Monday, 6 October 2014

ജീന്‍സ് കെ പീച്ചേ ക്യാ ഹേ ?


ചോളീ കെ പീച്ചേ ക്യാ ഹേ?എന്ന ചോദ്യമായിരുന്നു തൊണ്ണൂറുകളുടെ  ആരംഭത്തില്കേട്ട ഒരു ഹിന്ദിസിനിമാഗാനം. പാട്ടുകേട്ടാല്ജനം അര്ത്ഥം ആലോചിച്ചു വിഷമിക്കുമെന്ന് പറഞ്ഞു കുറെ പണിയില്ലാത്തവന്മാര്പാട്ടിനെതിരെ രംഗത്തെത്തി.തുടര്ന്നാണ് മലയാള സിനിമാ ഗാനമുള്പ്പടെ സകല സിനിമാഗാനങ്ങളും കോതയ്ക്ക് പാട്ടുകളായാവിര്ഭവിച്ചത്.ഇപ്പോള്, ദേ ഗാനഗന്ധര്വന്ചോദിക്കുന്നുജീന്സ് കെ പീഛേ ക്യാ ഹേ?
ആസ്ഥാനഗായകന്സാമൂഹ്യ പരിഷ്കര്ത്താവായത് നേരം ഇരുട്ടിവെളുത്തപ്പോഴല്ല, പണ്ടേ തുടങ്ങിയതാണ്. സംശയമുണ്ടെങ്കില്‍ 2011-ലെ അദ്ദേഹത്തിന്റെ ഒരു ചാനല്ഇന്റര്വ്യു ശ്രദ്ധിയ്ക്കുക.  
യേശുദാസ് സംസാരിക്കുമ്പോള്ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്എന്നു പ്രതീക്ഷിക്കുന്നതുകൊണ്ടല്ല, താടിയും മുടിയും ഉടുപ്പുമൊക്കെ അദ്ദേഹത്തിന് ആള്ദൈവത്തിന്റെ പരിവേഷം നല്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇടയ്ക്കിടെ വിളിച്ച് സംസ്ഥാന സര്ക്കാര്ഓരോരോ പാരിതോഷികം നല്കുന്നത്. ഈയ്യിടെയും വിളിച്ചുകൊടുത്തു ഒരുലക്ഷം രൂപ . ഇങ്ങനെ ഓരോലക്ഷമ് വീതം കൊടുക്കാന്പറ്റിയ വേറെയാളുകള്സംസ്ഥാനത്തില്ലാ യെന്നതും ഒരു പ്രതിസന്ധിയാണ്. ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്തുറന്നു പറയുന്ന ആളാണ് എന്നു ആദേഹത്തിന്റെ ആരാധകര്പറയുമ്പോഴാണ് വേറൊരു കൂട്ടര്ആദേഹത്തിനെതിരെ  ചൂലുമായി ഇറങ്ങിയിരിക്കുന്നത്. ചൂലെടുത്തവരില്ഇടത്തുനിന്നും വലത്തുനിന്നുമുള്ള പെണ്ണുങ്ങള്ഉണ്ട്. എന്നുവെച്ചാല്ചൂലിനടി ഇരുവശത്തുനിന്നും കിട്ടുമെന്ന് ചുരുക്കം. .
ഏതൊ
രു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്കുടുംബകാര്യങ്ങള്‍  ചോദിക്കുന്നകൂട്ടത്തിലാണ് അഭിമുഖക്കാരന്ഇങ്ങനെ ചോദിച്ചത്

മനോരമ ന്യൂസിന്റെ നേരെചൊവ്വെയില്ആണ്  സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്യേശുദാസ് ചില വിളംബരങ്ങള് നടത്തിയത്.. ഗുരുവായൂരപ്പന്തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്ത അഭിമുഖമായിരുന്നു അത്. പ്രസ്തുത അഭിമുഖം കഴിഞ്ഞതോടെയാണ് ഗയാകനെ നെഞ്ചിലേറ്റി നടന്ന കുറച്ചധികം ആരാധകര്അദ്ദേഹത്തെ താഴെ വെച്ചത്..
ആദ്യ കുട്ടി ജനിക്കാന്താമസിച്ചപ്പോള്ആള്ദൈവത്തെ കാണാന്എന്തുകൊണ്ടുപോയില്ല?” മറുപടിയായിരുന്നു രസകരം. “ആള്ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്കുട്ടിയെ കൈകളില്എടുക്കുമ്പോള്ആള്ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു താല്പര്യമില്ലഎന്നാണ്.  ആള്ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്.  നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്സ്ഥാപിച്ചിരിക്കുന്ന കല്ലുകളുടെയും  പ്ളാസ്റെര്ഓഫ് പാരിസ്  ബിംബങ്ങളുടെയും മുന്നില്ഉരുളുനേര്ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണു ആള്ദൈവങ്ങളെ ഇങ്ങനെ പരിഹസിച്ചത്. പാട്ടുപ്രൊഡക്ടുകള്മാര്ക്കറ്റ് ചെയ്യാന്‍  ഗായകന് ക്രിസ്തുവും, കൃഷനും, ചാത്തനും, ചാമുണ്ഡിയുമെല്ലാം ജഗദീശ്വരന്റെ വിവിധരൂപങ്ങളാണ്
ജഗദീശ്വര പ്രഭാവം ഒരു വിമാനയാത്രയില്ഗാനഗന്ധര്വന് അനുഭവപ്പെട്ടതു ഇങ്ങനെ. അദ്ദേഹം തന്നെ പത്രത്തില്എഴുതിയാതാണ്
" ഏറണാകുളത്തെ ഒരു സ്ഥലത്തുകൂടെ പോകുന്ന വഴിയില്ഒരു കുരിശടി ഉണ്ട്. എവിടെ പോയാലും ഞാന് കുരിശടിയില്ഇറങ്ങി പ്രാര്ത്ഥിച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളൂ. ഒരു ദിവസം അത്യാവശ്യമായി ചെന്നൈയില്ഒരു റെക്കോര്ഡിങ്ങിന് പോകേണ്ടി വന്നു. ചില പ്രശ്നങ്ങള്കാരണം പുറപ്പെടാന്തന്നെ വൈകി. കുരിശടിയില്കാര്എത്തിയപ്പോള്ആലോചിച്ചു, ഇന്നിനി ഇറങ്ങണോ, ഫ്ലൈറ്റ് മിസ്സായാലോ എന്ന്‍. എന്നാല്എന്തോ അവിടെ ഇറങ്ങി പ്രാര്ത്ഥിക്കാതെ പോകാന്മനസ്സ് അനുവദിച്ചില്ല. ഞാന്ഇറങ്ങി പ്രാര്ത്ഥിച്ചു. അതുകഴിഞ്ഞു പക്ഷേ എയര്പോര്ട്ടില്എത്തിയപ്പോള്ഫ്ലൈറ്റ് പോയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു റെക്കോര്ഡിങ് ആയിരുന്നു. എനിക്കാകെ വിഷമം ആയി. എന്നാല്പിന്നീടാണ് അറിഞ്ഞത്, ഫ്ലൈറ്റ് തകര്ന്ന് അതിലുണ്ടായിരുന്ന 88 പേര്മരണമടഞ്ഞു എന്ന്‍. ജഗദീശ്വരന്എന്റെ ജീവന്തിരിച്ചുതരുന്നതില്നടത്തിയ ഇടപെടല്അപ്പോഴാണ് ഞാന്തിരിച്ചറിഞ്ഞത്"
  88 പേര്മരിച്ച അപകടം ഏതെന്നൂ ഒരു ചരിത്രകാരനും പിടിയില്ല.
ഏറണാകുളത്തെ കുരിശടിക്കപ്പുറം ചാത്തന്മഠം ഉണ്ടാകാതിരുന്നത് ഭാഗ്യം, ഉണ്ടായിരുന്നേല്രണ്ടാമത്തെ ഫ്ലൈറ്റും മിസ്സായേനെ. വേറൊരു 88 പേരുടെകാര്യം പറയാനുമില്ല.

2011ല്‍ യേശുദാസിന് 71 വയസ്ഇപ്പോള്‍ 74. പ്രായം കൂടുംതോറും വിവരാദോഷവും കൂടും എന്ന്പെങ്കുട്ടികളുടെ “ ജീന്സ് കെ പീച്ചേ ക്യാ ഹേ ? എന്ന ചോദ്യത്തിലൂടെഅദ്ദേഹം തെളിയിച്ചിരിക്കുന്നു. കോഴിയിറച്ചി കഴിച്ചില്ലേല്ഭാര്യ പിണങ്ങിപ്പോകുമെന്നുവരെ  ഗന്ധര്വന്പറഞ്ഞുവെച്ചിട്ടുണ്ട്.
പാടാനല്ലാതെ തെ മറ്റുകാര്യങ്ങള്ക്ക് യേശുദാസ് വാപൊളിക്കാതിരിക്കുന്നതാണ് നല്ലത്. പാട്ടുകാരന്സാമൂഹ്യ പരിഷ്കര്ത്താവാകുന്നതു മറ്റൊരുദുരന്തം.!

-കെ സോളമന് 6-10-14




Sunday, 5 October 2014

ആരും തിടുക്കം കാട്ടരുത് പ്ലീസ് ജന്‍മഭൂമി ഒക്ടോ 5, 2014

കെ.എ. സോളമന്‍
October 5, 2014
പി.പി. പൂക്കോയയുടെ സ്വന്തം കലാ സാഹിത്യ സമിതിയാണ് പിപിപി കലാസാഹിത്യസമിതി. വട്ടയാല്‍ ചുറ്റുവട്ടത്തെ അരക്കവികളെയും മുക്കാല്‍കവികളെയും സംഘടിപ്പിച്ചു പ്രതിമാസ സാഹിത്യസംഗമം നടത്തുകയാണ് സമിതിയുടെ മുഖ്യപ്രവര്‍ത്തനപരിപാടി. എന്തൊക്കെ പ്രശ്‌നമുണ്ടായാലും പ്രതിമാസസംഗമം നടന്നിരിക്കും. ഒരിക്കല്‍ സ്വന്തം ബീവി കുളിമുറിയില്‍ തെന്നിവീണ് കാലിലെ കുഴതെറ്റിയ ദിവസം പോലും സംഗമത്തിന് മുടക്കം വരുത്തിയില്ല. ബീവിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയതിനുേശഷം ഓടിയെത്തി പരിപാടി സംഘടിപ്പിക്കലായിരുന്നു പൂക്കോയ.
പിപിപി കലാസാഹിത്യ സമിതിക്ക് പേരിന് ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റിയുണ്ട്. നമ്മുടെ ചില രാഷ്ട്രീയപാര്‍ട്ടികളുടേത് മാതിരി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളാണ്. സ്വയം നോമിനേറ്റ് ചെയ്താണ് പുക്കോയ തന്നെ സമിതിയുടെ സെക്രട്ടറിയായത്. തങ്ങളൊക്കെ ഏതൊക്കെ സ്ഥാനങ്ങളാണ് അലങ്കരിക്കുന്നതെന്ന് കമ്മറ്റിയംഗങ്ങള്‍ അറിയുന്നതുതന്നെ പൂക്കോയ പറയുമ്പോഴാണ്. ഇന്ന് പ്രസിഡന്റായി ഇരിക്കുന്നവന് നാളെ ആ സ്ഥാനത്തുണ്ടോ എന്നറിയാന്‍ പൂക്കോയയോട് തന്നെ ചോദിക്കണം. അതുകൊണ്ടാണ് ചെയര്‍മാനാക്കാം എന്ന ഓഫര്‍ വന്നപ്പോള്‍ പോലും അത് വേണ്ടെന്ന് രാമന്‍നായര്‍ പറഞ്ഞത്.
മാസത്തില്‍ ഒന്നുവെച്ചാണ് സാഹിത്യ സംഗമങ്ങള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് രണ്ടിലേക്കും മൂന്നിലേക്കും നീളും. ഡിമാന്‍ഡ് അനുസരിച്ച് പരിപാടിയില്‍ മാറ്റംവരുത്താനും മാറ്റിവെയ്ക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്.ഇക്കഴിഞ്ഞ 152-ാമത് പരിപാടി. സാഹിത്യസൃഷ്ടികളുടെ അവതരണത്തോടൊപ്പം അഞ്ച് സാഹിത്യ നായകരെ ഷാള് പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.
പൂക്കോയയുടെ വേദികളില്‍ ആര്‍ക്കും എന്തും എഴുതി കൊണ്ടുവന്നു വായിക്കാം. മുന്‍പരിചയംപോലും വേണമെന്നില്ല. വഴിയേപോയ ചില മദ്യപര്‍ വരെ കവിത ചൊല്ലിപ്പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന രചനകള്‍ക്ക് മുന്‍കൂട്ടി സെന്‍സറിങ്ങ് ഇല്ല. അതുകൊണ്ടുതന്നെ ”വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്” എന്ന മട്ടിലാണ് പലരുടെയും എഴുത്ത്. സെന്‍സറിങ് ഏര്‍പ്പെടുത്താമെന്ന് വെച്ചാല് ചിലര്‍ പിന്നീട് വരില്ല. സമിതി നടന്നുപോകണമല്ലോ.”
രാമന്‍ നായര് സമിതിയുടെ സ്ഥിരസാന്നിധ്യമാണ്. സൃഷ്ടി അവതരിപ്പിക്കാനുള്ള താല്‍പര്യം കൊണ്ടല്ല. അവ വായിക്കുന്നത് കേള്‍ക്കാന്‍ വേണ്ടിയാണ് മുടങ്ങാതെ എത്തുന്നത്. ചിലരുടെയൊക്കെ കവിത കേട്ടാല്‍ അന്നും പിറ്റേന്നും നല്ല ഉഷാറായിരിക്കും.
ഇക്കവിത-”ഇങ്ങോട്ട് വന്നപ്പോള്‍ ബസ്സിലിരുന്ന് രചിച്ചതാണ്” എന്നൊക്കെ ചില കവികള്‍ തങ്ങളുടെ വൈദഗ്ധ്യം വിളിച്ച് പറയുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. അത് പോട്ടെന്ന് വെക്കാം. സഹിക്കാന്‍ പറ്റാത്തത് മുതുക്കന്മാരായ ചില കവികളുടെ ശൃംഗാര കവിതകളാണ്. വെണ്ണയും വെണ്‍മണിയും തോല്‍ക്കും മട്ടിലാണ് യുവതികളുടെ അംഗപ്രത്യംഗ വര്‍ണ്ണന. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കോല്‍മയിര്‍ കൊള്ളുന്നതുകൊണ്ടാണ് അന്നേ ദിവസം രാത്രിയില്‍ രാമന്‍നായര്‍ക്ക് ഉറങ്ങാന്‍ പറ്റാതാവുന്നത്.
പ്രതിമാസസംഗമങ്ങളില്‍ ഷാള് അണിയിച്ച് കവികളെ ആദരിക്കുന്ന ഏര്‍പ്പാട് പൂക്കോയ തുടങ്ങിയത് സമീപകാലത്താണ്. ആദരം കിട്ടുന്നത് കവികള്‍ക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെ ആദരിക്കുന്നതുകൊണ്ട് രണ്ട് പ്രയോജനമുണ്ടെന്ന് പൂക്കോയ. ഷാളിനും ചായക്കുമുള്ള പണം അവര്‍തന്നെ മുടക്കുമെന്നുള്ളത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ആദരം കിട്ടുന്ന എല്ലാ കവികള്‍ക്കും അവരുടേതായ സമിതികളുണ്ട്. അവിടെയെല്ലാം പൂക്കോയയെ വിളിച്ച് തിരികെ ആദരിക്കുകയും ചെയ്യും. റിട്ടേണ്‍ ആദരവില്‍ പൂക്കോയക്ക് മുടൊക്കൊന്നുമില്ല. ചിലര്‍ തന്നെ ആദരിക്കുമ്പോള്‍ മറ്റ് ചിലര്‍ തന്നെ അനുമോദിക്കുകയാണെന്ന് പൂക്കോയ. ആദരവും അനുമോദനവും ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഒന്നുതന്നെ. എന്നുവെച്ചാല്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചാലും വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററെ ആദരിച്ചാലും വലിയ വ്യത്യാസമില്ല. രണ്ടും ഒന്നുതന്നെ!
തങ്ങളെ ആദരിക്കണം ആദരിക്കണം എന്ന് മുടങ്ങാതെ ആവശ്യപ്പെടുന്ന കവികളോട് പൂക്കോയ പറയുന്നതിങ്ങനെ: ”ഓരോ മാസവും അഞ്ച് പേരെ വീതമാണ് പരിഗണിക്കുന്നത്. നിങ്ങള്‍തന്നെ തീരുമാനിക്ക് ആദരവ് വേണോ അനുമോദനം വേണോ എന്ന്. എല്ലാവര്‍ക്കുമുള്ള ഷാള് ജൗളിക്കടയില്‍ സ്‌റ്റോക്കുണ്ട്. എല്ലാവരെയും ആദരിക്കുന്നുമുണ്ട്. ആരും തിടുക്കം കാട്ടരുത് പ്ലീസ്.

Saturday, 4 October 2014

അപ്പോഴും ഒരണത്തുട്ട് കയ്യില്‍ ഞാന്‍ മുറുകെപ്പിടിച്ചിരുന്നു-കഥ -കെ എ സോളമന്‍



അക്കാലത്താണ് നയാപ്പൈസ എന്ന നാണയം ആവിര്‍ഭവിച്ചത്. ഒരണയും അരയണയുമെല്ലാം  നയാപ്പൈസയിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്ന കാലം. ഒരണയ്ക്കു ആറ് നായാപ്പൈസ കിട്ടും16അണ ഉണ്ടെകില്‍ ഒരുരൂപയാകുംഅല്ലെങ്കില്‍ നൂറു പൈസ മതിയാവും ഒരു രൂപയ്ക്ക്. 16 അണ 96 പൈസയല്ലേ വരൂബാക്കി നാലുപൈസ ആരു തരുംഎന്ന ചോദ്യത്തിനു യു പി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നഞങ്ങള്‍ക്കു  കൃത്യമായ മറുപടി ഇല്ലായിരുന്നു. ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികളോട് ചോദിച്ചാണ് ഞങ്ങളുടെ അത്രയും ഉന്നത വിദ്യാഭ്യാസമില്ലാത്ത നാട്ടുകാരില്‍ ചിലര്‍ അണ-പൈസ കണക്ക് മനസ്സിലാക്കിയിരിന്നത്. നാട്ടുകാര്‍ക്ക് അന്ന് അണ യോടായിരുന്നു കൂടുതല്‍ ഇഷ്ടം. 

പക്ഷേ സുഹൃത്തുക്കളേഞാന്‍ നിങ്ങളോട് പറയാന്‍ ഉദ്ദേശിച്ച കഥ ഇതല്ലഅല്ലെങ്കില്‍ തന്നെ ഈ അണ-പൈസ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കാണു അന്നും ഇന്നും തല്‍പ്പര്യം?

പട്ടിണിയില്‍ പൊതിഞ്ഞ ദാരിദ്ര്യമായിരുന്നു അന്ന് വീട്ടില്‍ എന്നു ഇതിനുമുന്‍പും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.കേട്ടുകേട്ടു നിങ്ങള്ക്ക് ബോറടി തോന്നുണ്ടാവും. എങ്കിലും സത്യം പറയട്ടെ എനിക്കു ഏറെയും പറയാനുള്ളത് ഇത്തരം കഥകളാണ്. തമാശ പറഞ്ഞു വിശപ്പ് മറക്കുന്നത് ഞങ്ങളുടേ ഒരു താമാശയായിരുന്നു!


തൊട്ടയല്‍പക്കവീട് ഒരിടത്തരം പ്രമാണിയുടെതാണ്ലോനന്‍ കുട്ടിയെന്നാണ് പേര്. ഭാര്യയും മകനും മകളുംകൂടെ വിഭാര്യനായ ചേട്ടനും. പഴയ പ്രതാപത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നതിനാല്‍ ചെറിയ ജോലികളൊന്നും ഇവര്‍ ചെയ്യില്ല, മക്കളെ ചെയ്യാന്‍ അനുവദിക്കുകയുമില്ല. അത്തരം ജോലികള്‍ ചെയ്യാന്‍ ഞങ്ങളെപ്പോലെ ഒത്തിരിപ്പേരുണ്ട്. എന്തെങ്കിലും ജോലി കിട്ടണേ എന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. പശുവിന് പുല്ലുപറിച്ചുകൊണ്ടുവരുകവൈക്കോല്‍ ഇട്ടുകൊടുക്കകവെള്ളം നിറക്കുകചന്തയില്‍പോവുക ഇതൊക്കെയാണ് ജോലി. കൂലിയായിട്ടു  മിക്കപ്പോഴും ഭക്ഷണമാണ്എന്നാല്‍ ചന്തയില്‍പ്പോയി സാധനങ്ങള്‍ ചുമന്നുകൊണ്ടുവന്നാല്‍ അരയണഒരണ എന്നിങ്ങനെ കൂലിതരും.

വീട്ടിലെ പട്ടിണിവെച്ചു നോക്കുമ്പോള്‍ ഇങ്ങനെകിട്ടുന്ന ഒരണ വലിയ ആശ്വാസമായിരുന്നു.  ഒരണത്തുട്ട് വലതു കൈ വെള്ളയില്‍ അമര്‍ത്തിപ്പിടിച്ചു അമ്മയുടെ മുന്നിലെത്തി തുറന്നു കാണിക്കുന്നത് എനിക്കു ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. അമ്മയുടെ മുഖം തെളിയുമെങ്കിലും എന്തോ ആലോചിച്ചെന്നമട്ടില്‍  പെട്ടെന്നുമ്ലാനമാകും. എന്നെ ചേര്‍ത്തുനിര്‍ത്തികൈവിരലുകള്‍ കൊണ്ട് മുടിയില്‍തലോടും. “ എന്റെ കുഞ്ഞ് ഇങ്ങനെയൊന്നും ചെയ്യേണ്ടവനല്ല” എന്ന ആശ്വാസമാണ് ആ തലോടല്‍ എന്നു ഞാന്‍ ശരിക്കും അറിഞ്ഞിരുന്നു. 


ഞങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു ചിപ്പി. അവളുടെ യഥാര്‍ത്ഥ പേര് അതല്ല. ശരിക്കുമുള്ള പേരിന് നിലവിലെ ഒരു  രാഷ്ട്രീയ നേതാവിന്റെ പേരിനോട് സാദൃശ്യമുണ്ടെന്ന് ഏതെങ്കിലും അനുയായിക്ക് തോന്നിയാ ലുണ്ടാവുന്ന പുലിവാല് കരുതിയാണ് പേര് ഇങ്ങനെമാറ്റുന്നത്. തീരെ സഹിഷ്ണുത കുറവാണല്ലോ ഇക്കാലത്ത് രാഷ്ടീയപാര്‍ടികളുടെ അനുയായികള്‍ക്ക്.

ചിപ്പിക്ക് ഞങ്ങള്‍ എല്ലാവരോടുംവലിയ ഇഷ്ടമാണ്എങ്കിലും എന്നൊടാണു കൂടുതല്‍ ഇഷ്ടമെന്ന് ഞാന്‍ ടെസ്ട് ചെയ്തു കണ്ടുപിടിച്ചിരുന്നു. പട്ടിക്കൂടും തുടലും ഒന്നുമില്ലാത്തതിനാല്‍ അവള്‍ക്ക് യെഥേഷ്ടം എവിടേയും പോകാം. ഞാന്‍ എവിടെപ്പോയാലും അവള്‍ എന്നെ പിന്തുടരുംഞാനും ചേട്ടനും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ അവള്‍ എന്റെ കൂടെയാണ് കൂടുക. സ്കൂളില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴുമെല്ലാം അവള്‍ കൂടെയുണ്ടാകും. ഒരു ദിവസമല്ല പലദിവസങ്ങള്‍ ഞാന്‍ ക്ലാസ് വിട്ടു  വരുന്നതും നോക്കി അവള്‍ സ്കൂള്‍ മീറ്റത്തുകാത്തിരുന്നൂട്ടുണ്ട്. പെണ്‍പട്ടി ആയതു മറ്റുപട്ടികള്‍ അവളെ ശല്യം ചെയ്യാറില്ല


എന്‍റെകൂടെയുള്ള അവളുടെ സ്കൂളില്‍പോക്ക് ഒഴിവാക്കാന്‍ ഞാന്‍ വഴുകപ്പിരികൊണ്ട് വളയമുണ്ടാക്കി വീട്ടിലെ നാരകമരത്തില്‍ കെട്ടിയിടും. വഴുകാപ്പിരിയില് കെട്ടിയ കയര്‍ കടിച്ചുപൊട്ടിച്ച് സ്കൂളില്‍ പോകാം പറ്റും എന്നവള്‍ വൈകാതെ മനസ്സിലാക്കി. എത്ര ദാരിദ്യ്രമാണെങ്കിലും നായ അതിന്റെ യജമാനനെ ഉപേക്ഷിച്ചുപോവില്ലായെന്ന് അന്നെ ഞാന്‍ മനസ്സിലാക്കിയതാണ്. വന്‍ മുതലാളികള്‍ മാത്രമല്ലാ തെരുവുവിലെ ഭിക്ഷക്കാരും പട്ടികളെ വളര്‍ത്താറില്ലേ?  . ഉപാധികളില്ലാത്ത സ്നേഹം എന്തെന്ന് ഒരു പട്ടികാണിച്ചു തരും. ഇങ്ങനെ ഒരുകഴിവു മനുഷ്യനു ഉണ്ടായിരുന്നെങ്കില്‍?
  


എന്റെ ചിപ്പിക്കുട്ടി ആരെയും കടിക്കില്ല. എങ്കിലും അവളുടെ കൂര്‍ത്ത പല്ല് ആഴത്തില്‍ അമര്‍ന്നതിന്റെ ഒരുഅടയാളം മായാതെ ഇപ്പൊഴും എന്റെ ഇടത്തു കൈത്തണ്ടയിലുണ്ട്. കുഴപ്പം എന്റേത് തന്നെ. ഒരു മത്തിത്തല നൂലില്‍ കെട്ടിയാട്ടി അവളെ ഞാന്‍ പ്രോലോഭിപ്പിച്ചു. പല പ്രാവശ്യം ശ്രമിച്ചിട്ടും അവള്‍ പരാജയപ്പെട്ടു. ഒടുവിലെത്തെ ചാട്ടത്തില്‍ പിടുത്തം എന്റെ കൈത്തണ്ടയിലായിരുന്നു. അമ്മയുടെ വക അവള്‍ക്ക് കെട്ടുംചൂലിന് കണക്കിനു കിട്ടുകയും ചെയ്തു. മുറിവു ബാര്‍സോപ്പിട്ടു കഴുകി അമ്മയാണ് ചുമന്നുള്ളി കാച്ചി മുറിവില്‍ അമര്‍ത്തിയത്. മുറിവുണങ്ങിയെങ്കിലും പാട് ഇന്നും അവശേഷിക്കുന്നു.

അന്ന് അരിവാങ്ങാന്‍ പോകേണ്ട ദിവസം ആയിരുന്നു. ഒരണ എന്ന കൂലി  അയല്‍ക്കാരന്റെ 10 റാത്തല്‍ അരിവാങ്ങാന്‍എന്നെ എന്നും പ്രോലോഭിച്ചിരുന്നു. ഒരുകിലോമീറ്റര്‍ അകലെയാണ് കടക്കരപ്പള്ളി ചന്ത. ഞങ്ങളുടെ താമസം പട്ടണക്കാട് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍. പട്ടണക്കാട് പഞ്ചായ്ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഡാണ് ആറാം വാര്‍ഡ് എന്നെനിക്ക് തോന്നിയിരുന്നു. അതെന്തുകൊണ്ടെന്ന കാരണമൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല.
ഇരു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്നു ഒരു തോടുണ്ട്തോടിനുകുറുകെ ചന്തപ്പാലം. പാലത്തിന് ഇരുവശവും 16 പടിവീതം. പതിനേഴാമത്തെ പടി പാലത്തിന്റെ തട്ട്. അതുകൊണ്ടു മറ്റുള്ളവര്‍ 17 പടിയെന്ന് പറയുമ്പോഴും എനിക്കു പതിനാറു പടിയുള്ളതായിട്ടേ പാലത്തെ കാണാനാവുമായിയിരുന്നുള്ളൂ. പാലത്തിന്റെ കീഴെ കല്‍ത്തട്ടുണ്ട്. അപൂര്‍വമായി ചിലര്‍ ഈ തട്ടില്‍ ഇരുന്നു ചൂണ്ടയിടും.

വട്ടിയുമെടുത്ത് ഞാന്‍ ഇറങ്ങും മുമ്പേ ചീപ്പിയും കൂടെ ഇറങ്ങി. സ്കൂളിലേക്കല്ലല്ലോപോരട്ടെന്നു ഞാനും കരുതി. അരി കടലാസ് കൂടില്‍  നിറച്ചു വട്ടിയിലാക്കി  തലയില്‍ വെച്ചുതരുകയാണ് അയലക്കാരന്റെ രീതി. അയ്യാള്‍ കുറച്ചുകഴിഞ്ഞുമാത്രമേ ചന്തയില്‍  നിന്നു പോരൂ. അരിവട്ടി തലയില്‍ വെച്ചുതരുന്ന കൂട്ടത്തില്‍ ഒരണകൂടി തരാന്‍ അയ്യാള്‍ മറക്കാറില്ലഅടുത്തതവണ അരി ചുമക്കാന്‍ വന്നില്ലെങ്കിലോഇന്നത്തെപ്പോലെ ബാലാവകാശ സംരക്ഷണക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടിലെ പട്ടിണിമാറ്റുന്നതിന് ചെറിയ സഹായം ചെയ്യാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും കഴിഞ്ഞിരുന്നു.

മുണ്ട് ഞാന്‍ മുറുക്കിയുടുത്തു. വീടെത്തുന്നതുവരെ മുണ്ട് ഉരിഞ്ഞുപോകരുതല്ലോഅണകൈയ്യിലും അരിവട്ടി തലയിലുമായി ഞാന്‍ മെല്ലെനടന്നു. ചിപ്പിയോടുഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. പറയുന്നതു മനസ്സിലായിട്ടെന്നവണ്ണം അവള്‍ തലയുയര്‍ത്തി നോക്കുന്നത് എനിക്കുകാണാം.  പെട്ടെന്നാണ് അത് സംഭവിച്ചത് .


ഞങ്ങള്‍ പാലത്തിനടുത്തെത്തിയതും ചിപ്പിയെ കണ്ടു വിറളിപിടിച്ച ഒരു ചന്തപ്പട്ടി അവള്‍ക്ക് നേരെ പാഞ്ഞടത്തു. പേടിച്ച് പോയ അവള്‍ വന്നിടിച്ചത് എന്റെ കാല്‍മുട്ടിലായിരുണ്. വട്ടിഒരുവഴിഅരി മറ്റൊരുവഴിഞാന്‍ പിന്നൊരുവഴി. അരിയെല്ലാം വഴിയില്‍ തൂവി. നിലത്തിരുന്നു അരി വാരിക്കൂട്ടിയെടുക്കാന്‍ വിഫലശ്രമം നടത്തവേ വിവരം അരിഞ്ഞെത്തിയ അരിയുടെ ഉടമ എന്റെ വലതുകാല്‍തുടയില്‍ ആഞ്ഞടിക്കുകയും എന്റെചിപ്പിക്കുട്ടിയെ ചവുട്ടി ഓടിക്കകയും ചെയ്തു. എനിക്കു കിട്ടിയ അടിയേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു അവള്‍ക്ക് കിട്ടിയ പ്രഹരം എന്നു അവളുടെ നിലവിളിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കി. അരിയും വട്ടിയും ഉപേക്ഷിച്ചു ഞാന്‍  ചിപ്പിയുടെ പുറകെ ഓടി. ചൂണ്ടക്കാര്‍ ഇരിക്കുന്ന കല്‍തട്ടിലിരുന്നു നിലച്ചുപോയ ശ്വാസം വീണ്ടെടുക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെകെട്ട്പ്പിടിച്ചു പാലത്തിന് കീഴെ ഇരുന്നു ഞാന്‍ കരഞ്ഞൂ. അപ്പോഴും ഒരണത്തുട്ട് ഇടുതുകയ്യില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു!


-കെ എ സോളമന്‍ 

Wednesday, 1 October 2014

Poothumbi

അപ്പോഴും ഒരണത്തുട്ട് കയ്യില്‍ ഞാന്‍ മുറുകെപ്പിടിച്ചിരുന്നു-കഥ -കെ എ സോളമന്‍



അക്കാലത്താണ് നയാപ്പൈസ എന്ന നാണയം ആവിര്‍ഭവിച്ചത്. ഒരണയും അരയണയുമെല്ലാം  നയാപ്പൈസയിലേക്ക് രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്ന കാലം. ഒരണയ്ക്കു ആറ് നായാപ്പൈസ കിട്ടും, 16അണ ഉണ്ടെകില്‍ ഒരുരൂപയാകും, അല്ലെങ്കില്‍ നൂറു പൈസ മതിയാവും ഒരു രൂപയ്ക്ക്. 16 അണ 96 പൈസയല്ലേ വരൂ, ബാക്കി നാലുപൈസ ആരു തരുംഎന്ന ചോദ്യത്തിനു യു പി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നഞങ്ങള്‍ക്കു  കൃത്യമായ മറുപടി ഇല്ലായിരുന്നു. ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികളോട് ചോദിച്ചാണ് ഞങ്ങളുടെ അത്രയും ഉന്നത വിദ്യാഭ്യാസമില്ലാത്ത നാട്ടുകാരില്‍ ചിലര്‍ അണ-പൈസ കണക്ക് മനസ്സിലാക്കിയിരിന്നത്. നാട്ടുകാര്‍ക്ക് അന്ന് അണ യോടായിരുന്നു കൂടുതല്‍ ഇഷ്ടം.

പക്ഷേ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് പറയാന്‍ ഉദ്ദേശിച്ച കഥ ഇതല്ല. അല്ലെങ്കില്‍ തന്നെ ഈ അണ-പൈസ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കാണു അന്നും ഇന്നും തല്‍പ്പര്യം?

പട്ടിണിയില്‍ പൊതിഞ്ഞ ദാരിദ്ര്യമായിരുന്നു അന്ന് വീട്ടില്‍ എന്നു ഇതിനുമുന്‍പും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതാണ്.കേട്ടുകേട്ടു നിങ്ങള്ക്ക് ബോറടി തോന്നുണ്ടാവും. എങ്കിലും സത്യം പറയട്ടെ എനിക്കു ഏറെയും പറയാനുള്ളത് ഇത്തരം കഥകളാണ്. തമാശ പറഞ്ഞു വിശപ്പ് മറക്കുന്നത് ഞങ്ങളുടേ ഒരു താമാശയായിരുന്നു!


തൊട്ടയല്‍പക്കവീട് ഒരിടത്തരം പ്രമാണിയുടെതാണ്, ലോനന്‍ കുട്ടിയെന്നാണ് പേര്. ഭാര്യയും മകനും മകളും, കൂടെ വിഭാര്യനായ ചേട്ടനും. പഴയ പ്രതാപത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നതിനാല്‍ ചെറിയ ജോലികളൊന്നും ഇവര്‍ ചെയ്യില്ല, മക്കളെ ചെയ്യാന്‍ അനുവദിക്കുകയുമില്ല. അത്തരം ജോലികള്‍ ചെയ്യാന്‍ ഞങ്ങളെപ്പോലെ ഒത്തിരിപ്പേരുണ്ട്. എന്തെങ്കിലും ജോലി കിട്ടണേ എന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. പശുവിന് പുല്ലുപറിച്ചുകൊണ്ടുവരുക, വൈക്കോല്‍ ഇട്ടുകൊടുക്കക, വെള്ളം നിറക്കുക, ചന്തയില്‍പോവുക ഇതൊക്കെയാണ് ജോലി. കൂലിയായിട്ടു  മിക്കപ്പോഴും ഭക്ഷണമാണ്, എന്നാല്‍ ചന്തയില്‍പ്പോയി സാധനങ്ങള്‍ ചുമന്നുകൊണ്ടുവന്നാല്‍ അരയണ, ഒരണ എന്നിങ്ങനെ കൂലിതരും.

വീട്ടിലെ പട്ടിണിവെച്ചു നോക്കുമ്പോള്‍ ഇങ്ങനെകിട്ടുന്ന ഒരണ വലിയ ആശ്വാസമായിരുന്നു.  ഒരണത്തുട്ട് വലതു കൈ വെള്ളയില്‍ അമര്‍ത്തിപ്പിടിച്ചു അമ്മയുടെ മുന്നിലെത്തി തുറന്നു കാണിക്കുന്നത് എനിക്കു ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. അമ്മയുടെ മുഖം തെളിയുമെങ്കിലും എന്തോ ആലോചിച്ചെന്നമട്ടില്‍  പെട്ടെന്നുമ്ലാനമാകും. എന്നെ ചേര്‍ത്തുനിര്‍ത്തി, കൈവിരലുകള്‍ കൊണ്ട് മുടിയില്‍തലോടും. “ എന്റെ കുഞ്ഞ് ഇങ്ങനെയൊന്നും ചെയ്യേണ്ടവനല്ല” എന്ന ആശ്വാസമാണ് ആ തലോടല്‍ എന്നു ഞാന്‍ ശരിക്കും അറിഞ്ഞിരുന്നു. 


ഞങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു ചിപ്പി. അവളുടെ യഥാര്‍ത്ഥ പേര് അതല്ല. ശരിക്കുമുള്ള പേരിന് നിലവിലെ ഒരു  രാഷ്ട്രീയ നേതാവിന്റെ പേരിനോട് സാദൃശ്യമുണ്ടെന്ന് ഏതെങ്കിലും അനുയായിക്ക് തോന്നിയാ ലുണ്ടാവുന്ന പുലിവാല് കരുതിയാണ് പേര് ഇങ്ങനെമാറ്റുന്നത്. തീരെ സഹിഷ്ണുത കുറവാണല്ലോ ഇക്കാലത്ത് രാഷ്ടീയപാര്‍ടികളുടെ അനുയായികള്‍ക്ക്.

ചിപ്പിക്ക് ഞങ്ങള്‍ എല്ലാവരോടുംവലിയ ഇഷ്ടമാണ്, എങ്കിലും എന്നൊടാണു കൂടുതല്‍ ഇഷ്ടമെന്ന് ഞാന്‍ ടെസ്ട് ചെയ്തു കണ്ടുപിടിച്ചിരുന്നു. പട്ടിക്കൂടും തുടലും ഒന്നുമില്ലാത്തതിനാല്‍ അവള്‍ക്ക് യെഥേഷ്ടം എവിടേയും പോകാം. ഞാന്‍ എവിടെപ്പോയാലും അവള്‍ എന്നെ പിന്തുടരും, ഞാനും ചേട്ടനും ഒരുമിച്ച് പുറത്തിറങ്ങിയാല്‍ അവള്‍ എന്റെ കൂടെയാണ് കൂടുക. സ്കൂളില്‍ പോകുമ്പോഴും ചന്തയില്‍ പോകുമ്പോഴുമെല്ലാം അവള്‍ കൂടെയുണ്ടാകും. ഒരു ദിവസമല്ല പലദിവസങ്ങള്‍ ഞാന്‍ ക്ലാസ് വിട്ടു  വരുന്നതും നോക്കി അവള്‍ സ്കൂള്‍ മീറ്റത്തുകാത്തിരുന്നൂട്ടുണ്ട്. പെണ്‍പട്ടി ആയതു മറ്റുപട്ടികള്‍ അവളെ ശല്യം ചെയ്യാറില്ല


എന്‍റെകൂടെയുള്ള അവളുടെ സ്കൂളില്‍പോക്ക് ഒഴിവാക്കാന്‍ ഞാന്‍ വഴുകപ്പിരികൊണ്ട് വളയമുണ്ടാക്കി വീട്ടിലെ നാരകമരത്തില്‍ കെട്ടിയിടും. വഴുകാപ്പിരിയില് കെട്ടിയ കയര്‍ കടിച്ചുപൊട്ടിച്ച് സ്കൂളില്‍ പോകാം പറ്റും എന്നവള്‍ വൈകാതെ മനസ്സിലാക്കി. എത്ര ദാരിദ്യ്രമാണെങ്കിലും നായ അതിന്റെ യജമാനനെ ഉപേക്ഷിച്ചുപോവില്ലായെന്ന് അന്നെ ഞാന്‍ മനസ്സിലാക്കിയതാണ്. വന്‍ മുതലാളികള്‍ മാത്രമല്ലാ തെരുവുവിലെ ഭിക്ഷക്കാരും പട്ടികളെ വളര്‍ത്താറില്ലേ?  . ഉപാധികളില്ലാത്ത സ്നേഹം എന്തെന്ന് ഒരു പട്ടികാണിച്ചു തരും. ഇങ്ങനെ ഒരുകഴിവു മനുഷ്യനു ഉണ്ടായിരുന്നെങ്കില്‍?
  


എന്റെ ചിപ്പിക്കുട്ടി ആരെയും കടിക്കില്ല. എങ്കിലും അവളുടെ കൂര്‍ത്ത പല്ല് ആഴത്തില്‍ അമര്‍ന്നതിന്റെ ഒരുഅടയാളം മായാതെ ഇപ്പൊഴും എന്റെ ഇടത്തു കൈത്തണ്ടയിലുണ്ട്. കുഴപ്പം എന്റേത് തന്നെ. ഒരു മത്തിത്തല നൂലില്‍ കെട്ടിയാട്ടി അവളെ ഞാന്‍ പ്രോലോഭിപ്പിച്ചു. പല പ്രാവശ്യം ശ്രമിച്ചിട്ടും അവള്‍ പരാജയപ്പെട്ടു. ഒടുവിലെത്തെ ചാട്ടത്തില്‍ പിടുത്തം എന്റെ കൈത്തണ്ടയിലായിരുന്നു. അമ്മയുടെ വക അവള്‍ക്ക് കെട്ടുംചൂലിന് കണക്കിനു കിട്ടുകയും ചെയ്തു. മുറിവു ബാര്‍സോപ്പിട്ടു കഴുകി അമ്മയാണ് ചുമന്നുള്ളി കാച്ചി മുറിവില്‍ അമര്‍ത്തിയത്. മുറിവുണങ്ങിയെങ്കിലും പാട് ഇന്നും അവശേഷിക്കുന്നു.

അന്ന് അരിവാങ്ങാന്‍ പോകേണ്ട ദിവസം ആയിരുന്നു. ഒരണ എന്ന കൂലി  അയല്‍ക്കാരന്റെ 10 റാത്തല്‍ അരിവാങ്ങാന്‍എന്നെ എന്നും പ്രോലോഭിച്ചിരുന്നു. ഒരുകിലോമീറ്റര്‍ അകലെയാണ് കടക്കരപ്പള്ളി ചന്ത. ഞങ്ങളുടെ താമസം പട്ടണക്കാട് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍. പട്ടണക്കാട് പഞ്ചായ്ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഡാണ് ആറാം വാര്‍ഡ് എന്നെനിക്ക് തോന്നിയിരുന്നു. അതെന്തുകൊണ്ടെന്ന കാരണമൊന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല.
ഇരു പഞ്ചായത്തുകളെയും വേര്‍തിരിക്കുന്നു ഒരു തോടുണ്ട്, തോടിനുകുറുകെ ചന്തപ്പാലം. പാലത്തിന് ഇരുവശവും 16 പടിവീതം. പതിനേഴാമത്തെ പടി പാലത്തിന്റെ തട്ട്. അതുകൊണ്ടു മറ്റുള്ളവര്‍ 17 പടിയെന്ന് പറയുമ്പോഴും എനിക്കു പതിനാറു പടിയുള്ളതായിട്ടേ പാലത്തെ കാണാനാവുമായിയിരുന്നുള്ളൂ. പാലത്തിന്റെ കീഴെ കല്‍ത്തട്ടുണ്ട്. അപൂര്‍വമായി ചിലര്‍ ഈ തട്ടില്‍ ഇരുന്നു ചൂണ്ടയിടും.

വട്ടിയുമെടുത്ത് ഞാന്‍ ഇറങ്ങും മുമ്പേ ചീപ്പിയും കൂടെ ഇറങ്ങി. സ്കൂളിലേക്കല്ലല്ലോ, പോരട്ടെന്നു ഞാനും കരുതി. അരി കടലാസ് കൂടില്‍  നിറച്ചു വട്ടിയിലാക്കി  തലയില്‍ വെച്ചുതരുകയാണ് അയലക്കാരന്റെ രീതി. അയ്യാള്‍ കുറച്ചുകഴിഞ്ഞുമാത്രമേ ചന്തയില്‍  നിന്നു പോരൂ. അരിവട്ടി തലയില്‍ വെച്ചുതരുന്ന കൂട്ടത്തില്‍ ഒരണകൂടി തരാന്‍ അയ്യാള്‍ മറക്കാറില്ല, അടുത്തതവണ അരി ചുമക്കാന്‍ വന്നില്ലെങ്കിലോ? ഇന്നത്തെപ്പോലെ ബാലാവകാശ സംരക്ഷണക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടിലെ പട്ടിണിമാറ്റുന്നതിന് ചെറിയ സഹായം ചെയ്യാന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും കഴിഞ്ഞിരുന്നു.

മുണ്ട് ഞാന്‍ മുറുക്കിയുടുത്തു. വീടെത്തുന്നതുവരെ മുണ്ട് ഉരിഞ്ഞുപോകരുതല്ലോ? അണകൈയ്യിലും അരിവട്ടി തലയിലുമായി ഞാന്‍ മെല്ലെനടന്നു. ചിപ്പിയോടുഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. പറയുന്നതു മനസ്സിലായിട്ടെന്നവണ്ണം അവള്‍ തലയുയര്‍ത്തി നോക്കുന്നത് എനിക്കുകാണാം.  പെട്ടെന്നാണ് അത് സംഭവിച്ചത് .


ഞങ്ങള്‍ പാലത്തിനടുത്തെത്തിയതും ചിപ്പിയെ കണ്ടു വിറളിപിടിച്ച ഒരു ചന്തപ്പട്ടി അവള്‍ക്ക് നേരെ പാഞ്ഞടത്തു. പേടിച്ച് പോയ അവള്‍ വന്നിടിച്ചത് എന്റെ കാല്‍മുട്ടിലായിരുണ്. വട്ടിഒരുവഴി, അരി മറ്റൊരുവഴി, ഞാന്‍ പിന്നൊരുവഴി. അരിയെല്ലാം വഴിയില്‍ തൂവി. നിലത്തിരുന്നു അരി വാരിക്കൂട്ടിയെടുക്കാന്‍ വിഫലശ്രമം നടത്തവേ വിവരം അരിഞ്ഞെത്തിയ അരിയുടെ ഉടമ എന്റെ വലതുകാല്‍തുടയില്‍ ആഞ്ഞടിക്കുകയും എന്റെചിപ്പിക്കുട്ടിയെ ചവുട്ടി ഓടിക്കകയും ചെയ്തു. എനിക്കു കിട്ടിയ അടിയേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു അവള്‍ക്ക് കിട്ടിയ പ്രഹരം എന്നു അവളുടെ നിലവിളിയില്‍ നിന്നു ഞാന്‍ മനസ്സിലാക്കി. അരിയും വട്ടിയും ഉപേക്ഷിച്ചു ഞാന്‍  ചിപ്പിയുടെ പുറകെ ഓടി. ചൂണ്ടക്കാര്‍ ഇരിക്കുന്ന കല്‍തട്ടിലിരുന്നു നിലച്ചുപോയ ശ്വാസം വീണ്ടെടുക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെകെട്ട്പ്പിടിച്ചു പാലത്തിന് കീഴെ ഇരുന്നു ഞാന്‍ കരഞ്ഞൂ. അപ്പോഴും ഒരണത്തുട്ട് ഇടുതുകയ്യില്‍ ഞാന്‍ മുറുകെ പിടിച്ചിരുന്നു!


-കെ എ സോളമന്‍