Thursday, 11 July 2013

മുങ്ങിയാല്‍ പൊങ്ങും !


കോണ്ഗ്രസ്കാര്‍ ഒന്നടങ്കം മുഖ്യമന്ത്രിക്ക് പിന്തുണനല്‍കുകയാണ്  എന്നു പറയുമ്പോഴും കേരളത്തിലെ കൊങ്ഗ്രസ്സിന്റെ അവസ്ഥ അല്പം പരുങ്ങലിലാണ്. സരിത, ശാലു, തുടങ്ങിയ പെണ്ണുങ്ങള്‍ നേതാക്കളുടെയെല്ലാം ഉറക്കം കെടുത്തി. “ഇവന്മാരൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ” എന്നു സരിത ചോദിക്കുമ്പോള്‍ കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും നടി ശാലുമേനോന്‍.  എന്നുവെച്ചാല്‍ സുരേഷ്മന്ത്രി ഭരതനാട്യത്തില്‍ വലിയ ഉസ്താതാണെന്നും അദ്ദേഹമാണ് നാട്യവഴികള്‍ നര്‍ത്തകിക്ക് പറഞ്ഞുകൊടുത്തതു എന്നും കരുതണം.. നൃത്ത സ്‌ഥാപനത്തിന്‌ പല സഹായങ്ങളും മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സെന്‍സര്‍ബോര്‍ഡ്‌ അംഗമാകാന്‍ സഹായിച്ചതും അദ്ദേഹം തന്നെ.  

കൊടിക്കുന്നില്‍സുരേഷ് സോളാര്‍പ്രതി ശാലുവിനെ നൃത്തം പഠിപ്പിച്ച കാര്യം തീര്‍ത്തൂം അവഗണിച്ചുകൊണ്ടാണ് സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു കെ.പി.സി.സി. സംഘടനാ റിപ്പോര്‍ട്ട്‌ അയച്ചത്. പാര്‍ട്ടിക്ക് ഭയങ്കര പ്രതിച്ഛായ ഉണ്ടായിരുന്നെന്നും സോളാര്‍ കേസിലുണ്ടായ നാണക്കേട്‌ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ തകര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ നുമ്മളെ കുറ്റപ്പെടുത്തരുതെന്ന ജാമ്യമെടുപ്പും റിപ്പോര്‍ട്ടിലുണ്ട്‌.

അതിനിടെ അച്ചന്റെ ആത്മാവും പൊക്കിപ്പിടിച്ചു മൂന്നുരൂപ മെംബേര്‍ഷിപ്പിനായി തെണ്ടിനടന്ന ഒരാളുണ്ട്. താനിനി ഗ്രൂപ് കളിക്കാനില്ലെന്നും “പീയൂണ്‍” എന്നു വിളിച്ചത് മാപ്പാക്കണമെന്നും കരഞ്ഞു പറഞ്ഞതിനാല്‍ ചെന്നിത്തല വിളിച്ച് എം എല്‍ എ ആക്കി. അദ്ദേഹം ഇപ്പോ പറയുന്നു താന്‍ ഗ്രൂപ്പുകളിക്കുമെന്നും അതോടൊപ്പം മന്ത്രിമാര്‍ എന്തിനാണ് രാത്രിയില്‍ സരീത്യേ വിളിച്ചതെന്ന് ചോദിക്കുന്നു.


ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തന്നിഷ്‌ടപ്രകാരം ശാലുവിന്റെ വീട്ടില്‍ പോയി കരിക്ക് കുടിക്കുന്നു, ഞങ്ങല്‍ക്ക് അതിനു അവസരമില്ല എന്നതാണു മറ്റൊരാരോപണം. ശാലുമേനോനുമായുള്ള ബന്ധം തക്കസമയത്തു തുറന്നുപറയാന്‍ തിരുവഞ്ചൂര്‍ തയാറായില്ലത്രെ.
അതുകൊണ്ടു തിരുവഞ്ചൂറിനൊപ്പം മുഖ്യമന്ത്രിയും മാറണം.എന്നാണ് ഐ -കോണ്ഗ്രസ് ഡിമാന്‍ഡ് . . ഇടതുമുന്നണിയുടെ ഡിമാണ്ടും ഇതുതന്നെ. ഐ-കൊങ്ഗ്രസ്സിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഹരിത എം.എല്‍.എ മാരില്‍പെട്ട മൂവര്‍ സംഘത്തിന്റെ ഡെല്‍ഹിയാത്ര.

കാടു ചുറ്റിക്കണ്ടും തോട്ടില്‍ കടലാസ്ബോട്ടിറക്കിക്കളിച്ചും നടക്കുകയായിരുന്നു ഹരിതന്‍മാര്‍, അഞ്ചെണ്ണമുണ്ടായിരുന്നു, രണ്ടെണ്ണത്തെ ഇപ്പോ കാണാനില്ല. ബാക്കി മൂന്നെണ്ണമും കൂടിയാണ് ഡെല്‍ഹിക്ക് വെച്ചു പിടിച്ചത്. പക്ഷേ മദാമ്മഗാന്ധിയുടെ വീടിന്റെ കോലായില്‍ കൊതുകടിയും കൊണ്ട് കിടാക്കാനാണു യോഗം. മാഡംഗാന്ധി തന്നെക്കാണാന്‍ സമയം കൊടുത്തിട്ടില്ല.

ഇടയ്ക്കിടെ കേരളത്തില്‍ എത്തി രണ്ടു വെടിപൊട്ടിച്ചിട്ടു  പോകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളിയുടെ പരിപാടി. ഇക്കുറിയും അങ്ങനെ തന്നെയായിരുന്നു, പക്ഷേ വെടിപൊട്ടിച്ചത് തിരുവഞ്ചൂരിന്റെ നെഞ്ചത്ത് ആണെന്ന് മാത്രം. ടി.പി. വധക്കേസുമായി ബന്ധപ്പെട്ട്‌ തന്റെ പേര്‌ നിയമസഭയില്‍ പരാമര്‍ശിച്ചതു അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇതിനെതിരേ ലോക്‌സഭാ സ്‌പീക്കര്‍ക്കും നിയമസഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ ഫേസ്ബുക് പോസ്റ്റിങ് മൂലം കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. താന്‍ വിഡ്‌ഢിയല്ലെന്ന് വരെ മുല്ലപ്പള്ളി പറഞ്ഞു കളഞ്ഞു.

അങ്ങനെ സോളാര്‍ സ്കാം എന്ന പെണ്ണുകേസ് കേന്ദ്ര-സംസ്ഥാനബന്ധം 

വരെ വഷളാക്കിയ സാഹചര്യത്തിലാണ് മുങ്ങിയ തെറ്റയില്‍ പൊങ്ങിയത്. അങ്കമാലി യുവതി ബലാത്സംഗംക്കുറ്റം ആരോപിച്ചു കേസു കൊടുത്തതിനെത്തുടര്‍ന്ന്‌ 17 ദിവസമായി അജ്‌ഞാതവാസത്തിലായിരുന്ന ജോസ്‌ തെറ്റയില്‍ ഒടുവില്‍ പ്രത്യക്ഷ്നായി. “വോട്ടര്‍ മാരോടുള്ള ചിരിക്ക് വോള്‍ട്ടേജ് അല്പം കുറവാണെങ്കിലും ഒരിക്കല്‍ മുങ്ങിയയാല്‍ എന്നെങ്കിലും പൊങ്ങും എന്ന സനാതന തത്വമാണ് അങ്കമാലിക്കാര്‍ക്ക് മുന്നില്‍ തെറ്റയിലിനു ചൂണ്ടിക്കാട്ടാനുള്ളത്.


-കെ എ സോളമന്‍ 

Wednesday, 10 July 2013

ഉടുതുണിക്ക് മറുതുണി!

Photo: CLICK HERE>>> http://goo.gl/ppHLA

പ്രതിമാസ സാഹിത്യ സംഗമത്തില്‍ പങ്കെടുത്ത്‌ സ്വന്തം കവിത വായിക്കുക എന്നത്‌ കവി മണിയാ പൊഴിക്ക്‌ വളരെ താല്‍പ്പര്യമുള്ള കാര്യമാണ്‌. മത്സ്യത്തൊഴിലാളിയായ മാണിയാ പൊഴിക്ക്‌ വായില്‍ തോന്നുന്നതെല്ലാം കവിതയാണ്‌. സുഹൃത്തും റിട്ടയേര്‍ഡ്‌ കോളേജ്‌ പ്രൊഫസറുമായ കൃഷ്ണകൈമളിന്‌ മാണിയാ പൊഴിയെ പെരുത്ത ഇഷ്ടവുമാണ്‌. കഥ-കവിതാ സംഗമങ്ങള്‍ എവിടെയുണ്ടായാലും കൈമളിന്റെ കൂടെ മാണിയാ പൊഴിയും കാണും. പക്ഷെ ഒരു കുഴപ്പമുള്ളത്‌, കൈമളിന്‌ പെന്‍ഷനുണ്ട്‌. മാണിയാ പൊഴിക്കതില്ല, വള്ളമിറക്കിയാലെ എന്തെങ്കിലും കിട്ടൂ. കവി സംഗമമുള്ള ദിവസങ്ങളില്‍ മാണിയാ പൊഴിക്കു മത്സ്യബന്ധനത്തിന്‌ പോകാന്‍ തോന്നില്ല. ആ ദിവസങ്ങളിലാണ്‌ വള്ളക്കാര്‍ക്ക്‌ കൂടുതല്‍ പണികിട്ടാറെന്നും പറഞ്ഞു ഭാര്യ കുറ്റപ്പെടുത്തും. കഴിഞ്ഞ ദിവസം തന്നെ മാണിയാ പൊഴി കവി സമ്മേളനത്തിന്‌ പോയത്‌ കാരണം 2000 രൂപാ നഷ്ടപ്പെട്ടു. ചെമ്മീന്‍ കൊയ്ത്തില്‍ ഓരോ തൊഴിലാളിക്കും അന്ന്‌ രണ്ടായിരം വെച്ചു കിട്ടി!
മാണിയാ പൊഴിയുടെ കവിതയിലെ വൃത്തഭംഗം ചിലപ്പോഴെല്ലാം കൈമകള്‍ ചൂണ്ടിക്കാട്ടാറുണ്ട്‌. പക്ഷെ അതിന്റെ ആവശ്യമില്ലെന്ന്‌ പലപ്പോഴും തോന്നും. ഇപ്പോള്‍ കവിതയ്ക്ക്‌ വൃത്തവും താളവും വേണമെന്നില്ല, വിവാദം മാത്രം മതി. കൈമള്‍, മാണിയാ പൊഴിയോട്‌ പറഞ്ഞു!
“മാണിയാപൊഴി, നീ വിഷമിക്കേണ്ട. കവിതയ്ക്ക്‌ വൃത്തമൊന്നും ആരും നോക്കാറില്ല. നീയും ഈയിടെ വായിച്ചതല്ലേ, ഒരു വനിതാ ഐജിയുടെ കവിത. വിവാദമായതോടെ എല്ലാ പത്രക്കാരും മത്സരിച്ച്‌ പ്രസിദ്ധീകരിക്കുകയായിരുന്നു. പറ്റുമെങ്കില്‍ കവിതയില്‍ അല്‍പ്പം വിവാദം ചേര്‍ത്തെഴുതൂ.” കൈമളിന്റെ ഉപദേശം മാണിയാ പൊഴി ശ്രദ്ധയോടെ കേട്ടു.
പതിവ്‌ കാവ്യ-കഥാ സംഗമത്തിന്‌ പകരം അന്ന്‌ ചര്‍ച്ചാ യോഗം ആയിരുന്നു. “കേരള രാഷ്ട്രീയത്തില്‍ ജാതി സംഘടനകളുടെ ഇടപെടല്‍”- അതായിരുന്നു വിഷയം. കവിതയ്ക്ക്‌ പറ്റിയ വിഷയമല്ലെങ്കിലും മാണിയാപൊഴിയും കൈമളും സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത്‌ അഭിപ്രായം രേഖപ്പെടുത്തി. യോഗത്തിലെ ചില പ്രസംഗങ്ങള്‍ വളരെ രസകരമായി തോന്നുകയും ചെയ്തു.
സാംസ്ക്കാരിക സംഗമങ്ങളിലെ സ്ഥിരം ഇടപെടല്‍കാരനായ ബാഹുലേയന്‍ വാരണം ജാതി സംഘടനകളെ നിശിതമായി വിമര്‍ശിച്ച കൂട്ടത്തില്‍ “ഉടുതുണിയ്ക്ക്‌ മറുതുണി ഉപേക്ഷിച്ച്‌” എന്നു കൂടെക്കൂടെ പറയുന്നത്‌ മാണിയാപൊഴിയുടെ ശ്രദ്ധയില്‍ പെട്ടു. മാണിയാപൊഴി, കൈമളിനോട്‌ സംശയം ചോദിച്ചു.
“സാര്‍, എന്താണ്‌ ബാഹുലേയന്‍ പറയുന്നത്‌?”
കൈമളിനും അര്‍ത്ഥം പിടികിട്ടിയില്ല, “ഉടുതുണിക്ക്‌ മറുതുണിയില്ലാതെ” എന്ന പ്രയോഗം കേട്ടിട്ടുണ്ട്‌. ‘മറുതുണി ഉപേക്ഷിച്ച’ പ്രയോഗം കേള്‍ക്കുന്നത്‌ ആദ്യമാണ്‌.
കൈമള്‍, മാണിയാപൊഴിയോട്‌ ചോദിച്ചു: “ഏതു മാസികയാണ്‌ കൈയില്‍ ഇരിക്കുന്നത്‌?”
“മാസികയല്ല സര്‍, നെഹ്‌റു ട്രോഫി വള്ളംകളി സുവനീര്‍ ആണ്‌. എന്റെ ഒരു വള്ളപ്പാട്ട്‌ അതില്‍ വന്നിട്ടുണ്ട്‌.”

സ്മരണിക വാങ്ങി കൈമള്‍ മറിച്ചു നോക്കി. ഗാന്ധിജി നെഹ്‌റു തുടങ്ങി കുട്ടനാട്ടിലെ താറാവ്‌ കര്‍ഷകന്റെ വരെ ചിത്രങ്ങള്‍.  ഇവരെല്ലാം നെഹ്‌റുട്രോഫിയുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
“നോക്കൂ, മണിയാമൊഴി, നമ്മുടെ രാജ്യത്തെ വലിയ നേതാവായിരുന്നു ഇദ്ദേഹം” സുവനീറിലെ ഒരു ചിത്രം ചൂണ്ടി കൈമള്‍ പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്കറിയില്ലെങ്കിലും വെള്ളക്കാരില്‍നിന്ന്‌ സ്വാതന്ത്ര്യം വാങ്ങി കൊള്ളക്കാര്‍ക്ക്‌ കൊടുത്തത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹം ഉടുത്തിരിക്കുന്നതാണ്‌ ഉടുതുണി, പുതച്ചിരിക്കുന്നത്‌ മറുതുണിയും. സ്വാതന്ത്ര്യസമരകാലത്ത്‌ പട്ടാളത്തിന്റെ മര്‍ദ്ദനമേറ്റ്‌ ഉടുതുണി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്‌. . അദ്ദേഹം എന്തുചെയ്യുമായിരുന്നു ഉടുതുണിക്ക്‌ പകരം മറുതുണി ഉപേക്ഷിക്കും. അതാണ്‌ ബാഹുലേയന്‍ വാരണം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്‌.”
മാണിയാപൊഴി പൊട്ടിച്ചിരിച്ചു.
സദസ്സിലെ ബഹളം കേട്ട്‌ അധ്യക്ഷന്‍ ഇടപെട്ടു.
“നിങ്ങള്‍ ബഹളം വെയ്ക്കാതെ. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിയുക സ്വാഭാവികമാണ്‌. നിങ്ങള്‍ക്കും അവസരമുണ്ടല്ലോ?”
 “അതല്ല സര്‍, കവി മാണിയാപൊഴിക്ക്‌ ഒരു സംശയം. അതു പറഞ്ഞുകൊടുക്കുകയായിരുന്നു. ഉടുതുണിക്ക്‌ പകരം മറുതുണി ഉപേക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയില്ല”
അങ്ങനെ ചര്‍ച്ച സമാപ്തിയിലെത്തി. “സമുദായ ശക്തികള്‍ക്ക്‌ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ഇടപെടാതിരിക്കുകയോ ആവാം. 50 ശതമാനം സ്ത്രീ സംവരണവും അവര്‍ക്കാവാം. പക്ഷെ വനിതാ കമ്മീഷന്റെ പണി കൂട്ടരുത്‌.  .ഇപ്പോത്തന്നെ കമ്മീഷന്‌ പിടിപ്പത്‌ പണിയുണ്ട്‌- "അധ്യക്ഷന്‍ പറഞ്ഞു നിര്‍ത്തി.
“എല്ലായിടത്തും 50 ശതമാനം സംവരണമെന്നത്‌, സാര്‍, വനിതാ കമ്മീഷനിലും വേണ്ടേ? ചില നേരങ്ങളിലെ പുരുഷന്മാരുടെ ‘സംഭ്രമം’ വനിതകള്‍ക്ക്‌ മാത്രമുള്ള കമ്മീഷന്‍ എങ്ങനെ തിരിച്ചറിയും?” കൈമളിന്റെ ചോദ്യം ശ്രദ്ധിക്കാത്ത മട്ടില്‍ യോഗം പിരിച്ചുവിട്ടതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.

കെ.എ.സോളമന്‍

Tuesday, 9 July 2013

KAS Life Blog: “മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള...

KAS Life Blog: “മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള...: “മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള്ളിയുടെ കഥകള്‍  - ആസ്വാദനം  സാഹിത്യരൂപമായ ചെറുകഥ ഗദ്യത്തിലുള്ള കല്പിതകഥ ( Fi...

“മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള്ളിയുടെ കഥകള്‍

“മഞ്ഞു വീണുകൊണ്ടിരിക്കുന്നു” - ബാലചന്ദ്രന്‍ പാണാവള്ളിയുടെ കഥകള്‍ - ആസ്വാദനം 



സാഹിത്യരൂപമായ ചെറുകഥ ഗദ്യത്തിലുള്ള കല്പിതകഥ (Fiction) യുടെ ഒരു ഉപവിഭാഗമാണ് . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നതെങ്കില്‍ അത് മനോഹരമായി ചെയ്തിരിക്കുന് ബാലചന്ദ്രന്‍ പാണാവള്ളി തന്റെ മഞ്ഞു വീണുകൊണ്ടിരിക്കുന്നു” എന്ന സമാഹാരത്തില്‍.   കാര്യങ്ങൾ പരത്തി പറയാതെ സംഗ്രഹിച്ചു പറയുകയാണു ബാലചന്ദ്രന്‍ ഇവിടെ ചെയ്തിരിക്കുന്നത്..

യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തംയഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾവിശ്വസനീയമായ ജീവിതചിത്രണം,ഭാവസൂചകമായ അന്തരീക്ഷസൃഷ്ടിഒരു സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനംജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈചെറുകഥ സമാഹാരം

ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള അരശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവർണ്ണ ദശയാണ്. ഇക്കാലങ്ങളിൽ കഥയുടെ രൂപഭാവങ്ങളിൽ സാരമായ പരിവർത്തനം സംഭവിച്ചു. ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാൾ അധികം, ജീവിത യാഥാർത്ഥ്യസ്പർശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. ജീവിതത്തെസംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമർശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാർക്ക് മടിയില്ലാതായി. ഈ ധൈര്യം തന്നെയാണ് ബാലചന്ദ്രന്‍ ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആമുഖത്തില്‍ അദ്ദേഹം പറയുന്നു, കഥയെഴുത്തിന്റെ പേരില്‍ “ ഉള്ളില്‍ അലകടലുമായി നാളുകളായി ജീവിക്കുകയാണ് ഞാനും ഭാര്യയും. ചെറിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ കഥകളിലൂടെ പറഞ്ഞിട്ടുള്ളൂ,പറയാനുള്ളതൊക്കെ വലിയ ദുഖങ്ങളാണ്, കഥകള്‍ ഇനിയും ഞാന്‍ പറയും” സ്വന്തം  ജീവിതാനുഭവത്തില്‍ നിന്ന് ചീന്തിയെടുത്ത പല ടുകള്‍ ഈ പുസ്തകത്തില്‍ സുലഭം..  

വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കെതിരെയുള്ള പ്രതിരോധമായിബാലചന്ദ്രന്റെ കഥ മാറുന്നകാഴ്ച പുസ്തകത്തിലുണ്ട്.. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാർത്ഥതയും രചനകളില്‍ വ്യക്തമാവുന്നു.ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിലാണു കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്നത്

കഥകള്‍ പലതും  ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന കൂർത്ത ചീളുകളായ് മാറുന്നു. ടൈറ്റില്‍ കഥ “മഞ്ഞു വീണു കൊണ്ടിരിക്കുന്നു” എന്നത് തന്നെ തെളിവാര്‍ന്ന ഉദാഹരണം. തന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിച്ച നേഴ്സ് സൂസി. സൂസിയുടെ ചിന്തകളായാണ് കഥ പുരോഗമിക്കുന്നത്.  വിശാലമായ പാര്‍ക്കിലെ  ബെഞ്ചിലിരിക്കുന്ന വൃദ്ധ ദമ്പതികളുടെ കളിയും ചിരിയും സൂസിക്ക് ഹൃദ്യമായിതോന്നി. തനിക്ക് ഇതുപോലൊരു ജീവിതമില്ല, അഥവ ഉണ്ടാകില്ല വൃദ്ധദമ്പതികള്‍ ഇരുന്ന ബെഞ്ച് ശൂന്യമാകിന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ അനുവാചകന്റെ മനസിലും  ഒരു ചെറിയ ദുഖം അവശേഷിക്കുന്നു..

വല്‍സലയുടെയും ഭര്‍ത്താവ് സുമേഷിന്റെയും പ്രതീക്ഷയുടെ കഥയാണ് “ ശുഭപ്രതീക്ഷ”. ജോര്‍ജുകുട്ടി എന്ന സുഹൃത്തിനെ ഒരുപാട് വിശ്വസിച്ചിരുന്നു,മകന് ഒരു ജോലിസുഹൃത്തു സഹായിക്കുമെന്ന് കരുതി.  പ്രതീക്ഷ അസ്തമിക്കുന്നിടത്ത് അപ്രതീക്ഷിതമായത്  സംഭവിക്കുന്നു. ഒരു വഴി അടഞ്ഞാല്‍ മറ്റൊന്നു തുറക്കുമെന്ന സത്യം സ്വന്തം കഥയിലൂടെ അനാവരണം ചെയ്യുകയാണ് കഥാകാരന്‍..
മിശ്രവിവാഹിതരായ മനോജിന്റെയും ഏല്‍സയുടെയും പരസപര സമര്‍പ്പണത്തിന്റെ കഥയാണ് “പ്രഥമസ്ഥാനം.”. മനോജിന്റെ കണ്ണുകളില്‍ ആനന്ദ ബാഷ്പം  നിറയ്ക്കാന്‍ ഏല്‍സയ്ക്ക് കഴിയുന്നിടത്ത് കഥ അവസാനിക്കുന്നു.    
  
ഗള്‍ഫ് ജീവിത്തിന്റെ മരവിപ്പിൽ നിന്നുള്ള മോചനവും സ്വന്തം നാടിന്ടെ  ഐശ്വര്യവുംപ്രതിപാദിക്കുന്നതാണ് “സ്വര്ണം വിളയുന്ന നാട്”  എന്ന കഥ. വേദന കടച്ചമര്‍ത്തി സ്വന്തം കുടുംബത്തിന് വേണ്ടിയാണ് സേതുമാധവന്‍ അബുദാബിയില്‍ ഒട്ടകങ്ങളെ സംരക്ഷിക്കുന്ന ജോലി ചെയ്തത്. നാട്ടില്‍ തിരികെയെത്തിയ സേതു മണ്ണില്‍ പൊന്നുവിളയിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. സ്വന്തം നാട് തന്നെയാണ് സ്വര്‍ഗം എന്നു സമര്‍ത്ഥിക്കുന്ന കഥയില്‍ കൃഷിയുടെ മഹത്വവും കഥാകാരന്‍ വരച്ചുകാട്ടുന്നു.  

.അങ്ങനെ ആധുനിക സമൂഹം നേരിടുന്ന പ്രതിസന്ധികളും ജീവിതത്തിലുണ്ടാകുന്ന  പ്രശ്നങ്ങളും ക്ഷമയോടെ നോക്കിക്കാണുകയാണ് 16 കഥകള്‍ അടങ്ങുന്ന ഈ സമാഹാരത്തിലൂടെ  കഥാകാരന്‍
ആധുനികത, ഉത്തരാധുനികത പോലുള്ള വിശേഷണങ്ങളില്‍ പെടുത്തി ബാലചന്ദ്രന്റെ കഥകള്‍ കാണേണ്ടതില്ല. സ്വന്തം അനുഭവങ്ങള്‍നേരില്‍ കണ്ട കാര്യങ്ങള്‍ ഇവയെല്ലാം തെല്ലും അതിശയോക്തി കലര്‍ത്താതെതെളിമയോടെ  കഥാകാരന്‍ വിവരിക്കുന്നു. അതുകൊണ്ടു തന്നെ ഒരു നല്ല വയാനുഭവമാണ് ബാലചന്ദ്രന്‍ പാണാവള്ളിയുടെ  “മഞ്ഞു വീണുകൊണ്ടിരിക്കുന്നു” എന്ന ചെറുകഥാ സമാഹാരം. ആശംസകള്‍ !


-കെ എ സോളമന്‍  

Friday, 28 June 2013

KAS Life Blog: പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം

KAS Life Blog: പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം: അറുപതുകളിലാണ് , പള്ളിപ്പെരുന്നാളിനും ഉല്‍സവത്തിനും “കാഴ്ചപ്പെട്ടി”ക്കാരുണ്ടായിരുന്നു. ചൈനയിലെ വന്മതില്‍ , ചാഞ്ഞുനില്‍ക്കുന്ന പിസാഗോപു...

പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം

Photo: LIKE THIS PAGE >>> Worry less, Smile more

അറുപതുകളിലാണ്, പള്ളിപ്പെരുന്നാളിനും ഉല്‍സവത്തിനും “കാഴ്ചപ്പെട്ടി”ക്കാരുണ്ടായിരുന്നു. ചൈനയിലെ വന്മതില്‍, ചാഞ്ഞുനില്‍ക്കുന്ന പിസാഗോപുരം, വെണ്ണക്കല്‍ താജ്മഹല്‍, തുടങ്ങി എല്ലാം കാണാം, കാലണ കൊടുത്താല്‍ മതി. അരയണ എങ്കില്‍ ഇരട്ടിസമയം ഇരട്ടികാഴ്ചകള്‍ കാണാം. ഈ കാഴ്ചകള്‍ മതിയാകാത്തവര്‍ക്ക് സ്പെഷല്‍ കാഴ്ചകളുണ്ട്. അതിലൊന്നാണ് “പണിയില്ലാ മദാമ്മയുടെ തുണിയില്ലാപ്പടം”, കുട്ടികള്‍ക്ക് ഇത് കാണാന്‍  വിലക്കുണ്ട്. കാഴ്ചകള്‍ പരിധി ലംഘിച്ചാല്‍ പെട്ടിക്കാരനു അടിയും  ഉറപ്പ്.

കാഴ്ചപ്പെട്ടിമാറി വിഡ്ഢിപ്പെടുത്തി വന്നതോടെ കാഴ്ചയുടെ സര്‍വസീമകളും ലംഘിക്കപ്പെട്ടു. മിനിമം കാഴ്ച “വേഴ്ച” യായി മാറി. കയ്യെത്താദൂരത്തായതുകൊണ്ടു വിഡ്ഢിപ്പെട്ടിക്കാര്‍ക്ക് അടി കിട്ടുന്നില്ലെന്നെയുള്ളൂ.  

അശ്ലീലചിത്രങ്ങളുടെ വ്യാപനവും പ്രദര്‍ശനവും തടയേണ്ടവര്‍ തന്നെയാണ് അതിന്റെ പ്രോക്താക്കള്‍ എന്നത് രസാവഹമായിരിക്കുന്നു.  ഇതുതന്നെയാണോ ഏതോ വിഡ്ഢി വിളിച്ച “ദൈവത്തിന്റെ സ്വന്തം നാട്?’


-കെ എ സോളമന്‍ 

Wednesday, 26 June 2013

ചാനല്‍ സെക്സ് ഷോ -കെ എ സോളമന്‍


അങ്കമാലിക്കു പുറത്തു “ ചെറ്റ” എന്നറിയപ്പെടുന്ന സാധനം അങ്കമാലിക്കകത്ത് എത്തുമ്പോള്‍ “ തെറ്റ” എന്നറിയപ്പെടും. തെറ്റ എന്നുവെച്ചാല്‍ തെറ്റുചെയ്തവന്‍ എന്നര്‍ത്ഥം. വാര്‍ത്ത ശരിയെങ്കില്‍ ഒരച്ഛനും മകനും ചെയ്തത് മൃഗങ്ങളില്‍ മാത്രം കാണുന്ന സ്വഭാവ വൈകൃതം ആണ്.

തന്നെ ട്രാപ്പ് ചെയ്തെന്ന് പറഞ്ഞു അച്ഛന്‍ തെറ്റയില്‍ ചാനലിലും ബന്ധുവീട്ടിലുമായി നടക്കുമ്പോള്‍  കാമുകിയെ വിട്ടു അച്ഛനെ ട്രാപ്പിലാക്കിയ മകന് ഇതൊന്നുമറിയാതെ മുംബൈയില്‍ കറങ്ങുന്നു. ചാനലുകള്‍ കാണാന്‍ സമയം കിട്ടാത്ത പോലീസ് അച്ഛനെയും മകനെയും അന്വേഷിച്ചു തെക്കുവടക്കു നടക്കുന്നു. സ്ത്രീകളെ രക്ഷിക്കുന്നതും പുരുഷന്മാരേ ശിക്ഷിക്കുന്നതുമാണ് സമീപകാല സ്ത്രീസുരക്ഷാ നിയമം. സംസ്ഥാനത്തെ ഏതാഭിസാരിക വിചാരിച്ചാലും കുഞ്ഞുകുട്ടി പരാദീനങ്ങളോടെ മാനം മര്യാദയായി കഴിയുന്ന ഏതവനെയും പിടിച്ച് അകത്താക്കാം.

റോഡിലെ കുഴികളുടെയും മാലിന്യകൂമ്പാരങ്ങളുടെയും വെള്ളക്കെട്ടുപ്രദേശങ്ങളുടെയും വേമ്പനാട് കായലിലെ കരിമീന്‍ കുഞ്ഞുങ്ങളുടെയും എണ്ണമെടുത്തിട്ടുള്ള സര്ക്കാര്‍ ഏജന്‍സികള്‍ ലൈംഗിക തൊഴിലാളികളുടെയും എണ്ണമെടുത്തിട്ടുണ്ട്- 28000. ഒരണ്ണം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. ഇവരില്‍ നക്ഷത്ര വേശ്യകളും സിനിമ-സീരിയല്‍ നടിമാരും,സോളാര്‍ തട്ടിപ്പുകാരികളും പെടില്ല. ഈ ഇരുപത്തെണ്ണായിരത്തില്‍പെട്ട ഏത് അഭിസാരിക  വിചാരിച്ചാലും ഏത് എം എല്‍ എ യും മന്ത്രിയെയും അകത്താക്കാനാവും.

നിലവില്‍ സ്ത്രീപീഠനത്തില്‍ ഏര്‍പ്പെട്ട എം എല്‍ എ മാരുടെ കാര്യത്തില്‍ ഒരു ഭരണ –പ്രതിപക്ഷ ധാരണയുണ്ട്. ഒന്നെനിക്ക്, ഒന്നു നിനക്ക് എന്നതാണ് ധാരണ. ഒരു ജോസ് അപ്പുറത്തുനിന്നു വരുമ്പോള്‍ ഒരു ജോര്‍ജ് ഇപ്പുറത്തുനിന്ന് ഉണ്ടായിരിക്കും.

മറ്റൊരു സര്ക്കാര്‍ വകുപ്പിലും ഇല്ലാത്ത റിക്രൂട്മെന്‍റ് റാലി എന്തുകൊണ്ട് പോലീസില്‍ മാത്രം എന്നതിനെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. ജലപീരങ്കി പ്രവര്‍ത്തിക്കാന്‍ ആളു വേണമെന്നതു ശരിയാണെങ്കിലും അന്വേഷണടീമുകളുടെ ബാഹുല്യമാണ് കൂടുതല്‍ പേരെ പോലീസിലേക്ക് റിക്രൂയിട് ചെയ്യാന്‍ സാഹചര്യമൊരുക്കുന്നത്. ഈ ടീമുകളൊക്കെ എന്തൊക്കെ കാര്യങ്ങളാണ് അന്വേഷിക്കുന്നത് എന്നു ചോദിച്ചാല്‍ മറുപടിപറയുക പ്രയാസം. സരിത നായരുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വായിച്ചു ഒരു ഉന്നത ഉദ്യോഗസ്ഥന്റെ  തല ചെകിടിച്ചുപോയി. ഒരുവിധപ്പെട്ട ഇക്കിളിനോവലിലും കാണാത്തത്ര സൂപ്പര്‍ ഡയലോഗുകള്‍. ഒരുത്തന്‍ ഭാര്യാ വിരക്തനാവാന്‍ എന്തിന് ഓഷോയുടെ ആശ്രമത്തില്‍ പോയി താമസിക്കണം, ഈ ഫോണ്‍ ഡയലോഗുകള്‍ മാത്രം വായിച്ചാല്‍ പോരേ, എന്നതാണു അവസ്ഥ.

തെറ്റയിലിന്റെ വീടും പശുത്തൊഴുത്തും, പരാതിക്കാരിയുടെ ഫ്ലാറ്റും പോലീസ് അരിച്ചുപെറുക്കിയെന്നാണ് റിപ്പോര്‍ട്. കണ്ടുകിട്ടിയ തൊണ്ടി സാധനങ്ങളില്‍ അടിപ്പാവട-1 തിരുപ്പന്‍-1 -1, ആഗ്നാബ്രാ-1 കൈയ്യുള്ള ബാനിയന്‍ -1, സേഫ്റ്റി പിന്‍-5, ഫിയാമ സോപ്പിന്റെ കൂട്-1, കുട്ടിക്കൂറ സാമ്പിള്‍ പാക്-1, എന്നിവ ഒഴിവാക്കിയാല്‍ മറ്റുവിലപ്പെട്ടതൊന്നും കിട്ടിയില്ല.

അതിനിടെ ചാനലിലെ സിനിമകണ്ട് സാധാരണ ജനവും അവരുടെ കുട്ടികളും ഞെട്ടി. ”എന്തിനാണ് അപ്പൂപ്പാ, ആ അപ്പൂപ്പന്‍ പച്ച സാരിയുടുത്ത ചേച്ചിയെ ചുറ്റിപ്പിടിക്കുന്നത് ?“ ശാരിമോള്‍ രാമന്‍ നായരോട് ചോദിക്കുകയും ചെയ്തു. ചാനല്‍ മാറ്റാന്‍ റിമോട്ടില്‍ ഞെക്കി ഞെക്കി നായരുടെ വിരല്‍ ഉളുക്കിയതല്ലാതെ സിനിമാ മാത്രം മാറിയില്ല. എല്ലാ ചാനലുകിളിലും ഒരേ സിനിമ തന്നെയായിരുന്നു ഇരുപതിനാലുമണിക്കൂറും.

വാര്‍ത്താ ചാനലുകള്‍ മുഖ്യമായും ജനത്തെ  വാര്ത്തകള്‍ അറിയിക്കാന്‍ വേണ്ടിയുള്ളതാണ്. കേരളത്തിലെ വാര്‍ത്ത ചാനലുകളാവട്ടെ, ജനത്തെ സുഖിപ്പിക്കുകയും ഒപ്പം ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. പോര്‍നോഗ്രാഫി-അശ്ലീല ചിത്രങ്ങളുടെ നിരമ്മാണവും പ്രദര്‍ശനവും- ശിക്ഷാര്‍ഹമാണന്നിരിക്കെ തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്നാണ് ചാനലുകളുടെ നിലപാട്. “നിന്റെ ചാനല്‍ ഇപ്പോ പൂട്ടിക്കും “ എന്നു  വീമ്പിളക്കിയ ചീഫ് വിപ്പ് പ്രസ്തുത ചാനലില്‍ അട്ടിപ്പേറു കിടക്കുന്നു.. കേരളത്തിന്റെ അനിവാര്യദുരന്തം ഇനി ചാനലുകളില്‍ സുരക്ഷിതം!


 -കെ എ സോളമന്‍