Saturday, 8 August 2026

തുമ്പപ്പൂ ചിരി

#തുമ്പപ്പൂചിരി
മഞ്ഞപ്പട്ട് ഞൊറിഞ്ഞുടത്ത്
മഞ്ഞക്കുറി പൊട്ടും തൊട്ട്
മുക്കുറ്റിപ്പൂ മുടിയിൽ ചൂടി
മൊഞ്ചത്തി പ്പെണ്ണൊരുത്തി...

​തങ്കക്കൊലുസ് കൊഞ്ചിടുമ്പോൾ
തുമ്പപ്പൂവിൻ ചിരിയൊഴുക്കി
ആറ്റുവഞ്ചിച്ചോലയിലൂടെ
മെല്ലെ മെല്ലെ വരുന്ന നേരം...

​പൊൻവെയിലിൽ കുളിച്ചുമെല്ലെ 
പച്ചവയൽ ആടിടുമ്പോൾ
ഇളംകാറ്റിൻ കുളിരലയിൽ
നവുമണം പരന്നിടുമ്പോൾ...

​കണ്ണിൽ കവിത ഈരടിയായ്
കൈയ്യിൽ കിങ്ങിണിവളയുമേന്തി
ഗ്രാമശ്രീയിൻ മടിത്തട്ടിലവൾ
പൊന്നഴകായി തിളങ്ങിടുന്നു
-കെ എ സോളമൻ

No comments:

Post a Comment