ലോകാത്ഭുതങ്ങള്‍ ഏഴെണ്ണം. അവ ഏതൊക്കെയെന്ന് ചോദിച്ചാല്‍ അല്‍പ്പം പരുങ്ങും. അത്ഭുതങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഒരു കാലത്ത് അത്ഭുതമായിരുന്നു. സേര്‍സ് ടവറും ഭുജുമൊക്കെ വന്നതോടെ എംപയര്‍ ബില്‍ഡിംഗ് മറവിയിലായി.
റോട്ടി, കപ്പട, മകാന്‍-ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇവയാണ് മനുഷ്യന്റെ പ്രാഥമികാശ്യങ്ങള്‍. പുതിയ കാലത്ത് വസ്ത്രധാരണ രീതിക്ക് മാറ്റം വന്നതോടെ വസ്ത്രം അത്യാവശ്യ വസ്തു അല്ലാതായി. തൊലിയുമായി ചേര്‍ന്നുകിടക്കുന്ന ‘ലെഗ്ഗിന്‍സാ’ണ് യുവതികളുടെ നിലവിലെ പ്രിയപ്പെട്ട വേഷം. കാലു പെയിന്റടിച്ചാലും ലെഗ്ഗിന്‍സന്നേ തോന്നൂ. പാര്‍പ്പിട സങ്കല്‍പ്പവും മാറി.
മലയാള സിനിമായിലെ മെഗാ നടന് മമ്മൂട്ടിയുടെ നിരീക്ഷണത്തില്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ വസ്ത്രവും പാര്‍പ്പിടവും പെടില്ല. സിനിമാക്കാര്‍ക്ക് പ്രത്യേകിച്ച് നടികള്‍ക്ക് വസ്ത്രമൊന്നും വേണ്ട. ഉള്ള വസ്ത്രത്തില്‍ മറച്ചുവെച്ചിരിക്കുന്നത് ക്യാമറക്കുമുമ്പില്‍ തുറന്നുകാട്ടാനും മടിയില്ല. തുറന്നു കാട്ടുന്നതാണ് മാതൃത്വമെന്നൊക്കെ ഗീര്‍വാണമടിക്കും. നടന്മാര്ക്ക് താമസിക്കാന്‍ റിസോര്‍ട്ട് ഹോട്ടലോ കാരവാനോ മതി. അതുകൊണ്ട് മെഗാസ്റ്റാര്‍ പറഞ്ഞത് മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ വായുവും വെള്ളവും ആഹാരവുമാണെന്ന്. നല്ല ആഹാരം ലഭ്യമാക്കാനാണ് ഉദയംപേരൂരില്‍ നെല്‍കൃഷി ആരംഭിച്ചത്. ചെട്ടുവിരിപ്പിന്റെ ചോറ് നല്ല ആഹാരമാണ്. കൃഷിയുടെ മേല്‍നോട്ടത്തിന് ഒരു താടിക്കാരന് ഐടി പ്രൊഫഷണലിനെ നിയമിച്ചിട്ടുമുണ്ട്. ഇദ്ദേഹമാണ് ഞാറിന്റെ ഗ്രോത്ത് കമ്പ്യൂട്ടറിലൂടെ മോനിറ്റര്‍ ചെയ്യുന്നത്. നല്ല വെള്ളം ലഭ്യമാക്കാനും പ്രയാസമില്ല. പുഴയിലെ വെള്ളം പറ്റില്ലെങ്കില്‍ കടല്‍വെള്ളം മാറ്റി ശുദ്ധജലമുണ്ടാക്കാം, ചെലവു കൂടുമെന്നേയുള്ളൂ. വായുവിന്റെ കാര്യമാണ് കഷ്ടം! എല്ലാവനുംകൂടി പുകച്ചും കരിച്ചും വായു മലീമസമാക്കി. മെഗാസ്റ്റാറിന് നല്ല വായു കൂടിയേ തീരൂ. അതുകൊണ്ടാണ് ആലപ്പുഴയിലെ സ്കൂള്‍ കുട്ടികളോട് നല്ല വായു സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തത്. “പ്രകൃതിയെ നാം സംരക്ഷിക്കണം നമുക്ക് നല്ല വായു വേണം”- അദ്ദേഹം പറഞ്ഞു. സ്വന്തം നിലയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഉദയംപേരൂര്‍ മോഡല്‍ വായുകൃഷിയിലും പരീക്ഷിക്കുമായിരുന്നു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും പുരസ്കാരം നല്കുന്ന ചടങ്ങിലാണ് മമ്മൂട്ടിയുടെ ആഹ്വാനം. കേന്ദ്ര വിമാനമന്ത്രി വേണുഗോപാല്‍, ഏര്‍പ്പാടാക്കിയ മെറിറ്റ് അവാര്‍ഡ് ‘പൊന്‍തൂവല്‍’ ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്.
മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണെന്നും ഇടതു ചാനലിന്റെ ചെയര്‍മാനാണെന്നും വേണുഗോപാലിന് നന്നായി അറിയാം. സരിതാ-ശാലു കേസില്‍ ഇടതു സഖാക്കള്‍ വേണുഗോപാലിന്റെ പിന്നാലെ ചീഞ്ഞ മുട്ടയും കരിങ്കൊടിയുമായി പായുന്ന കാലത്ത് പരിപാടി വിജയിപ്പിക്കാന്‍ മമ്മൂട്ടിയെക്കാള്‍ പറ്റിയ പാര്‍ട്ടിയില്ല. പൊന്തൂവലില് അല്ല, ഒരു തൂവലിലും ആരും തൊട്ടുനോക്കില്ല. ആരെങ്കിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഡിഫിക്കാര് രംഗത്തെത്തും. അങ്ങനെയൊരു സംഭവം മുമ്പ് തണ്ണീര്‍മുക്കത്ത് മമ്മൂട്ടിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ വന്നവരെ ഡിഫി സഖാക്കള്‍ അടിച്ചോടിച്ചു.
പുരസ്കാരം വാങ്ങാന്‍ വന്ന ഒരു പയ്യന് മെഗാസ്റ്റാറിനെ അല്‍പ്പം വെള്ളം കുടിപ്പിക്കുകയും ചെയ്തു. “താങ്കളുടെ ചെറുപ്പത്തിന്റെ രഹസ്യം?” ഇതായിരുന്നു പയ്യന്റെ കുസൃതി. “കിളവനായിട്ടും ഇങ്ങനെ നടക്കാന്‍ എങ്ങനെ പറ്റുന്നു?” എന്നാണ് പയ്യന് ഉദ്ദേശിച്ചതെങ്കിലും പറയാന്‍ പറ്റില്ലായെന്ന കടുത്ത നിലപാടായിരുന്നു നടന്. ഗോദ്റേജ് കമ്പനി, കുട്ടിയുടുപ്പ്, കൂളിംഗ് ഗ്ലാസ്, ശ്വാസ സ്തംഭനം, സര്‍വോപരി 13-കാരികളുമായുള്ള നടനം ഇതൊക്കെയാണ് ചെറുപ്പത്തിന് കാരണമെന്ന് എ പ്ലസ് പയ്യന് അറിയാമെങ്കിലും മെഗാസ്റ്റാറിന്റെ വായില്‍നിന്ന് തന്നെ അവനത് കേള്‍ക്കണം.
വേണുഗോപാല്‍ ആരാ കക്ഷി? ചീമുട്ടയുമായി നടക്കുന്ന മാര്‍ക്സിസ്റ്റ് സഖാക്കളെ മര്യാദക്കാരാക്കാന് ഇതൊക്കെയാണ് മാര്‍ഗ്ഗം. ഇങ്ങനെയൊരു ബുദ്ധി കൊടിക്കുന്നിലിന് തോന്നാത്തതെന്ത്?
കെ.എ.സോളമന് Janmabhumi Daily on 8-10-13

No comments:
Post a Comment