Monday, 24 December 2012

Doomsday preferred !



Photo: muvattupuzhayar,

Photo Credit ; Eldhose Kuriakose

The very bad news pouring from Delhi and elsewhere persuades me to wish for an immediate Doomsday. All the culprits of the Delhi rape case should be immediately hanged to avoid further bloodshed relating the incident. It is not the people but the media is to take restraint by not airing news in an exaggerated proportion. Everybody should remember that along with girl’s life the policeman’s life is also precious.

For quite long the country’s capital is not a safe place for women as many have bad experience in city buses and streets. The present agitation in Delhi is a shame on all political parties, not naming one, as they have no care towards such rape victims. Otherwise they would have framed laws protecting women by this time. Interestingly it is some offenders involved in sexual abuse cases and escaped from punishment by hook or crook, are arguing in law making houses for the hapless victim.

Some women organizations calling for a ‘women bandh’ in schools, colleges, offices, work places and houses is all rubbish. Do not set women against men and vice versa. Never deny opportunity of an elderly man’s humble desire to call a little girl sweetly and never throw away the gift he brought for the girl.

K A Solaman 

Friday, 21 December 2012

KAS Life Blog: അറിയാതെ – കവിത -കെ എ സോളമന്‍

KAS Life Blog: അറിയാതെ – കവിത -കെ എ സോളമന്‍: എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത് പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍ എങ്ങനെയാണ് നീ വിയര്‍പ്പ...

അറിയാതെ – കവിത -കെ എ സോളമന്‍


beautiful!!

















എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത്
പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍
എങ്ങനെയാണ് നീ വിയര്‍പ്പാറ്റുന്നത്
തിളച്ചുമറിഞ്ഞ നിന്റെ ശരീരത്തിന്ടെ
എങ്ങോട്ടാണ് നീ കണ്ണുകള്‍ പായ്ക്കുന്നത്
പ്രേമാര്‍ദ്രമായൊരു നോക്കിനൊടുവില്‍
എങ്ങനെയാണ് നീ ആസ്വരം കേള്‍ക്കാതിരിക്കുന്നത്
ഒരിയ്ക്കലും മറക്കില്ലെന്ന്പറഞ്ഞോരാസ്വരം  

നിശ്ചയമായും നീ ഓര്‍ക്കുന്നുണ്ടാകും
നീ എന്നെ ക്ഷണിച്ചോരാ ദിനം
മയക്കമാര്‍ന്നോരാ കണ്ണുകള്‍
നിന്റെ പതിവു യാത്രാമൊഴി
നിന്റെ ചുംബനത്തിന്റെ തണുപ്പ്
നിന്റെ മുഖത്തെ നവ്യ ഭാവങ്ങള്‍
അതെന്നോട് പറഞ്ഞു
അല്ല എന്തോ പറയാനുള്ളത് പോലെ തോന്നി  
എങ്ങനെയെന്നോ
വേദന അറിയാതെ
സ്പര്‍ശ മറിയാതെ  
സ്പന്ദനമില്ലാതെ

ഒരു ചൂട് നിമിഷത്തിന് ശേഷം
നിന്റെ ഹൃദയസ്പന്ദനം എങ്ങനെ
ജീവന്‍ സ്വതന്ത്രമാകുന്നത് എങ്ങനെ
ഒരു പുതിയ കൂട്ടുകാരന്‍
പുതിയ ഹൃദയ പാഠങ്ങള്‍
വീണ്ടും പ്രണയിക്കുക ക്രൂരമാണ്  
ഒരു പക്ഷേ നീഎന്നെ ഓര്‍ക്കുന്നില്ലായിരിക്കും
ചരിതത്താളിലെ പഴയ പ്രണയകഥ
ആരോ ചരടില്‍കെട്ടിയ പട്ടം ഞാന്‍
പൊട്ടിവീണതോ നിന്റെ മുന്നില്‍
വളരെവേഗത്തില്‍ വളരെ വികാരത്തില്‍
എന്റെ സഹനങ്ങളുടെ നെറുകയില്‍
ഞാന്‍ കരുതി നീ കരുത്താകുമെന്ന്

ഞാന്‍ അറിയേണ്ടതായിരുന്നു
നീ എന്നെ ക്ഷണിച്ചപ്പോള്‍
നിന്റെ കണ്ണിലെ മയക്കം
പതിവു വിരഹ രംഗങ്ങള്‍,
വിടവാങ്ങലിലെ പൊയ് വാക്കുകള്‍
തണുത്ത ചുംബനം
നിന്‍ മുഖ വികാരങ്ങള്‍
അവ എന്നോടു പറഞ്ഞു
അല്ല എന്തോ പ്രായനുള്ളത് പോലെ
എങ്ങനെയെന്നോ
ചേതനയില്ലാതെ
വേദന അറിയാതെ
സ്പന്ദനമില്ലാതെ
സ്പര്‍ശ മറിയാതെ  
അറിയാതെ , അറിയാതെ------

Saturday, 8 December 2012

ഞെട്ടല്‍ രോഗം!


നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങള്‍ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആര്‍ദ്രമായ വികാരം ഹൃദയത്തില്‍ മനോഹരമായ മയില്‍പീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?.


തന്റെ ഞെട്ടല്‍ രോഗം എന്നാണ്‌ തുടങ്ങിയതെന്ന്‌ രാമന്‍ നായര്‍ക്ക്‌ നിശ്ചയമില്ല. ഒരുപക്ഷെ ജന്മനായുളളതാകാം. രോഗം കലശലായത്‌ ടിവിയുടെ ആവിര്‍ഭാവത്തോടെയാണ്‌. ഒട്ടുമിക്ക ടിവി വാര്‍ത്തകളും പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നതാണ്‌., ഞെട്ടിപ്പിച്ചു പിടിച്ചിരുത്തണം. അതാണ്‌ ഓരോ ചാനലിന്റെയും ലക്ഷ്യം. എന്തിന്‌ ചാനലിനെ മാത്രം കുറ്റം പറയുന്നു, പത്രവാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതുതന്നെ, അപ്പോ ജന്മനാ ഞെട്ടലുള്ളവന്റെ കാര്യം പറയേണ്ടതില്ലല്ലോ?

ഈയിടെ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ വളപട്ടണം പോലീസ്‌ സ്റ്റേഷനില്‍ കയറി ‘സുരേഷ്‌ ഗോപി’ കളിച്ചതു കണ്ടു. രാമന്‍ നായര്‍ ഞെട്ടി. 50 കോടിക്കുമപ്പുറം അമൂല്യമാണ്‌ തന്റെ മൂന്നാം ഭാര്യയെന്ന്‌ രണ്ടെണ്ണത്തെ ഉപേക്ഷിച്ച ഒരു ട്വിറ്റര്‍ മന്ത്രിയുടെ ട്വിറ്റു കെട്ട്‌ രാമന്‍ നായര്‍ ഞെട്ടി. ജ്ഞാനപീഠം കേറിയ ലോകോത്തര മലയാള സാഹിത്യകാരന്മാര്‍ ഒരേ വേദിയില്‍ വന്നിട്ടും പരസ്പ്പരം കണ്ണുകൊടുക്കാതെ വിഎസ്‌-- പിണറായി കളിച്ചതുകണ്ടും നായര്‍ ഞെട്ടി. സാംസ്കാരിക നിലയത്തിന്റെ പിന്നാമ്പുറ മതിലിനോട്‌ ചേര്‍ന്ന്‌ മൂത്രശങ്ക മാത്രം തീര്‍ത്തിട്ടുള്ള വികടകവി ഇസ്മായില്‍ കുളക്കടവിന്‌ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചാത്തന്‍ സേവാ സാഹിത്യ അക്കാദമിയുടെ സാഹിത്യ ഫെല്ലോഷിപ്പ്‌ കിട്ടിയതറിഞ്ഞും രാമന്‍നായര്‍ ഞെട്ടി. ഇങ്ങനെ രാമന്‍ നായര്‍ക്കുണ്ടായ ഞെട്ടലുകളുടെ കഥ പറഞ്ഞാല്‍ തീരില്ല.

ഓര്‍ക്കാപ്പുറത്ത്‌ ഒരിയ്ക്കല്‍ പോക്കറ്റിലിരുന്ന മൊബെയില്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ വല്ലാതെ ഞെട്ടിപ്പോയി. തുടര്‍ന്ന്‌ പനി ബാധിച്ചതു കാരണം ഒരു മാസം ആശുപത്രി കിടക്കയിലായിരുന്നു. ഒരു ദിവസം ഭാര്യ കാര്‍ത്യായനിപിള്ള മധുരം തൊടാത്ത ചായയില്‍ റെസ്ക്‌ മുക്കി തന്നത്‌ ചുണ്ടോടടുപ്പിച്ചപ്പോള്‍ അടര്‍ന്ന്‌ താഴെ വീണതുകണ്ട്‌ രാമന്‍ നായര്‍ കലശലായി ഞെട്ടി. വിവരം കാര്‍ത്ത്യായനിപിള്ള തന്നെയാണ്‌ ഡോക്ടറോട്‌ പറഞ്ഞത്‌. . ഇനി മുതല്‍ റെസ്ക്‌ ചായയില്‍ മുക്കി കൊടുക്കണ്ട, മുക്കാതെ കൊടുത്താല്‍ മതിയെന്ന്‌ ഡോക്ടര്‍ കാര്‍ത്ത്യായനിയെ ഉപദേശിക്കുന്നതും കേട്ടു.

ആശുപത്രി വിട്ടു വീട്ടില്‍ വന്നിട്ടും ഞെട്ടല്‍ രോഗം മാറാതെ നിന്നു. ഞെട്ടാതിരിക്കാന്‍ ടിവി ഓണ്‍ ചെയ്യാറില്ല. പത്രം തുറന്നു നോക്കാറുമില്ല. പത്രം നിര്‍ത്തിയേക്കാന്‍ പറഞ്ഞപ്പോള്‍ പത്രക്കാരന്‍ പറഞ്ഞത്‌ തോന്നണതുപോലെ നിര്‍ത്താനും വാങ്ങാനും പറ്റില്ലെന്നാണ്‌..  അതുകൊണ്ട്‌ പത്രം മുടങ്ങാതെ വരുന്നുണ്ടെങ്കിലും തുറന്നു നോക്കാറില്ല. എന്തിന്‌ ഞെട്ടണം?

ജീവനില്‍ എത്ര കുറി ഞെട്ടിയിട്ടുണ്ടെന്നതിന്‌ രാമന്‍ നായര്‍ക്ക്‌ കണക്കില്ല. എങ്കിലും മറ്റാരെക്കാളും താനാണ്‌ കൂടുതല്‍ ഞെട്ടിയിരിക്കുന്നതെന്ന്‌ രാമന്‍ നായര്‍ക്ക്‌ ഉറപ്പ്‌. കൊല്ലം കുറെ കഴിഞ്ഞിട്ടും രണ്ടു ഞെട്ടല്‍ സംഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഡ്രൈവിംഗ്‌ പഠിച്ചപ്പോള്‍ സംഭവിച്ചതാണ്‌ ഒന്ന്‌. . ഇടതുവശത്തിരുന്നു ഇടതു തുടയില്‍ അടിക്കുന്നയാളാണ്‌ ആശാന്‍ , അടി സ്വന്തം തുടയില്‍ അല്ലെന്ന്‌ മാത്രം. ഡ്രൈവിംഗില്‍ പിഴവില്ലെങ്കിലും ആശാന്‌ പിഴവെന്ന്‌ തോന്നിയാല്‍ ശിഷ്യന്റെ ഇടതു തുട പൊളിയും.

പഴയ അംബാസഡര്‍ കാറായതുകൊണ്ട്‌ റിവേഴ്സ്‌ ഗിയര്‍ പെട്ടെന്ന്‌ വീഴില്ല. ശിഷ്യന്‍ ഗിയറിട്ടാലും ആശാന്‍ ഗിയര്‍ ഇടാന്‍ ശ്രമിച്ചാലും ഫലം ഒന്നുതന്നെ. മുന്നോട്ടു അമര്‍ത്തി പുറകോട്ടു തള്ളിയാല്‍ ഗിയര്‍ വീഴുമെന്ന്‌ ശിഷ്യന്‍ ഒരിക്കല്‍ ആശാനോട്‌ പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു ആശാന്‍ ശിഷ്യനോട്‌ പറഞ്ഞു. “മുന്നോട്ട്‌ അമര്‍ത്തി പുറകോട്ട്‌ വലിക്കണം, റിവേഴ്സ്‌ ഗിയര്‍”, ആ ഞെട്ടലിന്റെ ഓര്‍മ്മ ശിഷ്യന്‍ രാമന്‍ നായര്‍ക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല.

മറ്റൊന്നു ജന്മഭൂമി പത്രത്തിന്റെ ‘സംസ്കൃതി’ വായിക്കുന്നത്‌ സംബന്ധിച്ചാണ്‌. സുഹൃത്ത്‌ മുരളി താമരശ്ശേരിയോട്‌ ഒരിയ്ക്കല്‍ രാമന്‍ നായര്‍ പറഞ്ഞു “സംസ്കൃതി വായിക്കണം, വിജ്ഞാനപ്രദമാണ്‌.” ഒരാഴ്ച കഴിഞ്ഞില്ല താമരശ്ശേരി രാമന്‍നായരോട്‌ പറയുകയാണ്‌ “സംസ്കൃതി പേജ്‌ വായിക്കണം വളരെ ഇന്‍ഫര്‍മേറ്റീവ്‌ ആണ്‌”, രാമന്‍ നായര്‍ ഞെട്ടി.

കാര്‍ത്ത്യായനി പിള്ളയാണ്‌ പറഞ്ഞത്‌: ” നിങ്ങള്‍ പോയി കേശവന്‍ വെളിച്ചപ്പാടിനെയൊന്നു കാണണം. അദ്ദേഹത്തിന്‌ ചില വിദ്യകള്‍ അറിയാം. നിങ്ങളുടെ രോഗം മാറും.”

ഭാര്യ പറഞ്ഞതനുസരിച്ചാണ്‌ കേശവന്‍ വെളിച്ചപ്പാടിന്റെ വീട്ടില്‍ പോയത്‌, പൂരത്തിനാളുണ്ട്‌, എല്ലാറ്റിനും ഒരോരോ രോഗങ്ങള്‍, ഏതു രോഗത്തിനും വെളിച്ചപ്പാടിന്‌ പ്രതിവിധിയുമുണ്ട്‌.

“പേടിക്കാനില്ല, ശരിയാക്കിത്തരാം” കാര്‍ത്ത്യായനിപിള്ളയുടെ മുഖത്തുനോക്കിയാണ്‌ വെളിച്ചപ്പാടു പറഞ്ഞത്‌. “പക്ഷെ ദക്ഷിണയുണ്ട്‌, 1001 വെള്ളിരൂപാ, ഒരു കെട്ടുവെറ്റിലയും”.

1001 വെള്ളി രൂപായെന്ന്‌ കേട്ടപ്പോള്‍ രാമന്‍ നായര്‍ വെളിച്ചപ്പാടിന്റെ കാതില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തിയതും. വെളിച്ചപ്പാട്‌ ഇരിപ്പിടത്തില്‍നിന്ന്‌ ഞെട്ടി എഴുന്നേറ്റ്‌ ഉറഞ്ഞു തുള്ളി. ഇതുകണ്ടു കാര്‍ത്തിയായനി പിള്ളയും ഞെട്ടി.

 കെ.എ.സോളമന്‍
Janmabhumi 9-12-12

Thursday, 6 December 2012

തോരാത്ത മഴയെന്‍ നിരാശ





















- കെ എ സോളമന്‍


മഴ എനിക്കെന്നും ദുഖം
കൊടിയ വിശപ്പിന്‍ പ്രതീകം 
മഴ കാണാന്‍ എനിക്കില്ല മോഹം 
തോരാത്ത മഴയാണെന്‍ നിരാശ.

ചിതറിത്തെറിക്കുന്ന തുള്ളികള്‍ 
സ്ഫടികചീളുകള്‍ പോലെ മഴ.
രാവിന്റെ രൂപം മഴയ്ക്കുമുന്നില്‍
മറക്കാന്‍ വയ്യാത്ത പേക്കിനാവായ്

തൂവല്‍ സ്പര്‍ശമെന്നാരു ചൊല്ലി
മഴയേ മോഹിച്ച പ്രണയിനിയോ ?
മണ്ണിന്റെ നിശ്വാസമല്ല കേള്‍പ്പു
മഴയുടെ സീല്‍ക്കാര ശബ്ദരൌദ്രം
മഴയുടെ സംഗീതം മഴയുടെ ഗന്ധം
മണ്ണിന്റെ നിശ്വാസസംഗീത ലഹരി  
ഒട്ടുണ്ട് പാഴ്വാക്ക്, തണുപ്പിന്റെ സൂചി
കുത്തിനോവിച്ച രാവുകള്‍ ഒത്തിരി  

ഓലപ്പുരയ്ക്കുള്ളിലെ മഴനൂലുകള്‍
ഓരോന്നായി ചുറ്റിയെന്നെ വരിയവെ
കവിയല്ല ഞാന്‍ കാമുകനുമല്ല
മഴയോട് ചേര്‍ന്നങ്ങു  കിന്നരിക്കാന്‍

കാറ്റിന്റെ കിന്നാരം മഴയുടെമര്‍മ്മരം...
പുല്ലാംകുഴല്‍വിളി ഇന്ന്പെയ്യുംമഴ---
തീയാണ്ഉള്ളില്‍ മാനം കറുത്താല്‍
തോരാത്ത മഴയാണെന്ടെ നിരാശ.

-കെ എ സോളമന്‍