ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ഫോക് ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ ഒന്നാം ഗഡു അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകളുടെ വിശേഷണങ്ങള്‍ കേട്ടാല്‍ ഞെട്ടും. കലാശ്രേഷ്ഠന്‍, കലാ കര്‍മ്മന്‍ , കല്‍പശ്രേഷ്ഠന്‍ , കലാഭൈരവന്‍ എന്നൊക്കെയാണ് വിവരണം. സിനിമാതാരം കല്‍പന കലാശ്രേഷ്ഠ പുരസ്‌കാരവും നൂറനാട് ഗ്രാമപ്പഞ്ചായത്തംഗം അഡ്വ.കെ.കെ.അനൂപ് അംബേദ്കര്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരവും ആധ്യാത്മിക പണ്ഡിതന്‍ സ്വാമി സായ്കുമാര്‍ തകഴി അംബേദ്കര്‍ ആചാര്യശ്രേഷ്ഠ പുരസ്‌കാരവും ലഹരിവിമോചക പ്രവര്‍ത്തകന്‍ ഡോ.ഷാഹിദ് അംബേദ്കര്‍ സദ്ഭാവന പുരസ്‌കാരവും ഡോ.ഹരികൃഷ്ണന്‍ യുവശ്രേഷ്ഠ പുരസ്‌കാരവും ഡോ. ഷിബു ജയരാജ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരവും നേടി.
പ്രൊഫ.എന്‍.ഗോപിനാഥപിള്ള ചെയര്‍മാനായുള്ള മൂന്നംഗ ജഡ്ജിങ് കമ്മിട്റ്റിയാണ് അവാര്‍ഡിന്റെ മൊത്തവിത രണക്കാര്‍ പുരസ്‌ക്കാര ജേതാക്കള്‍ക്ക്11111 രൂപയുടെ കാഷ് അവാര്‍ഡും അംബേദ്കര്‍ മുദ്രയും പ്രശസ്തി പത്രവും സമ്മാനിക്കുമെന്നാണ് ഗീര്‍വാണം. ഈ അവാര്ഡ് വാങ്ങുന്നതോടെ ഇതുലഭിച്ചവര്‍ പട്ടികവര്‍ഗക്കാരാവുമോഎന്ന സംശയവും ബാക്കിയാവുന്നു. മറ്റൊരുപണിയുമില്ലാത്തതുകൊണ്ടു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപലാണു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യമെന്നേറ്റിരിക്കുന്നത്.
ആലപ്പുഴയിലെ തന്നെ തോട്ടപ്പള്ളി കേന്ദ്രമാക്കി മറ്റൊരു അംബേദ്കര്‍ അവാര്ഡ് വിതരണക്കാരുണ്ട്. അവരുടെ പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. അവാര്‍ഡുവിതരണത്തിന് മുന്‍പുള്ള പ്രോസസ്സിങ് ഫീ എല്ലാവര്ക്കും ഏറെക്കുറെ ഒന്നുതന്നെ-5000 രൂപ. പോയകൊല്ലങ്ങളില്‍ ഈ തുകമുടക്കി അവാര്ഡ് വാങ്ങിയവര്‍ അതിന്റെ ഭാരം മൂലം തലയില്‍ മുണ്ടിട്ടാണ് ഇപ്പോള്‍ നടക്കുന്നത്
അവാര്ഡ് തുക 11111 രൂപ ജേതാക്കല്‍ക്ക് തീര്‍ത്തൂം കൊടുക്കുമോ, അതോ പിന്നെ തരാമെന്നു പറയുമോ എന്നതാണ് അറിയേണ്ടത്. അവാര്‍ഡ് നല്കാന്‍ 5000 രൂപ പ്രോസസിങ് ഫീ ഉണ്ടെന്ന് കേള്‍ക്കുന്നത് നേരാണങ്കില്‍ ഒരു പ്രൊഫസ്സര്‍ , കമ്മിറ്റിയുടെ അധ്യ്ക്ഷനായിരിക്കുന്നത് സാറന്മാരുടെ സമൂഹത്തിനു തന്നെ നാണക്കേടാണ് K A Solaman
No comments:
Post a Comment