രവിപിള്ളയുടെ മകളുടെ കല്യാണത്തിന് മഞ്ജുവാരിയരുടെയും ശോഭനയുടെയും നൃത്തം
Friday, 27 November 2015
Sunday, 15 November 2015
ബര്‍മുഡാ കള്‍ച്ചര്‍

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ സംഭവിച്ച മാറ്റം ചർച്ച ചെയ്തു ചെയ്തു പുരുഷൻമാർക്കു വസ്ത്രം വേണ്ടാത്ത അവസ്ഥയായി. നെഞ്ചത്തും പുറത്തും അല്പം ദശവെച്ചു പോയാൽ ഹിന്ദി നsന്മാരെ പോലെ ഷർട്ടു ധരിയ്ക്കില്ല ചെറുക്കന്മാർ. സിക്ക് സ് പാക് പ്രദർശനത്തിന്റെ പേരിൽ ബർമുഡായെന്നുവിളിയ്ക്കുന്ന അണ്ടർവെയർ മാത്രമാണ് ഉണ്ടന്നു കരുതുന്ന നാണം മറയ്ക്കാന്‍ ഇവർക്കുള്ളഏക മാർഗ്ഗം.
പണ്ട് പ്രീ ഡിഗ്രി കാലത്തെ ഒരു സംഭവം ഓർത്തു പോകുന്നു. ക്ളാസ്സിൽ പുതുതായി എത്തിയവരിൽ മുണ്ടുടുത്തവരും ട്രവുസർ കാരുമുണ്ട്.പാന്റ്സ് ധരിച്ചവർ വിരലിലെണ്ണാൻ മാത്രം. ട്രൗസർ ധരിച്ചവരെ അടുത്തു വിളിച്ചു പ്രിൻസിപ്പാൾ സാർ ചെവിയിൽ പറഞ്ഞു കൊടുക്കും ,നാളെ മുതൽ വരുമ്പോൾ ട്രൗസറിനു പുറമേ ഒരു മുണ്ടു കൂടി ചുറ്റാൻ. ഇത്തരം നല്ല കാര്യങ്ങൾ പറയാൻ ഇന്നു അധ്യാപകർ ഇല്ലാത്തതും അതു കേൾക്കാൻ ബർമു ഡാ വാഹകർക്കു കഴിയാത്തതും വലിയ വ്പ്രതിസന്ധിയാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്' കമ്മിറ്റിക്കു പുരുഷൻമാരുടെ വസ്ത്രധാരണം സംബന്ധിച്ചു നിർദ്ദേശങ്ങൾ ന ൾകാം. പൊതുനിരത്തിൽ ശല്യമുണ്ടാക്കുന്നവരെ പ്രോസിക്യൂട്ടു ചെയ്യാൻ പഞ്ചായത്ത് ആക്ടിൽ വകുപ്പുണ്ട്.
കെ. എ. സോളമൻ
Friday, 6 November 2015
ഇങ്ങനെയും ഒരു മാര്ഗ്ഗം - കഥ- കെ എ സോളമന്‍

വലിയ കോളേജായതുകൊണ്ടു ഓഫീസ് ഒരിടത്തും ഡിപ്പാര്ട്മെ ന്റ്- സ്റ്റാഫ് റൂഫ് റൂമുകള്‍ പലയിടങ്ങളിലുമാണ്. സ്റ്റാഫ് റൂമില്‍ നിന്നു കോളേജ് ഓഫീസ് വരെ ചെന്നു കാര്യം തിരക്കി തിരികെ എത്തണമെങ്കില്‍ കുറഞ്ഞത് അര മണിക്കൂര്‍ വേണം. ആ സമയം മുഴുവന്‍ രാഷ്ട്രീയം പറയാം. അതുകൊണ്ടു ആരും കസേരയില്‍ നിന്നു എഴുന്നേല്ക്കാറില്ല.
മൊബൈലുകള്‍ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ല. അങ്ങോട്ട് മൊബൈലില്‍ വിളിച്ചാല്‍ വിളി കേള്ക്കു ന്നവനും കാശു പോകുന്ന കാലം. ഒരു പത്രാസിന് വേണ്ടി ഇന്റര്കോംഫ കോളേജില്‍ സ്ഥാപിച്ചിരുന്നു. മുടക്ക് മുതലുപോലും ലഭിക്കാതെ ആ സാധനം പിന്നീട് ആക്രിക്കാരന് ചുമ്മാ കൊടുത്തു.
ഇന്റര്കോം പരാജയപ്പെട്ടതിന് കാരണംവിളിവന്നാല്‍ ആരും അറ്റന്റ്ചെയ്യാറില്ലെന്നത് തന്നെ. ഇന്റ ര്കോം ആരുംതന്നെ ഉപയോഗിച്ചിരുന്നില്ലായെന്ന് പറഞ്ഞുകൂടാ. ചില അറുബോറന്മാ്രായ അദ്ധ്യാപകര്‍ നേരംപോക്കിനുവേണ്ടി മുന്കൂകട്ടി പറഞ്ഞു വെച്ചതനുസരിച്ച് ഇന്റ്ര്കോേമിലൂടെ തമാശ പറയും, രസിക്കും. തമാശയുടെ വിഷയം മിക്കപ്പോഴും പരദൂഷണം തന്നെ. കറുത്ത സുന്ദരി ടീച്ചറിന്റെ വെളുത്ത ചെരുപ്പ്, വെളുത്ത ടീച്ചറിന്റെ ചുവന്ന ലിപ്സ്റ്റിക്കു തുടങ്ങിയവയാണ് വിഷയങ്ങള്‍ .
പ്രിന്സിപ്പല്‍ വിളിച്ചാലും ആരും ഫോണ്‍ എടുക്കില്ല. “ക്ലാസിലായിരുന്നു” എന്ന മറുപടി അദ്ദേഹംചോദിക്കുന്നെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി.നൂറുകൂട്ടം കാര്യങ്ങള്കൊടുവില്‍ ഇത് ചോദിക്കാന്‍ അദ്ദേഹത്തിന് എവിടെ നേരം.?
ഓഫീസ് സ്റ്റാഫിനാണെങ്കില്‍ അവരാണ് കോളേജ് നടത്തിപ്പിന്റെ ആണിക്കല്ല് എന്നാണ് വിചാരം. സാറന്മാ്ര്‍ എന്തു ചോദിച്ചാലും കൃത്യമായ മറുപടി കൊടുക്കില്ല. കാല് പിടിച്ചാലാണ് വല്ലപ്പോഴുമൊരിക്കല്‍ പി എഫ് ലോണ്‍ എടുക്കാന്‍ പോലും സഹായിക്കുന്നത്. നേരിട്ടു ചോദിച്ചാല്‍ മറുപടി തരാത്തവര്‍ എങ്ങനെയാണ് ഇന്റെര്കോപമില്‍ സംസാരിക്കുക? അതുകൊണ്ടു തന്നെ ഓഫീസിലെ ഇന്റെര്കോം എപ്പോഴും എന്ഗേുജിട് ആണ്. റെസീവര് എടുത്തു താഴെ വെച്ചാല്‍ എന്ഗേരജിടു ടോണ്‍ എന്ന “ബീഫ് ബീഫ്” മാത്രം.
ഓഫീസ് സൂപ്രണ്ടിനാണെങ്കില്‍ ജൂനിയര്‍ അദ്ധ്യാപകരെ കണ്ണിന് കണ്ടുകൂടാ. സൂപ്രണ്ടിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നെന്നും അതവര്‍ പറഞ്ഞു നടക്കുന്നുവെന്നതുമാണ് ഈ നീരസത്തിന് പിന്നില്‍.
പിന്നെ എങ്ങനെയാണ് ഓഫീസിലെ വിവരങള്‍ അറിയുന്നത്? എന്തെങ്കിലും ഒരു മാര്ഗം വേണ്ടേ? ഒത്തിരി ആലോചിച്ചതിന് ശേഷമാണ് ഏവര്കും ശരിയെന്നു തോന്നിയ മാര്‍ഗ്ഗം. രാജന്‍ നായര്സാര്‍ കണ്ടു പിടിച്ചത്?
എല്ലാമാസവും മൂന്നാം തീയതിയാണ് ശമ്പളം ലഭിക്കുക. ശമ്പള ബില്‍ എഴുതുന്ന ക്ലാര്ക്വ തോമാചേട്ടന്റെയും, അത് ഡി ഡി ഓഫീസില്‍ എത്തിക്കുന്ന കോശിയുടെയും ബില്‍ ഒപ്പിടുന്ന ഡി ഡി യുടെയും സൌകര്യമനുസരിച്ച് ശമ്പള വിതരണം ഒരാഴ്ചയോ രണ്ടാഴ്ചയോ നീളും. ഈ ദിവസങ്ങളിലെല്ലാം ഓഫീസില്‍ ചെന്നു “ശമ്പളം വന്നോ വന്നോ?” എന്നു ചോദിക്കുന്നതിലെ പ്രയാസം ഒഴിവായിക്കിട്ടുകയെന്നത് എല്ലാവരുടെയും ആഗ്രഹ മായിരുന്നു.
കോളേജിലെ ഒട്ടു മിക്ക നവീനാശയങളുടെയും ഉപഞ്ജതാവ് രാജന്‍ നായര്‍സാര്‍ തന്നെ.
“ശമ്പളം വന്നോ എന്നറിയാണ്‍ നിങ്ങള്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഓഫീസില്‍ കോശി നില്പ്പുുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി”
“ശമ്പളം വന്നോ എന്നറിയാണ്‍ നിങ്ങള്‍ ആരോടും ഒന്നും ചോദിക്കേണ്ട. ഓഫീസില്‍ കോശി നില്പ്പുുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി”
“ അതെങ്ങനെ സാര്‍?” സംശയം ജോസ് മാത്യു സാറിന്റെതാണ്.
കോളേജില്‍ ശമ്പളം വിതരണം ചെയ്യുന്നത് റവ. സിസ്റ്റര്‍ റോസ് ആണ്. തന്റെ കയ്യില്‍ നിന്നാണ് ശമ്പളം ഏവര്‍ക്കും കൊടുക്കുതെന്നാണ് സിസ്റ്ററിന്റെ വിചാരം. ആദ്യമൊക്കെ ഇങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നതാണ്. രാജന്‍ നായര്‍ സാര്‍ ഒരിക്കല്‍ പറഞ്ഞതനുസരിച്ചാണ് സിസ്റ്റര്‍ക്കു ഇങ്ങനെയൊരു വിചാരമുണ്ടായത്.
“ ഓഫീസിലെത്തിയ ശമ്പളം വിതരണം ചെയ്യുന്നതിന് മുന്പ് ആരെങ്കിലും എടുത്തോണ്ടു പോയെന്നു കരുതുക.. ഹെഡ് അക്കൌണ്ടന്റ് ആയ സിസ്റ്റര്‍ തന്നെ കയ്യില്‍ നിന്നു കൊടുക്കേണ്ടെ?”
അത് ശരിയാണെന്ന് സിസ്റ്റെറിന് തോന്നി. അന്ന് മുതലാണ് തന്റെ കയ്യില്‍ നിന്നാണ് എല്ലാവര്ക്കും ശമ്പളം നല്കുിന്നതെന്ന് സിസ്റ്ററിന് വിചാരമുണ്ടായത്.
“ ശമ്പളം വന്നാല്‍ കോശി, സിസ്റ്റര്‍ റോസ്സിന്റെ അടുത്തു നില്പ്പു ണ്ടാവും. നാക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചാണ് കോശി നില്‍ക്കുന്നതെങ്കില്‍ ശമ്പള വിതരണം തുടങ്ങി എന്നു മനസ്സിലാക്കണം. റവന്യൂ സ്റ്റാമ്പ് ഓരോന്നായി കീറി കോശി സിസ്റ്ററെ ഏല്പിക്കും, സിസ്റ്ററാകട്ടെ സ്റ്റാംപ് കോശിയുടെ നീട്ടിയ നാവില്‍ അമര്ത്തി യതിന് ശേഷം ആക്യിറ്റന്സ് രജിസ്റ്ററില്‍ ഒട്ടിക്കും. എല്ലാവരും ശമ്പളം വാങ്ങി തീരുന്നതു വരെ ഈ പരിപാടി തുടരും. അപ്പോള്‍ ശമ്പളം വന്നോയെന്ന് ആരോടും ചോദിക്കേണ്ടി വരില്ല.” രാജന്‍ സാര്‍.
“ കോശിയുടെ നാവ് ഇടയ്ക്കു ഉണങ്ങിപ്പോയാലോ സാര്‍?” സംശയം ജോസ് മാത്യു വിന്റേതു തന്നെ.
“ പണം കണ്ടാല്‍ നാവില്‍ വെള്ളമൂറുന്നതല്ലാതെ ഒരുത്തന്റെ നാവും ഉണങ്ങിപ്പോവില്ല ജോസേ----?
രാജന്‍ നായര്‍ സാര്‍ പറഞ്ഞത് ശരിയാണെന്ന് തുടര്ന്നു ള്ള ശമ്പള വിതരണ ദിവസങ്ങളില്‍ ഏവര്ക്കും ബോധ്യമായി.
ഇക്കഥ യഥാര്ത്ഥ ത്തില്‍ സംഭവിച്ചതല്ലെന്നും രാജന്‍ നായര്‍സാറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ കെട്ടുകഥയാണെന്നും വിശ്വസിക്കാനാണ് നിലവിലെഅദ്ധ്യാപകരില്‍ കൂടുതല്‍ പേര്ക്കും താല്പര്യം.
കെ എ സോളമന്‍
Friday, 30 October 2015
നിർദ്ധനരായ രോഗികളെ ആശുപത്രിയിലും ചികിത്സിക്കാം

പാവപ്പെട്ട രോഗികളെ ദ്രോഹിക്കാൻ വേണ്ടിയാണ് സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയുന്നതെന്നും അതു വളരെപ്രാകൃത മായനടപടിയുമാണെന്ന മട്ടിൽ ഒരു കത്ത് , ഒരു പ്രമുഖ പത്രത്തില്‍ വായിക്കാനായി (ഒക്ടോ 30 ). സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് വീട്ടിൽ എത്തിക്കന്ന പണം ഫീസല്ലെന്നും ദക്ഷിണയാെണന്നുമുള്ള കണ്ടെത്തൽ അപാരം. ഇത്തരക്കാർ ഇങ്ങനെ കത്തെഴുതിക്കൊണ്ടിരുന്നാൽ ഈ നൂറ്റാണ്ടിലെന്നല്ല അടുത്ത നൂറ്റാണ്ടിൽ േപ്പാലും ഡോക്ടർമാരുടെ അഴിമതി അവസാനിപ്പിക്കാനാവില്ല.
ഒന്നരയുo രണ്ടും ലക്ഷം രൂപാ ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർമാരുണ്ടു്. രോഗികൾ ഇവർക്കു വീട്ടിൽ പണമെത്തിച്ചു കൊടുക്കാനാണെങ്കിൽ എന്തിനാ ഇത്രയും ശമ്പളം ഇവർക്കു നൾകുന്നത? നിർധനരായ തീരാ വ്യാധി ക്കാർ ക്യൂ നിന്നു കഷ്ടപ്പെടാതിരിക്കാനാണ് സ്വകാര്യ പ്രാക്ടീസ് ആവശ്യമായി വരുന്നത് എന്നാണ് മറ്റൊരു വാദം. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീട്ടിൽ കാണുന്ന നീണ്ട നിരയിൽ നില്ക്കുന്നതും് ഇരിക്കന്നതും പണക്കാരായ രോഗികളാണോ? ഈ ഡോക്‌ടർമാർ അവരുടെ ഡ്യൂട്ടി സമയത്തു ആശുപത്രിയിൽ ഉണ്ടെങ്കിൽ രോഗിക്ൾ്
വെയിൽ കൊള്ളാതെ കാത്തു നിന്നുകൊള്ളും , ഡോക്ടറുടെ വീടിന്റെ പടിക്കു പുറത്തു കാത്തുകെട്ടി കിടക്കേണ്ട .
സ്വകാര്യ പ്രാക്ടീസ് നിർബ്ബന്ധമുള്ളവർ രാജി വെച്ചു സ്വകാര്യ ആശുപത്രിയിലോട്ടു പോട്ടെ, നല്ല പ്രാക്ടീസുള്ള ഡോക്ടർ മാർക്കു പ്രവൈറ്റു ആശുപത്രികളിൽ മോഹവിലയാണ്. സ്വകാര്യ പ്രാക്ടീസു മാത്രം നടത്തുകയും സർക്കാർ ശമ്പളം പറ്റുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തന്നെ വേണം
സ്വകാര്യ പ്രാക്ടീസു അനുവദിച്ചാൽ നിർധനരായ രോഗികൾ രക്ഷപെടും എന്നു കണ്ടെത്തിയവരൂടെ തല സ്വകാര്യ പ്രാക്ടീസ് നടത്താത്ത ഡോക്ടർ മാരെക്കൊണ്ടു പരിശോധിപ്പിക്കുന്നതും നന്നായിരിക്കും.
കെ എ സോളമന്‍
Friday, 23 October 2015
നിര്‍ദ്ദേശങ്ങള്‍ നിര്‍ദേശങ്ങളായി തുടരും.

വാഹന അപകടങ്ങള നിയന്ത്രിക്കാൻ നല്ല കുറെ ശുപാർശകൾ അന്വേഷണകമ്മീഷന്
വക വായിക്കാനായി. നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കവയും
നന്നായി തോന്നിയെങ്കിലും ചിലത് കൌതുകം ഉളവാക്കുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കാൻ പുരുഷനു 20 വയസ്സ് സ്ത്രീ 21 മിനിമം എന്നതാണ്ആദ്യത്തെ
നിര്‍ദേശം. സ്ത്രീക്കെന്തിന് പുരുഷനെക്കാള്‍ ഒരു വയസ്സു കൂടുതല്‍ എന്നത് എത്ര ആലോചിച്ചിട്ടും
പിടി കിട്ടുന്നില്ല. എന്താ, ഇരുപതാം വയസ്സില്‍ സ്ത്രീ ബ്രേക്ക് ചവിട്ടിയാല്‍ വണ്ടി നില്‍ക്കില്ലേ? വിവാഹപ്രായമെന്നതു
സ്ത്രീക്ക് 18-ഉം മൂന്നു വര്‍ട്ഷം കൂടി കൂട്ടി പുരുഷന് 21-ഉം നിശ്ചയിച്ച
നാട്ടിലാണ് ഡ്രൈവിങ് ലൈസന്‍സീന് സ്ത്രീക്ക് പ്രായം കൂട്ടി വെച്ചിരിക്കുന്നത്. പുരുഷനെക്കാള്‍ താഴ്ന്ന
പ്രായത്തില്‍ വിവാഹ വൈദഗ്ധ്യംനേടുന്ന സ്ത്രീ
ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷനെക്കാള്‍ മൂത്തിരിക്കണം എന്നത് ഏതുതരം ശാസ്ത്രപഠനത്തിന്റെ
അടിസ്ഥാനത്തിലാണ്? സ്ത്രീ അബലയാണ് എന്ന പുരാതന തത്ത്വത്തിന് അടിവരയിടുന്ന പണിയാണു സ്ത്രീയുടെ
പ്രായം കൂട്ടുന്നതിലൂടെ കമ്മീഷന്‍ ചെയ്തിരിക്കുന്നതെന്ന് സംശയിക്കണം.
സംസ്ഥാനത്തെ 720 അപകട മേഖലയിലും പോലിസ്, മോട്ടോർവാഹന
വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരമാത്ത്
എന്നിവ ഏകോപിച്ചു
പ്രവര്ത്തിക്കണം എന്നതാണു രണ്ടാമത്തെ നിര്‍ദ്ദേശം.
നിലവില്‍ ഏകോപനമില്ലെങ്കിലും ഈ വകുപ്പുകളെല്ലാം ചേര്‍ന്ന് വാഹനയാത്രക്കാരെയും കാല്‍നടക്കാരെയും
ക്രൂരമായി കൊള്ള യടിക്കുന്നുണ്ട്. പോലീസ്, മോട്ടോര്‍
വാഹനവകുപ്പുകളെ പോലെ നേരിട്ടു പിരിവില്ലെങ്കിലും യാത്രക്കാരെ ഏറെ ദ്രോഹിക്കുന്നത് പി
ഡബ്ല്യൂ ഡി വകുപ്പാണ്. കുഴികള്‍ മൂടാതെയും യഥാസമയം റോഡ് അറ്റകുറ്റപ്പണി ചെയ്യാതെയും
യാത്രക്കാരെ ദ്രോഹിക്കുന്ന പൊതുമരാമത്തിന്റെ ഏകോപനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന്
കരുതേണ്ടതില്ല
സ്പോര്ട്സ് ബൈക്ക് വില്പ്പന
നിയന്ത്രിക്കുകയെന്നതാണ് അടുത്ത നിര്‍ദ്ദേശം.
ഒരിയ്ക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവാം ഈ നിര്‍ദ്ദേശം
മുന്നോട്ട് വെച്ചത്. നേതാക്കന്മാരെ വരെ വിലക്ക് വാങ്ങാന്‍ കഴിവുള്ള ബൈക്ക് കമ്പനികള്‍ക്ക്
ആര് മൂക്കുകയറിടാനാണ്? അമിതവേഗത നിയന്ത്രിക്കാന്‍ നിലവില്‍ വകുപ്പുണ്ടെന്കിലും
വലിയ മീനിനെക്കണ്ട കൊക്കിന്റെ അവസ്ഥയിലാണ് പലപ്പോഴും പോലീസ്., കണ്ണടച്ചുകളയും. പോലീസിന്റെ മേക്കിട്ടുകേറ്റം
എപ്പോഴും മര്യാദയ്ക്ക് വണ്ടിഓടിക്കുന്നവരുടെ പുറത്തേക്കാണ്.
ഇരുചക്ര വാഹന വേഗത പരമാവധി 50 കി മീ. എന്നതാണു മറ്റൊരു യുട്ടോപ്പിയന്‍
നിര്‍ദ്ദേശം. സ്പീഡ് വെഹികില്‍ പാടില്ലായെന്നതിന്റെ മറ്റൊരു വകഭേദമാണിത്.
വാഹനങ്ങളുടെ ഡാഷ് ബോർഡിൽ നിരീല്ഷ്ണ
കാമറവേണമെന്ന നിര്‍ദേശവും
കൊള്ളാം. വാഹനവിലയോടൊപ്പം ഇന്‍ഷൂറന്‍സ്, റോഡ്ടാക്സ്, സര്ക്കാര്‍ അവസാനിപ്പിച്ചു എന്നു പറയുന്ന
കൈക്കൂലിക്കും ചേര്‍ത്തു ലോണ്‍ എടുത്തവര്‍ക്ക് ഇ എം ഐ ഉയര്‍ത്താന്‍ ഈ നിര്‍ദ്ദേശം പ്രയോജനപ്പെടുമെന്നുള്ളതുകൊണ്ടു
അതനുസരിച്ച് ബാങ്ക് ലോണ്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.
റോഡ് സേഫ്റ്റി അതോറിറ്റിയുടെ രൂപികരണം സംബന്ധിച്ചുള്ള നിര്‍ദേശവും
നല്ലതു തന്നെ. ഒരു പണിയുമില്ലാതെ തിണ്ണനിരങ്ങുന്ന ഭരണകക്ഷിയുടെ കുറച്ചു നേതാക്കള്‍ക്കു
മെഴുകാന്‍ ഒരിടം കൂടി.
.ഒരു റോഡു സുരക്ഷ ഫണ്ട് വേണമെന്ന നിര്‍ദേശവും വളരെനല്ലത്. റോഡ്
ടാക്സ് പിരിക്കുന്ന സമയത്തു വാഹന ഉടമയില്‍നിന്ന് കുറച്ചു തുക കൂടി ഈടാക്കി ഫണ്ട് രൂപീകരിച്ചാല്‍, സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടാകുമ്പോള്‍
ചെത്തുതൊഴിലാളി ക്ഷേമനിധിയില്‍ നിന്നു കടമെടുക്കുന്നത് ഒഴിവാക്കാം.
റോഡ് സുരക്ഷാ കമ്മീഷന്റെ
നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ സാധ്യത ഇല്ലെന്നു തെളിയിക്കുന്നതാണു റോഡു അരികില്‍ തടസ്സമായി നില്‍ക്കുന്ന കാണിക്ക വഞ്ചി, ആരാധനസ്തലങ്ങള്‍ എന്നിവ മാറ്റണമെന്ന് നിര്‍ദ്ദേശം. മതേതര ഭരണക്കാര്‍ക്ക് എങ്ങനെയാണ് മത ബിംബങ്ങളെ
തൊടാന്‍ കഴിയുക? .വാഹന അപകടത്തിൽ പെട്ടവരെ ശുശ്രൂഷിക്കാനുള്ള ഫണ്ട്‌രൂപീകരണവും ഉദ്ദേശിച്ച ഫലം തരുമെന്നു കരുതുക വയ്യ.
ചുരുക്കത്തില്‍ ജനത്തിന് വായിച്ചു രസിക്കാന്‍
കുറെ നിര്‍ദ്ദേശങ്ങള്‍ എന്നല്ലാതെ പുതിയകമ്മീഷന്‍
നിര്‍ദേശങ്ങള്‍ കൊണ്ട് വലിയാഗുണമുണ്ടാകുമെന്ന് കരുതുകവയ്യ.
-കെ എ സോളമന്‍
Wednesday, 21 October 2015
പുരസ്കാര തിരസ്കാരം.-കെ എ സോളമന്‍

പണ്ടെങ്ങോ കിട്ടിയ പുരസ്കാരം തിരികെ നല്കി വാര്‍ത്തയില്‍ സ്ഥാനം പിടിക്കുക എന്നതാണു ഇടത്തു വശത്തേക്ക് ചാഞ്ഞുകിടക്കുന്ന എഴുത്തുകാരുടെ നിലവിലെ രീതി. പത്തു നാല്പതോളം വരുന്ന ഈ എഴുത്തുകാരില്‍ കേരളത്തില്‍ നിന്നു സച്ചിദാനന്ദന്‍, സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ ഏതാനും പേരുമുണ്ട്. ആയിരക്കണക്കിന് എഴുത്തുകാരുള്ള ഈ രാജ്യത്തു ഏതാനുംപേരുടെ ഈ അതിസഹസം മഹാസംഭവമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. അവാര്ഡ് തിരിച്ചു കൊടുക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ വളരെ ലളിതം. കര്ണാടക എഴുത്തുകാരന്‍ കാല്‍ബുര്‍ഗിയുടെ കൊലയില്‍സാഹിത്യ അക്കാദമി പ്രതിഷേധിച്ചില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ സര്ക്കാര്‍ കത്തിവെയ്ക്കുന്നു. വേറെയുമുണ്ട് തിരസ്കര്‍ത്താക്കള്‍ക്കു വാദമുഖങ്ങള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴോ, കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയപ്പോഴോ ഉണ്ടാകാത്ത വികാര വീക്ഷോഭമാണ് അവാര്ഡ് തിരികെ നല്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ക്കുള്ളത്.
ഇന്ത്യ ഇമ്മിണി വല്യ രാജ്യമാണെന്നു ഇട്ടാവട്ടത്തിലെ എഴുത്തുകാര്‍ മറന്നുപോകുന്നതും ഒരു പ്രശ്നമാണ്. മീഡിയ വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഹൂബ്ലി നദിയില്‍ കുളിക്കാനിറങ്ങി ചത്തു പോയവന്റെ കാര്യം പോലും സര്‍ക്കാരിന്റെ അനാസ്ഥയായി ചിത്രീകരിക്കുന്ന ചാനല്‍ ഭരണിപ്പാട്ടുകാരാണു ഇവരെ നിയന്ത്രിക്കുന്നതെന്ന കാര്യം പ്രത്യേകം പരിഗണിക്കേതാണ്.
കേരളത്തിലെ ചില സ്വകാര്യ പണമിടമാട് സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് പന്ത്രണ്ടരശതമാനം പലിശനല്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന 50000 രൂപ അഞ്ചു വര്ഷം കൊണ്ട് ഒരുലക്ഷമാകും. എന്നുവെച്ചാല്‍ 1995-ല്‍ നിക്ഷേപിച്ച 50000 രൂപ 2015-ല്‍ എട്ട് ലക്ഷം രൂപയാകും. അവാര്ഡ് മടക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി 95-ല്‍ വാങ്ങിയ 50000 –നു പകരം ഇന്ന് 50000 രൂപ തിരികെ ഏല്‍പ്പിച്ചാല്‍ ലാഭം ഏഴര ലക്ഷം രൂപ. അതിലൂടെ ലഭിക്കുന്ന പുരോഗമന കുപ്രസിദ്ധി വേറെ.
പുരസ്കാരത്തുക മാത്രം മടക്കി കൊടുക്കുന്നവര്‍ അതിലൂടെ നേടിയെടുത്ത പ്രശസ്തിക്കും,സ്വീകരണങ്ങള്ക്കും, ചാനല്‍ അഭിമുഖങ്ങള്ക്കും, മറ്റു പാരിതോഷികങ്ങള്‍ക്കും കണക്ക് ബോധിപ്പിക്കുന്നത് എങ്ങനെ? അംബേദ്കര്‍ നാഷണല്‍ അവാര്ഡ് പോലെ പുരസ്കാരങ്ങള്‍ 5000 രൂപ കൊടുത്തു ഏജന്‍റന്മാര്‍ വഴി ഡല്‍ഹിയില്‍ പോയി വാങ്ങിയ മറ്റൊരുകൂട്ടം ചെറുകിട എഴുത്തുകാരുണ്ട്. നിലവിലെ കാലാവസ്ഥയില്‍ അവാര്ഡ് തിരികെക്കൊടുത്തു ആളാകണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്. പക്ഷേ ആര്‍ക്കാണു പുരസ്കാരം തിരികെ നല്കേണ്ടത്, ആരാണ് വാങ്ങിയതുക തിരികെ ഏല്‍പ്പിക്കുന്നത് എന്നൊക്കെയുള്ള കാര്യത്തില്‍ തീരെ നിശ്ചയമില്ലാത്തതിനാല്‍ അവര്‍ അങ്കലാപ്പിലാണ്.
പുരസ്‌കാരങ്ങള്‍ മടക്കിനല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം മോദി സര്‍ക്കാറിനെതാഴെയിറക്കാന്‍ പ്രയോജനപ്പെടുത്താമെന്നാണ് ഓരോ മതക്കാരനെയും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കുന്ന മതേതരപ്പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
ഇടതുസഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പുരസ്കാര തിരസ്കാരം പുരസ്‌കാരങ്ങളെയും അതുനല്‍കിയ സ്ഥാപനങ്ങളെയും അവമതിക്കുന്നതാണ്. മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മോദി അധികാരത്തിലെത്തിയത് പാര്‍ലമെന്റിന്റെ മേല്‍ത്തട്ട് പൊളിച്ചല്ലെന്നു ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. .
പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍ അതിനൊപ്പം ലഭിച്ച പണം പലിശ സഹിതം തിരിച്ചുകൊടുക്കാനുള്ള മര്യാദകൂടി കാട്ടണം.
__________________________
Monday, 19 October 2015
Subscribe to:
Posts (Atom)
