily on 8-10-13

Thursday, 26 September 2013
ഓര്‍ത്തിടും നിന്നെ- കവിത -കെ എ സോളമന്
വര്‍ണ്ണ രാജികള്‍
വിരിച്ച് നീ എന്റെ
സുന്ദരോദ്യാനത്തില്‍
വന്നു സാമോദം.
തന്നു നീ
എനിക്കാമോദവേളകള്‍
ചൊല്ലി ചേലെഴും
പഴയപാട്ടുകള്‍
നിന്റെ
കാലടിതാളത്തിനൊത്തപോല്‍
പാടി രാക്കിളി
നവ്യരാഗങ്ങള്‍
എന്റെ
സ്വപ്നകുസുമങ്ങളൊക്കവേ
നീല നിലാവില്‍കുളിച്ചു
നിന്നുപോയ്
ഉണ്ട് നീലനിലാവിനും രാവിനും
ചൊല്ലുവാന്‍ കഥകളേറെപ്രിയംകരം
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടവും
നമ്മെ
രസിപ്പിച്ചതോര്ക്കുമോ പ്രിയേ.
നിന്റെ മനസ്സിന്‍കോണിലെവിടെയോ
വര്ണവിളക്ക്
തെളിച്ചുവെച്ചു നീ
കാത്തിരുപ്പുണ്ടറിയുന്നു
ഞാന്‍ സഖേ
ഓര്ത്തിടുംഓരോനിമിഷവും നിന്‍സ്മിതം
Friday, 20 September 2013
ലാസ്റ്റ് റിസര്‍ട് –കഥ -കെ എ സോളമന്
കോംപ്ലക്സ് പരിഹരിക്കാന്‍
ഉപായങ്ങള്‍ പലതു പറഞ്ഞുകൊടുത്തെങ്കിലും അവന് അതൊന്നും സ്വീകാര്യമായി തോന്നി യില്ല.
ബി കോം ക്ലാസിലുള്ള നാല്പ്പത്തഞ്ചു പെങ്കുട്ടികള്‍ക്കും അവനോടു കൂട്ടില്ല. അവന്റെ
തൊലിക്ക് അത്രകറുപ്പാണ്.
“ നീ കാര്‍വര്‍ണ്ണനെക്കുറിച്ച് കേട്ടിട്ടില്ലേ? വെളുത്തിരുന്നിട്ടാണോ 16008
ഭാര്യമാര്‍ അദ്ദേഹത്തെ മല്‍സരിച്ച് ആരാധിച്ചത്? ഹോളിവുഡ് നടന് വില്‍സ്സ്മിത്തിന് ലോകമെമ്പാടും
ആരാധികമാരുള്ളത് വെളുത്തതൊലി യുള്ളതുകൊണ്ടാണോ?, ബറാക്ക് ഒബാമ, കേട്ടിട്ടുണ്ടോ നീ അദ്ദേ ഹത്തേക്കുറിച്ച്”
“ ഒബാമയെക്കുറിച്ച് കേട്ടിട്ടുണ്ട്.
‘ആരാണ് നീ ഒബാമ’ എന്ന മഹാകവി ജിയുടെ കവിതയും വായിച്ചിട്ടുണ്ട്.
അവരൊക്കെ വല്യവല്യ ആളുകളല്ലെ രാമേട്ടാ, എന്നെപ്പോലുള്ളവരുടെ കാര്യം വലിയ കഷ്ടമാ.
ഒരുത്തിപോ ലും തിരിഞു നോക്കില്ല.”
“ നിനക്കു ഫേസ്ബുക്ക് അക്കൌണ്ട്
ഉണ്ടോ?” ലാസ്റ്റ് റീസര്‍ട്- അവസാനത്തെ ആശ്രയമെന്ന നിലയ്ക്കാണ് ഞാന്‍ അത്രയും
ചോദിച്ചത്.
“ഇല്ല ചേട്ടാ.”
ഞാനവനു ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു കൊടുത്തു.
അവന്റെ മൊബയിലില്‍ ഫേസ്ബുക്ക് കിട്ടും.
കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോള്‍ പ്രകടമായ
മാറ്റമാണ് അവനില്‍ കണ്ടത്. അവന്റെ
കോംപ്ലക്സ് എല്ലാം മാറിയിരിക്കുന്നു
“എങ്ങനെയുണ്ടു ഇപ്പോ?" ഞാന്‍ ചോദിച്ചു.
“സംഗതി ഗംഭീരമാണ് ചേട്ടാ. നോക്കൂ
എനിക്കു 1667 ഫേസുബുക്ക് ഫ്രെന്‍ഡ്സ് ഉണ്ട്. എല്ലാം ഒന്നിനൊന്നു വെളുത്തസുന്ദരികള്‍. അമേരിക്കയില്‍നിന്ന് തന്നെ നൂറ്റിയന്പത് എണ്ണമുണ്ട്. അവ്ര്‍ക്കെല്ലാം എന്റെ കറുപ്പുനിറം
നന്നേ പിടിച്ചിരിക്കുന്നു. നാലു കാമെറായ്ക്കുമുന്‍പില്‍ പ്രസവിച്ച സിനിമാനടി വരെ
എന്റെ ഫ്രെന്ഡ് ആണ്, എന്റെ മാത്രമല്ല, ഞങ്ങളുടെ പ്രിന്‍സിപ്പാളിന്റെയും ഫ്രെണ്ടാണ് അവര്‍ .”
“എന്നെ എന്തേ നീ ഫ്രണ്ട് ആക്കിയില്ല? അതിരിക്കട്ടെ നിന്റെ വിഷമം മാറിയോ? “
“ എന്തു വിഷമം ചേട്ടാ. തൊലി
വെളുത്തിട്ടായിരുന്നേല്‍ കഷ്ടമായിപ്പോയെനെ”
-കെ എ സോളമന്
Subscribe to:
Posts (Atom)