കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സിനിമ അഭിനയത്തില്‍ പരിശീലനം നേടാന്‍ അവസരമൊരുക്കുന്ന്ഥയായി വായിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കുന്ന പരിശീലന ശില്പശാല യെന്നാണ് അറിയിപ്പ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടാനും അറിയിപ്പുണ്ട്.
എന്തിന് ബന്ധപ്പെടണം? എത്ര രൂപ ഡി ഡി അയയ്ക്കണമെന്ന് പറഞ്ഞാല്‍ പോരേ. സിനിമയില്‍ മുഖം കാണിച്ചിട്ടു ചത്താല്‍ മതിയെന്നും പറഞ്ഞു ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട്, അതുകൊണ്ടു പ്രായ്മ 10 മുതല്‍ 25 വരെ എന്നാക്കിയാലും കുഴപ്പമില്ല, എല്ലാ ചെറുപ്പക്കാരും ചാടി വീണു കൊള്ളും. . പണ്ട് അമിതാഭ് ബച്ചന്റെ കമ്പനി ആളെ സിനിമയില്‍ എടുക്കാന്‍ 500 രൂപ വെച്ചു ചെറുപ്പക്കാരില്‍ നിന്നു വാങ്ങിയിരുന്നു . മുതലും ബാങ്ക് പലിശയുമായി ഇപ്പോള്‍ ലക്ഷം കവിഞ്ഞു കാണും.ആര്‍ക്കും പണം മടക്കിക്കൊടുത്തില്ല, ആരും സിനിമ അഭിനയിച്ചതായി അറിവുമില്ല i അമിതാഭ് ബച്ചന്റെ കമ്പനി തന്നെ നിലവിലില്ല മലയാള സിനിമയിലും അത്തരം തട്ടിപ്പ് അരങ്ങേറിയതാണ്. പുതിയ അറിയിപ്പോടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല എന്നു വ്യക്തമായി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഉദ്ദശ്യം തട്ടിപ്പില്ലെന്ന് ഉറപ്പാക്കാന്‍ സിനിമാമന്ത്രിക്ക് ബാധ്യത ഉണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഉദ്ദശ്യം തട്ടിപ്പില്ലെന്ന് ഉറപ്പാക്കാന്‍ സിനിമാമന്ത്രിക്ക് ബാധ്യത ഉണ്ട്.
-കെ എ സോളമന്‍
No comments:
Post a Comment