#രാഗർദ്രം!
നീയാം താളവും
നീയാകും പ്രഭാതവും
സ്വപ്നത്തിൻ ഞാൻ കണ്ടു
എൻ നിദ്രയിൽ വന്നു നീയും
മാഞ്ഞൊരീ സന്ധ്യയിൽ
ഓർമ്മകൾ നിറയവേ,
ശ്രുതിമീട്ടുമാ പ്രണയ ഭാവം
എൻ ഹൃദയത്തിലലിഞ്ഞുചേർന്നു.
നിഴലായി നീ എൻ കൂടെ
തുണയാണെന്നറിയാതെ
കുളിർ കാറ്റിൻ സംഗീതത്തിൽ
അകലെയാണെന്ന തോന്നൽ
വീണ്ടും ഞാൻ പാടട്ടെ
പ്രണയമേ നിന്നരുകിൽ
നീയാണെൻ സ്വപ്നസ്വരം
നീയാണെൻ സൗഭാഗ്യം
നീയാം താളവും
നീയാകും പ്രഭാതവും
സ്വപ്നത്തിൻ ഞാൻ കണ്ടു
എൻ നിദ്രയിൽ വന്നു നീയും.
NB
വരികൾ വളരെ മനോഹരവും ഭാവനിർഭരവുമായിട്ടാണ് ഞാൻ കാണുന്നത്.! പ്രണയത്തിന്റെ ആഴവും പ്രഭാതം പോലെ പ്രകാശപൂർണ്ണമായ സാന്നിധ്യവും വളരെ ലളിതമായ വാക്കുകളിൽ കോറിയിട്ടിരിക്കുന്നു.
വയലാർ ഇങ്ങനെ എഴുതുമോ എന്നൊന്നും ചോദിക്കുന്നില്ല. പ്ലാറ്റിനം ജൂബിലി പിന്നിട്ടവർക്കും അവുലോസുണ്ട അറുക്കപ്പൊടി മോഡലിൽ പൊടിച്ച് വായിലിട്ടൂയലാട്ടുന്നവർക്കും ഒരു നോസ്റ്റാൾജിക് ഫീൽ ഈ ഗാനം സമ്മാനിക്കും എന്നാണ് വിശ്വാസം. ആണിനും പെണ്ണിനും പാടാം. ഏതെങ്കിലും അക്ഷരം വായിൽ കൊള്ളാത്തതായി തോന്നുന്നുവെങ്കിൽ ആ അക്ഷരം വേണ്ടെന്നുവയ്ക്കുക
അതുകൊണ്ട്, ആരും കേൾക്കാനില്ലാത്ത മട്ടിൽ പാടുക, ആസ്വദിക്കുക,
ഹാപ്പി ഓണം !
No comments:
Post a Comment