മുതിർന്ന പൗരന്മാരെ കുളിപ്പിച്ചു കിടത്തുന്ന അനവധി പദ്ധതി സർക്കാരിനും ഇതര സ്ഥാപനങ്ങൾക്കു മുണ്ടു്. അത്തരത്തിൽ ഒന്നാണ് എൽ.ഐ.സിയുടെ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതി. കുറഞ്ഞതു 66665 രൂപാ വാർഷിക നിക്ഷേപം നടത്തിയാൽ പ്രതിമാസം 500 രൂപ പെൻഷൻ ഇനത്തിൽ എൽ.ഐ.സി. തരും. പദ്ധതിയിൽ ചേരാൻ എൽ. ഐ.സിയുടെ പതിവു ചിട്ടവട്ടങ്ങളായ അപേക്ഷാ പൂരണം, മെഡിക്കൽ പരിശോധന, മരണഭീതിയെക്കുറിച്ചള്ള ബോധവൽക്കരണം എന്നിവയൊക്കെ ഉണ്ടാവാം. എന്തിനീ കഷ്ടപ്പാട്?
തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാഥമിക സഹകരണ ബാങ്കിലോട്ടു വിളിച്ചു പറഞ്ഞാൽ അവർ വീട്ടിൽ എത്തി തുക വാങ്ങുകയും 500 രൂപയ് ക്കു പകരം മാസം 597 രൂപാ പ്രതിമാസ പെൻഷൻ തരുകയും ചെയ്യുo. സഹകരണ സംഘത്തിലെ നിക്ഷേപത്തിനു് എന്തങ്കി ലുമുറപ്പുണ്ടോ, സംഘo പൊളിഞ്ഞു പോകില്ലേ, എന്നൊക്കെ ചില എൽ.ഐ.സി.ഏജന്റുമാർ ചോദിച്ചേക്കാം. എൽ.ഐ.സി. പൊളിഞ്ഞാൽ എങ്ങനെയെന്നതാണ് ഇതിനുള്ള മറു ചോദ്യം എൽ.ഐ.സി യിലും ദേശാസാൽക്കൃത ബാങ്കുകളകളുടെ മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്നവർ ഈ മേഖലയിൽ നിക്ഷേപിച്ചു കൈ പൊള്ളിയവരുടെ അഭിപ്രായം തേടുന്നതു നന്നായിരിക്കും.
പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം സ്വന്തം നാട്ടുകാർക്കു കൂടി പ്രയോജനപ്പെടുമെന്നതാണ് മറ്റൊരു കാര്യം.
-കെ.എ. സോളമൻ
No comments:
Post a Comment