Sunday, 19 February 2017

നോബൽ സമ്മാനം


ചോക്കുകൊണ്ടു ബ്ളാക് ബോർഡിൽ എഴുതുമ്പോൾ യാദൃച്ഛികമായി നഖം ബോർഡിൽ ഉരഞ്ഞുണ്ടാക്കുന്ന ശബ്ദം, അതു കേൾക്കുന്നവരിൽ അസ്വസ്ഥതയുളവാക്കും. ഇതു സംബന്ധിച്ചുള്ള പഠനത്തിന് 2006-ൽ റാൻഡോൾഫ് ബ്ലേക്ക് എന്ന ശാസ്ത്രജ്ഞന് നോബൽ സമ്മാനം ലഭിച്ചു.

- കെ.എ സോളമൻ
(എത്രയെത്ര ബോർഡുകൾ, എത്രയെത്രപ്രാവശ്യം!)

Thursday, 9 February 2017

ഒരു നെടുവീർപ്പ്

ഒരു നെടുവീർപ്പ്! - കവിത - കെ എ സോളമൻ

ആർത്തിരമ്പും കടലിന്റെ
ആവേശത്തിരകൾക്കുമപ്പുറം
ഓർത്തു വെയ്ക്കാനുണ്ട്
ഒരു നെടുവീർപ്പിൻ പഴങ്കഥ

മണൽ കാറ്റിൽ മങ്ങും വെളിച്ചം
വർണ്ണ രേണുക്കൾ പോൽ കണ്ടു
കാലത്തിൻ രൗദ്രക്കണ്ണകൾ
ജിവിതം തന്ന പാഠ ഭേദങ്ങൾ

മണിമുത്തുകൾ മരതകപ്പെട്ടുകൾ
ഒന്നുപോലും കണ്ടില്ലൊരിക്കലും
മരുപ്പച്ചയായിരുന്നു ലക്ഷ്യം
കണ്ണീരുണങ്ങിയകാലമാം യാത്രയിൽ

കണ്ടില്ലൊരിക്കലും നീർത്തടം
പിന്നിൽ ഉഷ്ണക്കാറ്റിൻ സീൽക്കാരം
തണൽ, കുടിക്കാൻ ഒരു കവിൾ ജലം
ഇല്ല, തണ്ണീർ വറ്റിയ യാത്രാ വഴികളിൽ

കളി വീടില്ല, കളിപ്പാട്ടവുമില്ല
ഓർത്തുവെയ്ക്കാൻ ഒർമ്മകൾ മാത്രം
ആരോ കൂടെയുണ്ടെന്ന തോന്നൽ
പിറവി നൾകിയ പുണ്യമേ നന്ദി!

ആർത്തിരമ്പും കടലിന്റെ
ആവേശത്തിരകൾക്കുമപ്പുറം
ഓർത്തു വെയ്ക്കാനുണ്ട്
ഒരു നെടുവീർപ്പിൻ പഴങ്കഥ

Saturday, 3 December 2016

ബി കോം പോയ വഴി - കഥ


നന്നായി പഠിക്കുന്ന കുട്ടിയാണ്.' അതുകൊണ്ടാണ് സന്തോഷ് വർമ്മ പ്ളസ് ടു നല്ല നിലയിൽ പാസ്സായതും കോളജിൽ ബി.കോമിനു ചേർന്നതും. അമ്മക്കു മോൻ എൻ ട്രൻസ് എഴുതി പാസ്സായി എഞ്ചിനിയർ ആകണമെന്നായിരുന്നു ആഗ്രഹം. അച്ഛനാണ് എതിർത്തത്. എഞ്ചിനിയറിംഗിനു പോയവനൊക്കെ സപ്ളി സപ്ളി എന്നു പറഞ്ഞു നടക്കുന്നതല്ലാതെ ഒരുത്തനും ജോലി കിട്ടുന്നില്ല. ബി.കോം കാർ ക്കാണെങ്കിൽ നല്ല സ്കോപ്പാണ്. 

വർമ്മയ്ക്കുംഎഞ്ചിനീയറിംഗ് താല്പര്യമില്ല. അതു കൊണ്ട് അച്ഛന്റെ താല്പര്യപ്രകാരം ബി. കോമിനു ചേർന്നു. പ്ളസ്ടുവിലെ മാർക്കു അഡ്മിഷനു സഹായകമായി

ബി.കോം ആദ്യരണ്ടു സെമസ്റ്റർകുഴപ്പം കൂടാതെ കടന്നുവെന്നു തീർത്തും പറഞ്ഞു കൂടാ. പരീക്ഷ കഴിഞ്ഞെങ്കിലും മാർക്കുലിസ്റ്റ്വരാൻ താമ സിക്കും. 

"എന്നു വരും മർക്കുലിസ്റ്റു ? "  എന്നു ചോദിച്ചതിന് ആറു സെമസ്റ്ററും ചേർത്ത് ഒരു മിച്ചു വരും എന്നാണ് പ്രഭാവതി ടീച്ചർ പറഞ്ഞത്. പിന്നെ ടീച്ചർ ഇത്രയും കൂടി പറഞ്ഞു
"ഈ യൂണിവേഴ്സിറ്റിയുടെ കാര്യമൊന്നും എന്നോടു ചോദിക്കരുത്"

രണ്ടാം വർഷത്തെ രണ്ടു സെമസ്റ്ററും മോശമാകാൻ കാരണം അമ്മാവൻ സമ്മാനിച്ച അസുസ് ഫോണാണ്. ചാർജ് ചെയ്യാൻ പണം അധികം കിട്ടിയില്ലെങ്കിലും ചാർജു ചെയ്തു തരാൻ റെഡിയായിരുന്നു ക്ളാസിലെ കാർത്തിക്  . അവന്റെ അഛൻ വ്യവസായി ആണ് ..അവനു രണ്ടു ഫോണുണ്ട്. കൂട്ടത്തിൽ തന്റെ അസൂസ് ഫോണും ചാർജു ചെയ്തു തരും. ഫോണിൽ ഫേസ്ബുക്കം, വാട്ട്സാപ്പും , മൈസ് പേസും സിനിമയുമായി നടന്നതിനാൽ രണ്ടാം വർഷ പഠിത്തവുംപരീക്ഷയും പോയി.


വർഷാവസാനം കാർത്തിക് മറ്റൊരു കോളജിലേക്കു റ്റി.സി. വാങ്ങിപ്പോയി. അതോടെ സമാധാനമായി. നെറ്റിൽ നിന്നു മോ ചനം . ഇനി നന്നായി പഠിക്കണം. തേഡ് ഡിസി പഠിക്കുന്നതിനൊപ്പം സെക്കന്റ് ഡിസി ഇംപ്രൂവ് ചെയ്യുകയും വേണം

അങ്ങനെ കരുതിഇരിക്കെ യാണ് മുകേഷ് അംബാനി റിലയൻസ് ജിയോ  യുമായി എത്തിയത്. ഏവർക്കും സിം ഫ്രീ, നെറ്റ് ഫ്രീ . ജിയോ സിം അസുസ് സപ്പോർട്ടു ചെ യ്യും


  അസൂസിൽ സിനിമ കണ്ടു നടന്നതിനാൽ അഞ്ചാമത്തെ സെമ്മും പോയി. അവശേഷിക്കുന്ന സെം നന്നായി പഠിക്കാമെന്നു കരുതിയപ്പോഴാണ് അംബാനി  സൗജന്യ സേവനം  മാർച്ചുവരെ നീട്ടിയത്. ഇ നി എങ്ങനെ പഠിക്കാൻ കഴിയും ? മാ  ർച്ചിലാണ് അവസാന സെമസ്റ്റർ പരീക്ഷ . ബി കോം പോകുന്ന വഴി നോക്കി വർമ്മ  മിഴിച്ചിരുന്നു .

                             -- - - - - - - 


Friday, 11 November 2016

നിലാവകന്ന രാവ് - കവിത - കെ.എ. സോളമൻ

ഓർമ്മകളിൽ താണലസമായി ഞാൻ
ഈ വഴിത്താരയിൽ ഉഴറീ വീഴവേ -
നിലാവകന്ന രാവിൽ ഓർത്തു പോയ്
നിറമിഴിയാലെ നില്ക്കും നിഴലിനെ

നിറമേറും കനവുകൾ കൂട്ടി മെല്ലെനാം
നേരമൊത്തിരി കഥകൾ ചൊല്ലിയും
ചിരിയും കളിയുംനിറഞ്ഞകാലത്ത്
മിഴികൾനോക്കിയിരുന്നതോർക്കുമോ?

കുളിരേകിയ രാവും തെന്നലും
എതിർ പാട്ടുകൾപാടും കിളികളും
പകർന്നു നൾകിയ സുഖമതത്രയും
എരിയും കനലോ മറന്നസ്വപ്നമോ ?

നിഴലായെന്നരികിലെത്തി നീ
ചേർന്നിരുന്നുംതോളുരുമിയും പിന്നെ
നെയ്ത കനവുകമൊക്കെയുമിന്ന്  കൊടിയവിഭ്രാന്തകയത്തിലാഴ്ന്നുവോ?

ഹർഷപുളകിതഗാത്രിയായന്ന്
അലസമായ് ചൊന്നമൊഴികളത്രയും
കൊടിയ വേദനപകർന്നു നൾകിയ നഖമുനക്ഷത വിഷാദ ഭാവങ്ങൾ

ഇനിയുമെത്രമേൽ തുടരുംഞാനിനീ
വിരസമാം ദേശാടന പടവുകൾ
തളർന്നു പോകാതിരിക്കുവാൻ കൂടെ
ഒരു നിമിഷം നീ തിരികെയെത്തുമോ?

Saturday, 29 October 2016

വിജിലൻസ് റെയ്ഡ്

ഇതൊരു കളിയാണ്, ഞാനാണു് വലിയവൻഎന്നു കാണിക്കാനുള്ള കളി. ഗുരുതരമായ  പ്രശ്നങ്ങളിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള വേലത്തരം. അതാണ്അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അഡീഷണല് ചീഫ് സെക്രട്ടറിമാരായ കെ.എം എബ് റാഹിന്റെയും ടോം ജോസിന്റെയും വീടുകളിൽ റെയ്ഡ്, അവരടെ അഭാവത്തിൽ,
അതും ചട്ടങ്ങൾപാലിക്കാതെ. ഇവർക്കെതിരെ ആരോ നൾ കിയ പരാതികളുടെ അടിസ്ഥാനത്തിൽ എന്നു വിശദീകരണം. എങ്കിൽ ആഭ്യന്തര അrഡീഷണൽ സെക്രട്ടറിയുടേയുംചീഫ് സെക്രട്ടറിയുടെയും വീടുകൾ റെയ്ഡുചെയ്യുമോ? ഇവർക്കെതിരെയും ആർക്കെങ്കിലും പരാതി ന ൾകാവുന്നതേയുള്ളു. ഇവിടെ ഒട്ടുമിക്ക ഭരണ-പ്രതിപക്ഷ നേതാക്കൾക്കം അനധികൃത സ്വത്തുണ്ട്. ഇവരുടെ വീടുകളിൽ താമസിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്യുമോ? 

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ടോം ജോസിന്റെയും കെ എം എബ്റാഹിന്റെയും വീടുകളിലെ പരിശോധന ഉദ്യോഗസ്ഥർക്കിടയിലെ കിട മൽസരവും ശത്രുതയുമാണ് സൂചിക്കുന്നത് . ഒരേ ശരീരത്തിലെ കണ്ണും കാതും മൂക്കും നാക്കും കൈയ്യും പരസ്പരം കലഹിക്കുന്ന അവസ്ഥ .
അനധികൃത സ്വത്ത് കണ്ടെത്താൻ സെക്രട്ടറിയേറ്റിലെ ഓഫീസിലും ഭാര്യവീട്ടിലും വിദേശത്തുംവിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുന്നു . സ്വർണ്ണം ,   ബിസ്കറ്റ് തുടങ്ങിയവ കണ്ടെടുത്തു തുടങ്ങിയ തുടർ വാർത്തകളും നൾ കി ഉദ്യോഗസ്ഥരെ അപമാനിച്ചേക്കാം.

ടോം ജോസിനു അനധികൃത സ്വത്തില്ലായെന്നു മുമ്പൊരു അന്വേഷണത്തിൽ തെളിഞ്ഞതാണ്. പുതിയ അന്വേഷണത്തിൽ അനധികൃത സ്വത്തു കണ്ടെത്തിയാൽ മുമ്പു അന്വേഷിച്ചവരേയുംകുറ്റക്കാർ ആക്കുമോ?
ഭരണം മുന്നോട്ടു കൊണ്ടുപോകാൻ വിജിലൻസും പോലീസും മാത്രം മതി എന്ന സർക്കാർ നയം തിരുത്തണം. ആ സനം താങ്ങികളായ ചില ഉദ്വേഗസ്ഥർ പറയുന്നത് കേട്ടു്  മറ്റുദ്യോഗസ്ഥരെ കള്ളന്മാരായി ചിത്രീകരിക്കാൻ അവസരം കൊടുക്കാതിരിക്കുക. ചില വകുപ്പുകളിലെ ഉദ്യോ സ്ഥർ സത്യസന്ധർ അതേറാങ്കിലോ അതിനു മുകളിലോ ഉള്ള മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ കള്ളന്മാർ എന്ന അവസ്ഥ സൃഷ്ടിക്കന്നവരെ നിയന്ത്രിക്കാൻ സർക്കാർ ശ്രദ്ധിക്കണം
- കെ.എ. സോളമൻ

.

Saturday, 24 September 2016

അതി വിനയക്കാരൻ! കഥ - കെ.എ സോളമൻ

അതിവിനയക്കാരൻ! കഥ - കെ.എ സോളമൻ

പേരു ഉപേന്ദ്രൻ , അതി വിനയക്കാരനാണ്. വെള്ളമുണ്ടും ചട്ടയു മാണ് വേഷം .  ബട്ടൺ ഇല്ലാത്തതുകൊണ്ടു് രണ്ടു കൈയ്യും ഉയർത്തി വേണം ചട്ട ധരിക്കാൻ. മറ്റു വ്യായാമങ്ങൾ കാര്യമായി ചെയ്യാത്തതിനാൽ ഇതു വലിയ വ്യായാമായാണ് കരുതുന്നത്‌. ചട്ട ഇടുമ്പോഴും ഊരുമ്പോഴും വ്യായാമം.

വ്യായാമക്കറുവാ അതോ തീറ്റയുടെ കടുപ്പമോ എന്നറിയില്ല തടി അല്പം കൂടുതലാണ്, 110 കിലോ. നല്ല വരുമാനവുമുണ്ട് ് . കടുംബപരമായി ലഭിച്ച കെട്ടിടങ്ങളിലെ വാടക തന്നെ മാസം ലക്ഷം വരും. വാടകയെല്ലാം ബാങ്ക'് അക്കാണ്ടിലേക്കു വന്നു ചേരുന്നതു കൊണ്ട് അതു പിരിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല. ആകെ ചെയ്യേണ്ടതു ഇടയ്ക്കിടെ ബാങ്കു പാസ ബുക്കു പരിശോധിക്കുക എന്നതാണ്. അതു കൃത്യമായി ചെയ്യുന്നുണ്ടുതാനും

ലക്ഷം രൂപാ വാടക കിട്ടുമെന്നു കരു തി ചുമ്മാ ഇരിക്കുന്ന പണി ഉപേന്ദ്രനില്ല. തന്റെ തന്നെ കെട്ടിടത്തിലെ ഒരു മുറിയിൽ ഫോട്ടോസ്റ്റാറ്റ് കടയും നടത്തുന്നു.
മറ്റെല്ലായിsത്തും ഫോട്ടോസ്റ്റാറ്റിനു 50 പൈസ ഉണ്ടായിരുന്ന കാലത്തുപോലും ഉപേന്ദ്രന് പേജ് ഒന്നിന് 2 രൂപായിരുന്നു ചാർജ്. ഇപ്പോൾ പേജിനു 3 രൂപായാണ് ഈ ടാക്കുക. കോളെജും സ്കൂളും സമീപത്തുള്ളതും അധ്യാപകർ ഫോട്ടോസ്റ്റാറ്റിന്റെ മൂല്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടുള്ളതും മൂലം  ഉപേന്ദ്രന്റെ കടയിൽ എപ്പോഴും തിരക്കു തന്നെ,

വീട്ടിൽ ഭാര്യയും രണ്ടു ആൺമക്കളും. ഭാര്യ കൊലുന്ന നേയുള്ളവൾ.
ഭാര്യക്കും തന്നെപ്പോലെ അല്പം ശരീരമുണ്ടായിരുന്നെങ്കിലെന്നു ഉപേന്ദ്രൻ ആ ഗ്രഹിച്ചിരുന്നിരിക്കണം.്

ഉപേന്ദ്രൻഅതിവിനയക്കാരാനാണെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതികൾ .നടപ്പുവഴിയിൽ പരിചയക്കാരെ കണ്ടാൽ മുണ്ടഴിച്ചിട്ടു തൊഴുതു കൊണ്ടങ്ങനെ ഒരു നില്പു നില്ക്കും. ആഗതൻ പോയ്ക്കഴിഞ്ഞാലും ഉപേന്ദ്രൻ കൂനിയപടി അവിടെത്തന്നെ നില്പുണ്ടാകും. ഇതറിയാവുന്ന പരിചയക്കാരെല്ലാം ഉപേന്ദ്രനെ വഴിയിൽ കണ്ടാൽ ഒഴിഞ്ഞു മാറുകയാണ് പതിവ്.

ബാങ്കിടപാടിന്റെയും ഫോട്ടോസ്റ്റാറ്റിന്റെയും ബഹളത്തിടയിലും തന്റെ മറ്റൊരു ബിസിനസ്സായി സാഹിത്യ പ്രവർത്തനവും നടത്തിപ്പോരുന്നു. അതിനായി അദ്ദേഹത്തിനു ഒരു സാഹിത്യ ട്രൂപ്പു തന്നെ യുണ്ട്.

കോയക്കുഞ്ഞുമുതലാളിയുടെ സാംസ്കാരിക ട്രൂപ്പിലും തന്റെ സാഹിത്യ വേദിയിലും ഒരേ കൂട്ടർ തന്നെയാണ് സ്വന്തം സൃഷ്ടികളുമായി വരുന്നത് എന്നു ഉപേന്ദ്രനു അറിയാം. അതു കൊണ്ടു കോയക്കുഞ്ഞുമായി ഒരു അണ്ടർസ്റ്റാന്റിംഗിലാണ് ഉപേന്ദ്രൻ . കുഞ്ഞു പരിപാടി വെയ്ക്കുമ്പോൾ ഉപേന്ദ്രനു പരിപാടിയില്ല, ഉപേന്ദ്രനള്ളപ്പോൾ കോയാക്കുഞ്ഞിനുമില്ല. കോ യാക്കുഞ്ഞു അറബി സാഹിത്യമാണ് പകർത്തി വായിക്കുന്നതെങ്കിൽ ഉപേന്ദ്രൻ പുരാണങ്ങളെയാണ് ആശയിക്കുന്നത്. പുരാണങ്ങൾക്ക് കോപ്പിറൈറ്റ് ഇല്ലാത്തിനാൽ എത്ര വേണമെങ്കിലും പകർത്തുകയുമാവാം.

കവിതയിലെ മൂന്നു വരിച്ചിട്ട ഹൈക്കു പോലെ ഉപേന്ദ്രൻ 3 വരിയിലാണ് കഥയെഴുതുക. തന്റെ കഥ ലോ കോത്തര നിലവാരത്തിലുള്ള തെന്നു സ്വന്തം വേദികളിൽ അദ്ദേഹം അവകാശപ്പെടുകയും ചെയ്യാറുണ്ട്.
" പുഴ ഒഴുകി ഒഴുകി ഒഴുകിപ്പോയി. ഇപ്പോൾ മണ്ണു മാത്രം'' അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥ പുഴ ഇതാണ്. " പാലത്തിൽ കൂടി ഒരു ബസു പാഞ്ഞു പോയി. ഇതറിയാതെ പാലത്തിനു കീഴെ ഉറുമ്പു നിദ്രയിലായിരുന്നു." ഉറുമ്പ്  എന്ന കഥ ഇങ്ങനെ വായിക്കാം .

ഈ കഥകൾക്കൊക്കെ ഭയങ്കര അർത്ഥമാണെന്നാണ് ഉപേന്ദ്രൻ അവകാശപ്പെടുന്നത്. മനസ്സിലാകാത്തതാണോ എന്തോ പത്രക്കാരൊന്നും ഇവയൊന്നും പ്രസിദ്ധീകരിക്കാൻ തയ്യറായില്ല. അതു കൊണ്ടാവണം അദ്ദേഹം നാലു പേജുള്ള ലിറ്റിൽ മാഗസിൻ സ്വന്തമായി തയ്യറാക്കി സ്വന്തം വേദികളിൽ വിതരണം ചെയ്തു തുടങ്ങിയത്. മാഗസിനിൽ കൂടുതൽ സ്ഥലവും അപഹരിക്കുന്നത് തന്റെ നാനോ ക്കഥകളും എഡിറ്റോറിയലുമാണ്. എ ഡിറ്റോറിയൽ എല്ലാം തന്നെ ഭരണക്കാരെ പൊക്കുന്ന എഴുത്തുകളാണ്.

ലിറ്റിൽ മാഗസിൻ സൗജന്യമായാണ് കൊടുക്കുന്നതെന്നു ആരെങ്കിലും കരുതിയാൽ തെറ്റി. 50, 100 എന്ന മുറയ്ക്കു വാങ്ങുകയും " ഒരു കൈ സഹായം " എന്ന ടൈറ്റിലിൽ മാഗസിനിൽ രേഖപ്പെടുത്തുകയും ചെയ്യും

സാഹിത്യ സമ്മേളനം നടക്കുമ്പോൾ കാണുന്ന മറ്റൊരു ചടങ്ങളാണ് സൃഷ്ടികളുടെ വിലയിരുത്തൽ. അവതരിപ്പിക്കപ്പെട്ടതും ലിറ്റിൽ മാഗസിനിൽ അടിച്ചു വന്നതുമായി കഥയും കവിതയുമാണ് വിലയിരുത്തപ്പെടുന്നത്. ഒരു പണിയുമില്ലാത്ത റിട്ടയർഡ് പ്രഫസ റോ നേരം കൊല്ലാനെത്തുന്ന ഏതെങ്കിലും റിട്ടയേർഡ് ബാങ്ക് മാനേർ ജരോ ആയിരിക്കും ഈ സാഹസം ഏറ്റെടുക്കുന്നത്. ഉപേന്ദ്രന്റേതുൾപ്പെടെ എല്ലാ ചവറുകളും 'സൂപ്പർ' എന്നു പറഞ്ഞില്ലെങ്കിൽ പിന്നെ സംഘർഷമാണ് . വിലയിരുത്തൽ കാരനെ ചീത്ത വിളിക്കും. ചീത്ത വിളി കേൾക്കാതിരിക്കാം വേദിയിൽ നിന്നു സ്ഥിര വിട്ടു നില്ക്കുന്ന വിലയിരുത്തൽ കാരുവരെയുണ്ടു്.

എന്നാൽ പ്രഫസർ ഇസ്മയേൽവിലയിരുത്തൽ ഉപേക്ഷിക്കുകയും വേദിയിൽ നിന്നു വിട്ടു പോകുകയും ചെയ്തതിനു വേറെ കാരണമാണ്. ഇസ്മായേൽ വിലയിരുത്തിക്കൊണ്ടിരുന്ന കാലത്താണ് മോളി സുഗണൻ എന്ന
എന്ന കവയിത്രി വേദിയിൽ എത്തുന്നത്. ഉപേന്ദ്രൻ തന്നെ എവിടെന്നോ കണ്ടെടുത്തു കൊണ്ടുവന്നതാണ്.

മോളിക്കു ശരീരത്തിനു അല്പം തുടിപ്പ് ഉണ്ടെന്നതും ഭാര്യക്കു അതില്ലെന്നതും മോളിയുടെ കവിത അത്യുഗ്രൻ എന്നു പറയാൻ ഉപേന്ദ്രനെപ്രേരിപ്പിച്ചു.
പക്ഷെ ഇസ്മയിൽ ഇതംഗീകരിക്കാൻ തയ്യാറല്ലായിരുന്ന .മോളിയെ സദസ്സിൽ ഇരുത്തിക്കൊണ്ടു തന്നെ ഇസ്മായിൽ പറഞ്ഞു മോളിയുടെ കവിത തനി കോമാളിത്തരമാണെന്ന് .  ഇതു ഏറെ ചൊടിപ്പിച്ചത് ഉപേന്ദ്രനെയാണ്

അന്നു ബന്ധം വേർപെടുത്തിയതാണ് ഇസ്മായേലുമായി. അതു ഉപേന്ദ്രന്റെ മറ്റൊരു ബന്ധത്തിന്റെയും സാംസ്കാരിക ട്രൂപ്പിന്റെ സുഗമമായ ഒഴുക്കിന്റെയും പുതിയൊരു തുടക്കമായിരുന്നു.
ഉപേന്ദ്രൻ അതി വിനയത്തോടെ  വീണ്ടും പരിചയക്കാരെക്കാണമ്പോൾ കുമ്പിടുകയും നിലം തൊട്ടു വന്ദിക്കുകയുംചെയ്തു കൊണ്ടിരിക്കുന്നു!



Friday, 23 September 2016

തെറ്റ്

ഒളിംപിക്സ് ജേതാക്കളെ ക്ഷണിച്ചു കൊണ്ടു വന്നിട്ട് അവഹേളിച്ചത് തെറ്റ്. സ്പോർട്സ് മന്ത്രിക്കു ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞുമാറാനാവില്ല.
-കെ. എ സോളമൻ