Monday, 12 September 2011

ജന്മനാ വിഭാഗീയന്‍ ! Janmabhumi Daily









ജന്മനാ അന്ധന്‍ , ജന്മനാ വികലാംഗന്‍ , പിതൃശൂന്യന്‍ , കൊഞ്ഞാണന്‍ , നല്ല ബാപ്പക്ക്‌ പിറന്നവന്‍ എന്നിങ്ങനെ ഒത്തിരി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ട്‌. ‘ജന്മനാ വിഭാഗീയന്‍’  എന്ന പ്രയോഗം ആദ്യമായാണ്‌. പ്രയോഗകാരന്‍ റൂപ്പര്‍ട്ട്‌ ബ്രിട്ടാസ്‌ എന്ന്‌ പരിണാമം സംഭവിച്ച പഴയ ജോണ്‍ ബ്രിട്ടാസ്‌. കൈരളി ടിവിയില്‍നിന്ന്‌ മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ്‌ ചാനലിലേക്ക്‌ മാറിയപ്പോഴാണ്‌ പേരുമാറ്റം സംഭവിച്ചത്‌. കൈരളിയില്‍ എംഡിയായി പ്രവര്‍ത്തിച്ച്‌ ശ്രേയാ ഘോഷാലുമായി ഇന്റര്‍വ്യൂ നടത്തി ദേശീയോദ്ഗ്രഥന പ്രവര്‍ത്തനം ആരംഭിക്കും മുമ്പ്‌ പ്രായോജക പരിപാടിയായിട്ടാണ്‌ ‘ജന്മനാ വിഭാഗീയന്‍’ അവതരിപ്പിച്ചത്‌. നേരിട്ട്‌ വിളിക്കയല്ലായിരുന്നു, ഇടം തടിച്ചു നില്‍ക്കുന്ന മുന്‍ പൊളിറ്റ്‌ ബ്യൂറോ മെമ്പറെ ആക്ഷേപിക്കുന്നതിന്‌, ഔദ്യോഗിക പക്ഷ സ്പോണ്‍സര്‍ഷിപ്പോടെ വിക്കിലീക്സിന്റെ മുന്നില്‍ അവതരിപ്പിച്ച ജനകീയ പരിപാടിയായിരുന്നു ‘ജന്മനാ വിഭാഗീയന്‍’ .അസാണ്‍ജി സായിപ്പിന്റെ വിക്കിലീക്സ്‌ അതിന്റെ സ്റ്റാന്‍ഡാര്‍ഡ്‌ കളഞ്ഞുകുളിക്കുന്ന ലക്ഷണം കാണുന്നുണ്ട്‌. സിഐഎ ക്രൂരത, അപ്പോളോ മിഷന്‍ തട്ടിപ്പ്‌, സ്വിസ്‌ ബാങ്ക്‌ നിക്ഷേപം, രാജ്യാന്തര ആയുധ വ്യാപാരം തുടങ്ങി വമ്പന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുകൊണ്ടിരുന്ന വിക്കിലീക്സ്‌ ചുരുങ്ങി ചുരുങ്ങി മുനീര്‍ സാഹിബിലും തോമസ്ജി ഐസക്ക്ജിയിലും വന്നുനില്‍ക്കുന്നു. കുഞ്ഞാലിക്കുട്ടി, എന്‍ഡിഎഫ്‌ എന്ന തീവ്രവാദി ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ്‌ ഏജന്റാണെന്ന്‌ മുനീര്‍ പറഞ്ഞ വിവരമാണ്‌ ഒന്നാമത്തെ ലീക്സ്‌. പക്ഷെ മുനീര്‍ അത്‌ നിഷേധിച്ചു. മുനീര്‍ സത്യം മാത്രം പറയുന്ന ഒരു നേതാവാണെന്ന്‌ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത്‌ മാറിക്കോട്ടെന്ന്‌ അദ്ദേഹം കരുതിക്കാണണം. ലോകത്തില്‍ ആദ്യമായാണ്‌ വിക്കിയുടെ ലീക്സ്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ഒരു ‘ദേശീയകക്ഷി’യുടെ നേതാവ്‌ സ്വന്തം ചാനലിലൂടെ ജനത്തെ അറിയിക്കുന്നത്‌.
പിണറായിപക്ഷം അമേരിക്കന്‍ ചാരന്മാരാണെന്ന മറ്റൊരു പ്രാദേശിക ലീക്സും അസാണ്‍ജി സായിപ്പിന്റെ സ്ഥാപനം പുറത്തുവിട്ടു. കോളാ വിരുദ്ധ സമരം, മാധ്യമ സിന്‍ഡിക്കേറ്റ്‌, അമേരിക്കന്‍ ഇടപെടല്‍ എന്നൊക്കെയുള്ള സഖാക്കന്മാരുടെ കൂടെകൂടെയുള്ള പ്രസ്താവന വായിച്ചപ്പോള്‍ ഈ സംശയം തോന്നിയിരുന്നതാണ്‌. അമേരിക്കയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ അടവുനയമുണ്ടെന്ന്‌ രണ്ടാം അമര്‍ത്യസെന്‍ പറഞ്ഞതോടെ വിക്കിലീക്സിന്റെ കാര്യത്തില്‍ മുനീര്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ ഏവര്‍ക്കും ബോധ്യമായി. വിക്കിലീക്സ്‌ പറഞ്ഞതിനോട്‌ വിയോജിക്കാനും അമേരിക്കക്കെതിരെ നിലപാടെടുക്കാനും ഐസക്ജി തയ്യാറല്ല. ഇന്ത്യക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചാല്‍ അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരത്വമുള്ള ഐസക്കിന്റെ മക്കള്‍ ആര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന്‌ പൂജപ്പുര റിസോര്‍ട്ടിലെ എ സി ലൗഞ്ജിലിരുന്ന്‌ ഒരു പിള്ള ചോദിച്ചിട്ടുണ്ട്‌. അമേരിക്ക കൊള്ളാം, അവരുടെ സാമ്രാജ്യത്വം കൊള്ളില്ല, കൊക്കകോള കൊള്ളാം, അതിന്റെ കോണ്‍സണ്‍ട്രേറ്റു കൊള്ളില്ല, ചത്ത കോഴീന്റെ ചാറു കൊള്ളാം, അതിന്റെ ഇറച്ചി കൊള്ളില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ്‌ മനസിലാകുക? അമേരിക്കന്‍ എംബസിയിലെ സായിപ്പന്മാരെ കണ്ടത്‌ ശരിയായോയെന്ന്‌ ചോദിച്ചാല്‍ മനുഷ്യന്‍ മനുഷ്യനെ കാണുന്നതില്‍ എന്ത്‌ തെറ്റെന്നു മറുചോദ്യം. പാവം ബര്‍ളിന്‍ , ഒരു മനുഷ്യന്‍ പോലുമല്ലാതായിരിക്കുന്നു! പകരം ജോണ്‍ ബ്രിട്ടാസാണ്‌ യഥാര്‍ത്ഥ മനുഷ്യന്‍ .
ജോണ്‍ ബ്രിട്ടാസിന്‌ ആരെ എന്തു വേണമെങ്കിലും വിളിക്കാം. ഒരു ചാനല്‍ സ്വന്തമായുള്ളവന്‌ ഏത്‌ നാറ്റക്കേസും എഴുന്നള്ളിക്കാം. സമരം ചെയ്യാനും തല്ലിപ്പൊളിക്കാനും അവസരം പാര്‍ത്തുനടക്കുന്ന തൊഴിലില്ലാപടയുള്ളപ്പോള്‍ ചാനല്‍ മുതലാളി വിചാരിക്കുന്നതു നടപ്പിലാകും. ജോണ്‍ ബ്രിട്ടാസിന്‌ ആരെയും പേടിക്കാനില്ല, ‘വെറുക്കപ്പെട്ടവന്‍’'കൂടെയുണ്ട്‌. ഫുട്ബോള്‍ മേളക്ക്‌ കുറച്ച്‌ തുക ചോദിച്ചാല്‍ 60 ലക്ഷം കൊടുക്കും. പി.ടി. ഉഷ സ്കൂള്‍ നടത്തിപ്പിന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഒരു കോടി കൊടുക്കും. അങ്ങനെയുള്ള വ്യക്തി കൂടെയുള്ള ബ്രിട്ടാസിന്‌ ആരെ ഭയപ്പെടണം? അതുകൊണ്ട്‌ ആരെ വേണമെങ്കിലും ‘ജന്മനാ വിഭാഗീയന്‍’' എന്നോ ‘ജന്മനാ വിദേശി’യെന്നോ വിളിക്കാം. കളിക്കുന്നെങ്കില്‍ തരത്തില്‍ കളിക്കണം. വെറുതെ ബാറ്റും പിടിച്ചു നിന്നാല്‍ പോരാ, ബൗള്‍ ചെയ്യുന്നത്‌ ബ്രിട്ടാസാണ്‌. സ്റ്റുഡിയോക്കകത്ത്‌ ‘നമ്മള്‍ തമ്മില്‍ ’, പുറത്തും ‘നമ്മള്‍ തമ്മില്‍ .’
-കെ .എ. സോളമന്‍
Janmabhumi daily dated 12-9-2011

Saturday, 10 September 2011

To Std VIIA Kandamangalam HSS

മനോഹരമായിരിക്കുന്നു  ഓണക്കവിതകള്‍ എല്ലാം . ലിന്റ, ടിനു, അനുമോള്‍ , സവിത, ഹരീഷ്, ആതിര ബാബു, ബിനിത, വിഷ്ണുപ്രിയ, ജെനിമോള്‍., പിന്നെ നിങ്ങളുടെ സാര്‍ പ്രശാന്തിനും, എന്റെ ഓണാശംസകള്‍.  ഞാന്‍ ആരെന്നു അറിയേണ്ടേ ? നിങ്ങളുടെ സ്കൂളില്‍ നിന്ന് പണ്ടു പണ്ടു, അതായത് 1968 - ല്‍ പത്താം ക്ളാസ് പഠിച്ചിറങ്ങിയ ഒരു 'സാര്‍ '
View K A Solaman Blog

പ്രണയത്തിലെ അഭിനയം പ്രധാന കാര്യമാണെന്ന്‌ നടി ജയപ്രദ








കൊച്ചി: പ്രണയം എന്ന സിനിമയിലെ അഭിനയം തന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ സംഭവമാണെന്ന്‌ പ്രണയത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടി ജയപ്രദ പറഞ്ഞു. ഈ സിനിമയിലെ അഭിനയംകൊണ്ട്‌ മാത്രം ജനമനസ്സുകളില്‍ തനിക്ക്‌ പത്ത്‌ വര്‍ഷംകൂടി ജീവിക്കാനാകും. ഭാഷ വശമില്ലാതിരുന്നിട്ടും മോഹന്‍ലാലിനോടും അനുപംഖേറിനോടുമൊപ്പം വിജയകരമായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌. നല്ല തിരക്കഥയുണ്ടെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജയപ്രദ പ്രസ്ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസില്‍ പങ്കെടുത്തുകൊണ്ട്‌ അഭിപ്രായപ്പെട്ടു.

Comment: വയസ്സാന്‍കാലത്ത് ഇവിടെ പ്രണയം അഭിനയിച്ചു നടന്നോ. അവിടെ അമര്‍സിംഗ് അകത്തായി .
-കെ എ സോളമന്‍

Wednesday, 7 September 2011

Happy Onam to all !






Happy Onam to all !

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം കൂട്ടരുത് ?








ഞാന്‍ കേരള സര്‍ക്കാരിന്റെ ഒരു പെന്‍ഷന്‍കാരന്‍ ആണെന്ന് സൂചിപ്പിക്കട്ടെ. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട യാതൊരു ആവശ്യും ഇല്ല .സര്‍ക്കാരിന്റെ സമ്പത്തു സംരക്ഷിക്കേണ്ടതു പെന്‍ഷന്‍ പ്രായം നീട്ടിക്കൊടുത്തു കൊണ്ടല്ല, പകരം വികസന കാഴ്ചപ്പാട്‌ വിപുലീകരിച്ചു ആവണം .

സര്‍വീസിലുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. മരിക്കുന്നത് വരെ കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്ന ഏക ആഗ്രഹം മാത്രമേ ഇവര്‍ക്കുള്ളൂ . ജോലിഅന്വേഷിച്ചു നടക്കുന്ന സ്വന്തംമക്കളെ ക്കുറിച്ചു പോലും ഇവര്‍ ചിന്തിക്കുന്നില്ല . 55 -ല്‍ പിരിയുന്ന ഒരുത്തന്റെ കുടുംബം ഒരിക്കലും തകര്‍ന്നു പോവില്ല. പുതുതായി ഒരാള്‍ ജോലിക്കു കയറിയാല്‍ , അതിനു അവസരമുണ്ടാക്കി ക്കൊടുത്താല്‍ ഒരു കുടുംബം രക്ഷപെടുകയും ചെയ്യും.

പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു പറയുന്നത് വാചകമടിയാണ്. ഏതു യന്ത്രവും അതിന്റെ മിനിമം എഫിഷ്യന്സിയില്‍ പ്രവര്‍ത്തിക്കുമെന്നു പറയുന്നത് സര്‍ക്കാര്‍ യന്ത്രത്തിനും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 20 - ശതമാനത്തിന്റെ അദ്ദ്വാനം ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മുന്നോട്ടു പോവുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടി ഇതിനു മാറ്റം വരുത്താമെന്നു പറയുന്നത് വിഡ്ഢിത്തം . മാര്‍ച്ച് 31 - ലേക്കുള്ള വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം . ഇതിനു സമമായിട്ടുള്ളത് ഈ ഏര്‍പ്പാട് കൊണ്ടുവന്ന മന്ത്രിയുടെതന്നെ റോഡിലെ കുഴി എണ്ണല്‍ പ്രക്രിയ ഒന്നു മാത്രമാണ്.

റിട്ടയര്‍ ചെയ്തവര്‍ക്കു ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു വിഷമമുണ്ടെങ്കില്‍ അവരെ വെടി വെച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ ഇതു പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി ബാധകമാക്കണം . 80 - പിന്നിട്ട ചില രാഷ്ട്രീയ നേതാക്കള്‍ ഊര്ജസ്വലതയോടെ ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനെ 55 -ല്‍ പറഞ്ഞുവിടുന്നത്‌ ന്യായമാണോ എന്നാണു മറ്റൊരു ചോദ്യം. 55 -കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളോ ? മറ്റൊരു ജോലിയം പറ്റിയില്ലെങ്കില്‍ രാഷ്ട്രീയം കളിക്കട്ടെ. എന്തിനു പാവപ്പെട്ട യുവാക്കളുടെ അവസരം നശിപ്പിക്കുന്നു, അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു ? ഇതര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ഉം മുകളിലുമാണ് , അതുകൊണ്ട് ഇവിടെയും കൂട്ടണമെന്നാണ് മറ്റൊരു വാദം. തൊഴിലില്ലാപ്പട അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ് ഇവിടെ എന്നു ഇക്കൂട്ടര്‍ അറിയുന്നതു നന്ന്.

കള്ളു കച്ചവടത്തിലും മറ്റുമായി സര്‍ക്കാരിനു ഒത്തിരി വരുമാനമുള്ളപ്പോള്‍ എന്തിനു പെന്‍ഷന്‍ പ്രായം കൂട്ടിലാഭ മുണ്ടാക്കുന്നു? എന്തിനു അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നം തല്ലിക്കെടുത്തുന്നു ?

- കെ എ സോളമന്‍

Tuesday, 6 September 2011

മായാവതിയുടെ ചെരുപ്പ് !









വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയയ്ക്കണമെന്നും തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വിക്കി ലീക്‌സ് രേഖകള്‍ പുറത്തുവിട്ടതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. ഇത് തന്നെയാണ് മുനീറും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറയുന്നത് . അസാഞ്ജി സായിപ്പിന്റെ മാത്രമല്ല മൊത്തം ജനത്തിന്റെയും മാനസിക ആരോഗ്യനില പരിശോധിക്കാന്‍ ആവശ്യപ്പെട്ടാലോ ? അവരാണല്ലോ മായാവതിയുള്‍പെടെയുള്ള നേതാക്കളെ തെരഞ്ഞെടുത്തുവിടുന്നത്.

-കെ എ സോളമന്‍

Friday, 2 September 2011

വായനയുടെ ഫലം-ഷേണായി കഥ -കെ എ സോളമന്‍







പുസ്തകം വായിച്ചു കൊണ്ടിരുന്ന ഷേണായിസാര്‍ മകന്‍ ലിറ്റില്‍ ഷേണായിയോട് :

" എട, ഞാന്‍ എത്ര തവണ നിന്നോട് പറഞ്ഞു വായനയുടെ മഹത്വത്തെ ക്കുറിച്ച് . എന്നിട്ടും നീ വായിക്കാറില്ല. പകരം ടി വി കാണും . വായനയുടെ മഹത്വം മനസ്സിലാക്കാന്‍ ഈ ലക്കം 'പിറവി ന്യൂസ്‌ 'വായിക്കണം . അതിലെ 'എന്റെ വായന ' പ്രത്യേകം ശ്രദ്ധിക്കുകയും വേണം . പുസ്തകങ്ങളിലെ എന്‍ ബി എസ് മുദ്ര നോക്കി വായിക്കുകയെന്നത് തന്റെ ആവേശമായിരുന്നുവെന്നാണ് മന്ത്രി സുധാകരന്‍ പറയുന്നത് ,ഒരു ദിവസം ഒരു പുസ്തകം, അതായിരുന്നു കണക്ക് ".

""അപ്പോള്‍ അച്ഛാ അദ്ദേഹം ആശുപത്രിയില്‍ പോയിട്ടില്ലേ
" അതെന്താടാ, അങ്ങനെയൊരു ചോദ്യം ? "
"അല്ലച്ച, ചേര്‍ത്തലയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉത്ഘാടനം ചെയ്തു അദ്ദേഹം പറയുകയാ ,ഡോക്ട്രര്‍മാര്‍ നീതി സ്റൊറിലേക്ക് മരുന്നിന്റെ ചീട്ടു എഴുതിക്കൊടുക്കുന്നില്ലെന്ന് . ഏതെങ്കിലും ഡോക്ടര്‍ കരിയില്‍ സ്റൊഴ്സ് എന്ന് എഴുതുമോ അച്ഛാ "
" നീ അനാവശ്യമായി ചിന്തിക്കുന്നതെന്തിന് ? എന്‍ ബി എസ്സിന്റെ പുസ്തകങ്ങളില്‍ മരുന്നു കടകളെക്കുറിച്ചുള്ള ഭാഗങ്ങലില്ല. ദിവസവും ഓരോ പുസ്തകം വായിക്കുമ്പോ മറ്റു കാര്യങ്ങള്‍ അറിഞ്ഞെന്നും വരില്ല. എന്നു കരുതി നീ പുസ്ടകം വായിക്കാതിരിക്കരുത് " .
മൂത്ത ഷേണായി പുസ്ടകം മടക്കി വെച്ചു ടി വി ഓണ്‍ ചെയ്തു.

-കെ എ സോളമന്‍