Saturday, 15 August 2026

പൂവിളി - ഓണപ്പാട്ട്

#പൂവിളി- ഓണപ്പാട്ട്
അത്തം പിറന്നു കഴിഞ്ഞാൽ
ചിത്തം കുളിർക്കുമെല്ലാർക്കും
നാടും നഗരവും താനേ
ഓണത്തിൻ ഈണത്തിൽ മുങ്ങും.

​പൂവിളിക്കൊപ്പം ഉണരും
മുറ്റത്തു പൂക്കള പൂവിളിമേളം
തുമ്പയും തെച്ചിയും ചേർത്ത്
ചിങ്ങത്തിൻ ഭംഗി വിരിയും.

​ചോതി വിശാഖമൊഴിഞ്ഞ്
ഉത്രാടപ്പച്ച പടരും,
ഉച്ചയ്ക്കു കൂടിയിരുന്ന്
ഓണസദ്യയുമങ്ങനെ ഉണ്ണും.

ഓണപ്പുലരിതൻ നാളിൽ
പുത്തൻ കോടിയുടുത്തു മകിഴും,
മാവേലി തമ്പുരാനെന്റെ
വീടിൻ മുന്നിലങ്ങെത്തും
- കെ എ സോളമൻ

No comments:

Post a Comment