Monday, 22 October 2012

നരസിംഹവധം ആട്ടക്കഥ


My Photo






മരം- കവിത- കെ എ സോളമന്‍



നിശയുടെ വീഥിയൊരുക്കി -
എത്ര സന്ധ്യകള്‍ വന്നാലും,
എന്റെ സങ്കട ദിനങ്ങളെ -
നോവിച്ചെത്ര രാത്രി കടന്നു പോയാലും ---

പഴുത്തിലകളെ നോക്കി--
പച്ചിലകള്‍ ചിരിച്ചാലും--
എന്റെ കളിക്കൂട്ടു വെട്ടി
പ്രഭാത ശലഭങ്ങള്‍ പറന്നകന്നാലും---
എന്റെ അവസാന ശ്വാസംവരെ
ഈ മണ്ണില്‍ നിനയ്ക്കായ്
ഇതളുകള്‍ ഒന്നും കൊഴിക്കാതെ
എന്നിട്ടും എന്തേ നീ ഇങ്ങനെ-
എന്നെ വെറുക്കുന്നു?
എന്ടെ ദേഹമാസകലം
ആണികള്‍ തറയ്ക്കുന്നു
ശാഖകള്‍ വെട്ടിനുറുക്കുന്നു

നിനയ്ക്കു ഇത്തിരി തണല്‍ വേണ്ടേ ---
കിളികളെ, പച്ചപ്പിനെ
എന്നെ വട്ടം ചുറ്റും പൈതങ്ങളെ --
നീ വെറുക്കുന്നോ?

നീ കോടാലി തേച്ചു  മിനുക്കുന്നു പിന്നേയും
എങ്കിലും വെറുക്കുന്നില്ല ഞാന്‍
നിനയ്ക്കു നന്മകള്‍ വരട്ടെ-
നന്മകള്‍ മാത്രം വരട്ടെ


മരങ്ങളില്‍ ആണി തറയ്ക്കുന്നതിനെതിരെ ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്കൂളിലെ കുട്ടികള്‍ കോടതി വിധി നേടിയിരിക്കുന്നു, അവര്‍ക്കു ആശംസകളോടെ !
-കെ എ സോളമന്‍ 

Sunday, 14 October 2012

റിട്ടയര്‍മെന്‍റ് പ്രായം വര്‍ധിപ്പിക്കരുത്-- വാര്‍ത്ത




വിരമിക്കല്‍  പ്രായം വര്‍ധിപ്പിച്ചു അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ആനുകൂല്യം  പിടിച്ചുവെക്കാനുള്ള സര്ക്കാര്‍ നയം ഉപേക്ഷിക്കണമെന്ന് എസ് എല്‍ പുരം ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ഒക്ടോബര്‍ മാസ ചര്‍ച്ചയില്‍ അഭിപ്രായം. യുവജന സംഘടനകള്‍ ഉറക്കം വിട്ടുണര്‍ന്ന് തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വേണ്ടി ശബ്ദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രൊഫ. കെ എ സോളമന്‍  അധ്യക്ഷത  വഹിച്ചു, തൈപ്പറമ്പില്‍ പ്രസാദ് വിഷയവതരണംനടത്തി. ഡി  രാജു , രവികുമാര്‍, എന്‍ ചന്ദ്രഭാനു, കരപ്പുറം രാജശേഖരന്‍, മഹേശ്വരക്കുറുപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.