#വെള്ളരിപ്രാവുകൾ
കവിത - കെ എ സോളമൻ
വേദന തിങ്ങുന്ന രാവുകൾ തോറുമേ
സാന്ത്വന സ്പർശമായ് ചാരെ നിൽപൂ,
കണ്ണീരു മായ്ക്കുന്ന പുഞ്ചിരിപ്പൂക്കളായ്
തളരാതെ കാവലായ് കൂടെ നിൽപൂ.
വെള്ളരിപ്രാവിൻ ചിറകുകൾ വീശിയീ
വെള്ളയുടുപ്പിട്ട മാലാഖമാർ,
രോഗപ്പടുതിയിൽ നീറുന്ന നെഞ്ചിലും
സ്നേഹത്തിൻ കുളിർമഴ പെയ്യിപ്പവർ.
നിസ്വാർത്ഥ സേവനപാതയിൽ നിത്യവും
സ്വന്തം സുഖങ്ങൾ മറന്നുവെച്ചോർ,
ഭൂമിതൻ നെറുകയിൽ കരുണതൻ നാളമായ്
പുതുജീവനായ് ഏകാരായ് ഉണർന്നിരിപ്പോർ.
ലോകത്തിൻ നന്മയായ് വാഴുന്ന നിങ്ങൾതൻ
ജീവിതം നിത്യവും ധന്യമാകട്ടെ,
ഈശ്വരൻ നൽകും അനുഗ്രഹമെപ്പോഴും
No comments:
Post a Comment