Saturday, 1 August 2015

ലോ ഗ്രേഡുബാങ്കിന്റെ ൈഹ ഗ്രേഡു തട്ടിപ്പ്:




ദേശസാൽകൃതവും അല്ലാത്തതു മായ അനേകം ബാങ്കകൾ രാജ്യത്തുണ്ട്. അവയിൽ ഒന്നു മാത്രമാണ് എസ് ബി റ്റി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ . 
കേരളത്തിന്റെ സ്വന്തം ബാങ്ക്. ഇതൊരു ലോ ഗ്രേഡുബാങ്കല്ലേയെന്നു ചോദിച്ചാൽ അതെയെന്ന കാര്യത്തിൽ ഇൻഡ്യൻ റയിൽവേക്ക് പോലും തർക്കമില്ല.

ഇൻഡ്യൻ റെയിൽവേ ടിക്കറ്റ് ഓൺലൈനിൽ ബുക്കു ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാരനോടു റയിൽവേ പറയുന്നതിങ്ങനെ." എസ് ബി.റ്റി ഒരു ലോ ഗ്രേഡുബാങ്കാണ്. ടിക്കറ്റുവേണമെന്നുണ്ടെങ്കിൽ മറ്റേതെങ്കിലും ബാങ്ക വഴി പണം അടക്കുക. അതായതു കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവ 
വഴി "

എന്നു വെച്ചാൽ എസ്.ബി.റ്റി അക്കൗണ്ടിൽ പണമൂണ്ടെങ്കിലും ഇൻഡ്യൻ റയിൽവേ ഓൺ ലൈൻ ടിക്കറ്റ് തരില്ല. ഇതാണ് എസ് ബി.റ്റിയുടെ സേവന നിലവാരം. യഥാസമയം പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തിരുന്നെങ്കിൽ റയിൽവേ യുടെ സർട്ടിഫിക്കറ്റ് എസ്.ബി.ടി  ക്കു ഒഴിവാക്കാമായിരുന്നു രണ്ടും മൂന്നും മണി ക്കൂറുകളാണു്എസ.് ബി.റ്റി ബ്രാഞ്ചിൽ ഓരോ ഇടപാടിനും  ചെലവഴിക്കേണ്ടി വരുക. പണി ചെയ്യാൻ ജീവനക്കാർക്കുതീരെ വയ്യ, അല്ലെങ്കിൽ ആവശ്യത്തിനു ജീവനക്കാരില്ല

അതു കൊണ്ടാണ് എസ് ബി.റ്റി അവർ ന ൾകിയ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ റിലയൻസ് എന്ന കമ്പനിക്ക് ചുമതല കൈമാറിയത്.

നാലും അഞ്ചും ലക്ഷം രൂപാ ബാങ്ക് ലോൺ എടുത്തു പഠിച്ചു ബി.ടെക്.. നഴ്സിംഗ് പോലുള്ള കോഴ്സുകൾ പാസ്സായതിനു ശേഷം തൊഴിലില്ലാതെ നിൽക്കുന്നവരുണ്ട് വായ്പ എടുത്തതുക തിരിച്ചടക്കേണ്ടതില്ലെന്ന് ഇവരാരും തന്നെ കരുതുന്നില്ല. വരുമാനമൊന്നുമില്ലാതെ തിരിച്ചടവു എങ്ങനെ സാധ്യമാവുമെന്നു പണം പിരിയ്ക്കാൻ ഗൂണ്ടാ സംഘത്തെ നിയോഗിച്ച ലോഗ്രേഡുബാങ്കിലെ ഏമാന്മാർക്കു ചിന്തിക്കാവുന്നതേയുള്ളു.

പണപ്പിരിവു ഏെറ്റടുത്തിരിക്കുന്നത് റിലയൻസ് അസറ്റ് റി കൺസ്ട്രക്ഷൻഎന്ന കള്ളക്കമ്പനിയാണ്. ഒട്ടേറെ നിക്ഷേപകരുടെ പണം കവർന്നെടുത്ത ചരിത്രമാണ് റിലയൻസ് കമ്പനികൾക്കുള്ളത്. റിലയൻ പവർ കമ്പനി എന്ന പേരിൽ പബ്ളിക് ഇഷ്യു നടത്തി പെൻഷൻകാരുൾപ്പെടെ ഒത്തിരിപ്പേരുടെ പണം ഇവർ അടിച്ചുമാറ്റിയതാണ്. ആർ എൻ ആർ എൽ എന്ന കമ്പിനിയൽിനി ക്ഷേപിച്ചവനൊക്കെ കാശൂ പോയി ഇപ്പോൾ ആ കമ്പനി തന്നെയില്ല.
ആർ ബി എൻ - റിലയൻസ് ബ്രോഡ് കാസ് റ്റിംഗ് നെറ്റുവർക്കിൽ നിക്ഷേപിച്ചവർക്കുമിച്ചം നിക്ഷേ പത്തുകയുടെ പത്തു ശതമാനം ബാക്കി യുണ്ടെങ്കിലായി.

എസ് ബിറ്റി മേലാളന്മാരുടെ വെട്ടിപ്പുമനസ്സിലാക്കാൻ ഇടപാടിൽ മറിയുന്ന  തുക യുടെ കണക്കു നോക്കിയാൽ മാത്രം മതി. പലിശ ഒഴിവാക്കിയാൽ 131 കോടിയോളം രൂപായാണ് തിരികെ കിട്ടാനുള്ളത്. ഇതിൽ 59 കോടി മാത്രം റിലയൻസ് പിരിച്ചു കൊടുത്താൽ മതി. ബാക്കി 72 കോടിറിലയൻസിനു എടുക്കാം. . ഇതിൽ എത്ര കോടി എസ് ബിറ്റി ടോപ് മാനേജ്മെന്റിനു കിട്ടുമെന്നതു് ഈ ഡീലിലെ രഹസ്യമായി അവശേഷിക്കും.

വിജയ് മല്യ പോലുള്ളവൻതാപ്പാനകൾ ക്കു കോടികൾ ധൂർത്തടിക്കാൻ ന ൾകി യി ട്ടു കാൽ ക്കാശു പോലും തിരികെ വാങ്ങാൻ കഴിയാതെ ഇരിക്കെയാണ് റിലയൻസിന്റെ  ഗുണ്ടകളെ വെച്ചുള്ള എസ് ബി റ്റി യുടെ ഭീഷണി. ഇതിനെതിരെ ഭരണ - പ്രതിപക്ഷ എം.എൽ എമാര്‍ ചേർന്നിരുന്നു പ്രമേയം പാസ്സാക്കുകയല്ല, മറിച്ച് ഈ ബാങ്കിന്റെ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നിയമിർമ്മാണം നടത്തുകയാണ് വേണ്ടതു്.  എസ് ബി റ്റി എന്ന ലോ ഗ്രേഡു ബാങ്കു കേരളത്തിൽ നിന്നു അപ്രത്യക്ഷമായാലും കേരളത്തിന്റെ ബാങ്കിംഗ് മേഖല നിലനില് ക്കുക തന്നെ ചെയ്യും.


കെ.എ. സോളമൻ



No comments:

Post a Comment