Thursday, 30 July 2026

ഒരു തുള്ളി വീശിയാൽ- കവിത

#ഒരുതുള്ളി #വീശിയാൽ
​പറ്റിയ തെറ്റൊന്നുമാലോചിച്ചിപ്പോൾ
പറ്റുന്നില്ലെനിക്കൊന്നു നിൽക്കുവാൻ പോലുമേ!
കിഴവന്മാരെല്ലാം കൂടിടും സംഘത്തിൽ
കുഴയാതെ വന്നാൽ രസമില്ലെനിക്കൊട്ടും.

​കാലിത്തിരി ഇടറുന്നുണ്ടെ ങ്കിലുമെൻ്റെ
കരളിൻ്റെയുള്ളിൽ കുളിരാണ് പൊന്നെ.
"ഇവനെന്തീ പ്രായത്തിൽ 
കാട്ടുന്നതെന്നോർത്തു"
ചിരിയടക്കീക്കെണ്ടു, നോക്കുന്നോ മാന്യന്മാർ?

​പഞ്ചാരയും പിന്നെ ബി.പിയു മെന്നോർത്ത് 
ദുഖിപ്പോർക്കറിയില്ല കള്ളിന്റെ പോഷകം
ആടിയാടി പിന്നെ ചാടിയും പോകുമ്പോൾ
ആകാശവുമെന്നെ പുണരുന്നതു പോലെ!

​കുറ്റങ്ങൾ ചൊല്ലുവാൻ നിൽക്കേണ്ട കൂട്ടരേ
ഊർദ്ധ്വൻ  വലിക്കുമ്പോൾ ആമോദം വേണ്ടയോ?!
ഒരു തുള്ളി വീശിയാൽ പോയിടും വാർദ്ധക്യം,
പ്രായത്തെ  വീണ്ടും പതിനെട്ടിൽ കെട്ടീടാം
-കെ എ സോളമൻ

NB
നാടൻപാട്ടുകളിൽ കാണുന്ന 'താളം തുള്ളി' പാടുന്ന രീതിയിൽ ഇത് അവതരിപ്പിക്കുക. കാലിടറി ആടിയാടി നടക്കുന്നതുപോലെയുള്ള ഒരു വരിവെയ്പ്പ് ഈ താളത്തിന് ഇണങ്ങും.

No comments:

Post a Comment