ഓണം വരവായി
ഓണപ്പാട്ട് - കെ എ സോളമൻ
ഓണം വരവായോടിപ്പോരൂ പൂത്തുമ്പികളേ,
നാടും വീടും മാവേലി വാഴുന്നിടമാകട്ടെ
മഞ്ഞവെയിൽ തുളസിക്കതിരിൽ പൊന്നുതൂകുന്നു,
മുറ്റത്തെത്തും പൂക്കളത്തിൽ ചിരികൾ വിരിയുന്നു.
അത്തപ്പൂവും തുമ്പപ്പൂവും ഒന്നുചേരുമ്പോൾ,
കുട്ടിപ്പട തൻ തുള്ളിക്കളി കാണാനഴകാണ്.
മാഞ്ചോട്ടിലെ തണലിലിരുന്നു ഊഞ്ഞാലാടാം,
ഓണക്കോടി ഉടുത്തുനടക്കും കുഞ്ഞുങ്ങളിതാ.
സദ്യയിലൊരു നാടൻ രുചിയുടെ താളമുണരുന്നു,
പായസത്തിൻ മധുരത്താലേ മനസ്സ് നിറയുന്നു.
സ്നേഹം പൂക്കും പുലരിയിലിന്നു നാടൊന്നാകെ,
നാട്ടുരുചിയും സന്തോഷവും ഒന്നായ് വാഴുന്നു.
ഓണം വരവായോടിപ്പോരൂ പൂത്തുമ്പികളേ,
No comments:
Post a Comment