#സ്ത്രീ #എഴുത്തുകാർ
സ്ത്രീകളുടെ എഴുത്തുകൾക്ക് ഇക്കാലത്ത് കൂടുതൽ വായനക്കാരെ ലഭിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
സ്ത്രീപക്ഷ രചനകൾ പലപ്പോഴും മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മമായ വികാരങ്ങളെയും ആന്തരിക സംഘർഷങ്ങളെയും വളരെ ആഴത്തിൽ സ്പർശിക്കുന്നു
വായനക്കാർക്ക് തങ്ങളുടെ വ്യക്തിജീവിതവുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഘടകങ്ങൾ സ്ത്രീകളുടെ എഴുത്തുകളിൽ കൂടുതലായി കാണപ്പെടുന്നതും കാരണമാണ്. തങ്ങളുടെ സ്വകാര്യമായ അനുഭവങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് സ്ത്രീകൾ കൂടുതൽ സത്യസന്ധമായി എഴുതാൻ തുടങ്ങിയത് വായനക്കാരിൽ വലിയ താൽപ്പര്യം ജനിപ്പിച്ചു
സ്ത്രീകൾ നിത്യജീവിതത്തിലെ ലളിതമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളിലെ അസാധാരണത്വത്തെക്കുറിച്ച് എഴുതുന്നു. അവർ വികാരങ്ങൾക്കും അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്നു എന്നതുതും വായനക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
അതുകൊണ്ട് പുസ്തകം വിറ്റു പോകാൻ ആഗ്രഹിക്കുന്ന പുരുഷഎഴുത്തുകാർ സ്ത്രീ നാമത്തിൽ എഴുതുന്നത് വളരെ നന്നായിരിക്കും. പണ്ടും ഇത് പരീക്ഷിക്കപ്പെട്ടിരുന്നു.
No comments:
Post a Comment