Friday, 7 August 2015

മുതിര്‍ന്നവര്‍ക്ക് പ്രത്യേകം !




മുതിർന്ന പൗരന്മാരെ കുളിപ്പിച്ചു കിടത്തുന്ന അനവധി പദ്ധതി സർക്കാരിനും ഇതര സ്ഥാപനങ്ങൾക്കു മുണ്ടു്. അത്തരത്തിൽ ഒന്നാണ് എൽ.ഐ.സിയുടെ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതി. കുറഞ്ഞതു 66665 രൂപാ വാർഷിക നിക്ഷേപം നടത്തിയാൽ പ്രതിമാസം 500 രൂപ പെൻഷൻ ഇനത്തിൽ എൽ.ഐ.സി. തരും. പദ്ധതിയിൽ ചേരാൻ എൽ. ഐ.സിയുടെ പതിവു ചിട്ടവട്ടങ്ങളായ അപേക്ഷാ പൂരണം, മെഡിക്കൽ പരിശോധന, മരണഭീതിയെക്കുറിച്ചള്ള ബോധവൽക്കരണം എന്നിവയൊക്കെ ഉണ്ടാവാം. എന്തിനീ കഷ്ടപ്പാട്?

തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാഥമിക സഹകരണ ബാങ്കിലോട്ടു വിളിച്ചു പറഞ്ഞാൽ അവർ വീട്ടിൽ എത്തി തുക വാങ്ങുകയും 500 രൂപയ് ക്കു പകരം മാസം 597 രൂപാ പ്രതിമാസ പെൻഷൻ തരുകയും ചെയ്യുo. സഹകരണ സംഘത്തിലെ നിക്ഷേപത്തിനു് എന്തങ്കി ലുമുറപ്പുണ്ടോ, സംഘo പൊളിഞ്ഞു പോകില്ലേ, എന്നൊക്കെ ചില എൽ.ഐ.സി.ഏജന്റുമാർ ചോദിച്ചേക്കാം. എൽ.ഐ.സി. പൊളിഞ്ഞാൽ എങ്ങനെയെന്നതാണ് ഇതിനുള്ള മറു ചോദ്യം എൽ.ഐ.സി യിലും ദേശാസാൽക്കൃത ബാങ്കുകളകളുടെ മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്നവർ ഈ മേഖലയിൽ നിക്ഷേപിച്ചു കൈ പൊള്ളിയവരുടെ  അഭിപ്രായം തേടുന്നതു നന്നായിരിക്കും. 

പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വന്തം നാട്ടുകാർക്കു കൂടി പ്രയോജനപ്പെടുമെന്നതാണ് മറ്റൊരു കാര്യം. 

-കെ.എ. സോളമൻ

Saturday, 1 August 2015

ലോ ഗ്രേഡുബാങ്കിന്റെ ൈഹ ഗ്രേഡു തട്ടിപ്പ്:




ദേശസാൽകൃതവും അല്ലാത്തതു മായ അനേകം ബാങ്കകൾ രാജ്യത്തുണ്ട്. അവയിൽ ഒന്നു മാത്രമാണ് എസ് ബി റ്റി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ . 
കേരളത്തിന്റെ സ്വന്തം ബാങ്ക്. ഇതൊരു ലോ ഗ്രേഡുബാങ്കല്ലേയെന്നു ചോദിച്ചാൽ അതെയെന്ന കാര്യത്തിൽ ഇൻഡ്യൻ റയിൽവേക്ക് പോലും തർക്കമില്ല.

ഇൻഡ്യൻ റെയിൽവേ ടിക്കറ്റ് ഓൺലൈനിൽ ബുക്കു ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാരനോടു റയിൽവേ പറയുന്നതിങ്ങനെ." എസ് ബി.റ്റി ഒരു ലോ ഗ്രേഡുബാങ്കാണ്. ടിക്കറ്റുവേണമെന്നുണ്ടെങ്കിൽ മറ്റേതെങ്കിലും ബാങ്ക വഴി പണം അടക്കുക. അതായതു കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവ 
വഴി "

എന്നു വെച്ചാൽ എസ്.ബി.റ്റി അക്കൗണ്ടിൽ പണമൂണ്ടെങ്കിലും ഇൻഡ്യൻ റയിൽവേ ഓൺ ലൈൻ ടിക്കറ്റ് തരില്ല. ഇതാണ് എസ് ബി.റ്റിയുടെ സേവന നിലവാരം. യഥാസമയം പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തിരുന്നെങ്കിൽ റയിൽവേ യുടെ സർട്ടിഫിക്കറ്റ് എസ്.ബി.ടി  ക്കു ഒഴിവാക്കാമായിരുന്നു രണ്ടും മൂന്നും മണി ക്കൂറുകളാണു്എസ.് ബി.റ്റി ബ്രാഞ്ചിൽ ഓരോ ഇടപാടിനും  ചെലവഴിക്കേണ്ടി വരുക. പണി ചെയ്യാൻ ജീവനക്കാർക്കുതീരെ വയ്യ, അല്ലെങ്കിൽ ആവശ്യത്തിനു ജീവനക്കാരില്ല

അതു കൊണ്ടാണ് എസ് ബി.റ്റി അവർ ന ൾകിയ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ റിലയൻസ് എന്ന കമ്പനിക്ക് ചുമതല കൈമാറിയത്.

നാലും അഞ്ചും ലക്ഷം രൂപാ ബാങ്ക് ലോൺ എടുത്തു പഠിച്ചു ബി.ടെക്.. നഴ്സിംഗ് പോലുള്ള കോഴ്സുകൾ പാസ്സായതിനു ശേഷം തൊഴിലില്ലാതെ നിൽക്കുന്നവരുണ്ട് വായ്പ എടുത്തതുക തിരിച്ചടക്കേണ്ടതില്ലെന്ന് ഇവരാരും തന്നെ കരുതുന്നില്ല. വരുമാനമൊന്നുമില്ലാതെ തിരിച്ചടവു എങ്ങനെ സാധ്യമാവുമെന്നു പണം പിരിയ്ക്കാൻ ഗൂണ്ടാ സംഘത്തെ നിയോഗിച്ച ലോഗ്രേഡുബാങ്കിലെ ഏമാന്മാർക്കു ചിന്തിക്കാവുന്നതേയുള്ളു.

പണപ്പിരിവു ഏെറ്റടുത്തിരിക്കുന്നത് റിലയൻസ് അസറ്റ് റി കൺസ്ട്രക്ഷൻഎന്ന കള്ളക്കമ്പനിയാണ്. ഒട്ടേറെ നിക്ഷേപകരുടെ പണം കവർന്നെടുത്ത ചരിത്രമാണ് റിലയൻസ് കമ്പനികൾക്കുള്ളത്. റിലയൻ പവർ കമ്പനി എന്ന പേരിൽ പബ്ളിക് ഇഷ്യു നടത്തി പെൻഷൻകാരുൾപ്പെടെ ഒത്തിരിപ്പേരുടെ പണം ഇവർ അടിച്ചുമാറ്റിയതാണ്. ആർ എൻ ആർ എൽ എന്ന കമ്പിനിയൽിനി ക്ഷേപിച്ചവനൊക്കെ കാശൂ പോയി ഇപ്പോൾ ആ കമ്പനി തന്നെയില്ല.
ആർ ബി എൻ - റിലയൻസ് ബ്രോഡ് കാസ് റ്റിംഗ് നെറ്റുവർക്കിൽ നിക്ഷേപിച്ചവർക്കുമിച്ചം നിക്ഷേ പത്തുകയുടെ പത്തു ശതമാനം ബാക്കി യുണ്ടെങ്കിലായി.

എസ് ബിറ്റി മേലാളന്മാരുടെ വെട്ടിപ്പുമനസ്സിലാക്കാൻ ഇടപാടിൽ മറിയുന്ന  തുക യുടെ കണക്കു നോക്കിയാൽ മാത്രം മതി. പലിശ ഒഴിവാക്കിയാൽ 131 കോടിയോളം രൂപായാണ് തിരികെ കിട്ടാനുള്ളത്. ഇതിൽ 59 കോടി മാത്രം റിലയൻസ് പിരിച്ചു കൊടുത്താൽ മതി. ബാക്കി 72 കോടിറിലയൻസിനു എടുക്കാം. . ഇതിൽ എത്ര കോടി എസ് ബിറ്റി ടോപ് മാനേജ്മെന്റിനു കിട്ടുമെന്നതു് ഈ ഡീലിലെ രഹസ്യമായി അവശേഷിക്കും.

വിജയ് മല്യ പോലുള്ളവൻതാപ്പാനകൾ ക്കു കോടികൾ ധൂർത്തടിക്കാൻ ന ൾകി യി ട്ടു കാൽ ക്കാശു പോലും തിരികെ വാങ്ങാൻ കഴിയാതെ ഇരിക്കെയാണ് റിലയൻസിന്റെ  ഗുണ്ടകളെ വെച്ചുള്ള എസ് ബി റ്റി യുടെ ഭീഷണി. ഇതിനെതിരെ ഭരണ - പ്രതിപക്ഷ എം.എൽ എമാര്‍ ചേർന്നിരുന്നു പ്രമേയം പാസ്സാക്കുകയല്ല, മറിച്ച് ഈ ബാങ്കിന്റെ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നിയമിർമ്മാണം നടത്തുകയാണ് വേണ്ടതു്.  എസ് ബി റ്റി എന്ന ലോ ഗ്രേഡു ബാങ്കു കേരളത്തിൽ നിന്നു അപ്രത്യക്ഷമായാലും കേരളത്തിന്റെ ബാങ്കിംഗ് മേഖല നിലനില് ക്കുക തന്നെ ചെയ്യും.


കെ.എ. സോളമൻ



Thursday, 30 July 2015

സർഗ്ഗവാസന വളരാൻ !- കഥ -കെ എ സോളമന്‍




സാറന്‍ മാര്‍ക്ക് വാട്സാപ്പില്‍ കളിക്കാനല്ല, മറിച്ചു കുട്ടികളില്‍ സര്‍ഗ്ഗ വാസന വളര്‍ത്താന്‍ വേണ്ടിയാണ് സാംസ്കാരികന്‍മാര്ക്ക് അര ദിവസം സ്കൂള്‍ വിട്ടുകൊടുത്തത്.  ക്യത്യo രണ്ടു മണി
ക്കു തന്നെ സ്ഥലം സാംസ്കാരിക നായകർ മമ്മുഞ്ഞിയുടെ നേതൃത്വത്തിൽ കുട്ടികളെ വിളിച്ചിരുത്തി പരിപാടി ആരംഭിച്ചു.
ആദ്യ ഊഴം അധ്യക്ഷനായ സാംസ്കാരികന്റേതാണു്. പതിവുപോലെ പണ്ടെങ്ങോ സംഭവിച്ചെന്ന് അദ്ദേഹം കരുതുന്ന സുകമാർ അഴീക്കോടുമായുള്ള സഹവർത്തിത്വം നൂറ്റൊന്നാമത്തെ തവണ ആവർത്തിച്ചു ബോറടിക്കാൻ കൂട്ടാക്കത്തവരെ യും അദ്ദേഹം  ബാറടിപ്പിച്ചു.
തുടർന്നു മമ്മുഞ്ഞിയുടെ ഇടപെടൽ ആയിരുന്നു.
കുട്ടികളോട് മമ്മുഞ്ഞി:
"പ്രിയപ്പെട്ടകുട്ടികളെ "
"എന്തോ "
.
"നിങ്ങൾ എന്തെങ്കിലും എഴുതാറുണ്ടോ?''
" പകർത്ത് എഴുതാറുണ്ട്. "
"അതല്ല ചോദിച്ചത്, കഥ. കവിത, നോവൽ അങ്ങനെ എന്തെങ്കിലും ?"
"ഇവൻ എഴുതിയതാണ് ചേട്ടാ. സോറി സാറെ, ആ കമലാക്ഷി ടീച്ചർ പിടിച്ചു വാങ്ങി കീറിക്കളഞ്ഞു, ഒരടിയും കൊടുത്തു, മേലാൽ ഇത്തരം വൃത്തി കേടുകൾ എഴുതരുതു എന്നു പറഞ്ഞു "
" അതാ ഞാൻ പറഞ്ഞത് നിങ്ങൾക്കും നിങ്ങടെ ടീച്ചർമാർക്കും സർഗ്ഗവാസന ഇല്ലെന്നു "
" ചേട്ടൻ സോറി സാറു വല്ല നോവലുമെഴുതിയിട്ടുണ്ടോ ?"
''ഉണ്ടല്ലോ? ഫോട്ടോസ്റ്റാറ്റ്  ് എടുത്തു വെച്ചിരിക്കുകയാണ്,  ഉടൻ പ്രസിദ്ധി കരിയ്ക്കും. അതിരിക്കട്ടെനിങ്ങള്‍ പ്രേമം സിനിമ കണ്ടോ?"
" ഇല്ല സാറെ"
"കണ്ടില്ലെങ്കില്‍ ഉടന്‍ കാണണം, അതിനു വേണ്ടി ക്ളാസ് കട്ടു
ചെയ്താലും കുഴപ്പമില്ല " മമ്മൂഞ്ഞി.
"അതെന്തിനാണ്  ്സാറേ? " കുട്ടികള്‍ 
" അതേയ്, ആ സിനിമയില്‍ നിങ്ങളുടെ സര്‍ഗ്ഗവാസന്ന വളര്‍ത്തുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്". സിനിമ കണ്ടു തന്നെ നിങ്ങൾ അവയൊക്കെ മനസ്സിലാക്കണം . അപ്പോ , ഓ.കെ."
മമ്മൂഞ്ഞി പറഞ്ഞു നിർത്തി.
ഈ സമയ മത്രയും വാട്ട്സാപ്പിലൂടെ സാറന്മാരും ടീച്ചറുമാരും ചേർന്നു പകിട പ ന്ത്രണ്ടു കളിക്കുകയായിരുന്നു!

- കെ. എ സോളമൻ

Wednesday, 29 July 2015

പാവങ്ങളുടെ പ്രസിഡണ്ട്



ഇൻഡ്യൻ യുവമനസ്സുകളെ ജ്വലിപ്പിച്ച മഹത് വ്യക്‌തിയാണ് ഡോ.എ. പി. ജെ അബ്ദുൾ കലാം അദ്ദേഹം യുവാക്കളെ സ്വപ്‌നം കാണാൻ പഠിപ്പിച്ചു, ഉറങ്ങാതിരിക്കാനും ചിന്തിക്കാനുമുള്ളസ്വപ്നം. അദ്ദേഹം ഒരേ സമയം മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും സിക്കു മൊക്കെ ആയിരുന്നു, ഒരു യഥാർത്ഥ ഭാരത
പുതൻ. രാഷ്ടീയക്കാരനല്ലാത്ത അദ്ദേഹം രാഷ്ട്രത്തിന്റെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അറിഞ്ഞിരുന്നു. എന്നാൽ അവ കൃത്യമായി മനസ്സിലാക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല കേരളത്തിന്റെ അഭിവൃത്തിക്കായി 2005 ജൂലൈ 28 - നു കേരള നിയമസഭയിൽ വെച്ചു അദ്ദേഹം പ്രഖ്യാപിച്ച പത്തിന പരിപാടികളിൽ ഒന്നു പോലും നടപ്പിലായില്ല
മിസൈൽ മാനായും രാഷ്ട്രപതിയായും അദ്ദേഹം രാഷ്ട്രത്തിനു ന ൾകിയ സംഭാവന നിസ്തുലം. രാഷ് ട്രപതി സ്ഥാനത്തിന്റെ മഹത്വം എന്തെന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ ഡോ .കലാമിനു കഴിഞ്ഞു. പാവപ്പെട്ടവന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. നേട്ടങ്ങൾ സാധ്യമാകൂന്നതു കഠിന പ്രയത്നത്തിലൂടെയെന്നു അദ്ദേഹം കൂട്ടി കളെ പഠിപ്പിച്ചു,  തലമുറകൾക്കു വഴികാട്ടിയായി. ഇ ൻഡ്യൻ വിദ്യാർത്ഥികളുടെ ഏറ്റവും മികച്ച മോട്ടിവേറ്റർ ആണു ഡോ.കലാം.

 കെ. എ സോളമൻ





Sunday, 26 July 2015

പരീക്ഷാ കോമാളിത്തരം




ഡോക്ടർ ആകാനുള്ള മനുഷ്യന്റെ ഒടുക്കത്തെ ഭ്രാന്ത് അവനെ കൊണ്ടെത്തിച്ചിരിക്കുന്നതു് വല്ലാത്ത പതനത്തിലാണ്..
കഴിഞ്ഞ മേയിൽ നടന്ന അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതു കൊണ്ട് കഴിഞ്ഞ ദിവസം കനത്ത സുരക്ഷയിലാണ് സി. ബി.എസ്.ഇ. പുന:പ്പരീക്ഷ നടത്തിയത്. മെറ്റൽ ഡിറ്റക്ടർ, ബഗ് ഡിറ്റക്ടർ, ടോർച്ച് തു ടങ്ങിയവ ഉപയോഗിച്ചുള്ള പരിശോധനാ പരീക്ഷയായിരുന്നു ആദ്യം . ഹാളിൽ പേന കൊണ്ടു പോകാൻ പോലും അനുവദിച്ചില്ല. മനു ഷ്യന്റെ നിത്യോപയോഗ സാധനങ്ങളായ
മാല, വള ,കമ്മൽ, മോതിരം, ഹെയർ പിൻ, ഹെയർ ബാന്റ്, വാച്ച് തുടങ്ങിയവ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിച്ച കന്യാസ്ത്രീയുടെ ഡോക്ടർ സ്വപ്നം പൊലിഞ്ഞു. മു സ്ളീo പെൺങ്കുട്ടികളെ കൊണ്ട് തട്ടം അഴിച്ചുമാറ്റിയതിനു ശേഷം പരീക്ഷ എഴുതാൻ അനുവദ ച്ചു. പരീക്ഷാഹാളിൽ വസ്ത്രം ധരിയ്ക്കാൻ അനുവദിച്ചതു തന്നെ മഹാഭാഗ്യം.

മെഡിക്കൽ പ്രൊഫഷൻ അല്ല ജീവിതത്തിലെ ഏക ലക്ഷ്യമെന്ന ചിന്ത മാറിയാലെ എൻട്രൻസ് പരീക്ഷക്കൊപ്പം അരങ്ങേറിയ കോമാളിത്തരങ്ങൾക്കു ഒടുക്കമുണ്ടാവു. പണമുള്ള ഏതവനും എം.ബി.ബി.എസ് പഠിയ്ക്കാൻ അവസരം ന ൾകുന്നതും പ്രശ്നത്തിനു പരിഹാരമാണ്. പിന്നെ പാവപ്പെട്ടവന്റെ കാര്യം?'അവനെ പണ്ടു മുതൽ തന്നെ ഈ മേഖലയിൽ നിന്നു ഒഴിവാക്കി ക്കഴിഞ്ഞു. വൻ പണം മുടക്കള്ള എൻട്രൻസ് കോച്ചിoഗ് പാവപ്പെട്ടനു വിധിച്ചിട്ടുള്ള ഏർപ്പാടല്ലെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തതു് ?

കെ.എ സോളമൻ