#ആയകാലത്ത്_നിങ്ങൾ_തെറ്റുകൾ_ചെയ്തോ?
ആയകാലത്ത് നിങ്ങൾ ചെയ്തത് അപരാധമല്ല, ആ കാലഘട്ടത്തിൽ നിങ്ങളുടെ അറിവുവെച്ച് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നു ചിന്തിക്കുക .
ഇന്നത്തെ നിങ്ങളുടെ 'ശരികൾ' അന്നത്തെ നിങ്ങളുടെ 'തെറ്റുകളിൽ' നിന്ന് ഉണ്ടായതാണ്. അതിനാൽ, പഴയ കാര്യങ്ങളെ വെറുക്കുന്നതിന് പകരം, പുതിയവ രൂപപ്പെടുത്താൻ പറ്റുമെങ്കിൽ അത് ചെയ്യുക. അനുഭവങ്ങൾക്ക്, അവ എന്തുതന്നെയായാലും, നന്ദി പറയുക.
അന്നത്തെ ആ തീരുമാനങ്ങളാണ് നിങ്ങളെ ഇന്നത്തെ ഈ നിലയിൽ എത്തിച്ചത്. അത് അന്നത്തെ അതിജീവനത്തിന് അത്യാവശ്യമായിരുന്നിരിക്കാം. കാലത്തിനനുസരിച്ച് ചിന്താഗതികൾ മാറുന്നു, അത്രേയുള്ളു.
അന്ന് ചെയ്തത് തെറ്റായിപ്പോയി" എന്ന് ഇന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ ഒരുപാട് മെച്ചപ്പെട്ടു എന്നാണ്.
കുറ്റബോധം വേണ്ട: കഴിഞ്ഞുപോയ കാലത്തെ ഇന്നത്തെ നിലവെച്ച് വിലയിരുത്തുന്നത് നീതിയല്ല.
അന്നത്തെ ആ അപരാധങ്ങൾ അല്ലെങ്കിൽ ആവശ്യങ്ങൾ ആണ് ഇന്നത്തെ നിങ്ങളുടെ വിവേകത്തിന്റെ വിത്തുകൾ. അതുകൊണ്ടു സ്വയം ആശ്വാസം കൊള്ളുക .💜💚💙
No comments:
Post a Comment