Monday, 24 December 2012

Doomsday preferred !



Photo: muvattupuzhayar,

Photo Credit ; Eldhose Kuriakose

The very bad news pouring from Delhi and elsewhere persuades me to wish for an immediate Doomsday. All the culprits of the Delhi rape case should be immediately hanged to avoid further bloodshed relating the incident. It is not the people but the media is to take restraint by not airing news in an exaggerated proportion. Everybody should remember that along with girl’s life the policeman’s life is also precious.

For quite long the country’s capital is not a safe place for women as many have bad experience in city buses and streets. The present agitation in Delhi is a shame on all political parties, not naming one, as they have no care towards such rape victims. Otherwise they would have framed laws protecting women by this time. Interestingly it is some offenders involved in sexual abuse cases and escaped from punishment by hook or crook, are arguing in law making houses for the hapless victim.

Some women organizations calling for a ‘women bandh’ in schools, colleges, offices, work places and houses is all rubbish. Do not set women against men and vice versa. Never deny opportunity of an elderly man’s humble desire to call a little girl sweetly and never throw away the gift he brought for the girl.

K A Solaman 

Friday, 21 December 2012

KAS Life Blog: അറിയാതെ – കവിത -കെ എ സോളമന്‍

KAS Life Blog: അറിയാതെ – കവിത -കെ എ സോളമന്‍: എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത് പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍ എങ്ങനെയാണ് നീ വിയര്‍പ്പ...

അറിയാതെ – കവിത -കെ എ സോളമന്‍


beautiful!!

















എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത്
പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍
എങ്ങനെയാണ് നീ വിയര്‍പ്പാറ്റുന്നത്
തിളച്ചുമറിഞ്ഞ നിന്റെ ശരീരത്തിന്ടെ
എങ്ങോട്ടാണ് നീ കണ്ണുകള്‍ പായ്ക്കുന്നത്
പ്രേമാര്‍ദ്രമായൊരു നോക്കിനൊടുവില്‍
എങ്ങനെയാണ് നീ ആസ്വരം കേള്‍ക്കാതിരിക്കുന്നത്
ഒരിയ്ക്കലും മറക്കില്ലെന്ന്പറഞ്ഞോരാസ്വരം  

നിശ്ചയമായും നീ ഓര്‍ക്കുന്നുണ്ടാകും
നീ എന്നെ ക്ഷണിച്ചോരാ ദിനം
മയക്കമാര്‍ന്നോരാ കണ്ണുകള്‍
നിന്റെ പതിവു യാത്രാമൊഴി
നിന്റെ ചുംബനത്തിന്റെ തണുപ്പ്
നിന്റെ മുഖത്തെ നവ്യ ഭാവങ്ങള്‍
അതെന്നോട് പറഞ്ഞു
അല്ല എന്തോ പറയാനുള്ളത് പോലെ തോന്നി  
എങ്ങനെയെന്നോ
വേദന അറിയാതെ
സ്പര്‍ശ മറിയാതെ  
സ്പന്ദനമില്ലാതെ

ഒരു ചൂട് നിമിഷത്തിന് ശേഷം
നിന്റെ ഹൃദയസ്പന്ദനം എങ്ങനെ
ജീവന്‍ സ്വതന്ത്രമാകുന്നത് എങ്ങനെ
ഒരു പുതിയ കൂട്ടുകാരന്‍
പുതിയ ഹൃദയ പാഠങ്ങള്‍
വീണ്ടും പ്രണയിക്കുക ക്രൂരമാണ്  
ഒരു പക്ഷേ നീഎന്നെ ഓര്‍ക്കുന്നില്ലായിരിക്കും
ചരിതത്താളിലെ പഴയ പ്രണയകഥ
ആരോ ചരടില്‍കെട്ടിയ പട്ടം ഞാന്‍
പൊട്ടിവീണതോ നിന്റെ മുന്നില്‍
വളരെവേഗത്തില്‍ വളരെ വികാരത്തില്‍
എന്റെ സഹനങ്ങളുടെ നെറുകയില്‍
ഞാന്‍ കരുതി നീ കരുത്താകുമെന്ന്

ഞാന്‍ അറിയേണ്ടതായിരുന്നു
നീ എന്നെ ക്ഷണിച്ചപ്പോള്‍
നിന്റെ കണ്ണിലെ മയക്കം
പതിവു വിരഹ രംഗങ്ങള്‍,
വിടവാങ്ങലിലെ പൊയ് വാക്കുകള്‍
തണുത്ത ചുംബനം
നിന്‍ മുഖ വികാരങ്ങള്‍
അവ എന്നോടു പറഞ്ഞു
അല്ല എന്തോ പ്രായനുള്ളത് പോലെ
എങ്ങനെയെന്നോ
ചേതനയില്ലാതെ
വേദന അറിയാതെ
സ്പന്ദനമില്ലാതെ
സ്പര്‍ശ മറിയാതെ  
അറിയാതെ , അറിയാതെ------

Saturday, 8 December 2012

ഞെട്ടല്‍ രോഗം!


നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങള്‍ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആര്‍ദ്രമായ വികാരം ഹൃദയത്തില്‍ മനോഹരമായ മയില്‍പീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?.


തന്റെ ഞെട്ടല്‍ രോഗം എന്നാണ്‌ തുടങ്ങിയതെന്ന്‌ രാമന്‍ നായര്‍ക്ക്‌ നിശ്ചയമില്ല. ഒരുപക്ഷെ ജന്മനായുളളതാകാം. രോഗം കലശലായത്‌ ടിവിയുടെ ആവിര്‍ഭാവത്തോടെയാണ്‌. ഒട്ടുമിക്ക ടിവി വാര്‍ത്തകളും പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നതാണ്‌., ഞെട്ടിപ്പിച്ചു പിടിച്ചിരുത്തണം. അതാണ്‌ ഓരോ ചാനലിന്റെയും ലക്ഷ്യം. എന്തിന്‌ ചാനലിനെ മാത്രം കുറ്റം പറയുന്നു, പത്രവാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതുതന്നെ, അപ്പോ ജന്മനാ ഞെട്ടലുള്ളവന്റെ കാര്യം പറയേണ്ടതില്ലല്ലോ?

ഈയിടെ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ വളപട്ടണം പോലീസ്‌ സ്റ്റേഷനില്‍ കയറി ‘സുരേഷ്‌ ഗോപി’ കളിച്ചതു കണ്ടു. രാമന്‍ നായര്‍ ഞെട്ടി. 50 കോടിക്കുമപ്പുറം അമൂല്യമാണ്‌ തന്റെ മൂന്നാം ഭാര്യയെന്ന്‌ രണ്ടെണ്ണത്തെ ഉപേക്ഷിച്ച ഒരു ട്വിറ്റര്‍ മന്ത്രിയുടെ ട്വിറ്റു കെട്ട്‌ രാമന്‍ നായര്‍ ഞെട്ടി. ജ്ഞാനപീഠം കേറിയ ലോകോത്തര മലയാള സാഹിത്യകാരന്മാര്‍ ഒരേ വേദിയില്‍ വന്നിട്ടും പരസ്പ്പരം കണ്ണുകൊടുക്കാതെ വിഎസ്‌-- പിണറായി കളിച്ചതുകണ്ടും നായര്‍ ഞെട്ടി. സാംസ്കാരിക നിലയത്തിന്റെ പിന്നാമ്പുറ മതിലിനോട്‌ ചേര്‍ന്ന്‌ മൂത്രശങ്ക മാത്രം തീര്‍ത്തിട്ടുള്ള വികടകവി ഇസ്മായില്‍ കുളക്കടവിന്‌ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചാത്തന്‍ സേവാ സാഹിത്യ അക്കാദമിയുടെ സാഹിത്യ ഫെല്ലോഷിപ്പ്‌ കിട്ടിയതറിഞ്ഞും രാമന്‍നായര്‍ ഞെട്ടി. ഇങ്ങനെ രാമന്‍ നായര്‍ക്കുണ്ടായ ഞെട്ടലുകളുടെ കഥ പറഞ്ഞാല്‍ തീരില്ല.

ഓര്‍ക്കാപ്പുറത്ത്‌ ഒരിയ്ക്കല്‍ പോക്കറ്റിലിരുന്ന മൊബെയില്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ വല്ലാതെ ഞെട്ടിപ്പോയി. തുടര്‍ന്ന്‌ പനി ബാധിച്ചതു കാരണം ഒരു മാസം ആശുപത്രി കിടക്കയിലായിരുന്നു. ഒരു ദിവസം ഭാര്യ കാര്‍ത്യായനിപിള്ള മധുരം തൊടാത്ത ചായയില്‍ റെസ്ക്‌ മുക്കി തന്നത്‌ ചുണ്ടോടടുപ്പിച്ചപ്പോള്‍ അടര്‍ന്ന്‌ താഴെ വീണതുകണ്ട്‌ രാമന്‍ നായര്‍ കലശലായി ഞെട്ടി. വിവരം കാര്‍ത്ത്യായനിപിള്ള തന്നെയാണ്‌ ഡോക്ടറോട്‌ പറഞ്ഞത്‌. . ഇനി മുതല്‍ റെസ്ക്‌ ചായയില്‍ മുക്കി കൊടുക്കണ്ട, മുക്കാതെ കൊടുത്താല്‍ മതിയെന്ന്‌ ഡോക്ടര്‍ കാര്‍ത്ത്യായനിയെ ഉപദേശിക്കുന്നതും കേട്ടു.

ആശുപത്രി വിട്ടു വീട്ടില്‍ വന്നിട്ടും ഞെട്ടല്‍ രോഗം മാറാതെ നിന്നു. ഞെട്ടാതിരിക്കാന്‍ ടിവി ഓണ്‍ ചെയ്യാറില്ല. പത്രം തുറന്നു നോക്കാറുമില്ല. പത്രം നിര്‍ത്തിയേക്കാന്‍ പറഞ്ഞപ്പോള്‍ പത്രക്കാരന്‍ പറഞ്ഞത്‌ തോന്നണതുപോലെ നിര്‍ത്താനും വാങ്ങാനും പറ്റില്ലെന്നാണ്‌..  അതുകൊണ്ട്‌ പത്രം മുടങ്ങാതെ വരുന്നുണ്ടെങ്കിലും തുറന്നു നോക്കാറില്ല. എന്തിന്‌ ഞെട്ടണം?

ജീവനില്‍ എത്ര കുറി ഞെട്ടിയിട്ടുണ്ടെന്നതിന്‌ രാമന്‍ നായര്‍ക്ക്‌ കണക്കില്ല. എങ്കിലും മറ്റാരെക്കാളും താനാണ്‌ കൂടുതല്‍ ഞെട്ടിയിരിക്കുന്നതെന്ന്‌ രാമന്‍ നായര്‍ക്ക്‌ ഉറപ്പ്‌. കൊല്ലം കുറെ കഴിഞ്ഞിട്ടും രണ്ടു ഞെട്ടല്‍ സംഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഡ്രൈവിംഗ്‌ പഠിച്ചപ്പോള്‍ സംഭവിച്ചതാണ്‌ ഒന്ന്‌. . ഇടതുവശത്തിരുന്നു ഇടതു തുടയില്‍ അടിക്കുന്നയാളാണ്‌ ആശാന്‍ , അടി സ്വന്തം തുടയില്‍ അല്ലെന്ന്‌ മാത്രം. ഡ്രൈവിംഗില്‍ പിഴവില്ലെങ്കിലും ആശാന്‌ പിഴവെന്ന്‌ തോന്നിയാല്‍ ശിഷ്യന്റെ ഇടതു തുട പൊളിയും.

പഴയ അംബാസഡര്‍ കാറായതുകൊണ്ട്‌ റിവേഴ്സ്‌ ഗിയര്‍ പെട്ടെന്ന്‌ വീഴില്ല. ശിഷ്യന്‍ ഗിയറിട്ടാലും ആശാന്‍ ഗിയര്‍ ഇടാന്‍ ശ്രമിച്ചാലും ഫലം ഒന്നുതന്നെ. മുന്നോട്ടു അമര്‍ത്തി പുറകോട്ടു തള്ളിയാല്‍ ഗിയര്‍ വീഴുമെന്ന്‌ ശിഷ്യന്‍ ഒരിക്കല്‍ ആശാനോട്‌ പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു ആശാന്‍ ശിഷ്യനോട്‌ പറഞ്ഞു. “മുന്നോട്ട്‌ അമര്‍ത്തി പുറകോട്ട്‌ വലിക്കണം, റിവേഴ്സ്‌ ഗിയര്‍”, ആ ഞെട്ടലിന്റെ ഓര്‍മ്മ ശിഷ്യന്‍ രാമന്‍ നായര്‍ക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല.

മറ്റൊന്നു ജന്മഭൂമി പത്രത്തിന്റെ ‘സംസ്കൃതി’ വായിക്കുന്നത്‌ സംബന്ധിച്ചാണ്‌. സുഹൃത്ത്‌ മുരളി താമരശ്ശേരിയോട്‌ ഒരിയ്ക്കല്‍ രാമന്‍ നായര്‍ പറഞ്ഞു “സംസ്കൃതി വായിക്കണം, വിജ്ഞാനപ്രദമാണ്‌.” ഒരാഴ്ച കഴിഞ്ഞില്ല താമരശ്ശേരി രാമന്‍നായരോട്‌ പറയുകയാണ്‌ “സംസ്കൃതി പേജ്‌ വായിക്കണം വളരെ ഇന്‍ഫര്‍മേറ്റീവ്‌ ആണ്‌”, രാമന്‍ നായര്‍ ഞെട്ടി.

കാര്‍ത്ത്യായനി പിള്ളയാണ്‌ പറഞ്ഞത്‌: ” നിങ്ങള്‍ പോയി കേശവന്‍ വെളിച്ചപ്പാടിനെയൊന്നു കാണണം. അദ്ദേഹത്തിന്‌ ചില വിദ്യകള്‍ അറിയാം. നിങ്ങളുടെ രോഗം മാറും.”

ഭാര്യ പറഞ്ഞതനുസരിച്ചാണ്‌ കേശവന്‍ വെളിച്ചപ്പാടിന്റെ വീട്ടില്‍ പോയത്‌, പൂരത്തിനാളുണ്ട്‌, എല്ലാറ്റിനും ഒരോരോ രോഗങ്ങള്‍, ഏതു രോഗത്തിനും വെളിച്ചപ്പാടിന്‌ പ്രതിവിധിയുമുണ്ട്‌.

“പേടിക്കാനില്ല, ശരിയാക്കിത്തരാം” കാര്‍ത്ത്യായനിപിള്ളയുടെ മുഖത്തുനോക്കിയാണ്‌ വെളിച്ചപ്പാടു പറഞ്ഞത്‌. “പക്ഷെ ദക്ഷിണയുണ്ട്‌, 1001 വെള്ളിരൂപാ, ഒരു കെട്ടുവെറ്റിലയും”.

1001 വെള്ളി രൂപായെന്ന്‌ കേട്ടപ്പോള്‍ രാമന്‍ നായര്‍ വെളിച്ചപ്പാടിന്റെ കാതില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തിയതും. വെളിച്ചപ്പാട്‌ ഇരിപ്പിടത്തില്‍നിന്ന്‌ ഞെട്ടി എഴുന്നേറ്റ്‌ ഉറഞ്ഞു തുള്ളി. ഇതുകണ്ടു കാര്‍ത്തിയായനി പിള്ളയും ഞെട്ടി.

 കെ.എ.സോളമന്‍
Janmabhumi 9-12-12

Thursday, 6 December 2012

തോരാത്ത മഴയെന്‍ നിരാശ





















- കെ എ സോളമന്‍


മഴ എനിക്കെന്നും ദുഖം
കൊടിയ വിശപ്പിന്‍ പ്രതീകം 
മഴ കാണാന്‍ എനിക്കില്ല മോഹം 
തോരാത്ത മഴയാണെന്‍ നിരാശ.

ചിതറിത്തെറിക്കുന്ന തുള്ളികള്‍ 
സ്ഫടികചീളുകള്‍ പോലെ മഴ.
രാവിന്റെ രൂപം മഴയ്ക്കുമുന്നില്‍
മറക്കാന്‍ വയ്യാത്ത പേക്കിനാവായ്

തൂവല്‍ സ്പര്‍ശമെന്നാരു ചൊല്ലി
മഴയേ മോഹിച്ച പ്രണയിനിയോ ?
മണ്ണിന്റെ നിശ്വാസമല്ല കേള്‍പ്പു
മഴയുടെ സീല്‍ക്കാര ശബ്ദരൌദ്രം
മഴയുടെ സംഗീതം മഴയുടെ ഗന്ധം
മണ്ണിന്റെ നിശ്വാസസംഗീത ലഹരി  
ഒട്ടുണ്ട് പാഴ്വാക്ക്, തണുപ്പിന്റെ സൂചി
കുത്തിനോവിച്ച രാവുകള്‍ ഒത്തിരി  

ഓലപ്പുരയ്ക്കുള്ളിലെ മഴനൂലുകള്‍
ഓരോന്നായി ചുറ്റിയെന്നെ വരിയവെ
കവിയല്ല ഞാന്‍ കാമുകനുമല്ല
മഴയോട് ചേര്‍ന്നങ്ങു  കിന്നരിക്കാന്‍

കാറ്റിന്റെ കിന്നാരം മഴയുടെമര്‍മ്മരം...
പുല്ലാംകുഴല്‍വിളി ഇന്ന്പെയ്യുംമഴ---
തീയാണ്ഉള്ളില്‍ മാനം കറുത്താല്‍
തോരാത്ത മഴയാണെന്ടെ നിരാശ.

-കെ എ സോളമന്‍




Thursday, 29 November 2012

ജൈവബോര്‍ഡിന്റെ ദേശാന്തര ഗമനം!

Photo: Cherthala


ഗവേഷണ പഠനങ്ങളും അവയിലൂടെ ലഭ്യമാകുന്ന കണ്ടെത്തലുകളും പലപ്പോഴും വിജ്ഞാനപ്രദവും അത്ഭുതാവഹവുമാണ്‌. സ്ത്രീകള്‍ക്കാണ്‌ പുരുഷന്മാരെക്കാള്‍ ബുദ്ധിയെന്ന്‌ ആരെങ്കിലും ഗവേഷണംനടത്തി കണ്ടുപിടിച്ചാല്‍ അടുത്ത ഗവേഷണത്തില്‍ ഫലം മറിച്ചാകും. കോഫിയോ അതോ ചായയോ മെച്ചം എന്ന്‌ ചോദിച്ചാല്‍ കോഫി ബോര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്ത ഗവേഷകന്‍ പറയും, ചായ കുടിക്കാനെ പാടില്ലെന്ന്‌. മുട്ട ആരോഗ്യത്തിന്‌ ഗുണകരമെന്ന്‌ ഒരുകൂട്ടര്‍ പഠനഫലം നിരത്തുമ്പോള്‍ മഞ്ഞക്കുരുവില്‍ ഫൈബറില്ല, അതുകൊണ്ടു കഴിക്കാനെ പാടില്ലെന്ന്‌ വേറൊരു കൂട്ടര്‍. മൊബെയില്‍ റേഡിയേഷന്‍ മനുഷ്യന്റെ തലയോട്ടിക്കകത്ത്‌ കാന്‍സര്‍ ഉണ്ടാക്കുമെന്ന്‌ മൊബെയില്‍ കമ്പനിയില്‍നിന്ന്‌ ഓണറേറിയം കൈപ്പറ്റുന്ന ഒരു ഗവേഷകനും ഇന്നുവരെ കണ്ടെത്തിയിട്ടില്ല.
ഇങ്ങനെ വൈവിധ്യമാര്‍ന്ന ഗവേഷണങ്ങളും കണ്ടെത്തലുകളും ലഭ്യമാണെങ്കിലും ജനം അതൊന്നും കാര്യമാക്കാറില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ ഇതിനൊക്കെ എവിടെ നേരം?

കേരള സംസ്ഥാനത്ത്‌ പലവിധ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഉണ്ട്‌. ഇവകൊണ്ടുള്ള ഉപദ്രവങ്ങളും ഒട്ടും കുറവല്ല. ഉദാഹരണമായി വിദ്യുച്ഛക്തി ബോര്‍ഡിന്റെ കാര്യംതന്നെ എടുക്കാം. വിദ്യുച്ഛക്തിയെന്ന്‌ കേള്‍ക്കുമ്പോള്‍തന്നെ കിട്ടിയ ഇരുട്ടടിയോര്‍ത്ത്‌ ജനത്തിന്റെ നോട്ടം ആര്യാടന്റേതുപോലെ പതറും. കെഎസ്‌ആര്‍ടിസിയാണെങ്കില്‍ ‘വെള്ളാന’യെന്തെന്ന്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള ഒരു സ്ഥാപനം. അക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു ബോര്‍ഡാണ്‌ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്‌. ഇവര്‍ക്ക്‌ എന്താണ്‌ ആകെക്കൂടി പണിയെന്ന്‌ ചോദിച്ചാല്‍ ആര്‍ക്കും കാര്യമായി വിവരമില്ല. സഖാവ്‌ ഗൗരിയമ്മയോട്‌ ചോദിച്ച്‌ മനസിലാക്കാമെന്ന്‌ വിചാരിച്ചാല്‍ അവര്‍ക്ക്‌ കൊടുക്കാമെന്നേറ്റ 17 ബോര്‍ഡംഗങ്ങളില്‍ മൂന്നെണ്ണമേ കൊടുത്തുള്ളൂ. അതുകൊണ്ട്‌ അറിയില്ലെന്ന്‌ പറയും. ജനത്തിന്റെ വിവരദോഷം മാറ്റാന്‍ ഇതാ ജൈവബോര്‍ഡുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു.

ഇടവപ്പാതിക്കാലത്ത്‌ മത്സ്യങ്ങളുടെ പ്രജനനവും ബന്ധപ്പെട്ട്‌ നടക്കുന്ന പ്രതിഭാസമാണ്‌ ‘ഊത്തയിളക്ക’മെന്നും ഇക്കാലത്തുള്ള മത്സ്യബന്ധനം എന്നുവെച്ചാല്‍ ഊത്തപിടുത്തം നിരോധിക്കണമെന്നുമാണ്‌ ശുപാര്‍ശ. ‘ബൂത്തുപിടിത്തം’ എന്നു മാത്രം കേട്ട്‌ ശീലിച്ച ജനത്തിന്‌ പുത്തനറിവാണ്‌ ഊത്തപിടുത്തം.
ഇടവപ്പാതിയില്‍ പുഴകളില്‍നിന്നും ചാലുകളില്‍നിന്നും കൂട്ടത്തോടെ മത്സ്യങ്ങള്‍ അണ്ഡവുമായി നടത്തുന്ന ദേശാന്തരഗമനമാണ്‌ ഊത്തയിളക്കമെന്നും ഈ സമയത്ത്‌ മത്സ്യബന്ധനം നിരോധിക്കണമെന്നും ‘തീസിസ്‌’ എഴുതാന്‍ ജൈവബോര്‍ഡിന്‌ എന്ത്‌ ചെലവായെന്നും വ്യക്തമാക്കി.

ഇടവപ്പാതിയുടെ തുടക്കത്തിലുള്ള പെരുമഴക്കൊടുക്കം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ്‌ ഊത്തയിളക്കമെന്ന്‌ കണ്ടെത്താന്‍ ഗവേഷണത്തിന്റെയോ ശുപാര്‍ശയുടെയോ ആവശ്യമില്ല. കൊടുംമഴയത്ത്‌ തലകീഴ്‌ പുതച്ചുമൂടി കിടക്കേണ്ട സമയത്ത്‌ആരെങ്കിലും മത്സ്യബന്ധനത്തിന്‌ പോകുന്നുണ്ടെങ്കില്‍ അതെന്തായാലും അത്യാഗ്രഹം കൊണ്ടാവില്ല. ജൈവവൈവിധ്യ ബോര്‍ഡിന്റെ വകയായി പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മുതുകത്ത്‌ ഇതുകൂടി ഇരിക്കട്ടെ എന്നുള്ളതാണ്‌ ബോര്‍ഡിന്റെ ശുപാര്‍ശക്ക്‌ പിന്നില്‍.

ഊത്തപിടുത്തം നിരോധിക്കണമെന്നാവശ്യപ്പെട്ട നിലക്ക്‌, പുക നിരോധിച്ച, പുകവലി നിരോധിച്ച, ഹെല്‍മെറ്റില്ലാത്ത തല നിരോധിച്ച, പീഡനം നിരോധിച്ച സര്‍ക്കാര്‍ ഊത്തപിടിത്തവും നിരോധിക്കും. കനത്ത ഇടിമിന്നലിലും മഴയത്തും സംഭവിക്കുന്ന മത്സ്യങ്ങളുടെ ‘ദേശാന്തരഗമന’സമയത്ത്‌ നടത്തുന്ന ഊത്തപിടിത്തം തടയാന്‍ പോലീസിനെ നിയോഗിക്കാമെന്ന്‌ വെച്ചാല്‍ ഏത്‌ പോലീസാണ്‌ ആ സമയത്ത്‌ കിടക്കപ്പായ വിടുക, ബഹു. ജൈവ ബോര്‍ഡേ?

 കെ.എ. സോളമന്‍ Janmabhumi 29-12-2012

Sunday, 25 November 2012

സര്‍ഗ്ഗോത്സവം ചേര്‍ത്തല



ചേര്‍ത്തല: ചേര്‍ത്തല സര്‍ഗ്ഗത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികം 'സര്‍ഗ്ഗോത്സവം' നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി.എസ്സില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.സി.രമേശന്‍ അധ്യക്ഷത വഹിച്ചു. വിദ്വാന്‍ കെ.രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.

കഥാസാഹിത്യം സരോജിനി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.എ.സോളമന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുറക്കാട്, സുബൈര്‍ പള്ളുരുത്തി, കെ.വി.ക്ഷമ, ഉല്ലല ബാബു, വെട്ടയ്ക്കല്‍ മജീദ്, എസ്. മുരളീധരന്‍, ഇ. ഖാലിദ്, മാരാരിക്കുളം വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

കവിയരങ്ങ് ഡോ. പള്ളിപ്പുറം മുരളി ഉദ്ഘാടനം ചെയ്തു. വെണ്മണി രാജഗോപാല്‍, ഓമന തിരുവിഴ എന്നിവര്‍ പ്രസംഗിച്ചു. രാജു കഞ്ഞിപ്പാടം, വൈശാഖ് പട്ടണക്കാട്, എന്‍.ചന്ദ്രന്‍ നെടുമ്പ്രക്കാട്, വിമല്‍രാജ്, ആര്‍.സതീശന്‍ ചെറുവാരണം, വൈരം വിശ്വന്‍, വിശ്വന്‍ വെട്ടയ്ക്കല്‍, ഗൗതമന്‍ തുറവൂര്‍, വി.എസ്. പ്രസന്നകുമാരി, പ്രസന്നന്‍ അന്ധകാരനഴി, വാരനാട് ബാനര്‍ജി എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. 

Saturday, 24 November 2012

കഥാസാഹിത്യം – കെ. എ. സോളമന്‍



Photo

“സാഹിത്യം” എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ്. 

സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവക്കാണ് ഈ വാക്ക് സാധാരണ മലയാളത്തിലും ഉപയോഗിക്കുന്നത്. 

ഇംഗ്ലീഷിലെ Literature എന്ന വാക്കിന് പകരമായി സാഹിത്യം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്നാല്‍ Literature എന്ന ലാറ്റിന്‍ വാക്കിന് art of written work എന്നര്‍ത്ഥം. സാഹിത്യം കഥയാകുമ്പോള്‍ അത് മനുഷ്യ ജീവിതവുമായി കൂടുതല്‍ ഇഴചേര്ന്ന് നില്ക്കുന്നു. 

അച്ചടി സാഹിത്യവും ഇതര സാഹിത്യവും 

മലയാള സര്‍ഗവേദി സാഹിത്യവും ബ്ലോഗു സാഹിത്യവും അച്ചടി മാധ്യമ സാഹിത്യത്തിനു സമാന്തരമായി മത്സരിച്ചു സഞ്ചരിക്കുന്ന ഒരുകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന്‍ പ്രാപ്തമായ ഗൌരവ പൂര്‍ണ്ണമായ മികച്ച രചനകള്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച് സാങ്കേതികമായ മറ്റു പരിമിതികള്‍ മാത്രമാണ് മുഖ്യ ധാരയിലെത്താന്‍ സര്‍ഗവേദികളിലെയും ഇന്റര്‍ നെറ്റിലെയും പ്രതിഭയുള്ള എഴുത്തുകാര്‍ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം വരുന്ന ചില രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില്‍ അനുഭവപ്പെടുന്ന കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള്‍ ചൂടോടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും ഈ മേഖലകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു .

ഇതോടൊപ്പം തന്നെ ‘മുഖ്യ ധാരയോ അതോ സര്‍ഗവേദി -ബ്ലോഗു സമാന്തര ധാരയോ മികച്ചത്, എന്ന തരത്തില്‍ ഇരു മേഖലകളിലും ഉള്ളവര്‍ നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും അതില്‍ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടിവരികയാണ്.

ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു പരിധി വരെ സര്‍ഗവേദികളിലും ഈ സ്വാതന്ത്രിയമുണ്ട്. അതാണ് സാഹിത്യമെഴുതാന്‍ അറിയാമെന്കിലും ഇല്ലെങ്കിലും സര്‍ഗവേദികളില്‍ ന്പങ്കെടുക്കുവാനും ബ്ലോഗു തുടങ്ങാനും അതില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്‍ത്തിയാല്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. 

ഇന്റെര്‍നെറ്റും ബ്ലോഗ് ബ്ലോഗ് എഴുതും പരിചയമില്ലാത്തവര്‍ക്ക് അവരുടെ കൃതികള്‍ അനുവാചകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അവസരം നല്‍കുന്നതാണ് കഴിഞ്ഞ 12 കൊല്ലമായി പ്രവര്‍ത്തിക്കുന്ന സര്‍ഗം പോളുള്ള സംഘടനകള്‍. ഇതര സങ്ഘടനകളായ ചേര്‍ത്തല പിറവി, ചേര്‍ത്തല സംസ്കാര, എസ് എല്‍ പുരം ആലോചന, പുന്നപ്രയിലെ മുഖമുദ്ര കമ്മുനികേഷന്‍സ് തുടങ്ങിയവയും എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നു. 

സര്‍ഗവേദികളിലും ബ്ലോഗെഴുത്തിലും സാഹിത്യമില്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചു വായിലെ വെള്ളം വറ്റിക്കുന്ന ഒരാവശ്യവുമില്ല. എഴുത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത്. 

സര്‍ഗസംഗമങ്ങളെ ഇഷ്ടപ്പെടുന്നവര്, ബ്ലോഗെഴുത്തിനെ സ്‌നേഹിക്കുന്നവര്‍ , വായനക്കാര്‍ ഇങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍വ്വഹിക്കുന്ന ഒരു സര്‍ഗ്ഗ പ്രക്രിയമുഖ്യധാര സാഹിട്യസൃഷിട്ക്ക് ഒട്ടും തന്നെ പിന്നിലല്ല. ഒരുപക്ഷേ എഴുത്തുകാരുടെയും ആസ്വാദരുടെയും പങ്കാളിത്തം കൂടുതല്‍ മുഖ്യധാരയിലെതിനെക്കാള്‍ ഈ മേഖലയിലാണ് കൂടുതല്‍ എന്നു പറയണം. 

കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന നിരവധിപേര്‍ക്ക് എഴുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില്‍ ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്‍ശനപരമായി തുറന്നു സമ്മതിക്കാറുണ്ട്. തിരുത്തല്‍ വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി നിലനില്‍ക്കുന്നുവോ അത്രയും എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം . 

എഴുത്തിന്റെ ലക്ഷ്യം 

സര്‍ഗ വേദികളില്‍, ബ്ലോഗില്‍ നൂറുകണക്കിന് എഴുത്തുകാര്‍ ഉണ്ട് . ഓരോ ഓരോ ആഴ്ചയിലും ഇത്തരം വേദികളില്‍ എത്തുന്നവരുടെ ഹാജര്‍ പുസ്തകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. .യുക്തിഭദ്രമായി യാഥാര്‍ത്ഥ്യ ബോധത്തോടെ ഭംഗിയായി എഴുതുന്നവര്‍ ഉണ്ട് .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും ‘ പേരില്‍ വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും കുറവല്ല . നന്നായി എഴുതാന്‍ കഴിയുന്നവരിലും അല്ലാത്തവരിലും പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും നന്മ പകരുന്ന സന്ദേശവും നന്നായി അവതരിപ്പിക്കുന്നഒത്തിരിപേരെ സര്‍ഗാസംഗമങ്ങളില്‍ കാണാം 

നാം എഴുതുന്നത് എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല്‍ ഇവയില്‍ ഒന്നാമത്തെ പ്രശ്‌നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില്‍ പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്‍ക്കമാണ് കല അല്ലെങ്കില്‍ സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് .’കല കലയ്ക്ക് വേണ്ടി ‘ എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , ‘കല ജീവിതത്തിനു വേണ്ടി ‘[ലോക നന്മയ്ക്ക് വേണ്ടി] എന്ന് മറുവാദവുംഉണ്ട്. 

1930 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ലോകമാകമാനം പടര്‍ന്നു പിടിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മാനവരാശിയുടെ ജീവിത പഥങ്ങളില്‍ പ്രകാശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്.. 

മലയാളത്തില്‍ ബഷീര്‍,കേശവദേവ് ,തകഴി ,പൊന്‍ കുന്നം വര്‍ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ആയിരുന്നു ജീവല്‍ സാഹിത്യ ശാഖയുടെ പ്രചാരകര്‍ .ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ജീവല്‍ സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിന ജീവിത സമസ്യകളില്‍പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ഗവേദികള് മുന്നേറട്ടെയെന്നു ആശംസിക്കുന്നു 

പന്ത്രണ്ടാം വാര്‍ഷികമാഘോഷിക്കുന്ന ചേര്‍ത്തല സര്‍ഗത്തിന് സര്‍വവിധ മംഗളങ്ങളും! 

(25-12-2012-ല്‍ ചേര്‍ത്തല സര്‍ഗം വാര്‍ഷികദിനത്തില്‍ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം.)

Wednesday, 21 November 2012

സിനിമാനടിയുടെ പ്രസവം



നടിയുടെ പ്രസവം ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതിനെക്കുറിച്ച്  സ്പീക്കര്‍ ജി കാര്‍ത്തികേയനും മുന്‍ മന്ത്രി ജി സുധാകരനും  പ്രതികരിച്ചതിനോട് പൂര്‍ണമായും യോജിക്കുന്നു. തികച്ചും ആഭാസകരവും ഭാരതീയ സംസ്കാരത്തിന് യോജിക്കാത്തതുമായ നടിയുടെയും സംവിധായകന്‍റെയും പ്രവര്‍ത്തികളോടു സ്ത്രീസമൂഹം പ്രതികരിക്കാത്തത് സംയമനം കൊണ്ടാണ്. ഇത്തരം തീരെ തരംതാണ പ്രവര്‍ത്തികള്‍ക്ക് പ്രതികരണമല്ല, കരണത്തടിയാണ് വേണ്ടത്.
പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നുംതാന്‍ ഇത് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്നും നടി പറയുന്നതു അവിവേകം കൊണ്ടാണ്. കൊച്ചിനെ മുംബയില്‍ ഉപേക്ഷിച്ചിട്ടു പോരണമായിരുന്നോ എന്ന നടിയുടെ ചോദ്യത്തിന് ഭര്‍ത്താവെന്നും പറഞ്ഞു ഒരു മരങ്ങോടന്‍ കൂടെയുണ്ടായിരുന്നല്ലോ, അവനെ ഏല്‍പ്പിക്കാന്‍ മേലായിരുന്നോ അല്പനേരം, മുഖ്യമന്ത്രിയെ ക്കൊണ്ടു സ്റ്റേജില്‍ നിര്‍ത്തി കുഞ്ഞിനെ താലോലിപ്പിക്കേണ്ടകാര്യമുണ്ടായിരുന്നോ യെന്ന്ചോദിക്കാന്‍ തോന്നിപ്പോകുന്നു ?
“മനോഹരനിമിഷം” മാര്‍ക്കറ്റിങ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ ഷോകണ്ടു മറ്റ്നടികളും മഹത്വം വിളമ്പാന്‍ മുന്നിട്ടിറങ്ങണമെന്നാണോ നടിഉദ്ദേശിക്കുന്നത്?
നടിയുടെ പ്രസവം സംവിധായകന്‍  ഷൂട്ട് ചെയ്തു, ഒരു കച്ചവടമുതലാക്കി മാറ്റിയത് ജനത്തെ തീയേറ്ററില്‍ കേറ്റി കാശടിക്കാനാണ്, അവിടെ  മാതൃത്വത്തിന്റെ മഹത്വമില്ല,ഒരു മണ്ണാമ് കട്ടയുമില്ല. പലതും കണ്ട ജനം നടിയുടെ പ്രസവംകാണാന്‍  തീയേറ്ററില്‍ഇടിച്ചു കയറും എന്ന് ഉറപ്പാണ്. മറ്റു ആര് പ്രസവിക്കുന്നത് കാണിക്കുന്നതിലും കൂടുതല്‍ കളക്ഷന്‍ നടിയുടെ പ്രസവം കാണി ച്ചാല്‍ കിട്ടും  എന്നറിയുന്നതിന്അതിബുദ്ധിവേണ്ട.  

മാതൃത്വത്തിന്റെ മഹത്വവുംമക്കളോടുള്ള വാല്‍സല്യവും സ്വര്‍ണമുതലാളിമാര്‍വരെ വിറ്റുകാശാക്കുന്ന ഇക്കാലത്ത് വൈകൃതങ്ങള്‍ എത്ര വേണമെങ്കിലുമുണ്ടാകാം. അതിലൊന്നാണ് നാലു മൂവിക്കാമറവെച്ചു ഷൂട്ട് ചെയ്ത നടിയുടെ പ്രസവം. ഇതും പൊ ക്കിപ്പിടിച്ചു സംസ്കാരരാഹിത്യനടപടിക്കു  മുതിര്‍ന്നാല്‍ ചവുട്ടി നട്ടെല്ലൊടിക്കുകയാണു വേണ്ടത്.
എന്ത് വിറ്റാല്‍ കാശ് കിട്ടുംഎന്നതിനു  ഒരു മാതൃക കാണിക്കാന്‍സിനിമാസംവിധായകനും നടിക്കും കഴിഞ്ഞു. മാതൃത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് അത് മനസ്സിലാക്കികൊടുക്കാന്‍ ഇനിയും ചില തുണിയുരിയല്‍ നടിമാരും അവര്‍ക്കുപിന്നാലേ കാമറ യുമായി നടക്കുന്ന സിനിമക്കാരും വരും, അതുകൊണ്ടു ജനം ജാഗരൂകരായ് ഇരിക്കുകതന്നെ വേണം .
-കെ എ സോളമന്‍

Wednesday, 14 November 2012

കരീമിന് സ്തുതി



യു.ഡി.എഫ് സര്‍ക്കാരിന് ആന്റണിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തിലേക്കു പുതിയ കേന്ദ്രസ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലെന്നു എ.കെ.ആന്റണി പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തിലെ അന്തരീക്ഷം ഇതിന്‌ അനുകൂലമല്ലെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ തനിക്കു മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു. വികസന പദ്ധതികളെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മുന്‍ വ്യവസായ മന്ത്രി എളമരം കരീമും അകമഴിഞ്ഞ് പിന്തുണച്ചെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയിലിരുത്തിയായിരുന്നു ആന്റണിയുടെ അഭിപ്രായപ്രകടനം.
കമന്‍റ്: കരിമീനോ കരീമോ? റിയല്‍ എസ്റ്റേറ്റ് വ്യവസ്സായത്തിന്റെ കാര്യത്തില്‍ കരീമും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് വിവരോള്ളവര്‍ പറയുന്നത്. അപ്പ്ളെങ്ങനെ കരീമിനുമാത്രം ഒരു സ്തുതി ?
-കെ എ സോളമന്‍ 

Saturday, 10 November 2012

ജൈവ നെല്‍കൃഷി റിസോര്‍ട്ടു വക!


Photo

അങ്ങനെ കൊയ്ത്തുത്സവവും റിസോര്‍ട്ട്‌ ഹോട്ടലിലായി. ഇക്കുറി കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊയ്ത്തുത്സവം ആഘോഷിച്ചത്‌ മാരാരി ബീച്ച്‌ റിസോര്‍ട്ടിലാണ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയേഷ് കുമാറായിരുന്നു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. . സഹകാര്‍മികത്വം പഞ്ചായത്ത്‌ മെമ്പര്‍ ജസ്സി അവര്‍കള്‍ക്ക്‌.  മാര്‍ക്സിസ്റ്റ്‌ സഖാക്കന്മാര്‍ക്ക്‌ പണ്ടായിരുന്നു റിസോര്‍ട്ടുകളോടും റിസോര്‍ട്ടു ഉടമകളോടും അലര്‍ജി. ഇപ്പോള്‍ ആരുമായും സമരസപ്പെടാന്‍ അവര്‍ പഠിച്ചിരിക്കുന്നു.

കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത്‌ ഒത്തിരി സായിപ്പന്മാരും അവരുടെ മദാമ്മമാരും കൊയ്ത്ത്‌ പഠിച്ചു. കൊയ്ത്തരിവാള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്തു സായിപ്പന്മാരെ ഏല്‍പ്പിക്കുകയായിരുന്നു. നോര്‍വേയില്‍നിന്നും ഡെന്‍മാര്‍ക്കില്‍നിന്നുമുള്ള സായിപ്പന്മാര്‍. . അവരെല്ലാം കൊയ്ത്ത്‌ പഠിച്ചു. കുട്ടനാട്ടിലെ കൊയ്ത്തിന്‌ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ്‌ കൊയ്ത്തുത്സവത്തോട്‌ അനുബന്ധിച്ച്‌ റിസോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉദ്ഘാടകന്‍ പറഞ്ഞത്‌. . മാരാരി ബീച്ചില്‍ താമസിച്ച സായിപ്പന്മാര്‍ക്ക്‌ ജീവിതത്തില്‍ മറക്കാനാവാത്ത സംഭവമായിരുന്നു ഇതെന്ന്‌ മുഖ്യ സായിപ്പ്‌ പാദരിസന്‍ ലൈസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സിര്‍പാളിന്‍ കുളത്തിലെ കരനെല്‍ കൃഷിക്ക്‌ ചെലവേറുമെന്നാണ്‌ റിസോര്‍ട്ട്‌ ഉടമയുടെ കണ്ടെത്തല്‍, അതായത്‌ ഒരു കിലോ നെല്ല്‌ കൃഷി ചെയ്തെടുക്കാന്‍  1000 രൂപയില്‍ കുറയാതാകും.

ഇങ്ങനെയൊക്കെയുള്ള ‘നടുവൊടിയും’ പണി ചെയ്യേണ്ടി വരുമെങ്കില്‍ താന്‍ അമേരിക്കയിലേക്കോ, ന്യൂസിലാന്റിലേക്കോ ടൂര്‍ പോകാനില്ലായെന്നാണ്‌ രാമന്‍ നായര്‍ പറയുന്നത്‌. . ന്യൂസിലാന്റിലാണെങ്കില്‍ നെല്‍കൃഷിയില്ല, പകരം ആപ്പിള്‍ കൃഷിയാണുള്ളത്‌. . ഒരു കുട്ട ആപ്പിള്‍ പറിച്ചു നിറച്ചാല്‍ അഞ്ച്‌ ന്യൂസിലാന്റ്‌ ഡോളര്‍ പ്രതിഫലം കിട്ടും. ആപ്പിള്‍ പറിക്കുന്ന പണി പരിശീലിക്കാമെന്ന്‌ വെച്ചാല്‍ തന്നെ അവിടത്തെ ഒരു പഞ്ചായത്തു നേതാവും തിരിഞ്ഞുനോക്കില്ല, വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ചാനല്‍-  പത്രക്കാരനും  വരില്ല.

റിസോര്‍ച്ച്‌ കച്ചോടത്തിന്റെ പരസ്യം പത്രത്തില്‍ കൊടുക്കണമെങ്കില്‍ വന്‍തുക ചെലവാകും. ഇതു മാരാരി മുതലാളിക്കുംനന്നായ് അറിയാം. അതുകൊണ്ട്‌ കൊയ്ത്തുത്സവം എന്നൊക്കെ പറഞ്ഞു ഒരു തിമിലകളി നടത്തിയാല്‍ ചെലവില്ലാതെ വാര്‍ത്തയായി, പരസ്യമായി. ബ്ലോക്ക്‌ പഞ്ചായത്തു പ്രതിനിധിയെയും മാധ്യമക്കാരെയും ഒന്നു സല്‍ക്കരിക്കണം. അതിന്റെ ചെലവ്‌ നോര്‍വെ-ഡെന്‍മാര്‍ക്ക-ബ്രിട്ടന്‍ സായിപ്പന്മാര്‍ വഹിച്ചുകൊള്ളും. അവര്‍ക്ക്‌ പണമെന്നത്‌ പുളിങ്കുരു പോലെയാണ്‌.

പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞത്‌ എത്ര ശരി. കുളത്തിലിറങ്ങിയ പശുവിനെ കരയ്ക്ക്‌ കയറ്റിയത്‌ വാര്‍ത്ത, എന്നാല്‍ നന്നായി പഠിച്ച കുട്ടി ജില്ലയില്‍ ഒന്നാമതായാല്‍ അത്‌ വാര്‍ത്തയല്ല. ചെമ്മനം പറഞ്ഞു: "കാവ്യ സപര്യയ്ക്ക്‌ അരലക്ഷം രൂപാ സമ്മാനം ലഭിച്ചത്‌ വാര്‍ത്തയായില്ല, ചുളുവില്‍ ഒരു ബലാല്‍സംഗം സംഘടിപ്പിച്ചിരുന്നെങ്കില്‍ വന്‍ വാര്‍ത്തയാകുമായിരുന്നു". 
കവി ചെമ്മനത്തിന്റെ അഭിപ്രായത്തോട്‌ രാമന്‍ നായര്‍ക്ക്‌ പൂര്‍ണ യോജിപ്പ് . മാധ്യമശ്രദ്ധ നേടാന്‍ ബലാല്‍സംഗ വാര്‍ത്ത സൃഷ്ടിക്കണമെന്ന്‌ തന്നെയില്ല ചെമ്മനം മാഷേ.  പകരം കേരളത്തിലെ  അറിയപ്പെടുന്ന സ്ഥലങ്ങളായ പറവൂര്‍ , കോതമംഗലം എന്നിവിടങ്ങളില്‍ കൂടി വഴി നടന്നുവെന്ന്‌ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനോട്‌ വിളിച്ചു പറഞ്ഞാല്‍ മതി. പിറ്റേന്ന്‌ മുതല്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വീട്ടുപടിക്ക്‌ മുന്നില്‍ ടെന്റ്‌ കെട്ടി താമസിക്കും!

- കെ.എ.സോളമന്‍

Thursday, 8 November 2012

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം –പുസ്തക പരിചയം -കെഎ സോളമന്‍


''"ഒരു യാത്ര...ഇത് മനസ്സിന്നൊരു കുളിര്മ നല്കുന്നു ...!! "

snap by @[100000197797311:2048:AC Santosh]
See more@ http://www.facebook.com/kgoc1234













വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതുസമ്പ്രദായത്തെയും  ശാസ്ത്രം എന്നു പറയാം. ശാസ്ത്രീയമാർഗ്ഗങ്ങളിലൂടെ . വിജ്ഞാനം സമ്പാദിക്കുന്നതിനെയും ഇത്തരത്തിൽ സമ്പാദിക്കുന്ന വിവരങ്ങളുടെ  സഞ്ചയികയെയും ശാസ്ത്രം എന്നു പറയാം. സിദ്ധാന്തങ്ങളായി ഉരുത്തിരിയുന്ന കാര്യങ്ങൾ കൂടുതൽ പഠിച്ച് തെളിവുകൾ കണ്ടെത്തുമ്പോഴാണ് ശാസ്ത്രമാവുന്നത്.
ശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിക്കാം:

1)പ്രകൃതിശാസ്ത്രം - പ്രകൃതിയുടെ അടിസ്ഥാനങ്ങൾപദാർഥങ്ങളുടെ സ്വഭാവംജീവൻ തുടങ്ങിയ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ഈ ശാഖ പഠിക്കുന്നു.
2) സാമൂഹികശാസ്ത്രം - ഇത് മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും കുറിച്ച് പഠിക്കുന്നു.

ഇവയില്‍ രണ്ടാമത്തേത് പരിഗണിക്കുംപോഴാണ് വേദാന്ത പഠനം പ്രസക്തമാകുന്നത്.

വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌ വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾബ്രഹ്മസൂത്രംഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം,ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയിൽ പ്രധാനം. വേദാന്തം കേവലമൊരു തത്ത്വചിന്താപദ്ധതി മാത്രമല്ലപ്രായോഗികമായ പ്രവര്ത്തനപദ്ധതികൂടിയാണു. അത്  അറിയണമെങ്കില്‍ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തിലൂടെ നാം ഒരു തീര്ത്ഥയാത്ര നടത്തണം.അതല്ലെങ്കില്‍ വയലാര്‍ മൈക്കളിന്റെ “ശാസ്ത്രയുഗത്തിലെ വേദാന്തപഠനം”പോലുള്ള ഗ്രന്ഥം വായിക്കണം.

ഇന്ന് എല്ലാ ജീവിതവ്യാപാരങ്ങളിലും മനുഷ്യന്‍  പടിഞ്ഞാറന്‍ ബുദ്ധിക്കൊത്തവിധം പെരുമാറുന്നു. അതായത് ഞാനും എന്റെ ലോകവും അപ്പടി യഥാര്ത്ഥ്മാണെന്ന ബോധ്യത്തോടെ.മായയെന്ന ആഴക്കടലിലൂടെഏത്‌ സമയത്തും തകരാവുന്ന ജീവിതവഞ്ചി തുഴയുന്നു. എന്നാല്‍ അവര്ക്കിതില്‍ ഭയമില്ല. കാരണംവഞ്ചി തകര്ന്നായല്‍ വീഴുന്നത് ആഴക്കടലിലേയ്ക്കാണ്,പരമമായ സത്യം എന്ന ആഴക്കടലിലേയ്ക്ക്. മായയെന്തെന്ന് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ: എന്നാല്‍ ഇതിലുംലളിതമായി ഗ്രന്ഥകാരന്‍ മായയെ വിവരിക്കുന്നത് നോക്കുക.(അധ്യ: 16)

മായാ സ്വഭാവമെന്നാല്‍ അതൊരു മൂര്‍ത്തമായ പ്രതലമല്ല. കമ്പ്യൂട്ടര്‍ സ്ക്രീന്‍ പോലെ കാണാന്‍ പറ്റുന്നതല്ല അത് . അതിനെ കായികമായി ഒന്നു ചെയ്യാന്‍ പറ്റുകയില്ല. എന്നാല്‍ അതിനെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു വികസിപ്പിക്കുവാനും ചുരുക്കുവാനും സാധിക്കും. ഇന്ദ്രീയ സംവേദങ്ങളെ സ്വീകരിക്കുകയും അതിനോടെല്ലാം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ മായയാകുന്ന മധ്യവര്‍ത്തിയാണ്.”

പ്രമേയവൈവിധ്യം കൊണ്ട് സമ്പന്നമാണു മൈക്കളിന്റെ സൃഷ്ടി . ബ്രഹ്മാനന്ദത്തിലേക്കുള്ള യാത്രയും റോക്കറ്റ് വിക്ഷേപണവും തമ്മിലുള്ള സാമ്യം, മനുഷ്യനും കംപ്യൂട്ടറും ത്തമ്മിലുള്ള സാദൃശ്യം, ഉന്നത വിദ്യാഭാസത്തിന്റെ നിഷ്ഫലത, ഇവയെല്ലാം പുസ്തകത്തിലുണ്ട്.

ബ്രഹ്മാനന്ദത്തിലേക്കുള്ള യാത്ര മോക്ഷയാത്രയാണ്.( .(അധ്യ: 7). ഈ യാത്രയ്ക്ക് നാം സ്വീകരിക്കുന്ന ഉപാധി ശബ്ദഘോഷണമുള്ള ജപകീര്‍ത്തനമാണ്. ഇന്ദ്രീയങ്ങളുടെ ആകര്‍ഷണ പരിധി കടക്കുവാന്‍ ഉപയോഗിയ്ക്കുന്ന ശക്തി കൂടിയ റോക്കറ്റുകളാണ് ജപകീര്‍ത്തനങ്ങള്‍ എന്നു ഗ്രന്ഥകാരന്‍.. ശൂന്യാകാശ യാത്രയില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ശക്തമായ റോക്കറ്റുകള്‍ വേണം. മോക്ഷപ്രാപ്തിക്കുള്ള റോക്കറ്റുകളാണ് “ഓംകാരം” പോലുള്ള ജപമന്ത്രങ്ങള്‍..

ഇന്നത്തെ മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെ ലഘൂകരിക്കുന്നതാണ് കംപ്യുട്ടര്‍ (പേജ് 111). കംപ്യുട്ടര്‍ കൊണ്ട് മനുഷ്യന്‍ ജോലി വേഗത്തിലാക്കുന്നുകാര്യക്ഷമവുമാക്കുന്നു. സ്വയം പ്രവര്‍ത്തിക്കുന്നതും, സഞ്ചരിക്കുന്നതും,വിവേചന ശക്തിയുള്ളതുമായ മനുഷ്യനേ കംപ്യുട്ടറുമായി താരതമ്യപ്പെടുത്താം. കംപ്യുട്ടറിന്റെ രണ്ടുഭാഗങ്ങളാണ്, ഹാര്‍ഡ് വെയറും  സോഫ്ട് വെയറും. ഇവ രണ്ടും പോലെയാണ് മനുഷ്യന്റെ ശരീരവും മനസ്സും.  മനുഷ്യ കംപ്യുട്ടര്റിന്റെ സോഫ്ട് വെയര്‍ അതായത് മനസ്സ്, ബാഹ്യ പ്രപഞ്ചവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ഇന്‍റര്‍ മീഡിയറി ആണ്. മനസ്സിന്റെ സ്വഭാവത്തെയാണ് മായ സ്വഭാവം എന്നു പറയുന്നു. മായയാകുന്ന ഇരുട്ട് മാറിയാലെ മനുഷ്യനു യഥാര്തഥ പ്രപഞ്ചത്തെ കാണാന്‍ പറ്റുകയുള്ളൂ എന്ന വേദാന്ത ദര്‍ശനം ഗ്രന്രഥകാരനും ഇവിടെ ആവര്‍ത്തിക്കുന്നു.  കംപ്യുട്ടറിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഗ്രന്ഥകാരന് ഈ മേഖലയില്‍ ഉള്ള അറിവ് വ്യക്തം .വളരെ രസകരമായാണ് കംപ്യുട്ടറം മനുഷ്യനും ത്തമ്മിലുള്ള സാദൃശ്യം ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തെ ക്കുറിച്ച് ഗ്രന്ഥകാരന്റെ കാഴ്ചപ്പാട് ശ്രദ്ധിയ്ക്കുക (അധ്യ 18)
“ഇന്നതേ വിദ്യാഭ്യാസത്തിലൂടെ നാം പഠിക്കുന്നത് ഭാഷകളും ശാസ്ത്രങ്ങളും ആണ്.ഇവയെല്ലാം വ്യക്തികളുടെ കഴിവിനെ വികസിപ്പിച്ചു മായയെ വ്യക്തികളുടെ ഭോഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നു. അല്ലാതെ മനുഷ്യന്‍ എന്ന ജീവിക്കു  അതിന്റെ പൂര്‍ണതയില്‍എത്തിച്ചേരാന്‍ വേണ്ട കാര്യങ്ങള്‍ ഇന്നതെ വിദ്യഭ്യാസത്തില്‍ ഇല്ല” ഡോക്ടര്‍ , എന്ചീനിയര്‍, വ്യാപാരി, വ്യവസായി, ഉദ്യോഗസ്ഥന്‍, കലാകാരന്‍, -ഇവരെല്ലാം, മനുഷ്യ സമൂഹത്തിന്റെ പുരോഗതിക്കും, നിലനില്‍പ്പിനും ആവശ്യമാണ്. പക്ഷേ ഇവരുടെ പ്രവൃത്തികള്‍ മോക്ഷപ്പ്രാപ്തിക്കു ഉതകുന്നതല്ല “ യുക്തി ചിന്തകരായ ചില ഭൌത്തിക വാദികള്‍ക്ക് അലോസര മുണ്ടാക്കുന്ന നിരീക്ഷണമാണിതെന്ന് പറയാമെങ്കിലും ഗ്രന്ഥകാരന്‍ നിരത്തുന്ന  വസ്തുതകള്‍ നിഷേധിക്കപ്പെടാവുന്നതല്ല.

പാശ്ചാത്യ സംസ്കാരത്തിന്റെ ആധിപത്യം നാം തിരിച്ചറിയാണെമെന്നും ,മായയെ ജയിക്കണമെന്ന് പുസ്തകത്തില്‍ നിരീക്ഷണമുണ്ട്. ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ മാറ്റമുണ്ടായലേ ഇത് സാധിക്കൂ, അതിനു വേദാന്തത്തിലെ ധര്‍മസംഹിതയുടെ അടിത്തറയില്‍നിന്നു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരണം, ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്നു .

.ഭാരതത്തിന്റെ തനതു കണ്ടെത്തലായ വേദാന്തമനുസരിച്ച്ഈ ശാസ്തയുഗത്തില്‍ എങ്ങനെ സമൂഹത്തെ  മാറ്റിയെടുക്കാന്‍ കഴിയും എന്നതിന്റെ അന്വേഷണമാണ് വയലാര്‍ മൈക്കളിന്റെ ഈ ഗ്രന്ഥം. ആ ഉദ്യമത്തില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.. നല്ലൊരു വായാനുഭവമാണ് ഗ്രന്ഥം നാലുകുന്നത്. ഗ്രന്ഥകാരന് ആശംസകള്‍.!

- കെ എ സോളമന്‍ 
                ----------------------------------------------------------

Saturday, 3 November 2012

അധികം ഞെളിയേണ്ട, ഒടിയും!


ഇന്ത്യ മഹാരാജ്യത്ത്‌ എത്ര ജില്ലകള്‍ ഉണ്ടെന്ന്‌ ചോദിച്ചാല്‍ 640 എന്ന്‌ പിഎസ്സി പരീക്ഷയ്ക്കുവേണ്ടി ‘മുക്രാ’യിടുന്ന ഏതു ഉദ്യോഗാര്‍ത്ഥിയും പറയും. ഈ 640 ജില്ലയില്‍ ആലപ്പുഴ ജില്ലയ്ക്ക്‌ എത്രാമത്‌ സ്ഥാനം എന്നുചോദിച്ചാല്‍ ഉദ്യോഗാര്‍ത്ഥി പതറും, എന്നിട്ടു, മറുചോദ്യമായിരിക്കും ചോദിക്കുക. കള്ളുഷാപ്പുകളുടെ എണ്ണം, സഖാക്കളുടെ എണ്ണം, ക്വട്ടേഷന്‍ സംഘങ്ങള്‍, കത്തി നശിക്കുന്ന ഹൗസ്‌ ബോട്ടുകള്‍, ഹൗസ്‌ ബോട്ടില്‍നിന്ന്‌ വെള്ളത്തില്‍ വീണു ചാകുന്നവര്‍, എന്നീ കണക്കുകളെടുത്താല്‍ ആലപ്പുഴ ജില്ലയാണ്‌ ഏറ്റവും മുന്നില്‍. .. കേന്ദ്രമന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും ആലപ്പുഴ ജില്ല തന്നെ മുന്നില്‍. .പുതുമന്ത്രിയായി കൊടിക്കുന്നില്‍ സുരേഷ്‌ കേന്ദ്രത്തില്‍ എത്തിയതോടെയാണ്‌ ജില്ലയ്ക്ക്‌ ഈ അസുലഭ സൗഭാഗ്യം കൈവന്നത്‌.  .നാല്‌ മന്ത്രിമാരുള്ള മറ്റേതെങ്കിലും ജില്ല ഇന്ത്യയിലുണ്ടോയെന്ന്‌ ഈ 640 എണ്ണത്തില്‍നിന്ന്‌ ‘സോര്‍ട്ട്‌ ഔട്ട്‌’ ചെയ്യാന്‍ അല്‍പ്പം നേരമെടുക്കും.

പാര്‍ട്ടിയില്‍ ആദ്യം വന്നയാളെങ്കിലും വയലാര്‍ജി കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായ പ്രതിരോധവകുപ്പ്‌ മന്ത്രി ആന്റണിജിക്ക്‌ വളരെ പിന്നിലാണ്‌.. പ്രവാസകാര്യനായ അദ്ദേഹത്തിന്റെ വകുപ്പുകൊണ്ട്‌ എന്ത്‌ പ്രയോജനമെന്ന്‌ ഒരു പ്രവാസിക്കുപോലും തിട്ടമില്ല. ഒരു കാര്യവുമില്ലാത്ത ഒന്നാണ്‌ പ്രവാസികാര്യമെന്നാണ്‌ എയര്‍ ഇന്ത്യ യാത്രക്കാരായ ചില ‘ക്രിമിനല്‍ പുള്ളികള്‍’ പറയുന്നത്‌.  . ഈ രണ്ടു ക്യാബിനറ്റന്‍മാര്‍ കഴിഞ്ഞാല്‍ ജില്ലയില്‍നിന്നുള്ള രണ്ടു സഹമന്ത്രിമാരാണ്‌ കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും. കേരളത്തിന്‌ വേണ്ടിവൈദ്യുതി ചോര്‍ത്തുന്നുവെന്ന്‌ ആര്യാടന്‍ പറഞ്ഞതുകൊണ്ടാണ്‌ വേണുഗോപാലിന്‌ ‘ഊര്‍ജ്ജം’ മാറ്റി വ്യോമയാനം കൊടുത്തത്‌. . ഇതാകുമ്പോള്‍ വല്ലപ്പോഴും വിമാനത്തില്‍ കേരളത്തില്‍ എത്താം, ഉടന്‍ തന്നെ മടങ്ങിപ്പോരുകയുമാവാം. 1996 മുതല്‍ വേണുഗോപാല്‍ ആലപ്പുഴ പ്രതിനിധീകരിക്കുകയാണ്‌.- ആദ്യം എംഎല്‍എ, മന്ത്രി, പിന്നെ എംപി, കേന്ദ്രമന്ത്രി. ആലപ്പുഴയിലെ മുന്‍ മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരായ ‘സുധാകര-ഐസക്ക്‌ ചങ്ങാത്തം’ കാരണം അടുത്ത 20 വര്‍ഷത്തേയ്ക്ക്‌ ആലപ്പുഴയെക്കുറിച്ച്‌ വേണുഗോപാലിന്‌ പേടിവേണ്ട.

25 വര്‍ഷം മുമ്പു തുടങ്ങിവെച്ചതാണ്‌ ആലപ്പുഴ ബൈപാസ്‌. . വാടക്കനാലിലെ പായല്‍ പല കുറി വാരി കോടികള്‍ തുലച്ചിട്ടും ബൈപാസ്‌ തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുന്നു. വകുപ്പ്‌ വ്യോമയാനമായതുകൊണ്ട്‌ ബൈപാസ്‌ ആകാശത്ത്‌ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരിക്കും ഇനി ആലോചന.

യുവാക്കള്‍ക്ക്‌ പുതുതായി തൊഴിലൊന്നും കൊടുക്കാനില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള സ്ഥിതിക്ക്‌ പുതിയ തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‌ കേരളത്തില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ല. 25000 പേര്‍ക്ക്‌ ഉടന്‍ തൊഴില്‍ എന്ന്‌ ആക്രോശിച്ച്‌ അധികാരത്തില്‍ വന്നിട്ട്‌ ഇപ്പോള്‍ പറയുന്നു, യുവാക്കള്‍ സ്വയം തൊഴില്‍ സംരംഭകരാകണമെന്ന്‌..  ആണല്ലോ, കാരുണ്യ ലോട്ടറിയില്‍ സംരംഭകത്വം നടത്തുന്ന ഒട്ടേറെ ചെറുപ്പക്കാര്‍ ആലപ്പുഴ ജില്ലയിലുണ്ട്‌..

മന്ത്രിയാകുന്നതിന്‌ മുന്നോടിയായി കൊടിക്കുന്നില്‍ സുരേഷ്‌, മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയുടെ അനുഗ്രഹം വാങ്ങിയതു നന്നായി. അഴിമതി നടത്തുംമുമ്പ്‌ അഴിമതിക്ക്‌ ശിക്ഷിക്കപ്പെട്ടു ജയില്‍ കിടന്ന ഒരാളുടെ അനുഗ്രഹം ശുഭദായകമാണ്‌. . ഏതിനും വേണമല്ലോ ഒരു മുന്നൊരുക്കം. സ്വന്തം മകനുള്‍പ്പെടെ ആരെയും അനുഗ്രഹിക്കാന്‍ വശമില്ലാതിരിക്കുന്ന പിള്ളയ്ക്ക്‌ കൊടിക്കുന്നിലിനെ അനുഗ്രഹിക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അനുഗ്രഹമായി.

ജനത്തിന്റെ മറവിയില്‍ അഴിമതി അലിഞ്ഞുപോകും എന്നതാണ്‌ ശശി തരൂരിന്റെ അനുഭവം. മാനവശേഷിയാണ്‌ അദ്ദേഹത്തിന്റെ വകുപ്പ്‌. 25.  ഇരുപത്തഞ്ചില്‍  താഴെയുള്ള യുവതികളുടെ ഭാവി സുരക്ഷിതമായി, യുവാക്കളുടെ കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. അവര്‍ക്കൊക്കെ പഴയ ഐപിഎല്‍ ‘വിയര്‍പ്പോഹരി’യുടെ ഒരു വിഹിതം നല്‍കുമായിരിക്കും.
 അതുകൊണ്ട്‌ ആലപ്പുഴ ജില്ലക്കാര്‍ അധികം ഞെളിയരുത്‌, ഒടിഞ്ഞുപോകും.

- കെ.എ.സോളമന്‍
ജന്‍മഭൂമി ദിനപ്പത്രം 4-11-2012 

Thursday, 1 November 2012

വിലമതിക്കാനാവാത്ത സ്വത്ത്



        
മാനവ ശേഷി വികസനമെന്നാല്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ സംബന്ഡിച്ചിടത്തോളം ട്വിറ്ററില്‍  ട്വീറ്റ് ചെയ്യലാണെന്ന്  തോന്നുന്നു .

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഷിംലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ശശി തരൂരിനെതിരായ പരാമര്‍ശം നടത്തിയിരുന്നു.  തരൂരിന്റെ  ഭാര്യ ഒരിക്കല്‍ അദ്ദേഹത്തിന് 50 കോടി മൂല്യമുള്ള സുഹൃത്തായിരുന്നു മോഡി പറഞ്ഞതില്‍ വലിയ തെറ്റുണ്ടെന്ന് മറവി രോഗംബാധിക്കാത്തവര്‍ക്ക് അറിയാം. ഐ .പി .എല്    വിവാദം ഉണ്ടായപ്പോള്‍, സുഹൃത്തായ സുനന്ദ പുഷ്‌കറിന്റെ പേരിലുള്ള 50കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് തരൂര്‍ പറയുകയും വിവാദത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു  അദ്ദേഹം സുനന്ദയെ  സ്വന്തമാക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രി സഭയിലെ പ്രണയ മന്ത്രിയായ ആദ്ദേഹം ഇപ്പോള്‍ ട്വീറ്റ് ചെയ്യുന്നത് ഭാര്യ സുനന്ദ പുഷ്‌കര്‍ തന്റെ വിലമതിക്കാനാവാത്ത സമ്പത്താണെന്നും  അതൊക്കെ മനസിലാകണമെങ്കില്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ കഴിയണമെന്നുമാണ്വിലമതിക്കാനാവാത്ത സ്വത്താണ് ഭാര്യയെന്നു പറയുമ്പോള്‍ അത് ഒന്നാം ഭാര്യയോ, രണ്ടാം ഭാര്യയോ അതോ മൂന്നാം ഭാര്യയോ എന്നു കൂടി തരൂര്‍ വ്യെക്തമാക്കണം. അത് പ്രയാസമെങ്കില്‍  മുന്‍ ഭാര്യമാരായ തിലോത്തമ  മുഖര്‍ജിയോടും  ക്രിസ്റ്റ ഗില്‍സിനോടും ട്വീറ്റ് ചെയ്യാന്‍ പറഞ്ഞാലും മതി, അവര്‍ കേള്‍ക്കുമെങ്കില്‍.

മുമ്പൊരിക്കല്‍ കാറ്റില്‍ ക്ളാസ് വിമാന യാത്രയെ ക്കുറിച്ച് ട്വീറ്റ് ചെയ്തു പുലിവാല് പിടിച്ച ആളാണ് തരൂര്‍. അത് കൊണ്ട് പ്രധാന മന്ത്രി ഇടപെട്ട് തരൂരിന്റെ ട്വീറ്റ് നിര്‍ത്തലാക്കണം. അത് പ്രയാസമെങ്കില്‍ രാജ്യത്തു ട്വിറ്ററും ഫേസ് ബുക്കും നിരോധിക്കണം.  

-കെ എ സോളമന്‍