നല്ലതും എന്നാല്‍ വളരെ മോശപ്പെട്ടതുമായ സിനിമകള്‍ നിര്‍മ്മിക്കുന്ന
ആളാണു സംവിധായകന്‍ രെഞ്ജിത്ത്. “പ്രാഞ്ചിയേട്ടനും സെയിന്റും”
അദ്ദേഹത്തിന്റെ നല്ല സിനിമയാണെങ്കില്‍ “സ്പിരിറ്റ്” അറുപൊളിയാണ്. ഇതിനാണ് സംസ്ഥാന
സര്ക്കാര്‍ നികുതിയിളവ് ചെയ്തുകൊടുത്തു പ്രേക്ഷകരെ കളിയാക്കിയത്.. രഞ്ജിത് ഒരിക്കല്‍ പറഞ്ഞതിങ്ങനെ
.:”പണ്ട് കക്കൂസിന്റെ ഭിത്തിയില്‍ സാഹിത്യ രചന
നടത്തിയവരാണ് ഇന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്”
ചേര്‍ത്തലയിലെ ഒരു കവി പുംഗവനു പത്രത്തില്‍
അച്ചടിച്ചുവന്ന ഈ വാചകം വായിക്കാനൊത്തില്ല . മറ്റാരോ പറഞ്ഞുകേട്ടുള്ള അറിവേയുള്ളൂ.
ഇപ്പോള്‍ അദ്ദേഹവും പറയുന്നു ഫേസ്ബുക്ക് സാഹിത്യം കക്കൂസ് സാഹിത്യമെന്ന്!
ആയിരം നാടകഗാന
മെഴുതിയ വിശ്വമഹാകവിയെന്നാണ് ഇദ്ദേഹത്തിന്റെ സ്വയം വാഴ്ത്തല്‍. ഡോ. സുകുമാര്‍ അഴിക്കോടു
തന്റെ പ്രതിഭയെ വാഴ്ത്തിയിട്ടുണ്ടെന്ന് കാണുന്നവരോടു
പൊട്ടന്‍മാരോടെന്നവണ്ണം കൂടെക്കൂടെ പറയുന്നതാണ് മുഖ്യവിനോദം. എന്നാല്‍ ഇദ്ദേഹത്തിന്റെ
ഏതെങ്കിലും പാട്ടിന്റെ രണ്ടുവരി ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല.
കത്തോലിക്കാ സഭയുടെ
പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി
നരേന്ദ്ര മോഡി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരൊക്കെ ഫേസ്ബുക്കിലും
ട്വിറ്ററിലുമൊക്കെ എഴുതുന്നുണ്ട്. സംവിധായകന്റെയും മഹാക്‍വിയുടെയും അഭിപ്രായത്തില്‍
ഇവരൊക്കെ ചെയ്യുന്നതും മറ്റോന്നാകാന്‍ ഇടയില്ല.
ഒരു കാര്യം വ്യക്തം.
പണ്ട് ടോയിലേറ്റിന്റെ ഭിത്തികള്‍ വായിച്ചു നടന്ന സിനിമാക്കാരനും കവിക്കുമൊക്കെ ഇന്ന് ഫേസ്ബുക്ക് വായിചില്ലെങ്കില്‍ ഉറക്കം വരാതായിരിക്കുന്നു!
കെ എ സോളമന്‍
No comments:
Post a Comment