Monday, 12 March 2018

കെഎസ്എഫ്ഇയുടെ സ്‌നേഹ സംരംഭം!


Tuesday 13 March 2018

ചിട്ടി നടത്തി  അമിതലാഭം കൊയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥ സ്ഥാപനമണ് കേരളാ സ്‌റ്റേറ്റ് ഫിനാല്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്ന കെഎസ്എഫ്ഇ.  ഇവിടെ ചിട്ടി ചേര്‍ന്നിട്ടുള്ളവരും ലോണ്‍ എടുത്തിട്ടുള്ളവരും കെഎസ്എഫ്ഇ ബ്‌ളേഡിന്റെ മൂര്‍ച്ച നന്നായി അറിഞ്ഞവരാണ്. ഇവരെയെല്ലാം ഞെട്ടിപ്പിക്കുന്നതാണ് കെഎസ്എഫ്ഇയുടെ ഭാഗത്തു നിന്നുണ്ടായ സ്‌നേഹ സംരംഭം.

കെഎസ്എഫ്ഇയുടെ  പണംകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് മുന്‍കൈ എടുത്ത് പാതിരപ്പള്ളിയില്‍ സ്ഥാപിച്ച സ്‌നേഹ ജാലകം സൗജന്യ ഊട്ടുപുരയുടെ കിച്ചന്‍  സൗകര്യങ്ങളും രണ്ടു നില ഭക്ഷണശാലയും നിര്‍മ്മിച്ചത്.

തിരിച്ചടവിന് ഒരുവിധ സാധ്യതയുമില്ലാത്ത സംരംഭത്തിന് വേണ്ടി കെഎസ്എഫ്ഇ കൈവിട്ടു കളിച്ചത് എന്തുകൊണ്ടെന്ന് ഭൂരിപക്ഷം ചിറ്റാളന്മാര്‍ക്കും ബോധ്യം വന്നിട്ടില്ല. പിഴപ്പലിശ ഈടാക്കുന്നതില്‍ തരിമ്പുകാരുണ്യം കാട്ടാത്ത കെഎസ്എഫ്ഇ എന്തു കൊണ്ടിങ്ങനെ ഉദാരമനസ്‌കരായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

സൗജന്യ ഭക്ഷണ ശാലയുടെ ഉദ്ഘാടനം അതിഗംഭീരമായാണ് നിര്‍വഹിച്ചത്. എന്‍.എസ്. മാധവന്‍, ഡോ. ഇക്ബാല്‍, എന്‍. മാധവന്‍ കുട്ടി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ഇന്ദു മേനോന്‍, ശാരദക്കുട്ടി, ദീപ നിഷാന്ത്, തനൂജ, സുരേഷ് കുറുപ്പ് എംഎല്‍എ,  എ.എം.  ആരിഫ് എംഎല്‍എ, സുജ സൂസന്‍ ജോര്‍ജ്ജ് തുടങ്ങിയവരൊക്കെ വന്നു. യഥാര്‍ത്ഥ ആവശ്യക്കാര്‍ മാത്രം എത്തിയില്ലായെന്നത് സ്റ്റാര്‍ട്ടിംഗ് ട്രബിളായി കണ്ടാല്‍ മതി.

സൗജന്യ ഭക്ഷണ സംരംഭം നിലനിന്നു പോകുമോയെന്ന് സംഘാടകര്‍ക്കുതന്നെ സംശയമുണ്ട്. തീ കൊളുത്തും മുമ്പേ ചീറ്റിപ്പോയ ഇസ്ലാമിക് ബാങ്കിന്റെ അനുഭവം കൈമുതലായുള്ളതുകൊണ്ട് സൗജന്യ ഊണിന്റെ ഭാവിയെക്കുറിച്ച് സംശയത്തിന് അടിസ്ഥാനമില്ല.

പാവങ്ങള്‍ കൈവിട്ടാല്‍ ഗതികേടിലാകുന്നത് പാതിരപ്പള്ളിയിലെ ഹോട്ടല്‍ തൊഴിലാളികളാണ്. ജനകീയഭക്ഷണ ശാലയില്‍നിന്ന് ഈ തൊഴിലാളികള്‍ക്കു സൗജന്യ ഭക്ഷണം ലഭിക്കുമെന്നു വിചാരിച്ചാല്‍ തന്നെ ഇവരുടെ വീടുകളിലെ കുഞ്ഞുകുട്ടിപരാധീനങ്ങള്‍ എന്താണ് ചെയ്യേണ്ടത്? വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള ഇത്തരം ക്രമീകരണങ്ങളോട്, ചിന്തിക്കുന്ന വര്‍ക്ക് വിയോജിപ്പുണ്ട്!

നിലവില്‍ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു നടത്തുന്ന ഭക്ഷണ വിതരണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സംഭാവനയ്ക്ക് കോര്‍പറേറ്റുകളെ സമീപിക്കും. കെഎസ്എഫ്ഇയുടെ പങ്കാളിത്തം ഈ നിലയില്‍ കാണണം.പണമൊഴുക്കുന്നതിനുള്ള സുഗമമായ ഒരു പുതിയ മാര്‍ഗ്ഗം എന്ന് സൗജന്യ ഭക്ഷണ സംരംഭത്തെ വിശേഷിപ്പിക്കേണ്ടി വരും.

വിശക്കുന്നവരും ദാരിദ്ര്യം  അനുഭവിക്കുന്നവരുമാണ് സംരംഭത്തിന്റെ വിജയത്തിന്റെ കാരണമെന്നതിനാല്‍ അവരെ അങ്ങനെതന്നെ നിലനിര്‍ത്തണം എന്ന ഉദ്ദേശ്യവും സംഘാടകര്‍ക്കു കാണണം. എല്ലാവരുടെ വീടുകളിലും കഞ്ഞി വയ്ക്കാനുള്ള സാഹചര്യമുണ്ടാക്കിയാല്‍ സംരംഭം നിലച്ചു പോകും. അതുകൊണ്ട് അതു പാടില്ല, എല്ലാ പാവപ്പെട്ടവരും ഊണു കാലാവുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി സൗജന്യ ഊട്ടുപുരയിലേക്കു വരണം. കുടുംബ ബന്ധങ്ങള്‍ തകരണം, അച്ഛന്‍ വേലയെടുത്തു കൂലി വാങ്ങി ഭക്ഷണമുണ്ടാക്കി തന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണം തരാന്‍ ഐസക്ക് സാറുണ്ടെന്ന് കുട്ടികള്‍ അച്ഛനോടും അമ്മയോടും പറയണം.

കെ.എ. സോളമന്‍

ചേര്‍ത്തല

Thursday, 8 March 2018

സാമ്പാർ - കഥ

സാമ്പാർ !- കഥ - കെ എ സോളമൻ

ജീവിക്കാൻ മറന്നു പോയ ഒത്തിരി പേരെ ജീവിത പാതയിൽ തലങ്ങും വിലങ്ങും കാണാം. മതാപിതാക്കളുടെ രോഗം, വിവാഹപ്രായമെത്തിയ സഹോദരിമാർ, സഹോദങ്ങളുടെ  വിദ്യാഭ്യാസച്ചെലവ്, ഇതൊക്കെ ഓർക്കുമ്പോൾ അധ്വാനിക്കുക അല്ലാതെ സ്വന്തമായി ഒരു കുടുംബം, പലപ്പോഴും അതേക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല.

സ്കൂൾ അധ്യാപകനായ വിശ്വനാഥപണിക്കർ സ്വന്തമായി ഒരു കുടുംബത്തെ ക്കുറിച്ച് ആലോചിക്കാതിരുന്നതിനു കാരണംവീട്ടിലെ ചെലവു തന്നെ. വിവാഹം ചെയ്തയച്ച സഹോദരിയുടെയും കുട്ടികളുടെയും കാര്യം വരെ നോക്കണം. സഹോദരിയുടെ  ഭർത്താവിന് വരുമാനമില്ല, എന്തെങ്കിലും വരുമാന കണ്ടെത്തണമെന്ന വിചാരവുമില്ല.എല്ലാം തന്റെ ഒരാളുടെ വരുമാനത്തിൽ നിന്ന് വേണം. കൂട്ടത്തിൽ വിജയകുമാർ സാറിന്റെ ഉപദേശവുമുണ്ട്.

"ഭാര്യ കുട്ടികൾ -വലിയ ബാധ്യതയാണ്.നമ്മുടെ സ്വാതന്ത്യം നഷ്ടപ്പെടും.  അവിവാഹിതനായി കഴിയുന്നതിന്റെ സുഖം ഒന്നു വേറെ " വിജയകുമാർ സർ എപ്പോഴും പറയും

സ്കൂളിൽ എത്തുന്ന ദിവസം ഉച്ചഭക്ഷണം സമീപത്തെ ശ്രീകൃഷ്ണവിലാസം പോറ്റി ഹോട്ടലിൽ നിന്നാണ്. "
"പോറ്റിയുടെ സാമ്പാർ -അതു ഗംഭീരമാണ്". 
വിജയകുമാർ സാറിന്റെ അഭിപ്രായം ശരിയാണെന്നു പലപ്പോഴും തോന്നി.

സവാള കടുതൽ ചേർത്തുള്ള പോറ്റിയുടെ സാമ്പാറിന് ഇതര സാമ്പാറുകളിൽ നിന്ന് വേറിട്ടാണ് ടേസ്റ്റ്, ഇതു തന്റെയും കൂടി അഭിപ്രായമായതായി പണിക്കർക്കു തോന്നി.

നാൽപത്തഞ്ചു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് എന്തെന്നു പലരും ചോദിക്കും. ഓരോന്നു പറഞ്ഞു ഒഴിവാകും. കൂടെ ജോലി നോക്കുന്ന രമാദേവി ടീച്ചറിനും തന്റെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്ന് പണിക്കർക്ക് തോന്നിയിട്ടുണ്ട് . ടീച്ചർക്കും പത്തു മുപ്പത്തഞ്ചു കഴിഞ്ഞു.

"പണിക്കർ സാറിനെന്താ രമാദേവിയെ വിവാഹം കഴിച്ചാൽ?" ഹെഡ് മിസ്ട്രസ് സരസ്വതിയമ്മ ടീച്ചർ ഒരു ദിവസം ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി.

" വെട്ടിൽ വീഴരുത് " വിവരം അറിഞ്ഞപ്പോൾ വിജയകുമാർ സാർ നിരുത്സാഹപ്പെടുത്തി. 
"എന്തിന് ഓരോ വയ്യാവേലിയെ എടുത്തു തലേൽ വയ്ക്കണം" 
രമാദേവി വയ്യാവേലിയാണോയെന്നു വിജയകുമാർ സാറിനോടു ചോദിച്ചില്ല. രമാദേവിയെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലോ?

സ്കൂളിലെ ക്ളാസും വീട്ടിലെ ചെലവുകളും പോറ്റി ഹോട്ടലിലെ ചോറും ദോശയും സാമ്പാറുമായി കാലം കടന്നു പോകവേ ഒരു ദിവസം
" സാറിന്റെ കൂടെ ഞാനും കൂടിക്കോട്ടെ ?"
രമാദേവി പതുങ്ങിയ സ്വരത്തിൽ ചോദിച്ചു

ഇങ്ങനെ ഒരു ചിന്ത രമാദേവിയുടെ മനസ്സിൽ ഉള്ളതായി തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ജീവതത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ഇങ്ങനെ  ചോദിക്കുന്നത്.

രമാദേവിയുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനായില്ല.

ലളിതമായ ചടങ്ങിലൂടെ രമാദേവിയെ കൂടെ കൂട്ടി. സഹകരിച്ചെങ്കിലും  വിജയകുമാർ സാറിന്റെ മുഖത്ത് അത്ര സന്തോഷമൊന്നും കണ്ടില്ല. സരസ്വതിയമ്മ ടീച്ചർ വളരെ ഹാപ്പിയായിരുന്നു.

രമാദേവി നന്നായി സാമ്പാറുണ്ടാക്കും. സാമ്പാറിന് ഇത്രയും സ്വാദുണ്ടാകുമായെന്നു മനസ്സിലായത് രമാദേവി ഉണ്ടാക്കിയ സാമ്പാർ കൂട്ടി ഊണുകഴിപ്പോഴാണ്.

" അപ്പോ, പോറ്റി ഹോട്ടലിലെ സാമ്പാർ? "
ആരെങ്കിലും അങ്ങനെ ചോദിച്ചാൽ പണിക്കർ ദ്വേഷ്യം നിയന്ത്രിക്കുകയും മറുപടി പറയുന്നതിൽ നിന്ന് ഒഴിവാകുകയും ചെയ്യും'
- കെ എ സോളമൻ

Tuesday, 6 March 2018

തൃപുര വഴി കേരളത്തിലോട്ട്

ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനായി ബിജെപിയിലേക്ക് പോയതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടത്തിൽ മാർക്സിസ്റ്റു സഖാക്കന്മാരും ബി. ജെ.പിക്കു വേrട്ടു ചെയ്തത് അവരുടെ വിജയം എളുപ്പമാക്കി എന്നുകൂടി പറയാമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടെത്തലാണ് ഇതിലും വിചിത്രം. കോർപറേറ്റുകൾ ഒന്നടങ്കം ബി.ജെ.പിക്കു വേണ്ടി പണമെറിഞ്ഞതാണ് സി പി എമ്മിന്റ പരാജയത്തിനു കുരണമായി  അദ്ദേഹം കാണുന്നത് . കോർപറേറ്റ് പണത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റു പാർട്ടിയും മോശക്കാരല്ലല്ലോ ? ത്രിപുരയിൽ വേരോട്ടമില്ലാത്തിനാലാകണം യുസഫലി, രവി പിള്ള തുടങ്ങിയ കോർപറേറ്റുകളുടെ മണി പവർ അവിടെ ഏശാതെ പോയത് .

വോട്ടിംഗ് മെഷീനെ പഴിചാരലായിരുന്നു പരാജയത്തിന് വ്യാഖ്യാനമായി നാളിതുവരെ സ്വീകരിച്ചു പോന്നത്. പക്ഷെ ഈ ന്യായവാദം വെള്ളം തൊടാതെ വിഴുങ്ങാൻ ആളെ കിട്ടാതായതു കൊണ്ടാണ് ഇക്കുറി കോർപറേറ്റുകളെ പിടിച്ചത്. ത്രിപുരയിൽ പണമെറിഞ്ഞ കോർപറേറ്റുകളെക്കുറിച്ച് അറിയാമെങ്കിൽ അവരുടെ പേരുവിവരം വെളിപ്പെടുത്തുവാനുള്ള ആർജവം സെക്രട്ടറി കാണിക്കേണ്ടതായിരുന്നു. കോർപ്പറേറ്റുകൾ ആരുതന്നെ ആയാലും അവരിൽ റിലയൻസ് മുതലാളി മുകേഷ് അംബാനി ഇല്ലെന്നു തന്നെ ഉറപ്പിക്കാം കേബിൾ കഴിച്ചിടുന്ന കാര്യത്തിൽ അംബാ നിയുമായി ചങ്ങാത്ത മുള്ള കാര്യം സംസ്ഥാന രഹസ്യമൊന്നുമല്ലല്ലോ?

ത്രിപുരയില്‍ പരാജയം നേരിട്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല എന്ന കണ്ടെത്തൽ ആശ്വാസദായകമാണ്. ഇതു തന്നെയല്ല ബംഗാളിനെപ്പറ്റിയും പറഞ്ഞു കൊണ്ടിരുന്നത്‌? ബംഗാളിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ മെമ്പേഴ്സിന് യാതൊരു വിധ കുറവും സംഭവിച്ചിട്ടില്ല.

ത്രിപുരയിലെ സംഭവ വികാസത്തിൽ പാഠം പഠിക്കാതെ പഴയ പടി അക്രമവും അശാന്തിയും അഴിമതി മൂടിവെയ്ക്കലും തുടർന്നാൽ കേരളവും ബംഗാൾ- ത്രിപുര മോഡൽ പിന്തുടരുമെന്ന് കേരളത്തിലെ സൗജന്യ ഭക്ഷണ സഖാക്കൾ ഉൾപ്പെടെയുള്ള എല്ലാ പാർട്ടിക്കാരും മനസ്സിലാക്കിയാൽ കൊള്ളാം.
- കെ എ സോളമൻ

Saturday, 3 February 2018

കേരള ബജറ്റിലെ സാഹിത്യ വൈവിധ്യം

കേരള ബജറ്റിലെ സാഹിത്യ വൈവിധ്യം.

കേൾക്കുന്നത് എന്താണെന്നു വെച്ചാൽ ഇത്തവണത്തെ കേരള ബജറ്റ് വീണ്ടും വീണ്ടും വായിക്കപ്പെടും എന്നുള്ളതാണ്. ആദ്യം വായിക്കുന്നത് തിരുർ തുഞ്ചൻ പറമ്പ് സാഹിത്യ സമ്മേളനത്തിൽ, പിന്നീട് ജയ്പൂർ സാഹിത്യോൽസവത്തിൽ പ്രത്യേക വിഭാഗത്തിൽ പ്പെടുത്തിയും.  ജയ്പ്പൂർ സാഹിത്യോൽസവത്തിൽ  കേരള ബജറ്റു വായന  ഉൾപ്പടുത്താനുള്ള മുഖ്യ കാരണം ബജറ്റിൽ ഇതര സാഹിത്യ കൃതികളികളിൽ നിന്ന് ഭാഗങ്ങൾ ഉൾപ്പെടുത്തിയതു മാത്രമല്ല യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് കൂടുതൽ കാല്പനികത കൊണ്ടുവന്നതിനാലാണ്.

പത്താം ക്ലാസ്സുകാരി സ്നേഹ മുതൽ പ്രശസ്ത കവി  ബാലാമണിയമ്മ വരെയുണ്ട്  ഐസക്കിന്റെ ബജറ്റിലെ സാഹിത്യ വെെവിധ്യത്തിൽ.

പത്തം ക്ളാസുകാരുടെ നാലുവരി-എട്ടു വരി കവിതകൾ മുമ്പും പ്രശംസിക്കപ്പെട്ടു കണ്ടിട്ടുണ്ട്. മുമ്പൊരിക്കൽ ഇടപ്പള്ളി സാഹിത്യോത്സവത്തിൽ പങ്കെടുത്തപ്പോൾ  കൊടുമുണ്ട ഹൈസ്കൂളിലെ പത്താം ക്ളാസുകാരൻ ഇസ്മായിലിന്റെ കവിത കുമാരാ നാശന്റേതിനെക്കാൾ മികച്ചതാണെന്ന് ഒരു സാഹിത്യ നിരൂപകൻ പറയുന്നതു കേൾക്കയുണ്ടായി. പിന്നീട് പ്രസംഗിച്ചവർ നിരൂപകനെ പൊങ്കാലയിട്ടെങ്കിലും  ആസ്വാദന നിലവാരം  അങ്ങനെയൊക്കെയാണ് . സ്നേഹയുടെ കവിതയിൽ സോഡിയം ക്ലോറൈഡ് എന്നൊക്കെ എഴുതി വെച്ചിരിക്കുന്നതു കണ്ടാൽ സാഹിത്യപുരന്ദരനായ മന്ത്രിയെ എങ്ങനെയാണ് അത് ആകർഷിക്കാതിരിക്കുക?

മലയാളം ലെക്സിക്കനും കേരളാ ഗസറ്റും പകർത്തി മന്ത്രി ഐസക് സുകര പ്രസവം പോലെ കുറെ പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും  അവയൊന്നും ആരും വായിക്കുന്നില്ലെന്നു അദ്ദേഹത്തിനു തന്നെവ്യക്തം. അല്ലെങ്കിൽ പെണ്ണെഴുത്തു വരികൾ ഇടതടവില്ലാതെ ബജറ്റിൽ ചേർത്തതിന്റെ കൂടെ ഒരു പാരഗ്രാഫ് തന്റെ നാല്പത്തിയൊന്നാം പുസ്തകത്തിന്റെ പതിനാലാം പുറത്തിൽ നിന്നാണെന്ന് അദ്ദേഹത്തിനു എഴുതി വെയ്ക്കാമായിരുന്നു.

ബജറ്റ് വായന സ്റുഷ്ടിക്കുന്ന ബോറടി ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് ധനമന്ത്രി തോമസ് ഐസക്. അത് ഒരു കണക്കിനു ശരിയുമാണ്. ബജറ്റ് വായന തുടങ്ങുമ്പോൾ തന്നെ കേൾവിക്കാരായ ഒട്ടുമിക്ക എം എൽ എ മാരും ഉറക്കം തുടങ്ങും. ഉറക്കത്തിന്റെ കൂടെ നേരിയ സംഗീതം കൂടി ആയാലോ, സുഖസുഷുപ്തിയിലെത്തും. പാട്ടും കവിതയും ചേർക്കുന്നത് ഈ ഉദ്ദേശത്തിലാണെന്നു അദ്ദേഹം പറയാതെ പറഞ്ഞന്നേയുള്ളൂ.

സ്വന്തം വ്യക്തിത്വവും അന്തസ്സും സ്ഥാപിച്ചുകിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് ഈ ബജറ്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു വെന്ന് അദ്ദേഹം പറയുമ്പോൾ കോരിത്തരിക്കാത്ത സ്ത്രീകളാര്? എല്ലാ സ്ത്രീകളുടെയും അന്തസ്സു വർദ്ധിക്കുന്നതോടെ പുരുഷന്മാരെല്ലാം നാടുകടത്തപ്പെടുമോ യെന്ന ചോദ്യവും ബാക്കിയാവുന്നു, പ്രത്യേകിച്ചും സരിതാ നായരുടെ കബഡി കളി യഥേഷ്ടം അരങ്ങേറിയ കേരള നാട്ടിൽ.

ബജറ്റിലെ സ്ത്രീസാഹിത്യ വൈവിധ്യം എന്തു തന്നെയായാലും അവിവാഹിതകളായ സ്ത്രീകൾക്ക് 2000രു പാ വെച്ചുകൊടുക്കാനുള്ള നിർദ്ദേശം അവരോടുള്ള വെല്ലുവിളിയായി . മുമ്പു കരുണാകരൻ  ഭരണകാലത്ത് ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് 5000 രൂപാ 'പാരിതോഷികം' പ്രഖ്യാപിച്ചിരുന്നു. പണം ആവശ്യപ്പെട്ട്  ആരും തന്നെ ഇക്കാര്യത്തിൽ അപേക്ഷയുമായി വരാതിരുന്നതിന്നാൽ അഞ്ചു പൈസ ഖജനാവിൽ നിന്ന് നഷ്ടമായില്ല. ഇത് തന്നെയല്ലേ സാഹിത്യ നിപുണനായ ധനമന്ത്രിയും  ഉദ്ദേശിക്കുന്നത്?
- കെ എ സോളമൻ

Sunday, 28 January 2018

പാസ്പോർട്ട് നിറംമാറ്റം അനാവശ്യം

പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റുന്നതു കൊണ്ട് പ്രത്യേകിച്ചു ലാഭമില്ലാതിരിക്കെ കേന്ദ്ര മന്ത്രാലയത്തിന്റെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ എന്താണ് ലക്ഷ്യമെന്നു വ്യക്തമല്ല. പ്രവാസി ഇന്ത്യക്കാരെ രണ്ടുതട്ടായി തിരിക്കുന്നത്  നിയമപരമായി നിലനില്ക്കില്ല.  നിലവിലെ പാസ്‌പോര്‍ട്ട് സമ്പ്രദായത്തില്‍ മാറ്റം വരുത്തി  ഓറഞ്ച് പാസ്‌പോര്‍ട്ട് നൾ കിയാൽ അതു കൈവശം വെയ്ക്കുന്ന  ഇന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി വിദേശികൾ കാണാനിടയുണ്ട്. കേരളത്തിൽ റേഷൻ കാർഡിന്  നിറം മാറ്റി സബ്സിഡി കിട്ടാത്തവനും, കിട്ടുന്നവനും അന്തോഖ്യനുമാക്കിയതു പോലുള്ള വിവേചനം പാസ്‌പോര്‍ട്ട് നിറം മാറ്റി ജനങ്ങളെ വേര്‍തിരിക്കുന്നതിലുമുണ്ട്. റേഷൻ കാർഡിൽ പറ്റിയ അമളി ഒഴിവാക്കാൻ കേരള സർർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷെ ഇതു കാരഡുടമകളിൽ പുതുതായി സൃഷ്ടിക്കുന്ന  ക്ളേശങ്ങൾ കാത്തിരുന്നു കാണണം. ചതുർവർണ്ണ റേഷൻ കാർഡു വിതരണത്തിലെ കോലാഹലം ഇതു വരെ കെട്ടടങ്ങിയിട്ടിയില്ല. അപ്പോഴാണ്
ഈ നാലു നിറങ്ങൾ  ചേർത്തു ഒറ്റനിറമാക്കാൻ പോകുന്നത് . റേഷൻ കാർഡിൽ മറ്റിയ മണ്ടത്തരം പോസ്പോർട്ടിൽ ഉണ്ടാകാൻ പാടില്ല.
പാസ്പോർട്ട് നിറം മാറ്റം സംബസിച്ച്  നിയമനിര്‍മാണത്തിന് കേന്ദ്ര സർക്കാർ മുതിരാതിരിക്കന്നതാണ് വിവേകം.

പാസ്പോർട്ടിന്റെ അവസാനപേജില്‍ ചേര്‍ത്തുവന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തിലും  സർക്കാരിന്റെ  പുനർചിന്തനം ആവശ്യമായി വരുന്നു .വിദേശയാത്രയില്‍ പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട്, മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ ഇപ്പോൾ കഴിയുന്നുണ്ട്. അവസാനപേജിലെ എൻട്രീസ് ഒഴിവാക്കുന്നത് കുറച്ചധികം ആളുകൾക്ക് പ്രശ്നമായി പരിണമിക്കും. വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കനല്ലാതെ ഉപദ്രവമുണ്ടാക്കുന്ന രീതിയിൽ പാസ്പോർട്ട് നിർമ്മിക്കാനുള്ള നീക്കം ഒഴിവാക്കപ്പെടേണ്ടതാണ്.

കെ എ സോളമൻ

Friday, 19 January 2018

ആസ്ഥാന വിദഗ്ധനും ആഗോള വിദഗ്ധയും

ഇന്ത്യക്കു എതിരും ചൈനയ്ക്ക് അനുകൂലവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ചിലരുടെയെങ്കിലും  ഉള്ളിൽ അദ്ദേഹത്തെ ക്കുറിച്ച് അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. മുന്നോക്ക കമ്മിഷൻ ചെയർമാനും ഇപ്പോൾ ഇടതു സഹയാത്രികനുമായ ആർ ബി പിള്ള മുമ്പൊരിക്കൽ ചോദിച്ചു: അമേരിക്കയും ഇന്ത്യയും തമ്മിൽ യുദ്ധം പ്രഖ്യാപിച്ചൽ മന്ത്രി തോമസ് ഐസക്കും ആർക്കൊപ്പം നില്ക്കുമെന്ന്? മറ്റു തിരക്കുകൾ  ഉള്ളതു കൊണ്ടാവണം ഐസക്ക് ഇതുവരെ പരസ്യമായി മറുപടി പറഞ്ഞിട്ടില്ല. ഒരു പക്ഷെ നിലവിൽ ഒരുമിച്ചു ഉണ്ണുന്നതു കാരണം പിള്ളയുടെ ചെവിയിൽ  മറുപടി പറഞ്ഞു കാണണം .

ചോദിക്കാൻ പറ്റിയ മറ്റൊരു ചോദ്യം കോടിയേരിയോടു ഇങ്ങനെ ആവാം. ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധപ്രഖ്യാപനമുണ്ടായാൽ കോടിയേരി ആർക്കൊപ്പം നില്ക്കുമെന്ന്. ചോദിക്കുന്ന ആൾക്കു തന്നെ ഉത്തരം ഊഹിച്ചെടുക്കാവുന്നതേയുള്ളു.

ഇന്ത്യയെ മാറ്റിനിർത്തി  ഐസക്കിനോടും കോടിയേരിയോടും സംയുക്തമായി ചോദിക്കാവുന്ന ചോദ്യമുണ്ട്: അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഇവർ രണ്ടാളും ആർക്കൊപ്പം നില്ക്കുമെന്ന് ?

കേന്ദ്രകമ്മിറ്റി അംഗമാണങ്കിലും ആലപ്പുഴ ജില്ലയിൽ സംസ്ഥാന കമ്മിറ്റി അംഗത്തിനാണ് പ്രാമുഖ്യം. ജില്ലയിൽ ജി.സുധാകരൻ പറയുന്നതാണ് പാർട്ടി നയം, ഐസക്ക് പറയുന്നതല്ല. അതു കൊണ്ടാണ് ഐസക്ക് കൈകാര്യം ചെയ്യുന്ന കയർ വകുപ്പ് അദ്ദേഹത്തിന്റെ ചുമതലയിൽ നിന്ന്  മാറ്റി സുധാകരനെ ഏല്പിക്കാൻ ചില ഏരിയാ കമ്മിറ്റി സമ്മേളനങ്ങൾ ആവശ്യപ്പട്ടത്. ധനവകുപ്പ് തന്നെ ഐസക്കിന്റെ കൈയ്യിൽ ഒതുങ്ങാത്ത സ്ഥിതിക്ക് ഇത്തരമൊരു ആവശ്യത്തിന് പ്രസക്തിയുണ്ട്.

കഴിഞ്ഞ ബജറ്റിൽ 50000 കോടി രൂപയാണ് വികസന പ്രവർത്തനങ്ങൾക്ക്  അദ്ദേഹം വകയിരുത്തിയത്. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയാൽ 50000 കോടിക്കു പകരം ലക്ഷം കോടി ഈയർമാർക്കു ചെയ്താലും കുഴപ്പമില്ലെന്ന് മനസ്സിലാകും. മലർപ്പൊടിക്കാരന് പലലക്ഷം കോടികൾ സ്വപ്നം കാണാമല്ലോ?

ഐസക്കിന്റെ സ്വപ്ന പദ്ധതിയായ കിഫ് ബി ആയിരുന്നു വരുമാനത്തിന്റെ ശ്രോതസ് . കോൺഗ്രസിന്റെ മുട്ടുശാന്തി പ്രസിഡന്റ് ഹസൻ കിഡ്നിയെന്നു വിളിക്കുന്ന കിഫ്ബി യിൽ വിചാരിച്ച പോലെ പണമെത്തുന്നില്ല, അതു കൊണ്ടു വികസന പ്രവർത്തനവുമില്ല.

കിഫ്ബി, ബജറ്റിന്റെ ഭാഗമാണെന്ന് ആധികാരികമായിപ്പറയാൻ അവകാശമുള്ളത് ആസ്ഥാന സാമ്പത്തിക വിദഗ്ധനായ ധനമന്ത്രിക്കാണെങ്കിലും അങ്ങനെയല്ലെന്നാണ് മുഖ്യമന്ത്രിയുട ഉപദേഷ്ടാവും.ആഗോള സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിന്റെ അഭിപ്രായം . കിഫ്ബി
പൊതിഞ്ഞു കെട്ടി മൂലയ്ക്കു വെച്ചിട്ട് ചെലവുചുരുക്കാനാണ് ആഗോള വിദഗ്ധയുടെ ഒട്ടും അഭികാമ്യമല്ലാത്ത നിർദ്ദേശം

സംഗതി വളരെ സിമ്പിൾ. സംസ്ഥാനത്തിന്റെ മുഖ്യ ചെലവ് ശമ്പളവും പെൻഷനും ആണ്. ചെലവുചുരുക്കുമ്പോൾ ഇവരണ്ടും കൊടുക്കാതിരിക്കണം, അല്ലെങ്കിൽ കൊടുക്കുന്നത് കുറയ്ക്കണം . ശമ്പളം കുറയ്ക്കാൻ ജീവനക്കാർ സമ്മതിക്കില്ല. ബലാൽക്കാരമായി കുറച്ചാൽ എം എൽ എ മാരുടെയും മന്ത്രിമാരുടെയും റ്റി എ- ഡിഎ പോലും അവർ എഴുതില്ല. പിന്നെയുള്ളത് പെൻഷൻകാരാണ്.

കെ എസ്  ആർ ടി സി പെൻഷൻകാർക്കു കൂട്ടായി. സംസ്ഥാന പെൻഷൻകാരെ  കാത്തിരിക്കുന്നത് അവരുടെ അവസ്ഥയാണെന്നതിൽ ആർക്കാണ് അപ്പോൾ  തർക്കം?

കെ എ സോളമൻ

Tuesday, 9 January 2018

സ്തുതിയായിരിക്കട്ടെ! - കഥ

കോളജിൽ പഠിക്കാൻ വന്നതാണല്ലേ?
ബഹുമാനപ്പെട്ട സിസ്റ്ററിന്റെചോദ്യത്തിൽ പരിഹാസമാണോ സ്നേഹമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഏയ്, പരിഹാസമാവില്ല. കന്യാസ്ത്രിമാർക്ക് പരിഹസിക്കനാവില്ല അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പാഠങ്ങളാണ് പരിശീലന കാലത്ത് അവർ അഭ്യസിക്കുന്നത്.
അല്ല, പരിഹാസമാണ് ചോദ്യത്തിലെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എന്റെ വേഷവും മുടിയുമൊക്കെ കണ്ടാൽ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു, ചാരക്കൂനയിൽ നിന്ന് എഴുന്നേറ്റു വന്നു നടൂ നിവർത്തുന്ന നാടൻ ശുനകനെ പോലെ.
" അതേ, ഒരു ആപ്ളിക്കേഷൻ, അല്ല അപേക്ഷഫാറം വേണം, എത്രയാ?"
"രണ്ടു രൂപാ "
ഫാറം വില്ക്കുന്ന സിസ്റ്ററും മറ്റു രണ്ടു സിസ്റ്റർ മാരും വലിയ പ്രൗഢിയിലാണു് ഇരുപ്പ്. ബഞ്ചുകൾ കൂട്ടിയിട്ട് തട്ടുണ്ടാക്കി തട്ടിനു പുറത്ത് കയർമാറ്റ് വിരിച്ച് അതിനു മുകളിൽ മേശയും കസേരയു മിട്ടാണ് ഇരുപ്പ്. അക്ഷേഫാറം വാങ്ങനെത്തുന്നവർ കൈയുയർത്തി വേണം പണം ന ൾകാനും ഫാറം വാങ്ങാനും . മറ്റു ജീവനക്കാർ അവിടവിടങ്ങളിലായി ഇരുന്നു ജോലി ചെയ്യുന്നുണ്ട്. സിസ്റ്റർമാർ മാത്രം ഉയരത്തിൽ. ഉയർന്ന ജോലി ചെയ്യുന്നവരും പണം കൈകാര്യം ചെയ്യുന്നവരും ഉയർന്നു തന്നെ ഇരിക്കണം എന്ന് നിയമമുണ്ടാകാം. സ്ഥലം സബ്ട്രഷറിയിൽ നോട്ട് പുറത്തേക്കു വലിച്ചെറിഞ്ഞു കൊടുക്കുന്ന ഒരു കാഷ്യർ തട്ടിലിരുന്നു ജോലി ചെയ്ത സംഭവം ഓർമ്മയിലുണ്ട്.

രണ്ടു രൂപാ വാങ്ങി മേശയിൽ ഇടുമ്പോൾ സിസ്റ്റർ ചോദിച്ചു, "എത്ര മാർക്കുണ്ട് ?"

ആ ചോദ്യത്തിലും എന്തോ പിശകുണ്ട്. കഷ്ടിച്ചു കടന്നു കൂടിയതാണെന്നും ഈ കോളജിൽ അഡ്മിഷൻ കിട്ടാൻ സാധ്യതയില്ലായെന്ന ധ്വനിയും ആ ചോദ്യത്തിൽ ഉള്ളതായി തോന്നി- ഇവിടെ സെന്റ് മൈക്കിൾസിൽ അല്ലാതെ അടുത്തുള്ള എസ് എൻ കോളജിലും എൻ എസ് എസ് കോളജിലും അഡ്മിഷൻ കിട്ടില്ലെന്നു ഉറപ്പ്. ജാതി വെറി ഇന്നത്തെ അത്രയുമില്ലെങ്കിലും അന്ന് എസ് എൻ കോളജിൽ ഈഴവർക്കും, എൻ എസ് എസിൽ നായന്മാർക്കുമായിരുന്നു പ്രിഫറൻസ്. അതിലാകാട്ടെ തെറ്റുകാണാനുമില്ല. ജാതി സംഘടനകൾ നടത്തുന്ന കലാലയങ്ങളിൽ അവരുടെ ആൾക്കാർക്കല്ലാതെ മറ്റാർക്കാണ് മുൻഗണന കൊടുക്കുക?

അഡ്മിഷൻ കിട്ടില്ലായെന്ന തോന്നൽ കൊണ്ടാവാം എന്റെമുഖത്തിന്റെ ഇടതു വശത്ത് കറുപ്പു ബാധിക്കുന്നതായി ഒരു തോന്നൽ. ഒരു പക്ഷെ മരവിക്കുന്നതാകാം, കറുപ്പു പരക്കുന്നതായാണ് അനുഭവപ്പെടുക. അങ്ങനെ തോന്നിയാൽ പ്രയാസം തരണം ചെയ്യാൻ മനസ്സുസജ്ജമാകുകയും ചെയ്യും. ഇന്നും ആ പതിവുതുടരുന്നു

" 376 മാർക്ക്, ഇംഗ്ലീഷ് 53, മലയാളം 52, ഹിന്ദി 51, സോഷ്യൽ സ്റ്റഡീസ് 66, ജനറൽ സയൻസ് 73, കണക്ക് 81. ഫസ്റ്റു ക്ളാസ് ഉണ്ടു സിസ്റ്റർ "

സിസ്റ്റർക്കറിയുമോ ഇതു എസ് എസ് എൽ സി ടാബ്ലറ്റിലെ മുസ്തഫാ റാവുത്തരും രത്തൻ ലാൽ സേട്ടും അനുഗ്രഹിച്ചു കിട്ടിയ മാർക്കാണെന്ന് ?

കസേരയിൽ നിന്ന് എഴുന്നേറ്റുനിന്ന് സിസ്റ്റർ എന്റെ നേരെ കൈകൂപ്പി. ഇതെന്തൽഭുതം. സ്തുതി പറയേണ്ടത് സാധാരണ അങ്ങോട്ടല്ലേ, സിസ്റ്റർ ഇങ്ങോട്ടു സ്തുതി പറയുന്നോ?
"ഓരോ വിഷയത്തിനും കിട്ടിയ മാർക്കു പറയേണ്ടതില്ല. മൊത്തം പറഞ്ഞാൽ മതി. ഇതാ അപേക്ഷാ ഫാറവും പ്രോസ്പെക്ടസും. വേറെ ഒരു കോളജിലും പോകരുത് കേട്ടോ, ഇവിടെത്തന്നെ ചേരണം"
ഞാൻ അവിടെത്തന്നെ ചേർന്നു പഠിച്ചു.

ഇന്നുസിസ്റ്ററെ ചില മരണവീടുകളിൽ വെച്ചു കാണാറുണ്ട്‌. വിവാഹ സത്കാരങ്ങളിൽ അവർ അപൂർവ്വമായേ പങ്കെടുക്കാറുള്ളു. ഒരിക്കൽ ഞാൻ സിസ്റ്ററോടു ചോദിച്ചു.
" സിസ്റ്ററെന്തിനാ അന്നു അപേക്ഷഫാറം തരാൻ നേരത്തു എന്നോടു സ്തുതി പറഞ്ഞത് ?"
" അതോ, ഞാൻ ഫാറവിതരണത്തിനു ഇരുന്നിട്ട് വാങ്ങാൻ വരുന്നതെല്ലാം 220 കാർ. ഒരുത്തനു പോലെ 300 മാർക്കിൽ കൂടുതലില്ല. ആദ്യമായാണ് ഒരു ഒന്നാം ക്ളാസ് കാരൻ ഫാറം വാങ്ങാൻവരുന്നത്, എങ്ങനെ വണങ്ങാതിരിക്കും, അതു കൊണ്ടാണ് എഴുന്നേറ്റു കൈകൂപ്പിയത് "

- കെ എ സോളമൻ