ചേര്‍ത്തല: പിറവി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കഥാ-കാവ്യ സംഘമവും പുസ്തക പ്രകാശനവും നടത്തി.
ഫെബ്രു. രണ്ടിനു ചേര്‍ത്തല വൂഡ് ലാന്‍റ്സ് ആഡിറ്റോറിയാത്തില്‍ വെച്ചു നടന്ന സമ്മേളനത്തില്‍
പ്രശസ്തസാഹിത്യകാരന്‍ ഉല്ലല ബാബു അധ്യ ക്ഷത വഹിച്ചു.
പി സുകുമാരന്‍ രചിച്ച “ ഇപ്പോള്‍ അതും ഓര്‍ക്കുന്നില്ല”
എന്ന കഥാസമാഹാരം വിദ്വാന്‍ കെ രാമകൃഷ്ണന്‍
പ്രകാശനം ചെയ്തു, കെ ശിവദാസ് ഏറ്റുവാങ്ങി . കെ എ സോളമന്‍
എഴുതിയ “ ജീവിതം ഒരു മയില്‍പ്പീലിത്തുണ്ട് “ എന്ന കാവിതാ സമാഹാരം കവി പൂച്ചാക്കല്‍ ഷാഹുല്‍ പ്രകാശനം ചെയ്തു, പ്രൊഫ.ഡോ. ലേഖാറോയ് സ്വീകരിച്ചു.
ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഈ ഖാലിദ് (ആലപ്പി ആര്‍ട്സ്
ആന്ഡ് കമ്മുനികേഷന്‍സ്), ഡോ. ഷാജി ഷണ്‍മുഖം( ശ്രീ ശങ്കര യൂണിവേഴ്സിറ്റി), പി മോഹന ചന്ദ്രന്‍ (സാരംഗി),ഇ കെ തമ്പി(സര്‍ഗം),
എം ഡി വിശ്വംഭരന്‍ (സാഹിതി), മുരളി ആലിശ്ശേരി (റൈറ്റേര്‍സ് ഫോറം)തുടങ്ങിയവര്‍
പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന കഥാ-കാവ്യ സംഘമത്തില്‍ പീറ്റര്‍
ബെഞ്ചമിന്‍ അന്ധകാരനഴി, ഗൌതമന്‍ തുറവൂര്‍, ബാലചന്ദ്രന്‍ പാണാവള്ളി, അല്‍ഫോണ്‍സ്‌വില്ല ജോസഫ്, വാരനാട് ബാനര്‍ജി, വൈരം വിശ്വന്‍, വി കെ ഷേണായി, കാവ്യദാസ് , എന്‍.ടി.ഓമന, പ്രസന്നന്‍ അന്ധകാരനഴി എന്‍.എന്‍. വേലായുധന്‍, വി എസ് പ്രസന്നകുമാരി, ശക്തീശ്വരംപണിക്കര്‍ , കരപ്പുറം രാജശേഖരന്‍ , സതീശന്‍ ചെറുവാരണം, ഡി തിലകന്‍ , ബിമല്‍ രാധ് , ശരത് വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
പി സുകുമാരന്‍ മറുപടിയും കെ എ സോളമന്‍ നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment