Saturday, 4 July 2015

ഒരു യാത്രയുടെ അടയാളം! –കവിത



സഹോദരാ, നീ എന്റെ കൂടെ വരൂ;
നമുക്കൊന്നിച്ച് അല്പനേരമിരിക്കാം
നാമെല്ലാം ഒരേ വഴിയില്‍ വന്നവര്‍
എന്നിട്ട് നീ എന്തേ ഇങ്ങനെയായി?
ചോദ്യം നിന്നോടെന്ന് സംശയിക്കേണ്ട
എന്നോടും കൂടെ ചോദിച്ചതാണ്

ഒരേകടല് നീന്തിക്കടന്നവര്‍ നമ്മള്‍
ഒരേ കൂരയില്‍ അന്തിയുറങ്ങിയവര്‍
ആകാശമെന്ന മേല്ക്കൂരയ്ക്ക് കീഴെ
നാമൊക്കെയും ഒരേ സ്വപ്നത്തിന്റെ
സൌന്ദര്യത്തിന്റെ ആരാധകര്‍
നിന്റെ മനസിന്നു സ്വസ്ഥത കിട്ടാതേ,
സ്വാതന്ത്ര്യം നല്കാതെ പോയതെന്ത്?
.
അടക്കപ്പെട്ട ക്രോധം സങ്കടമാകതിരിക്കട്ടെ
നീ കണ്ണുകള്‍ തുടക്കൂ
ഒരുമിച്ചിരുന്നു മുഖത്തോട് മുഖം നോക്കാം
നമ്മുക്ക് ചിരിക്കാം, കഥകള്‍
ഓരോന്നായി ഓര്ക്കാം  
എല്ലാ പുരസ്കാരങ്ങളും സുതാര്യമാകട്ടെ
അര്ഹതയുടെ അംഗീകാരമാകട്ടെ,
ഒരു നിമിത്തമായി, തണലായി, താങ്ങായി
എന്നും നീ കൂടെയുണ്ടാകണം

നിന്റെ വേദികള്‍ എത്ര അനുഗൃഹീതം!
ഓരോ അക്ഷരപ്പൂവിനും നാം വാഴ്ത്ത്ചൊല്ലുക.
ചുട്ടുപൊള്ളുന്ന മണല്പംരപ്പില്‍
നമുക്ക്  സാഷ്ടാംഗം നമിക്കാം .
നിന്റെ നെറ്റിയിലെ  വിയര്പ്പിന്‍ തുള്ളികള്‍
ഈ യാത്രയുടെ അടയാളമാകട്ടെ..’
.
ഈ നാടിന്റെ മഹാസൗഭാഗ്യമേ,
നീ സായന്തനങ്ങളെ വര്ണോമജ്ജലമാക്കി
ആഹ്ലാദകരമാക്കി, നിന്റെ വാക്കുകള്‍ .
പരുഷമാകരുതു, സുഹൃത്തെ .
കാല്ക്കീഴിലെന്ന് നീ കരുതും ഓരോ കണികയും
നമ്മെപ്പോലെ ജീവനുള്ളവയാണ്.’
അവര്‍ ആത്മാഭിമാനനമുള്ളവരാണ്

യാത്ര നീ സങ്കീര്ണനമാക്കരുത്
കൊഴിഞ്ഞുപോയ ഇലകള്‍ നീ കാണുന്നില്ലേ
നക്ഷത്രങ്ങള്‍ ശോഭ കെട്ടതും
രാത്രി ഭീതിതമായതും അറിഞ്ഞില്ലെന്നോ?:
സഹോദരാ, നീ എന്റെ കൂടെ വരൂ;
നമുക്കൊന്നിച്ച് അല്പനേരമിരിക്കാം

 -കെ എ സോളമന്‍

No comments:

Post a Comment