Wednesday, 1 October 2014

അപ്പോഴും ഒരണത്തുട്ട് കയ്യില്‍ ഞാന്‍ മുറുകെപ്പിടിച്ചിരുന്നു-കഥ -കെ എ സോളമന്‍



അക്കാലത്താണ് നയാപ്പൈസ എന്ന നാണയം ആവിര്‍ഭവിച്ചത്. ഒരണയും അരയണയുമെല്ലാം  നയാപ്പൈസയിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്ന കാലം. ഒരണയ്ക്കു ആറ് നായാപ്പൈസ കിട്ടും, 16അണ ഉണ്ടെകില്‍ ഒരുരൂപയാകും, അല്ലെങ്കില്‍ നൂറു പൈസ മതിയാവും ഒരു രൂപയ്ക്ക്. 16 അണ 96 പൈസയല്ലേ വരൂ, ബാക്കി നാലുപൈസ ആരു തരുംഎന്ന ചോദ്യത്തിനു യു പി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നഞങ്ങള്‍ക്കു  കൃത്യമായ മറുപടി ഇല്ലായിരുന്നു. ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികളോട് ചോദിച്ചാണ് ഞങ്ങളുടെ അത്രയും ഉന്നത വിദ്യാഭ്യാസമില്ലാത്ത നാട്ടുകാരില്‍ ചിലര്‍ അണ-പൈസ കണക്ക് മനസ്സിലാക്കിയിരിന്നത്. നാട്ടുകാര്‍ക്ക് അന്ന് അണ യോടായിരുന്നു കൂടുതല്‍ ഇഷ്ടം.

പക്ഷേ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് പറയാന്‍ ഉദ്ദേശിച്ച കഥ ഇതല്ല. അല്ലെങ്കില്‍ തന്നെ ഈ അണ-പൈസ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കാണു അന്നും ഇന്നും തല്‍പ്പര്യം?

പട്ടിണിയില്‍ പൊതിഞ്ഞ ദാരിദ്ര്യമായിരുന്നു അന്ന് വീട്ടില്‍ എന്നു ഇതിനുമുന്‍പും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.കേട്ടുകേട്ടു നിങ്ങള്ക്ക് ബോറടി തോന്നുണ്ടാവും. എങ്കിലും സത്യം പറയട്ടെ എനിക്കു ഏറെയും പറയാനുള്ളത് ഇത്തരം കഥകളാണ്. തമാശ പറഞ്ഞു വിശപ്പ് മറക്കുന്നത് ഞങ്ങളുടേ ഒരു താമാശയായിരുന്നു!


തൊട്ടയല്‍പക്കവീട് ഒരിടത്തരം പ്രമാണിയുടെതാണ്, ലോനന്‍ കുട്ടിയെന്നാണ് പേര്. ഭാര്യയും മകനും മകളും, കൂടെ വിഭാര്യനായ ചേട്ടനും. പഴയ പ്രതാപത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നതിനാല്‍ ചെറിയ ജോലികളൊന്നും ഇവര്‍ ചെയ്യില്ല, മക്കളെ ചെയ്യാന്‍ അനുവദിക്കുകയുമില്ല. അത്തരം ജോലികള്‍ ചെയ്യാന്‍ ഞങ്ങളെപ്പോലെ ഒത്തിരിപ്പേരുണ്ട്. എന്തെങ്കിലും ജോലി കിട്ടണേ എന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. പശുവിന് പുല്ലുപറിച്ചുകൊണ്ടുവരുക, വൈക്കോല്‍ ഇട്ടുകൊടുക്കക, വെള്ളം നിറക്കുക, ചന്തയില്‍പോവുക ഇതൊക്കെയാണ് ജോലി. കൂലിയായിട്ടു  മിക്കപ്പോഴും ഭക്ഷണമാണ്, എന്നാല്‍ ചന്തയില്‍പ്പോയി സാധനങ്ങള്‍ ചുമന്നുകൊണ്ടുവന്നാല്‍ അരയണ, ഒരണ എന്നിങ്ങനെ കൂലിതരും.

വീട്ടിലെ പട്ടിണിവെച്ചു നോക്കുമ്പോള്‍ ഇങ്ങനെകിട്ടുന്ന ഒരണ വലിയ ആശ്വാസമായിരുന്നു.  ഒരണത്തുട്ട് വലതു കൈ വെള്ളയില്‍ അമര്‍ത്തിപ്പിടിച്ചു അമ്മയുടെ മുന്നിലെത്തി തുറന്നു കാണിക്കുന്നത് എനിക്കു ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. അമ്മയുടെ മുഖം തെളിയുമെങ്കിലും എന്തോ ആലോചിച്ചെന്നമട്ടില്‍  പെട്ടെന്നുമ്ലാനമാകും. എന്നെ ചേര്‍ത്തുനിര്‍ത്തി, കൈവിരലുകള്‍ കൊണ്ട് മുടിയില്‍തലോടും. “ എന്റെ കുഞ്ഞ് ഇങ്ങനെയൊന്നും ചെയ്യേണ്ടവനല്ല” എന്ന ആശ്വാസമാണ് ആ തലോടല്‍ എന്നു ഞാന്‍ ശരിക്കും അറിഞ്ഞിരുന്നു. 


ഞങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു ചിപ്പി. അവളുടെ യഥാര്‍ത്ഥ പേര് അതല്ല. ശരിക്കുമുള്ള പേരിന് നിലവിലെ ഒരു  രാഷ്ട്രീയ നേതാവിന്റെ പേരിനോട് സാദൃശ്യമുണ്ടെന്ന് ഏതെങ്കിലും അനുയായിക്ക് തോന്നിയാ ലുണ്ടാവുന്ന പുലിവാല് കരുതിയാണ് പേര് ഇങ്ങനെമാറ്റുന്നത്. തീരെ സഹിഷ്ണുത കുറവാണല്ലോ ഇക്കാലത്ത് രാഷ്ടീയപാര്‍ടികളുടെ അനുയായികള്‍ക്ക്.

ചിപ്പിക്ക് ഞങ്ങള്‍ എല്ലാവരോടുംവലിയ ഇഷ്ടമാണ്, എങ്കിലും എന്നൊടാണു കൂടുതല്‍ ഇഷ്ടമെന്ന് ഞാന്‍ ടെസ്ട് ചെയ്തു കണ്ടുപിടിച്ചിരുന്നു. പട്ടിക്കൂടും തുടലും ഒന്നുമില്ലാത്തതിനാല്‍ അവള്‍ക്ക് യെഥേഷ്ടം എവിടേയും പോകാം. ഞാന്‍ എവിടെപ്പോയാലും അവള്‍ എന്നെ പിന്തുടരും, ഞാനും ചേട്ടനും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ അവള്‍ എന്റെ കൂടെയാണ് കൂടുക. സ്കൂളില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴുമെല്ലാം അവള്‍ കൂടെയുണ്ടാകും. ഒരു ദിവസമല്ല പലദിവസങ്ങള്‍ ഞാന്‍ ക്ലാസ് വിട്ടു  വരുന്നതും നോക്കി അവള്‍ സ്കൂള്‍ മീറ്റത്തുകാത്തിരുന്നൂട്ടുണ്ട്. പെണ്‍പട്ടി ആയതു മറ്റുപട്ടികള്‍ അവളെ ശല്യം ചെയ്യാറില്ല


എന്‍റെകൂടെയുള്ള അവളുടെ സ്കൂളില്‍പോക്ക് ഒഴിവാക്കാന്‍ ഞാന്‍ വഴുകപ്പിരികൊണ്ട് വളയമുണ്ടാക്കി വീട്ടിലെ നാരകമരത്തില്‍ കെട്ടിയിടും. വഴുകാപ്പിരിയില് കെട്ടിയ കയര്‍ കടിച്ചുപൊട്ടിച്ച് സ്കൂളില്‍ പോകാം പറ്റും എന്നവള്‍ വൈകാതെ മനസ്സിലാക്കി. എത്ര ദാരിദ്യ്രമാണെങ്കിലും നായ അതിന്റെ യജമാനനെ ഉപേക്ഷിച്ചുപോവില്ലായെന്ന് അന്നെ ഞാന്‍ മനസ്സിലാക്കിയതാണ്. വന്‍ മുതലാളികള്‍ മാത്രമല്ലാ തെരുവുവിലെ ഭിക്ഷക്കാരും പട്ടികളെ വളര്‍ത്താറില്ലേ?  . ഉപാധികളില്ലാത്ത സ്നേഹം എന്തെന്ന് ഒരു പട്ടികാണിച്ചു തരും. ഇങ്ങനെ ഒരുകഴിവു മനുഷ്യനു ഉണ്ടായിരുന്നെങ്കില്‍?
  


എന്റെ ചിപ്പിക്കുട്ടി ആരെയും കടിക്കില്ല. എങ്കിലും അവളുടെ കൂര്‍ത്ത പല്ല് ആഴത്തില്‍ അമര്‍ന്നതിന്റെ ഒരുഅടയാളം മായാതെ ഇപ്പൊഴും എന്റെ ഇടത്തു കൈത്തണ്ടയിലുണ്ട്. കുഴപ്പം എന്റേത് തന്നെ. ഒരു മത്തിത്തല നൂലില്‍ കെട്ടിയാട്ടി അവളെ ഞാന്‍ പ്രോലോഭിപ്പിച്ചു. പല പ്രാവശ്യം ശ്രമിച്ചിട്ടും അവള്‍ പരാജയപ്പെട്ടു. ഒടുവിലെത്തെ ചാട്ടത്തില്‍ പിടുത്തം എന്റെ കൈത്തണ്ടയിലായിരുന്നു. അമ്മയുടെ വക അവള്‍ക്ക് കെട്ടുംചൂലിന് കണക്കിനു കിട്ടുകയും ചെയ്തു. മുറിവു ബാര്‍സോപ്പിട്ടു കഴുകി അമ്മയാണ് ചുമന്നുള്ളി കാച്ചി മുറിവില്‍ അമര്‍ത്തിയത്. മുറിവുണങ്ങിയെങ്കിലും പാട് ഇന്നും അവശേഷിക്കുന്നു.

അന്ന് അരിവാങ്ങാന്‍ പോകേണ്ട ദിവസം ആയിരുന്നു. ഒരണ എന്ന കൂലി  അയല്‍ക്കാരന്റെ 10 റാത്തല്‍ അരിവാങ്ങാന്‍എന്നെ എന്നും പ്രോലോഭിച്ചിരുന്നു. ഒരുകിലോമീറ്റര്‍ അകലെയാണ് കടക്കരപ്പള്ളി ചന്ത. ഞങ്ങളുടെ താമസം പട്ടണക്കാട് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍. പട്ടണക്കാട് പഞ്ചായ്ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഡാണ് ആറാം വാര്‍ഡ് എന്നെനിക്ക് തോന്നിയിരുന്നു. അതെന്തുകൊണ്ടെന്ന കാരണമൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല.
ഇരു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്നു ഒരു തോടുണ്ട്, തോടിനുകുറുകെ ചന്തപ്പാലം. പാലത്തിന് ഇരുവശവും 16 പടിവീതം. പതിനേഴാമത്തെ പടി പാലത്തിന്റെ തട്ട്. അതുകൊണ്ടു മറ്റുള്ളവര്‍ 17 പടിയെന്ന് പറയുമ്പോഴും എനിക്കു പതിനാറു പടിയുള്ളതായിട്ടേ പാലത്തെ കാണാനാവുമായിയിരുന്നുള്ളൂ. പാലത്തിന്റെ കീഴെ കല്‍ത്തട്ടുണ്ട്. അപൂര്‍വമായി ചിലര്‍ ഈ തട്ടില്‍ ഇരുന്നു ചൂണ്ടയിടും.

വട്ടിയുമെടുത്ത് ഞാന്‍ ഇറങ്ങും മുമ്പേ ചീപ്പിയും കൂടെ ഇറങ്ങി. സ്കൂളിലേക്കല്ലല്ലോ, പോരട്ടെന്നു ഞാനും കരുതി. അരി കടലാസ് കൂടില്‍  നിറച്ചു വട്ടിയിലാക്കി  തലയില്‍ വെച്ചുതരുകയാണ് അയലക്കാരന്റെ രീതി. അയ്യാള്‍ കുറച്ചുകഴിഞ്ഞുമാത്രമേ ചന്തയില്‍  നിന്നു പോരൂ. അരിവട്ടി തലയില്‍ വെച്ചുതരുന്ന കൂട്ടത്തില്‍ ഒരണകൂടി തരാന്‍ അയ്യാള്‍ മറക്കാറില്ല, അടുത്തതവണ അരി ചുമക്കാന്‍ വന്നില്ലെങ്കിലോ? ഇന്നത്തെപ്പോലെ ബാലാവകാശ സംരക്ഷണക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടിലെ പട്ടിണിമാറ്റുന്നതിന് ചെറിയ സഹായം ചെയ്യാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും കഴിഞ്ഞിരുന്നു.

മുണ്ട് ഞാന്‍ മുറുക്കിയുടുത്തു. വീടെത്തുന്നതുവരെ മുണ്ട് ഉരിഞ്ഞുപോകരുതല്ലോ? അണകൈയ്യിലും അരിവട്ടി തലയിലുമായി ഞാന്‍ മെല്ലെനടന്നു. ചിപ്പിയോടുഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. പറയുന്നതു മനസ്സിലായിട്ടെന്നവണ്ണം അവള്‍ തലയുയര്‍ത്തി നോക്കുന്നത് എനിക്കുകാണാം.  പെട്ടെന്നാണ് അത് സംഭവിച്ചത് .


ഞങ്ങള്‍ പാലത്തിനടുത്തെത്തിയതും ചിപ്പിയെ കണ്ടു വിറളിപിടിച്ച ഒരു ചന്തപ്പട്ടി അവള്‍ക്ക് നേരെ പാഞ്ഞടത്തു. പേടിച്ച് പോയ അവള്‍ വന്നിടിച്ചത് എന്റെ കാല്‍മുട്ടിലായിരുണ്. വട്ടിഒരുവഴി, അരി മറ്റൊരുവഴി, ഞാന്‍ പിന്നൊരുവഴി. അരിയെല്ലാം വഴിയില്‍ തൂവി. നിലത്തിരുന്നു അരി വാരിക്കൂട്ടിയെടുക്കാന്‍ വിഫലശ്രമം നടത്തവേ വിവരം അരിഞ്ഞെത്തിയ അരിയുടെ ഉടമ എന്റെ വലതുകാല്‍തുടയില്‍ ആഞ്ഞടിക്കുകയും എന്റെചിപ്പിക്കുട്ടിയെ ചവുട്ടി ഓടിക്കകയും ചെയ്തു. എനിക്കു കിട്ടിയ അടിയേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു അവള്‍ക്ക് കിട്ടിയ പ്രഹരം എന്നു അവളുടെ നിലവിളിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കി. അരിയും വട്ടിയും ഉപേക്ഷിച്ചു ഞാന്‍  ചിപ്പിയുടെ പുറകെ ഓടി. ചൂണ്ടക്കാര്‍ ഇരിക്കുന്ന കല്‍തട്ടിലിരുന്നു നിലച്ചുപോയ ശ്വാസം വീണ്ടെടുക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെകെട്ട്പ്പിടിച്ചു പാലത്തിന് കീഴെ ഇരുന്നു ഞാന്‍ കരഞ്ഞൂ. അപ്പോഴും ഒരണത്തുട്ട് ഇടുതുകയ്യില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു!


-കെ എ സോളമന്‍ 

  

Thursday, 25 September 2014

കാഴ്ചക്കുല 2020 –കെ ഏ സോളമന്‍




അങ്ങനെ സിനിമാമെഗാസ്റ്റാറിനെ കോണ്‍ഗ്രസ് റാഞ്ചി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ഇത്രനാള്‍. അതുകൊണ്ടാണ് സി പി എം ചാനലിന്റെ ചെയര്‍ മാനായി ഇരുന്നുകൊണ്ടു ചെട്ടിവിരിപ്പ് കൃഷിയും ശുദ്ധവായു നിരമ്മാണവും നടത്തിക്കൊണ്ടിരുന്നത്. കുടിക്കാന്‍ മൌണ്ടന്‍ഡ്യൂ വാട്ടര്‍ വേണം, ശ്വസിക്കാന്‍ ശുദ്ധ വായുവേണം, ഉണ്ണാന്‍ നല്ലരി ചോറുവേണം. സാദാജനം ഒരുരൂപ രണ്ടുരൂപ നിരക്കില്‍ അരി വാങ്ങി ഭക്ഷിക്കുമ്പോള്‍ 150 രൂപയുടെ ജൈവ അരിയാണു മമ്മൂട്ടിയും കുടുംബവും ഭക്ഷിക്കുക. ഓര്‍ഗാനിക് ഫാമിങ്ങിലൂടെ മമ്മൂട്ടി ഉല്‍പാദിപ്പിക്കുന്ന ചെട്ടിവിരിപ്പ് അരിക്ക് 150 രൂപ വില നിര്‍ണ്ണയിക്കാമെന്നാണ് അദ്ദേഹത്തിന്റെ കൃഷി ഉപദേശകനായ  താടിക്കാരന്‍ പറയുന്നത്. താടിക്കാരന് എല്ലാം നാച്ചുറല്‍ ആവണം. അതുകൊണ്ടു പല്ല്തേക്കാന്‍ പാടില്ല, മുടിവെട്ടാന്‍ പാടില്ല, മുഖക്ഷൌരം ഒരിയ്ക്കലും പാടില്ല. സ്കൂളുകള്‍ അനാവശ്യ ഏര്‍പ്പാടായതുകൊണ്ടു മക്കളെ സ്കൂളില്‍ അയക്കാനും പാടില്ല. മക്കളെ അച്ഛന്‍ പഠിപ്പിക്കും, എന്നുവെച്ചാല്‍ മക്കള്‍ക്ക് വിവരം അച്ചനെക്കാള്‍കൂടുതല്‍ ആവാന്‍ പാടില്ല.

മുന്‍മുഖ്യമന്ത്രി കെ കരുണാകരനൊപ്പം വോട്ടുപിടിച്ചും ഇലയിട്ടുണ്ടും നടന്ന മറ്റൊരു സൂപ്പര്‍ നടന്‍ സുരേഷ്ഗോപി ഇപ്പോള്‍ ബി ജെ പി യിലാണ്.  ജനങ്ങളാണ്  യഥാര്‍ത്ഥ കാലുവാരികള്‍ എന്നു പറഞ്ഞാണ് ബി ജെ പിയിലേക്ക് വന്നതെങ്കിലും ജൈവ നെല്‍കൃഷി നടത്തി ബ്ലാക്ക് വൈറ്റാക്കുന്നഏര്‍പ്പാട് അദ്ദേഹത്തിനില്ല.

തന്റെ സിനിമ-ഹോട്ടല്‍- ഹോസ്പിറ്റല്‍ വ്യവസ്സായത്തിനു ഒരു ഭരണപക്ഷ പിന്തുണ വേണം. സ്വന്തമായി തുടങ്ങിയ മെഡിസിറ്റിക്ക് ആളെക്കൂട്ടണമെങ്കില്‍ അമൃതാ ആശുപത്രി പൂട്ടണം. സുഹൃത്തു ജോണ്‍ ബ്രിട്ടാസിനെ കൂട്ടുപിടിച്ചു ഗെയില്‍ ട്രേഡ് വെല്ലിന്റെ ഇന്‍റര്‍വ്യു സ്വന്തം ചാനലിലൂടെ സംപ്രേഷിച്ചെങ്കിലും അമൃത പൂട്ടിയില്ല. സംഗതി ഗുലുമാലെന്ന്കണ്ട ബ്രിട്ടോച്ചന്‍ പതിനാലുകാരികളുമായി മരം ചുറ്റാന്‍ സിനിമയില്‍ കേറിയിരിക്കുകയാണ്. സിനിമ എട്ടുനിലയിലാണോ അതോ പത്തുനിലയിലാണോ പൊട്ടുന്നതെന്നറിയാന്‍ റിലീസാകുന്നതുവരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ.

മമ്മൂട്ടി, കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം കാട്ടിയതോടെ, അദ്ദേഹം വലിയ മനുഷ്യസ്നേഹി ആയെന്നാണ് മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടി പറയുന്നത്. താരപ്രഭയല്ല, മമ്മൂട്ടിയില്‍ പ്രകടമായിട്ടുള്ളതു മനുഷ്യത്വം. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടി സാമൂഹിക പ്രതിബദ്ധതയുള്ള ദൌത്യങ്ങളിലൂടെ മമ്മൂട്ടി തിരികെ നല്കുന്നു. പാവപ്പെട്ടവരുടെ നേത്രരോഗ ചികില്‍സക്കായി മാമ്മൂട്ടി നടപ്പാക്കുന്ന കാഴ്ച 2020 എത്ര മഹത്തരം?- മുഖ്യമന്ത്രി വാചാലനാകുന്നു.

കാഴ്ച 2020 നടപ്പാക്കാന്‍ മമ്മൂട്ടിക്കു പ്രത്യേക സംഘമുണ്ട്. സംഘത്തിന്റെ ആദ്യ പര്യടനംആദിവാസി ഊരുകളിലേക്കാണ്. ഒട്ടു മിക്ക ആദിവാസികളും സെക്രട്ടേറിയറ്റിന് മുന്നില്‍ നില്പു സമരത്തില്‍ ആയതിനാല്‍ സംഘത്തിന് ആദിവാസികളെ കണ്ടെത്താനാവുമോ എന്ന സംശയം ഉണ്ട് .അവശേഷിക്കുന്ന ആദിവാസികള്‍ സംഘം വരുന്നതും നോക്കി കാത്തിരിപ്പാണു, മുന്‍കൂട്ടി അറി ഞ്ഞെങ്കിലല്ലെ  ഊരില്‍ നിന്നു മാറിനില്‍ക്കാന്‍ കഴിയൂ.

സംഘാംഗങ്ങള്‍ ആരരൊക്കെയെന്നല്ലേ.? മമ്മൂട്ടി വെല്‍യര്‍ അസ്സോസിയേഷന്‍ അംഗങ്ങളുംമമ്മൂട്ടി ഫാന്‍സില്‍പ്പെട്ടവരുമാണ് സംഘാംഗങ്ങള്‍. നടന്റെ സിനിമ റിലീസാകുമ്പോള്‍ തിയറ്ററിന് മുന്നില്‍ തിരുവാതിരകളിക്കുക, പോസ്റ്ററില്‍ പാലഭിഷേകം നടത്തുക, എതിര്‍  നടന്റെ സിനിമഓടുംപോള് കൂവിനാറ്റിക്കുക ഇതൊക്കെയാണ് ഫാന്‍സ്  എന്ന വങ്കന്‍മാരുടെ പണി. സംശയമുണ്ടെങ്കില്‍ മനുഷ്യരുടേതല്ലാതെ, പിശാചുക്കളുടെയും യക്ഷികളുടെയും സിനിമപിടിക്കുന്ന സംവിധായകന്‍ വിനയനോടു ചോദിക്കൂ.
മോബയില്‍ ആപ്പിലൂടെയാണ് ഫാന്‍ മെംബേഴ്സ് തിമിര രോഗികളെ കണ്ടെത്തുക. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇന്‍റര്‍വ്യു.  ആന്ടറോയിഡ് ആപ്പ് മൊബയില്‍ ഇല്ലാത്ത കണ്ണുപൊട്ടന്‍മാര്‍ക്ക് ചികില്‍സയില്ല.

മധുരയില്‍ ഒരു അരവിന്ദ് ആശുപത്രിയുണ്ട്. സൌജന്യ തിമിര ശാസ്ത്രക്രിയ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു. നേരിട്ടോ, ഏജന്‍സിമുഖേനയോ രജിസ്റ്റര്‍ ചെയ്യാം. മമ്മൂട്ടി ഫാന്‍ സര്‍വേയോ, ആന്ദറോയിഡ് ഉരുട്ടിപ്പിടുത്തമോ ഫീസോ വേണ്ട. അതുകൊണ്ടു പ്രിയപ്പെട്ട തിമിരരോഗികളെ നിങ്ങള്‍ മമ്മൂട്ടിയുടെ കാഴ്ചക്കുലയ്ക്ക് കാത്തുനില്‍ക്കാതെ കാഴ്ച  തിരിച്ചുകിട്ടാനാണു ആഗ്രഹിക്കുന്നതെങ്കില്‍ നടപ്പുള്ള കാര്യം എന്തെങ്കിലും ചെയ്യൂ.  

                                                         --------------------

Tuesday, 23 September 2014

Sunday, 21 September 2014

സമദൂരന്‍ -കഥ- കെ എ സോളമന്‍


കടുത്ത ഇടതുപക്ഷവാദിയായിരുന്നു കൃഷ്ണന്‍ നായര്‍. അദ്ദേഹം എങ്ങനെ ഇപ്പോള്‍ സമദൂരന്‍ ആയി എന്നത് സുഹൃത്തു രാമന്‍ നായര്‍ പറയും.

ഞാന്‍ കൃഷ്ണനെ പരിചയപ്പെട്ടത് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഓര്‍ത്തോ വാര്‍ഡില്‍ വെച്ചാണ്. എന്റെ അനന്തിരവന്‍ ഒടിഞ്ഞകാലില്‍ പ്ലാസ്റ്ററിട്ട് കിടന്നപ്പോള്‍ കൂട്ടിരിക്കാന്‍ പോയതാണ് ഞാന്‍. മുട്ടുചിരട്ട ഓപ്പറേഷനായി പ്രവേശിപ്പിച്ചതായിരുന്നു കൃഷ്ണനെ.

എസ് പീതാംബരന്‍ ആചാരി ദൈവനിഷേധം പ്രസംഗിക്കാന്‍ തുടങ്ങും മുന്പെ ഭൌതിക വാദിയായിരുന്നു കൃഷണന്‍. യുക്തിവാദം തലയ്ക്ക് പിടിച്ചതിനാല്‍ അമ്പലം. പള്ളി എന്നൊക്കെ കേള്‍ക്കുന്നത് തന്നെ കലിയാണ്.  സപ്താഹ-നവാഹക്കാരെ കണ്ടാല്‍ ഓടിച്ചിട്ടു തല്ലും തികഞ്ഞ ഇടതുപക്ഷ ചിന്താഗതി ക്കാരനായതിനാല്‍ വലതുപക്ഷക്കാരെ കാണുന്നതും വലത്തോട്ട് നോക്കുന്നതും തീരെ ഇഷ്ടമില്ലാത്ത സംഗതികളായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍പോലുംവലത്തോട്ടു നോക്കില്ല, ഇടതുവശം മാത്രം ശ്രദ്ധിക്കും.

അങ്ങനെ ഒരിക്കല്‍ ഇടത്തോട്ടുനോക്കി നടന്നപ്പോഴാണ് വലതുവശം ചേര്‍ന്നുവന്ന കാര്‍ കൃഷ്ണനെ ഇടിച്ചതും വലതുകാല്‍മുട്ടുചിരട്ട തെറിപ്പിച്ചു കളഞ്ഞതും.

തക്കസമയത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ തെറിച്ചുപോയ മുട്ടുചിരട്ട യഥാസ്ഥാനത്ത് വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം റോഡുകടക്കുമ്പോള്‍ ഇടത്തും വലത്തും മാറിമാറി നോക്കും-തികച്ചും സമദൂരന്‍.” രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തി.


                    ---------------------

Wednesday, 17 September 2014

ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടണമെന്ന് ബാറുടമകള്‍

കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകളും അടച്ചുപൂട്ടണമെന്ന് ബാറുടമകള്‍.

മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ബാറുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടുന്ന അതേ അനുപാതത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നാണ് ബാറുടമകളുടെ ആവശ്യം.

അന്താരാഷ്ട്ര കുത്തകകളേയും വന്‍കിട ഹോട്ടലുകളേയും സഹായിക്കാനാണ് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. തങ്ങളോട് കാണിച്ചത് വിവേചനമാണ്. കോടതിക്ക് മദ്യനയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നുണ്ട്.

പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് ഒരുകൂട്ടം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിക്കും.
കമന്‍റ്: കുടിപ്പിച്ചു കിടത്താന്‍ ഞങ്ങളെ അനുവദിക്കാത്ത  പക്ഷം ആരെയും  അതിനു അനുവദിക്കില്ല.
-കെ  എ സോളമന്‍ 

Sunday, 7 September 2014

മാവേലി നാടു വാണീടും കാലം




“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”

പാടിപ്പഴകിയതാണെങ്കിലും ഓരോ ഓണത്തിനും പുതുമയോടെ നാം  പാടുന്ന വരികള്‍.
ആരാണീ വരികള്‍ രചിച്ചതെന്നോ ആരാണിതിന് ഈണം പകര്‍ന്നതെന്നോ നമുക്കറിവില്ല. ഈ നാടു ഭരിച്ചു എന്നു പറയപ്പെടുന്ന മാവേലി മന്നന്റെ അപദാനങ്ങള്‍ !
മാവേലിപ്പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ? തലമുറ തലമുറ കൈമാറിക്കിട്ടിയതാണ് നമുക്കീ നാടന്‍ പാട്ട്. നിങ്ങള്‍ക്കീ പാട്ടിന്റെ എത്ര വരികള്‍ അറിയാം? . വരികള്‍ വിട്ടിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കുക
.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളെങ്ങുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്.
എല്ലാകൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്.
ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല,
നല്ലവരല്ലാതെയില്ലപാരില്‍.
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ.
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം.
കള്ളവുമില്ല’ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.
വെള്ളിക്കോലാദികള്‍നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും.
മാവേലി നാടു വാണീടും കാലം,
മാനുഷരെല്ലാരുമൊന്നുപോലെ.

Saturday, 16 August 2014

ആരും തിടുക്കം കാട്ടരുത് പ്ലീസ്-കഥ കെ എ സോളമന്‍

            

           പി പി പൂക്കോയയുടെ സ്വന്തം കലാ സാഹിത്യ സാംസകാരിക സമിതിയാണ് പി പി പി കലാസാഹിത്യസമിതി. വട്ടയാല്‍ ചുറ്റുവട്ടത്തെ അരക്കവികളെയും മുക്കാല്‍കവികളെയും സംഘടിപ്പിച്ചു പതിമാസ സാഹിത്യ സംഗമം നടത്തുകയാണ് സമിതിയുടെ മുഖ്യ പ്രവര്‍ത്തനപരിപാടി. എന്തൊക്കെ പ്രശ്നമുണ്ടായാലും പ്രതിമാസസംഗമം നടന്നിരിക്കും. ഒരിക്കല്‍ സ്വന്തം ബീവി കുളിമുറിയില്‍ തെന്നിവീണ് കാലിലെ കുഴതെറ്റിയ ദിവസം പോലും സംഗമത്തിന് മുടക്കം വരുത്തിയില്ല. ബീവിയെ ആശുപത്രിയില്‍  അഡ്മിറ്റാക്കിയത്തിനുശേഷം ഓടിയെത്തി പരിപാടി സംഘടിക്കികയായിരുന്നു പൂക്കോയ.

            പി പി പി കലാസാഹിത്യസമിതിക്കു പേരിനു ഒരു എക്സിക്യൂട്ടിവു കമ്മിറ്റിയുണ്ട്. നമ്മുടെ ചില രാഷ്ട്രീയ പാര്‍ട്ടികളുടേത് മാതിരി പ്രസിഡെന്‍റ്, സെക്രട്ടറി തുടങ്ങി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളാണ്. സ്വയം നോമിനേറ്റ് ചെയ്താണു പൂക്കോയ തന്നെ സമിതിയുടെ സെക്രട്ടറി ആയത്. തങ്ങളൊക്കെ ഏതൊക്കെ സ്ഥാനങ്ങളാണ് അലങ്കരിക്കുന്നതെന്ന് കമ്മിറ്റിയംഗങ്ങള്‍ അറിയുന്നതു തന്നെ പൂക്കോയ പറയുമ്പോളാണ്. ഇന്ന് പ്രസിഡെന്‍റ് ആയി ഇരിക്കുന്നവന്‍ നാളെ ആ സ്ഥാനത്തുണ്ടോ എന്നറിയാന്‍ പൂക്കോയയോടു തന്നെ ചോദിക്കണം. അതുകൊണ്ടാണ് ചെയര്‍മാനാക്കാം  എന്ന ഓഫര്‍ വന്നപ്പോള്‍ പോലും അത് വേണ്ടെന്ന് രാമന്‍ നായര്‍ പറഞ്ഞത്.

            മാസത്തില്‍ ഒന്നു വെച്ചാണ് സാഹിത്യ സംഗമങ്ങള്‍. അത്യാവശ്യ  സന്ദര്‍ഭങ്ങളില്‍ അത് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും നീളും. ഡിമാന്‍ഡ് അനുസരിച്ചു പരിപാടിയില്‍ മാറ്റം വരുത്താനും മാറ്റിവെയ്ക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്.
            ഇക്കഴിഞ്ഞത് 152-മത് പരിപരിപാടി. സാഹിത്യ സൃഷ്ടികളുടെ അവതരണത്തോടൊപ്പം അഞ്ചു സാഹിത്യ നായകരെ ഷാള് പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

           പൂക്കോയയുടെ വേദികളിലില്‍ ആര്‍ക്കും എന്തും എഴുതി ക്കൊണ്ടുവന്നു വായിയ്ക്കാം. മുന്‍പരിചയംപോലും വേണമെന്നില്ല. വഴിയേ പോയചിലമദ്യപര്‍ വരെ കവിത ചൊല്ലിപ്പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന രചനകള്‍ക്ക് മുന്‍കൂട്ടി  സെന്‍സറിങ്ങ് ഇല്ല. അതുകൊണ്ടു തന്നെ “ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്” എന്ന മട്ടിലാണ് പലരുടെയും എഴുത്ത്. സെന്‍സറിങ് ഏര്‍പ്പെടുത്താമെന്ന് വെച്ചാല്‍ ചിലര്‍ പിന്നീട് വരില്ല. സമിതി നടന്നു പോകണമല്ലോ?

             രാമന്‍ നായര്‍ സമിതിയുടെ സ്ഥിരസാന്നിധ്യമാണ്. സൃഷ്ടി അവതരിപ്പിക്കാനുള്ള താല്‍പര്യം കൊണ്ടല്ല, അവ വായിക്കുന്നത് കേള്‍ക്കാന്‍വേണ്ടിയാണ് മുടങ്ങാതെ  എത്തുന്നത്. ചിലരുടെയൊക്കെ കവിത കേട്ടാല്‍ അന്നും പിറ്റേന്നും നല്ല ഉഷാറായിരിക്കും.

              ഇക്കവിത “ ഇങ്ങോട്ട് വന്നപ്പോള്‍ ബസ്സിലിരുന്നു രചിച്ചതാണ്” എന്നൊക്കെ ചില കവികള്‍ തങ്ങളുടെ   വൈദഗ്ദ്യം വിളിച്ച് പറയുന്നതു കേള്‍ക്കാന്‍ നല്ല രസമുണ്ട്. അത് പോട്ടെന്നു വെക്കാം. സഹിക്കാന്‍ പറ്റാത്തത് മുതുക്കന്മാരായ ചില കവികളുടെ ശൃംഗാര കവിതകളാണ്. വെണ്ണയും വെണ്‍മണിയും തോല്ക്കും മട്ടിലാണ് യുവതികളുടെ അംഗപ്രത്യംഗ വര്‍ണ്ണന. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കോല്‍മയിര്‍ കൊള്ളുന്നതുകൊണ്ടാണ് അന്നേ ദിവസം രാത്രിയില്‍ രാമന്‍ നായര്‍ക്ക് ഉറങ്ങാന്‍ പറ്റാതാവുന്നത്.കോല്‍മയിര്‍ ഉറക്കം കെടുത്തും. വയസ്സറുപത് പിന്നിട്ടിട്ടും രാധയായി വേഷം കെട്ടുന്ന കിളവി മാരുമുണ്ട് കവികളില്‍.

            പ്രതിമാസസംഗമങ്ങളില്‍ ഷാള്‍ അണിയിച്ചു കവികളെ ആദരിക്കുന്ന ഏര്‍പ്പാട് പൂക്കോയ തുടങ്ങിയത് സമീപകാലത്താണ്. ആദരം കിട്ടുന്നത് കവികള്‍ക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെ ആദരിക്കുന്നത് കൊണ്ട് രണ്ടു പ്രയോജനംമുണ്ടെന്ന് പൂക്കോയ. ഷാളിനും ചായയ്ക്കുമുള്ള പണം അവര്‍ തന്നെ മുടക്കുമെന്നുള്ളത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ആദരം കിട്ടുന്ന എല്ലാകവികള്‍ക്കും അവരുടേതായ സമിതികളുണ്ട്. അവിടെയെല്ലാം പൂക്കോയയെ വിളിച്ച് തിരികെ ആദരിക്കുകയും ചെയ്യും. റിട്ടേണ്‍ ആദരവില്‍ പൂക്കോയയ്ക്ക് മുടൊക്കൊന്നുമില്ല. ചിലര്‍ തന്നെ ആദരിക്കുമ്പോള്‍ മറ്റുചിലര്‍ തന്നെ അനുമോദിക്കുകയാണെന്ന് പൂക്കോയ. ആദരവും അനുമോദനനവും ഇക്കൂട്ടരെ സംബ ന്ധിച്ചിടത്തോളം ഒന്നുതന്നെ. എന്നു വെച്ചാല്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ഥികലെ അനുമോദിച്ചാലും, വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററെ ആദരിച്ചാലും വലിയ വ്യ്ത്യാസമില്ല. രണ്ടും ഒന്നു തന്നെ!

           തങ്ങളെ ആദരിക്കണം ആദരിക്കണം എന്നു മുടങ്ങാതെ ആവശ്യപ്പെടുന്ന കവികളോട് പൂക്കോയ പറയുന്നതിങ്ങനെ.”. ഓരോ മാസവും 5 പേരെ വീതമാണ്പരിഗണിക്കുന്നത്.. നിങ്ങള്‍ തന്നെ തീരുമാനിക്ക് ആദരവ് വേണോ അനുമോദനം വേണോ എന്ന്. എല്ലാവ്ര്‍ക്കുമുള്ള ഷാള്‍ അടുത്തുള്ള ജൌളിക്കടയില്‍ സ്റ്റോക്കുണ്ട്. എല്ലാവരെയും ആദരിക്കുന്നുമുണ്ട് ആരും തിടുക്കം കാട്ടരുത് പ്ലീസ്”


       -കെ എ സോളമന്‍