Thursday, 8 March 2012
ഒരു നോക്കു കാണാന്‍ -കവിത -കെ എ സോളമന്‍
കാത്തിരുന്നു ഞാന്‍
മനസിന്റെ മായ ജാലകം തുറന്നിട്ടു
കാത്തിരുന്നു ഞാന്‍ ,
തെന്നലായ്, ഒരു കുളിര്‍ മഴയായ് ,
നീ വരുന്നതും ഒരു നോക്കു കാണുന്നതും കിനാവില്‍
കാത്തിരുന്നു ഞാന്‍ .
കുസൃതിയാം തെന്നല്‍ വന്നില്ല,
കിളിവാതില്‍ തുറന്നില്ല
കുളിര്‍ മഴയായ്, തെളിമലരായ് നിന്നെ കണ്ടില്ല
എങ്കിലും പ്രിയേ നിനയ്ക്കായി , നിന്നെ യോര്‍ത്തു
കാത്തിരുന്നു ഞാന്‍ .
നീലനിലാവുള്ള രാത്രിയില്‍ സുഗന്ധമായ്
വാതില്‍ പതുക്കെ തുറന്നെത്തും സൌരഭ്യമായ്
വെളിച്ചമായ് അനുഭൂതിയായ്,
ഞരമ്പുകള്‍ ത്രസിപ്പിക്കും ഊര്‍ജ്ജമായ്
നീവരുന്നതും ഓര്‍ത്ത് അക്ഷമനായി
കാത്തിരുന്നുഞാന്‍ .
ഞാനിന്നുമെന്നപോല്‍ ഓര്‍ക്കുന്നു
നിന്റെ സ്നേഹ സമ്മാനവും ചുടു നിശ്വാസവും
നിന്‍ കരിനീല കണ്ണില്‍ നിഴലിച്ച എന്‍രൂപവും
കവിതയായ് കിളിമൊഴിയായ്
എന്‍ ഹൃത്തില്‍ നിറഞ്ഞതും പ്രിയേ
ഇന്നുമെന്നപോല്‍ ഓര്‍ക്കുന്നു
നഷ്ടത്തിന്‍ ഏടുകള്‍ ജീവിതമെങ്കിലും
ഹൃദയത്തില്‍ ചാലിച്ചു നീ ആയിരം വര്‍ണങ്ങള്‍ -
സൌമ്യമാം അനുഭൂതിയാണ്
നീ വരുന്നതും ഒരു നോക്കു കാണുന്നതും കിനാവില്‍
ഓര്‍ത്തിരുന്നു ഞാന്‍ ,
നിന്നെ കാത്തിരുന്നു ഞാന്‍ .
-കെ എ സോളമന്‍
Monday, 5 March 2012
പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യത്തിനു ന്യായമില്ല
പറഞ്ഞു പറഞ്ഞു തേഞ്ഞ വിഷയമാണ്, എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഭരണം
മാറിയപ്പോള്‍ സാമൂഹിക പ്രതിബദ്ധതയും യുവജനസ്നേഹവും പൊക്കിപ്പിടിച്ചു സമരത്തിനെത്തിയിരിക്കുന്ന ഡി വൈ എഫ് ഐ പോലുള്ള സംഘടനകളുടെ സമരാവേശം കണ്ടു പറയുന്നതു മല്ല. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കേണ്ട യാതൊരു ആവശ്യും ഇല്ല . കുഴിയിലേക്കു കാലുനീട്ടറായ ചില മന്ത്രിമാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സല്കാരം സ്വീകരിച്ചു പെന്‍ഷന്‍ പ്രായം വര്‍ദ്ദിപ്പിക്കെണ്ടാതിന്റെ അനിവാര്യതയെ ക്കുറിച്ച് പറയുമ്പോള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. .സര്‍ക്കാരിന്റെ സമ്പത്തു സംരക്ഷിക്കേണ്ടതു പെന്‍ഷന്‍ പ്രായം നീട്ടിക്കൊടുത്തു കൊണ്ടല്ല, പകരം വികസന കാഴ്ചപ്പാട് വിപുലീകരിച്ചു ആവണം .
സര്‍വീസിലുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. മരിക്കുന്നത് വരെ കിട്ടിയ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കണം എന്ന ഏക ആഗ്രഹം മാത്രമേ ഇവര്‍ക്കുള്ളൂ . ജോലിഅന്വേഷിച്ചു നടക്കുന്ന സ്വന്തംമക്കളെ ക്കുറിച്ചു പോലും ഇവര്‍ ചിന്തിക്കുന്നില്ല . 55 -ല്‍ പിരിയുന്ന ഒരുത്തന്റെ കുടുംബം ഒരിക്കലും തകര്‍ന്നു പോവില്ല. പുതുതായി ഒരാള്‍ ജോലിക്കു കയറിയാല്‍ , അതിനു അവസരമുണ്ടാക്കി ക്കൊടുത്താല്‍ ഒരു കുടുംബം രക്ഷപെടുകയും ചെയ്യും.
പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജീവനക്കാരനില്‍ നിന്നും കാര്യക്ഷമമായ ജോലിയും ജനങ്ങളോട് സൗമ്യമായ പെരുമാറ്റവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു പറയുന്നത് വാചകമടിയാണ്. ഏതു യന്ത്രവും അതിന്റെ മിനിമം എഫിഷ്യന്സിയില്‍ പ്രവര്‍ത്തിക്കുമെന്നു പറയുന്നത് സര്‍ക്കാര്‍ യന്ത്രത്തിനും ബാധകമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ 20 - ശതമാനത്തിന്റെ അധ്വാനം ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയെങ്കിലും മുന്നോട്ടു പോവുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടി ഇതിനു മാറ്റം വരുത്താമെന്നു പറയുന്നത് വിഡ്ഢിത്തം . മാര്‍ച്ച് 31 - ലേക്കുള്ള വിരമിക്കല്‍ ഏകീകരണം സര്‍ക്കാര്‍ ജീവന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം . ഇതിനു സമമായിട്ടുള്ളത് ഈ ഏര്‍പ്പാട് കൊണ്ടുവന്ന മന്ത്രിയുടെതന്നെ റോഡിലെ കുഴി എണ്ണല്‍ പ്രക്രിയ ഒന്നു മാത്രമാണ്.
ഇക്കൊല്ലം റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു പണ മില്ലെങ്കില്‍ പെന്‍ഷന്‍ കാരെ മൊത്തം വെടി വെച്ചു കൊല്ലുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ ഇതു പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കും കൂടി ബാധകമാക്കണം .
80 - പിന്നിട്ട ചില രാഷ്ട്രീയ നേതാക്കള്‍ ഊര്ജസ്വലതയോടെ ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനെ 55 -ല്‍ പറഞ്ഞുവിടുന്നത് ന്യായമാണോ എന്നാണു മറ്റൊരു ചോദ്യം. 55 -കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളോ ? മറ്റൊരു ജോലിയുo പറ്റിയില്ലെങ്കില്‍ രാഷ്ട്രീയം കളിക്കട്ടെ. എന്തിനു പാവപ്പെട്ട യുവാക്കളുടെ അവസരം നശിപ്പിക്കുന്നു, അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നു ? ഇതര സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ഉം മുകളിലുമാണ് , അതുകൊണ്ട് ഇവിടെയും കൂട്ടണമെന്നാണ് മറ്റൊരു വാദം. തൊഴിലില്ലാപ്പട അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ് ഇവിടെ എന്നു ഇക്കൂട്ടര്‍ അറിയുന്നതു നന്ന്. കേരളത്തിലെ യുവജന സംഘടനകളെ തള്ളിക്കേറ്റം തൊഴിലുള്ളതിന്റെ ലക്ഷണമായാണോ കാണേണ്ടത് ?
മദ്യകച്ചവടത്തിലും മറ്റുമായി സര്‍ക്കാരിനു ഒത്തിരി വരുമാനമുള്ളപ്പോള്‍ എന്തിനു പെന്‍ഷന്‍ പ്രായം കൂട്ടിലാഭ മുണ്ടാക്കുന്നു? എന്തിനു അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സ്വപ്നം തല്ലിക്കെടുത്തുന്നു ? റിട്ടയര്‍ മെന്റ് കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി പെന്‍ഷന്‍ ആനുകൂല്യം പിടിച്ചു വെച്ചാല്‍ അടുത്ത വര്ഷം കൊടുക്കേണ്ടി വരില്ലേ ? 55 -ല്‍ വിരമിച്ചു കൊള്ളാം എന്ന വ്യെവസ്ഥയില്‍ സര്‍വീസില്‍ കേറിയ ജീവനക്കാരന്‍ 55 -ല്‍ വിരമിക്കാന്‍ തയ്യാറല്ല എന്ന് പറയുന്നതില്‍ അശേഷം നീതികരണമില്ല .
- കെ എ സോളമന്‍ , എസ് എല്‍ പുരം 6 -3 -12
തത്സമയം- കഥ -കെ എ സോളമന്‍
മേലോട്ടുയര്‍ത്തിയ ഗ്ളാസ് ചുണ്ടോടു ചേര്‍ത്തില്ല, ആഗസ്തി ഞെട്ടി ത്തരിച്ചിരുന്നു പോയി, ഭീതി പ്പെടുത്തുന്നതാണ്ലോക വിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യം. ആഗസ്തി കസേരയില്‍ നിന്നെഴുന്നേറ്റു ടി വി യുടെ വോളിയം കൂട്ടി.
പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യനെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന രംഗം. പോലീസുകാരില്‍ ഒരുത്തന്‍ കൊന്‍സ്ടബിള്‍ ആണ്, വേഷത്തില്‍ മറ്റെയാള്‍ എസ് ഐ യും ആവണം. കപ്പടമീശയാണ് പോലീസിന്റെ വേഷത്തിലെ പ്രധാന ഇനം എന്ന് ഈ പോലീസുകാരന്‍ കരുതുന്നണ്ട്. വെട്ടി വൃത്തിയാക്കിയ മീശയാണെങ്കിലും എസ് ഐയുടെ മുഖത്തെ ക്രൌര്യത്തിനു ഒട്ടും കുറവില്ല.
ഒരു ലിറ്റര്‍ പെട്രോള്‍ ചോര്‍ത്തി എന്നതാണ് പയ്യന്റെ പേരിലെ കുറ്റം. റെയില്‍വേ സ്റേ ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ ബൈക്കില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ മോഷ്ട്ടിച്ഛത്രേ. കണ്ടവരായി ആരു മില്ല, പക്ഷെ പോലീസിനു തെളിവുണ്ട്, സംശയാസ്പദ നിലയില്‍ ഇവനെയാണ് കണ്ടത്. തൊണ്ടി മുതലായ പെട്രോളും കാനും അവന്റെ സപീപത്തുണ്ട്.
പയ്യന്‍ പറഞ്ഞു: "സാര്‍ എനിക്കറിയില്ല , ഇത് ഞാന്‍ വാങ്ങി ക്കൊണ്ട് വന്ന പെട്രോളാണ് , വാങ്ങാന്‍ കാശു തന്ന ആള്‍ ഇവിടെത്തന്നെ യുണ്ടായിരുന്നു.'
"എന്നിട്ടെവിടട, " പോലീസ് ആക്രോശിച്ചു. " നിന്നെ ക്കൊണ്ട് പറയിക്കാമെന്നു നോക്കട്ടെ". എസ് ഐ കോണ്‍സ്ടബിളിനെ നോക്കി ആoഗ്യം കാട്ടിയതും, അയാള്‍ പയ്യനെ കുനിച്ചു നിര്‍ത്തി നട്ടെല്ലില്‍ കൈമുട്ടു കൊണ്ട് മര്‍ദ്ദിച്ചു. പയ്യന്‍ വേദന സഹിക്ക വയ്യാതെ പുളയുന്നത് കണ്ടു ആഗസ്തി ഞെട്ടി.
പോലീസുകാരന്റെ കൈ വേദനിച്ചിട്ടാവണം ,അയാള്‍ ഇടി നിറുത്തിയത്തോടെ എസ് ഐ മര്‍ദ്ദനം ഏറ്റെടുത്തു. കൈമുട്ടിനു പകരം, ലാത്തി അല്ല, നീളം കൂടിയ ചൂരല്‍ കൊണ്ട് എസ് ഐ പയ്യന്റെ കൈവെള്ളയില്‍ ആഞ്ഞടിച്ച്ചു. ആ രംഗം തുടര്‍ന്ന് കാണാന്‍ വയ്യാതെ ആഗസ്തി ടി വി ഓഫ് ചെയ്തു.
മൊബൈല്‍ എടുത്തു ആഗസ്തി തന്റെ സാംസ്കാരിക സുഹൃത്തുക്കളെ വിളിച്ചു, എന്നിട്ട് രോഷം കൊണ്ട്. " എന്തൊരു കാടന്‍ ലോക മാണിത്, ജന മൈത്രി പോലീസാണത്രെ . കൊച്ചു കുട്ടികളെ കുനിച്ചു നിറുത്തി നട്ടെല്ലിനു കൈമുട്ട് കൊണ്ടിടിക്കുന്നതാണോ ജനമൈത്രി? നിങ്ങള്‍ പ്രതികരിക്കാനില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പ്രതികരിക്കും", ആഗസ്തി പറഞ്ഞു. ആഗാസ്തിയുടെ സുഹൃത്തുക്കള്‍ ആരും തന്നെ ആഗസ്തി കണ്ട വാര്‍ത്ത ടി വി യില്‍ കണ്ടിരുന്നില്ല. വേറിട്ടൊരു ചാനലില്‍ , യേശുദാസ് അമ്പതു വര്ഷം പൂര്‍ത്തിയാക്കിയ പരിപാടി കാണുകയായിരുന്നു അവരെല്ലാം.
ഇന്ത്യന്‍ പ്രസിഡണ്ട്, പ്രധാന മന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങി ഒട്ടു മിക്ക അധികാരികള്‍ക്കും ആഗസ്തി പരാതി പോസ്റ്റ് ചെയ്തു. മനുഷ്യാവകാശ കമ്മീഷനുള്ളത് രജിസ്റേഡ് പോസ്റ്റില്‍ അയച്ചു. കോടതിയില്‍ സ്വകാര്യ പെറ്റീഷന്‍ നല്‍കാന്‍ വക്കീലിനെയും ഏര്‍പാടാക്കി.
ഇത്രയുമൊക്കെ ചെയ്തു വീട്ടിലെത്തിയ ആഗാസ്തിക്ക് എന്തോ നല്ല കാര്യം ചെയ്ത സംതൃപ്തി തോന്നി . തന്നെ പ്പോലെ പ്രതികരിക്കുന്നവരാകണം മറ്റുള്ളവരും. ഈ നാടു നന്നാക്കി എടുക്കാന്‍ ആത്മാര്‍ത്ഥയുള്ള കുറച്ചു പേര്‍ വിചാരിച്ചാല്‍ മതി.
ഭാര്യയോടു ഒരു ചായ കൊണ്ട് വരാന്‍ പറഞ്ഞിട്ട് ആഗസ്തി ടി വി യുടെ മുന്നിലെ ചാരു കസേരയില്‍ ഇരുന്നു . എന്നിട്ട് ഭാര്യ കണ്ടുകൊണ്ടിരുന്ന കണ്ണീര്‍ ചാനലില്‍ നിന്ന് ലോക വിഷന്‍ ചാനലിലേക്കു റിമോട്ടില്‍ ഞെക്കി.
കൊലകൊമ്പന്മാരായ രാഷ്ട്രീയ നേതാക്കളെ കൈ വെള്ളയിലിട്ടു അമ്മാനമാടുന്ന ലോകവിഷന്‍ കളമൊഴി അപ്പോള്‍ : " രാവിലെ സംപ്രേഷണം ചെയ്ത പോലീസ് മര്‍ദ്ദനത്തിന്റെ ബാക്കി ഭാഗം രാത്രി പത്തിന് . പിറവം കള്ളു ഷാപ്പിലെ കുടിയന്‍മാരെ അണിനിരത്തി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ പങ്കജാക്ഷിയും കാമറാമാന്‍ പപ്പുക്കുറുപ്പും ചേര്‍ന്ന് തയ്യാറാക്കിയ ഈ "തത്സമയം " പരിപാടി മാര്‍ച് പതിനേഴു വരെ സംപ്രേക്ഷിക്കും , അന്നാണ് പിറവം തെരെഞ്ഞുടുപ്പ്. "

Sunday, 4 March 2012
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനു മുദ്രപ്പത്രം അനാവശ്യം.
സ്‌കോളര്‍ഷിപ്പ് നടപ്പാക്കുന്നത് പിന്നാക്കവികസന വകുപ്പ് വഴിയാണെന്നതാണ് രസകരം . ഒച്ചിഴയുന്നത് എങ്ങനെയെന്നു ഗവേഷണം നടത്തുന്നവരാണ് ഇക്കൂട്ടര്‍ . സ്വന്തം ജീവനക്കാരെ സസ്പെണ്ട് ചെയ്തിട്ട് തിരിച്ചെടുക്കാന്‍ കൈക്കൂലി വാങ്ങുന്ന വീരന്മാരും ഈ വകുപ്പിലുണ്ട് . സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളെ കണ്ടെത്തി ആനുകൂല്യം നല്കാറാകുമ്പോള്‍ കുട്ടികള്‍ സ്കൂള്‍ വിട്ടു കഴിഞ്ഞിരിക്കും . വാര്‍ഷിക വരുമാനം 44,500 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് . ഈ വരുമാനത്തില്‍ പത്തു രൂപ ചെലവാക്കി പത്രം വാങ്ങുകയും അതിനായി രണ്ടു ദിവസത്തെ ദിവസക്കൂലി രക്ഷകര്‍താവ് ഉപേക്ഷിക്കയും ചെയ്യണമെന്നുള്ള വ്യവസ്ഥ അംഗികരിക്കാനാവില്ല . പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയത് കൊണ്ട് എന്തെങ്കിലും പ്രയോജന മുണ്ടെങ്കില്‍ കൊള്ളാമായിരുന്നു.
മുദ്രപ്പത്രം കിട്ടാത്തതിനാല്‍ പല കുട്ടികള്‍ക്കും അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിക്കൊടുക്കുകയും മുദ്രപ്പത്രം വേണമെന്നുള്ള വ്യവസ്ഥ പിന്‍വലിക്കുകയും ചെയ്യണം.
-കെ എ സോളമന്‍
Sunday, 26 February 2012
പെട്ടെന്നൊരു ഭൂകമ്പം!
കോസ്മിക് കിരണങ്ങളും ഭൂകമ്പവും-ഇതാണ് ശിവനുണ്ണിയുടെ ഗവേഷണ മേഖല. ഡയനാമോ കണ്ടുപിടിച്ച മൈക്കേള്‍ ഫാരഡേയുടെ റെക്കോര്‍ഡ് മറികടക്കാന്‍ തന്നെയായിരുന്നു ശിവനുണ്ണിയുടെ പുറപ്പാട്. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഫാരഡേ ശാസ്ത്രജ്ഞരുടെ ലോക അക്കാദമിയില്‍ പോയി ക്ലാസ്സെടുത്തിട്ടുണ്ടെന്നതാണ് ചരിത്രം. തന്റെ കോസ്മിക് ഭൗമ സംഘട്ടനവുമായി കടല്‍ കടക്കാന്‍ ശിവനുണ്ണി ശ്രമിച്ചുകൊണ്ടിരിക്കേയാണ് ഇവിടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്.
കോസ്മിക് കിരണങ്ങള്‍ ഫോക്കസ് ചെയ്യുന്നത് ഇരിങ്ങാലക്കുടയിലെ ചെറിയ പള്ളിയിലേക്കെന്ന് തിരിച്ചറിഞ്ഞതിനാല്‍ അവിടെയാണ് അടുത്ത ഭൂകമ്പമെന്ന് ഉണ്ണി പ്രവചിച്ചു. കേള്‍ക്കേണ്ട താമസം, കെ.എം.മാണിയെന്ന പാലാ മാണിക്യമൊഴിച്ച് ആരെന്തുപറഞ്ഞാലും ചെവികൊടുക്കാത്ത കേരള ചീഫ് വിപ്പ് പി.സി. ജോര്‍ജ് ശിവനുണ്ണിയെ വിശ്വസിച്ചു. അതുകൊണ്ട് ഇരിങ്ങാലക്കുടയിലും പരിസരത്തുമുള്ള സ്കൂള്‍ കുട്ടികള്‍ ക്ലാസ് മുറികളില്‍ ഇരുന്ന് കളിക്കണ്ട, പുറത്തിറങ്ങി മരത്തണലില്‍ കളിച്ചാല്‍ മതിയെന്ന് വാക്കാല്‍ ഉത്തരവും നല്‍കി. പരീക്ഷ മാറ്റിവയ്ക്കാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിച്ചു നടക്കുന്ന കോത്തായം യൂണിവേഴ്സിറ്റിയിലെ സിണ്ടിക്കേറ്റ് സഖാക്കന്മാര്‍ക്ക് ജോര്‍ജിനെ അത്ര പിടുത്തമില്ലാത്തതുകൊണ്ട് പരീക്ഷകളൊന്നും മാറ്റിയില്ല.
പക്ഷെ അത്ഭുതകരമായത് മുല്ലപ്പെരിയാറിന്റെ രക്ഷക്ക് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കന്മാര്‍ ചാടിവീണതാണ്. 2008-ലും അതിന് മുമ്പും ചെറുഭൂകമ്പങ്ങളിലൂടെ ഡാമിന് ഭീഷണി നേരിട്ടപ്പോള്‍ പുതച്ചുമൂടിക്കിടന്ന ചാനലുകളും മന്ത്രിമാരും പ്രതികരണ മുന്‍ജഡ്ജിമാരും ഉണര്‍ന്നെഴുന്നേറ്റു. രാഷ്ട്രീയ നേതൃത്വം തങ്ങളുടെ കഴിവുകേടു മറച്ചുവെക്കാന്‍ പൊതുജനത്തെ പെരുവഴിയിലോട്ട് വലിച്ചിഴച്ചു. ‘മന്ത്രിസ്ഥാനം പുല്ല് ’ എന്ന് വിമാനത്തില്‍ ഭൂകമ്പമുണ്ടാക്കിയ ഒരു മന്ത്രി ചാനലില്‍ അലറിയതോടെ ശവാസനം, വജ്രാസനം, കുത്തിയിരിപ്പ്, നിരാഹാരം, ഹര്‍ത്താല്‍ , ബന്ദ്-ജനം സമരം ഏറ്റെടുത്തു.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ താനും വീട്ടുകാരിയും ഒരുമിച്ചൊഴുകിപ്പോകും എന്ന് ഉത്തമവിശ്വാസമുള്ള രാമന്‍പിള്ള ചോദിക്കുന്നതിങ്ങനെ: “അല്ല സാറന്മാരെ, നിങ്ങള്‍ ഇത്രനാളും എവിടാരുന്നു? പിറവം തെരഞ്ഞെടുപ്പോ അതോ ഡാം 999 സിനിമയോ ഏതാണ് ഡാമിന്റെ മുഖ്യസുരക്ഷാ ഭീഷണി? പുതിയ ഡാം പണിതാലും തമിഴ്‌നാടിന് ജലം തുടര്‍ന്നും നല്‍കുമെന്ന കാര്യം എന്തുകൊണ്ട് നിങ്ങള്‍ പുരച്ചിതലൈവിയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നില്ല? ഡാം പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പു പറയുന്നുണ്ടെങ്കില്‍ എന്തിന് അതുപേക്ഷിക്കാതിരിക്കണം? ഡാം പൊട്ടിയാല്‍ ഒഴുകിപ്പോകുന്നത് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം ജനങ്ങളും അവരുടെ കോഴി, താറാവ്, ആട്, പശു, പണം, പണപ്പെട്ടി, എസ്‌എസ്‌എല്‍സി ബുക്ക്, റേഷന്‍കാര്‍ഡ് പോലുള്ള സാധനങ്ങളുമാണ്. ഇതിനേക്കാള്‍ വിലപിടിപ്പുള്ളതാണോ
ഇദയക്കനിയുടെ നാട്ടിലെ പൂ-പച്ചക്കറികൃഷി സോറി, പച്ചക്കറി-പൂകൃഷി? ”
കെ. എ. സോളമന്‍
Monday, 20 February 2012
എന്റെ കവിളില്‍ മൃദുവായി നുള്ളൂ!
ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണം, ഓരോരുത്തര്‍ക്കു സന്തോഷിക്കാനും ഓരോരോ കാരണം. ഇടയ്ക്കിടെ കേരളത്തിലെത്തി വെടിപൊട്ടിച്ചിട്ടുപോകുന്ന ഇന്ത്യന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ക്കു സന്തോഷിക്കാന്‍ ഒത്തിരിയുണ്ടു കാരണങ്ങള്‍.
ഒരു ലക്ഷത്തി എഴുപത്താറായിരം കോടി സ്വിസ് ബാങ്കിലോട്ടു കടത്തിയെന്നതാണ് കേന്ദ്രമന്ത്രിസഭയിലെ ചില മന്ത്രിമാരെക്കുറിച്ചുള്ള ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ചിലരും നേതാക്കളും തിഹാര്‍ ജയിലിലുമായി. എന്നാല്‍ വന്‍സ്രാവുകള്‍ ഇപ്പോഴും വലപൊട്ടിച്ചു നടക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സുബ്രഹ്മണ്യന്‍സ്വാമി ഏറെ ശ്രമിച്ചിട്ടും ചിദംബരം പോലുള്ള വന്‍മീനുകള്‍ പിടികൊടുക്കുന്നില്ല. 2 ജി കുംഭകോണം സംബന്ധിച്ചു ചിദംബരത്തിനെതിരെയുള്ള സ്വാമിയുടെ കേസ് കോടതി തള്ളി. മതിയായ തെളിവിന്റെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി. വിധിയെക്കുറിച്ചു കേള്‍ക്കാത്ത താമസം ആന്റണി ഏറെ സന്തോഷിച്ചു. മാധ്യമങ്ങളിലൂടെ അദ്ദേഹമതു പങ്കുവെക്കുകയും ചെയ്തു.
പ്രായവിവാദത്തില്‍ ആര്‍മി ചീഫ് ജനറല്‍ വി.കെ.സിംഗിനെതിരെയുള്ള കോടതി നിരീക്ഷണമാണ് രണ്ടാമതായി ആന്റണിയെ ഏറെ സന്തോഷിപ്പിച്ചത്. സിംഗിനും സര്‍ക്കാരിനും സിംഗിന്റെ ജനനത്തീയതിയെക്കുറിച്ചു സംശയം. ജോലിക്കുചേര്‍ന്നപ്പോള്‍ ജനനത്തീയതി 1950 മെയ് 10. 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ പട്ടാളജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ ജനിച്ചത് 1951 മെയ് 10 എന്ന് സിംഗ്. തര്‍ക്കം കോടതിയിലെത്തിച്ച സിംഗിന്റെ നടപടി അതീവ മോശമായിയെന്ന് ആന്റണിയുള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍. സിംഗിന്റെ പെറ്റീഷന്‍ ഒടുക്കം കോടതി തള്ളി. സിംഗ് ജനിച്ചത് 1950 ല്‍ തന്നെ. ഇതും ആന്റണിയെ സന്തോഷിപ്പിച്ചു. മന്ത്രിമാരും സഹമന്ത്രിമാരുമായി ഒരു വന്‍പട തന്നെ കേന്ദ്രത്തിലുള്ളപ്പോഴാണ് ആന്റണി മാത്രം സകലതിനും സന്തോഷിക്കുന്നത്. ജനറല്‍ സിംഗ് സ്വഭാവനിഷ്ഠയുള്ള ആളായതിനാലും രാജ്യം പാക്കിസ്ഥാന്‍ അല്ലാത്തതുകൊണ്ടും ഇവിടെ പട്ടാളഭരണം നടപ്പിലാക്കില്ലന്നേയുള്ളൂ. കേന്ദ്രമന്ത്രിസഭയ്ക്ക് ആയുസ്സു നീട്ടിക്കിട്ടുന്ന ഏതു നടപടിയുണ്ടായാലും അതെല്ലാം ആന്റണിയെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ കേരള ജനതയെ മാത്രമല്ല, ഇന്ത്യ ഒട്ടുക്കുള്ള ജനതയെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ പത്രങ്ങളില്‍ (15 ഫെബ്രു.)അച്ചടിച്ചു വന്നത്. മകള്‍ പ്രിയങ്കാഗാന്ധി അമ്മ സോണിയയുടെ കവിളില്‍ സ്നേഹാതിരേകത്താല്‍ നുള്ളുന്ന കാഴ്ച. റായ്ബറേലിയില്‍ വോട്ടുപിടുത്തത്തിനുവേണ്ടിയുള്ള ഫോട്ടോ സെഷനാണെങ്കിലും മാതൃ-പുത്രി-പുത്ര-പിതൃ ബന്ധത്തിന്റെ ചാരുത സ്ഫുരിക്കുന്ന ദൃശ്യം.
ഫോട്ടോ രാമന്‍നായരെയും ഏറെ സന്തോഷിപ്പിച്ചു. ഫോട്ടോ വെട്ടിയെടുത്തു കവറില്‍ കയറ്റി വെച്ചിട്ടു രാമന്‍ നായര്‍ എഴുതി.
“ബഹുമാനപ്പെട്ട സാര്‍, അങ്ങയുടെ അടിയന്തര ശ്രദ്ധ ഞാന്‍ ഈ ഫോട്ടോയിലേക്കു ക്ഷണിക്കുന്നു. അങ്ങും മകനുമായുള്ള ഇത്തരമൊരു ചിത്രത്തിന് ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അങ്ങു മകനെ അടുത്തു വിളിക്കണം. അവന്റെ നെറ്റിയില്‍ ഒന്നു ചുംബിക്കണം. അവന്റെ മുടിയില്‍ തലോടി ആശ്വസിപ്പിക്കണം. എന്നിട്ട് അവനോട് പറയണം. 'നീ എന്നോട് ചേര്‍ന്നിരിക്കൂ, എന്റെ ഇടതുവശത്തായി, നീ ഈ ചിത്രം കണ്ടോ, ഒരു മകള്‍ അമ്മയുടെ കവിളില്‍ നുള്ളുന്നത്. അമ്മ വാത്സല്യത്തോടെ മകളെ നോക്കി പുഞ്ചിരിക്കുന്നത്. നിന്നെക്കാളും എന്നെക്കാളും വലിയ ഭാരം ചുമക്കുന്നവരാണ് അവര്‍ രണ്ടാളും. നിന്റെ വലതു കൈയുയര്‍ത്തി, എന്റെ കവിളില്‍ ഒന്നു തലോടൂ, അല്ലെങ്കില്‍ മൃദുവായ് ഒന്നുനുള്ളൂ, ഞാനീഭാരമൊന്നിറക്കി വെയ്ക്കട്ടെ. നിന്റെ മനസ്സിലും ഒരു വിങ്ങല്‍ ഞാന്‍ കാണുന്നു, നമ്മെ സ്നേഹിക്കുന്നവരുടെ മനസ്സിലും. ഈ പത്രക്കാരും ചാനലുകാരും അതു കാണട്ടെ' ".
കുറിപ്പെഴുതി മതിയാക്കി രാമന്‍ നായര്‍ കവറിനുപുറത്ത് മേല്‍വിലാസം കുറിച്ചു. “ശ്രീ. ആര്‍.ബി.പിള്ള, കീയറോഫ് കൊട്ടാരക്കര ഗണപതി, കൊട്ടാരക്കര പി.ഒ.”
കെ.എ.സോളമന്‍
Tuesday, 14 February 2012
കവി പൂച്ചാക്കല്‍ ഷാഹുലിനു എസ് എല്‍ പുരം 'ആലോചന' യുടെ ആദരം !
പ്രശസ്ത നാടകഗാനരചയിതാവും കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ കവി പൂച്ചാക്കല്‍ ഷാഹുലിനെ എസ് എല്‍ പുരം ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് പ്രൊഫ. കെ എ സോളമന്‍ പൊന്നാട അണിയിച്ചു ആദരിക്കുന്നു.
-കെ എ സോളമന്‍
Subscribe to:
Posts (Atom)