Sunday, 29 July 2012

പത്രവായന- കഥ-കെ എ സോളമന്‍.

Photo: mazhayude munnorukam....




ആറുമുഖം ആചാരിയുടെ മകന്‍ അരുണാചലം ആചാരി സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ്  അറിയപ്പെട്ടുതുടങ്ങിയത്. നാട്ടിലെ ഒട്ടുമിക്ക സാംസ്കാരിക വേദികളിലും അരുണാചലത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. അരുണാചലം എന്തുചെയ്യുകയാണെന്നു നോക്കിനടക്കുകയാണ്പത്രക്കാര്‍.  ഇക്കാരണം കൊണ്ട്ഏതെങ്കിലും പത്രത്തില്‍ എല്ലാദിവസവും അരുണാചലത്തിന്റെ പേര് അച്ചടിച്ചു വന്നിട്ടുണ്ടാകും. പത്രത്തില്‍ പേര് കാണുക എന്നത് അരുണാചലത്തിന്ആവേശമാണ്. ദിവ്സവും മുനിസിപ്പല്‍ ഗ്രന്ന്ഥശാലയില്‍പ്പോയി പതിനാല് പത്രം അഞ്ചു മിനിറ്റ് കൊണ്ട് വായിക്കുന്നതും പേര് കാണാന്‍ വേണ്ടിത്തന്നെയാണ്.

ഏതെങ്കിലും ദിവസം പത്രത്തില്‍ പേര് കണ്ടില്ലെങ്കില്‍ കടുത്ത നിരാശ തോന്നും. പത്രത്തില്‍ പേരില്ലെങ്കില്‍ അശ്രീകരം കണികണ്ട മട്ടാണ് അന്നേ ദിവസം ആശാരിക്ക് .
അങ്ങനെയിരിക്കെ കഴിഞ്ഞ ആറുദിവസം  പത്രത്തില്‍ പേര് വരാതിരുന്നത് കൊണ്ട് അരുണാചലം കടുത്ത നിരാശയിലായ്. എങ്കിലും പത്രം വായന മുടക്കിയില്ല. ഏഴാം ദിവസം അരുണാചലത്തിന്റെ പേരും വീണ്ടുംഅച്ചടിച്ചു വന്നു.
“ആറുമുഖം ആചാരിയുടെ മകന്‍ അരുണാചലം ആചാരി(58) അന്തരിച്ചു. ഭാര്യ ചെല്ലമ്മാള്‍. മകന്‍ സുകുമാരന്‍ ആചാരി(യു എസ് എ ), മകള്‍ തങ്കമണി(സിംഗപ്പൂര്‍ ). സംസ്ക്കാരം പിന്നീട് “
ചരമകോളത്തിലാണ് വാര്ത്ത വന്നതെങ്കിലും തന്‍റെയും , ഭാര്യയുടെയും മക്കളുടെയും പേരുകള്‍ ഒരുമിച്ച് പത്രത്തില്‍ അച്ചടിച്ചു വന്നതില്‍ അരുണാചലം ഏറെ സന്തുഷ്ടനായി.
-കെ എ സോളമന്‍  

No comments:

Post a Comment