Friday, 14 August 2026

മഞ്ഞപ്പൂക്കൾ - ഓണപ്പാട്ട്

മഞ്ഞപ്പൂക്കൾ-ഓണപ്പാട്ട്
പൊന്നോണത്തിൻ വരവറിയിച്ച്
പൂക്കളമഞ്ചലിലേറ്റുമ്പോൾ,
തമ്പുരാന്റെ വിളി കേട്ടങ്ങു
അറബിക്കടലല തല്ലുമ്പോൾ.

​പൊന്നുരുകും വെയിലേറ്റു നടക്കും
മാവേലിയുടെ രഥമെത്തി,
മന്നവന്റെ കാൽപ്പാടുകളിൽ
മഞ്ഞപ്പൂക്കൾ ചിരിച്ചാർത്തു.

​കള്ളവുമില്ലാ ചതിയുമില്ലാ
പഴയൊരു കാലം ഓർമ്മയിലിന്നും,
മാനവരാകെ ഒന്നായ് വാഴും
സുന്ദരതീരം കൺമുന്നിൽ.

​ഓണത്തുമ്പികളാടും നേരം
വയലും കുളവും കുളിരണിയും,
നാടൊട്ടുക്കും ആഹ്‌ളാദത്തിൻ
പാട്ടുകൾ പാടിപ്പതിയുന്നു.
- കെ എ സോളമൻ

No comments:

Post a Comment