Wednesday, 2 January 2013

ചുരണ്ടുക, നേടുക പദ്ധതി


Photo




















പദ്ധതികള്‍ ഒട്ടനവധിയുള്ള നാടാണ്‌ കേരളം. ഒരു നെല്ലും ഒരു മീനും പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, മാണിയുടെ സ്കില്‍ എന്‍ഹാന്‍സ്മെന്റ്‌ പദ്ധതി തുടങ്ങിയവ ഉദാഹരണം. അക്കൂട്ടത്തില്‍പ്പെട്ട ഒരു പദ്ധതിയാണ്‌ “ചുരണ്ടുക, നേടുക പദ്ധതി” മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാത്തതുകൊണ്ട്‌ ഈ പദ്ധതി അറിയപ്പെടുന്നത്‌ ‘സ്ക്രാച്ച്‌ ആന്റ്‌ വിന്‍ സ്കീം’ എന്നാണ്‌.

അറുബോറന്‍ പരസ്യങ്ങള്‍ എത്ര വേണമെങ്കിലും ചാനലുകളില്‍ ലഭ്യം. പരസ്യങ്ങളുടെ ദൈര്‍ഘ്യം പരിപാടിയെക്കാള്‍ കൂടരുത്‌ എന്ന്‌ വാര്‍ത്തകളുണ്ടെങ്കിലും മലയാളം ടിവിചാനലുകള്‍ക്ക്‌ അത്‌ ബാധകമല്ല. അരമണിക്കൂര്‍ പരിപാടിക്ക്‌ ഇരുപതുമിനിട്ടില്‍ കൂടുതല്‍ സമയമാണ്‌ പരസ്യങ്ങള്‍ കാണികളുടെ നവദ്വാരങ്ങളിലേക്ക്‌ തള്ളിക്കേറ്റുന്നത്‌. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തിന്‌ ബാധകമല്ലെന്നതാണ്‌ എഫ്ഡിഐയില്‍ നാം കണ്ടത്‌. . എഫ്ഡിഐക്ക്‌ അനുകൂലമായി വോട്ടു ചെയ്യും, പക്ഷെ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്ന്‌ മുഖ്യമന്ത്രിക്ക്‌ പറയാമെങ്കില്‍ കേന്ദ്ര ഗവ.നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ ചാനലുകള്‍ക്കും ബാധകമല്ല. പരസ്യങ്ങളുടെ കാര്യത്തില്‍ ചാനലുകളുടെ സമീപനം സംസ്ഥാന സര്‍ക്കാര്‍ സമീപനം തന്നെ, കേന്ദ്രത്തിനെതിര്‌..

ഏഷ്യന്‍ പെയിന്റ്സ്‌ എന്നൊരു മൂന്നാംകിട പെയിന്റ്‌ കമ്പനിയുണ്ട്‌. . അവരുടെ ഉല്‍പ്പന്നം എന്തുകൊണ്ട്‌ ജനം വാങ്ങാതിരിക്കണം എന്നു ബോധ്യപ്പെടുത്തുന്നതാണ്‌ അവരുടെ ‘ടെഫ്ലോണ്‍ റോയാലെ’ പരസ്യം. ഒരു വായ്നോക്കി ഭാര്യയുടെ പിന്‍ഭാഗം നോക്കി ‘മനോഹരം’ എന്നുപറയുന്നത്‌ കണ്ടാല്‍ ഒരുത്തനും ഏഷ്യന്‍ പെയിന്റ്‌ വാങ്ങില്ല.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ, ബുദ്ധിമാന്ദ്യം ബാധിച്ചവരെ വെച്ചുള്ള പരസ്യമാണ്‌ മറ്റൊരു അറുബോറന്‍ പരസ്യം. പരസ്യങ്ങളില്‍ കഥാനായകന്മാര്‍ ചോദിക്കുന്ന ചോദ്യം എസ്ബിഐ ലൈഫില്‍ നിക്ഷേപം നടത്തിയവരുടെ യോഗ്യത വ്യക്തമാക്കുന്നതാണ്‌. . രണ്ടുവര്‍ഷംമുമ്പ്‌ ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവന്‌ തുക ഒരു ലക്ഷത്തില്‍ താഴെയാക്കി തിരികെ നല്‍കുന്ന എസ്ബിഐ ബുദ്ധി അവരുടെ പരസ്യങ്ങളിലും വ്യക്തം. എസ്ബിഐ ലൈഫില്‍ വീണ്ടും നിക്ഷേപിക്കാനാണ്‌ ബാങ്ക്‌ ആവശ്യപ്പെടുന്നത്‌. .  ബുദ്ധിമാന്ദ്യമുള്ളവര്‍ക്കല്ലേ അത്‌ പറ്റൂ-ബാങ്ക്‌ അത്‌ മനസ്സിലാക്കുന്നു.

മറ്റൊരു പരമബോറന്‍ പരസ്യമാണ്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ കച്ചോട പരസ്യം. നാട്ടുകാരെ മുഴുവന്‍ കുത്തുപാളയെടുപ്പിച്ചേയടങ്ങൂ എന്ന ലക്ഷ്യത്തില്‍ പരസ്യപേക്കൂത്താണ്‌ ടിവിയില്‍. . ഏതുതരം ഭാഷയാണ്‌ ജികെഎസ്‌എഫ്‌ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ ചോദിച്ചാല്‍ മലയാളിയെ ഇന്‍സള്‍ട്ടു ചെയ്യാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗ്ഗം വേറെയില്ലെന്ന്‌ ഉത്തരം. വ്യവസായവും ധനകാര്യവും തന്റെ വകുപ്പില്‍പ്പെട്ടതല്ലെങ്കിലും മന്ത്രി അനില്‍കുമാറാണ്‌ ജികെഎസ്‌എഫിന്റെ പൂര്‍ണ ചുമതലയുള്ള സംസ്ഥാന മന്ത്രി . ജികെഎസ്‌എഫിന്റെ ആറാം സീസണാണ്‌ കണ്ണൂരില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുക. 101 കിലോ സ്വര്‍ണമാണ്‌ സമ്മാന വാഗ്ദാനം.

കഴിഞ്ഞവര്‍ഷവും ഇതേപോലെ കുറച്ചധികം കിലോ സ്വര്‍ണം സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. എത്രകിലോ കൊടുത്തു, എത്ര കിലോ കിട്ടിയെന്നും ഒരു മന്ത്രിയും വ്യക്തമാക്കിയതായി കണ്ടില്ല. കടം കേറി മുടിഞ്ഞ, തലയ്ക്കു തീരെ മൂളയില്ലാത്തവനെ കയര്‍ക്കുടുക്കില്‍ തലകടത്താന്‍ പ്രേരിപ്പിക്കുകയാണ്‌ മന്ത്രിയും കൂട്ടരും. പ്രേരണാകുറ്റത്തിന്‌ എന്താണാവോ ശിക്ഷ?

ഡിസൈനര്‍ താടിയും കളര്‍ഫുള്‍ കുര്‍ത്തയുമായി ആലപ്പുഴയിലും പരിസരത്തും ശാസ്ത്രസാഹിത്യ പരിഷത്ത്‌ ദമ്പതികളുടെ മാരകേളി ഉദ്ഘോഷിച്ചു നടക്കുന്ന തോമസ്‌ ജി ഐസക്ജിയായിരുന്നു സെയില്‍ടാക്സ്‌ പിരിവിലെ തുഗ്ലക്‌ മോഡലായ സ്ക്രാച്ച്‌ ആന്റ്‌ വിന്‍ പദ്ധതി കൊണ്ടുവന്നത്‌. . കടകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും ജികെഎസ്‌എഫിന്റെ ഭാഗമായി  വ്യാപകമായി നല്‍കാനാണ്‌ പ്ളാന്‍  . സ്ക്രാച്ച്‌ ആന്റ്‌ വിന്‍- -ചുരണ്ടുക, നേടുക - അതാണ്‌ ജികെഎസ്‌എഫിന്റെയും കേരള സര്‍ക്കാരിന്റേയും പദ്ധതി. മുന്‍കാലങ്ങളില്‍ സമ്മാനം പണമായാണ്‌ നല്‍കിയതെങ്കില്‍ ഇത്തവണ കരകൗശല വസ്തുക്കളായാണ്‌ സമ്മാനം. എന്നുവെച്ചാല്‍ മുസരിസ്‌ ബിനാലെയ്ക്കുശേഷം ബാക്കി വരുന്ന അമ്മിക്കല്ലും പിള്ളക്കല്ലും വെറുതെ കളയില്ല, ജികെഎസ്‌എഫ്‌ സമ്മാനപദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യും.


- കെ.എ. സോളമന്‍
Janmabhumi 3-1-13

Tuesday, 1 January 2013

കവി പീറ്റര്‍ ബെഞ്ചമിന് ആലോചന ഗ്രാമീണ പുരസ്കാരം


çºVJÜ D ®Øí®W Éáø¢ ¦çÜÞºÈ ØÞ¢ØíµÞøßµ çµdwJßæa d·ÞÎàà ÉáøØíµÞø¢ കടലിന്റെ കവി ÉàxV æÌFÎßX ¥tµÞøÈÝßAí Õß.¦V. ØádÌÙíÎÃcX ØNÞÈß‚á.  10000 രൂപായും പ്രശംസാപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.  ÎÞÇÕX ØÞø¢·ß ¥ÇcfÄ ÕÙß‚á. dÉË. ç¼ÞØí µÞGâV, ØÞÌí¼ß, Õß.æµ. ØádÉX, æÕGÏíAW μàÆí, ©ˆÜ ÌÞÌá, §. ~ÞÜ߯í, ÌÞÌá, ®X.¿ß. ÍdÆX, æµ.¦V. ÌÞܵã×íÃX, øÕß ¥{MLù, èÕø¢ ÕßÖbX, dÉØÞÆí èÄMùOßW ®KßÕV dÉØ¢·ß‚á.

പ്രഫ കെ എ സോളമന്‍ പൊന്നാട അണിയിച്ചു. പീറ്റര്‍ ബെഞ്ചമിന്‍ മറുപടി പ്രസംഗം നടത്തി. 

തുടര്‍ന്നു നടന്ന കവി സമ്മേളനത്തില്‍ എന്‍ ടി ഓമന, വി എസ് പ്രസന്നകുമാരി ടീച്ചര്‍, പ്രീതി പുന്നപ്ര , ശോഭ, കരപ്പുറം രാജശേഖരന്‍ , വയലാര്‍  ഗോപാലകൃഷ്ണന്‍, വിശ്വന്‍ വെട്ടക്കല്‍ തുടങ്ങിയവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.

Monday, 24 December 2012

Doomsday preferred !



Photo: muvattupuzhayar,

Photo Credit ; Eldhose Kuriakose

The very bad news pouring from Delhi and elsewhere persuades me to wish for an immediate Doomsday. All the culprits of the Delhi rape case should be immediately hanged to avoid further bloodshed relating the incident. It is not the people but the media is to take restraint by not airing news in an exaggerated proportion. Everybody should remember that along with girl’s life the policeman’s life is also precious.

For quite long the country’s capital is not a safe place for women as many have bad experience in city buses and streets. The present agitation in Delhi is a shame on all political parties, not naming one, as they have no care towards such rape victims. Otherwise they would have framed laws protecting women by this time. Interestingly it is some offenders involved in sexual abuse cases and escaped from punishment by hook or crook, are arguing in law making houses for the hapless victim.

Some women organizations calling for a ‘women bandh’ in schools, colleges, offices, work places and houses is all rubbish. Do not set women against men and vice versa. Never deny opportunity of an elderly man’s humble desire to call a little girl sweetly and never throw away the gift he brought for the girl.

K A Solaman 

Friday, 21 December 2012

KAS Life Blog: അറിയാതെ – കവിത -കെ എ സോളമന്‍

KAS Life Blog: അറിയാതെ – കവിത -കെ എ സോളമന്‍: എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത് പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍ എങ്ങനെയാണ് നീ വിയര്‍പ്പ...

അറിയാതെ – കവിത -കെ എ സോളമന്‍


beautiful!!

















എങ്ങനെയാണ് നീ ചുണ്ടുകള്‍ തണുപ്പിക്കുന്നത്
പൊള്ളുന്ന ഒരു ചുംബനത്തിന് മേല്‍
എങ്ങനെയാണ് നീ വിയര്‍പ്പാറ്റുന്നത്
തിളച്ചുമറിഞ്ഞ നിന്റെ ശരീരത്തിന്ടെ
എങ്ങോട്ടാണ് നീ കണ്ണുകള്‍ പായ്ക്കുന്നത്
പ്രേമാര്‍ദ്രമായൊരു നോക്കിനൊടുവില്‍
എങ്ങനെയാണ് നീ ആസ്വരം കേള്‍ക്കാതിരിക്കുന്നത്
ഒരിയ്ക്കലും മറക്കില്ലെന്ന്പറഞ്ഞോരാസ്വരം  

നിശ്ചയമായും നീ ഓര്‍ക്കുന്നുണ്ടാകും
നീ എന്നെ ക്ഷണിച്ചോരാ ദിനം
മയക്കമാര്‍ന്നോരാ കണ്ണുകള്‍
നിന്റെ പതിവു യാത്രാമൊഴി
നിന്റെ ചുംബനത്തിന്റെ തണുപ്പ്
നിന്റെ മുഖത്തെ നവ്യ ഭാവങ്ങള്‍
അതെന്നോട് പറഞ്ഞു
അല്ല എന്തോ പറയാനുള്ളത് പോലെ തോന്നി  
എങ്ങനെയെന്നോ
വേദന അറിയാതെ
സ്പര്‍ശ മറിയാതെ  
സ്പന്ദനമില്ലാതെ

ഒരു ചൂട് നിമിഷത്തിന് ശേഷം
നിന്റെ ഹൃദയസ്പന്ദനം എങ്ങനെ
ജീവന്‍ സ്വതന്ത്രമാകുന്നത് എങ്ങനെ
ഒരു പുതിയ കൂട്ടുകാരന്‍
പുതിയ ഹൃദയ പാഠങ്ങള്‍
വീണ്ടും പ്രണയിക്കുക ക്രൂരമാണ്  
ഒരു പക്ഷേ നീഎന്നെ ഓര്‍ക്കുന്നില്ലായിരിക്കും
ചരിതത്താളിലെ പഴയ പ്രണയകഥ
ആരോ ചരടില്‍കെട്ടിയ പട്ടം ഞാന്‍
പൊട്ടിവീണതോ നിന്റെ മുന്നില്‍
വളരെവേഗത്തില്‍ വളരെ വികാരത്തില്‍
എന്റെ സഹനങ്ങളുടെ നെറുകയില്‍
ഞാന്‍ കരുതി നീ കരുത്താകുമെന്ന്

ഞാന്‍ അറിയേണ്ടതായിരുന്നു
നീ എന്നെ ക്ഷണിച്ചപ്പോള്‍
നിന്റെ കണ്ണിലെ മയക്കം
പതിവു വിരഹ രംഗങ്ങള്‍,
വിടവാങ്ങലിലെ പൊയ് വാക്കുകള്‍
തണുത്ത ചുംബനം
നിന്‍ മുഖ വികാരങ്ങള്‍
അവ എന്നോടു പറഞ്ഞു
അല്ല എന്തോ പ്രായനുള്ളത് പോലെ
എങ്ങനെയെന്നോ
ചേതനയില്ലാതെ
വേദന അറിയാതെ
സ്പന്ദനമില്ലാതെ
സ്പര്‍ശ മറിയാതെ  
അറിയാതെ , അറിയാതെ------

Saturday, 8 December 2012

ഞെട്ടല്‍ രോഗം!


നാട്ടുവഴികളിലും ,അമ്പലപറമ്പിലും ആരും കാണാതെ ഹൃദയങ്ങള്‍ കൈമാറിയിരുന്ന കാലമായിരിയ്ക്കണം പ്രണയത്തിന്റെ പ്രണയകാലം .ഇന്നു ഈ കമ്പ്യൂട്ടര്‍യുഗത്തില്‍ ചാറ്റിങ്ങിലും കടലോരങ്ങളിലെ ജനനിബിഡമായ സ്ഥലങ്ങളിലൂടെ തൊട്ടുരുമിയും ആലിംഗനബന്ധരായും പ്രണയിക്കുമ്പോള്‍ പ്രണയത്തിന്റെ നിഷ്കളങ്കത എവിടെയോ നഷ്ട്ടപെട്ടു പോകുന്നതായി തോനുന്നുണ്ട്. പ്രണയമെന്ന ആര്‍ദ്രമായ വികാരം ഹൃദയത്തില്‍ മനോഹരമായ മയില്‍പീലിതുണ്ട്‌ പോലെ സൂക്ഷിച്ചിരുന്ന കൌമാരം നമുക്ക് നഷ്ടപ്പെട്ട് പോയിരിയ്ക്കുന്നു .നഷ്ടപെട്ട ആ സുന്ദരകാലം പ്രണയത്തിനു ഇനി ഉണ്ടാകുമോ ?.


തന്റെ ഞെട്ടല്‍ രോഗം എന്നാണ്‌ തുടങ്ങിയതെന്ന്‌ രാമന്‍ നായര്‍ക്ക്‌ നിശ്ചയമില്ല. ഒരുപക്ഷെ ജന്മനായുളളതാകാം. രോഗം കലശലായത്‌ ടിവിയുടെ ആവിര്‍ഭാവത്തോടെയാണ്‌. ഒട്ടുമിക്ക ടിവി വാര്‍ത്തകളും പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നതാണ്‌., ഞെട്ടിപ്പിച്ചു പിടിച്ചിരുത്തണം. അതാണ്‌ ഓരോ ചാനലിന്റെയും ലക്ഷ്യം. എന്തിന്‌ ചാനലിനെ മാത്രം കുറ്റം പറയുന്നു, പത്രവാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതുതന്നെ, അപ്പോ ജന്മനാ ഞെട്ടലുള്ളവന്റെ കാര്യം പറയേണ്ടതില്ലല്ലോ?

ഈയിടെ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ വളപട്ടണം പോലീസ്‌ സ്റ്റേഷനില്‍ കയറി ‘സുരേഷ്‌ ഗോപി’ കളിച്ചതു കണ്ടു. രാമന്‍ നായര്‍ ഞെട്ടി. 50 കോടിക്കുമപ്പുറം അമൂല്യമാണ്‌ തന്റെ മൂന്നാം ഭാര്യയെന്ന്‌ രണ്ടെണ്ണത്തെ ഉപേക്ഷിച്ച ഒരു ട്വിറ്റര്‍ മന്ത്രിയുടെ ട്വിറ്റു കെട്ട്‌ രാമന്‍ നായര്‍ ഞെട്ടി. ജ്ഞാനപീഠം കേറിയ ലോകോത്തര മലയാള സാഹിത്യകാരന്മാര്‍ ഒരേ വേദിയില്‍ വന്നിട്ടും പരസ്പ്പരം കണ്ണുകൊടുക്കാതെ വിഎസ്‌-- പിണറായി കളിച്ചതുകണ്ടും നായര്‍ ഞെട്ടി. സാംസ്കാരിക നിലയത്തിന്റെ പിന്നാമ്പുറ മതിലിനോട്‌ ചേര്‍ന്ന്‌ മൂത്രശങ്ക മാത്രം തീര്‍ത്തിട്ടുള്ള വികടകവി ഇസ്മായില്‍ കുളക്കടവിന്‌ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചാത്തന്‍ സേവാ സാഹിത്യ അക്കാദമിയുടെ സാഹിത്യ ഫെല്ലോഷിപ്പ്‌ കിട്ടിയതറിഞ്ഞും രാമന്‍നായര്‍ ഞെട്ടി. ഇങ്ങനെ രാമന്‍ നായര്‍ക്കുണ്ടായ ഞെട്ടലുകളുടെ കഥ പറഞ്ഞാല്‍ തീരില്ല.

ഓര്‍ക്കാപ്പുറത്ത്‌ ഒരിയ്ക്കല്‍ പോക്കറ്റിലിരുന്ന മൊബെയില്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ വല്ലാതെ ഞെട്ടിപ്പോയി. തുടര്‍ന്ന്‌ പനി ബാധിച്ചതു കാരണം ഒരു മാസം ആശുപത്രി കിടക്കയിലായിരുന്നു. ഒരു ദിവസം ഭാര്യ കാര്‍ത്യായനിപിള്ള മധുരം തൊടാത്ത ചായയില്‍ റെസ്ക്‌ മുക്കി തന്നത്‌ ചുണ്ടോടടുപ്പിച്ചപ്പോള്‍ അടര്‍ന്ന്‌ താഴെ വീണതുകണ്ട്‌ രാമന്‍ നായര്‍ കലശലായി ഞെട്ടി. വിവരം കാര്‍ത്ത്യായനിപിള്ള തന്നെയാണ്‌ ഡോക്ടറോട്‌ പറഞ്ഞത്‌. . ഇനി മുതല്‍ റെസ്ക്‌ ചായയില്‍ മുക്കി കൊടുക്കണ്ട, മുക്കാതെ കൊടുത്താല്‍ മതിയെന്ന്‌ ഡോക്ടര്‍ കാര്‍ത്ത്യായനിയെ ഉപദേശിക്കുന്നതും കേട്ടു.

ആശുപത്രി വിട്ടു വീട്ടില്‍ വന്നിട്ടും ഞെട്ടല്‍ രോഗം മാറാതെ നിന്നു. ഞെട്ടാതിരിക്കാന്‍ ടിവി ഓണ്‍ ചെയ്യാറില്ല. പത്രം തുറന്നു നോക്കാറുമില്ല. പത്രം നിര്‍ത്തിയേക്കാന്‍ പറഞ്ഞപ്പോള്‍ പത്രക്കാരന്‍ പറഞ്ഞത്‌ തോന്നണതുപോലെ നിര്‍ത്താനും വാങ്ങാനും പറ്റില്ലെന്നാണ്‌..  അതുകൊണ്ട്‌ പത്രം മുടങ്ങാതെ വരുന്നുണ്ടെങ്കിലും തുറന്നു നോക്കാറില്ല. എന്തിന്‌ ഞെട്ടണം?

ജീവനില്‍ എത്ര കുറി ഞെട്ടിയിട്ടുണ്ടെന്നതിന്‌ രാമന്‍ നായര്‍ക്ക്‌ കണക്കില്ല. എങ്കിലും മറ്റാരെക്കാളും താനാണ്‌ കൂടുതല്‍ ഞെട്ടിയിരിക്കുന്നതെന്ന്‌ രാമന്‍ നായര്‍ക്ക്‌ ഉറപ്പ്‌. കൊല്ലം കുറെ കഴിഞ്ഞിട്ടും രണ്ടു ഞെട്ടല്‍ സംഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഡ്രൈവിംഗ്‌ പഠിച്ചപ്പോള്‍ സംഭവിച്ചതാണ്‌ ഒന്ന്‌. . ഇടതുവശത്തിരുന്നു ഇടതു തുടയില്‍ അടിക്കുന്നയാളാണ്‌ ആശാന്‍ , അടി സ്വന്തം തുടയില്‍ അല്ലെന്ന്‌ മാത്രം. ഡ്രൈവിംഗില്‍ പിഴവില്ലെങ്കിലും ആശാന്‌ പിഴവെന്ന്‌ തോന്നിയാല്‍ ശിഷ്യന്റെ ഇടതു തുട പൊളിയും.

പഴയ അംബാസഡര്‍ കാറായതുകൊണ്ട്‌ റിവേഴ്സ്‌ ഗിയര്‍ പെട്ടെന്ന്‌ വീഴില്ല. ശിഷ്യന്‍ ഗിയറിട്ടാലും ആശാന്‍ ഗിയര്‍ ഇടാന്‍ ശ്രമിച്ചാലും ഫലം ഒന്നുതന്നെ. മുന്നോട്ടു അമര്‍ത്തി പുറകോട്ടു തള്ളിയാല്‍ ഗിയര്‍ വീഴുമെന്ന്‌ ശിഷ്യന്‍ ഒരിക്കല്‍ ആശാനോട്‌ പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു ആശാന്‍ ശിഷ്യനോട്‌ പറഞ്ഞു. “മുന്നോട്ട്‌ അമര്‍ത്തി പുറകോട്ട്‌ വലിക്കണം, റിവേഴ്സ്‌ ഗിയര്‍”, ആ ഞെട്ടലിന്റെ ഓര്‍മ്മ ശിഷ്യന്‍ രാമന്‍ നായര്‍ക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല.

മറ്റൊന്നു ജന്മഭൂമി പത്രത്തിന്റെ ‘സംസ്കൃതി’ വായിക്കുന്നത്‌ സംബന്ധിച്ചാണ്‌. സുഹൃത്ത്‌ മുരളി താമരശ്ശേരിയോട്‌ ഒരിയ്ക്കല്‍ രാമന്‍ നായര്‍ പറഞ്ഞു “സംസ്കൃതി വായിക്കണം, വിജ്ഞാനപ്രദമാണ്‌.” ഒരാഴ്ച കഴിഞ്ഞില്ല താമരശ്ശേരി രാമന്‍നായരോട്‌ പറയുകയാണ്‌ “സംസ്കൃതി പേജ്‌ വായിക്കണം വളരെ ഇന്‍ഫര്‍മേറ്റീവ്‌ ആണ്‌”, രാമന്‍ നായര്‍ ഞെട്ടി.

കാര്‍ത്ത്യായനി പിള്ളയാണ്‌ പറഞ്ഞത്‌: ” നിങ്ങള്‍ പോയി കേശവന്‍ വെളിച്ചപ്പാടിനെയൊന്നു കാണണം. അദ്ദേഹത്തിന്‌ ചില വിദ്യകള്‍ അറിയാം. നിങ്ങളുടെ രോഗം മാറും.”

ഭാര്യ പറഞ്ഞതനുസരിച്ചാണ്‌ കേശവന്‍ വെളിച്ചപ്പാടിന്റെ വീട്ടില്‍ പോയത്‌, പൂരത്തിനാളുണ്ട്‌, എല്ലാറ്റിനും ഒരോരോ രോഗങ്ങള്‍, ഏതു രോഗത്തിനും വെളിച്ചപ്പാടിന്‌ പ്രതിവിധിയുമുണ്ട്‌.

“പേടിക്കാനില്ല, ശരിയാക്കിത്തരാം” കാര്‍ത്ത്യായനിപിള്ളയുടെ മുഖത്തുനോക്കിയാണ്‌ വെളിച്ചപ്പാടു പറഞ്ഞത്‌. “പക്ഷെ ദക്ഷിണയുണ്ട്‌, 1001 വെള്ളിരൂപാ, ഒരു കെട്ടുവെറ്റിലയും”.

1001 വെള്ളി രൂപായെന്ന്‌ കേട്ടപ്പോള്‍ രാമന്‍ നായര്‍ വെളിച്ചപ്പാടിന്റെ കാതില്‍ എന്തോ സ്വകാര്യമായി പറഞ്ഞു. രാമന്‍ നായര്‍ പറഞ്ഞുനിര്‍ത്തിയതും. വെളിച്ചപ്പാട്‌ ഇരിപ്പിടത്തില്‍നിന്ന്‌ ഞെട്ടി എഴുന്നേറ്റ്‌ ഉറഞ്ഞു തുള്ളി. ഇതുകണ്ടു കാര്‍ത്തിയായനി പിള്ളയും ഞെട്ടി.

 കെ.എ.സോളമന്‍
Janmabhumi 9-12-12

Thursday, 6 December 2012

തോരാത്ത മഴയെന്‍ നിരാശ





















- കെ എ സോളമന്‍


മഴ എനിക്കെന്നും ദുഖം
കൊടിയ വിശപ്പിന്‍ പ്രതീകം 
മഴ കാണാന്‍ എനിക്കില്ല മോഹം 
തോരാത്ത മഴയാണെന്‍ നിരാശ.

ചിതറിത്തെറിക്കുന്ന തുള്ളികള്‍ 
സ്ഫടികചീളുകള്‍ പോലെ മഴ.
രാവിന്റെ രൂപം മഴയ്ക്കുമുന്നില്‍
മറക്കാന്‍ വയ്യാത്ത പേക്കിനാവായ്

തൂവല്‍ സ്പര്‍ശമെന്നാരു ചൊല്ലി
മഴയേ മോഹിച്ച പ്രണയിനിയോ ?
മണ്ണിന്റെ നിശ്വാസമല്ല കേള്‍പ്പു
മഴയുടെ സീല്‍ക്കാര ശബ്ദരൌദ്രം
മഴയുടെ സംഗീതം മഴയുടെ ഗന്ധം
മണ്ണിന്റെ നിശ്വാസസംഗീത ലഹരി  
ഒട്ടുണ്ട് പാഴ്വാക്ക്, തണുപ്പിന്റെ സൂചി
കുത്തിനോവിച്ച രാവുകള്‍ ഒത്തിരി  

ഓലപ്പുരയ്ക്കുള്ളിലെ മഴനൂലുകള്‍
ഓരോന്നായി ചുറ്റിയെന്നെ വരിയവെ
കവിയല്ല ഞാന്‍ കാമുകനുമല്ല
മഴയോട് ചേര്‍ന്നങ്ങു  കിന്നരിക്കാന്‍

കാറ്റിന്റെ കിന്നാരം മഴയുടെമര്‍മ്മരം...
പുല്ലാംകുഴല്‍വിളി ഇന്ന്പെയ്യുംമഴ---
തീയാണ്ഉള്ളില്‍ മാനം കറുത്താല്‍
തോരാത്ത മഴയാണെന്ടെ നിരാശ.

-കെ എ സോളമന്‍