Saturday, 18 August 2012

സി.ഹരികുമാറിനു ആദരാഞ്ജലികള്‍



പത്തനംതിട്ട: കിടയറ്റ രാഷ്ട്രീയ ലേഖനങ്ങളിലൂടെ മലയാളപത്രപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. ഹരികുമാര്‍(52) അന്തരിച്ചു. മാതൃഭൂമി പത്തനംതിട്ട ബ്യൂറോചീഫും പ്രത്യേക ലേഖകനുമായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചി പി വി എസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.

1987 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ഹരികുമാര്‍ രാഷ്ട്രീയ,സാമൂഹിക,സാസ്‌കാരിക മേഖലകളില്‍ മികച്ച റിപ്പോര്‍ട്ടുകളുമായി ശ്രദ്ധനേടി.സ്‌കൂള്‍ കലോല്‍സവങ്ങളില്‍ വേറിട്ടതും പുതുമയാര്‍ന്നതുമായ റിപ്പോര്‍ട്ടിങ് രീതി തുടങ്ങിവെച്ച ഹരികുമാര്‍ പതിവു ശൈലികളെ മാറ്റിമറിച്ചവരില്‍ മുഖ്യപങ്കു വഹിച്ചു. വേദിയില്‍ തിളങ്ങുന്നവരെ മാത്രമല്ല, സദസിലും അണിയറയിലും നിന്നുള്ള വേറിട്ട ജീവിതങ്ങള്‍ വരെ കലോല്‍സവസ്‌റ്റോറിയാക്കി അവതരിപ്പിച്ചു തുടങ്ങിയത് അദ്ദേഹമുള്‍പ്പെടുന്ന അന്നത്തെ യുവസംഘമായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം സ്‌കൂള്‍ കലോല്‍സവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം.

നിയമസഭാറിപ്പോര്‍ട്ടിങ്ങിലും തിളങ്ങിനിന്ന അദ്ദേഹം സഭയിലെ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിച്ച ശൂന്യവേളയെന്ന പംക്തി കൈകാര്യം ചെയ്തു. നിശിതമായ രാഷ്ട്രീയ വിമര്‍ശം ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ രചനകളെ രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം വളരെ താല്‍പര്യത്തോടെയാണ് നിരീക്ഷിച്ചത്. കേന്ദ്ര,സംസ്ഥാനരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ വ്യക്തി രേഖകള്‍ അദ്ദേഹം തയ്യാറാക്കിയത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് എന്നും പാഠ്യവിഷയമായി. മാതൃഭൂമി നര്‍മ്മ ഭൂമിയില്‍ അദ്ദേഹം തയ്യാറാക്കിയിരുന്ന വക്രദൃഷ്ടി എന്ന പംക്തി ഹാസ്യത്തില്‍ പൊതിഞ്ഞ കിടയറ്റ രാഷ്ട്രീയ സാമൂഹിക വിമര്‍ശനം എന്ന നിലയില്‍ കേരളം വായിച്ചു. മാതൃഭൂമി വാരാന്ത്യത്തില്‍ ഇപ്പോള്‍ കൈകാര്യം ചെയ്തു വന്നിരുന്ന നര്‍മ്മം എന്ന പംക്തിയും ഇതേ രീതിയില്‍ ശ്രദ്ധനേടി.

മാധ്യമഭാഷയില്‍ വ്യാകരണവും ശൂദ്ധിയും കാത്തു സൂക്ഷിക്കുന്നതില്‍ എന്നും നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിന്റെ രചനകള്‍ ഭാഷാരംഗത്തുള്ള പ്രമുഖരുടെ പ്രശംസ നേടി. തെറ്റില്ലാത്ത തെളിമലയാളം എന്ന ആശയം അദ്ദേഹം എന്നും ശക്തിയോടെ സഹപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്കും കൈമാറി. വല്യമ്മാവനായിരുന്ന സാഹിത്യകുലപതി ഇ വി കൃഷ്ണപിള്ളയുടെ പാരമ്പര്യം അദ്ദേഹം എന്നും രചനകളില്‍ നിലനിര്‍ത്തി.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച ഹരികുമാര്‍ എല്ലായിടത്തും പൊതുസമൂഹത്തിന്റെ ആദരവും സ്‌നേഹവും ഏറ്റുവാങ്ങിയ മാധ്യപ്രവര്‍ത്തകനായിരുന്നു.പത്തനംതിട്ട, ആലപ്പുഴ ബ്യൂറോകളിലാണ് ഏറെ നാള്‍ സേവനം അനുഷ്ടിച്ചത്്.

അധ്യാപകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്ന പന്തളം പട്ടിരേത്ത് വീട്ടില്‍ പ്രൊഫ.പി. ആര്‍. സി. നായരുടേയും അടൂര്‍ തറയില്‍ വീട്ടില്‍ സി കെ ഭാരതിയമ്മയുടെയും മകനായി ജനിച്ച ഹരികുമാര്‍ അടൂര്‍ ഗവ. സ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ് , ചങ്ങനാശേരി എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നേടിയത്..മാധ്യമപ്രവര്‍ത്തനത്തിനുള്ള കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ പാമ്പന്‍മാധവന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ-ആര്‍. ഗീത. മക്കള്‍- വിഷ്ണുനായര്‍ ( വിദ്യാര്‍ഥി, പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചീനീയറിങ് കോളേജ്), മഹേഷ് നായര്‍ ( വിദ്യാര്‍ഥി, അമൃതവിദ്യാലയം, പത്തനംതിട്ട).സഹോദരങ്ങള്‍- ശ്രീദേവി, രാധാമണി, സുശീല, പരേതനായ ശങ്കര്‍.

കൊച്ചി മെഡിക്കല്‍ സെന്റെര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായറാഴ്ച രാവിലെ 7 ന് പത്തനംതിട്ടയിലേക്ക് കൊണ്ടു വരും. 10 ന് പത്തനംതിട്ട പ്രസ്‌ക്ലബ്ബിലെ പൊതുദര്‍ശനം. 2ന് അടൂര്‍ പുതിയ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം തറയില്‍ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
Comment: He was really an inspiration. My heartfelt condolence.
-K A Solaman

Tuesday, 14 August 2012

ടി.പി.വധം: പൊട്ടിക്കരഞ്ഞ് കൃഷ്ണയ്യരുടെ പ്രതികരണം


കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് തിരിച്ചറിയുന്നത് സങ്കടകരമാണെന്നും ഇങ്ങനെയായിരുന്നെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേ ഇറങ്ങില്ലായിരുന്നുവെന്നും ഇ.എം.എസ്. മുഖ്യമന്ത്രിയായ കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. അങ്ങേയറ്റം വികാരാധീനനായാണ് കൃഷ്ണയ്യര്‍ ടി.പി. വിഷയത്തില്‍ പ്രതികരിച്ചത്.

പിണറായിയും വി.എസും പരസ്പരം കുരിശുയുദ്ധം നടത്തുകയാണെന്നും ഒരു കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''കഷ്ടം തോന്നുന്നു. സങ്കടമുണ്ട്. എ.കെ.ജിയും മറ്റും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പാര്‍ട്ടി പട്ടികയനുസരിച്ച് വധം നടത്തുന്നുവെന്നാണ് പത്രങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് സങ്കടം വരുന്നു''കരഞ്ഞുകൊണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു.
Comment: പ്രായമേറിയാല്‍ ചിലര്‍ക്കൊക്കെ പെട്ടന്നു കരച്ചില്‍ വരും. അതിനു പാര്‍ടിയില്‍ മുന്പു പ്രവര്‍ത്തിച്ചിരിക്കണമെന്നില്ല. 
-കെ എ സോളമന്‍ 
 

Friday, 10 August 2012

Risky contributory pension



Bizarre is the decision of the Kerala Government to replace statutory pension scheme with the contributory pension scheme for its new employees joining from next year. This can be thought as a free runner to hike the retirement age from 56 to 60. Seemingly the present government has no concern about the fates of thousands of unemployed educated youths waiting for a job.

For the present staff, the decision of the government about contributory pension and pension age hike is something very sweet to chew and the same time very sour to swallow. Past experience tells that the youth organizations cannot be trusted because they are more interested in matters other than those related to unemployed youths.

The Chief Minister or else who defending the pension age hike by quoting examples of other states is unacceptable as the situation is entirely different in Kerala. It is of course a bad practice on the part of the government to sustain by withholding the retirement benefits of the employees. The government implementing such bizarre pension scheme without any discussion in the State assembly or among public is unjustifiable.

The pension fund collected by way of contributory pension is going to the hands of private mutual fund and insurance promoters and the past records of most of them are dubious The future pensioners are likely to lose their pension as operation in stock market is unpredictable especially when the fund managers are unscrupulous persons. The present decision of the government is highly risky and it should be withdrawn.

K A Solaman

Tuesday, 31 July 2012

റിജുവനേഷന്‍- -- --കഥ-കെ എ സോളമന്‍



ആവതുള്ള കാലത്ത് ആരോഗ്യം കളഞ്ഞും കഷ്ടപ്പെടുക, സന്പാദിക്കുക. വാര്‍ദ്ധക്ക്യത്തില്‍ ആരോഗ്യം ഇല്ലാതാകും. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടുക്കാന്‍ മുഴുവന്‍ സംപാദ്യവുംചിലവഴിച്ചു ചികില്‍സിച്ചു പരാചയപ്പെടുക, ഇതാണ് മനുഷ്യജീവിതമെന്നു നന്നായറിയം. എന്നു വെച്ചു ആരോഗ്യ പരിരക്ഷ അവഗണിക്കാവുന്നല്ല.

അങ്ങനെയാണ് മല്‍ട്ടിസ്പെഷ്യാലിറ്റി ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററില്‍ അന്വേഷണത്തിന് എത്തിയത്. സെന്ററിന്റെ ഡിറക്ടര്‍ തന്റെ കൂടെ പ്രീ ഡിഗ്രിക്കു പഠിച്ച അരവിന്ദന്‍ മേനോനാണെന്ന് അറിയാം. പക്ഷേ പ്രീ-ഡിഗ്രീക്കു ശേഷം  മേനോനെ ഒരിക്കലോ മറ്റോ കണ്ടതായേ ഓര്‍മയുള്ളൂ.

എന്‍ക്വയറി കണ്ടറില്‍ സെറ്റ് സാരിയുടുത്ത് കഴുത്തില്‍ നാട തൂക്കിയ രണ്ടു യുവതികള്‍. നാടയുടെ അറ്റത്ത്നെയിം പ്ലേറ്റും തൂക്കിയിട്ടുണ്ട്.
കേറിച്ചെന്നപാടെ ഒരുത്തി ചോദിച്ചു : മേ ഐ ഹെല്പ് യു സാര്‍( തനിക്കെന്താ വേണ്ടത് കിഴവാ എന്ന മട്ട്)

‘യെസ്, ഐ നീഡ് യുവര്‍ ഹെല്പ്. ഹവ് മച്ച് ഫോര്‍ യുവര്‍ റിജുവേ നഷന്‍പാക്കേജ്? ഈ ക്ഷീണോക്കേ മാറ്റി ആരോഗ്യം വീണ്ടെടുക്കാന്‍ എത്രയാകും?’

“ വി ഹാവ് റ്റൂ പാകെജസ് സാര്‍. വന്‍ മന്ത് പാക്കേജ് കോസ്റ്റ് ഒണ്‍ലി റുപീസ് 50000. രണ്ടു മാസെത്തേതെങ്കില്‍ വണ്‍ ലാക്ക്.”
“ എനി കണ്‍സെഷന്‍ ഫോര്‍ സിക്സ്ടി പ്ലസ് പീപ്പിള്‍.?”

“നോ സാര്‍, ദി സ്കീം ഇസ് ഇന്‍റെണ്ടെട് ഒണ്‍ലി ഫോര്‍ സിക്സ്ടി പ്ലസ് പീപ്പിള്‍, ചെറുപ്പക്കാരെ ഞങ്ങള്‍ അഡ്മിറ്റു ചെയ്യാറില്ല.”

“ ഓള്‍ റൈറ്റ്, ബൈ ദി ബൈ , കാന്‍ ഐ മീറ്റ് മിസ്റ്റര്‍ അരവിന്ദന്‍ മേനോന്‍. ഹീ ഇസ് മൈ ഫ്രെന്‍ഡ്,ഓല്‍ഡ് ഫ്രെന്‍ഡ്.”

“നോ സാര്‍, ഹി ഇസ് നോട്ട് ഹിയര്‍. ഹീ ഇസ് ബെഡ് റിട്ടന്‍ അറ്റ് ഹോം ബികോസ് ഓഫ് ഡോട്ടേജ്( കിളവന്‍ കിടപ്പിലാ സാറേ, വാര്‍ദ്ധക്യം മൂലമുള്ള അസ്സുഖം!)

-കെ എ സോളമന്‍ 

Sunday, 29 July 2012

പത്രവായന- കഥ-കെ എ സോളമന്‍.

Photo: mazhayude munnorukam....




ആറുമുഖം ആചാരിയുടെ മകന്‍ അരുണാചലം ആചാരി സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ്  അറിയപ്പെട്ടുതുടങ്ങിയത്. നാട്ടിലെ ഒട്ടുമിക്ക സാംസ്കാരിക വേദികളിലും അരുണാചലത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. അരുണാചലം എന്തുചെയ്യുകയാണെന്നു നോക്കിനടക്കുകയാണ്പത്രക്കാര്‍.  ഇക്കാരണം കൊണ്ട്ഏതെങ്കിലും പത്രത്തില്‍ എല്ലാദിവസവും അരുണാചലത്തിന്റെ പേര് അച്ചടിച്ചു വന്നിട്ടുണ്ടാകും. പത്രത്തില്‍ പേര് കാണുക എന്നത് അരുണാചലത്തിന്ആവേശമാണ്. ദിവ്സവും മുനിസിപ്പല്‍ ഗ്രന്ന്ഥശാലയില്‍പ്പോയി പതിനാല് പത്രം അഞ്ചു മിനിറ്റ് കൊണ്ട് വായിക്കുന്നതും പേര് കാണാന്‍ വേണ്ടിത്തന്നെയാണ്.

ഏതെങ്കിലും ദിവസം പത്രത്തില്‍ പേര് കണ്ടില്ലെങ്കില്‍ കടുത്ത നിരാശ തോന്നും. പത്രത്തില്‍ പേരില്ലെങ്കില്‍ അശ്രീകരം കണികണ്ട മട്ടാണ് അന്നേ ദിവസം ആശാരിക്ക് .
അങ്ങനെയിരിക്കെ കഴിഞ്ഞ ആറുദിവസം  പത്രത്തില്‍ പേര് വരാതിരുന്നത് കൊണ്ട് അരുണാചലം കടുത്ത നിരാശയിലായ്. എങ്കിലും പത്രം വായന മുടക്കിയില്ല. ഏഴാം ദിവസം അരുണാചലത്തിന്റെ പേരും വീണ്ടുംഅച്ചടിച്ചു വന്നു.
“ആറുമുഖം ആചാരിയുടെ മകന്‍ അരുണാചലം ആചാരി(58) അന്തരിച്ചു. ഭാര്യ ചെല്ലമ്മാള്‍. മകന്‍ സുകുമാരന്‍ ആചാരി(യു എസ് എ ), മകള്‍ തങ്കമണി(സിംഗപ്പൂര്‍ ). സംസ്ക്കാരം പിന്നീട് “
ചരമകോളത്തിലാണ് വാര്ത്ത വന്നതെങ്കിലും തന്‍റെയും , ഭാര്യയുടെയും മക്കളുടെയും പേരുകള്‍ ഒരുമിച്ച് പത്രത്തില്‍ അച്ചടിച്ചു വന്നതില്‍ അരുണാചലം ഏറെ സന്തുഷ്ടനായി.
-കെ എ സോളമന്‍  

Tuesday, 24 July 2012

നായ് വഴികള്‍ -കഥ – കെ എ സോളമന്‍




ഈ അലച്ചില്‍ തുടങ്ങിയിട്ടു ഇത് ആറാമത്തെ ദിനം. ഇനിയും കണ്ടെത്തിയില്ലെങ്കില്‍ ഈ ശ്രമം ഉപേക്ഷിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. കാണാതെ പോയ എന്റെ ചിപ്പുവിനെ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ടു അഞ്ചു ദിവസം പിന്നിട്ടു. ചിപ്പു എന്റെ പ്രീയപ്പെട്ട വളര്‍ത്തുപട്ടി.

എന്നും രാവിലെ നടക്കാന്‍ അവന്‍ കൂടെയുണ്ടാകും. നാലു കിലോമീറ്ററാണ് നടപ്പുദൂരം. എനിക്കു മുന്നെയാണ് അവന്‍ എന്നും  നടക്കുക. ഇടക്കിടെ തിരിഞു നോക്കും ഞാന്‍ നടന്നു വരുന്നുണ്ടോയെന്നറിയാന്‍... ഞങ്ങളുടെ നടപ്പ് വഴികളില്‍ കാണുന്ന സഹജീവികളെ അവന്‍ നോക്കാറേയില്ല. അതിപരിചയം കൊണ്ടു സംഭവിച്ച അവഗണനയാവാമത്.

എന്നെ ഞെട്ടിച്ചു കൊണ്ടു ഒരുദിവസം വഴിയുടെ എവിടയോ വെച്ചു അവന്‍ അപ്രത്യക്ഷനായി. എന്റെ തൊട്ട് മുന്നിലുണ്ടായിരുന്നു, എവിടെപ്പോയി? അന്വേഷണം നീണ്ട അഞ്ചു ദിവസം പിന്നിട്ടു. ഒരു വിവരവും കിട്ടിയില്ല. പത്രത്തില്‍ പരസ്യം കൊടുക്കാമെന്നു വെച്ചാല്‍ ആ വിധ പരസ്യങ്ങളൊന്നും പത്രമാധ്യമങ്ങളില്‍ കാണാറില്ല. അവന്‍ എന്നെ ഉപേക്ഷിച്ചു പോയ കാര്യം ഓര്‍ത്ത് ഞാന്‍ ഒത്തിരി വ്യെസനിച്ചു.

അവസാന ശ്രമമായിട്ടാണുഈ ആറാം ദിവസവും ഞാന്‍ ചിപ്പുവിനെ തേടി ഇറങ്ങിയത്. നടന്നുനടന്നു ഞാന്‍ കുഴഞ്ഞു. വീടുകള്‍ തോറും കേറിയിറങ്ങി ഞാന്‍ ക്ഷീണിച്ചു. പരിചയക്കാരോടു മറുപടി പറഞ്ഞു വിഷമിച്ചു.പരിചയ മില്ലാത്തവരുടെ സംശയ ഭാവത്തിലുള്ള നോട്ടം ഞാന്‍ അവഗണിച്ചു.

ഒടുക്കം ഞാന്‍ എത്തിച്ചേര്‍ന്നതു ഒരു വലിയ വീടിന്റെ വലിയ ഗേറ്റിന് മുന്നില്‍.. മൂന്നു നായ്കള്‍ നിര്‍ത്താതെ കുരക്കുന്നത് അപരിചിതനെ കണ്ടത് കൊണ്ടാവണം. മൂന്ന്‍ വെളുത്ത പട്ടികള്‍, മൂന്നു പഞ്ഞിക്കെട്ടുകള്‍ പോലെ എനിക്കു തോന്നി. ഒരുപക്ഷേ ഞാന്‍ ഗേറ്റ് പൊളിച്ചു അവരുടെ യജമാനന്റെ വസ്തുവകകള്‍ എടുത്തുകൊണ്ടു പോകുമെന്ന് ഈ നായ്കള്‍ കരുതിക്കാണും, നായ്കളുടെ ഓരോരോ വഴികള്‍.!!!!!!!!1!1! !

ഇല്ല, മൂന്നു നായ്കളില്‍ ഒരണ്ണം കുരക്കുന്നില്ല. അവന്‍ വാലാട്ടുകയും സ്നേഹ പ്രകടനം നടത്തുകയും ചെയ്യുന്നു. അവന്റെ മുഖം എന്റെ ചിപ്പുവിന്‍റേത് തന്നെ. ഒരേ ഛായയുള്ള മനുഷ്യര്‍ ലോകത്ത് ഒന്‍പതെണ്ണ മുണ്ടെന്നു കേട്ടിട്ടുണ്ട്. പട്ടികള്‍ക്കും ഇതുബാധകമോ, ഒരേമുഖമുള്ള ഒന്പതു പട്ടികള്‍ ? എന്റെ ചിപ്പു കറുത്തതാണല്ലോ, പക്ഷേ ഇത് വെളുത്തിരിക്കുന്നു.

പട്ടികളുടെ കൂട്ടക്കുരവ കേട്ടിട്ടാവണംവീട്ടുകാരന്‍ വാതില്‍ തുറന്നു പുറത്തുവന്നു. 

“ആരാ, എന്താ ?“, അയാള്‍ വിളിച്ച് ചോദിച്ചു. വല്ല തവിയോ, തലയണയോ വില്‍കാന്‍ വന്ന ആളെന്ന് കരുതിക്കാണും. ഞാന്‍ മിണ്ടാതെ നില്‍കുന്നതുകണ്ട് അയാള്‍ ഗേറ്റിനടുത്തേക്കു വന്നു. പട്ടികള്‍ സ്നേഹ ബഹുമാനത്തോടെ കുര നിര്‍ത്തി.

“ങാ, സാറാണോ, എന്താ ഇവിടെ?”

രാമനാഥനെ ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ പഴയ സ്റ്റുഡന്‍റ്.
“രാമനാഥന്‍ ഇവിടെയാണോ താമസം? പട്ടിവളര്‍ത്ത് ഹോബി യാണന്നു തോന്നുന്നു?”
“ അതേ സാര്‍, ഇവരില്‍ നിന്നു കിട്ടുന്ന സ്നേഹത്തില്‍ ഒരു കൃതിമവുമില്ല. മൊത്തം ആറെണ്ണമുണ്ട്, മൂന്നെണ്ണം പുറകില്‍ കൂട്ടിലാണ്. പകല്‍ അഴിച്ചു വിടില്ല, അവരാണ് ശരിക്കും കാവല്‍ക്കാര്‍. ഇവര്‍ക്കീ കുര മാത്രമേയുള്ളൂ, ഒരു എലിയെപ്പോലും പിടിക്കില്ല. സാറിനുംപട്ടിയുണ്ടോ വീട്ടില്‍ ?”

“ഉണ്ടായിരുന്നു രാമനാഥന്‍, എന്റെ ചിപ്പു. എന്നെ ഇഷ്ടപ്പെട്ടിരുന്ന, ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്റെ പട്ടി. ഞാന്‍ ചിരിക്കുമ്പോള്‍ അവന്‍ ചിരിക്കുന്നതു എനിക്കു മനസ്സിലാകുമായിരുന്നു. ഞാന്‍ സങ്കടപ്പെട്ടാല്‍ അവന്ടെ മുഖത്തുസങ്കടം നിഴലിക്കും,  എനിക്കും കോപം വന്നാല്‍ അവന്ടെ നോട്ടത്തിനും ആ ഭാവം തന്നെ. അഞ്ചു ദിവസം മുന്പ് ഒരു പ്രഭാത സവാരിയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നതാണ്, പക്ഷേ പെട്ടന്നു അപ്രത്യക്ഷനായി, തിരക്കിയിറങ്ങിയതാണ്.” ഇങ്ങനെയൊക്കെ പറയണമെന്നുണ്ടായിരുണെങ്കിലും അഞ്ചു ദിവസം മുന്പ് നഷ്ടപ്പെട്ട കാര്യം മാത്രം പറഞ്ഞു.

“എങ്കില്‍ ഇത് സാറിന്റെ പട്ടിതന്നെ. അഞ്ചു ദിവസം മുന്പ് ഇവിടെ  വന്നു കൂടിയതാണ്. ഇത് തന്നെയല്ലേ സാറിന്റെ പട്ടി?”

“ഇവന്‍ എന്നോടു സ്നേഹം കാട്ടുന്നുണ്ട്, പക്ഷേ എന്റെ ചിപ്പു കറുത്തതായിരുന്നു”
“അതേ ഇവന്‍ സാറിന്റെ പട്ടിതന്നെ, അവന്റെ സ്നേഹം കണ്ടില്ലേ? പിന്നെ അവന്റെ നിറം മാറ്റം, അത് ദുരൂഹമായിരിക്കുന്നല്ലോ. വിശദീകരണമില്ലാത്ത എത്രയോ കാര്യങ്ങളുണ്ടു സാര്‍ ഈ ലോകത്തില്‍.
അവനെ സാറു കൂടെ കൂട്ടിക്കോളു.”

ഞാന്‍ ചിപ്പുവിനോടു ചോദിച്ചു “ നിനക്കീ നിറമെവിടെന്നുകിട്ടി.?” അവന്‍ മിണ്ടിയില്ല .
അതെ, എനിക്കും ചിപ്പുവിനും പരസ്പരം സംസാരിക്കാന്‍ അറിയാം, ദീര്‍ഘ സഹവാസം കൊണ്ടു ലഭിച്ച സിദ്ധി.

ഞാന്‍ അവനോടു ചോദിച്ചു: “ നിന്നെ എവിടെല്ലാം ഞാന്‍ അന്വേഷിച്ചു? എന്തിനാ നീ എന്നെ വിട്ടു ഇങ്ങോട്ടുപോന്നത്?  നീ പോരുന്നോ, അവിടെ ബാക്കി വന്ന ചോറും മത്തിത്തലയുമൊക്കെ കാണു , ഇവിടുത്തെ പോലെ ഡോഗ്ബിസ്കറ്റും പാതി വേവിച്ച ഇറച്ചിയും കിട്ടില്ലയെന്നറിയാമല്ലോ? “

അവന്‍ പറഞ്ഞു” എനിക്കിവിടെ മടുത്തു, ഞാന്‍ പോരുന്നു, എനിക്കു മത്തിത്തലമതി.” അവന്‍ എന്റെ കൂടെ നടന്നു. ഇക്കുറി അവന്റെ നടത്തം മുന്നിലല്ല, എനിക്കു പിന്നാലേയായിരുന്നു.

-കെ എ സോളമന്‍