#കർക്കിടകവാവ്
കർക്കിടകക്കറുത്തവാവിൻ
നിശബ്ദമാം പുലരി വന്നു,
പിതൃക്കൾതൻ സ്മരണയിൽ കണ്ണീർ-
ത്തിരയായ് തീരങ്ങളാകെ
എള്ളും ജലവും പൂവുമായി
മക്കൾ വന്നണയുന്നു തീരേ,
ബലിപ്പുല്ലു കൈയിലേന്തി
തർപ്പണം നൽകുന്നു ഭക്തിയോടെ.
ആലുവാമണൽത്തട്ടിലെത്തി
തിരുനെല്ലിക്കാടിൻ മടിയിൽ,
തിരുവല്ലം കടൽത്തീരത്തും
വർക്കലയിലും വാവുനാളിൽ,
പിതൃക്കൾക്കായ് പ്രാർത്ഥനയോടെ
നൽകുമീ തിലതർപ്പണങ്ങൾ,
മോക്ഷമായ് ശാന്തിയായ് മാറി
അനുഗ്രഹമായ് കറുത്തവാവ്.
No comments:
Post a Comment