ലോകത്തിലെ ഏറ്റവും ചെറിയ,
ശക്തമായ 10 കുറുങ്കഥകൾ (Very Short Stories/Flash Fiction)
1 ) വില്പനയ്ക്ക്
"വില്പനയ്ക്ക്: കുഞ്ഞുഷൂസുകൾ , ഒരിക്കലും ഉപയോഗിക്കാത്തവ."
(ഏണസ്റ്റ് ഹെമിംഗ്‌വേ)
For sale: baby shoes, never worn."
Context & Origin
This famous six-word story is often attributed to Ernest Hemingway, who reportedly won a $10 bet by writing a complete story in just six words. However, while Hemingway championed extreme brevity in prose, there is no solid proof he authored it—similar classified ads and micro-stories had appeared in newspapers as early as 1906.
2) കാലസഞ്ചാരം (Time Travel)
"ലോകത്തിലെ അവസാനത്തെ മനുഷ്യൻ മുറിയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടിയത്."
(ഫ്രെഡ്രിക് ബ്രൗൺ)
3) സ്നേഹം
"അവൾ അവന്റെ കൈകൾ മുറുകെ പിടിച്ചു. അവന് കാഴ്ചയില്ലായിരുന്നു, അവൾക്ക് സംസാരിക്കാനും കഴിയില്ലായിരുന്നു. എങ്കിലും അവർ എല്ലാം സംസാരിച്ചു."
4) വേർപിരിയൽ
"അവർ പത്തുവർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി. 'സുഖമാണോ?' എന്ന് ചോദിച്ചു. രണ്ടുപേരുടെയും കണ്ണുകളിൽ ഒരേ ചോദ്യമായിരുന്നു: 'നമുക്കെന്താണ് സംഭവിച്ചത്?'"
5) പ്രതീക്ഷ
"വിത്തു വിതച്ച കർഷകൻ വറ്റിവരണ്ട ആകാശത്തേക്ക് നോക്കി. വിയർപ്പു തുള്ളി മണ്ണിൽ വീണപ്പോൾ മഴപെയ്യാൻ തുടങ്ങി."
6) ഒരു ഫോൺ കോൾ
"തെറ്റായ നമ്പറിലേക്ക് വന്ന ആ ഫോൺ കോളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യം എന്നോട് പറഞ്ഞത്."
7) മറവി (Alzheimer's)
"അയാൾ ദിവസവും അവൾക്ക് പ്രണയലേഖനങ്ങൾ എഴുതി. ഇന്ന് ആദ്യമായി അവൾ ചോദിച്ചു, 'ആരാണ് നിങ്ങൾ?'"
8) ഭയം
ആമസോൺ കാട്ടിലൂടെ പാതിരാത്രിയിൽ ഒരു ട്രെയിൻ ചീറി പാഞ്ഞു പോകുകയാണ്. അടുത്തിരിക്കുന്ന ആളും താനും മാത്രംകമ്പാർട്ട്മെന്റിനുള്ളിൽ. അയാൾ ചോദിച്ചു "താങ്കൾക്ക് പ്രേതത്തിൽ വിശ്വാസം ഉണ്ടോ?"
തിരിഞ്ഞു നോക്കിയതും അയാളെ കണ്ടില്ല
9) ത്യാഗം
"അമ്മ തന്റെ പാത്രത്തിലെലെ അവസാനത്തെ വറ്റും കുട്ടിക്ക് നൽകി എന്നിട്ടുപറഞ്ഞു, 'എനിക്ക് വയറു നിറഞ്ഞു, ഇനി വേണ്ട.'"
10)മരണം
"അയാൾ ഒരു പുതിയ ഡയറി വാങ്ങി ആദ്യ പേജിൽ എഴുതി: 'നാളെ മുതൽ പുതിയൊരു തുടക്കം.' പക്ഷേ, ആ രാത്രി അവസാനത്തേതായിരുന്നു."
11) കാറ്റ്
വെളിയിടത്ത് ഇറങ്ങി നിൽക്കുക അയാളുടെ ശീലമായിരുന്നു. ഒരിക്കൽ അയാൾ മനസ്സിലാക്കി വെളിയിടത്തെ കാറ്റാണ് കാറ്റ്
12) പ്രതീക്ഷ
അവർ എല്ലാവരും കൃത്യസമയത്ത് തന്നെ ഒത്തുകൂടി, സന്തോഷത്തോടെ പ്രതീക്ഷയോടെ. അത് ഒരു വൃദ്ധയോഗം ആയിരുന്നു
No comments:
Post a Comment