Tuesday, 14 August 2012

ടി.പി.വധം: പൊട്ടിക്കരഞ്ഞ് കൃഷ്ണയ്യരുടെ പ്രതികരണം


കൊച്ചി: ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സി.പി.എം. ആണെന്ന് തിരിച്ചറിയുന്നത് സങ്കടകരമാണെന്നും ഇങ്ങനെയായിരുന്നെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേ ഇറങ്ങില്ലായിരുന്നുവെന്നും ഇ.എം.എസ്. മുഖ്യമന്ത്രിയായ കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. അങ്ങേയറ്റം വികാരാധീനനായാണ് കൃഷ്ണയ്യര്‍ ടി.പി. വിഷയത്തില്‍ പ്രതികരിച്ചത്.

പിണറായിയും വി.എസും പരസ്പരം കുരിശുയുദ്ധം നടത്തുകയാണെന്നും ഒരു കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''കഷ്ടം തോന്നുന്നു. സങ്കടമുണ്ട്. എ.കെ.ജിയും മറ്റും കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പാര്‍ട്ടി പട്ടികയനുസരിച്ച് വധം നടത്തുന്നുവെന്നാണ് പത്രങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് സങ്കടം വരുന്നു''കരഞ്ഞുകൊണ്ട് കൃഷ്ണയ്യര്‍ പറഞ്ഞു.
Comment: പ്രായമേറിയാല്‍ ചിലര്‍ക്കൊക്കെ പെട്ടന്നു കരച്ചില്‍ വരും. അതിനു പാര്‍ടിയില്‍ മുന്പു പ്രവര്‍ത്തിച്ചിരിക്കണമെന്നില്ല. 
-കെ എ സോളമന്‍ 
 

No comments:

Post a Comment