#മറന്നുവോ #നിങ്ങൾ?
നിങ്ങൾ മറന്നതായിരിക്കാം
ആ ഹൃദയമിങ്ങനെ നിങ്ങൾക്കായ്
കാത്തു കാത്തിരിക്കയാണെന്ന്.
അല്ല നിങ്ങൾ എന്നേ മറന്നു
ആ ഒരാളുടെ സ്വപ്നങ്ങളിൽ
നിങ്ങളെന്ന പ്രകാശത്തെ
നിറച്ചു വച്ച രാവുകൾ പലതും.
നിങ്ങൾക്കായ് മിടിച്ചതോ..
നിങ്ങളുടെ മൗനത്തിൽ നീറിയതോ..
നിങ്ങളെന്ന ഒരേയൊരു തീരത്ത്
മാത്രം അണയുന്നതോ..
നിങ്ങളാൽ മാത്രം നോവുന്നതോ..
നിങ്ങളെ മാത്രം ജീവന്റെ
വഴിയായി അടയാളപ്പെടുത്തുന്നതോ..
അങ്ങനെ ഒന്നും തന്നെ
നിങ്ങളറിയണമെന്നില്ല.
ഒരിക്കൽപോലും
ആ സ്നേഹമറിയാൻ
നിങ്ങൾക്കാവില്ലെങ്കിൽകൂടിയും
കൂടെ നിങ്ങളില്ലാതെ
ആ ഹൃദയമേയില്ലെന്ന്
എങ്ങനെ ബോധ്യപ്പെടുത്താനാണ്..!
എത്ര നീലാകാശം മാഞ്ഞുപോയാലും
എത്ര ശിശിരങ്ങൾ വന്നു മറഞ്ഞാലും
എത്രയെത്ര കാലങ്ങൾ
കടന്നു പോയാലും
നിങ്ങളെന്ന ഓർമയിൽ മാത്രമല്ലേ
ആ ഒരാളിപ്പൊഴും
ശ്വാസം തൊട്ടറിഞ്ഞു ജീവിക്കുന്നത്.
ശ്വാസം തൊട്ടറിഞ്ഞു ജീവിക്കുന്നത്
No comments:
Post a Comment