വാര്‍ഡ് മെംബര്‍ തൊട്ടു മേല്‍പോട്ട് സംസ്ഥാനമന്ത്രിവരെ, എല്ലാവരും തിരക്കിലായിരുന്നു ജൂണ്‍ 1-നു. അന്നായിരുന്നു നാടിന് ഉത്സവമായിസ്കൂള്‍ പ്രവേശനം. കുഞ്ഞുങ്ങള്‍ക്കു കുട, വടി , ബാഗ്, പുസ്തകം, ബലൂണ്‍, പായസം, പരിപ്പുവട. കൂട്ടത്തില്‍ രാഷ്ടീയക്കാരന്റെ ഉപദേശപ്രസം ഗവും...എങ്ങനെ നന്നാവാം എന്നതാണു വിഷയം.
ഭാഗ്യത്തിന് ഈ കോലാഹലം ഗവ-എയിഡെഡ് പള്ളിക്കൂടങ്ങളില്‍ മാത്രമേയുള്ളൂ. അണ്‍എയിഡെഡില്‍ ഇല്ല, അവിടെ എല്‍ കെ ജി അഡ്മിഷനു തന്നെ 5000 തൊട്ടു മേല്‍പോട്ടു ലക്ഷങ്ങള്‍ആണ്.. പായസവും പരിപ്പുവടയുമില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരന് ഗേറ്റ് .ഒട്ടു തുറന്നു കൊടുക്കുകയുമില്ല.
അതിരിക്കട്ടെ ഈ രാഷ്ട്രീയക്കാരന്റെയും ഗവ-എയിഡെഡ് സാറന്‍മാരുടെയും കുട്ടികള്‍ ഗവ-എയിഡെഡ് സ്കൂളികളില്‍ തന്നെയല്ലേ പഠിക്കുന്നത് ?
കെ എ സോളമന്‍
കെ എ സോളമന്‍
No comments:
Post a Comment