Thursday, 31 May 2012

പെണ്‍കുട്ടികള്‍ക്കു അവസരനിഷേധം.





സി,ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 80.19 ശതമാനമാണ്‌ വിജയം. . പെണ്‍കുട്ടികളാണു വിജയശതമാനത്തില്‍ മുന്നില്‍. 86.21 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 75.80 ആണ്‌.

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴും ഉയര്ന്ന വിജയ ശതമാനം. പെങ്കുട്ടികളാണ് മുന്നില്‍.

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ റെക്കോര്‍ഡ്‌ വിജയം. 93.64 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹരായി എന്നുപറഞ്ഞാല്‍ അവരൊക്കെജയിച്ചെന്നര്‍ത്ഥം. വിദ്യാര്‍ഥികള്‍ക്ക്‌ മോഡറേഷന്‍ നല്‍കാതെയാണ്  ഈ റിസല്ട് എന്നാണ് ഗീര്‍വാണം. അപ്പോള്‍  മോഡറേഷന്‍ ഉണ്ടായിരുന്നേകില്‍ എന്താകുമായിരുന്നു അവസ്ഥ? എല്ലാ ഫലയും പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബുതന്നെയാണ്. മന്ത്രിമാര്‍  ഫലം പ്രഖ്യാപിച്ചു പ്രഖ്യാപിച്ചു മന്ത്രി  ഇല്ലെങ്കില്‍ ഫലമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. . ഐ എസ് സി, ഐ സി എസ് സി ,സി ബി എസ് സി തുടങ്ങി എല്ലാത്തിന്റെയും ഫലം പ്രഖ്യാപിച്ചു. എല്ലാറ്റിനും പെങ്കുട്ടികളാണ് മുന്നില്‍.

ഇങ്ങനെ പെങ്കുട്ടികളെ മുന്നില്‍ നിര്‍ത്തി വിജശതമാനം കൂട്ടി ക്കൂട്ടികൊണ്ട് വരുന്നതാണ് ഇരുമുന്നണികളുടെയും ഭരണനേട്ടം. എല്ലാവരെയും പാസ്സാക്കുന്നത് എന്തുകൊണ്ടെന്ന് വെച്ചാല്‍ ഒരുകുട്ടിക്കും മെന്‍റല്‍ സ്ട്രെയിന്‍ പാടില്ല. ഇങ്ങനെ മെന്‍റല്‍ സ്ട്രെയിന്‍ കുറച്ചു കുറച്ചു കൂടുതല്‍  പെങ്കുട്ടികളെയും അല്പം കുറവ്ആണ്‍കുട്ടികളെയും എല്ലാ ക്ലാസ്സിലും ജയിപ്പിച്ചു കൊണ്ടുവന്നതിന് ശേഷം പിന്നൊരു ഇരുട്ടടിയുണ്ട്, അതിനെയാണ് എന്‍ട്രന്‍സ് പരീക്ഷയെന്ന് പറയുന്നത്. ഈ പരീക്ഷയിലാണ്  കൂട്ടപപ്പൊരിച്ചിലും കൂട്ടനിലവിളിയും. എഞ്ചിനീയറിങ്  അഡ്മിഷന് വലിയ വിഷമമില്ലെങ്കിലും മെഡിസിന്‍ടെ കാര്യം അങ്ങനെയല്ല. എന്‍ട്രന്‍സ് പരിശീലന കോണ്‍സെന്റ്രഷന്‍ ക്യാമ്പുകളില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിദഗ്ധ ഡ്രില്ലിന് ശേഷം കുട്ടികളില്‍ ഭൂരിപക്ഷത്തെയും കൊണ്ടെത്തിക്കുന്നത് കടുത്ത നിരാശലേക്കാണ്. എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെടുന്നവ്ര്‍ക്ക് ഉണ്ടാകുന്ന് മാനസിക ആഘാതത്തെ പറ്റി ആര്‍ക്കും ഉള്‍കന്ഠയില്ല. എന്‍ട്രന്‍സ് പരീക്ഷ  എന്ന മാരണം അവസാനിപ്പിച്ചു കൂടെയെന്ന് ചോദിച്ചാല്‍ അത് പറ്റില്ല, പലര്‍ക്കും ചുക്കിലിതടയുന്ന ഏര്‍പ്പാടാണ്. പാവപ്പെട്ടവന് ഒരു ചാന്‍സുപോലും നാല്‍കാതെ പണക്കാരന് സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് എന്‍റ്റന്‍സ് പരീക്ഷാടിസ്ഥാനത്തിലുള്ള മെഡിക്കല്‍ അഡ്മിഷന്‍.
എസ് എസ് എല്‍ സി, പ്ലസ് റ്റൂ പരീക്ഷകളില്‍ മുന്നിലെത്തുന്ന പെങ്കുട്ടികളാണ് എന്‍ട്രന്‍സ് പരീക്ഷങ്കളില്‍ പിന്നോക്കം പോകുന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് ചില ഊശാന്‍ തടിക്കാര്‍ ചാനലില്‍ കേറിയിരുന്നു അധര വ്യായാമം നടുത്തുന്നുണ്ട് വെങ്കിലും പെങ്കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങളെ ക്കുറിച്ച് ആര്‍ക്കുംപരാതി ഇല്ല.  ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ബി.ഡി.എസ് പരീക്ഷയിലെ കൂട്ടത്തോല്‍‌വി പോലെയാണ് എന്‍ട്രന്‍സ് പരീക്ഷയുടെ  കൂട്ട തോല്‍വി.   .

സ്കൂള്‍ പരീക്ഷകള്‍ക്ക് മികച്ച വിജയാം  കാഴ്ച വെക്കുന്ന പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പുറകില്‍ പോകുന്നത് അവരുടെ ബുദ്ധിക്കുറവ് കൊണ്ടല്ല, സ്ത്രീ സഹജമായ ക്ഷമയും വിവേചനബുദ്ധിയും പെട്ടെന്നു തീരുമാന മെടുക്കുന്നതില്‍ നിന്നു അവരില്‍ ചിലരെയെങ്കിലും  പിന്തിരിപ്പിക്കുന്നു. ഇതിന്റെ ഫലമായിട്ടാണ് സ്പീഡ് ടെസ്റ്റായ എന്‍റ്റന്‍സ് പരീക്ഷയില്‍ അവര്‍ പുറകോട്ടുപോകുന്നത് .ഇത് മനസിലാക്കി ആങ്കുട്ടികള്‍ക്കും പെങ്കുട്ടികള്‍ക്കും അന്‍പത് അന്‍പത് എന്ന റേഷ്യോയില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാല്‍  ഈ രംഗത്ത് നിലനിന്നു പോരുന്ന വലിയൊരു വൈരുദ്ധ്യം  തടയാനാകും. പെങ്കുട്ടികള്‍ക്കുംആണ്‍ കുട്ടികളെ പോലെ തുല്യ അവസരം ലഭിക്കേണ്ടതായുണ്ട്.

-കെ എ  സോളമന്‍



Monday, 28 May 2012

മണി പറഞ്ഞത് സത്യം



സി പി എം ഇടുക്കി ജില്ല സെക്രട്ടറി എം എം മണിയുടെ ആക്ഷേപ ഹാസ്യ കോലംതുള്ളലാണ് കഴിഞ്ഞ ദിവ്സമ് ടി വി യില്‍ കണ്ടതെങ്കിലും അദ്ദേഹം പറഞ്ഞത് ഏറെക്കുറെ സത്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കൊണ്ടും കൊടുത്തും കൊന്നും ആണ് ഇവിടെ രാഷ്ട്രീയ കക്ഷികള്‍ വളര്‍ന്നതും കോടി ക്കണക്കിന് രൂപ സമ്പാദിച്ചതും. എല്ലാവര്‍ക്ക് മുണ്ട് നൂറു കണക്കിനു രക്ത സാക്ഷികളും അവര്‍ക്ക് വേണ്ടി പണിത സ്മൃതി മണ്ഡപങ്ങളും. ഓര്‍മദിനങ്ങള്‍ ആചരിക്കാന്‍ 365 ദിവസങ്ങളും തികയാത്ത രാഷ്ട്രീയ കക്ഷികളുണ്ട്. ഇവരുടെ രക്തസാക്ഷികളെല്ലാം മറുകക്ഷിക്കാരന്റെ തല്ലിനും, വെട്ടിനും, വെടിക്കും ഇരയായവരാണ്..അതുകൊണ്ടു ഞങ്ങള്‍ കൊലയാളിപ്പാര്‍ട്ടിയല്ലായെന്നു ഒരുകക്ഷിക്കും തറപ്പിച്ച് പറയാനാവില്ല, അഹിംസ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പടെ.

നടപടിയെടുക്കുമെന്ന് വാചകമടിയല്ലാതെ, സി പി എം മണിക്കെതിരെ എന്തെങ്കിലും ശിക്ഷണനടപടി എടുക്കുമെന്നു  ആരും കരുതുന്നില്ല. ഗൂഢാലോചന,ഗൂഢാലോചനയെ സഹായിക്കല്‍എന്നീ വകുപ്പുകല് ചുമത്തി മണിക്കെതിരെ കേസ് ചാര്‍ജ്  ചെയ്താലും കോണ്‍ഗ്രസ്കാര്‍ തന്നെ മണിക്കന്നൂകൂലമായി മൊഴിമാറ്റും, അങ്ങനെ സംഭവിച്ചതാണല്ലോ ചരിത്രം.പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി കൊല്ലേണ്ടവരെ കൊന്നുവെന്ന് മണി ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയാലും ഒന്നു രണ്ടു ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ കവിഞ്ഞ കാര്യങ്ങളൊന്നും ഇവിടെ സംഭവിക്കില്ല.

കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടകകക്ഷികള്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നാണ് പി പി തങ്കച്ചന്‍ ചോദിക്കുന്നത്. ഘടക കക്ഷികള്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാം, ഇന്ന് വരെ ആരെയും കൊല്ലാത്ത പാര്‍ടിയാണ് കോണ്ഗ്രസ്!എന്നാല്‍ കൊന്നും കട്ടും നിയമക്കുരുക്കില്‍ പെടുന്ന ഇതര പാര്ട്ടി നേതാക്കളെ രക്ഷിച്ചെടുക്കുന്നതും കേന്ദ്രത്തിലെ ചില കോണ്ഗ്രസ് മന്ത്രിമാരാണ് എന്ന കാര്യം കൂടി തങ്കച്ചന് പറയാമായിരുന്നു.

കെ എ സോളമന്‍  

Sunday, 27 May 2012

തല്ലിക്കൊല്ലും, വെട്ടിക്കൊല്ലും, വെടിവെച്ചുകൊല്ലും



            -കെ എ സോളമന്‍


ഇടുക്കിയില്‍ മാത്രം കിട്ടുന്ന സാധനമാണ്, കഞ്ചാവ് ചേര്‍ത്ത് വാറ്റിയെടുത്തത്, അല്പം സേവിച്ചാല്‍ത്തുള്ളും. തുള്ളുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍, എം എം മണിയുടെ തുള്ളല്‍ കണ്ടാല്‍ മതി. സന്തോഷ് പണ്ഡിറ്റ് സിനിമ പോലാണു തുള്ളല്‍. ഇടത്തോട്ടു ചരിഞ്ഞു ഇരുകൈകളും താഴോട്ടുകുത്തി തല്ലിക്കൊല്ലുമെന്ന് പറയുക,  വലത്തോട്ടു  ചരിഞ്ഞു കൈകള്‍ നിലത്തോട്ടു കുത്തി വെട്ടിക്കൊല്ലുമെന്ന് ആക്രോശിക്കുക, നേരെ തിരിഞു കൈകള്‍ വായുവില്‍ തുഴഞ്ഞു വെടിവെച്ചുകൊല്ലും എന്നു വാപൊളിക്കുക . സന്തോഷ് പാണ്ടിറ്റിന്റെ ആക്ഷനും മണിയുടെ അഭിനയവും തമ്മില്‍ ഒരു വ്യെത്യാസവും ഇല്ലെന്നതാണ് രാമന്‍ നായരുടെ സുചിന്തിത അഭിപ്രായം.   


രാഷ്‌ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കു വ്യെക്തമായ ചില കാഴ്ചപ്പാടുണ്ട്. മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് സി.പി.എം കേന്ദ്ര 
നേതൃത്വംവിശദീകരണംതേടിയിരിക്കുകയാണ്. മണി  എന്തു വിശദീകരിച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. കൊങ്ഗ്രസ്സിലെ കെ സുധാകരന്‍ എം പി ചാനലില്‍ കേറിയിരുന്നു ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത കാര്യം വിളിച്ച് കൂവിയിട്ടു  എന്തെങ്കിലും സംഭവിച്ചോ, അന്വേഷണം എവിടെങ്കിലും ഉണ്ടായോ?ഒന്നും സഭവിച്ചില്ല. കോടതിയുടെ കാര്യം ഇങ്ങനെ എങ്കില്‍ പാര്‍ട്ടിയുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

  
പൊളിറ്റ്‌ ബ്യൂറോ അംഗമായതോടെ  എം.എ ബേബിയുടെ പണി കൂടി. സ്വന്തം പര്‍ടിയിലെ പ്രസ്താവനക്കാരുടെ പ്രസ്‌താവനകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കലാന് പണി . ടി കെ ഹംസ പ്രസ്താവന നടത്തി, ഉടന്‍ അന്വേഷിച്ചു നടപടിയെടുക്ക് മെന്ന്ബേബി. അച്ചുതാനന്ദന്‍  പ്രസ്താവന നടത്തി, ഉടന്‍ അന്വേഷിച്ചു നടപടിയെടുക്ക്മെന്ന് വീണ്ടും ബേബി.. ഇപ്പോഴിതാ മണിയുടെ തുള്ളല്‍, അതും അന്വേഷിക്കും.. നടപടി എന്നുണ്ടാകുമെന്നത് നാട്ടുകാരുടെ മറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും..

വിവാദ പ്രസംഗത്തോടെ മണി ദേശീയ നേതാവായി. നേര് നേരത്തെ അറിയിക്കുന്ന പത്രം മണിയുടെ പ്രസംഗ ത്തെക്കുറിച്ചു അറിഞ്ഞതെയില്ല എന്നാല്‍വലിയ പ്രാധാന്യത്തോടെയാണു ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. അതോടെ മണി ദേശീയ നേതാവായി. എം വി ജയരാജനാണ് ഇക്കാരത്തില്‍ മണിയുടെ മാര്‍ഗദര്‍ശി. ജഡ്ജിയെ ശുംബനെന്ന് വിളിച്ച് ജയരാജന്‍ നേതാവായെങ്കില്‍ സ്വന്തം പാര്‍ട്ടിനേതാവിന്റെ ശുംഭന്‍ വിളി മനസ്സാവരിച്ചു മണിയും ദേശീയ നേതാവായി.


നാല്‍പ്പത്തിയഞ്ച്‌ മിനിറ്റോളം നീണ്ട  പ്രസംഗം കൊണ്ടാണു മണി ദേശീയ നേതാവായത്. പ്രസംഗം തൊന്ണൂറു മിനിറ്റ് നീണ്ടിരുന്നെങ്കില്‍ ലോക നേതാവാകുമായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ,അതുണ്ടായില്ല.

കെ എ സോളമന്‍ 

Saturday, 26 May 2012

കുട്ടനാടന്‍ തമാശ ! -കെ എ സോളമന്‍



കുട്ടനാട്ടില്‍ ഒട്ടു മിക്ക പഞ്ചായത്ത് ഒഫീസുകളിലും സൈറണ്‍ ഏര്‍പ്പാടുണ്ട്. രാവിലെ അഞ്ച്, എട്ട്, ഉച്ചക്ക് പന്ത്രണ്ടു മണി, വൈകുന്നേരം അഞ്ച് രാത്രി പത്തുമണി  , എന്നിങ്ങനെയാണ് ഊത്ത് സമയം. ക്ലോക്കും വാച്ചും കണ്ടുപിടിക്കാത്ത കാലത്ത് തുടങ്ങിയതാണ്, ഇപ്പൊഴും തുടരുന്നു. ശബ്ദ മലിനീകരണത്തെപറ്റിവാചാലമാകുമ്പോഴും സൈറണ്‍ ഇല്ലാത്ത അവസ്ഥയെ ക്കുറിച്ച് ഒരുത്തനും ചിന്തിക്കാനാവില്ല, പ്രത്യേകിച്ചും കുട്ടനാട്ടുകാര്‍ക്ക്. അതിനു ഒരു കഥയുണ്ട്, രാമന്‍നായരുടെ സുഹൃത് കൃഷ്ണന്‍ നായര്‍ പറഞ്ഞതാണ്.

കൃഷ്ണന്‍ നായര്‍ പണ്ട് കുട്ടനാട്ടിലെ മുട്ടാര്‍ പഞ്ചായത്ത് എക്സിക്കുട്ടീവ് ഓഫീസര്‍ ആയിരുന്ന കാലം, പതിനാറു വര്ഷം ഒറ്റയിരുപ്പില്‍ ഒരേ പഞ്ചായത്ത് കമ്മിറ്റീ ഭരിച്ചതും അക്കാലത്താണ്. എക്സിക്കുട്ടീവ് ഓഫീസര്‍ ഇന്ന് അറിയപ്പെടുന്നതു സെക്രറ്ററി എന്ന വിളിപ്പേരിലും. ഒഫീസര്‍ക്ക് ഭയങ്കര അധികാരമാണ്, ആരെയും പ്രോസിക്കൂട്ടു ചെയ്യാം,നടവഴിയില്‍ തടസ്സ മുണ്ടാക്കിയെന്നുള്ള വകുപ്പ് ചാര്‍ത്തി കേസെടുത്താല്‍പ്രതി കുറെ നാള്‍ കോടതി കേറിയിറങേണ്ടിയുംവരും. അതുകൊണ്ടു സെക്രറ്ററിയോട് ഒരുവിധ പ്പെട്ടവനൊക്കെ ഭയഭക്തിയോട് കൂടിയ ബഹുമാനമാണ്. എന്നാല്‍ ഇത്തരം ഒരു ബഹുമാനം തനിക്ക് കിട്ടിയിട്ടില്ല എന്നാണ് കൃഷ്ണന്‍നായര്‍ സാക്ഷ്യ പ്പെടുത്തുന്നത്. ബഹുമാനം തരാത്തതോ പോകട്ടെ ദിനംപ്രതി തെറിയും കേള്‍ക്കണമായിരുന്നു. 

കുട്ടനാടന്‍ കര്‍ഷക തൊഴിലാളികളുടെ വിപ്ലവ മുന്നേറ്റം കാരണം കൃഷിപ്പണി  സമയബന്ധിധമാണ്അന്നും ഇന്നും . കൃത്യം അഞ്ചുമണിക്ക് സയറന്‍ കേള്‍ക്കുമ്പോള്‍ പണിനിര്‍ത്തണമെന്നാണ് നിയമം. സയറണ്‍ കേട്ടാല്‍ കൈയില്‍ ഇരിക്കുന്ന ഞാറു ആകാശത്തു വിട്ടുകളയും, താഴോട്ട് കുത്തില്ല, കുത്താന്‍ പാടില്ല. 

എന്നാല്‍ പല ദിവസങ്ങളിലും പാടത്തുനിന്നു കേറി കൂലീം വാങ്ങി വീട്ടിലേക്കൊ ഷാപ്പിലെക്കൊ  പോകുന്നതിനു പകരം നേരെ പഞ്ചായത്ത് ആപ്പീസ്സിലേക്ക് കേറി വന്നു ഓഫീസറെപച്ചത്തെറി വിളിക്കുകയാണ് പണി. “നിന്നെയൊക്കെ എന്തിനാണിവിടെ കുടിയിരുത്തിയിരിക്കുന്നത് ,കൈമടക്കു വാങ്ങാനോ, നിനക്കൊക്കെ പണി ചെയ്താല്‍ എന്താണ് കുഴപ്പം?” ഇങ്ങനെ പോകും തെറിയുടെ മേന്‍പൊടിയായുള്ള ഡയലോഗ്. ഒടുക്കും എക്സിക്കുട്ടീവ് ഓഫീസര്‍ പുറത്തിറങ്ങി പറയണം “ കറണ്ടില്ലായിരുന്നു, അതുകൊണ്ടാണ് സയറന്‍ ഊതാന്‍ കഴിയാതിരുന്നത്, മാപ്പാക്കണം”. ശേഷം തെറി വൈദൂതമന്ത്രിയെ വിളിച്ചിട്ടു തൊഴിലാളികള്‍ പിരിഞ്ഞു പോകും. കേട്ടതെറി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ പ്രത്യേക രജിസ്റ്റര് തന്നെ ഓപ്പണ്‍ ചെയ്താലോ, ഒരു ദിവസം അങ്ങനെ നായര്‍ക്ക് തോന്നിയതുമാണ്, പക്ഷേ വേണ്ടന്നു വെച്ചു.

കുട്ടനാടിലെ കൃഷിപ്പണി, യന്ത്രങ്ങള്‍ക്ക് വഴിമാറിയതോടെ കൃഷിപ്പണിക്കാരും അവരുടെ സന്തതികളും മറ്റ് മേഖലകളിലേക്ക് ചേക്കേറി . അവരില്‍ ഒരു കൂട്ടര്‍  ചെന്നു പെട്ടത് തൃശ്ശൂര്‍ മുളംകുന്നത് കാവിലാണ്, ഗവ ആശുപത്രിയോട് ചേര്‍ന്ന് ആംബുലന്‍സില്‍ അറ്റണ്ടര്‍മാരായാണ് ജോലി. മൃതദേഹവുമായി ആംബുലന്‍സില്‍ കേറിയ ഇവര്‍ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ മൃതദേഹം ആംബുലന്സില്‍ തന്നെ ഉപേക്ഷിച്ചു ഇറങ്ങിപ്പോന്നത്രേ. ഇവരെ പൈലറ്റുമാരാക്കാത്തത് എന്തുകൊണ്ടും നന്നായി, വിമാനം ആകാശത്തു ഉപേക്ഷിച്ചു ചാടിപ്പോരില്ലല്ലോ.

      **   **   **   **
സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന  ഇറ്റാലിയന്‍ കടല്‍വെടി സായിപ്പന്‍മാരെ കാക്കനാട്ടെ ബോസ്റ്റല്‍ സ്കൂളിലെത്തിച്ചു. സ്കൂളിലെ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി ഇറ്റലിയിലെ ഖോത്തറോച്ചി കോളേജിലേക്ക് മാറ്റുന്നതായാരിക്കും.

-കെ എ സോളമന്‍

Monday, 21 May 2012

Panel of Presidents.



The election of next President is in the offing, hence many leaders have their suggestions. Sushama of BJP favours Dr APJ Abdul Kalam, Jayalalithaa of  AIADMK needs Sangma, Marxist comrade Yetchury endorses Pranab Kumar Mukherji, and outspoken woman Mamta requires soft-spoken lady Meira Kumar. Gopal Krishna Gandhi is also a prospective candidate. The Congress President has opened her mouth not yet. Sangma and Meira Kumar are from scheduled caste background and hence it is difficult woo the all SCs by choosing only one.  

I wonder about the way by which the most entitled candidate Dr Kalam has been pushed to corner by crafty politicians.

So my suggestion is:  Think of constituting a presidential bench similar to Supreme Court bench accommodating all the potential candidates for presidential post because ours is a coalition government.

K A Solaman

Saturday, 19 May 2012

National Beauty and Nation’s Pride



Aishwariya Ray’s asset was her beautiful eyes and slim body. And this was lavishly enjoyed by her husband Abhishek,  ex-lovers and the ordinary chaps. The common man took pleasure on her beauty, of course, but for a price. No theatre owner allows viewers to watch her film without money. But now all are worried about her because she has become chubby
The foolish chaps could not even recognise the metabolism of human body that it is very difficult for a 38-year old woman to keep the body intact as it was in her teens and that too after a belated delivery.  If she was National Beauty and Nation’s Pride, the Nature could not permit it all the time. She, like her beautiful forerunners in the field of beauty and art, is destined to seek back seat when new faces come.
Aishwariya’s flabby body tells the universal truth that nobody can be beautiful in the same way for ever. And it is stupid to waste one’s valuable time by assessing how plump or how slim Aishwaria or her husband is.
K A Solaman

Tuesday, 15 May 2012

ക്രൂരതയുടെ മുഖങ്ങള്‍ -കഥ-കെ എ സോളമന്‍



കൊടിയ ദ്രോഹത്തിന്റെ കഥയാണിത്. കഥയല്ല,യെഥാര്‍ഥസഭവം. ഒരു കണ്ണാടിയില്‍ കാണുന്ന ദൃശ്യം പോലെ ആയതിനാല്‍ ഇത് നിങ്ങളെ എഴുതി അറിയിക്കുന്നതില്‍ ഭാവനയുടെ ആവശ്യമില്ല. കൂടുതല്‍ ആമുഖമില്ലാതെ സംഭവത്തിലേക്ക് കടക്കട്ടെ.

ഇന്ന് മേയ് മാസം 15. കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് ഞാന്‍ എട്ടാം തീയതി അയച്ച മെസേജ് ഇങ്ങനെ.  കുട്ടിയെ നിങ്ങള്ക്ക് രമ എന്നോ ഉമയെന്നോ വിളിക്കാം.

I know you are a good student. Never worry over trifles. Value you character above all. Meet every adverse circumstance as its master. 

ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്. “എനിക്കറിയാം നീ വളരെ നല്ല കുട്ടിയാണെന്ന്. നിസ്സാര കാര്യങ്ങളോര്‍ത്ത് വിഷമിക്കാതിരിക്കൂ. സ്വന്തം സ്വഭാവനിഷ്ഠയില്‍ വിശ്വസിക്ക്. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാനുള്ള ശക്തി നിനക്കു ദൈവം തരട്ടെ.”

ഞാന്‍ ആ കുട്ടിയെപ്പോയി കണ്ടിരുന്നു. ഒറ്റയ്ക്ക് പോയി കാണാന്‍ പ്രയാസം തോന്നിയത് കൊണ്ട് എന്‍റെമകള്മായാണ്പോയത്. അവള്‍ക്കാണെങ്കില്‍ പെണ്‍കുട്ടികളോട് സംസാരിച്ച് പരിചയമുണ്ടുതാനും.

മകള്‍ എന്നോടു പറഞ്ഞു “ആശ്വാസവാക്കുകള്‍ പറയാന്‍ ആര്‍ക്കും കഴിയും, എളുപ്പവുമാണ്. പക്ഷേ ദുഖം അനുഭവിക്കുന്നവര്‍ സ്വയം ആശ്വാസം കൊള്ളാനാണ് വിഷമം” എങ്കിലും എന്റെ മകള്‍ കൂടെ ഉണ്ടായിരുന്നത് തെല്ലെന്നുമല്ല എനിക്കു ആശ്വാസമായത്. ആ കുട്ടിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആലോചനയായിരുന്നു  അവളെ കാണുന്ന നേരം വരെ എനിക്ക് .

ഞങ്ങളെ കാണാന്‍ മുറി വിട്ടു അവള്‍ ഇറങ്ങി വരില്ലെന്ന് ഒരു നിമിഷം ചിന്തിച്ചു. സമൂഹത്തെ മൊത്തമായും വെറുക്കേണ്ട ഒരവസ്ഥയില്‍ അവള്‍ ഇറങ്ങി വന്നാലാണ് അല്‍ഭുതം   അവളുടെ അമ്മയുടെ നിര്‍ബ്ബന്ധം കൊണ്ടാകണം അവള്‍വന്നു. കരഞ്ഞു കലങ്ങിയകണ്ണുകള്‍. പൊതുവേ ക്ഷീണിതയായികാണുന്ന കുട്ടി കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നി . അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നോര്ത്തു ഞാന്‍ വിഷമിച്ചു. എന്റെ മകള്‍ അവളോടു ആശ്വാസവാക്കുകള്‍ പറയുന്നണ്ടായിരുന്നു.

ഞാന്‍ പറഞ്ഞുവല്ലോ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ കുട്ടിയെ പ ഠിപ്പിക്കുന്ന കാര്യം. ബി എസ് സി ഫിസിക്സ് പഠിക്കുന്ന അവള്‍ക്ക് ഞാന്‍ ഒത്തിരി ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞു കൊടുത്തു. കൂട്ടത്തില്‍ ഒന്നു പറഞ്ഞു കൊള്ളട്ടെ, ഈ കുട്ടിയെ ഒരിക്കല്‍ പോലും അവള്‍ എന്നോ നീ എന്നോ ഞാന്‍ സംബോധന ചെയ്തിട്ടില്ല. ഈ കുറിപ്പില്‍ ഞാന്‍ അങ്ങനെ വിശേഷിപ്പിച്ചെന്നെയുള്ളൂ.

റിട്ടയര്‍ ചെയ്തതിന് ശേഷം കുറച്ചധികം കുട്ടികള്‍ക്ക് ഫിസിക്സിലും ഇലെക്ട്രോണിക്സില് മുള്ള പ്രാഥമികപാഠങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഈ കുട്ടിയാണെങ്കില്‍ എന്തു പഠിപ്പിച്ചാലും അക്ഷരം വിടാതെ പഠിക്കും . ഒരു പക്ഷേ ഞാന്‍ ക്ലാസില്‍ സകല പ്രോബ്ലങ്ങളും ഡിസ്കസ് ചെയ്തത് ഈ കുട്ടിയുള്ളത് കൊണ്ട് മാത്രമാകണം. കേരള യൂണീവേര്‍സിറ്റിയില്‍നിന്ന് ഇത്തവണ റാങ്ക് നേടാന്‍ സാദ്ധ്യതയുള്ള കുട്ടി. ഇത് ഞാന്‍ ഉറപ്പിച്ച് പറയാന്‍ കാരണം റാങ്ക് കിട്ടുമെന്ന്  മുമ്പ് ഞാന്‍ കരുത്തിയിട്ടുള്ള ഒട്ടു മിക്ക വിദ്യാര്‍ഥികള്‍ക്കും അത് ലഭിച്ചിട്ടുണ്ട്.

ഈ കുട്ടിയുടെ അക്കാദമിക് ഹിസ്റ്ററി ഒന്നു കാണുക. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ്.,പ്ലസ് ടു വിന് എല്ലാ വിഷയത്തിനും എ പ്ലസ്, ബി എസ് സി ഒന്നാം വര്‍ഷ പരീക്ഷയ്ക്കും രണ്ടാമത്തേതിനും റാങ്കിനൊത്ത് മാര്‍ക്ക്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പോകാതെ ഫിസിക്സ് പഠിച്ചു ഉയര്ന്നഡിഗ്രീ  നേടി അക്കാദമിക് തലത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചു പോയ കുട്ടി. കേന്ദ്ര ഗവേര്‍ണ്‍മെന്‍റിന്‍റെ ഇന്‍സ്പൈര്‍ സ്കോളര്‍ഷിപ്പ് നേടിയ കുട്ടി. പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിന് വന്‍ തുകയാണ് വരും വര്‍ഷങ്ങളില്‍ ലഭിക്കുക. ഈ സ്കോളര്‍ഷിപ് ലഭിച്ച ആരെങ്കിലും സംസ്ഥാനത്ത് വേറെയുണ്ടോഎന്നു സംശയം. ഈ സ്വപ്നങ്ങളെല്ലാം എത്ര നിഷ്കരുണമാണ് ആ കാപാലികര്‍ തട്ടിത്തെറിപ്പിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷ സ്ക്വാഡ് എന്ന ഈ നികൃഷ്ട ജീവികളുടെ വിധിയാകാം ഇത്രയും വലിയ പാപം തലയില്‍ എറ്റുക എന്നത്.

നാലു പേപ്പറുകളും കഴിഞ്ഞു അഞ്ചാമത്തേതായിരുന്നു അന്ന് എട്ടാം തി യതിയിലെ ആ പരീക്ഷ. മുന്‍പൊരുഡേറ്റില്‍ നടക്കേണ്ട പരീക്ഷ അന്നത്തേക്ക് മാറ്റി വെച്ചതായിരുന്നു. പരീക്ഷ അര മണിക്കൂര്‍ ബാക്കി നില്‍കെയാണ് വെട്ടുകിളി വീഴ്ച പോലെ സ്ക്വാഡ് നിപതിച്ചത്. ആരെയെങ്കിലും പിടിച്ചെ അടങ്ങുവെന്ന് വാശി. പാവങ്ങളുടെ പുറത്തല്ലേ ഈ മര്യാദ രാമന്‍മാര്‍ക്ക് കുതിരകേറാനാവൂ. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളാകാണമായിരുന്നു കാല് തല്ലി ഒടിച്ചേനേ.

 കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന മാത്തമാറ്റിക്കല്‍ ടേബിള്‍ പുസ്തകത്തില്‍ എന്തോ എഴുതിയിട്ടുണ്ടത്രെ. ഭയങ്കര പാതകം. കുട്ടികരഞ്ഞു പറഞ്ഞു, “ടേബിള്‍ എടുക്കാന്‍ മറന്നു, ഇവിടെ പഠിക്കുന്ന കൂട്ടിയില് നിന്നു വാങ്ങിയതാണ്, മാപ്പാക്കണം, ഈ ചോദ്യപേപ്പറിലെ ഏത് ചോദ്യത്തിന്റെ ഉത്തരവും ഞാന്‍ കാണാതെ  എഴുതിക്കാണിക്കാം.”
കരച്ചിലും മാപ്പപേക്ഷയും മനസ്സില്‍ കാരുണ്യം കാക്കുന്നവരുടെ മുന്നിലെ പറ്റൂ. സ്കാഡിലെ മാന്യന്‍മാര്‍, അല്ല, ഒരു ബെഹുമാന്യയു മുണ്ട്. ഇവര്‍ വഴിതെറ്റി അദ്ധ്യാപകരായവരാണ്. പണം കൊടുത്താല്‍ ഏത് ക്വൊട്ടേഷന്‍ കാരനും അധ്യാപകനാകാം, തുടര്‍ന്നു ക്വൊട്ടേഷന്‍ പണി ആരംഭിക്കാം, പാവങ്ങളായ കുട്ടികളെ തൂക്കിക്കൊല്ലുകയുമാവാം. സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന കൂട്ടക്കോപ്പിയടി അവസാനിക്കണമെങ്കില്‍ അവിടങ്ങളിലെ അധ്യാപകര്‍ വിചാരിക്കണം. ദുഷ്ടന്മാരായ, കോഴകൊടുത്തു ജോലിയില്‍ കേറിയ കപട അധ്യാപക വേഷക്കാരെക്കൊണ്ടു പരീക്ഷ നടത്തിപ്പ് കൂട്ടമാറ്റതാക്കാമെന്ന് ഏതെങ്കിലും സര്‍വകലശാല കരുതുണ്ടെങ്കില്‍ അവിടുത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും വ്യാജ റെക്രൂട്മെന്‍റിലൂടെ സര്‍വീസില്‍ കേറിയവരാകണം.

ചതിയില്‍പ്പെട്ട ഈ പെണ്‍കുട്ടിയുടെ അമ്മയും ഒത്തിരി കുട്ടികളെ പഠിപ്പിച്ച ഒരു സ്കൂള്‍ ആധ്യാപികയാണ്. അവര്‍ കരഞ്ഞു പറഞ്ഞു” ഇവളുടെ അമ്മയെന്നുള്ള പരിഗണന വേണ്ട  ഒരു അധ്യാപികയുടെ യാചന എന്നു വിചാരിച്ചെങ്കിലും”.

“സ്ക്വാഡിലെ വനിതാ അധ്യാപിക ഒരു താടകയാണ്,അവരാണ് സമ്മതിക്കാത്തത്,” സഹസ്ക്വാഡ് അംഗം പുണ്യവാളനായി.
ബധിര കര്‍ണങ്ങളില്‍ വീണനിലവിളിക്കൊപ്പം സ്ക്വാഡിലെ മൂന്നു കപട സദാചാരക്കാരും കൂടി ആ പാവം പെണ്‍ കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും ചുട്ടുനിന്നു.

എനിക്കുറുപ്പുണ്ട്, ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ ഹീന സംഭവം ആകുട്ടിക്കു കരുത്തുനല്കും. ഒരു വര്‍ഷം നാഷ്ടപ്പെട്ടാലും അത് പരീക്ഷയില്‍ നല്ല വിജയം കൈവരിക്കും, ഉന്നത സ്ഥാനത്ത് എത്തും. അന്ന്ഈ കൊടിയ പാപത്തിന്റെ ഭാരവും  പേറി നടക്കുന്ന സ്ക്വാഡ് അംഗങ്ങളുടെ ബന്ധുക്കള്‍, ഒരു പക്ഷേ മക്കള് തന്നെയാവാം, ഈ പെണ്‍കുട്ടിയുടെമുന്നില്‍ യാചനയുമായെത്താം. അതവരുടെ വിധി.

വീട്ടില്‍ചെന്നു ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അന്നെനിക്ക്  ഉറങ്ങാന്‍കഴിഞ്ഞില്ല.

ഇന്നു ഞാന്‍ അവള്‍ക്കയച്ച മെസ്സെജിന്റെ പൊരുള്‍ ഇതായിരുന്നു.: “ അനുഭവിച്ച മാനസിക വ്യഥയില്‍ നിന്നു ഒരുപക്ഷേ നിനക്കു മോചനമുണ്ടായിക്കാണും .മന്‍സ്സറിയാതെ വന്‍വിപത്തില്‍ എത്രയോപേര്‍ ചെന്നു പെട്ടിരിക്കുന്നു.ഒരു നിമിഷ അവരെ ഓര്‍ക്കുക,  ദുഖം മറക്കാന്‍ ശ്രമിക്കുക,ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട്.”

-കെ എ സോളമന്‍

Wednesday, 9 May 2012

രാഷ്ട്രപതി വിദ്യാബാലന്‍ !

  -കെ.എ.സോളമന്‍

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല, എന്ത്‌ വികസനമെന്ന്‌ ചോദിക്കരുത്‌. കേന്ദ്രമന്ത്രി വയലാര്‍ രവി തൊട്ട്‌ ഗൗരിയമ്മയെയും ഷുക്കൂറിനെയും തുരത്തിയ അരൂര്‍ എംഎല്‍എ ആരിഫ്‌ വരെ പറയുന്നത്‌ ഇതാണ്‌. ഒരു ഘട്ടം കഴിഞ്ഞാല്‍ രാഷ്ട്രീയക്കാരനും രാഷ്ട്രീയം മടുക്കും. സ്വന്തം മണ്ഡല വികസനത്തിന്‌ 151 കോടി ധനസഹായം കിട്ടിയതോടെ രാഷ്ട്രീയം വേണ്ടെന്നാണ്‌ ആരീഫ്‌. നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ്‌ അരിവാള്‍ മാറ്റി കൈപ്പത്തി പൊക്കിയത്‌ ഇതേ വികസന മുന്നേറ്റംകണ്ടു കൊണ്ടാണ്‌.

എന്നാല്‍ ഒരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത ചിലരുണ്ട്‌. അക്കൂട്ടത്തില്‍ ഒരാളാണ്‌ യുപി മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ പിതാവ്‌ മുലായംസിംഗ്‌ യാദവ്‌. കടുത്ത ന്യൂനപക്ഷ പ്രേമി. ന്യൂനപക്ഷ പ്രേമം മൂത്തതിനാല്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെ വീണ്ടും പ്രസിഡന്റാക്കാന്‍ പറ്റില്ല, ഒഴിവാക്കാനൊരു കാരണം വേണം. കാരണം എത്ര വേണമെങ്കിലുമുണ്ട്‌. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം വേണമെന്നതാണ്‌ അതിലൊന്ന്‌. രാഷ്ട്രീയക്കാരന്‌ മാത്രമേ ജനത്തിന്റെ പള്‍സ്‌ അറിയൂ. ബസിന്‌ കല്ലെറിയുന്നതും ബന്ദ്‌ നടത്തുന്നതും സര്‍വം സ്തംഭിപ്പിക്കുന്നതുമാണ്‌ മഹത്തായ കാര്യം.

തകരപ്പാട്ട വിളക്കിയും  ഈര്‍ക്കില്‍ കെട്ടിവെച്ചും റോക്കറ്റ്‌ സാങ്കേതിക വിദ്യ വികസിപ്പി ച്ചെടുത്തവന്‍ ആരുമല്ല. മിസെയില്‍ വിദ്യഎന്നത്  “ആകാശത്തേയ്ക്കുള്ള വാണം” മാത്രം. ഫേസ്ബുക്ക്‌, ട്വിറ്റര്‍ പോലുള്ള ചില ഏര്‍പ്പാടുകളുണ്ട്‌, സോഷ്യല്‍ മീഡിയ എന്നു വിളിക്കും. സ്വന്തം അഭിപ്രായം പൊതുജനത്തെ അറിയിക്കാന്‍ സൈക്കിളില്‍ മൈക്കു കെട്ടി പ്രസംഗിക്കേണ്ട, പത്രമാഫീസുകള്‍ നിരങ്ങേണ്ട, സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്‌ ചെയ്താല്‍ മതി. ഇന്റര്‍നെറ്റും മൊബെയിലും എന്തെന്ന്‌ അറിയുന്ന കുറച്ചധികം ചെറുപ്പക്കാര്‍ ഇന്ന്‌ ഫേസ്ബുക്ക്‌ അംഗങ്ങളാണ്‌. ഫേസ്‌ ബുക്കിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ യുവ എംഎല്‍എ ബലറാമിനോട്‌ ചോദിക്കൂ. നിയമസഭാ ചോദ്യോത്തരം വരെ ഫേസ്ബുക്കിലാണ്‌ അദ്ദേഹം പോസ്റ്റ്‌ ചെയ്യുക. ബലറാമിന്റെ നേതാവ്‌ വിഷ്ണുനാഥിന്‌ ഫേസ്ബുക്കിനെക്കുറിച്ച്‌ അത്ര വിവരമുണ്ടോയെന്ന്‌ സംശയം. കിരീടം വെച്ചാണ്‌ യുവജനജാഥയില്‍ അദ്ദേഹം അരങ്ങുകൊഴുപ്പിക്കുന്നത്‌. ആരെ പേടിപ്പിക്കാനാണ്‌ ഈ കിരീടം, ചെങ്ങന്നൂര്‍കാരി ശോഭന ജോര്‍ജിനെയോ? കൊക്ക്‌ എത്ര കുളം കണ്ടു എന്ന മട്ടില്‍ ഇപ്പോള്‍ സിനിമാ പിടിച്ചുകൊണ്ടിരിക്കുകയാണ്‌ ശോഭന. എന്നുവെച്ചാല്‍ ചെങ്ങന്നൂര്‍ മണ്ഡലം ആരുടേയും തറവാട്ടു സ്വത്തല്ലെന്ന്‌ അഭിനവ കിരീടധാരി മനസ്സിലാക്കുന്നത്‌ കൊള്ളാം.

‘ഉണക്കമത്തി’പോലെന്നു  തലമൂത്ത രാഷ്ട്രീയ ക്കാര്‍ കരുതുന്ന ഫേസ്ബുക്ക്‌ എന്ന സാധനത്തില്‍ ഏറ്റവുമധികം പോസ്റ്റിംഗ്‌ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനുവേണ്ടിയാണ്‌. അദ്ദേഹത്തെ പരിഗണിക്കാതുള്ള ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പും ജനം അംഗീകരിക്കില്ല. ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ത്താന്‍ കലാമിനെക്കാള്‍ മികച്ച വ്യക്തിത്വം ഇന്ന്‌ ജീവിച്ചിരുപ്പില്ലയെന്നതാണ്‌ സോഷ്യല്‍ മീഡിയകളുടെ കണ്ടെത്തല്‍.

ബിജെപി എന്തു നല്ല കാര്യം പറഞ്ഞാലും എതിര്‍ക്കുകയെന്നതാണ്‌ രാഷ്ട്രീയ തിമിരം ബാധിച്ച ഇടതുകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമീപനം. ഡോ.കലാമിനെ പ്രസിഡന്റാക്കണമെന്ന്‌ സുഷമ സ്വരാജ്‌ പറയേണ്ട താമസം, എതിര്‍ത്ത്‌ ചില കക്ഷികള്‍ പ്രസ്താവന ഇറക്കി. തനി മുതലാളിത്ത വക്താവും വിലക്കയറ്റ തമ്പുരാനുമായ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയെ രാഷ്ട്രീയ പതിയാക്കുന്നതാണ്‌ സോഷ്യലിസം കൊണ്ടുവരാന്‍ എളുപ്പമാര്‍ഗ്ഗമെന്ന്‌ യെച്ചൂരി സഖാവ്‌ വരെ കരുതുന്നു. സോണിയാജി വായ്മൂടിക്കെട്ടി ഇരുപ്പാണ്‌, നായ്ക്കള്‍ കുരയ്ക്കട്ടെയെന്ന മട്ടില്‍ . ചിലപ്പോള്‍ വിദ്യാബാലന്‍ രാഷ്ട്രപതിയായെന്നു വരും.
                                            *   *   *   *
കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ചതോടെ കെ.മുരളീധരന്‌ ലീഗിനോടുള്ള എതിര്‍പ്പ്‌ മാറി. എന്തായിരുന്നു ഓഫര്‍. പുതിയ കസട്ടാ ഐസ്ക്രീമോ അതോ ഒരു ഐസ്ക്രീം പാര്‍ലര്‍ തന്നെയോ?

ജന്‍മഭൂമി 10-5-12-ല്‍ പ്രസിദ്ധീകരിച്ചത്

To spot out ‘ Kulamkuthi’


Describing T P Chandrasekharan as a 'Kulam kuthi'  Pinarayi Vijayan said 'a Kulam kuthi' is always a 'Kulam Kuthi'. Nevertheless, rebutting Pinarayi’s findings the veteran comrade V S Achuthanandan has come forward saying that that TP Chandrasekharan is not a `Kulam Kuthi.

As the two comrades entered into the war of words we can request the Jayamala fame Parappanangadi Unnikrishna Panicker for a ‘Devaprasana’ in this regard to spot out whether the murdered man was a Kulamkuthi or not.

K A Solaman

Wednesday, 2 May 2012

Valentine MPs!



I could only disagree with the views of Baba Ramdev that our MPS are “decoits and murders”. I also differ with the opinion of RJD leader Lalu Prasad Yadav that “Ramdev is a mental case”.

Instead,  the MPS are going to be thronged with  love and compassion and that could be easily obvious with further proceedings in the Indian Parliament as a few women celebrities are nominated  into it. Though actor Rekha, as ex-lovers think,  is more charming than her arch rival Jaya Bachchan the future attention of the sixty plus MPs in the House must be on these screen idols making them  more well-mannered and polite. The telecast from Parliament will become more  attractive and striking.

The only difficulty is; the lens men have to rotate their camera frequently as Jaya Bachchan opted out from her seat just  in front of Rekha. The Upper House will also be a podium for display of Kancheepuram and Banaras saris.

K A Solaman

Cruelty, thy name is woman.


Men are more compassionate than women and they fail to remember everything more quickly than women –the latest story came into view in media tells in that direction. The story of the woman dentist in Poland facing jail term for pulling out all her former boyfriend's teeth, is a prying incident.  The dentist Anna Mackowiak’s revenge on her ex-lover Marek Olszewski is unparalleled an act which could never be performed by a male dentist.
The woman dentist giving a heavy dose of anaesthetic and plucking all teeth out from the mouth of ex-boy friend underlines: cruelty, thy name is woman. The woman dentist abused the trust of a patient, the trust of a man.
K A Solaman